Latest News

ലണ്ടൻ മാരത്തോണിന്റെ നേതൃത്വത്തിൽ നടത്തിവരാറുള്ള വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ ഇവന്റ് കോവിഡ് പശ്ചാത്തലത്തിൽ വിർച്വൽ ഇവന്റായി നടത്തുവാൻ തീരുമാനിച്ച സാഹചര്യത്തിൽ, ക്രോയ് ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിനും സ്റ്റാഫിനും ഐക്യദാർഢ്യം പ്രഖ്യാപിച്ചു ഹോസ്പിറ്റലിന്റെ ചുറ്റും സ്വന്തമായി തിരഞ്ഞെടുത്ത റൂട്ടിലൂടെ 10 കിലോമീറ്റർ പ്രതികൂല കാലവസ്ഥയെ മറികടന്നു വിജയകരമായി ഓടി യുകെ മലയാളികൾക്ക് ഒരിക്കൽ കൂടി മാതൃക ആയിരിക്കുകയാണ് ശ്രീ അശോക് കുമാർ.

നവംബർ ഒന്നിന് രാവിലെ 11 മണിക്ക് വുഡ്ക്രോഫ്റ്റ് റോഡിലുള്ള ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പ്രധാന കവാടത്തിൽ നിന്നും ആരംഭിച്ചു മെടോവ്യൂ, കിംഗ്സ്വുഡ്‌ അവന്യു, ലണ്ടൻ റോഡ്, മെയ്ഡേ റോഡ് വഴി ഹോസ്പിറ്റലിനു ചുറ്റും 10 കിലോമീറ്റർ ദൂരം 1 മണിക്കൂർ 6 മിനിട്ടുകൊണ്ടാണ് ശ്രീ അശോക് കുമാർ ഓടി പൂർത്തിയാക്കിയത്. വൈറ്റാലിറ്റി 10 കിലോമീറ്റർ വെർച്വൽ റണ്ണിലൂടെ സമാഹരിച്ച £2025.00 പൗണ്ട് ക്രോയ്ഡൺ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ നിർവഹിക്കുന്ന നിസ്തുലമായ പ്രവർത്തനങ്ങൾ മുൻനിർത്തി ഹോസ്പിറ്റലിലെ മുഴുവൻ ജീവനക്കാരോടുമുള്ള ആദരസൂചകമായി ഹോസ്പിറ്റൽ ജീവനക്കാരുടെ ഫണ്ടിലേക്ക് നൽകി.

2014-ലെ ലണ്ടൻ മാരത്തോണിലൂടെ തുടക്കം കുറിച്ച ശ്രീ അശോക് കുമാർ ആറ് വർഷം കൊണ്ട് ഒൻപത് മേജർ മാരത്തോൺ പൂർത്തിയാക്കുകയും, ഏഴുതവണ വിവിധ ലോകപ്രശസ്ത ഹാഫ്-മാരത്തോണുകൾ പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. ലോകത്തിലെ 6 മേജർ മാരത്തോണുകൾ പൂർത്തിയാക്കിയ ഏക മലയാളി എന്ന ബഹുമതിക്ക് അർഹനായ ശ്രീ അശോക് കുമാർ, യുകെയിലെ വിവിധ ചാരിറ്റി സംഘടനകളിൽ ഭാരവാഹിത്വം വഹിക്കുന്ന വ്യക്തി എന്ന നിലയിലും സുപരിചിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വർഷംതോറും ക്രോയ്ഡനിൽ മാരത്തോൺ ചാരിറ്റി ഇവന്റ് സംഘടിപ്പിക്കാറുണ്ടെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ ഈ വർഷം പതിവ് രീതിയിൽ ഇവന്റ് നടത്തുവാൻ സാധിക്കുന്നതല്ല എന്ന് അറിയിച്ചിരുന്നു.

വൈറ്റാലിറ്റി ലണ്ടൻ 10 കിലോമീറ്റർ റണ്ണിങ് ഇവന്റിൽ പങ്കെടുത്ത എല്ലാവരോടും, സംഭാവന നൽകിയ എല്ലാ സഹൃദയരോടുമുള്ള നന്ദി ശ്രീ അശോക് കുമാർ അറിയിച്ചു.

ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ദീപാവലി ആഘോഷങ്ങൾ നവംബർ 14 നു നടക്കും. തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ്‌ ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ്‌ ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ ഏന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ് ദീപാവലി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ ഐക്യവേദിയുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

14 നവംബർ 2020, യുകെ സമയം വൈകിട്ട് 5.00 (ഇന്ത്യൻ സമയം രാത്രി 10.30) മുതൽ കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന തത്സമയ ഭക്തി ഗാനമേള അരങ്ങേറും. നളിൻ നാരായൺ നേതൃത്വം നൽകുന്ന ഭക്തി ഗാനമേളയിൽ നളിന്റെ മകൾ ബേബി വൈഗ ഉൾപ്പെടെ പത്തിലധികം കലാകാരൻമാരും സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കുന്നു. കാസർഗോഡ് ജില്ലയിലെ കാവുഗോളി കടപ്പുറത്തെ നാരായണൻ പുഷ്പ ദമ്പതികളുടെ മകനായി ജനിച്ച നളിൻ ചെറുപ്പം മുതൽ തന്നെ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പ്രശസ്ത സംഗീതജ്ഞൻ സ്വാതി വിജയൻ മാസ്റ്ററുടെ കീഴിൽ സംഗീതം അഭ്യസിച്ച നളിൻ നിരവധി വേദികളിലും ഓഡിയോ കാസ്സറ്റുകളിലും പാടിയിട്ടുണ്ട്. നളിൻ കഴിഞ്ഞ 25 വർഷങ്ങളായി സംഗീത മേഖലയിൽ തുടരുന്നു.

കാസർഗോഡ് റിഥം മേലോഡീസ് അവതരിപ്പിക്കുന്ന ഭക്തി ഗാനമേളയിൽ പങ്കെടുക്കുന്നവർ;

ഗായകർ: നളിൻ നാരായണൻ, ബേബി വൈഗ എൻ , അനൂപ് നാരായണൻ
കീബോർഡ്: പുരുഷോത്തം
പുല്ലാങ്കുഴൽ: ജയൻ അയക്കാട്
തബല: മുരളീധരൻ
സിതാർ: സ്വാതി വിജയൻ മാസ്റ്റർ
റിഥം പാഡ്: ഉമേഷ്
സൗണ്ട് എഞ്ചിനീയർ: അഷ്‌റഫ്
ക്യാമറ: അസീസ്, സിമാക്സ് തത്സമയ പ്രക്ഷേപണം
അസിസ്റ്റന്റ് ക്യാമറ സപ്പോർട്ട് : സന്തോഷ്
സ്റ്റേജ്, ലൈറ്റ്, സൗണ്ട് സ്പോൺസർ: എസ്പിടി ലൈവ് ലൈറ്റ് ആൻഡ് ശബ്ദം കുംബ്ലയും

ലോകൈശ്വര്യത്തിനും രോഗമുക്തിക്കും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നതിനോടൊപ്പം എല്ലാ സഹൃദയരെയും ദീപാവലി ആഘോഷങ്ങളിലേക്ക് ഭഗവത് നാമത്തിൽ സ്വാഗതം ചെയ്യുന്നതായി ലണ്ടൻ ഹിന്ദു ഐക്യവേദിയെ പ്രതിനിധീകരിച്ച് ശ്രീ തെക്കുമുറി ഹരിദാസും, ശ്രീ തേമ്പലത്ത് രാമചന്ദ്രനും അറിയിച്ചു.

Working towards the fulfilment of our mission of building a Sree Guruvayoorappan Temple in the United Kingdom.

For more information kindly contact Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601.

To participate: Kindly visit LHA’s Facebook page – https://www.facebook.com/londonhinduaikyavedi.org/

ദുബായിൽ താമസിക്കുന്ന തിരൂർ സ്വദേശികളുടെ ഒരു വയസുകാരി മകളെയാണ് മുടി മുറിച്ചു മാറ്റി രക്ഷപെടുത്തിയത്. ദുബായ് അൽബദായിലെ വില്ലയിലാണ് എഴുത്തുകാരൻ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്. എന്തായിരുന്നു യഥാർഥത്തിൽ സംഭവിച്ചതെന്ന് പങ്കുവയ്ക്കുകയാണ് കുട്ടിയുടെ പിതാവ് അസി. ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.

അസിയുടെ കുറിപ്പ്:

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ വെളിച്ചത്തിൽ ഞാൻ മോളെ നോക്കി. അപ്പോൾ കണ്ട കാഴ്ച്ച ! ഷഹിയുടെയുടെ മുടികൾ ചേർന്ന് കഴുത്തിന് ചുറ്റും ചുറ്റി അമർന്നു ശ്വാസം മുട്ടുകയാണ് മോൾ !

എനിക്ക് കൈകൾ വിറച്ചു ,കൂടുതൽ വെളിച്ചത്തിനു വേണ്ടി മൊബൈലിന്റെ ടോർച്ചു ഓൺ ചെയ്യാൻ നോക്കിയിട്ടു ടെൻഷൻ കാരണം പറ്റുന്നില്ല . സ്‌ക്രീനിന്റെ വെളിച്ചത്തിൽ തന്നെ മുടി വേർപെടുത്താൻ നോക്കി പക്ഷെ അകെ കെട്ടു പിണഞ്ഞു കയറു പോലെ കിടക്കുന്ന മുടി വലിച്ചിട്ടും കിട്ടുന്നില്ല . മോൾക്ക് ഉറക്കത്തിൽ ഉരുളുന്ന പരിപാടിയുണ്ട് അതിനിടയിൽ സംഭവിച്ചതാകണം . കുട്ടിയെ പൊക്കിയപ്പോൾ ഷെഹി തിരിഞ്ഞു കുട്ടിക്ക് അഭിമുഖമായി വന്നു . ഞാൻ ഒരു മുൻകരുതലായി മുടിക്കിടയിൽ വിരല് കടത്തി കഴുത്തിലെ മുറുക്കം കുറക്കാൻ നോക്കി . ലൈറ്റ് ‌ ഓൺ ചെയ്ത് എത്ര ശ്രമിച്ചിട്ടും മുടി അഴിക്കാൻ പറ്റുന്നില്ല .കുറച്ചു മുടി അഴിക്കാൻ ശ്രമിക്കുമ്പോൾ ചിലതു മുറുകുന്നു .യാതൊരു രക്ഷയുമില്ല അവസാനം കത്രിക എടുത്ത് കഴുത്തിൽ തട്ടാതെ ശ്രദ്ധിച്ച്‌ മുടി മുറിക്കേണ്ടി വന്നു .

സുഹൃത്തുക്കളെ ഇത് ഇവിടെ ഷെയർ ചെയ്യുവാൻ കാരണം . കുട്ടിക്ക് പുറം തിരിഞ്ഞു കിടക്കുന്ന ഷെഹി , മോളുടെ കരച്ചിൽ കേട്ട് അവളുടെയടുത്തേക്കു തിരിയാനായി നോക്കുമ്പോൾ , കുഞ്ഞിന്റെ കരച്ചിലിന്റെ വ്യത്യാസം മനസ്സിലാക്കി അനങ്ങാതിരുന്നത് കൊണ്ടാണ് ഒരു വലിയ വിപത്തിൽ നിന്ന് രക്ഷപെട്ടത് ,എഴുന്നേൽക്കുവാനോ തിരിഞ്ഞു കിടക്കുവാനോ ശ്രമിച്ചിരുന്നെങ്കിൽ കഴുത്തിൽ കുരുക്ക് മുറുകിയേനെ . കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക.

രാവിലെ മുതല്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ തേടി നിലയ്ക്കാതെ ഫോണ്‍കോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്. ആദ്യമൊന്നും രഹ്നയ്ക്ക് കാര്യം മനസ്സിലായില്ല.

പിന്നീട് ആണ് രഹ്ന ഫാത്തിമയ്ക്ക് കാര്യം മനസിലായത്. കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

രഹ്ന ഫാത്തിമ തന്നെയാണ് ആളുമാറി ഫോണ്‍കോള്‍ വന്ന വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്.

അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുതെന്ന് രഹ്ന ഫാത്തിമ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

രഹനയുടെ ഭര്‍ത്താവ് ശ്രീധര്‍ തൂങ്ങി മരിച്ച നിലയില്‍!

ഇങ്ങനൊരു തലകെട്ടില്‍ വാര്‍ത്ത പ്രചരിക്കുന്ന കണ്ട് ആളുകള്‍ രാവിലെ മുതല്‍ എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലെന്ന് പറഞ്ഞു വിളിയോട് വിളിയാണ്…
എന്താ സംഭവം എന്നെനിക്ക് പിടികിട്ടിയില്ലായിരുന്നു. പിന്നീട് ആണ് മനസിലായത് കഴിഞ്ഞ ദിവസം മലപ്പുറത്ത് ആത്മഹത്യ ചെയ്ത രഹന എന്ന യുവതിയുടെ ഭര്‍ത്താവ് ഇന്ന് മരിച്ചിരിക്കുന്നു. 3മക്കള്‍ ഉണ്ട് ഭാര്യയുടെ മരണകാരണം ഭര്‍ത്താവിന്റെ മറ്റൊരു റിലേഷന്‍ ആണെന്ന് ആരോപണം ബന്ധുക്കള്‍ ഉന്നയിച്ചിരുന്നു.

ഇത്തരം വിഷയങ്ങള്‍ നമ്മുടെ സമൂഹത്തില്‍ സാധാരണമാണെന്നും ചിലരുടെ ഹിതങ്ങള്‍ മറ്റു ചിലര്‍ക്ക് അവിഹിതം ആയി തോന്നാം എന്നാല്‍ സദാചാരപരമായി അല്ലേ മാനുഷികമായി വിഷയങ്ങളെ സമീപിച്ചു പരിഹാരങ്ങള്‍ ഉണ്ടാക്കുകയാണ് വേണ്ടത്. അതിന് മനഃശാസ്ത്രം പഠിച്ചവരുടെ സഹായം സ്വീകരിക്കാം അല്ലാതെ അതില്‍ അറിവില്ലാത്തവര്‍ കയറി പ്രശ്‌നം വഷളാക്കി മനുഷ്യ ജീവനുകള്‍ പന്താടരുത്. ലൈംഗിക വിദ്യാഭ്യാസവും, ഇമോഷണല്‍ ആകാതെ വിഷയങ്ങളെ വിവേകത്തോടെ സമചിത്തതയോടെ സമീപിക്കാന്‍ ഉള്ള പരിശീലനവും മിനിമം കുടുംബജീവിതം തുടങ്ങുബോള്‍ എങ്കിലും ആളുകള്‍ക്ക് കൊടുക്കേണ്ടതാണ്.

നബി : ഇയാള്‍ അങ്ങനൊന്നും ചകൂല, മിക്കവാറും ഞാന്‍ തന്നെ കൊല്ലേണ്ടിവരും ??
ഫോട്ടോകണ്ടു തെറ്റിദ്ധരിക്കേണ്ട കണ്ണ് കുത്തിപ്പൊട്ടിക്കുന്നത് അല്ല കണ്ണില്‍ മരുന്നൊഴിക്കാന്‍ പിടിച്ചു കിടത്തിയതാണ്

 

 

ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചും ഓർമ്മ കുറിപ്പ് പങ്കുവെച്ചും മുഖ്യമന്ത്രി പിണറായി വിജയൻ. അര നൂറ്റാണ്ടോളം ബഹ്‌റൈന് നേതൃത്വം നൽകിയ അദ്ദേഹം ഇന്ത്യയുമായി വളരെ അടുപ്പം പുലർത്തിയ നേതാവായിരുന്നു. ബഹ്‌റൈനിലെ മലയാളികളടക്കമുള്ള ഇന്ത്യൻ സമൂഹത്തോട് അദ്ദേഹത്തിന് പ്രത്യേക കരുതലുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചുരുങ്ങിവരുന്ന എണ്ണവരുമാനം മാത്രം ആശ്രയിക്കാതെ, മറ്റു വരുമാനസ്രോതസ്സുകൾ കണ്ടെത്തി ഈ കൊച്ചുരാഷ്ട്രത്തെ വികസനത്തിലേക്കും ആധുനിക വത്ക്കരണത്തിലേക്കും നയിക്കുന്നതിൽ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വഹിച്ച പങ്ക് നിർണായകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2017ൽ ബഹ്‌റൈനിൽ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താൻ അവസരം ലഭിച്ചിരുന്നു. ബഹ്‌റൈനിൽ ജോലി ചെയ്യുന്ന മലയാളികളുടെ കഠിനാധ്വാനത്തെയും സത്യസന്ധതയെയും അദ്ദേഹം ആ വേളയിൽ പ്രശംസിച്ചത് ഓർക്കുന്നു. തനിക്ക് കീഴിൽ 2000ലേറെ മലയാളികൾ ജോലി ചെയ്യുന്നുണ്ടെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വിദ്യാഭ്യാസം, ടൂറിസം, ആയുർവേദം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ കേരളവുമായി കൂടുതൽ സഹകരിക്കാനുള്ള താത്പര്യം അദ്ദേഹം അന്ന് പ്രകടിപ്പിച്ചുവെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു.

മുംബൈ: എബിവിപി ദേശീയ സെക്രട്ടറി മുങ്ങി മരിച്ചു. അനികേത് ഒവ്ഹാല്‍ ആണ് കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചത്. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയിലായിരുന്നു അപകടം.

ഒഴുക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. അനികേതും സുഹൃത്തുക്കളും ധദ്ഗാവ് പ്രദേശത്തെ നദിയില്‍ നീന്താന്‍ പോയതായിരുന്നുവെന്നും പിന്നീട് അദ്ദേഹം ചുഴിയില്‍പ്പെട്ടതായും എബിവിപി നേതാക്കള്‍ അറിയിച്ചു.

രണ്ടുവര്‍ഷം മുമ്പാണ് അനികേത് എബിവിപി മഹാരാഷ്ട്ര സെക്രട്ടറി പദത്തില്‍നിന്ന് ദേശീയ പദവിയിലേക്ക് എത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു വിചിത്ര.ഒരു കാലത്ത് തമിഴ് സിനിമകളിലെ ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞ് നിന്ന താരം മലയാളത്തില്‍ ഏഴാമിടം,ഗന്ധര്‍വ്വരാത്രി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഇപ്പോള്‍ മലയാള സിനിമയില്‍ നിന്നും തനിക്കേ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.വിശ്വാസ വഞ്ചനയുടെ പേരില്‍ മലയാള സിനിമയിലെ ഒരു സംവിധായകനെ തല്ലേണ്ടി വന്നിട്ടുണ്ട് എന്നാണ് വിചിത്ര തുറന്ന് പറയുന്നത്.

വിചിത്രയുടെ വാക്കുകള്‍ ഇങ്ങനെ,

ഷക്കീല മലയാളം ഇന്‍ഡസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന കാലത്ത് തനിക്ക് ഒരു മലയാള സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അന്ന് താനൊരു സിനിമയില്‍ അഭിനയിച്ചാല്‍ ശ്രദ്ധ നേടുമോ എന്ന കാര്യത്തില്‍ സംശയം ഉണ്ടായിരുന്നു. ഇതിനെ കുറിച്ച് സംവിധായകനോട് സംസാരിച്ചപ്പോള്‍ മമ്മൂട്ടിയെ വെച്ച് സിനിമ സംവിധാനം ചെയ്ത വ്യക്തിയാണ് താന്‍ എന്നായിരുന്നു അയാളുടെ അവകാശവാദം. പരീക്ഷ പോലും എഴുതാതെയാണ് ആ സിനിമ പൂര്‍ത്തിയാക്കിയത്. മാന്യമായേ ചിത്രീകരിക്കൂ എന്നാണ് അയാള്‍ പറഞ്ഞിരുന്നത്. ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ വീണ്ടും വിളിച്ചു. കുളിസീനും ബലാത്സംഗ രംഗവും ആയിരുന്നു അത്. മോശമായി ചിത്രീകരിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അടിച്ച് വന്നത്.

സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ഇതോടെ തനിക്ക് സങ്കടവും ദേഷ്യവും വന്നു. വഞ്ചിക്കപ്പെട്ട പോലെ തോന്നി. ദേഷ്യം കനത്തപ്പോള്‍ അയാളെ നേരില്‍ കാണാന്‍ ചെന്നു. ആദ്യം അയാളുടെ കരണത്തടിക്കുകയാണ് ചെയ്തത്. ഒരുപാട് ചീത്ത വിളിച്ചാണ് അവിടെ നിന്ന് ഇറങ്ങിപ്പോന്നത്.

ശരീരം മുഴുവനും കറുത്ത മറുക് വ്യാപിക്കുന്ന അപൂർവ്വ രോഗത്തിന്റെ പിടിയിലാണ് ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ പ്രഭുലാൽ എന്ന യുവാവ്. 10 ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന രോഗമാണ് പ്രഭുലാലിന് പിടിപെട്ടത്.. ജനിച്ചപ്പോൾ തന്നെ പ്രഭുലാലിന്റെ ശരീരത്തിൽ ഒരു ചെറിയ മറുക് ഉണ്ടായിരുന്നു. പ്രഭൂലാലിനൊപ്പം മറുകും വളർന്നു. ഇപ്പോൾ തല മുതൽ വയറിന്റെ മുക്കാൽ ഭാഗം വരെ മറുക് മൂടികഴിഞ്ഞു. ചെവി വളർന്ന് തോളത്ത് മുട്ടുന്ന അവസ്ഥയാണ്. കൂലിവേല ചെയ്യുന്ന പ്രഭുലാലിന്റെ അമ്മയും അച്ഛനും മകന്റെ ചികിത്സയ്ക്കായി പോകാൻ ഇനി ആശുപത്രികളില്ല. ഇപ്പോൾ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മറുക് മുഴപോലെ വരുന്ന അവസ്ഥയിലാണിപ്പോൾ പ്രഭുലാൽ. വേദന അസഹനീയമാകുമ്പോൾ പഴുപ്പ് കുത്തിക്കളയും.

തന്റെ ജീവിതത്തിലെ അനുഭവങ്ങെക്കുറിച്ച് പ്രേംലാൽ മനസ്സ് തുറക്കുന്നു.

പ്രേംലാലിന്റെ വാക്കുകൾ ഇങ്ങനെ, സ്‌കൂൾ കാലഘട്ടം മുതൽ എന്റെ മുഖത്തെ കറുപ്പിന്റെ വേദന ഞാൻ അറിഞ്ഞു. കൂട്ടുകാർക്ക് എന്നെ കാണുന്നതേ പേടിയായിരുന്നു. പലരും അകന്നു മാറി. അവരൊക്കെ എന്നെ പേടിയോടെ നോക്കി നിന്ന നിമിഷം ഇന്നും കൺമുന്നിലുണ്ട്. ഒരാൾക്കും കൂട്ടു കൂടാനാകാത്ത… ചേർത്തു നിർത്താനാകാത്ത എന്തോ വലിയ തെറ്റ് ചെയ്ത പോലെയാണ് ആ കാലത്തെ ഞാൻ ഓർക്കുന്നത്.അങ്ങനെയൊരു വേദന ആർക്കും വരാതിരിക്കട്ടെ.

എട്ടാംക്ലാസ്സിൽ പഠിക്കുമ്പോഴാണ് മറ്റൊരു സംഭവം ഉണ്ടായത്.ഒരിക്കൽ ഉത്സവസത്തിന് പോയി മടങ്ങാൻ നേരം ബസിൽ ഓടിക്കയറി. കയറിയ പാടെ ഒഴിഞ്ഞുകിടക്കുന്ന സീറ്റ് ശ്രദ്ധയിൽ പെട്ടു. ഞാൻ ഒന്നും നോക്കാതെ ആ സീറ്റിൽ പോയിരുന്നു. പക്ഷേ അടുത്തിരുന്ന സ്ത്രീ എന്നെക്കണ്ടതും അലറിവിളിച്ചു. അത് ബസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും ശ്രദ്ധിച്ചു.ആ നിമിഷം മുതൽ ബസിൽ കൂടി നിന്ന മുഴുവൻ പേർക്കും ഞാൻ കാഴ്ച വസ്തു ആകുകയായിരുന്നു.

ഇതിനടോകം തന്നെ ആയൂർവേദം, ഹോമിയോപ്പതി, അലോപ്പതി എല്ലാം ശ്രമിച്ചു. അതിൽ അലോപ്പതിയിൽ മാത്രമേ എന്തെങ്കിലും ചെയ്യാനാകൂ എന്ന മറുപടിയാണ് കിട്ടിയത്. പക്ഷേ എല്ലാ ഡോക്ടർമാരും ഒന്നൊന്നായി കയ്യൊഴിഞ്ഞു. ഒടുവിൽ എത്തി നിന്നത് മംഗലാപുരത്തെ ഒരുസ്വകാര്യ ആശുപത്രിയിൽ. അവർ മുന്നോട്ടു വച്ച ഒരേ ഒരു വഴി പ്ലാസ്റ്റിക് സർജറി. അപ്പോഴും ഒരു കണ്ടീഷൻ. എന്ന് ഈ മറുകിൻറെ വളർച്ച എന്ന് നിൽക്കുന്നുവോ അന്നേ ആ മാർഗവും എനിക്കു മുന്നിൽ തുറക്കൂ.

വേദനയുടെ ആ നാളുകളിൽ എന്റെ അമ്മയായിരുന്നു എനിക്ക് കൂട്ട്.ചേട്ടൻ ഗുരുലാൽ ആയിരുന്നു എന്നെ മുന്നോട്ടു നയിച്ച മറ്റൊരു ചാലകശക്തി. എന്നെ സൈക്കിൾ ചവിട്ടാൻ പഠിപ്പിച്ചും, കളിക്കാൻ മറ്റുള്ളവർക്കൊപ്പം കൂട്ടിയും ചേർത്തു നിർത്തി. അനിയത്തി വിഷ്ണുപ്രിയക്കും ഞാൻ അസാധാരണത്വങ്ങൾ ഏതുമില്ലാത്ത പൊന്നേട്ടനായി.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ടി.​കെ. മാ​ധ​വ​ൻ മെ​മ്മോ​റി​യ​ൽ കോ​ള​ജി​ൽ​നി​ന്ന്​ കോ​മേ​ഴ്​​സി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം ഇ​ന്ത്യ​ൻ ആ​ൻ​ഡ്​ ഫോ​റി​ൻ അ​ക്കൗ​ണ്ടി​ങ്ങി​ൽ ഡി​പ്ലോ​മ സ​മ്പാ​ദി​ച്ചു. ഇ​പ്പോ​ൾ കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി ഹ​രി​പ്പാ​ട് സ​ബ്​ ഡി​വി​ഷ​നി​ൽ താ​ൽ​ക്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ എ​ൽ.​ഡി ക്ല​ർ​ക്കാ​യി ജോ​ലി​ചെ​യ്യു​ന്നു. വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ മ​ധു​ര കാ​മ​രാ​ജ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​വ​സാ​ന വ​ർ​ഷ എം.​കോം വി​ദ്യാ​ർ​ഥി​യു​മാ​ണ്.

ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​ണ്. ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളാ​ൽ വീ​ടു​ക​ളി​ൽ ത​ള​ച്ചി​ട​പ്പെ​ട്ട​വ​രെ ​ക​ലാ​പ​ര​മാ​യി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ഏ​റെ താ​ൽ​പ​ര്യം. ലോ​ക്ഡൗ​ൺ കാ​ല​ത്ത്​ വീ​ടു​ക​ളി​ൽ ക​ഴി​യാ​ൻ നി​ർ​ബ​ന്ധി​ക്ക​പ്പെ​ട്ട മ​റ്റു​ള്ള​വ​ർ​ക്ക്​ ജീ​വി​ത​കാ​ലം മു​ഴു​വ​നും ഒ​റ്റ​പ്പെ​ട്ട്​ ക​ഴി​യു​ന്ന​വ​രെ കു​റി​ച്ച്​ ഓ​ർ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ വ​ന്നു​ചേ​ർ​ന്നി​രി​ക്കു​ന്ന​തെ​ന്ന്​ ഈ 24​കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

തൊ​ഴി​ലാ​ളി​യാ​യ പി​താ​വ്​ തൃ​ക്കു​ന്ന​പ്പു​ഴ പ്ര​സ​ന്ന​ൻ ക​വി​യും സാ​ഹി​ത്യ​കാ​ര​നു​മാ​ണ്. അ​​ദ്ദേ​ഹ​ത്തി​​െൻറ പ​ല ര​ച​ന​ക​ളും പു​സ്​​ത​ക രൂ​പ​ത്തി​ലാ​യി​ട്ടു​ണ്ട്. പു​തി​യ ചി​ല​ത്​ പു​സ്​​ത​ക​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ ലോ​ക്ഡൗ​ൺ വ​ന്നു​പെ​ട്ട​ത്. ജ്യേ​ഷ്​​ഠ​ൻ: ഗു​രു​ലാ​ൽ. അ​നു​ജ​ത്തി: വി​ഷ്​​ണു​പ്രി​യ.

ചെമ്മണ്ണൂർ ജ്വല്ലറിയുടെ നിക്ഷേപ തട്ടിപ്പിനെതിരെ എ.ഡി.ജി പി പ്രഖ്യാപിച്ച അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ ജ്വല്ലറിയുമായി ബന്ധപ്പെട്ട അതീവ ഗുരുതരമായ വിവരങ്ങൾ പുറത്ത്. ലക്ഷകണക്കിനാളുകളിൽ നിന്നും ആയിര കണക്കിനു കോടി രൂപയാണ്‌ റിസർവ് ബാങ്കിനേയും ബാങ്കിങ്ങ് നിയമത്തേയും നോക്കു കുത്തിയായി ഈ സ്ഥാപനം പിരിച്ചെടുത്തത്. രാജ്യത്ത് സമാന്തിര ബാങ്കിങ്ങും, രാജ്യത്തിന്റെയും കേരളത്തിന്റെ സംബദ് വ്യവസ്ഥയെ തന്നെ ഇവർ അട്ടിമറിക്കുകയായിരുന്നു എന്നും വിവരങ്ങൾ പുറത്ത്. ബോബി ചെമ്മണ്ണൂർ ചയർമനായ ചെമ്മണ്ണൂർ ജ്വല്ലറി നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ കേന്ദ്ര സർക്കാരും കേന്ദ്ര ഏജൻസികളും പുറത്ത് വിട്ട റിപോർട്ടുകൾ 2014 മുതൽ കേരളം ഭരിച്ച ഇടത് വലത് സർക്കാരുകൾ മുക്കുകയായിരുന്നു.

കേരളത്തിലേ കെ.പി യോഹന്നാൻ അടക്കം ഉള്ള വമ്പൻ സ്രാവുകളുടെ സാമ്പത്തിക തട്ടിപ്പുകൾ പിടികൂടിയെ കേന്ദ്ര ഏജൻസികൾ ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പ് 2017 രേഖാ മൂലം റിപോർട്ട് ചെയ്തിരുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സെബിയുടെ റിപോർട്ടായിരുന്നു 2017 ബോബി ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പുകൾ സൂചിപ്പിക്കുന്ന റിപോർട്ട് പുറത്ത് വിട്ടത്.

ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന സ്ഥാപനം നടത്തുന്ന നിയമവിരുദ്ധ സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ റിപോർട്ട് മുൻ യു.ഡി.എഫ് സർക്കാരിനും 2017 ഇടത് മുന്നണി സർക്കാരിനും ലഭിച്ചിരുന്നു. അയതിൽ ഒരു നടപടിയും എടുത്തിട്ടില്ല.കോൺഗ്രസ് നേതാവു കൂടിയായ അഡ്വ നിയാസ് ഭാരതിയാണ്‌ ഇപ്പോൾ ബോബി ചെമ്മണ്ണൂരിനെതിരെ ഡി.ജി.പിക്ക് പരാതി നല്കിയതും എ.ഡി.ജി പി അന്വേഷിക്കുന്നതും. 30നുള്ളിൽ റിപോർട്ട് തയ്യാറാക്കും എന്നാണ്‌ ഡി.ജി.പി ഓഫീസ് പറഞ്ഞിരിക്കുന്നത്. നീതി കിട്ടിയില്ലെങ്കിൽ സി.ബി.ഐ , ഇ.ഡി അന്വേഷണങ്ങൾക്കായി ഹരജികൾ സമർപ്പിക്കും എന്ന് അഡ്വ നിയാസ് ഭാരതി വ്യക്തമാക്കി. കേരളം കട്ട് മുടിച്ച് ആയിര കണക്കിനാളുകളേ പറ്റിച്ച കോർപ്പറേറ്റുകളുടെ കൈയ്യിൽ വിലങ്ങ് വീഴും വരെ നിയമ പോരാട്ടം തുടരും എന്നും നിയാസ് ഭാരതി പറഞ്ഞു.

2017 ജൂൺ 30ന് കൂടിയ എസ്എൽസിസി യോഗത്തിൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് എന്ന അൺ ഇൻകോർപ്പറേറ്റഡ് സ്ഥാപനം സ്വർണ നിക്ഷേപങ്ങൾക്കുള്ള അഡ്വാൻസ് തുകയുടെ മറവിൽ ഡിപ്പോസിറ്റ് സ്‌കീമുകൾ നടത്തുന്നതായി എസ്ഇബിഐ റിപ്പോർട്ട് ചെയ്തു. ഇത് തികച്ചും നിയമവിരുദ്ധമാണെന്നും പല സംസ്ഥാനങ്ങളിലായി ഈ സ്ഥാപനം ആയിരം കോടിയിലധികം രൂപ ഇങ്ങനെ അനധികൃതമായി സമാഹരിച്ചിട്ടുണ്ടെന്നും എസ്ഇബിഐക അറിയിച്ചു. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ട്.കേരളത്തിലെ സാധു ജനങ്ങളേ പറ്റിച്ച് അവരിൽ നിന്നും സ്വർണ്ണം ഭാവിയിൽ നല്കാം എന്ന പേരിൽ മാസ തവസ്ണകളായി ഡിപോസ്റ്റി സ്വീകരിക്കുകയായിരുന്നു ചെമ്മണ്ണൂർ ജ്വല്ലറി. 2017നു ശേഷം 2020 വരെയും ഇവർ ഇത് തുടർന്നു.

2017ൽ മാത്രം 998.4 കോടി രൂപ പൊതുജനങ്ങളിൽനിന്ന് ഈ സ്ഥാപനം സ്വർണ നിക്ഷേപത്തിനുള്ള അഡ്വാൻസായി പിരിച്ചെടുത്തിട്ടുണ്ട് എങ്കിൽ 2020 വരെ എത്ര ആയിര കണക്കിനു കോടി രൂപ പിരിച്ചെടുത്തിട്ടുണ്ടാകും എന്നും ഓർക്കുക. ഇത്തരത്തിൽ ഒരു നിക്ഷേപം സ്വീകരിക്കാൻ റിസർവ് ബാങ്ക് നിയമ പ്രകാരം ചെമ്മണ്ണൂർ ജ്വല്ലറിക്ക് അധികാരമില്ല. തീർത്തും നിയമ വിരുദ്ധവും 1934ലെ ആർബിഐ ആക്റ്റിന് വിരുദ്ധമായിട്ടാണ്‌ ചെമ്മണ്ണൂർ ജ്വല്ലറി പ്രവർത്തിക്കുന്നത് നിക്ഷേപം വാങ്ങുന്നത് എന്നും ചൂണ്ടി കാട്ടി 2017ൽ വി.എസ് അച്യുതാനന്ദൻ നല്കിയ പരാതികളും അന്വേഷിച്ചിട്ടില്ല.ചെമ്മണ്ണൂർ ജ്വല്ലറി എന്ന സ്ഥാപനം നിയമ വിരുദ്ധമായി പരസ്യം നല്കി പൊതുജനങ്ങളിൽനിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുക്കുകയാണ് എന്ന് വി.എസ് അച്യുതാനന്ദൻ പരാതിയിൽ വ്യക്തമാക്കിയിരുന്നു. സ്വന്തം സർക്കാർ ഭരിച്ചിട്ടും 2017 ഈ പരാതികൾ എല്ലാം മുങ്ങുകയായിരുന്നു.

സ്വർണ്ണ നിക്ഷേപം ജനങ്ങളിൽ നിന്നും വാങ്ങുമ്പോൾ ഒരു വർഷം കഴിഞ്ഞുള്ള സ്വർണ്ണത്തിന്റെ നിരക്കിൽ ഭാവിയിൽ സ്വർണ്ണം നല്കാം എന്നാണ്‌ വാദ്ഗാനം. അതായത് 2021ലെ സ്വർണ്ണത്തിന്റെ വിലക്ക് സ്വർണ്ണം നല്കാൻ 2020ൽ ജനങ്ങളിൽ നിന്നും പണം വാങ്ങുന്നു. മാസ തവണകൾ ലംഘിക്കുന്നവർക്ക് ഇതും നഷ്ടപെടാൻ സാധ്യതയുണ്ട്. ഇന്ത്യൻ കോൺ ട്രാക് ആക്ടിന്റെ തന്നെ ലംഘനം ആയി ജനങ്ങളേ കൊണ്ട് നിയമ വിരുദ്ധമായ വാഗ്ദാനവും മറ്റും നടത്തിയാണ്‌ ആയിര കണക്കിനു കോടി രൂപ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. ഇതുമൂലം ആയിരക്കണക്കിന് ജനങ്ങളുടെ ജീവിതമാണ് കോവിഡ് കാലത്ത് വഴിമുട്ടി നിൽക്കുന്നത്.സി.ഡി. ബോബി എന്ന ആളാണ് ഇതിന്റെ പ്രമോട്ടർ.ലക്ഷക്കണക്കിന് ആളുകൾ തട്ടിപ്പിന് വിധേയരായി എന്നാണ്‌ കണക്കാക്കുന്നത്.

മുമ്പ് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ പ്രസ്തുത യോഗം തുടർ നടപടി സ്വീകരിക്കാനുള്ള ചുമതല റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയെയും സംസ്ഥാന പോലീസ് വകുപ്പിനെയും ഏൽപ്പിക്കുകയുണ്ടായി. ഇതു സംബന്ധിച്ച് ആധികാരികമായ വിവരം ഉത്തരവാദിത്വപ്പെട്ടവരിൽനിന്നുതന്നെ ലഭിച്ചിട്ടും ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കുന്ന പോലീസ് നടപടി തീരെ ശരിയല്ല. സർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടാതെ ജനങ്ങൾക്ക് നീതി കിട്ടുകയില്ല. ഇത്തരത്തിൽ പതിനാറിലധികം സ്ഥാപനങ്ങൾ ഇവരുടെ പേരിൽ പ്രവർത്തിക്കുന്നു എന്നും വിവരങ്ങൾ ഉണ്ട്. ചെമ്മണ്ണൂർ ജ്വല്ലറിക്കെതിരെ നടപടി വേണം എന്നും അടച്ച് പൂട്ടണം എന്നും ആവശ്യപ്പെട്ട് 2017ൽ ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാർ വി.എസ് അച്യുതാനന്ദൻ നടത്തിയ പ്രസ്ഥാവന ഇന്നും പ്രസക്തമാണ്‌..അത് ഇങ്ങിനെ..

പതിനാറിലധികം സ്ഥാപനങ്ങൾ ചെമ്മണ്ണൂരിന്റെ പേരിൽ നിക്ഷേപം അനധികൃതമായി സ്വീകരിക്കാൻ പ്രവർത്തിക്കുന്നു.അതിൽ ഒരു സ്ഥാപനത്തിന്റെ തട്ടിപ്പാണ് ഇപ്പോൾ ആയിരം കോടി എന്ന് ഒദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ബാക്കിയുള്ളത് അന്വേഷണ ഘട്ടത്തിലാണ്. 2014 മുതൽ ഈ തട്ടിപ്പിന് ജനങ്ങളെ വിട്ടുകൊടുക്കരുത് എന്ന് ഞാൻ സർക്കാരുകളോട് ആവശ്യപ്പെട്ടുവരികയാണ്. യു.ഡി.എഫ് സർക്കാരും ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഒരു നടപടിയും സ്വീകരിച്ചില്ല. ഇപ്പോൾ SEBIK എന്റെ ആരോപണങ്ങൾ സ്ഥിരീകരിച്ചിരിക്കുകയാണ്.

എസ്എൽസിസി രേഖകൾ ആവശ്യപ്പെട്ട എനിക്ക് രേഖകൾ നൽകാതിരിക്കാനാണ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഇത് അവരുടെ മനോഭാവം വെളിവാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാന സർക്കാർ തന്നെ ഈ വിഷയത്തിൽ മുൻകയ്യെടുക്കുകയും ഈ തട്ടിപ്പ് സ്ഥാപനം പൂട്ടിക്കുകയും ജനങ്ങൾക്കുണ്ടായ നഷ്ടം അവരിൽനിന്ന് ഈടാക്കുകയും വേണം. മാധ്യമങ്ങളോടും എനിക്ക് ഒരഭ്യർത്ഥനയുണ്ട്.

ഇത്തരം സ്ഥാപനങ്ങളുടെ പരസ്യങ്ങളിലൂടെയുള്ള പ്രലോഭനങ്ങൾക്ക് വശംവദരായി വാർത്തകൾ തമസ്‌കരിക്കുന്ന പതിവ് അവസാനിപ്പിക്കണം. നിയമവിരുദ്ധമാണെന്ന് ബോദ്ധ്യമായ ശേഷവും ജനങ്ങളെ കബളിപ്പിക്കാനുള്ള പരസ്യം നൽകുന്നത് തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിന് തുല്യമാണ് എന്ന് മാധ്യമങ്ങൾ തിരിച്ചറിയണമെന്നും വിഎസ് 2017ൽ പറഞ്ഞത് ഇന്നും ഇവിടെ മുഴങ്ങുകയാണ്

ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ രണ്ടാം ലോക്ക്ഡൗൺ 6 ദിനം പിന്നിടുമ്പോൾ തങ്ങളിലൊരാൾ മരണത്തിന് കീഴടങ്ങിയതിൻെറ ഞെട്ടലിലാണ് മലയാളി സമൂഹം. ബെർമിങ്ഹാമിൽ താമസിച്ചിരുന്ന പ്രവാസിമലയാളി ഹർഷൻ ശശി (70 ) ആണ് കഴിഞ്ഞദിവസം കോവിഡ് ബാധിച്ച് മരണമടഞ്ഞത്. ബെർമിങ്ഹാമിലെ പെട്രോൾ സ്റ്റേഷനിലും ഒരു ശ്രീലങ്കൻ ഷോപ്പിലും ആയിരുന്നു ജോലിചെയ്തിരുന്നത് . ഭാര്യയും മകളും ലണ്ടനിലാണ് . കേരളത്തിൽ പത്തനംതിട്ട സ്വദേശിയാണ് അന്തരിച്ച   ഹർഷൻ ശശി  . രോഗം സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്നവരും നിരീക്ഷണത്തിൽ കഴിയുകയാണ്.

ഹർഷൻ   ശശിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതനുസരിച്ച് അറിയിക്കുന്നതായിരിക്കും.

വാക്സിൻ കൈയ്യെത്തുംദൂരത്ത് എത്തിയ ഈ സമയത്ത് മലയാളി സമൂഹം വൈറസ് വ്യാപന സാധ്യത മുന്നിൽ കണ്ട് കോവിഡ് -19 പ്രോട്ടോകോൾ പാലിക്കുകയും ലോക്ക്ഡൗണിന് വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കണമെന്നും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖർ അഭിപ്രായപ്പെട്ടു.

RECENT POSTS
Copyright © . All rights reserved