മറഡോണ കണ്ണൂരിലെത്തിയ ദിവസം മറക്കാനാകില്ല. ആരാധകരുടെ മുദ്രാവാക്യവും ബഹളവും കാരണം വെളുപ്പിനാണ് അദ്ദേഹം ഉറങ്ങിയത്. സാധാരണ നിലയിൽ അത്ര വൈകി ഉറങ്ങിയാൽ വൈകിട്ടേ ഉണരൂ. രാവിലെ 10 മണിയായപ്പോൾ ഞാൻ പതുക്കെ മുറിയുടെ വാതിൽക്കൽ മുട്ടി. എന്നെ ചീത്ത പറഞ്ഞ മറഡോണ തലയണ കൊണ്ട് എറിഞ്ഞു. പുറത്തുപോകാൻ അലറി. കണ്ണൂർ മുഴുവൻ ജനപ്രളയമാണ്. എല്ലായിടത്തും ട്രാഫിക് ബ്ലോക്കാണ്. എനിക്കു തോന്നി, മറഡോണ പുറത്തുവരില്ലെന്നും ഞാൻ ജീവനോടെ കണ്ണൂർ വിടില്ലെന്നും.
12 ആയപ്പോൾ ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് അകത്തുകയറി കിടക്കയ്ക്ക് അരികിലിരുന്നു. ഉണർന്നപ്പോൾ മുഖത്തു ദേഷ്യം വന്നതു കണ്ടു. ഞാൻ അപ്പോൾ കരയുകയായിരുന്നു. ഞാൻ പറഞ്ഞു, താങ്കൾ പുറത്തു വന്നില്ലെങ്കിൽ എനിക്കു ജീവനോടെ ഇവിടം വിടാനാകില്ലെന്ന്. അവിടത്തെ അവസ്ഥയും ജനങ്ങളുടെ ആവേശവും ഞാൻ പറഞ്ഞു മനസ്സിലാക്കി. നേരെ എഴുന്നേറ്റ് കുളിക്കുകപോലും ചെയ്യാതെ ‘പോകാം’ എന്നു പറഞ്ഞു. കൊൽക്കത്തയിൽ 5 മിനിറ്റാണ് അദ്ദേഹം വേദിയിലുണ്ടായിരുന്നത്. ഇവിടെ അതു സംഭവിച്ചാൽ ആകെ പ്രശ്നമാകും. ഞാൻ കണ്ണുനിറഞ്ഞുകൊണ്ട് അതും പറഞ്ഞു. അദ്ദേഹം വേദിയിൽ കളിക്കുകയും പാടുകയും ഡാൻസ് ചെയ്യുകയും ചെയ്തു. കണ്ണീരിനു മുന്നിൽ എന്നും അദ്ദേഹം അങ്ങനെയായിരുന്നു.
മെസ്സി തന്നെക്കാൾ വലിയ കളിക്കാരനാകുമെന്നും അർജന്റീനയിൽ ലോകകപ്പ് എത്തിക്കുമെന്നും മറഡോണ എന്നോടു പറഞ്ഞു. ഞാൻ മാസങ്ങൾക്കു ശേഷം അർജന്റീനയിൽപോയി മെസ്സിയെക്കൂടി അംബാസഡറാക്കാനുള്ള ചർച്ച നടത്തിയ ശേഷം തിരിച്ചെത്തി മറഡോണയെ കണ്ടു. അപ്പോൾ മറഡോണ പൊട്ടിത്തെറിച്ചു: ‘ഞാൻ രാജ്യത്തിനു വേണ്ടിയാണു കളിച്ചത്. പണത്തിനു വേണ്ടിയല്ല. അയാൾ പണത്തിനു വേണ്ടി കളിക്കുന്നു. എനിക്കയാളെ ഇഷ്ടമല്ല’. മറഡോണ അങ്ങനെയായിരുന്നു. മനസ്സിലുള്ളതു പറയും. മകളുടെ മകൻ ബെഞ്ചമിൻ വലിയ കളിക്കാരനാകുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഇടയ്ക്കിടെ അവന്റെ ഫോട്ടോ എടുത്ത് ഉമ്മവയ്ക്കുമായിരുന്നു.
സിസേറിയൻ ശസ്ത്രക്രിയയ്ക്കിടെ വയറ്റിനുള്ളിലായിപ്പോയ പഞ്ഞി പുറത്തെടുക്കാൻ 2 ശസ്ത്രക്രിയകൾക്കു കൂടി വിധേയയാക്കിയ യുവതി ദുരിതത്തിൽ. വള്ളക്കടവ് കൊച്ചുതോപ്പ് ഉടജൻ ബംഗ്ലാവിൽ അൽഫിന അലി (22)യാണ് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡോക്ടറുടെ കൈപ്പിഴയ്ക്ക് ബലിയാടായത്.
തുന്നി കെട്ടിയ വയർ വീണ്ടും കീറിയതോടെ വേദനയും ശാരീരിക അസ്വസ്ഥത കളുമായി വേദന തിന്നുകയാണ് അൽഫിന. വീട്ടുകാരുടെ പരാതിയിൽ തമ്പാനൂർ പൊലീസ് കേസെടുത്തു. വിഷയത്തിൽ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് വീട്ടുകാർ. അച്ഛൻ അലി പറഞ്ഞത് : തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സെപ്റ്റംബർ 4ന് ആയിരുന്നു പ്രസവ ശസ്ത്രക്രിയ. സിസേറിയൻ കഴിഞ്ഞ അന്നു തന്നെ വയറിനുള്ളിൽ വേദനയും അസ്വസ്ഥതയും ഉണ്ടായി. വിവരം മകൾ ഡോക്ടറോട് പറഞ്ഞു.
ഗ്യാസ് ആയിരിക്കും എന്നായിരുന്നു ആദ്യം ഡോക്ടറുടെ മറുപടി. ആശുപത്രി വിട്ട് വീട്ടിലെത്തി 4 ദിവസം കഴിഞ്ഞിട്ടും വേദനക്ക് കുറവുണ്ടായില്ല. ഒടുവിൽ വേദന കൂടിയതോടെ ഫോർട്ട് ഗവ.ആശുപത്രിയിൽ ചികിത്സ തേടി. തുടർന്നു നടത്തിയ സ്കാനിങിലാണ് വയറ്റിൽ പഞ്ഞി കണ്ടത്. എസ്എടിയിലായിരുന്നു പിന്നീടുള്ള ചികിത്സ. ആദ്യം കീ ഹോൾസർജറി നടത്തി. അതു ഫലം കാണാതായതോടെ വയർ കീറി പഞ്ഞി പുറത്തെടുക്കു കയായിരുന്നു. തൈക്കാട് ആശുപത്രിയിലെ ഡോക്ടറുടെ പിഴവിനെക്കുറിച്ച് ആശുപത്രിയിൽ പരാതി പറഞ്ഞപ്പോൾ തെളിവ് തെളിവ് ചോദിച്ചു. മകൾക്ക് നീതി ലഭിക്കണമെന്നും സർക്കാർ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
നൊബേല്‍ ജേതാവിന് യാത്രച്ചെലവ് നല്‍കാതെ കേരള സര്‍വകലാശാല. രസതന്ത്ര നൊബേല്‍ ജേതാവും വിഖ്യാത ശാസ്ത്രജ്ഞനുമായ മൈക്കല്‍ ലെവിറ്റിനാണ് ഈ ദുര്‍വിധി.
സര്‍ക്കാര്‍ ക്ഷണപ്രകാരം കേരളത്തില്‍ പ്രഭാഷണത്തിനെത്തിയതാണ് മൈക്കല്‍ ലെവിറ്റ് എന്നാല്‍ അദ്ദേഹത്തിന്റെ യാത്രച്ചെലവ് 10 മാസം കഴിഞ്ഞിട്ടും കേരള സര്‍വകലാശാലയ്ക്ക് നല്‍കാനായില്ല.
യുഎസില്‍ നിന്നു സ്വന്തം പണം മുടക്കി കേരളത്തില്‍ എത്തിയ ലെവിറ്റിന് 7 ലക്ഷത്തോളം രൂപയാണു നല്‍കേണ്ടിയിരുന്നത്. 3 ലക്ഷം രൂപ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നല്‍കി. ബാക്കി തുകയാണ് നല്‍കാനുള്ളത്.
മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശേഷം ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ ഒക്ടോബറില്‍ പണം അനുവദിച്ചെങ്കിലും കൈമാറുന്ന നടപടി സര്‍വകലാശാലയിലെ ചുവപ്പു നാടയില്‍ കുരുങ്ങി. 2013 ല്‍ നൊബേല്‍ പുരസ്‌കാരം ലഭിച്ച ലെവിറ്റ് കഴിഞ്ഞ ജനുവരിയിലാണു സര്‍ക്കാരിന്റെ ക്ഷണപ്രകാരം എത്തിയത്.
ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കേരള സര്‍വകലാശാലയിലെ എറുഡൈറ്റ് പ്രഭാഷണമായിരുന്നു ജനുവരിയിലെ പ്രധാന പരിപാടി. അസാപ്പിന്റെ നേതൃത്വത്തില്‍ കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നു.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം കുമരകത്തു വേമ്പനാട് കായലില്‍ വഞ്ചിവീട് യാത്രയ്ക്കു പോയ ലെവിറ്റിനെയും ഭാര്യയെയും പണിമുടക്കിന്റെ പേരില്‍ തടഞ്ഞതു വലിയ വിവാദമായിരുന്നു.
ഇറാന്റെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സിന്‍ ഫഖ്രിസാദെയെ വെടിവെച്ചു കൊന്നു. ദാരുണ സംഭവത്തിന് പിന്നില്‍ ഇസ്രായേലാണെന്ന ആരോപണവുമായി ഇറാന്‍ രംഗത്തെത്തി. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടഹ്‌റാനിന് പുറത്ത് കാറിന് നേരെ ആക്രമണം നടത്തിയാണ് ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. മൊഹ്‌സിന് ഫഖ്രിസാദെയുടെ സുരക്ഷാ അംഗങ്ങളും അക്രമികളുമായി ഏറ്റുമുട്ടലും നടന്നു. വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ് ഫഖ്രിസാദെ ആശുപത്രിയില് വച്ചാണ് മരിച്ചത്.
ഇയാളുടെ കാറിനെ ലക്ഷ്യമിട്ടാണ് ആക്രമണമുണ്ടായതെന്നും ഇറാന്‍ പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ശാസ്ത്രജ്ഞന്റെ വധത്തില്‍ ഇസ്രയേല്‍ പങ്കിനെക്കുറിച്ച് ഗുരുതരമായ സൂചനകളുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരിഫും പറഞ്ഞു.
‘ഇറാനിലെ ഒരു പ്രശസ്ത ശാസ്ത്രജ്ഞനെ തീവ്രവാദികള്‍ കൊലപ്പെടുത്തി, ഈ ഭീരുത്വം, ഇസ്രയേല്‍ പങ്കിന്റെ ഗുരുതരമായ സൂചനകളാണ്’ ഷരിഫ് ട്വിറ്ററില്‍ കുറിച്ചു. ലജ്ജാകരമായ ഇരട്ടത്താപ്പ് അവസാനിപ്പിക്കാനും ഭരണകൂട ഭീകരതയെ അപലപിക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.
ഇറാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ നവീകരണ സംഘടനയുടെ തലവനായിരുന്നു കൊല്ലപ്പെട്ട ഫഖ്രിസാദെ. ഇയാളെ ഇറാന്റെ ആണവ പദ്ധതികളുടെ പിതാവെന്ന് ഒരിക്കല്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിച്ചിട്ടുണ്ട്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്റെ കിഴക്കന്‍ മേഖലയായ അബ്‌സാര്‍ഡ് നഗരത്തിന് സമീപം കാറില്‍ യാത്ര ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രായേലിന് ഫഖ്രിസാദെയോട് പഴയതും ആഴത്തിലുമുള്ള ശത്രുതയുണ്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ ആക്രമണത്തിന് പിന്നാലെ റിപ്പോര്‍ട്ട് ചെയ്തു.
നടന്‍ ബാലയുടെ പിതാവും സംവിധായകനുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. നിര്‍മ്മാതാവ് കൂടിയാണ് അദ്ദേഹം. ഇന്ത്യയിലെ പ്രമുഖ സറ്റുഡിയോയായ അരുണാചലം സ്റ്റുഡിയോയുടെ ഉടമയാണ് ഡോ ജയകുമാര്‍.
നാനൂറിലധികം പ്രൊജക്ടുകളില്‍ ഭാഗമായിട്ടുണ്ട്. ചെന്താമരയാണ് ഭാര്യ. അരുണാചലം സ്റ്റുഡിയോയുടെ ഉടമ എകെ വേലന്റെ മകളാണ് ചെന്താമര. മൂന്നൂമക്കളാണ് ഉള്ളത്. ചലച്ചിത്ര സംവിധായകന്‍ ശിവയാണ് ഒരു മകന്‍. ഒരു മകള്‍ കൂടിയുണ്ട്. മകള്‍ വിദേശത്താണ്.
അബുദാബിയിൽ വാഹനാപകടത്തിൽ മലയാളികൾ മരിച്ചു. കണ്ണൂർ സ്വദേശികളായ സുഹൃത്തുക്കളായ യുവാക്കളായ റഫിനീദ് വലിയപറമ്പത്ത് റഹീം(28), റാഷിദ് നടുക്കണ്ടികണ്ണോത്ത് കാസിം(28) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച ബനിയാസ് പോലീസ് സ്റ്റേഷന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ ഇരുവരു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും റാഷിദ് സെയിൽസ്മാനായും ജോലി ചെയ്തുവരികയിരുന്നു.
സ്വദേശികലും ചെറുപ്പം മുതൽ സുഹൃത്തുക്കളുമായിരുന്ന ഇരുവരും വാരാന്ത്യങ്ങളിൽ കാണാറുണ്ടായിരുന്നു. ഷഹാമ സെൻട്രൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം ഞായറാഴ്ച നാട്ടിലേക്ക് എത്തിച്ചേക്കും.
രോഹിത് ശർമ്മയുടെ പരുക്കിനെപ്പറ്റി കൃത്യമായ അറിവുണ്ടായിരുന്നില്ല എന്ന് ക്യാപ്റ്റൻ വിരാട് കോലി വെളിപ്പെടുത്തിയതിനു പിന്നാലെ വിശദീകരണവുമായി ബിസിസിഐ. രോഹിത് നാട്ടിലേക്ക് മടങ്ങിയത് അസുഖബാധിതനായ പിതാവിനെ കാണാനാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറയുന്നു. ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്.
പിതാവിനെ കാണാൻ മുംബൈയിലെത്തിയ രോഹിത് പിതാവിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കണ്ടതോടെയാണ് എൻസിഎയിലേക്ക് പോയത്. ഡിസംബർ 11ന് രോഹിതിൻ്റെ ഫിറ്റ്നസ് പരിശോധിക്കും. പരിശോധനക്ക് ശേഷം അദ്ദേഹം ടെസ്റ്റ് പരമ്പരയിൽ കളിക്കുമോ എന്നതിനെപ്പറ്റി തീരുമാനിക്കുമെന്നും ജയ് ഷാ പറഞ്ഞു.
രോഹിതിൻ്റെ അവസ്ഥ എന്താണ് എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിരുന്നില്ലെന്നും എന്താണ് സംഭവിക്കുക എന്നതിനായി തങ്ങൾ കാത്തിരിക്കുകയാണെന്നുമാണ് കോലി വിഷയത്തിൽ പ്രതികരിച്ചത്. പര്യടനത്തിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇന്ത്യൻ നായകൻ്റെ പ്രതികരണം.
പരുക്കിനെ തുടർന്ന് പരിമിത ഓവർ മത്സരങ്ങളിൽ നിന്ന് രോഹിതിനെ ഒഴിവാക്കിയിരുന്നു. ടെസ്റ്റ് ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും താരത്തിന് സമയത്ത് ഓസ്ട്രേലിയയിൽ എത്താൻ കഴിയില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. അങ്ങനെയെങ്കിൽ ടെസ്റ്റ് മത്സരങ്ങളിലും രോഹിത് കളിക്കില്ല. 11നു നടക്കുന്ന ഫിറ്റ്നസ് പരിശോധനയിൽ താരം പാസ് ആയാലും ഓസ്ട്രേലിയയിലെ ക്വാറൻ്റീൻ നിബന്ധനകളുടെ പശ്ചാത്തലത്തിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ കളിക്കാൻ അദ്ദേഹത്തിനു കഴിയില്ല.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് ഔദ്യോഗികമായി സ്ഥിരീകരിക്കുകയാണെങ്കില്‍ താന്‍ വൈറ്റ് ഹൗസിന്റെ പടിയിറങ്ങാന്‍ തയാറാണെന്ന് സ്ഥാനമൊഴിയുന്ന പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന ഡൊണാള്‍ഡ് ട്രംപ്. അതിനര്‍ത്ഥം താന്‍ പരാജയം സമ്മതിക്കുന്നു എന്നല്ലെന്നും ‘അവര്‍ തെറ്റു ചെയ്യുകയാണ്’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി എതിരായിട്ടും സ്ഥാനമൊഴിയുന്നതില്‍ വിസമ്മതം പ്രകടിപ്പിക്കുകയാണ് ട്രംപ് ഇതുവരെ ചെയ്തിട്ടുള്ളത്. എന്നാല്‍ താങ്ക്‌സ്ഗീവിംഗിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇലക്ടറല്‍ കോളേജ് വോട്ടില്‍ ബൈഡന്‍ വിജയിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചാല്‍ താന്‍ സ്ഥാമൊഴിയാന്‍ തയാറാണെന്ന് ട്രംപ് ആദ്യമായി പ്രതികരിച്ചത്. “തീര്‍ച്ചയായും ഞാനത് ചെയ്യും, നിങ്ങള്‍ക്കതറിയാം”, ട്രംപ് പറഞ്ഞു. “പക്ഷെ അവര്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍ അവര്‍ ഒരു തെറ്റു ചെയ്യുകയാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരാജയം സമ്മതിക്കാന്‍ ബുദ്ധിമുട്ടാണെന്നും സമ്മതിച്ച ട്രംപ് ജനുവരി 20-ന് നടക്കുന്ന ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ മടിച്ചു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ സംസ്ഥാനത്തു നിന്നും ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ വിജയിച്ചവര്‍ ഡിസംബര്‍ 15-നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യുന്നത്. ഈ വോട്ടുകള്‍ ജനുവരി ആറിന് എണ്ണും.
യു.എസ് പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ വിജയിക്കാന്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ മതിയെന്നിരിക്കെ, ബൈഡന്‍ 306 വോട്ടുകള്‍ നേടിയിരുന്നു. ട്രംപിന് ലഭിച്ചത് 232 വോട്ടുകളാണ്. പോപ്പുലര്‍ വോട്ടിംഗില്‍ ട്രംപിനേക്കാള്‍ അറുപത് ലക്ഷം വോട്ടുകളും ബൈഡന്‍ കൂടുതല്‍ നേടിയിരുന്നു.
ഉപയോഗിക്കാതെ പൊളിഞ്ഞു കിടക്കുന്ന വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. വള്ളിക്കോട് കോട്ടയം കൊലപ്പാറയിലാണ് സംഭവം. ഇന്നലെ രാവിലെ സമീപത്തായി ടാപ്പിങ്ങിനെത്തിയ ആളാണ് വീടിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. കഴിഞ്ഞ മാര്‍ച്ചില്‍ ളാക്കൂര്‍ ആനന്ദഭവനം സോമസുന്ദരന്‍ നായരെ (57) കാണാതായതിന് കോന്നി പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടുകാരെ വരുത്തി പരിശോധന നടത്തി.
മരിച്ചത് സോമസുന്ദരന്‍ നായര്‍ ആണെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. മൃതദേഹത്തിന് 8 മാസത്തെ പഴക്കം കണക്കാക്കുന്നതായി പൊലീസ് പറഞ്ഞു. അസ്ഥികൂടം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
ചലച്ചിത്ര താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. റിപ്പോര്‍ട്ടര്‍ ടിവിയുടെ വോട്ടുപടം എന്ന പരിപാടിയിലാണ് വിനയ് തന്റെ നിലപാട് വ്യക്തമാക്കിയത്.
തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് എംപിയോ, എംഎല്‍എയോ ആയി കഴിയുമ്പോള്‍ അവര്‍ക്ക് ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ് താരം പറഞ്ഞത്.
അതേസമയം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും താരം പറഞ്ഞു. എന്നാല്‍ അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്പോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അതേസമയം കലാലയ രാഷ്ട്രീയം നല്ലതാണെന്നും എന്നാല്‍ അതൊരിക്കലും അക്രമ രാഷ്ട്രീയമായി മാറരുതെന്നും നമ്മള്‍ കാരണം മറ്റൊരാള്‍ക്ക് ആപത്ത് വരുന്ന രീതിയിലുള്ള രാഷ്ട്രീയം നല്ലതല്ലെന്നും വിനയ് പറഞ്ഞു.