Latest News

തമിഴ്‌നാട്ടിലെ നീലഗിരി മസിനഗുഡിയില്‍ കാട്ടാനയോട് കണ്ണില്ലാത്ത ക്രൂരത. പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് കാട്ടാനയെ തീക്കൊളുത്തിക്കൊന്നു.

ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്.

ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്.

നാട്ടിലിറങ്ങിറങ്ങിയ ആനയെ ഓടിക്കാനായി തീകൊളുത്തിയെറിഞ്ഞതാണെന്നാണ് വിശദീകരണം. എലിഫന്റ് ഫാമിലിയാണ് ക്രൂരതയുടെ ദൃശ്യം പുറത്തുവിട്ടത്.

കൊടുംക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകളാണ്. റിസോര്‍ട്ട് ഉടമകളായ പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റിക്കി റിയാന്‍ ആണ് ഒളിവില്‍.

നോബി ജെയിംസ്

1 കിലോ ചിക്കൻ
2 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളക് പൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
ആവശ്യത്തിന് ഉപ്പ്
അരിപ്പൊടിയോ മൈദാ പൊടിയോ ആവശ്യത്തിന്
1 ടീസ്പൂൺ ഗരംമസാല പൊടി
2 നാരങ്ങാ നീര്
2 മുട്ട
150 ഗ്രാം ഓട്സ്
150 ഗ്രാം കോൺഫ്ലേക്സ്

ചിക്കനിൽ ഇഞ്ചി വെളുത്തുള്ളി അരച്ചതും മുളകുപൊടി കുരുമുളകുപൊടി മഞ്ഞൾ പൊടി ഉപ്പും നാരങ്ങാ നീരും തിരുമ്മി ഒരു മണിക്കൂർ വച്ചതിന് ശേഷം ചിക്കൻ കുക്കറിൽ ഇട്ട് രണ്ടു പ്രാവശ്യം വിസിലടിപ്പിക്കുക. കുക്കർ വാങ്ങി കുറച്ചു നേരം വച്ചു അത്‍ ഫിൽറ്ററിൽ ഇട്ട് അരിച്ചു ആ മസാല എടുക്കുക. ചൂടോടു കൂടി ഒരു ടീസ്പൂൺ ഗരം മസാല ഇട്ടു നന്നായി മിക്സ് ചെയ്തു തണുപ്പിക്കുക

തണുത്തതിനു ശേഷം രണ്ടു മുട്ടയും ബാറ്റർ തിക്കാകാൻ പാകത്തിൽ വീഡിയോയിൽ കാണുന്നത് പോലെ ആവശ്യത്തിന് അരിപൊടിയോ മൈദാ പൊടിയോ ചേർത്ത് ഇളക്കി അതിലേക്കു കുക്ക് ചെയ്ത ചിക്കൻ ഇട്ടു ഇളക്കുക. അതിനുശേഷം ഓട്സും കോൺഫ്‌ളക്‌സും മിക്സ് ചെയ്ത് അതിൽ ഓരോ ചിക്കനും മുക്കി എണ്ണ ചൂടാക്കി വറത്തെടുക്കുക. അങ്ങനെ നമ്മുടെ ഇന്ത്യൻ കെഎഫ്സി റെഡി. എരുവ് കൂടുതൽ വേണമെങ്കിൽ മുളക് പൊടിയോ കുരുമുളക് പൊടിയോ കൂട്ടി ഇടാം.

മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……

ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .

   നോബി ജെയിംസ്

യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ  ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഔദ്യോഗിക ടീമില്‍ ഇരുപതോളം ഇന്ത്യന്‍വംശജരെന്ന് റിപ്പോര്‍ട്ട്. ഇതിന് പുറമെ, 13 സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ടീമില്‍ ഇത്രയും ഇന്ത്യന്‍ വംശജരുള്‍പ്പെടുന്നത്. അതേസമയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടിയിരുന്ന ചില ഡെമൊക്രാറ്റ് അംഗങ്ങളെ ഒഴിവാക്കുകയും ചെയ്തു.

ആര്‍എസ്എസ്, ബിജെപി ബന്ധം ഉള്ള ഡെമോക്രാറ്റ് അംഗങ്ങളെയാണ് ബൈഡന്റെ ടീം നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും നിന്നും പുറത്താക്കിയിരിക്കുന്നത്. സൊനാല്‍ ഷാ, അമിത് ജാനി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു. ബൈഡന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും. ഒപ്പം ഒബാമ സര്‍ക്കാരിന്റെ ഭരണകാലത്തും ഒബാമയുടെ ടീമില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ സംഘപരിവാര്‍ ബന്ധം വെച്ച് പുറത്താക്കുകയായിരുന്നു.

സോനാല്‍ ഷായുടെ പിതാവ് ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി-യുഎസ്എ’ എന്ന ഹിന്ദുത്വ സംഘടനയുടെ പ്രസിഡന്റും ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ഏകല്‍ വിദ്യാലയ’ സ്ഥാപകനുമാണ്. ഈ സംഘടനയ്ക്ക് വേണ്ടി സോനല്‍ ഷാ ധനസമാഹരണം നടത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അമിത് ജാനിയുടെ ഇന്ത്യയിലുള്ള കുടുംബത്തിന് ബിജെപി നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തിരുവല്ല: തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച ശേഷം കടയിലേക്ക് പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. ബസിലും കടയിലുമായി ഉണ്ടായിരുന്ന 18 പേർക്കാണ് പരിക്കേറ്റത്. സ്‌കൂട്ടറില്‍ സഞ്ചരിച്ച ചെങ്ങന്നൂര്‍ പിരളശ്ശേരി ആഞ്ഞിലംപറമ്പില്‍ ജെയിംസ് ചാക്കോ (31), ചെങ്ങന്നൂര്‍ വെണ്‍മണി പുലക്കടവ് ആന്‍സി ഭവനത്തില്‍ ആന്‍സി (27) എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ മരിച്ചവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ബസ് ഇടിക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി. ബസിലുണ്ടായിരുന്ന ഗുരുതരമായി പരിക്കേറ്റ പാലക്കാട് സ്വദേശി സുഭാഷിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവല്ല വാഹനാപകടത്തില്‍ മരിച്ച ജയിംസും ആന്‍സിയും കൊതിച്ചത് ജീവിതത്തില്‍ ഒരുമിക്കാനായിരുന്നു. പക്ഷേ അവര്‍ ഒന്നിച്ചു പോയത് മരണത്തിലേക്കായിരുന്നു. വിവാഹം കഴിക്കണമെന്നവര്‍ ആഗ്രഹിച്ചിരുന്നു. എൻഗേജ്മെന്റ്  കഴിഞ്ഞിരുന്ന അവര്‍ ഒന്നിച്ച് ഒരു സ്‌കൂട്ടറില്‍ യാത്ര ചെയ്തത് ഒരുമിച്ചുള്ള ജീവിതത്തിന്റെ മുന്പോട്ടുള്ള പ്രയാണത്തിൽ ഒരു താങ്ങാവുന്നതിന് ആന്‍സിക്ക് ഒരു ജോലി നേടിയെടുക്കാനായിരുന്നു കോട്ടയത്തിന് പുറപ്പെട്ടത്. കോട്ടയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കായുള്ള ആന്‍സിയുടെ ഇന്റര്‍വ്യൂവും കഴിഞ്ഞ് അവര്‍ വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് ജീവനും ജീവിതവും നഷ്ടമായത്.
തിരുവല്ല ഇടിഞ്ഞില്ലത്ത് നിയന്ത്രണം വിട്ട കെ എസ് ആര്‍ ടി സി ബസിനടിയില്‍പെട്ടാണ് ഇരുവരും മരണപ്പെടുന്നത്.

കാലന്റെ രൂപത്തിൽ വന്ന കെ എസ് ആര്‍ ടി സി ബസ് അവർ കണ്ട സ്വപ്‌നങ്ങൾ ഇല്ലാതാക്കുകയായിരുന്നു. ചെങ്ങന്നൂര്‍ പിരളശേരി കാഞ്ഞിരംപറമ്പില്‍ പരേതനായ ചാക്കോ ശാമുവേലിന്റെ മകനായ ജയിംസ് സ്‌കൂള്‍ ബസ് ഡ്രൈവറാണ്. കൊറോണ സമയമായതിനാല്‍ സ്വന്തമായി വാഹനമോടിച്ചാണ് ജീവിച്ചിരുന്നത്.

ബിരുദധാരിണിയാണ് വെണ്‍മണി പുലക്കടവ് ആന്‍സി ഭവനില്‍ ജോണ്‍സന്റെ മകളായ ആന്‍സി. ഇരുവരുടെയും വീട്ടുകാര്‍ വിവാഹത്തെക്കുറിച്ച് ആലോചിച്ചിരുന്നു. ഗള്‍ഫിലുള്ള ആന്‍സിയുടെ അമ്മ നാട്ടിലെത്തുമ്പോള്‍ വിവാഹം നടത്താന്‍ കാത്തിരിക്കുമ്പോഴാണ് ഇരുവരുടെയും ജീവന്‍ കെ എസ് ആര്‍ ടി സി ബസ് തട്ടിത്തെറിപ്പിച്ചത്.

[ot-video][/ot-video]

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
പരി. ദൈവമാതാവ് സ്ഥാനനിര്‍ണ്ണയം നടത്തിയെന്ന് പൗരസ്ത്യ കത്തോലിക്കര്‍ വിശ്വസിക്കുന്ന കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്തമറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ദേവാലയത്തിലെ പ്രധാന തിരുന്നാളായ മൂന്നു നോമ്പ് തിരുന്നാള്‍ ജനു. 25, 26, 27 തീയതികളില്‍ കൊണ്ടാടുകയാണ്.
ജനുവരി ഇരുപത്തിനാല് ഞായറാഴ്ച്ച രാവിലെ 6.45 ന് ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ കൊടിയേറ്റ് തിരുക്കര്‍മ്മം നടത്തും. തുടര്‍ന്ന് വൈകുന്നേരം ആറു മണിവരെ ആഘോഷമായ വിശുദ്ധ കുര്‍ബാനകള്‍ നടക്കും.
ജനുവരി 25. തിരുന്നാളിന്റെ ആദ്യ ദിവസമായ തിങ്കള്‍.
അഭി. മാര്‍ ജേക്കബ്ബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് വചന സന്ദേശം നല്‍കും. രാവിലെ അഞ്ച് മണിക്ക് തിരുസ്വരൂപ പ്രതിഷ്ഠയോടെ ആരംഭിക്കുന്ന തിരുക്കര്‍മ്മങ്ങള്‍ വൈകിട്ട് ഒമ്പതിന് ചെണ്ടമേളത്തോടെയാണ് അവസാനിക്കുന്നത്.

ജനുവരി 26 ചൊവ്വാഴ്ച.
പ്രധാന തിരുനാള്‍ കപ്പല്‍ പ്രദക്ഷിണം.
രാവിലെ 10.30 ന് പാലാ രൂപതാദ്ധ്യക്ഷന്‍ അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ കുര്‍ബാന. വചന സന്ദേശം.
തുടര്‍ന്ന്..
യോനാ പ്രവാചകന്റെ നിനവേ യാത്രയുടെ സ്മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം നടക്കും.
പതിവ് തെറ്റിക്കാതെ ഇത്തവണയും കടപ്പൂര്‍ക്കാര്‍ കപ്പലെടുക്കും..

ജനുവരി ഇരുപത്തിയേഴ് ബുധനാഴ്ച്ച ഇടവക ജനത്തിന്റെ ദിവസമായി ആചരിക്കും. അന്നേ ദിവസം അഭി. മാര്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ദിവ്യബലിയര്‍പ്പിച്ച് വചനസന്ദേശം നല്‍കും.

ലോകമെമ്പാടുമുള്ള മലയാളികള്‍ പ്രത്യേകിച്ചും കുറവിലങ്ങാട്ടുകാര്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന മൂന്നു നോമ്പ് തിരുന്നാളിന്റെ വിശേഷങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

സംഗീത ആരാധകരുടെ ഇടയിൽ മികച്ച പ്രതികരണം ഉണ്ടാക്കി കൊണ്ട് സംഗീത ആൽബമായ രമേശൻെറ തോൾസഞ്ചി റിലീസായി. ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയും യുകെ ഇവന്റ് ലൈഫും കൂടി അണിയിച്ചൊരുക്കിയ രമേശൻെറ തോൾസഞ്ചി പ്രശസ്ത പിന്നണി ഗായിക സുജാതയാണ് തൻറെ ഫേസ്ബുക്ക് പേജിലൂടെ ആസ്വാദകർക്കായി സമർപ്പിച്ചത്. ആൽബത്തിനായി പാടിയിരിക്കുന്നത് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ ശിക്ഷ ടെസ്സാ ജോസും, പിന്നണി ഗായകൻ കെ. കെ നിഷാദുമാണ്. ബനീഷ് വലപ്പാടിൻെറ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് സച്ചിദാനന്ദൻ വലപ്പാട് ആണ്. അരവിന്ദ് കൃഷ്ണൻ, ശ്രീലക്ഷ്മി ഗിരീഷ് തുടങ്ങിയവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. മിക്സിംഗ് നടത്തിയിരിക്കുന്നത് മിഥുൻ ആനന്ദാണ് . ആൽബത്തിൻെറ സംഘാടകൻ സുമേഷ് പരമേശ്വരനാണ്

 

ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാഡമിയുടെ കഴിഞ്ഞവർഷത്തെ ആൽബങ്ങളായ ലോകം മുഴുവൻ സുഖം പകരാൻ, ഓണപ്പാട്ട്, ക്രിസ്തുമസ് ഗാനം തുടങ്ങിയവ മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. രമേശൻെറ തോൾസഞ്ചിയും സംഗീതാരാധകരെ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

 

 

സ്വന്തം ലേഖകൻ

തിരുവല്ല പെരുന്തുരുത്തിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ മരിച്ചു. 18 പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാരായ ഒരു സ്ത്രീയും പുരുഷനുമാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് അപകടം. നിയന്ത്രണംവിട്ട ബസ് തൊട്ടുമുന്നിലുള്ള ഇരുചക്ര വാഹനത്തെ ഇടിച്ചശേഷം കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ചങ്ങനാശ്ശേരിയില്‍ നിന്ന് തിരുവല്ല ഭാഗത്തേക്ക് വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റ 14 പേരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലും നാല് പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

അപകടത്തെ തുടര്‍ന്ന് കോട്ടയം-തിരുവല്ല പാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

ശ്വാസ തടസത്തെ തുടർന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ എഐഎ‍ഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയിൽ മോചിതയാകാനിരിക്കെയാണ് ശശികലയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ബെംഗളൂരുവിലെ ആശുപത്രിയിൽ തുടരും.

പനി, ചുമ, കടുത്ത ശ്വാസതടസം, തളര്‍ച്ച എന്നിവ അനുഭവപ്പെട്ടതോടെ ബുധനാഴ്ച ഉച്ചയോടെയാണ് ശശികലയെ പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതല്‍ ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. ജയിലിലെത്തി ഡോക്ടര്‍മാര്‍ തിങ്കളാഴ്ച പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. പിന്നീട് ശ്വാസതടസം കൂടിയതോടെയാണ് ബെംഗളൂരുവിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. വീല്‍ ചെയറിലിരുത്തിയാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം, ശശികലയെ ആശുപത്രിയിലേക്ക് മാറ്റാന്‍ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ ഉറപ്പുവരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ തയാറാകണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ടിടിവി ദിനകരനും കുടുംബ സുഹൃത്തായ ശിവകുമാറും ബെംഗളൂരുവിലെത്തി ഡോക്ടര്‍മാരെ കണ്ടു. ചികിത്സ ലഭിക്കാൻ വൈകിയെന്ന് കാണിച്ച് ശശികലയുടെ അഭിഭാഷകൻ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകി. ശശികലയ്ക്ക് കർണാടകത്തിലും തമിഴ്നാട്ടിലും ജീവന് ഭീഷണിയുണ്ടെന്ന് പരാതി പറയുന്നു. കേരളത്തിലോ പുതുച്ചേരിയിലോ വിദഗ്ധ ചികിത്സ നൽകണമെന്നാണ് പരാതിയിലെ ആവശ്യം.

കോവിഡ് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നെങ്കിലും ആദ്യം നടത്തിയ ആന്റിജൻ, ആർടി-പിസിആർ ടെസ്റ്റുകൾ നെഗറ്റീവായിരുന്നു സംശയത്തെ തുടർന്ന് ഇന്നലെ വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴാണ് കോവിഡ് പോസിറ്റീവായത്. ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലാണ് ശശികല ചികിത്സയിലുള്ളത്. രക്തത്തിലെ ഓക്സിജൻ അളവ് 80 ആണ് (95ഉം അതിനു മുകളിലുമാണ് വേണ്ടത് ) എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

”കടുത്ത ശ്വാസതടസ്സമുണ്ട്. നേരത്തെ പനിയുമുണ്ടായിരുന്നു. ഇപ്പോൾ അവരുടെ രക്തത്തിലെ ഓക്സിജന്റ് അളവ് സാധാരണനിലയിലേക്ക് (ഇപ്പോൾ 96) എത്തി. ആരോഗ്യനില തൃപ്തികരമാണ്”- ഡോ. മനോജ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ”അവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഡോക്ടർമാർ വളരെ നന്നായി നോക്കുന്നുണ്ട്. നല്ല പരിചരണമാണ് ലഭിക്കുന്നത്. അവരെ ഡോക്ടർമാർ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ” – ആശുപത്രിയിലെത്തി ഡോക്ടർമാരെ കണ്ടശേഷം അനന്തരവൻ ടിടിവി ദിനകരൻ പ്രതികരിച്ചു.‌

അനധികൃത സ്വത്ത് സമ്പാദന കേസിൽ 2017 ഫെബ്രുവരിയിലാണ് വി കെ ശശികലയെ നാലുവർഷത്തെ തടവിന് ശിക്ഷിച്ചത്. 66 കോടിരൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് ശശികലക്കെതിരെ ചുമത്തിയ കുറ്റം.

മംഗളൂരുവിൽ പെൺകുട്ടിയെ ബസിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് കുമ്പള സ്വദേശി ഹുസൈനാണ് പൊലീസ് പിടിയിലായത്. ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി, പൊലീസ് കമ്മീഷണറുടെ മുന്നിൽവെച്ച് പ്രതിയുടെ കരണത്തടിച്ചു.

ബസിൽ ചെയ്യുന്നതായി സഹയാത്രികരോടടക്കം പെൺകുട്ടി പരാതിപ്പെട്ടിട്ടും ആരും അനങ്ങിയില്ലെന്നാണ് പെൺകുട്ടി പറഞ്ഞത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരുവിൽ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയെ ഹുസൈൻ അപമാനിച്ചത്. ബസിൽ നേരിട്ട ദുരനുഭവം യുവതി ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കുകയായിരുന്നു. തുടർന്ന് മംഗളൂരു പൊലീസ് കമ്മീഷണർ ശശികുമാർ പ്രതിയെ കണ്ടെത്താൻ നിർദ്ദേശം നൽകുകയായിരുന്നു.

ബസ് ജീവനക്കാരോടും സഹയാത്രികരോടും പരാതി പറഞ്ഞിട്ടും ആരും ഇടപെട്ടില്ലെന്നാണ് പെൺകുട്ടി പറയുന്നത്. മംഗളൂരുവിനടുത്തുള്ള പെർളകട്ട മുതൽ പമ്പ്വെൽ വരെയാണ് പെൺകുട്ടി യാത്ര ചെയ്തത്. ശല്യപ്പെടുത്തൽ തുടർന്നതോടെ പെൺകുട്ടി ഹസന്റെ ഫോട്ടോയെടുത്തു. അപ്പോൾ ഹസൻ ധിക്കാരത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു. തുടർന്ന് ബസ്സിൽ നിന്നിറങ്ങിയ പെൺകുട്ടി ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി പുറം ലോകത്തെ അറിയിച്ചു.

യുവതി സമൂഹമാധ്യമംവഴി വെളിപ്പെടുത്തൽ നടത്തിയതോടെ പൊലീസ് ഇടപെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാസർകോട് സ്വദേശി ഹസൻ പിടിയിലായി. ഇയാൾ സമാന കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇത്തരം ദുരവസ്ഥ അറിഞ്ഞിട്ടും പ്രതികരിക്കാത്ത സഹയാത്രികരുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്നു യുവതിയുടെ അഭിഭാഷകൻ പറഞ്ഞു.

ഇതിനിടയിൽ അറസ്റ്റിലായ പ്രതിയെ മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കിയപ്പോൾ രോഷാകുലയായ യുവതി പ്രതിയെ കയ്യേറ്റം ചെയ്തു. കുറ്റവാളിയെ പിടികൂടിയ പൊലീസ് സംഘത്തിന് മംഗളൂരു കമ്മിഷണർ പാരിതോഷികം പ്രഖ്യാപിച്ചു.

മറ്റൊരു സംഭവത്തിൽ വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്നാട് കായ്പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു. ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്.

കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്

ടെലിവിഷൻ അവതാരകയായും നടിയായും തിളങ്ങുന്ന താരമാണ് ശ്രീയ അയ്യർ. അവതാരക, നടി എന്നതിലുപരി ഒരു നല്ല ബോഡിബിൽഡർ കൂടിയാണ് താരം. 2018ലെ മിസ് കേരള ഫിസിക് ജേതാവ് കൂടിയാണ് താരം.ഒരു സമയത്ത് വിവാദങ്ങളിലും താരം നിറഞ്ഞുനിന്നിരുന്നു. സെലിബ്രിറ്റി മോഡലും കൂടിയായ ഒരാളോടൊപ്പം തരത്തിന്റെ പേര് ഒരു സമയത്ത് സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിന്നിരുന്നു. പക്ഷെ പിന്നീട് അത് ഒതുങ്ങുകയാണ് ഉണ്ടായത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകൾ ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവയ്ക്കാറുണ്ട്. താരം കൂടുതലും അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഫിറ്റ്നസ്മായി ബന്ധപ്പെട്ട ഫോട്ടോകൾ ആയിരിക്കും. താരത്തിന്റെ വർക്ക്ഔട്ട്‌ ഫോട്ടോ നിമിഷനേരം കൊണ്ടാണ് വൈറൽ ആവാറുള്ളത്.ഒരു പാവപ്പെട്ട അയ്യർ കുടുംബത്തിലാണ് താരത്തിനന്റെ ജനനം. അച്ഛൻ ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ്. ചെറുപ്പം മുതൽ വളരെ കഷ്ടപ്പാടാണ് താരം അനുഭവിച്ചിട്ടുള്ളത്. അത് താരം തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്.

കോളേജിൽ പഠിക്കുന്ന സമയത്ത് ചെറിയ ചെറിയ ജോലികൾക്ക് താരം പോകുന്നുണ്ടായിരുന്നു. കഷ്ടപ്പടുകളാണ് ജോലി ചെയ്യാൻ പ്രേരിപ്പിച്ചത്. പിന്നീട് ആണ് ടെലിവിഷൻ ഷോകളിൽ അവതാരകയായി എത്താൻ അവസരം ലഭിച്ചത്.താരം ബോഡി ബിൽഡിംഗ് സെറ്റപ്പിലുള്ള ഫോട്ടോകൾ ഇൻസ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവയ്ക്കാറുണ്ട്. മികച്ച പ്രതികരണമാണ് ഫോട്ടോകൾക്ക് ലഭിക്കാറുള്ളത്. രണ്ടര ലക്ഷത്തിന് കൂടുതൽ ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്.

 

RECENT POSTS
Copyright © . All rights reserved