Latest News

അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാത ലോഹസ്തംഭം അപ്രത്യക്ഷമായ വാർത്ത വലിയ കൗതുകമാണ് സമ്മാനിച്ചത്. എന്നാൽ അതിന് പിന്നാലെ സമാനരൂപത്തിലുള്ള ലോഹസ്തംഭം റൊമാനിയയിൽ കണ്ടെത്തി. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് നവംബർ 18ന് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടിയോളം നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിന്നിരുന്നത്. ഇതിനെ പറ്റിയുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇത് അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകൾ വന്നു. ഇതിന് പിന്നാലെയാണ് റൊമാനിയയിലെ ബാറ്റ്കാസ് ഡോംനേയിൽ സമാനമായ ഒറ്റത്തൂൺ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ‘നിഗൂഢ ലോഹസ്തംഭം’ വലിയ ചർച്ചയാവുകയാണ്.
വന്യജീവി വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായി സ്തംഭം കണ്ടെത്തുകയായിരുന്നു. തികച്ചും വിജനമായ മരുഭൂമിയിൽ എങ്ങനെ ഇത്തരമൊരു സ്തംഭമെത്തി എന്നതാണ് ശാസ്ത്രലോകത്തെ അമ്പരപ്പിച്ചത്. വന്നതുപോലെ തന്നെ അപ്രത്യക്ഷമായി ഇപ്പോൾ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് ‘നിഗൂഢ’ ലോഹസ്തംഭം.

തിളങ്ങുന്ന തരത്തിലുള്ള ലോഹം കൊണ്ടാണ് സ്തംഭം ഈ ലോഹസ്തംഭം നിർമിച്ചിരിക്കുന്നത്. മരുഭൂമിയിൽ ചുവന്ന പാറക്കെട്ടുകൾക്കുള്ളിലായാണ് ഇത് സ്ഥിതി ചെയ്തിരുന്നത്. എന്നാൽ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തെക്കുറിച്ചും സ്തംഭം നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്ന ലോഹത്തേക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിരുന്നില്ല. എന്നാൽ സാഹസിക സഞ്ചാരികൾ ഗൂഗിൾ മാപ്പുപയോഗിച്ച് സ്ഥലം കണ്ടെത്തി ഇവിടം സന്ദർശിക്കുകയും ലോഹസ്തംഭത്തിനൊപ്പം നിന്ന് ചിത്രങ്ങളെടുത്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കോവിഡ് മാനദണ്ഡങ്ങളൊക്കെ കാറ്റിൽ പറത്തി നിരവധി സഞ്ചാരികൾ ഇവിടേക്കെത്തിയിരുന്നു. അജ്ഞാതർ വെള്ളിയാഴ്ച രാത്രി തന്നെ ലോഹസ്തംഭം ഇവിടെ നിന്നു നീക്കം ചെയ്തതായി യൂട്ടയിലെ ബ്യൂറോ ഓഫ് ലാൻഡ് മാനേജ്മെന്റ് അധികൃതർക്ക് വിവരം ലഭിച്ചിരുന്നു.

പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നാണ് നിഗമനം

സിമന്റ് നിർമാണ കമ്പനിയിൽ ജോലിക്കിടെ മെഷീനിൽ കുടുങ്ങി ഇടതുകൈ പൂർണമായി ചതഞ്ഞരഞ്ഞ യുവാവ് രക്തം വാർന്നു മരിച്ചു. കൊഴിഞ്ഞാമ്പാറ ഇരട്ടകുളം നാട്ടുകൽ അപ്പുപ്പിള്ളയൂർ ഉണ്ണിക്കൃഷ്ണന്റെ മകൻ സുബിൻ (18) ആണ് മരിച്ചത്. കഞ്ചിക്കോട് വ്യവസായമേഖലയിൽ സൺ ഫ്ലവർ കമ്പനിയിൽ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം. സിമന്റ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ പൊടിക്കുന്ന കൺവെയർ ബെൽറ്റ് റോളിങ് മെഷീനിലാണു കൈ കുടുങ്ങിയത്. തോൾ വരെ പൂർണമായി അറ്റുതൂങ്ങിയ നിലയിലായിരുന്നു.

സുബിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ മറ്റു തൊഴിലാളികൾ ഉടനെ കഞ്ചിക്കോട് അഗ്നിരക്ഷാസേന സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നു സേനയുടെ വാഹനത്തിൽ ജില്ലാ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അടിയന്തര ചികിത്സ ലഭ്യമാക്കും മുൻപു രക്തം വാർന്നു മരണം സംഭവിച്ചെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കരാർ തൊഴിലാളിയായ സുബിൻ ഇന്നലെ വൈകിട്ട് നാലിനാണു ജോലിക്കു കയറിയത്.

മെഷീൻ പ്രവർത്തിപ്പിക്കുമ്പോൾ അബദ്ധത്തിൽ കൈ കുടുങ്ങിയെന്നാണു കമ്പനി അധികൃതർ പൊലീസിനു നൽകിയ മൊഴി. നല്ലേപ്പിള്ളി ശ്രീകൃഷ്ണ എച്ച്എസ്എസിൽ പ്ലസ്ടു ജയിച്ച സുബിൻ തുടർപഠനത്തിന് ഇടവേള വന്നതോടെ ഒന്നര മാസം മുൻപാണു കമ്പനിയിൽ ജോലിക്കു കയറിയത്. ബിരുദ പഠനത്തിന് അടുത്ത മാസം മുതൽ പോവാനിരിക്കെയാണു മരണം. സുബിന്റെ അമ്മ: സുനിത. സഹോദരി: ശ്രുതി. മൃതദേഹം ജില്ല ആശുപത്രിയിൽ. സംഭവത്തിൽ പൊലീസ് കേസെടുത്തു.

നടിയെ ആക്രമിച്ച കേസില്‍ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് കെ.ബി ഗണേഷ്കുമാർ എം.എൽ.എയുടെ പത്തനാപുരത്തെ വസതിയില്‍ പൊലീസ് സൈബര്‍ വിഭാഗം പരിശോധന നടത്തി.

വൈകീട്ട്​ 4.30 ഓടെയായിരുന്നു പരിശോധന. കൊട്ടാരക്കര കോട്ടത്തലയിലെ പ്രദീപി​െൻറ വസതിയിലും ഇതോടൊപ്പം പരിശോധന നടന്നു. പ്രദീപ്​ ഉപയോഗിച്ചിരുന്ന ഫോണ്‍, ലാപ്ടോപ്​, ഓഫീസ് കമ്പ്യൂട്ടര്‍, മറ്റ് രേഖകള്‍ എന്നിവ കണ്ടെത്താനും പരിശോധിക്കാനുമായിരുന്നു റെയ്ഡ്.

പത്തനാപുരം സി.ഐ. എന്‍. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ രണ്ടര മണിക്കൂര്‍ നീണ്ട് നിന്ന പരിശോധന ഏഴ് മണിയോടെ അവസാനിച്ചു. സിം കാര്‍ഡുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും അടക്കം പരിശോധിച്ചെന്നും സംശയിക്കുന്ന രീതിയിലുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും സി. ഐ പറഞ്ഞു.

എസ്.ഐമാരായ സുബിന്‍ തങ്കച്ചന്‍, ഷിബു, അംബിക, റൂറല്‍ സൈബര്‍ വിഭാഗം ഉദ്യോഗസ്ഥനായ ജഗദ്ദീപ് എന്നിവര്‍ നേതൃത്വം നല്‍കി. ബേക്കല്‍ പൊലീസിൻെറ നേതൃത്വത്തിലായിരുന്നു കൊട്ടാരക്കയിലെ വീട്ടിലെ പരിശോധന.

റെയ്ഡ് നടക്കുമ്പോള്‍ ഗണേഷേ് കുമാര്‍ വീട്ടില്‍ ഇല്ലായിരുന്നു. റെയ്ഡിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് ഗണേഷ് കുമാറിന്‍റെ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറിനെ കാസർകോട് ബേക്കൽ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ബേക്കൽ സ്വദേശി വിപിൻ ലാലിനെ ബന്ധുവഴിയും ഫോൺ വിളിച്ചും സ്വാധീനിക്കാൻ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്.

സിനിമാ സംഗീതത്തിലെ ഈണമോഷണങ്ങളെ കുറിച്ച് ആയിടെ എഴുതിയ ലേഖനം വായിച്ചതിന്റെ സന്തോഷം പങ്കുവെക്കാന്‍. മിമിക്രി വേദികളിലും സുഹൃദ് സദസ്സുകളിലും അബിയുടെ പ്രിയ വിഷയങ്ങളില്‍ ഒന്നായിരുന്നു സംഗീത ലോകത്തെ മോഷണകഥകള്‍. അടിയുറച്ച പാട്ടുകമ്പക്കാരനും മുഹമ്മദ് റഫിയുടെയും യേശുദാസിന്റെയും ബാബുരാജിന്റെയും ദേവരാജന്റെയും കടുത്ത ആരാധകനുമായ ഒരാള്‍ക്ക്, പാടിപ്പതിഞ്ഞ പഴയ മനോഹരമായ ഈണങ്ങള്‍ വികലമായി പുനരാവിഷ്‌കരിക്കപ്പെടുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. ഈ അടിച്ചുമാറ്റല്‍ കഥകളൊക്കെ ഞാന്‍ എന്റെ അടുത്ത പ്രോഗ്രാമില്‍ അവതരിപ്പിക്കും. ഇവന്മാരെയൊന്നും വെറുതെ വിട്ടുകൂടാ. വല്ലവന്റെയും ചെലവില്‍ ആളാകാന്‍ നോക്കുന്നവരാണ്….” ധാര്‍മ്മികരോഷം മറച്ചുവെക്കാതെ അബി പറഞ്ഞു. ഒപ്പം ആത്മഗതമായി ഇത്രകൂടി. മോഷണങ്ങളാണ് എങ്ങും. അത്തരക്കാര്‍ക്കേ ഇവിടെ നിലനില്‍പ്പുള്ളൂ; മിമിക്രിയില്‍ പോലും…”

നിര്‍ദോഷവും നിഷ്‌കളങ്കവുമായ ചിരിയുടെ വഴിയിലൂടെ കാല്‍ നൂറ്റാണ്ടിലേറെ കാലം മലയാളികളെ കൈപിടിച്ച് നടത്തിയ അബിയുടെ വാക്കുകള്‍ അത്ഭുതത്തോടെയാണ് കേട്ടത്. പറയാതെ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു അവ. നിര്‍ബന്ധിച്ചപ്പോള്‍ അബി പറഞ്ഞു: മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണ്. അതൊന്നും ഇനി പറഞ്ഞിട്ട് കാര്യവുമില്ല. നമ്മള്‍ അസൂയ കൊണ്ട് പറയുന്നതാണെന്നേ ആളുകള്‍ പറയൂ..” മിമിക്രി വേദികളില്‍ അബിയുടെ വളര്‍ച്ച കൗതുകത്തോടെ, ആരാധനയോടെ നോക്കിക്കണ്ട അനേകമനേകം മലയാളികളില്‍ ഒരാള്‍ എന്ന നിലക്ക് അര്‍ത്ഥഗര്‍ഭമായ ആ മൗനത്തിന്റെ പൊരുളറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അബി പറഞ്ഞു: പാട്ടിലെ പോലെത്തന്നെയാണ് മിമിക്രിയിലും കാര്യങ്ങള്‍. ഒറിജിനല്‍ ഉണ്ടാക്കുന്നവന് എന്നും പഴങ്കഞ്ഞി മാത്രം. ബിരിയാണിയും ചിക്കന്‍ ഫ്രൈയും ഡ്യൂപ്ലിക്കേറ്റുകള്‍ക്കും. കഷ്ടപ്പെട്ട് നമ്മള്‍ ഉണ്ടാക്കിയ കഥാപാത്രങ്ങളെ വല്ലവനും തട്ടിക്കൊണ്ടുപോകുമ്പോള്‍ സ്വന്തം മക്കളെ കൈവിട്ടുപോകുന്ന അമ്മയുടെ വേദനയാണ് തോന്നുക. എന്റെ ടിന്റുമോനും ആമിനത്താത്തയുമൊന്നും ഇന്നെനിക്ക് സ്വന്തമല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ മിമിക്രി വേദികള്‍ക്ക് വേണ്ടി ചോരയും നീരും കൊടുത്ത് രൂപപ്പെടുത്തിയ കഥാപാത്രങ്ങളാണ്. എന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് ഞാന്‍ സൃഷ്ടിച്ചവര്‍. അവരൊക്കെ ആരുടെയൊക്കെയോ സ്വന്തമായിക്കഴിഞ്ഞു… ആയിക്കോട്ടെ. സന്തോഷം. എങ്കിലും ആ കഥാപാത്രങ്ങളുടെയൊക്കെ പിതൃത്വം അവകാശപ്പെട്ട് മറ്റു പലരും ടെലിവിഷന്‍ ഷോകളില്‍ വിളങ്ങിനില്‍ക്കുന്നത് കാണുമ്പോള്‍ യഥാര്‍ത്ഥ വാപ്പക്ക് സങ്കടം തോന്നില്ലേ?”

താന്‍ എഴുതിയുണ്ടാക്കി മലയാളികളെ വര്‍ഷങ്ങളോളം ചിരിപ്പിച്ച പ്രശസ്ത സ്‌കിറ്റുകള്‍ പോലും ചില്ലറ മാറ്റങ്ങളോടെ പലരും വേദിയില്‍ അവതരിപ്പിച്ചു കയ്യടി നേടുന്നതിന് അബി തന്നെ സാക്ഷി. അത്തരം അവതാരകരില്‍ ചിലര്‍ മുന്നില്‍ വന്ന് എങ്ങനെയുണ്ടായിരുന്നു ചേട്ടാ എന്റെ വര്‍ക്ക് എന്ന് നിര്‍ലജ്ജം ചോദിക്കുമ്പോള്‍ എന്ത് മറുപടി പറയണം എന്നറിയാതെ തരിച്ചുനിന്നു പോയിട്ടുണ്ട് അബി. ”കൊള്ളാം മോനേ” എന്ന് അവരെ ആശംസിച്ചു പറഞ്ഞു വിടുമ്പോള്‍ അബിയുടെ ഉള്ളില്‍ തിളച്ചുമറിഞ്ഞിരിക്കാവുന്ന വികാരങ്ങള്‍ എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇന്നും പല മിമിക്രിക്കാരും സിനിമാ നടന്മാരെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന, നൂറ്റൊന്നാവര്‍ത്തിച്ചു പതം വന്ന ഡയലോഗുകള്‍ പലതും അബി പതിറ്റാണ്ടുകള്‍ക്ക് മുന്നേ സൃഷ്ടിച്ചതാണെന്ന് എത്രപേര്‍ക്കറിയാം?

പകര്‍പ്പവകാശ നിയമം ബാധകമല്ലേ ഇതിനൊന്നും? കോപ്പിറൈറ്റ് കര്‍ശനമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കാലമല്ലേ ?” -എന്റെ ചോദ്യം. സുഹൃത്തേ, നാട്ടുകാരെ എങ്ങനേലും ഒന്ന് ചിരിപ്പിക്കാനുള്ള ബേജാറില്‍ അതൊക്കെ ആരോര്‍ക്കുന്നു? പണ്ട് അതിനെ കുറിച്ചൊന്നും ചിന്തിച്ചില്ല. അന്നന്നത്തെ വയറ്റുപ്പിഴപ്പായിരുന്നല്ലോ മുഖ്യം. ഇപ്പൊ അത് മുട്ടിക്കൊണ്ടിരിക്കുമ്പോഴാണ് ആ ചിന്തയൊക്കെ വരുന്നത്. എന്റെയും കൊഴപ്പമാണെന്ന് കൂട്ടിക്കോളൂ..” തന്നിലേക്ക് തന്നെ നോക്കി ചിരിച്ചുകൊണ്ട് അബിയുടെ മറുപടി. ഇടക്ക് തോന്നും വല്ല സര്‍ക്കാര്‍ ജോലിയും ചെയ്ത് ജീവിച്ചാല്‍ പോരായിരുന്നോ എന്ന്. പെന്‍ഷനും കിട്ടുമല്ലോ…”

വേദന തോന്നിയെന്നത് സത്യം. എന്റെ തലമുറയുടെ കൗമാര, യൗവന സ്മരണകളിലെ ദീപ്ത സാന്നിധ്യമായിരുന്നു സ്വയം ചിരിക്കാതെ തന്നെ നാട്ടുകാരെ ചിരിപ്പിച്ച ഈ സകലകലാവല്ലഭന്‍. വെറും കോമഡി ഷോ ആയിരുന്നില്ല അബിയുടെ മിമിക്രി അവതരണം; സമൂഹത്തിലെ നെറികേടുകളോടുള്ള കലഹങ്ങള്‍ കൂടിയായിരുന്നു. രാഷ്ട്രീയവും സാഹിത്യവും സിനിമയും സംഗീതവുമെല്ലാം ആഴത്തില്‍ പഠിച്ച ഒരാള്‍ക്കേ ആ മേഖലകളിലെ നന്മയും തിന്മയും തിരിച്ചറിയാന്‍ കഴിയൂ. അക്കാര്യത്തില്‍ അദ്വിതീയനായിരുന്നു അബി. ഏതു മാധ്യമപ്രവര്‍ത്തകനെക്കാള്‍ അപ് ടു ഡേറ്റ്.’ ഒരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചില്ല അബിയുടെ മിമിക്രി അവതരണങ്ങള്‍. വ്യക്തി വിമര്‍ശനങ്ങള്‍ വിഷലിപ്തമായ ആക്രമണങ്ങളുമായില്ല. ഇന്ന് ടെലിവിഷനിലും മെഗാ ഇവന്റ് വേദികളിലും എന്ത് വിലകൊടുത്തും ആളുകളെ ചിരിപ്പിക്കാന്‍ വേണ്ടി തരം താണ അശ്ലീലവും ദ്വയാര്‍ത്ഥ പ്രയോഗങ്ങളും നാണമില്ലാതെ എടുത്ത് അലക്കേണ്ടിവരുന്ന ചില മിമിക്രി കലാകാരന്മാരുടെ ഗതികേട് കാണുമ്പോള്‍ അറിയാതെ അബിയെ ഓര്‍ത്തുപോകുന്നു വീണ്ടും.

മകനെ മിമിക്രിക്കാരനാക്കാന്‍ പ്രോത്സാഹിപ്പിക്കാത്തതിന്റെ കാരണം മനസ്സിലായി..” -സംഭാഷണം അവസാനിക്കും മുന്‍പ് ഞാന്‍ പറഞ്ഞു. ഫോണിന്റെ മറുതലയ്ക്കല്‍ വീണ്ടും പൊട്ടിച്ചിരി. അയാള്‍ക്ക് സിനിമയാണ് താല്‍പ്പര്യമെന്ന് പറയുന്നു. അതൊക്കെ അയാളുടെ ഇഷ്ടം. ഏതു മേഖല തിരഞ്ഞടുത്താലും അവിടെ നമ്മള്‍ അനിവാര്യര്‍ ആണെന്ന തോന്നല്‍ ഉണ്ടാക്കണം. നമുക്ക് പകരം നമ്മളേ ഉള്ളൂ എന്ന് തെളിയിക്കാന്‍ കഴിയണം. അല്ലാതെ വെറുതെ ജീവിതം ജീവിച്ചു തീര്‍ത്തിട്ട് എന്തു കാര്യം?” ചിരിയുടെ ചക്രവര്‍ത്തിയുടെ വാക്കുകളില്‍ ഗൗരവം വന്നു നിറയുന്നു…

സിനിമയില്‍ അനിവാര്യനാണെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് അബിയുടെ പ്രതിഭാശാലിയായ മകന്‍ ഷെയ്ന്‍ നിഗം. ഇഷ്‌ക്” എന്ന സിനിമ അതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ഏതോ വിദൂര ലോകത്തിരുന്ന് മകന്റെ വളര്‍ച്ച കണ്ട് നിര്‍വൃതിയടയുന്നുണ്ടാവണം പ്രിയപ്പെട്ട അബി.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ നമ്പർ ഏതെന്ന് ചോദിച്ചാൽ 007 എന്നായിരിക്കും ഉത്തരം. ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ ലോക പ്രശസ്തമായ നമ്പറിന്റെ ആരാധിക്കാത്ത സിനിമ പ്രേമികൾ കുറവായിരിക്കും. 007 എന്ന ബോണ്ട് നമ്പർ സ്വന്തം വാഹനത്തിന്റെ റജിസ്ട്രേഷൻ നമ്പറാക്കാൻ മുടക്കിയ തുകയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ചാവിഷയം.

ഗുജറാത്ത് സ്വദേശി ആഷിക് പട്ടേലാണ് ഏകദേശം 39.5 ലക്ഷം രൂപ വരുന്ന തന്റെ വാഹനത്തിനായി 34 ലക്ഷം രൂപയ്ക്ക് റജിസ്ട്രേഷൻ നമ്പർ സ്വന്തമാക്കിയത്. ജിജെ01ഡബ്ല്യുഎ007 എന്ന റജിസ്ട്രേഷൻ നമ്പർ കഴിഞ്ഞ ദിവസമാണ് പട്ടേലിന് കിട്ടിയത്. തന്റെ ഭാഗ്യ നമ്പറാണ് 007 എന്നും അതിനാലാണ് പണം നോക്കാതെ അതിനായി ശ്രമിച്ചതെന്നും പട്ടേൽ പറയുന്നു.

ന്യൂഡൽഹി: പെരിയ ഇരട്ട കൊലക്കേസിന്റെ അന്വേഷണം സി ബി ഐ യ്ക്ക് കൈമാറിയതിന് എതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സി ബി ഐ യ്ക്ക് അടിയന്തിരമായി കൈമാറാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. സംസ്ഥാന സർക്കാർ സഹകരിക്കാത്തത് കൊണ്ട് അന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാൻ കഴിഞ്ഞില്ല എന്ന് സി ബി ഐ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്ടോബറിൽ സി ബി ഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സി ബി ഐയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് പിന്നാലെ ആയിരുന്നു അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്റെ ഭാഗം ആയി ശരത്ത്ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ അന്വേഷണവുമായി സഹകരിച്ചില്ല.

കേസ് ഡയറി നൽകണം എന്ന് ആവശ്യപ്പെട്ട് ഡി വൈ എസ് പി, എസ് പി, ഡി ഐ ജി, ഡി ജി പി വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകണം എങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടത് ഉണ്ടെന്നും തുഷാർ മേത്ത കോടതിയിൽ ചൂണ്ടിക്കാട്ടി. അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തികരിച്ച കേസ് സി ബി ഐ യ്ക്ക് കൈമാറേണ്ടത് ഇല്ലെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനീന്ദർ സിങ്ങും, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശും വാദിച്ചു.

ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ചില കണ്ടെത്തലുകൾ ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത് ആണെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. അന്വേഷണ സംഘത്തെ കുറിച്ച് ആർക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തിൽ പോരായ്മ ഉണ്ടെങ്കിൽ തുടർ അന്വേഷണം നിർദേശിക്കേണ്ടത് വിചാരണ കോടതി ആണെന്നും മനീന്ദർ സിംഗ് ചൂണ്ടിക്കാട്ടി. എന്നാൽ സി ബി ഐ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്ത് കൊണ്ട് വരാൻ കഴിയു എന്ന് ശരത്ത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾക്ക് വേണ്ടി ഹാജർ ആയ സീനിയർ അഭിഭാഷകൻ വി ഗിരിയും, അഭിഭാഷകൻ എം ആർ രമേശ് ബാബുവും കോടതിയിൽ വ്യക്തമാക്കി.

ഒരു മണിക്കൂർ നീണ്ടു നിന്നവാദത്തിന് ശേഷം ആണ് ജസ്റ്റിസ് എൽ നാഗേശ്വർ റാവുവിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയത്. സംസ്ഥാന സർക്കാരിന്റെ വാദത്തോട് യോജിക്കാൻ കഴിയുന്നില്ല എന്നും ജസ്റ്റിസ് നാഗേശ്വർ റാവു ഹർജി തള്ളി കൊണ്ട് വ്യക്തമാക്കി

കൊച്ചി: തെങ്ങ് വീണ് പത്തു വയസുകാരൻ മരിച്ചു. മാടശേരി ബിജു-ഷൈല ദമ്പതികളുടെ മകൻ മിലനാണ് മരിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിക്ക് പിതാവ് ബിജുവിൻ്റെ കൺമുന്നിലാണ് സംഭവം.

വീടിനു സമീപത്തെ പറമ്പിൽ കൂട്ടുകാരോടൊപ്പം സംസാരിച്ചു നിൽക്കുന്നതിനിടെയാണ് അപകടം. അടിഭാഗം ദ്രവിച്ച തെങ്ങിൻ്റെ ഒരുഭാഗം മിലൻ്റെ ശരീരത്തിൽ പതിക്കുകയായിരുന്നു. ഈ സമയം പിതാവ് ബിജുവും സംഭവ സ്ഥലത്തുണ്ടായിരുന്നു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് മിലൻ. സംസ്കാരം ഇന്ന് രണ്ടുമണിക്ക് കാക്കനാട് ശ്മശാനത്തിൽ നടക്കും. സഹോദരൻ അലൻ.

പാലക്കാട് ചിറ്റൂരിലെ കന്നിമാരിയിൽ വനിതാ സ്ഥാനാർഥിയുടെ മകനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്നിമാരി കുറ്റിക്കൽചള്ള രാജന്റെയും കല്യാണിക്കുട്ടിയുടെയും മകൻ അജിത്തിനെയാണ് (31) വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. പോയന്റ് 315 റൈഫിൾ മൃതദേഹത്തിനടുത്തുനിന്ന് പൊലീസിന് ലഭിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

പട്ടഞ്ചേരി പഞ്ചായത്ത് പത്താംവാർഡിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് കല്യാണിക്കുട്ടി. കല്യാണിക്കുട്ടിയും രാജനും തിങ്കളാഴ്ച തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയി വൈകിട്ട് മടങ്ങിയെത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. അജിത്തല്ലാതെ മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. തലയ്ക്ക് വെടിയേറ്റ് രക്തം വാർന്ന നിലയിൽ കിടപ്പുമുറിയിലായിരുന്നു മൃതദേഹം. പൊലീസ് സ്ഥലത്തെത്തി വീട് മുദ്രവെച്ചു. കർഷകൻകൂടിയായ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് തോക്കെന്ന് പൊലീസ് പറഞ്ഞു. കൃഷിനാശംവരുത്തുന്ന ജീവികളെ തുരത്താൻ ഉപയോ​ഗിച്ചിരുന്ന തോക്കാണിത്.

ഡി അഡിക്ഷൻ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അജിത്ത് നാലുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്ന് ഫോറൻസിക് വിദഗ്‌ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിക്കും. തോക്കിന്റെ ലൈസൻസ് പുതുക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ഡിവൈ.എസ്.പി. പി. ശശികുമാർ സംഭവസ്ഥലം സന്ദർശിച്ചു.

നടി മംമ്ത മോഹന്‍ദാസിന്‍റെ റെഡ് കര്‍പ്പറ്റ് അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. നടി രേവതി സമ്പത്തും മംമ്തക്കെതിരെ വിമര്‍ശനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. പ്രിവിലേജ് കുന്നിന്റെ മുകളിലിരുന്ന് അസഭ്യം വിളമ്പരുതെന്നാണ് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചത്.

‘എന്റെ പൊന്ന് മംമ്ത മോഹന്‍ദാസെ,

ഈ ഫെമിനിസവും, വുമണ്‍ എംപവര്‍മെന്റ്റുമൊക്കെ എന്താണെന്ന് ശെരിക്കും ധാരണയില്ലെങ്കില്‍ കുറഞ്ഞ പക്ഷം ഇതുപോലെ സമൂഹത്തിനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡ്ഢിത്തരങ്ങള്‍ എഴുന്നള്ളിക്കാതെ ഇരിക്കാന്‍ എങ്കിലും ശ്രമിക്കാം. ‘എന്നെ ഒരാണ്‍കുട്ടി ആയാണ് വളര്‍ത്തിയത്’എന്നതില്‍ അഭിമാനം കൊണ്ട് പുളകിതയാകുമ്പോള്‍ ഫെമിനിസം ശെരിക്കും ആവശ്യമുള്ളതും നിങ്ങള്‍ക്കാണ് എന്ന് വാക്കുകളില്‍ നിന്ന് നിസ്സംശയം പറയാം. ഒരു സ്ത്രീ ആയിരുന്നിട്ടും നിങ്ങളെ ആണ്‍കുട്ടിയെ പോലെ വളര്‍ത്തി എന്ന് പറയുന്ന ആ അഭിമാനബോധം ഉണ്ടല്ലോ, അങ്ങനെയുള്ള ബോധങ്ങളോട് തന്നെയാണ് ഫെമിനിസം നിരന്തരം കലഹിക്കുന്നത്. ഈ തുല്യതയെ കുറിച്ചൊക്കെ കൂടുതല്‍ ആധികാരികമായി അറിയണമെങ്കില്‍ വേറൊരിടവും തേടണ്ട,താങ്കള്‍ ജോലി ചെയുന്ന സിനിമ തൊഴിലിടത്തിലേക്ക് ഒന്ന് കണ്ണ് തുറന്ന് നോക്കിയാല്‍ മാത്രം മതിയാകും. ഈ പ്രിവിലേജാകുന്ന കുന്നിന്റെ മുകളില്‍ പായ വിരിച്ചിരുന്ന് ഇങ്ങനെയുള്ള അസഭ്യം വിളമ്പുന്ന കുറേയണ്ണം ഉണ്ട് ചുറ്റിനും’ – രേവതി സമ്പത്ത്

ഒരു സ്ത്രീ എന്ന നിലയില്‍ താന്‍ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ലെന്നും. ഒറ്റമകളായതിനാല്‍ ഒരാണ്‍ക്കുട്ടിയെ വളര്‍ത്തുന്നത് പോലെയാണ് അച്ഛന്‍ തന്നെ വളര്‍ത്തിയതെന്നും അതിനാല്‍ ലോകത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിലും വ്യത്യാസമുണ്ടെന്നാണ് മംമ്ത അഭിമുഖത്തില്‍ പറഞ്ഞത്.

ഡാ​​​​​ക്ക​​​​​ർ (സെ​​​​​ന​​​​​ഗ​​​​​ൽ): 2002 ഫി​​​​​ഫ ലോ​​​​​ക​​​​​ക​​​​​പ്പ് ഫു​​​​​ട്ബോ​​​​​ളി​​​​​ലെ ഉ​​​​​ദ്ഘാ​​​​​ട​​​​​ന മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 1998 ചാ​​​​​ന്പ്യ​​ന്മാ​​രാ​​​​​യെ​​​​​ത്തി​​​​​യ ഫ്രാ​​​​​ൻ​​​​​സി​​​​​നെ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ച്ച സെ​​​​​ന​​​​​ഗ​​​​​ലി​​​​​ന്‍റെ ഗോ​​​​​ൾ നേ​​​​​ട്ട​​​​​ക്കാ​​​​​ര​​​​​നാ​​​​​യി​​​​​രു​​​​​ന്ന പാ​​​​​പ ബൂ​​​​​ബ ഡി​​​​​യൊ​​​​​പ് (42) അ​​​​​ന്ത​​​​​രി​​​​​ച്ചു. ദീ​​​​​ർ​​​​​ഘ​​​​​നാ​​​​​ളാ​​​​​യി രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​നാ​​​​​യി​​​​​രു​​​​​ന്നു.

സെ​​​​​ന്‍റ​​​​​ർ ബാ​​​​​ക്കും, ഡി​​​​​ഫ​​​​​ൻ​​​​​സീ​​​​​വ് മി​​​​​ഡ്ഫീ​​​​​ൽ​​​​​ഡ​​​​​റു​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഡി​​​​​യൊ​​​​​പ് 2002 ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലൂ​​​​​ടെ​​​​​യാ​​​​​ണ് ശ്ര​​​​​ദ്ധേ​​​​​യ​​​​​നാ​​​​​യ​​​​​ത്. ഉ​​​​​റു​​​​​ഗ്വെ, ഫ്രാ​​​​​ൻ​​​​​സ് എ​​​​​ന്നി​​​​​വ​​​​​രെ പി​​​​​ന്ത​​​​​ള്ളി ഗ്രൂ​​​​​പ്പി​​​​​ൽ ര​​​​​ണ്ടാം സ്ഥാ​​​​​ന​​​​​ത്തോ​​​​​ടെ നോ​​​​​ക്കൗ​​​​​ട്ടി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​ച്ച സെ​​​​​ന​​​​​ഗ​​​​​ൽ, 2002ൽ ​​​​​ക്വാ​​​​​ർ​​​​​ട്ട​​​​​റി​​​​​ൽ​​​​​വ​​​​​രെ എ​​​​​ത്തി. ലോ​​​​​ക​​​​​ഫു​​​​​ട്ബോ​​​​​ളി​​​​​ലെ ത​​​​​ന്നെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ അ​​​​​ട്ടി​​​​​മ​​​​​റി​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഫ്രാ​​​​​ൻ​​​​​സി​​​​​നെ​​​​​തി​​​​​രാ​​​​​യ സെ​​​​​ന​​​​​ഗ​​​​​ലി​​​​​ന്‍റെ ജ​​​​​യം. ഗ്രൂ​​​​​പ്പി​​​​​ൽ ഉ​​​​​റു​​​​​ഗ്വെ​​​​​യു​​​​​മാ​​​​​യി 3-3നു ​​​​​സ​​​​​മ​​​​​നി​​​​​ല പാ​​​​​ലി​​​​​ച്ച മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ലും സെ​​​​​ന​​​​​ഗ​​​​​ലി​​​​​ന്‍റെ ഹീ​​​​​റോ ഡി​​​​​യൊ​​​​​പ് ആ​​​​​യി​​​​​രു​​​​​ന്നു. ഡി​​​​​യൊ​​​​​പ് ഇ​​​​​ര​​​​​ട്ട ഗോ​​​​​ൾ നേ​​​​​ടി​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ 3-0നു ​​​​​മു​​​​​ന്നി​​​​​ട്ടു​​​​​നി​​​​​ന്ന​​​​​ശേ​​​​​ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്നു സെ​​​​​ന​​​​​ഗ​​​​​ൽ സ​​​​​മ​​​​​നി​​​​​ല വ​​​​​ഴ​​​​​ങ്ങി​​​​​യ​​​​​ത്.

സെ​​​​​ന​​​​​ഗ​​​​​ലി​​​​​നാ​​​​​യി 63 മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 11 ഗോ​​​​​ൾ നേ​​​​​ടി. ഫു​​​​​ൾ​​​​​ഹാം, ബി​​​​​ർ​​​​​മിം​​​​​ഗ്ഹാം സി​​​​​റ്റി, പോ​​​​​ർ​​​​​ട്സ്മൗ​​​​​ത്ത്, വെ​​​​​സ്റ്റ് ഹാം ​​​​​യു​​​​​ണൈ​​​​​റ്റ​​​​​ഡ് തു​​​​​ട​​​​​ങ്ങി​​​​​യ ക്ല​​​​​ബ്ബു​​​​​ക​​​​​ളു​​​​​ടെ ജ​​​​​ഴ്സി​​​​​യ​​​​​ണി​​​​​ഞ്ഞു.

RECENT POSTS
Copyright © . All rights reserved