Latest News

മാധ്യമപ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്‍റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷണം തുടങ്ങി. ഫോര്‍ട്ട് എ.സിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപിന്റെ വാഹനവും പിന്നാലെ ഇടിച്ച വാഹനവും കടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു

മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കളും പ്രതിപക്ഷവും ആരോപിച്ചിരുന്നു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തിലുണ്ടായ വാഹനാപകടത്തിലാണ് എസ്.വി. പ്രദീപ് മരിച്ചത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. പ്രദീപ് സഞ്ചരിച്ച സ്കൂട്ടറില്‍ പിന്നാലെ വന്ന വാഹനം ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ പ്രദീപിനെ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച വാഹനം നിര്‍ത്താതെ പോയി. സ്കൂട്ടറിന്‍റെ പിന്‍വശത്തെ ഹാന്‍ഡ് റസ്റ്റ് മാത്രമാണ് തകര്‍ന്നത്. ഇതാണ് മരണത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നത്.

സമൂഹമാധ്യമങ്ങളിലടക്കം ഭീക്ഷണിയുണ്ടായിരുന്നതായി പ്രദീപിന്‍റെ അമ്മ ആരോപിച്ചു. മരണത്തെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവും ബിജെപി സംസ്ഥാന പ്രസിഡന്‍റും ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന എസ്.വി. പ്രദീപ് ഇപ്പോള്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ ഭാഗമായി ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്ത് അഞ്ചംഗ കുടുംബത്തെ മരിച്ചനിലയില്‍ കണ്ടെത്തി. വി. പുതുപാളയം ഗ്രാമത്തില്‍ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസ്സുള്ള പെണ്‍കുട്ടികളെയും അഞ്ച് വയസ്സുകാരനായ മകനെയുമാണ് തിങ്കളാഴ്ച മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ച് പേരുടെയും മൃതദേഹം വീട്ടിനുള്ളില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് കണ്ടത്.

മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാര്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വന്‍ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കാന്‍ കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അയല്‍ക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയില്‍ ആദ്യം കണ്ടത്. ഇയാള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി വിഴുപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പി.എം.കെ. നേതാവ് എസ്. രാമദോസ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

തിരുവനന്തപുരം ∙ മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തു വച്ചാണ് അപകടമുണ്ടായത്. ഇടിച്ച വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ. വാഹനാപകടത്തിൽ ദുരൂഹതയുണ്ടെന്നു പ്രദീപിന്റെ കുടുംബം ആരോപിച്ചു. സമൂഹമാധ്യമങ്ങളിലടക്കം പ്രദീപിനു ഭീഷണി ഉണ്ടായിരുന്നതായി അമ്മ വസന്തകുമാരി പറഞ്ഞു.

ദുരൂഹത നീക്കണമെന്ന് ചെന്നിത്തല

മാധ്യമ പ്രവര്‍ത്തകന്‍ എസ്.വി.പ്രദീപിന്റെ അപകടമരണത്തിനു പിന്നിലെ ദുരൂഹത നീക്കണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രദീപ് സഞ്ചരിച്ച ഇരുചക്ര വാഹനത്തെ ഇടിച്ച വണ്ടി ഏതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നും വസ്തുതകള്‍ പുറത്തു കൊണ്ടുവരണമെന്നും ചെന്നിത്തല പറഞ്ഞു.

 

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ
സന്താനങ്ങള്‍ ജനിക്കണം. മംഗള വാര്‍ത്തയുടെ സന്ദേശത്തിന്റെ സമഗ്രമായ പൊരുളതാണ്. കുഞ്ഞുങ്ങള്‍ ഇല്ലെങ്കില്‍ കുടുംബമില്ല. നാല്പത് വയസ്സ് കഴിഞ്ഞ് ഒരു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇനിയും നിനക്കിത് നിര്‍ത്താറായില്ലേ എന്ന് ചോദിക്കുന്ന അമ്മായിയമ്മമാരുടെ എണ്ണം പെരുകുന്ന നൂറ്റാണ്ടിലാണ് നാം ജീവിക്കുന്നത്. രണ്ട് കുഞ്ഞ് ഉണ്ടായിക്കഴിഞ്ഞാല്‍ ഇനിയുള്ള പ്രസവം ഗവണ്‍മെന്റ് ആശുപത്രിയില്‍ മതി എന്ന് പറയുമ്പോഴും ഇനി പ്രസവം നടക്കാതിരിക്കാനുള്ള വഴികള്‍ തേടണം എന്ന് പറയുന്ന അമ്മമാരും ലോകത്തില്‍ ധാരാളമുണ്ട്.
കുറവിലങ്ങാട് മര്‍ത്ത മറിയം ഫൊറോനാ പള്ളിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യന്‍ കൂട്ടിയാനിയില്‍ നല്‍കിയ വചനസന്ദേശത്തിന്റെ പ്രസ്‌ക്തഭാഗങ്ങളാണിത്.

കത്തോലിക്കാ വിശ്വാസികള്‍ ദമ്പതികളാകുന്ന പ്രായം വളരെ കൂടിക്കൊണ്ടിരിക്കുന്നു. ജോലിയും മറ്റ് സുഖ സൗകര്യങ്ങളും ഉണ്ടായതിനു ശേഷം മാത്രം മതി വിവാഹം. ഇനി അതിന് മുമ്പ് ഒരു നല്ല ജീവിത പങ്കാളിയെ കിട്ടി വിവാഹം കഴിച്ചു എങ്കില്‍ പോലും ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാത്ത മാതാപിതാക്കളാണ് ഇന്നുള്ളത്. കുഞ്ഞുങ്ങളെ ജനിപ്പിക്കാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കള്‍ക്ക് വിടുന്നു. പക്ഷേ ഞാന്‍ കുട്ടിച്ചേര്‍ക്കുന്നു! ഓരോ കുഞ്ഞും യോഹന്നാനാ.. ‘ദൈവത്തിന്റെ കാരുണ്യം’.
നീ വിജാരിക്കുമ്പോഴല്ല, ദൈവം തരുന്ന നേരത്ത് സ്വീകരിക്കുന്നതിന്റെ പേരാണ് ക്രിസ്തീയ ദാമ്പത്യം. അതിനെ ഉള്‍ക്കൊള്ളണം. ദൈവത്തിന്റെ പദ്ധതിയെ ചോദ്യം ചെയ്യാന്‍ ഒരു ദാമ്പത്യവും ഇന്നും വളര്‍ന്നിട്ടില്ല.

ഒരു കുഞ്ഞിന് ജന്മം കൊടുക്കാന്‍ സാധിക്കുമ്പോഴും അതിന് തുനിയാതെ ദൈവത്തിന്റെ പദ്ധതിയില്‍ നിന്നും വ്യതിചലിച്ച് ഭൗതീക പദ്ധതികളുടെ പുറകേ പായുന്ന പുതു തലമുറക്കാര്‍ക്കുള്ള ശക്തമായ താക്കീതായിരുന്നു റവ. ഡോ. അഗസ്‌ററ്യന്‍ കുട്ടിയാനിയില്‍ നല്‍കിയ വചന സന്ദേശം.

കുറവിലങ്ങാടിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

തലയ്ക്കു ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് ദുരൂഹത സംശയിക്കുന്നത്. 5ന് തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിയ ഫിലോമിന ഇന്നലെ രാവിലെയാണ് മരിച്ചത്.

കൊലപാതകം സംശയിക്കുന്നതായി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി. അസ്വാഭാവിക മരണത്തിന് സൗത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനയ്ക്കു ശേഷം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം തുടരന്വേഷണം നടത്തുമെന്ന് സൗത്ത് സിഐ എം.കെ.രാജേഷ് പറഞ്ഞു. കഴിഞ്ഞ 5ന് വൈകിട്ട് വീട്ടിൽ നിന്നു തലയ്ക്കു ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ഫിലോമിനയെ ജനറൽ ആശുപത്രിയിലും തുടർന്ന്, മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചത്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ അബോധാവസ്ഥയിലായിരുന്നു. തലയിൽ ഭാരമുള്ള എന്തോ വീണ് മുറിവുണ്ടായി എന്നാണ് ബന്ധുക്കൾ ഡോക്ടറെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ സംശയമുണ്ടെന്ന് ഡോക്ടർ പൊലീസിനോടു പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ നിന്നു വാർഡിലേക്ക് മാറ്റിയെങ്കിലും നില വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ എട്ടേമുക്കാലോടെ മരിച്ചു. അടിയേറ്റതിനെ തുടർന്ന് തലയിൽ ആഴത്തിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്നാണു സൂചന. നാട്ടുകാരിൽ ചിലർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്നതായി സ്പെഷൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിൽ പറയുന്നു. ഈ സാഹചര്യത്തിൽ കൊലപാതകമാണെന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം ആവശ്യപ്പെട്ടത്. ഫിലോമിനയുടെ മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. മരുമക്കൾ: സാലി, ബോസ്, സുനിയപ്പൻ, ഫ്രാ‍ൻസി.

ജമ്മു കശ്മീരിലെ ശ്രീന​ഗറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബി.ജെ.പി. പ്രവര്‍ത്തകര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു. ജില്ല വികസന കൗണ്‍സിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബി.ജെ.പി. സംഘടിപ്പിച്ച ശിക്കാര റാലിയ്ക്കിടെയാണ് ബോട്ട് മറിഞ്ഞത്. കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കുർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന നേതാവ് തരുൺ ചു​ഗ് എന്നിവർ തിരഞ്ഞെടുപ്പ് ക്യാമ്പെയിന്റെ ഭാ​ഗമായി ഉണ്ടായിരുന്നു.

ഘാട്ട് നമ്പർ 17ന് അടുത്തെത്തിയപ്പോഴാണ് ബിജെപി പ്രവർത്തകരും മാധ്യമ പ്രവർത്തകരും സഞ്ചരിച്ച ബോട്ട് മറിയുന്നത്. കരയിലുണ്ടായിരുന്ന പ്രദേശ വാസികളും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേർന്നാണ് വെള്ളത്തിൽ വീണവരെ രക്ഷിച്ചത്.

അനുരാ​ഗ് ഠാക്കുറാണ് റാലി നയിച്ചത്. ജമ്മു കശ്മീരിലെ തെരഞ്ഞെടിപ്പ് ക്യാമ്പെയിന് നേതൃത്വം നൽകുന്നത് അനുരാ​ഗാണ്.

80 കിലോ വരെ ഉയര്‍ത്തി വെയ്റ്റ് ലിഫ്റ്റിംഗില്‍ അത്ഭുതം തീര്‍ത്ത് ഏഴ് വയസുകാരി. റോറി വാന്‍ ഉള്‍ഫ്റ്റ് ആണ് വിസ്മയം തീര്‍ക്കുന്നത്. കാണുന്നവരുടെ കണ്ണില്‍ അത്ഭുതമായി മാറിയിരിക്കുകയാണ് റോറി. അഞ്ചാം വയസ് മുതല്‍ ജിംനാസ്റ്റിക്‌സ് ക്ലാസുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട് ഈ കൊച്ചുമിടുക്കി.

ഭാരദ്വോഹനത്തിനും അതിനൊപ്പം തന്നെ റോറി പ്രധാന്യം കൊടുക്കുന്നുണ്ട്. അമേരിക്കയിലെ വെയ്റ്റ് ലിഫ്റ്റിംഗില്‍ അണ്ടര്‍ 11, അണ്ടര്‍ 13 യൂത്ത് ചാമ്പ്യന്‍ പട്ടങ്ങള്‍ റോറിക്ക് ഈ ചെറുപ്രായത്തില്‍ തന്നെ സ്വന്തമായി. ഇക്കാര്യത്തില്‍ റെക്കോര്‍ഡ് തന്നെ റോറി നേടിയിട്ടുണ്ട്.

യൂത്ത് നാഷണല്‍ ചാമ്പ്യനാകുന്ന രാജ്യത്തെ പ്രായം കുറഞ്ഞ വെയ്റ്റ് ലിഫ്റ്റിംഗ് താരമാണ് ഈ കുഞ്ഞു പെണ്‍കുട്ടി. എന്നാലും തനിക്ക് ജിംനാസ്റ്റിക്സിനോടുള്ള ഇഷ്ടകൂടുതല്‍ റോറി മറച്ചുവയ്ക്കുന്നില്ല. ജിംനാസ്റ്റിക്സില്‍ തലയ്ക്ക് മുകളില്‍ ഭാരം ഉയര്‍ത്തേണ്ടല്ലോ എന്നാണ് ഈ മിടുക്കിയുടെ മറുപടി.

ഇനിയും കൂടുതല്‍ ശക്തി നേടണമെന്നാണ് റോറിയുടെ ആഗ്രഹം. മാതാപിതാക്കളും റോറിക്ക് കൂട്ടായി ഉണ്ട്.

 

 

View this post on Instagram

 

A post shared by Rory van Ulft (@roryvanulft)

അജ്മാൻ ∙ വീസ ഏജന്റിന്റെ ചതിയിൽപ്പെട്ട് അജ്മാനിൽ ദുരിതത്തിലായ 12 ഇന്ത്യൻ വീട്ടുജോലിക്കാരെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ട് രക്ഷപ്പെടുത്തി. മാസങ്ങൾക്ക് മുൻപാണ് ഇവർ വൻ തുക ഏജന്‍റിന് നൽകി യുഎഇയിലെത്തിയത്. തുടർന്ന് കൊച്ചുമുറികളിൽ താമസിപ്പിച്ച് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു.

ഇവരിൽ അഞ്ച് പേരുടെ ബന്ധുക്കൾ നാട്ടിൽ നിന്ന് ഫോണിലൂടെ ബന്ധപ്പെട്ട് യുഎഇയിലെ ചില സാമൂഹിക പ്രവർത്തകരെ വിവരം ധരിപ്പിച്ചു. തുടർന്ന് മനോരമ ഒാൺലൈനിലടക്കം സംഭവം വാർത്തയായി. തുടർന്ന് ഇന്ത്യൻ കോൺസുലേറ്റ് പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. കഴിഞ്ഞ ദിവസം കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ട മലയാളി യുവതി തനിക്കേറ്റ പീഡനം തുറന്നുപറഞ്ഞിരുന്നു.

മലയാളികളെ കൂടാതെ, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അജ്മാനിൽ വഞ്ചിക്കപ്പെട്ടിരുന്നു. 12 ഇന്ത്യൻ യുവതികളെ തങ്ങൾ രക്ഷപ്പെടുത്തിയതായി ഇന്ത്യൻ കോൺസുലേറ്റിലെ ഇൻഫർമേഷൻ ആൻഡ് കൾചർ കോൺസൽ നീരജ് അഗർവാൾ പറഞ്ഞു. ഇവരിൽ ഏഴ് പേർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 12 പേരിൽ 2 പേർ നാളെ ഇന്ത്യയിലേക്കു മടങ്ങും. ബാക്കിയുള്ളവർക്കും വൈകാതെ മടങ്ങിപ്പോകാനുള്ള സംവിധാനം ഏർപ്പെടുത്തും. എല്ലാവർക്കും താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.

അതേസമയം, ഇനിയും ഒട്ടേറെ പേർ അജ്മാനിലെ ഇന്ത്യക്കാരായ വീസ ഏന്റുമാരുടെ ചതിയിൽപ്പെട്ടു കിടക്കുകയാണെന്നും ഇവരെ കണ്ടെത്തി രക്ഷപ്പെടുത്തണമെന്നും സാമൂഹിക പ്രവർത്തകർ ആവശ്യപ്പെടുന്നു. ഇന്ത്യക്കാരിയായ ഒരു യുവതിയാണ് തട്ടിപ്പിന് അജ്മാനിൽ നേതൃത്വം നൽകുന്നതത്രെ. ചില അസോസിയേഷനുകളും ഇതിന് കൂട്ടു നിൽക്കുന്നതായും ആരോപണമുണ്ട്.

അന്തരിച്ച ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം പൗലോ റോസിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ അദ്ദേഹത്തിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച. ഇറ്റലിയെ 1982-ലെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച റോസിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ചത്. ഇറ്റലിയുടെ വടക്കു-കിഴക്കന്‍ നഗരമായ വിസെന്‍സയില്‍ ശനിയാഴ്ചയായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍.

ഇതിനു ശേഷം ടസ്‌കാനിയിലെ വീട്ടില്‍ തിരിച്ചെത്തിയ റോസിയുടെ ഭാര്യ ഫെഡറിക്ക കാപ്പെല്ലെറ്റിയാണ് വീച്ചില്‍ കവര്‍ച്ച നടന്നത് കണ്ടത്. റോസി ഉപയോഗിച്ചിരുന്ന വിലകൂടിയ വാച്ച് അടക്കമുള്ള അദ്ദേഹത്തിന്റെ വസ്തുക്കളും പണവും നഷ്ടപ്പെട്ടിട്ടുണ്ട്.

ഉടന്‍ തന്നെ താരത്തിന്റെ ബന്ധുക്കള്‍ ഇക്കാര്യം പോലീസില്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിക്കുന്നു. ഫ്ളോറന്‍സിന്റെ തെക്കുകിഴക്കന്‍ നഗരമായ പോജിയോ സെന്നൈനയിലെ ഒരു ഫാം ഹൗസിലായിരുന്നു റോസിയുടെയും കുടുംബത്തിന്റെയും താമസം.

കുഞ്ഞിന് തന്റെ മുഖഛായ ഇല്ലെന്ന് ആരോപിച്ച് 19 ദിവസം മാത്രം പായമുള്ള ചോരക്കുഞ്ഞിനെ പിതാവ് വെള്ളത്തിൽ മുക്കിക്കൊന്നു. അന്തിയൂർ സെന്നംപെട്ടിയിൽ താമസിക്കുന്ന മണിയാണ് (35) ആൺകുഞ്ഞിനെ ഭാര്യ പവിത്ര ഉറങ്ങിക്കിടക്കുമ്പോൾ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയത്. മണിയും പവിത്രയും ഏഴുവർഷം മുൻപാണ് വിവാഹിതരായത്. നാലുവയസ്സുള്ള ഒരു പെൺകുട്ടിയുണ്ട് ഇവർക്ക്. കഴിഞ്ഞമാസം അന്തിയൂർ സർക്കാർ ആശുപത്രിയിലാണ് പവിത്രയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്.

പവിത്രയ്ക്ക് അരികിൽ കിടന്ന് ഉറങ്ങുകയായിരുന്ന ആൺ കുഞ്ഞിനെ മണി എടുത്തുകൊണ്ടുപോയി വീടിന് പുറത്തെ തൊട്ടിയിലെ വെള്ളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു. കൃത്യത്തിന് ഇയാളുടെ സഹോദരനും സഹായിച്ചിട്ടുണ്ടെന്ന് പിന്നീട് പോലീസ് കണ്ടെത്തി. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഉറങ്ങി കിടന്ന പവിത്രയുടെ അടുത്ത് കൊണ്ടുപോയി കിടത്തുകയായിരുന്നു. പവിത്ര ഉറക്കം എഴുന്നേറ്റ് കുഞ്ഞിനെ എടുത്തപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടെത്തുകയും ഇവരുടെ കരച്ചിൽ കേട്ട് അയൽക്കാർ ഓടിക്കൂടുകയും ചെയ്തു. മണിയും അയൽവാസികളും കുട്ടി ശ്വാസംകിട്ടാതെ മരിച്ചതായിരിക്കാം എന്ന് പവിത്രയെ സമാധാനിപ്പിച്ച് മൃതദേഹം അടക്കം ചെയ്യുകയും ചെയ്തു.

എന്നാൽ, പിന്നീട് കുട്ടിയുടെ മരണത്തിൽ സംശയം തോന്നിയ ചില അയൽവാസികൾ ചൈൽഡ് വെൽഫെയറിൽ വിവരം നൽകുകയും പിന്നീട് പോലീസിനെ അറിയിക്കുകയുമായിരുന്നു. കേസ് അന്വേഷിച്ച അന്തിയൂർ പോലീസ് മണിയെയും പവിത്രയെയും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം വെളിപ്പെട്ടത്.

ജോലി സംബന്ധമായി മണി ഒരാഴ്ചയൊക്കെ വീട്ടിൽ നിന്നും മാറി നിൽക്കൽ പതിവായിരുന്നു. ഇതിനിടെ തന്റെ അനുജൻ രഞ്ജിത്തുമായി പവിത്രയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് നാട്ടുകാർ പറഞ്ഞ് പരത്തിയതോടെ സംശയം മണിയുടെ ഉള്ളിൽ വളരുകയായിരുന്നു. പിന്നീട് കുഞ്ഞ് ജനിച്ചപ്പോൾ കുട്ടിക്ക് തന്റെ മുഖച്ഛായ ഇല്ലാത്തതിനാൽ അനുജൻ രഞ്ജിത്തിനെ തന്നെ കൂട്ടുപിടിച്ച് കുട്ടിയെ കൊല്ലുകയായിരുന്നെന്ന് മണി പോലീസിനോട് പറഞ്ഞു. കേസിൽ രഞ്ജിത്തും കുറ്റം സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. മണിയെയും രഞ്ജിത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.

RECENT POSTS
Copyright © . All rights reserved