Latest News

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് കൊല്ലം സുധി. കോമഡി സ്‌കിറ്റുകളിലൂടെ ജഗദീഷിനെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സുധി നിരവധി സിനിമകളിലും കോമഡി പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ്. ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് ഇപ്പോള്‍ സുധി പ്രേക്ഷകരുടെ മനം കവരുന്നത്. സീരിയല്‍-മിമിക്രി താരങ്ങളാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. നോബിയും നെല്‍സണും കൊല്ലം സുധിയുമെല്ലാം തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ്.

പ്രേക്ഷകര്‍ എന്നും മുടങ്ങാതെ കാണാറുളള ഈ പരിപാടിയ്ക്ക് സോഷ്യല്‍ മീഡിയയിലും വന്‍ പിന്തുണ ആണ് ലഭിക്കുന്നത്. കൗണ്ടറുകള്‍ മാത്രമല്ലാതെ, താരങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്ന പറയാറുണ്ട്. സുധി സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുമ്പോള്‍ താരത്തിന്റെ മകന്‍ രാഹുലിനെയും നോക്കി ഇരിക്കാറുണ്ടെന്ന് അസീസ് പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ രാഹുലിനെ സുധി സ്റ്റേജ് പരിപാടികളില്‍കൊണ്ടു പോകാറുണ്ട്. ആദ്യഭാര്യ അവനേയും എന്റെ കൈയ്യില്‍ തന്ന് പോവുകയായിരുന്നുവെന്ന് സുധി പറഞ്ഞത് വൈറലായിരുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് സുധി തുറന്നുപറഞ്ഞതോടെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ട കാര്യമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ കാണണമെന്നുള്ളത്. തുടര്‍ന്നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുടുംബസമേതം സുധി സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ എത്തിയത്.

രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു.സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല.

എന്റെ പരിപാടി കണ്ട് നിര്‍ബന്ധിച്ച് നമ്പര്‍ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായതെന്നായിരുന്നു സുധി പറഞ്ഞത്. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിച്ചുവെന്നും രേണു പറഞ്ഞു. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറിയിടാറുണ്ട്. രണ്ടും നല്ല കൂട്ടുകാരെപ്പോലെയാണ്, പണ്ട് അടിയൊക്കെയുണ്ടായിരുന്നു. ഇതിനും യോഗം വേണമെന്നായിരുന്നു സുധി പറഞ്ഞത്. മോന്‍ എന്ത് പറഞ്ഞാലും അദ്ദേഹം സാധിച്ചുകൊടുക്കുമെന്നും രേണു പറയുന്നു.
കുറേ പരിപാടികളൊക്കെ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനുളള നീക്കത്തിലായിരുന്നു. അവര്‍ക്ക് പൈസ കൊടുക്കാനൊന്നും പറ്റിയില്ല. അഡ്വാന്‍സ് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ്.

ഭര്‍ത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ് സുധി. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട്. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തില്‍ ഭയങ്കര കെയറിങാണ് രേണുവെന്നായിരുന്നു സാധിക പറഞ്ഞത്. എവിയേഷന്‍ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. എത്ര വലിയ ആര്‍ടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു

പ്രമുഖ താരനിരകൾ ഒന്നിക്കുന്ന തമിഴ് ആന്തോളജി ചിത്രം പാവ കഥൈകളുടെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നാല് ചിത്രങ്ങളാണ് പാവ കഥൈകളിൽ ഒരുങ്ങുന്നത്. സുധ കൊങ്കര, വിഘ്നേഷ് ശിവന്‍, ഗൗതം വാസുദേവ് മേനോന്‍, വെട്രിമാരന്‍ തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ചിത്രങ്ങളാണ് പാവ കഥൈകളിൽ ഉള്ളത്.

കാളിദാസ് ജയറാം, സായി പല്ലവി, പ്രകാശ് രാജ്, അഞ്‌ജലി, ഗൗതം മേനോൻ, കല്‍ക്കി കേക്‌ലായ്, സിമ്രാൻ, സിമ്രാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സങ്കീർണമായ മാനുഷീക ബന്ധങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് ടീസർ നൽകുന്ന സൂചന.

അതേസമയം ‘പാവ കഥൈകൾ’ എന്ന ചിത്രത്തിന് ശേഷം നെറ്റ്ഫ്ലികസ് പ്രഖ്യാപിച്ച രണ്ടാമത്തെ ആന്തോളജി ചിത്രമാണ് നവരസ. നവരസങ്ങളെയോ വികാരങ്ങളെയോ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് നവരസ. സൂര്യ, രേവതി, പാർവതി, സിദ്ധാർത്ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, വിക്രാന്ത്, ഗൗതം കാർത്തിക്, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് നവരസയിൽ വേഷമിടുന്നത്. പ്രസന്ന, നിത്യ മേനോൻ, ബോബി സിംഹ, പൂർണ, അശോക് സെൽവൻ, റോബോ ശങ്കർ എന്നിവരും നവരസയിൽ ഉണ്ട്.

കോപം, അനുകമ്പ, ധൈര്യം, വെറുപ്പ്, ഭയം, ചിരി, സ്നേഹം, സമാധാനം, ആശ്ചര്യം എന്നിങ്ങനെ ഒൻപത് രസങ്ങൾ അടിസ്ഥാനമാക്കിയാണ് ആന്തോളജി ചിത്രം ഒരുക്കുന്നത്. അരവിന്ദ് സ്വാമി, ബെജോയ് നമ്പ്യാർ, ഗൗതം വാസുദേവ് ​​മേനോൻ, കാർത്തിക് സുബ്ബരാജ്, കാർത്തിക് നരേൻ, കെ വി ആനന്ദ്, പൊൻറാം, രതീന്ദ്രൻ പ്രസാദ്, ഹലിത ഷമീം എന്നിവരാണ് ഓരോ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത്.

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ എത്തി നിൽക്കുകയാണ്, ബിഗ്‌ബോസിൽ എത്തിയ ശേഷം മഞ്ജുവും രജിത് കുമാറും തമ്മിൽ ഉണ്ടായ വഴക്കിൽ മഞ്ജുവിനെതിരെ ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടായി, ബിഗ്‌ബോസിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിനു ശേഷവും അത് തുടർന്നിരുന്നു, എന്നാൽ പിന്നീട് മഞ്ജു അതിനോട് പ്രതികരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിൽ കൂടി പ്രമുഖരായ ദമ്പതികൾ ആണ് മഞ്ജുവും ഭാര്യ സുനിച്ചനും, അതിനു ശേഷം മഞ്ജുവിനെ തേടി നിരവധി അവസരങ്ങൾ ആണ് എത്തിയത്, മിനിസ്‌ക്രീനിൽ തുടങ്ങിയ മഞ്ജുവിന്റെ അഭിനയം ഇപ്പോൾ ബിഗ്‌സ്‌ക്രീനിൽ എത്തി നിൽക്കുകയാണ്, ബിഗ്‌ബോസിൽ എത്തിയ ശേഷം മഞ്ജുവും രജിത് കുമാറും തമ്മിൽ ഉണ്ടായ വഴക്കിൽ മഞ്ജുവിനെതിരെ ധാരാളം സൈബർ അക്രമണങ്ങൾ ഉണ്ടായി, ബിഗ്‌ബോസിൽ നിന്നും തിരികെ വീട്ടിൽ എത്തിയതിനു ശേഷവും അത് തുടർന്നിരുന്നു, എന്നാൽ പിന്നീട് മഞ്ജു അതിനോട് പ്രതികരിക്കുകയും അത് സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

നിറത്തിന്റെ പേരിൽ പലപ്പോഴും വിമർശിക്കപ്പെട്ട ഒരു വ്യക്തിയാണ് മഞ്ജു, അത് അത് പലതവണ താരം പറഞ്ഞിട്ടുണ്ട്, എന്നാൽ ഇപ്പോൾ കറുത്തതിന്റെ പേരിൽ ഒരു സീരിയൽ നടൻ തന്റെ കൂടെ അഭിനയിക്കാൻ വിസമ്മതിച്ച കാര്യം വ്യക്തമാക്കിയിരിക്കുകയാണ് താരം,

സിനിമയിൽ നിന്നും എപ്പോഴെങ്കിലും നിറത്തിന്റെ പേരിൽ വിമർശനം നേരിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ

മഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ,

സിനിമയില്‍ നിന്നും ഒരിക്കലും നിറത്തിന്റെ പേരിൽ വിമർശനം ഞാൻ നേരിട്ടിട്ടില്ല . പക്ഷെ സീരിയല്‍ രംഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഒരു പ്രോജക്ടുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയത്ത് വളരെ പ്രശസ്തനായ ഒരു നടന്‍റെ ഭാഗത്ത് നിന്നാണ് അത്തരത്തിലൊരു അനുഭവം ഉണ്ടായത്. എന്‍റെ ഭര്‍ത്താവിന്‍റെ റോളായിരുന്നു അദ്ദേഹത്തിന് വേണ്ടി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഞാനെങ്ങിനെ മഞ്ജുവിന്‍റെ ഭര്‍ത്താവായി അഭിനയിക്കും, അതിനൊരു കാരണം വേണ്ടേ എന്നാണ് അദ്ദേഹം ചോദിച്ചത്.

അതെന്തിനാണ് കാരണം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മഞ്ജുവിനെപ്പോലെ കറുത്ത് തടിച്ച ഒരാളെ ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ ഒരു കാരണം വേണ്ടേ എന്നാണ് അയാള്‍ പറഞ്ഞത്. പ്രണയ വിവാഹമാണെങ്കില്‍ പ്രേമത്തിന് കണ്ണും മൂക്കുമില്ലെന്ന് പറയാം. അല്ലെങ്കില്‍ മഞ്ജുവിന്‍റെ അച്ഛന് കുറെ കാശുണ്ടെന്ന് കാണിക്കാം. അതായിരുന്നു അയാളുടെ വാദം. അതായത് കറുത്ത് തടിച്ച ഒരു സ്ത്രീക്ക് അയാളെപ്പോലുള്ള ഒരാള്‍ മാച്ചാകില്ല എന്നാണ് അദ്ദേഹത്തിന്‍റെ ഉള്ളിലുള്ള ചിന്താഗതി. അല്ലെങ്കില്‍ അതിനെന്തെങ്കിലും കാരണമുണ്ടായിരിക്കണമെന്നും. പക്ഷെ എനിക്ക് തോന്നിയത് എന്‍റെ ഹസ്ബന്‍ഡായി അഭിനയിക്കാന്‍ അദ്ദേഹത്തിന് എന്ത് യോഗ്യതയാണുള്ളതെന്നാണ്.

ബ്രി​ട്ട​ണി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ല​ഭ്യ​മാ​യേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​യ ഫൈ​സ​റി​ന് അ​ടു​ത്ത ആ​ഴ്ച​യോ​ടെ ബ്രി​ട്ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും.

തു​ട​ർ​ന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​ൻ ല​ഭ്യ​മാ​ക്കാ​നാ​ണ് ബ്രി​ട്ട​ന്‍റെ തീ​രു​മാ​നം. ക്ലി​നി​ക്ക​ൽ ട്ര​യ​ലി​ൽ 95 ശ​ത​മാ​നം കാ​ര്യ​ക്ഷ​മ​മാ​ണെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ട്ട ഫൈ​സ​റി​നെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് വൈ​ദ്യ​ശാ​സ്ത്ര​ലോ​കം നോ​ക്കി​ക്കാ​ണു​ന്ന​ത്.

ഫൈ​സ​റി​ന്‍റെ 40 ദ​ശ​ല​ക്ഷം ഡോ​സു​ക​ൾ​ക്ക് ബ്രി​ട്ട​ൻ ഇ​തി​ന​കം ഓ​ർ​ഡ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഡി​സം​ബ​ർ ഏ​ഴോ​ടെ വാ​ക്സി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണം ബ്രി​ട്ട​ണി​ൽ ആ​രം​ഭി​ക്കും.

ഫു​​​​​ട്ബോ​​​​​ൾ ഇ​​​​​തി​​​​​ഹാ​​​​​സം ഡി​​​​​യേ​​​​​ഗോ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത വി​​​​​യോ​​​​​ഗ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യി​​​​​ൽ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച മൂ​​ന്നു ദി​​​​​വ​​​​​സ​​​​​ത്തെ ദുഃ​​​​​ഖാ​​​​​ച​​​​​ര​​​​​ണം അ​​​​​വ​​​​​സാ​​​​​നി​​​​​ച്ചെ​​​​​ങ്കി​​​​​ലും ആ ​​​​​ആ​​​​​ഘാ​​​​​ത​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ മു​​​​​ക്ത​​​​​മാ​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന​​​​​താ​​​​​ണു വാ​​​​​സ്ത​​​​​വം.

എ​​​​​ന്നാ​​​​​ൽ, മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ സ്വ​​​​​ത്തി​​​​​നാ​​​​​യു​​​​​ള്ള യു​​​​​ദ്ധം മ​​​​​ക്ക​​​​​ൾ ത​​​​​മ്മി​​​​​ൽ വൈ​​​​​കാ​​​​​തെ ഉ​​​​​രു​​​​​ത്തി​​​​​രി​​​​​യു​​​​​മെ​​​​​ന്നാ​​​​​ണ് അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ. മ​​​​​രി​​​​​ക്കു​​​​​ന്പോ​​​​​ൾ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ ബാ​​​​​ങ്ക് അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത് 73 ല​​​​​ക്ഷം രൂ​​​​​പ മാ​​​​​ത്ര​​​​​മാ​​ണെ​​​​​ന്നും റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ണ്ട്. പൂ​​​​​മ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള നി​​​​​ര​​​​​വ​​​​​ധി ബ്രാ​​​​​ൻ​​​​​ഡു​​​​​ക​​​​​ളു​​​​​മാ​​​​​യി ക​​​​​രാ​​​​​റു​​​​​ള്ള, ബെ​​​​​ലാ​​​​​റ​​​​​സ് ഫു​​​​​ട്ബോ​​​​​ൾ ക്ല​​​​​ബ്ബാ​​​​​യ ഡൈ​​​​​നാ​​​​​മൊ ബ്രെ​​​​​സ്റ്റി​​​​​ന്‍റെ ഓ​​​​​ണ​​​​​റ​​​​​റി പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യും മി​​​​​ഡി​​​​​ൽ ഈ​​​​​സ്റ്റി​​​​​ൽ പ​​​​​രി​​​​​ശീ​​​​​ല​​​​​ക ഇ​​​​​ൻ​​​​​വെ​​​​​സ്റ്റ്മെ​​​​​ന്‍റി​​​​​ലൂ​​​​​ടെ​​​​​യും 147 കോ​​​​​ടി രൂ​​​​​പ വാ​​​​​ർ​​​​​ഷി​​​​​ക വ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ള്ള മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​ൽ 73 ല​​​​​ക്ഷം രൂ​​​​​പ മാ​​​​​ത്ര​​​​​മാ​​​​​ണു​​​​​ള്ള​​​​​തെ​​​​​ന്ന​​​​​തും അ​​​​​ദ്ഭു​​​​​ത​​​​​ക​​​​​ര​​​​​മാ​​​​​ണ്. അ​​​​​തേ​​​​​സ​​​​​മ​​​​​യം, 665 കോ​​​​​ടി രൂ​​​​​പ വി​​​​​ല​​​​​മ​​​​​തി​​​​​ക്കു​​​​​ന്ന എ​​​​​സ്റ്റേ​​​​​റ്റി​​​​​ന്‍റെ​​​​​യും ആ​​​​​ഡം​​​​​ബ​​​​​ര വ​​​​​സ്തു​​​​​ക്ക​​​​​ളു​​​​​ടെ​​​​​യും ഭാ​​​​​ഗം ല​​​​​ഭി​​​​​ക്കാ​​​​​നാ​​​​​യി മ​​​​​ക്ക​​​​​ൾ ത​​​​​മ്മി​​​​​ൽ നി​​​​​യ​​​​​മ​​പോ​​​​​രാ​​​​​ട്ടം ന​​​​​ട​​​​​ക്കു​​​​​മെ​​​​​ന്നാ​​ണു സൂ​​​​​ച​​​​​ന.

മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടേ​​​​​താ​​​​​യി ഒ​​​​​രു ഫു​​​​​ട്ബോ​​​​​ൾ ടീ​​​​​മി​​​​​നു​​​​​ള്ള മ​​​​​ക്ക​​​​​ൾ ഉ​​​​​ണ്ടെ​​​​​ന്നാ​​​​​ണു പ്ര​​​​​ച​​​​​ര​​​​​ണം. എ​​​​​ന്നാ​​​​​ൽ, ആ​​​​​റ് ജീ​​​​​വി​​​​​ത പ​​​​​ങ്കാ​​​​​ളി​​​​​ക​​​​​ളിലാ​​​​​യി ഉ​​​​​ള്ള എ​​ട്ടു മ​​​​​ക്ക​​​​​ളെ​​​​​യാ​​​​​ണ് അ​​​​​ദ്ദേ​​​​​ഹം അം​​​​​ഗീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ള്ള​​​​​ത്. മാ​​​​​റ​​​​​ഡോ​​​​​ണ വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ച​​​​​ത് ആ​​​​​ദ്യ ഭാ​​​​​ര്യ​​​​​യാ​​​​​യ ക്ലോ​​​​​ഡി​​​​​യ വി​​​​​ല്ല​​​​​ഫേ​​​​​നെ മാ​​​​​ത്ര​​​​​മാ​​​​​ണ്. ഇ​​​​​വ​​​​​ർ​​​​​ക്ക് ഡാ​​​​​ൽ​​​​​മ, ഗി​​​​​യാ​​​​​ന്നി​​​​​ന എ​​​​​ന്നീ ര​​​​​ണ്ട് പെ​​​​​ണ്‍​മ​​​​​ക്ക​​​​​ളു​​​​​ണ്ട്. മൂ​​​​​ത്ത മ​​​​​ക​​​​​ൾ​​​​​ക്ക് അ​​​​​മ്മ​​​​​യു​​​​​ടെ പേ​​​​​രാ​​​​​ണു ന​​​​​ൽ​​​​​കി​​​​​യ​​​​​ത്. ര​​​​​ണ്ടാ​​​​​മ​​​​​ത്തെ മ​​​​​ക​​​​​ളാ​​​​​യ ഗി​​​​​യാ​​​​​ന്നി​​​​​ന വി​​​​​വാ​​​​​ഹം ക​​​​​ഴി​​​​​ച്ച​​​​​ത് അ​​​​​ർ​​​​​ജ​​​​​ന്‍റൈ​​​​​ൻ ഫു​​​​​ട്ബോ​​​​​ൾ താ​​​​​ര​​​​​മാ​​​​​യ സെ​​​​​ർ​​​​​ജി​​​​​യൊ അ​​​​​ഗ്യൂ​​​​​റോ​​​​​യെ​​​​​യാ​​​​​ണ്. ക്ലോ​​​​​ഡി​​​​​യ​​​​​യു​​​​​മാ​​​​​യു​​​​​ള്ള വി​​​​​വാ​​​​​ഹ ബ​​​​​ന്ധം 2004ൽ ​​​​​വേ​​​​​ർ​​​​​പെ​​​​​ടു​​​​​ത്തി​​​​​യ​​​​​തി​​​​​നാ​​​​​ൽ മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ സ്വ​​​​​ത്തി​​​​​ൽ അ​​​​​വ​​​​​ർ​​​​​ക്ക് ബ​​​​​ന്ധ​​​​​മി​​​​​ല്ല. അ​​​​​ർ​​​​​ജ​​​​​ന്‍റീ​​​​​ന വ​​​​​നി​​​​​താ ഫു​​​​​ട്ബോ​​​​​ൾ ടീം ​​​​​അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന റോ​​​​​ക്കി​​​​​യോ ഒ​​​​​ലീ​​​​​വയാ​​​​​യി​​​​​രു​​​​​ന്നു അ​​​​​വ​​​​​സാ​​​​​ന പ​​​​​ങ്കാ​​​​​ളി​​​​​യെ​​​​​ങ്കി​​​​​ലും ഈ ​​​​​ബ​​​​​ന്ധ​​​​​ത്തി​​​​​ൽ മ​​​​​ക്ക​​​​​ളി​​​​​ല്ല.

മ​​​​​ക്ക​​​​​ളു​​​​​ടെ ശ​​​​​രി​​​​​യാ​​​​​യ സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​മി​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ത​​​​​ന്‍റെ സ്വ​​​​​ത്ത് ആ​​​​​ർ​​​​​ക്കും ന​​​​​ൽ​​​​​കി​​​​​ല്ലെ​​​​​ന്നും ദാ​​​​​നം ചെ​​​​​യ്യു​​​​​മെ​​​​​ന്നും മാ​​​​​റ​​​​​ഡോ​​​​​ണ നേ​​​​​ര​​​​​ത്തേ പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. എ​​​​​ന്നാ​​​​​ൽ, അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ നി​​​​​യ​​​​​മ​​​​​പ്ര​​​​​കാ​​​​​രം ഒ​​​​​രാ​​​​​ൾ​​​​​ക്ക് അ​​​​​യാ​​​​​ളു​​​​​ടെ സ്വ​​​​​ത്തി​​​​​ന്‍റെ അ​​​​​ഞ്ചി​​​​​ൽ ഒ​​​​​ന്ന് മാ​​​​​ത്ര​​​​​മേ ദാ​​​​​നം ചെ​​​​​യ്യാ​​​​​ൻ സാ​​​​​ധി​​​​​ക്കൂ. അ​​​​​ഞ്ചി​​​​​ൽ മൂ​​​​​ന്ന് ഭാ​​​​​ഗം ഭാ​​​​​ര്യ​​​​​ക്കും മ​​​​​ക്ക​​​​​ൾ​​​​​ക്കും അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണ്.

അ​​​​​തി​​​​​നി​​​​​ടെ മൂ​​​​​ത്ത മ​​​​​ക​​​​​ളും ന​​​​​ടി​​​​​യു​​​​​മാ​​​​​യ ഡാ​​​​​ൽ​​​​​മ, മാ​​​​​റ​​​​​ഡോ​​​​​ണ​​​​​യു​​​​​ടെ വി​​​​​യോ​​​​​ഗ​​​​​ത്തി​​​​​ലൂ​​​​​ടെ ഉ​​​​​ണ്ടാ​​​​​യ ശൂ​​​​​ന്യ​​​​​ത​​​​​യും ദുഃ​​​​​ഖ​​​​​വും സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ത്തി​​​​​ലൂ​​​​​ടെ കു​​​​​റി​​​​​ച്ചു. പി​​​​​താ​​​​​വി​​​​​നൊ​​​​​പ്പ​​​​​മു​​​​​ള്ള ത​​​​​ന്‍റെ കു​​​​​ട്ടി​​​​​ക്കാ​​​​​ല ചി​​​​​ത്രം പ​​​​​ങ്കു​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു ഡാ​​​​​ൽ​​​​​മ​​​​​യു​​​​​ടെ കു​​​​​റി​​​​​പ്പ്. മാ​റ​ഡോ​ണ​യു​ടെ മ​ര​ണം അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്ന ആ​രോ​പ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ്റ്റാ​​​​ർ വാ​​​​ർ സീ​​​​രി​​​​സി​​​​ൽ ഡാ​​​​ർ​​​​ത്ത് വേ​​​​ഡ​​​​റാ​​​​യി തി​​​​ള​​​​ങ്ങി​​​​യ ബ്രി​​​​ട്ടീ​​​​ഷ് ന​​​​ട​​​​ൻ ഡേ​​​​വ് പ്രോ​​​​സ് (85) അ​​​​ന്ത​​​​രി​​​​ച്ചു. പ്രോ​​​​സ് മ​​​​രി​​​​ച്ച വി​​​​വ​​​​രം അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ഏ​​​​ജ​​​​ന്‍റ് തോ​​​​മ​​​​സ് ബോ​​​​വിം​​​​ഗ്ട​​​​ൺ ഫേ​​​​സ്ബു​​​​ക്കി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​റി​​​​യി​​​​ച്ച​​​​ത്.

എ​​​​ൺ​​​​പ​​​​തു​​​​ക​​​​ളി​​​​ൽ റി​​​​ലീ​​​​സ് ചെ​​​​യ്ത ആ​​​​ദ്യ സ്റ്റാ​​​​ർ​​​​വാ​​​​ർ സീ​​​​രീ​​​​സി​​​​ലാ​​​​ണു പ്രോ​​​​സ് തി​​​​ള​​​​ങ്ങി​​​​യ​​​​ത്. യു​കെ​യി​ൽ ജ​നി​ച്ച ഡേ​വ് പ്രോ​സ് വെ​യി​റ്റ് ലി​ഫ്റ്റിം​ഗി​ലും ബോ​ഡി ബി​ൽ​ഡിം​ഗി​ലും ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

1962, 63,64 വ​ർ​ഷ​ങ്ങ​ളിൽ ബ്രി​ട്ടീ​ഷ് വെ​യ്റ്റ്‌​ലി​ഫ്റ്റിം​ഗ് ചാം​പ്യ​നാ​യി​രു​ന്നു ഡേ​വ്.​ സൂ​പ്പ​ർ​മാ​ൻ സി​നി​മ​യി​ലെ നാ​യ​ക​നാ​യി​രു​ന്ന ക്രി​സ്റ്റ​ഫ​ർ റീ​വി​ന്‍റെ ഫി​സി​ക്ക​ൽ ട്രെ​യി​ന​റാ​യും ഡേ​വ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ആ​റ് അ​ടി ആ​റ് ഇ​ഞ്ച് ഉ​യ​ര​മു​ണ്ടാ​യി​രു​ന്ന ഡേ​വ് പ്രോ​സി​ന്‍റെ ക​ഥാ​പാ​ത്ര​മാ​യ ഡാ​ർ​ത്ത് വേ​ഡ​റി​ന് ശ​ബ്ദം ന​ൽ​കി​യ​ത് ന​ട​ൻ ജ​യിം​സ് ഏ​ൾ ജോ​ന​സ് ആ​ണ്.

പ​​രി​​ശീ​​ല​​ന​​പ്പ​​റ​​ക്ക​​ലി​​നി​​ടെ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ ത​​ക​​ർ​​ന്നു​​വീ​​ണ നാ​​വി​​ക​​സേ​​നാ വി​​മാ​​നം മി​​ഗ്-29​​കെ വി​​മാ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​ങ്ങ​​ൾ ഇ​​ന്ന​​ലെ ക​​ണ്ടെ​​ത്തി. ട​​ർ​​ബോ ചാ​​ർ​​ജ​​ർ, ഇ​​ന്ധ​​ന ടാ​​ങ്ക​​ർ, മ​​റ്റു ചി​​ല ഭാ​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണു ക​​ണ്ടെ​​ത്തി​​യ​​ത്.

വി​​മാ​​ന​​വാ​​ഹി​​നി​​യാ​​യ ഐ​​എ​​ൻ​​എ​​സ് വി​​ക്ര​​മാ​​ദി​​ത്യ​​യി​​ൽ​​നി​​ന്നു പ​​റ​​ന്ന വി​​മാ​​നം വെ​​ള്ളി​​യാ​​ഴ്ച വൈ​​കു​​ന്നേ​​ര​​മാ​​ണു ത​​ക​​ർ​​ന്നു​​വീ​​ണ​​ത്. കാ​​ണാ​​താ​​യ പൈ​​ല​​റ്റ് ക​​മാ​​ൻ​​ഡ​​ർ നി​​ഷാ​​ന്ത് സിം​​ഗി​​നു​​വേ​​ണ്ടി തെ​​ര​​ച്ചി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ഒ​​ന്പ​​തു യു​​ദ്ധ​​ക്ക​​പ്പ​​ലു​​ക​​ളും 14 വി​​മാ​​ന​​ങ്ങ​​ളും ഉ​​പ​​യോ​​ഗി​​ച്ചാ​​ണ് തെ​​ര​​ച്ചി​​ൽ.

ബു​വാ​നോ​സ് ആ​രീ​സ്: ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡി​യേ​ഗോ മാ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്ന് ഡോ​ക്ട​ര്‍ ലി​യോ​പോ​ള്‍​ഡ് ലൂ​ക്കെ. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​റ​ഡോ​ണ​യു​ടെ മ​ര​ണ​ത്തി​ല്‍ ത​നി​ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലെ​ന്നും ലി​യോ​പോ​ൾ​ഡ് ലൂ​ക്കെ പ​റ​ഞ്ഞു. ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ മ​ര​ണം ഡോ​ക്ട​റു​ടെ അ​നാ​സ്ഥ മൂ​ല​മെ​ന്ന് സം​ശ​യ​മു​യ​ര്‍​ന്നി​രു​ന്നു. ചി​കി​ത്സ​പ്പി​ഴ​വ് ആ​രോ​പ​ണ​മു​യ​ർ​ന്ന​തോ​ടെ പി​താ​വി​ന് എ​ന്തു ചി​കി​ത്സ​യാ​ണ് ന​ല്‍​കി​യ​തെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നു മാ​റ​ഡോ​ണ​യു​ടെ മ​ക്ക​ളാ​യ ഡെ​ല്‍​മ​യും ഗി​യാ​ന്നി​ന​യും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്ന് ഡോ​ക്ട​ര്‍​ക്കെ​തി​രെ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ഡോ​ക്ട​റു​ടെ ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

മ​സ്തി​ഷ്‌​ക ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മാ​റ​ഡോ​ണ(60) ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്നു ബു​ധ​നാ​ഴ്ച​യാ​ണു മ​രി​ച്ച​ത്. ത​ല​ച്ചോ​റി​ല്‍ ര​ക്തം ക​ട്ട​പി​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ന​വം​ബ​ർ ആ​ദ്യ​മാ​ണു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​ക്കി​യ​ത്.

കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച പുലർച്ചെ വീടിനടുത്ത ഉൾവനത്തിൽ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ താജുദ്ദീൻ കുഞ്ഞിനെയാണ് പോലീസ് പിടികൂടിയത്.

ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വ്യാജവാറ്റുകാരനായ പ്രതിയുടെ വീട്ടിൽ ഉച്ചയോടെ താജുദ്ദീന്റെ വീട്ടിൽ വാറ്റുചാരായം കുടിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. രണ്ട് പേരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. എന്നാൽ മാധവന്റെ കൈയിൽ ചാരായത്തിന് കൊടുക്കാൻ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും തുടർന്ന് താജുദ്ദീൻ അവിടെ കിടന്ന റബ്ബർ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിക്കുകയുമായിരുന്നു.

അടി കൊണ്ട മാധവൻ ഉറക്കെ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ഇയാളെ വീട്ടിൽ ഉപേക്ഷിച്ച് താജുദ്ദീൻ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോൾ മാധവൻ മരിച്ചതായി മനസ്സിലാക്കി.

മൃതദേഹം ഉപേക്ഷിക്കാനിയി ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികളാണ് ദുർഗന്ധം വരുന്നതായി അയൽക്കാരെ അറിയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് വീടിനകത്തുനിന്നും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വീട്ടിൽ വാറ്റ് ചാരായം നിർമ്മിക്കുന്നതായി പോലീസ് കണ്ടെത്തി. ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.

കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി റോഡിലേയ്ക്ക് വീണു. ശേഷം, മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved