Latest News

ബിജെപിയുടെ ശക്തി കേന്ദ്രമായ ഉത്തർപ്രദേശിൽ സ്ഥാനാർത്ഥിക്ക് വെടിയേറ്റ് ദാരുണമരണം. പഞ്ചായത്ത് തെരഞ്ഞെടുപ്പു പ്രചാരണം സജീവമായിരിക്കെയാണ് നാരായൺപുർ പഞ്ചായത്തിലെ ബിജെപി സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്.

ബിജെപി സ്ഥാനാർത്ഥി ബ്രിജേഷ് സിങ് (52) ആണ് വെടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 3 പേർ പിടിയിലായി.

കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൂട്ടുപ്രതിക്കായി തിരച്ചിൽ തുടരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൊതുയോഗത്തിൽ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുമ്പോൾ വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം.

കുടുംബവഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതിനെ തുടർന്ന് നാല് കുട്ടികൾ ഉൾപ്പടെ ആറ് പേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിനു തീയിട്ടത്. ആറ് മരണങ്ങൾക്ക് പുറമെ രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം.

പ്രദേശത്തെ തോട്ടം തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്താണ് ദാരുണസംഭവമുണ്ടായത്. തോട്ടം തൊഴിലാളിയായ യെരവാര മഞ്ജുവും കുടുംബവും താമസിച്ചുവന്ന വീടാണ് കത്തിനശിച്ചത്. മഞ്ജുവിന്റെ അച്ഛൻ യെരവാര ഭോജയാണ് (50) വീടിനു തീയിട്ടതെന്ന് പൊന്നമ്പേട്ട് പോലീസ് അറിയിച്ചു. ഇയാൾ ഒളിവിലാണ്. മഞ്ജുവിനും കുടുംബത്തിനും പുറമെ വീട്ടിലെത്തിയ ബന്ധുക്കളും ദുരന്തത്തിൽപ്പെട്ടു.

യെരവാര ഭോജയുടെ ഭാര്യ സീത (45), ബന്ധു ബേബി (40), പ്രാർഥന (6), വിശ്വാസ് (6), പ്രകാശ് (7), വിശ്വാസ് (7) എന്നിവരാണ് മരിച്ചത്. മഞ്ജുവിനെയും ബന്ധുവായ തോലയെയും ഗുരുതരാവസ്ഥയിൽ മൈസൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുവിന്റെ രണ്ടുകുട്ടികളും ഇവരുടെ ബന്ധുവിന്റെ രണ്ടുകുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.

ഭോജയും ഭാര്യ സീതയും തമ്മിലുണ്ടായ വഴക്കാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. കലഹത്തിനുശേഷം എല്ലാവരും ഉറങ്ങാൻ കിടന്നതിന് പിന്നാലെയാണ് ഭോജ ക്രൂര കൃത്യം നടത്തിയത്.

രാത്രി രണ്ടുമണിയോടെ മദ്യലഹരിയിൽ എഴുന്നേറ്റ ഭോജ വീടിനുമുകളിൽ കയറി മേൽക്കൂരയിലെ ഓടുകൾ ഇളക്കിമാറ്റി പെട്രോൾ ഒഴിച്ച് തീവെക്കുകയായിരുന്നു. വാതിൽ പുറത്തുനിന്ന് പൂട്ടിയിട്ടിരുന്നു. വീടിനകത്തുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. മൂന്നുപേർ സംഭവസ്ഥലത്ത് മരിച്ചു. മൂന്നുപേരെ മൈസൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ റോഡില്‍ റോസാപ്പൂവുമായി കാത്തു നിന്ന പെണ്‍കുട്ടിയെ നിരാശയാക്കാതെ രാഹുല്‍ ഗാന്ധി.

രാഹുലിന്റെ വാഹനവ്യൂഹം കടന്നു പോകുന്ന റോഡിലാണ് പെണ്‍കുട്ടി പൂവുമായി കാത്തു നിന്നിരുന്നത്. വാഹന വ്യൂഹം കടന്നു പോകുന്നതിനിടെ പെണ്‍കുട്ടി കൈയിലിരുന്ന പൂ ഉയര്‍ത്തിക്കാണിക്കുകയായിരുന്നു.

കുറച്ചു മുമ്പോട്ടു പോയ ശേഷം രാഹുലിന്റെ വാഹനം നിര്‍ത്തി. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചാടിയിറങ്ങി വാഹനത്തിന് മുമ്പില്‍ നിലയുറപ്പിച്ചു.

മാത്രമല്ല, പെണ്‍കുട്ടിയെ അരികിലേക്ക് വിളിച്ച രാഹുല്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാതെ പൂ വാങ്ങി. അല്‍പ്പ നേരത്തിന് ശേഷം യാത്ര തുടരുകയും ചെയ്തു.

വിജയ് തോട്ടത്തില്‍ എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഡോ. ഐഷ വി

1979 ഫെബ്രുവരി മുതൽ പത്രങ്ങളിലെ പ്രധാന വിഷയം സ്കൈലാബ് തിരിച്ച് ഭൂമിയിലേയ്ക്ക് വീഴുന്നതിനെ കുറിച്ചായിരുന്നു. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന ഞാനും കൗതുക പൂർവ്വം ആ വാർത്തകളിലൂടെ കടന്നുപോയി. കുട്ടികളുടെ ഇടയിലും അത് ചർച്ചാ വിഷയമായിരുന്നു. ക്ലാസിലെത്തിയ ചില അധ്യാപകരും സ്കൈ ലാബിനെ കുറിച്ച് സംസാരിച്ചിരുന്നു. യു എസിന്റെ ആദ്യ സ്പേസ് സ്റ്റേഷനായ സ്കൈലാബ് ബഹിരാകാശത്തേയ്ക്ക് പോകാൻ മാത്രമുള്ള നിയന്ത്രണ സംവിധാനങ്ങളുള്ളതായിരുന്നു. എന്നാൽ തിരിച്ച് ഭൂമിയിലേയ്ക്ക് സുരക്ഷിതമായി ഇറക്കാൻ പറ്റിയ സംവിധാനമൊന്നും അതിലില്ലായിരുന്നു.

അതു കാരണം പൊതുജനങ്ങളുടെ മനസ്സിൽ ഒരു ഭയം സൃഷ്ടിക്കാൻ പത്രവാർത്തകൾക്ക് കഴിഞ്ഞു. അങ്ങനെ ടെറസ്സിൽ തുണി വിരിയ്ക്കാൻ കയറിയ ഒരു സ്ത്രീ വിമാനത്തിന്റെ ശബ്ദം കേട്ടപ്പോൾ സ്കൈ ലാബ് വീഴുന്നതായിരിയ്ക്കും എന്നൂഹിച്ച് ടെറസ്സിൽ നിന്നും എടുത്തു ചാടിയതു മൂലം അപകടം പറ്റിയത്രേ. അങ്ങനെ മൂന്നാല് മാസങ്ങൾ കടന്നുപോയി. 1979 ജൂലൈ 11ന് സ്കൈലാബ് ഓസ്‌ട്രേലിയയിൽ പതിച്ചതോടെ ആശങ്കയ്ക്ക് വിരാമമായി.

41 വർഷങ്ങൾക്കിപ്പുറം ബഹിരാകാശ യാത്രയിലും പരീക്ഷണങ്ങളിലും മനുഷ്യൻ വളരെയധികം പുരോഗമിച്ചു. അത്തരം പരീക്ഷണങ്ങൾ മാനവരാശിയുടെ നന്മയ്ക്ക് ഉതകുന്നതാക്കാൻ ശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു.

(തുടരും.)

 

ഡോ.ഐഷ . വി.

പ്രിൻസിപ്പാൾ , കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, കാർത്തിക പള്ളി. കഥകളും ലേഖനങ്ങളും   ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 ൽ ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ വുമൺ ഓഫ് ദി ഇയർ അവാർഡ്, 2019 -ൽ ജൈവ കൃഷിയ്ക്ക് സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ പ്രോത്സാഹന സമ്മാനം, ചിറക്കര പഞ്ചായത്തിലെ മികച്ച സമഗ്ര കൃഷിയ്ക്കുള്ള അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

 

നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കവെ പൂഞ്ഞാർ എം.എൽ.എ പി.സി ജോർജിന് തിരിച്ചടി. കേരള ജനപക്ഷം (സെക്കുലർ) രക്ഷാധികാരി പി.സി. ജോർജിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.

എം.എൽ.എയെ പുറത്താക്കിയെന്ന് വർക്കിങ് ചെയർമാൻ എസ്. ഭാസ്കരപിള്ളവാർത്താസമ്മേളനത്തില് പറഞ്ഞു. ഭാസ്കരപിള്ളയാണ് പാർട്ടിയുടെ പുതിയ ചെയർമാൻ.

തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിക്ക് പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. വൈസ് ചെയർമാൻ റജി കെ. ചെറിയാൻ, ജനറൽ സെക്രട്ടറി ജയൻ മമ്പുറം, ട്രഷറർ എൻ.എ. നജുമുദ്ദീൻ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

തനിക്കെതിരായി അപവാദ പ്രചാരണങ്ങൾ അവസാനിപ്പക്കണമെന്നും ഉമ്മയും ഭാര്യയും വിളിച്ച് കരയുകയാണെന്നും തവനൂർ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ.

ദയവ് ചെയ്ത് ഈ രീതിയിൽ അക്രമിക്കരുത്. വ്യക്​തിപരമായ അപവാദ പ്രചരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്​ ഫെയ്സ്ബുക്ക്​ ​​ലൈവിൽ ഫിറോസ് പൊട്ടിക്കരഞ്ഞു.

കള്ളനാണ്, പെണ്ണുപിടിയനാണ് എന്ന രീതിയിൽ പ്രചരണം നടത്തുമ്പോൾ തന്നെ വ്യക്തിപരമായി ഇല്ലാതാക്കാനേ സാധിക്കൂ. അതിലൂടെ തന്നെയും കുടുംബത്തെയും നശിപ്പിക്കാൻ പറ്റും.

പക്ഷേ ഇതൊക്കെ തവനൂരിലെ ജനങ്ങൾ കാണുന്നുണ്ട്​. തൻറെ ഉമ്മയും ഭാര്യയും മക്കളുമൊക്കെ ഫോണിലൂടെ വിളിച്ച് കരയുകയാണ്​. ഒരു സ്ഥാനാർഥിയായി എന്നതിൻറെ പേരിൽ ഇത്രമാത്രം ഒരു മനുഷ്യനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ശരിയല്ല. 10 വർഷം മണ്ഡലം ഭരിച്ചവർ വികസനകാര്യങ്ങൾ വേണം പറയാനെന്നും ഫിറോസ് പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാർക്ക് നിർദേശവുമായി ചങ്ങനാശേരി അതിരൂപത.ന്യൂനപക്ഷ അവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നവരെ തിരഞ്ഞെടുക്കണമെന്നാണ് അതിരൂപത നിർദ്ദേശം നൽകിയിരിക്കുന്നത്.

ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പൊലീത്ത ആർച്ചുബിഷപ്പ് ജോസഫ് പെരുന്തോട്ടമാണ് ആസന്നമായ തിരഞ്ഞെടുപ്പ് എന്ന പേരിൽ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.അഴിമതിക്കും അക്രമത്തിനും കൂട്ടുനിൽക്കുന്നവർക്ക് വോട്ട് ചെയ്യരുത്. രാഷ്ട്രീയം ഏകാധിപത്യത്തിൻറെ ശൈലി ആകരുത്. ക്രൈസ്തവ മനഃസാക്ഷിക്ക് അനുസരിച്ച് വോട്ട് ചെയ്യണമെന്നും ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

ഭരണഘടനക്കും മതസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുന്നവർക്കാകണം വോട്ട് നൽകേണ്ടതെന്നും ജോസഫ് പെരുന്തോട്ടം വ്യക്തമാക്കി.രാജ്യത്തിൻറെ ഭരണഘടന, ജനാധിപത്യ മൂല്യങ്ങൾ, ന്യൂനപക്ഷാവകാശങ്ങൾ, ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം മുതലായവ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവരെയാണ് തിരഞ്ഞെടുക്കേണ്ടതെന്നും കുറിപ്പിൽ പറയുന്നു.

എന്നാൽ ബിഷപ്പിന്റ അഭിപ്രായത്തിനെതിരെ ശക്തമായ മറുവാദങ്ങളുമായി വിശ്വാസികൾ തന്നെ നേരിട്ട് എത്തിയിരിക്കുവാണ്. സോഷ്യൽ മീഡിയ വഴി ആണ് കുടുതലും പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്. കൂടുതൽ പേരും കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആരോഗ്യ മന്ത്രി കെകെ ഷൈലജയെ പുകഴ്ത്തി സംസാരിച്ചത് ഉൾപ്പെട ഉയർത്തി പിടിച്ചാണ് മറുവാദവുമായി എത്തിയിരിക്കുന്നത്. ഇതോടെ സഭയ്ക്കുള്ള ബിഷപ്പുമാർക്കു തന്നെ എതിർ അഭിപ്രായം ആന്നെന്നു സൂചന.

കോവിഡ് പ്രതിരോധ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന താരമായി കെകെ ശൈലജ ടീച്ചർ മാറിയെന്ന് കെസിബിസി അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ജോര്‍ജ് ആലഞ്ചേരി. കൊച്ചിയിലെ കെസിബിസി ആസ്‌ഥാനത്തു സംഘടിപ്പിച്ച ചടങ്ങിൽ മന്ത്രിയെ ആദരിച്ച ശേഷമായിരുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍.

പ്രതിസന്ധികളെ തരണം ചെയ്യുന്നതില്‍ അസാമാന്യ കഴിവു പ്രകടിപ്പിച്ച സര്‍ക്കാരാണ് പിണറായിയുടേത്. ചികിൽസ കിട്ടാതെ ഒരു കോവിഡ് രോഗി പോലും കേരളത്തില്‍ മരിച്ചില്ല. അടുത്ത ഭരണം എല്‍ഡിഎഫിന്റെയോ യുഡിഎഫിന്റെയോ ആയാലും ആരോഗ്യ മന്ത്രിയായി ശൈലജ ടീച്ചര്‍ മതി. ഈ സര്‍ക്കാരിനൊപ്പം സഭയുണ്ടെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു

എന്തായാലും സഭ രാഷ്ട്രീയത്തിൽ തലകടത്തുന്നത് കൂടുതൽ വിശ്വാസികൾക്കും എതിർക്കുന്നു. ഇതോടൊപ്പം ചങ്ങനാശേരിയിൽ എതിർ ചേരിയിൽ നിന്ന് മത്സരിക്കുന്ന രണ്ടു കേരള കോൺഗ്രസ്സ് സ്ഥാനാർഥികളിൽ രണ്ടുപേർക്കും പിന്തുണയായ മറുവാദങ്ങൾ മുറുകുന്നു. മാർ ജോർജ് ആലഞ്ചേരി പിതാവ് ഭരണത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവന അണികൾ ഏറ്റെടുത്തിരിക്കുവാണ്.

സഭ മേലധികാരികൾ ആരെ പിന്തുണച്ചാലും കേരള കോൺഗ്രസ്സ് മാണി വിഭാഗം എൽഡിഎഫ് ന് ഒപ്പം പോയതോടെ ചങ്ങനാശേരിയിൽ ഈ കഴിഞ്ഞ ത്രിതല പഞ്ചായത് തിരഞ്ഞെടുപ്പിലെ വോട്ടു വീതം നോക്കുമ്പോൾ സഭ അനുഭവികളിലെ പൂരിപക്ഷ വോട്ടും ഇടതുപക്ഷത്തിലേക്കാണ് പോയിരിക്കുന്നത്.അതോടൊപ്പം കഴിഞ്ഞ ദിവസം കന്യാസ്ത്രികൾ യുപിയിൽ അക്രമത്തിനു ഇരയായപ്പോൾ ശക്തമായ നിലപാട് സ്വീകരിച്ച പിണറായി വിജയൻറെ നിലപാടും സോധവെ യുഡിഎഫ് വോട്ട് ബാങ്ക് ആയ വിശ്വാസികളെ മാറി ചിന്തിപ്പിക്കുന്നു. അത് തന്നെയാണ് വലതുപക്ഷത്തെ തുണച്ചു വന്ന ഈ മണ്ഡലത്തിലെ വലത് സ്ഥാനാർത്ഥിയുടെ ഭീതിയും…..

ഇലക്ഷന്‍ അര്‍ജന്റ് വ്യാജ ബോര്‍ഡ് വച്ച കാറിലെത്തി 94 ലക്ഷം കവര്‍ന്നത് കണ്ണൂരിലെ ബിജെപി ആര്‍എസ്എസ് ഗുണ്ടാസംഘമെന്ന് സൂചന. കവര്‍ച്ചക്കാര്‍ സഞ്ചരിച്ച കാര്‍ കണ്ണൂരിലെ ബിജെപി ക്രിമിനല്‍ സുഭീഷിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തി. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച് 21നാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന കാറിലെത്തി പച്ചക്കറി ലോറിയില്‍ കൊണ്ടുവന്ന 94 ലക്ഷം രൂപ തട്ടിയെടുത്തത്. മരത്താക്കര പുഴമ്പള്ളത്താണ് സംഭവം. ലോറി ഉടമ മൂവാറ്റുപുഴ സ്വദേശി മുഹമ്മദിന്റെ പരാതിയില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പണം ജ്വല്ലറി ഉടമകളുടേതാണെന്നാണ് വിവരം. ഇലക്ഷന്‍ സമയത്ത് 50000 രൂപയില്‍ കൂടുതല്‍ കൊണ്ടുപോവുന്നത് പ്രശ്‌നമായതിനാല്‍ പച്ചക്കറി ലോറിയില്‍ പണം കൊണ്ടുപോവുകയായിരുന്നു. ഈ വിവരം ചോര്‍ത്തിയാണ് ഗുണ്ടാസംഘം എത്തിയത്.

ലോറിക്കു മുന്‍പില്‍ കാര്‍ നിര്‍ത്തി പരിശോധനയ്ക്കായി ജീവനക്കാരെ വിളിച്ചിറക്കി. തുടര്‍ന്ന് കാറില്‍ കയറ്റി തലോര്‍ ബൈപാസില്‍ എത്തിച്ചു. വണ്ടിയില്‍ പണമുണ്ടോയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞപ്പോള്‍ ജീവനക്കാരെ ലോറിക്കരികില്‍ തിരിച്ചിറക്കിവിട്ടു. ലോറി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.

കളളപ്പണമാണെന്നും ആരും പരാതി നല്‍കില്ലെന്നും കരുതിയായിരുന്നു കവര്‍ച്ച. പണം നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സിറ്റി കമ്മീഷണറുടെ കീഴിലുള്ള ഷാഡോ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് സംഘം എത്തിയ കാറിനെക്കുറിച്ച് വിവരം ലഭിച്ചത്.

സിനിമയിലെ പോലെ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലും മാസ് ഡയലോ
ഗുകള്‍ ഇറക്കുന്നയാളാണ് നടനും തൃശൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി എംപി. ഇപ്പോള്‍ ശക്തന്‍ മാര്‍ക്കറ്റിലെ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് വൈറലായിരിക്കുന്നത്.

‘എന്നെ ജയിപ്പിച്ച് എംഎല്‍എ ആക്കിയാല്‍ ആ ഫണ്ടില്‍ നിന്നും ഒരുകോടി എടുത്ത് ഞാന്‍ മാര്‍ക്കറ്റ് നവീകരിച്ച് കാണിച്ചുതരാം. ബീഫ് വില്‍ക്കുന്ന കടയില്‍ പോയി വരെ ഞാന്‍ പറഞ്ഞു. ഇത്രനാളും ഭരിച്ചവന്‍മാരെ നാണം കെടുത്തും. അങ്ങനെ ഞാന്‍ പറയണമെങ്കില്‍ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസിലാക്കണം. ആര് മനസിലാക്കണം. നേരത്തെ പറഞ്ഞ ഈ അപമാനികള്‍ മനസിലാക്കണം, സുരേഷ് ഗോപി തൃശൂരില്‍ പറഞ്ഞു.

ഇനി നിങ്ങള്‍ എന്നെ തോല്‍പ്പിക്കുകയാണെങ്കില്‍, എങ്കിലും ഞാന്‍ എംപിയാണ്
കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ കുടുംബത്തില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സിപിഎംസിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട.

ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ?. വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും.’ സുരേഷ് ഗോപി പറഞ്ഞു.

കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോള്‍ എനിക്ക് 12 കോടി കിട്ടാനുണ്ട്. അതില്‍ നിന്നും ഒരുകോടി എടുത്ത് ഞാനിത് ചെയ്യും. അതും പറ്റിയില്ലെങ്കില്‍ ഞാന്‍ എന്റെ വീട്ടില്‍ നിന്നും ഒരുകോടി എടുത്ത് ചെയ്യും. ഒരു സി പി എം-സിപിഐകാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗര്‍ സിനിമയില്‍ എന്റെ ഡയലോഗുണ്ട്. ഞാന്‍ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുന്നു. ഞാന്‍ ചെയ്യുമെന്ന് പറഞ്ഞതില്‍ നിനക്ക് അസൂയ ഉണ്ടെങ്കില്‍ നിന്നെയൊക്കെ ഈ നാട്ടുകാര്‍ കൈകാര്യം ചെയ്യും. അത് ഏപ്രില്‍ 6ന് അവര്‍ ചെയ്യും’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.

കഴിഞ്ഞദിവസം തൃശൂര്‍ ശക്തന്‍ നഗര്‍ മാര്‍ക്കറ്റില്‍ വോട്ടഭ്യര്‍ഥിച്ച് എത്തിയ സമയത്ത് സുരേഷ് ഗോപി, സ്വന്തം കൈയില്‍ നിന്നോ എംപി ഫണ്ടില്‍ നിന്നോ ഒരു കോടി ചെലവഴിച്ച് തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റ് നവീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ ഈ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് കാട്ടി സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

തായ്‌വാനില്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി അപകടം. 36പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 100ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നും വിവരമുണ്ട്. 360 പേരുമായാണ് ട്രെയിന്‍ യാത്ര തിരിച്ചത്. ട്രെയിന്‍ തുരങ്കത്തിലൂടെ പോവുന്നതിനിടയിലാണ് പാളം തെറ്റിയത്. ഇതേ തുടര്‍ന്ന് നിരവധി ബോഗുകള്‍ തുരങ്കത്തിന്റെ ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റവരെ, ട്രെയിനില്‍ നിന്ന് മാറ്റിയെങ്കിലും കുറച്ചു പേര്‍ ഇപ്പോഴും ട്രെയിനിനുള്ളില്‍ കുടങ്ങിക്കിടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ട്രെയിനിന്റെ ആദ്യ നാല് കംബാര്‍ട്ട്മെന്റില്‍ നിന്ന് 100 ഓളം പേരെ ഇതിനകം രക്ഷപ്പെടുത്തി. എട്ട് ക്യാരിയറുകളാണ് ട്രെയിനിന് ആകെ ഉള്ളത്. തുരങ്കത്തിനുള്ളില്‍ പെട്ട ക്യാരിയറിനുള്ളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയാവുന്നുണ്ട്.

തായ്‌വാനിലെ പര്‍വതനിരയായ കിഴക്കന്‍ തീരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. രാജ്യത്തെ പ്രശസ്തമായ തരകൊ നാഷണല്‍ പാര്‍ക്ക് ഈ മേഖലയിലാണ്. മൂന്ന് പതിറ്റാണ്ടിനിടയിലെ രാജ്യത്തെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമാണിത്. 2018 ല്‍ വടക്കു കിഴക്കന്‍ തായ്‌വാനില്‍ ഉണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ 18 പേര്‍ മരിച്ചിരുന്നു. 175 പേര്‍ക്കാണ് അന്ന് പരിക്കേറ്റത്.

RECENT POSTS
Copyright © . All rights reserved