Latest News

കളമശേരി∙ മുട്ടാർപുഴയിൽ മഞ്ഞുമ്മൽ റഗുലേറ്റർ ബ്രിജിനു സമീപം പുഴയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റ ഗ്രീൻ 6–എയിൽ സനു മോഹന്റെ മകൾ വൈഗയുടെ (13) മൃതദേഹമാണു കണ്ടെത്തിയത്. പിതാവ‌ിനെ കാണാതായിട്ടുണ്ട്.

സനുമോഹൻ മകളുമൊന്നിച്ചു പുഴയിൽ ചാടിയതാണെന്നു പൊലീസ് സംശയിക്കുന്നു. ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും മോശം കാലാവസ്ഥ കാരണം വൈകിട്ട് 7മണിയോടെ അവസാനിപ്പിച്ചു.

ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. മ‍ൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

ഞായറാഴ്ച രാത്രി 9.10 മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു.

പരാതിയിൽ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു.

ദുബായ്∙ പുതുതായി പ്രഖ്യാപിച്ച 5 വർഷ മൾട്ടിപ്പിൾ എൻട്രി വീസയും ലോകത്തെവിടെയുമുള്ള ഓൺലൈൻ ജോലിക്കായി താമസ സൗകര്യമൊരുക്കുന്ന റിമോട്ട് വർക്ക് വീസയും യുഎഇയിലേക്കു കൂടുതൽ പ്രഫഷനലുകളെയും നിക്ഷേപകരെയും ആകർഷിക്കുമെന്നു വിലയിരുത്തൽ. കമ്പനി യുഎഇയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു വർഷ കാലാവധിയിലാണ് റിമോട്ട് വർക്ക് വീസ നൽകുക. ഇതോടെ, വൻ തുക മുടക്കി ഓഫിസ് തുടങ്ങാതെ തന്നെ വൈദഗ്ധ്യമുള്ള ജീവനക്കാരെ യുഎഇയിൽ നിലനിർത്തി കമ്പനികൾക്കു പ്രവർത്തിക്കാനാകും. ജോലിക്കാർക്ക് സ്വന്തം സ്പോൺസർഷിപ്പിലും യുഎഇയിൽ നിൽക്കാം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് ജോലി സൗകര്യം കണക്കിലെടുത്ത് ഒരുമിച്ച് തങ്ങാനുമാകും. കോവിഡ് പ്രതിസന്ധിയിൽ ഓഫിസ് അടച്ചുപൂട്ടേണ്ടിവന്ന കമ്പനികൾക്കും റിമോട്ട് വർക്ക് വീസയിലൂടെ ബിസിനസ് തുടരാം.

എല്ലാ രാജ്യക്കാർക്കും സ്പോൺസർ ഇല്ലാതെ എത്ര തവണ വേണമെങ്കിലും യുഎഇയിൽ വന്നുപോകാൻ സഹായിക്കുന്നതാണ് മൾട്ടിപ്പിൾ എൻട്രി വീസ. ഒരോ പ്രാവശ്യവും 90 ദിവസം വരെ തങ്ങാം. വീണ്ടും 90 ദിവസത്തേക്കു പുതുക്കാനുമാകും. മുൻപ് കാലാവധി പൂർത്തിയാക്കാതെ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് പ്രവേശിക്കാൻ കഴിയില്ലായിരുന്നു. യുഎഇയിൽ പഠിക്കുന്ന മക്കളെ കൂടെക്കൂടെ വന്നു കാണാനും മറ്റും പുതിയ നിയമം സഹായിക്കും. പലതവണ വീസ എടുക്കുന്നതിന് മുടക്കേണ്ടിയിരുന്ന പണവും ലാഭിക്കാം. എക്സ്പോ 2020 ലേക്ക് കൂടുതൽ പേരെ ആകർഷിക്കാനും ഇതു തുണയാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ന്യൂഡല്‍ഹി: 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫീച്ചര്‍-നോണ്‍ ഫീച്ചര്‍ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മോഹന്‍ലല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടത്തിനാണ്.

മികച്ച പുതുമുഖ സംവിധായകനുള്ള പുരസ്‌കാരം ഹെലന്‍ സിനിമ സംവിധാനം ചെയ്ത മാത്തുക്കുട്ടി സേവ്യറിനാണ്. കങ്കണ റണാവത്ത് മികച്ച നടിയായും ധനുഷ് മനോജ് ബാജ്‌പെയ് എന്നിവര്‍ മികച്ച നടന്മാര്‍ക്കുള്ള പുരസ്‌കാരവും പങ്കിട്ടു. 11 പുരസ്‌കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.

ജല്ലിക്കെട്ടിലെ ഛായാഗ്രഹണത്തിലൂടെ ഗിരീഷ് ഗംഗാധരന്‍ മികച്ച ഛായാഗ്രഹനായി. മികച്ച സഹനടനായി വിജയ് മസതുപതിയും റസൂല്‍പൂക്കുട്ടിക്ക് ശബ്ദലേഖനത്തിനുള്ള പുരസ്‌കാരവും നേടി. മികച്ച വരികള്‍ക്ക് കോളാമ്പിയിലൂടെ പ്രഭാവര്‍മ്മ പുരസ്‌കാരം നേടി. സ്‌പെഷല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരം മരര്‍ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലുടെ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ നേടി. ഹെലനിലെ മേപ്പിന് രജ്ഞിത്ത് പുരസ്‌കാരത്തിന് അര്‍ഹനായി. മരക്കാറിലെ കോസ്റ്റിയൂം ഡിസൈനിങ്ങും നേട്ടം സ്വന്തമാക്കി.

സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണി’ ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം. മികച്ച മലയാള ചിത്രത്തിനുളള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ളനോട്ടം സ്വന്തമാക്കി.

മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു.നോണ്‍ ഫീച്ചര്‍ ഫിലിം കാറ്റഗറിയില്‍ മികച്ച കുടുംബ മൂല്യമുള്ള ചിത്രമായി ശരണ്‍ വേണു ഗോപാല്‍ സംവിധാനം ചെയ്ത ‘ഒരു പാതിരാ സ്വപ്നം പോലെ’ തിരഞ്ഞെടുത്തു.
മികച്ച വിവരണത്തിന് വൈല്‍ഡ് കര്‍ണാടക എന്ന ചിത്രത്തില്‍ ഡേവിഡ് ആറ്റെന്‍ബറോ പുരസ്‌കാരം നേടി.

യുകെ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി സ്ഥാപക പ്രസിഡന്റ് ബെന്നി വര്‍ഗ്ഗീസിന്റെ പിതാവ് നാട്ടില്‍ നിര്യാതനായി.പത്തനംതിട്ട ജില്ലയിലെ ഇലന്തൂര്‍ സ്വദേശിയും കൊട്ടുപ്പള്ളില്‍ കുടുംബാഗവുമായ കെ വി കൊച്ചുകുട്ടി (ബാബു) 77 വയസ് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 09:15 വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണമടഞ്ഞത്. മൂത്ത മകനായ ബെന്നി ഏതാനൂം മാസങ്ങള്‍ പിതാവിനെ ശുശ്രൂഷിക്കുവാനായി യുകെയില്‍ നിന്ന് നാട്ടിലെത്തിയിരുന്നൂ. 2002 മുതല്‍ ബെന്നിയും കുടുംബവും യുകെയില്‍ സ്ഥിരമായി താമസിച്ചുവരുന്നൂ.

ബെന്നിയുടെ മാതാവ് ഓമനയും മറ്റ് കുടുംബാഗങ്ങളും മരണ സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്നതായി ബെന്നി അറിയിച്ചു. മക്കള്‍: ബെന്നി (യുകെ), ബിനു (യുകെ), ബിജു (ബെഹറിന്‍) മരുമക്കള്‍: മിനി, ടിനി, മഞ്ജു, കൊച്ചുമക്കള്‍: നേഹ, നിധിന്‍, മേഘാ, ഫെബാ, നേവ, നോയല്‍.

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി കമ്മറ്റി അംഗങ്ങള്‍ അനൂശോചനം രേഖപ്പെടുത്തി.

ബെന്നി വര്‍ഗ്ഗീസിന്റെ പിതാവിൻെറ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

നടി ദുര്‍ഗ കൃഷ്ണ വിവാഹിതയാകുന്നു. നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനാണ് ദുര്‍ഗ്ഗയുടെ വരന്‍. ഏപ്രില്‍ 5 നാണ് വിവാഹമെന്ന് താരം ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. സേവ് ദി ഡേറ്റ് ചിത്രങ്ങളും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്‌.

കഴിഞ്ഞ നാലു വര്‍ഷമായി അര്‍ജുനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അര്‍ജുനുമൊത്തുള്ള ചിത്രങ്ങള്‍ താരം നേരത്തെയും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കംകുറിച്ച നായികയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. മോഹന്‍ലാല്‍ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

മകളുടെ ദുരൂഹമരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് പൊലീസ് ഉന്നതർക്ക് പരാതി നൽകി.വെഞ്ഞാറമൂട് പാലാംകോണം പൊന്നമ്പി തടത്തരികത്തു വീട്ടിൽ സി.ഷൈലജയാണ് മകൾ മീനു(21)വിന്റെ മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതിയിൽ പറയുന്നത്:അമ്മയും മകളും മാത്രമാണ് കുടുംബത്തിലുള്ളത്.തിരുവനന്തപുരം സ്വകാര്യ ഫിസിയോതെറപ്പി സ്ഥാപനത്തിലെ ജീവനക്കാരിയായ മീനുവിനെ ഫെബ്രുവരി 16ന് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു.

സംസ്കാര ചടങ്ങുകൾ കഴിഞ്ഞ് മീനുവിന്റെ മുറി പരിശോധിക്കുമ്പോൾ ഫോൺനമ്പറും പേരും എഴുതിയിരുന്ന ഒരു കുറിപ്പ് ലഭിച്ചു. ഈ നമ്പരിൽ ബന്ധുക്കൾ വിളച്ചപ്പോൾ പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചു. സംഭവ ദിവസത്തിന്റെ തലേന്ന് ജോലി കഴിഞ്ഞ് വെഞ്ഞാറമൂട്ടിലെത്തിയ പെൺകുട്ടി രാത്രി 9 വരെ വെള്ളാണിക്കൽ പാറമുകളിൽ സുഹൃത്തുമായി ഉണ്ടായിരുന്നതായി വിവരം ലഭിച്ചു. മരണം സംബന്ധിച്ച വിവരങ്ങൾ സംഭവദിവസം രാവിലെ സുഹൃത്തിനെ പെൺകുട്ടി അറിയിച്ചിരുന്നുവെന്ന വിവരം ലഭിച്ചുവെന്നും പരാതിയിൽ പറയുന്നു.

മരണത്തിൽ വ്യക്തമായ സംശയം ഉയർന്നതിനാൽ വെഞ്ഞാറമൂട് സ്റ്റേഷനിൽ വിശദവിവരങ്ങൾ കാണിച്ച് പരാതി നൽകി.എന്നാൽ ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ പൊലീസ് തയാറായില്ലെന്നും സംഭവത്തിനു കാരണമായ വ്യക്തിയെന്നു സംശയിക്കുന്നയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പരാതിയിൽ പറയുന്നു. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിനു കാരണമായി മറ്റൊരാൾ ഉണ്ടെന്നും വെഞ്ഞാറമൂട് പൊലീസിൽ നിന്നു നീതി ലഭിക്കില്ലെന്നും സംഭവം മറ്റൊരു അന്വേഷണ സംഘത്തെക്കൊണ്ടു അന്വേഷിപ്പിച്ചു കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു

ആസ്​ട്രേലിയയിലെ കിഴക്കൻ തീരമായ ന്യൂ സൗത്ത്​ വെയിൽസിൽ കനത്ത മഴയെ തുടർന്ന്​ സിഡ്​നിയിൽനിന്ന്​ ജനങ്ങളെ ഒഴിപ്പിക്കുന്നു. വെള്ളപ്പൊക്ക സാധ്യതയെ തുടർന്നാണ്​ ഒഴ​ിപ്പിക്കൽ.

ന്യൂ സൗത്ത്​ വെയിൽസിലെ 12 പ്രദേശങ്ങളിൽ നിന്നാണ്​ ആളു​കളെ ഒഴിപ്പിക്കുന്നത്​. നദികളെല്ലാം കരകവിഞ്ഞൊഴുകി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ്​ വിവരം.

എമർജൻസി നമ്പറിലേക്ക്​ കഴിഞ്ഞദിവസം രാ​ത്രി 600 ഓളം ഫോൺ വിളികൾ വന്നതായി അധികൃതർ അറിയിച്ചു. ഇതിൽ 60 എണ്ണം വെള്ളപ്പൊക്കത്തിൽനിന്ന്​ രക്ഷിക്കണമെന്ന്​ അഭ്യർഥിച്ചാണെന്നും നിരവധി പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

താഴ്​ന്ന പ്ര​ദേശങ്ങളിലേക്ക്​ വെള്ളം അടിച്ചുകയറുകയാണ്. നിരവധി വീടുകൾ നശിക്കുകയും മരങ്ങൾ കടപുഴകി വീഴുകയും ചെയ്​തു. റോഡ്​ ഗതാഗതം പൂർണമായി തടസപ്പെടുകയും ​േറാഡുകൾ തകരുകയും ചെയ്​തു. താഴ്​ന്ന പ്രദേശങ്ങളിലെ സ്​കൂളുകൾ അടച്ചിട്ടു.

കനത്ത മഴ നാശം വിതക്കുന്നതോടെ സിഡ്​നിയിലെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾ തടസപ്പെട്ടു. ആദ്യ ഘട്ട കോവിഡ്​ വാക്​സിൻ വിതരണം നടന്നുകൊണ്ടിരിക്കെയാണ്​ വെള്ള​െപ്പാക്കം വലക്കുന്നത്​.

രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നീ​റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ അ​ഞ്ച് കു​ട്ടി​ക​ൾ ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​ക്കു​ള്ളി​ൽ കു​ടു​ങ്ങി മ​രി​ച്ചു. ബി​ക്കാ​നീ​റി​ലെ ഹി​മ്മ​ത​സാ​ർ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. നാ​ലി​നും എ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്.

സേ​വ​രാം (4), ര​വി​ന (7), രാ​ധ (5), പൂ​നം (8), മാ​ലി എ​ന്നീ കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. ശ്യൂ​ന്യ​മാ​യി കി​ട​ന്നി​രു​ന്ന വ​ലി​യ ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​യി​ൽ കു​ട്ടി​ക​ൾ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ ആ​ക​സ്മി​ക​മാ​യി ഇ​തി​ന്‍റെ വാ​തി​ൽ അ​ട​യു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ധാ​ന്യ​ശേ​ഖ​ര സം​ഭ​ര​ണി​ക്കു​ള്ളി​ൽ കു​ട്ടി​ക​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ ഇ​വ​രെ ആ​ശു​പ്ര​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

 

കോ​വി​ഡ് കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്ക്​ താ​ങ്ങാ​യ ഡോ. ​ആ​തി​ര​യു​ടെ അ​കാ​ല വി​യോ​ഗം കൂ​രാ​ച്ചു​ണ്ടി​‍െൻറ നൊ​മ്പ​ര​മാ​യി.ആ​റു​മാ​സ​ത്തോ​ള​മാ​ണ്​ കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ഡോ. ​ആ​തി​ര സേ​വ​ന​മ​നു​ഷ്ഠി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​ക​മാ​യ സ​മ​യ​ത്ത് ഒ.​പി സ​മ​യം വൈ​കീ​ട്ട് ആ​റു​വ​രെ ദീ​ർ​ഘി​പ്പി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഡോ. ​ആ​തി​ര​യു​ടെ സേ​വ​നം ല​ഭി​ച്ച​ത്.പൊന്നോമനയെ ഒന്ന് കൊഞ്ചിക്കാൻ പോലും സാധിക്കാതെ അകാലത്തിൽ വിടവാങ്ങി. പ്രസവം കഴിഞ്ഞ് ആശുപത്രിയിൽ നിന്നു വീട്ടിലെത്തിയ യുവ ഡോക്ടറായ ആതിരയാണ് മരിച്ചത്.

റിട്ട. എസ്‌ഐ ചെറുവത്തൂർ കൊടക്കാട് ഓലാട്ടെ പുരുഷോത്തമന്റെ മകളാണ് ഡോ. ആതിര (26). കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ 12നാണ് ആതിര കുഞ്ഞിന് ജന്മം നൽകിയത്. വീട്ടിലെത്തിയ ശേഷം ആതിരയ്ക്കു കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. തുടർന്നു പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതിനിടെ, നിലഗുരുതരം ആയതിനെത്തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആതിരയുടെ ഭർത്താവ് പേരാമ്പ്ര സ്വദേശി ഡോ. അർജുന്റെ പരാതിയിൽ പരിയാരം പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്. അമ്മ: സുസ്മിത (ചിന്മയാ വിദ്യാലയ, പയ്യന്നൂർ). സഹോദരി: അനശ്വര.

ആലപ്പുഴ പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി വിവാദം സൃഷ്ടിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വചസ്പതി വനിതാ തൊഴിലാളികള്‍ക്കിടയില്‍ നിന്നും വോട്ട് തേടുന്നതിന്റെ വീഡിയോ ചര്‍ച്ചയാവുന്നു. കേരളത്തിലെപെണ്‍കുട്ടികളെ മുസ്ലീം- ക്രിസ്ത്യന്‍ യുവാക്കള്‍ പ്രേമിച്ച് സിറിയയില്‍ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നും സന്ദീപ് വചസ്പതി വീഡിയോയില്‍ പറയുന്നു. ഇത് സര്‍ക്കാര്‍ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു.

പകരം ഇത്തരം പ്രവര്‍ത്തികള്‍ തടയാന്‍ ബിജെപിക്ക് ഒരു വോട്ട് എന്ന ആവശ്യമാണ് സന്ദീപ് മുന്നോട്ട് വെക്കുന്നത്. വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

‘നമ്മുടെ പെണ്‍കുട്ടികളുടെ അവസ്ഥ നിങ്ങള്‍ ചിന്തിച്ചോ. ഒരു ഹിന്ദു പെണ്‍കുട്ടി മുസ്ലീം പെണ്‍കുട്ടിയെ പ്രേമിക്കുന്നതിനൊന്നും ഞങ്ങള്‍ എതിരല്ല. ക്രിസ്ത്യാനിയേയും പ്രേമിക്കാം. ആര്‍ക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാല്‍ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയില്‍ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയില്‍ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെണ്‍കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാന്‍ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ പെണ്‍കുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സര്‍ക്കാര്‍ എന്താ ചെയ്യേണ്ടത്. പറഞ്ഞാല്‍ പറയുന്നത് മതേതരത്വത്തെ കുറിച്ചാണ്. അത് നമ്മുടെ ബാധ്യതയാണ്. ഇങ്ങോട്ട് എന്ത് വേണേയും ആവാം. അങ്ങോട്ട് ചോദിച്ചാല്‍ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ നോക്കി വോട്ട് ചെയ്യണം. ഇപ്പോള്‍ ഒരു ഷോക്ക് കൊടുത്തില്ലെങ്കില്‍ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.’ സന്ദീപ് വചസ്പതി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു സന്ദീപ് വചസ്പതി ആലപ്പുഴ പുന്നപ്ര- വയലാര്‍ സ്മാരകത്തില്‍ എത്തുന്നത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയ ശേഷം ആലപ്പുഴ വലിയചുടുകാട് രക്ഷസാക്ഷി സ്മാരകത്തില്‍ കടന്നു കയറിയ സന്ദീപ് പുഷ്പാര്‍ച്ചന നടടത്തുകയും മുദ്രാവാക്യം വിളിക്കുകയുമായിരുന്നു.രക്തസാക്ഷി മണ്ഡപം വഞ്ചനയുടെ സ്മാരകമാണെന്ന പ്രസ്താവനയും രൂക്ഷിവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. സ്മാരകത്തിന്റെ ഉടമസ്ഥരായ സിപിഐയും സിപിഐഎമ്മും ബിജെപി നേതാവിനെതിരെ പൊലീസിലും ഇലക്ഷന്‍ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.

സന്ദീപ് വചസ്പതി അതിക്രമം കാണിച്ചത് സമാധാനപരമായ തെരഞ്ഞെടുപ്പ് രംഗം ഇല്ലാതാക്കാനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. അക്രമാന്തരീക്ഷം സൃഷ്ടിക്കാന്‍ ഉള്ള ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

RECENT POSTS
Copyright © . All rights reserved