Latest News

സംവിധായകനും നടനുമായ ലാലും, മകന്‍ ജീന്‍ പോള്‍ ലാലും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് ‘Tസുനാമി’. മാര്‍ച്ച് പതിനൊന്നിനു റിലീസിന് തയ്യാറെടുക്കുന്ന ചിത്രത്തിന്റെ പിറവിയെക്കുറിച്ച്  അഭിമുഖത്തില്‍ പങ്കു വെച്ചിരിക്കുകയാണ് ലാല്‍. ഇന്നസെന്റ് പറഞ്ഞ ഒരു തമാശ കഥയില്‍ നിന്നാണ് ഈ സിനിമ സംഭവിച്ചതെന്നാണ് ലാലിന്‍റെ വെളിപ്പെടുത്തല്‍.

ലാലിന്റെ വാക്കുകൾ

ഗോഡ്ഫാദറിന്റെ ചിത്രീകരണ സമയത്ത് ഇന്നസെന്റ് ചേട്ടന്‍ പറഞ്ഞ ഒരു തമാശയില്‍ നിന്നാണ് സിനിമയുടെ പിറവി. സ്വന്തം അനുഭവം എന്ന നിലയിലാണ് അദ്ദേഹം ഇത് അവതരിപ്പിച്ചത്. അന്നീ കഥ കേട്ടവരെല്ലാം ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. പിന്നീട് വീട്ടില്‍ പറഞ്ഞപ്പോഴും കൂട്ടച്ചിരി. മരുമകനും നിര്‍മ്മാതാവുമായ അലനാണ് ‘പപ്പാ ഇതുവച്ചൊരു സിനിമ ചെയ്തൂടെ’ എന്ന് ചോദിക്കുന്നത്. ‘എഴുത് പപ്പാ’ എന്ന് പറഞ്ഞു പിന്നാലെ നടക്കാനും തുടങ്ങി. ആയിടയ്ക്ക് ഒരു തമിഴ് സിനിമയുടെ സെറ്റിലായിരുന്നപ്പോള്‍ ഒരുപാട് സമയം കിട്ടി. അങ്ങനെയാണ് എഴുതി തുടങ്ങിയത്. ഇന്നസെന്റിനോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിനും വലിയ സന്തോഷം. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഇന്നസെന്റ് വീണ്ടും വിളിച്ചു. പ്രിയദര്‍ശനും ഇതേ സംഭവം സിനിമയാക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നു പറഞ്ഞ കാര്യം പങ്കുവെച്ചു”.

വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്‍റിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയായി സഞ്ജു സാംസണിന്റെ പരിക്ക്. സഞ്ജു ടീമില്‍ നിന്ന് പുറത്തായതോടെ പകരക്കാരനായി പേസ് ബോളര്‍ ബേസില്‍ തമ്പിയെ ഉള്‍പ്പെടുത്തി.

ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്ക് ശേഷം ഏഴാം സ്ഥാനത്തെത്തിയാണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ പ്രവേശം. കേരളത്തിന് പുറമേ 5 ഗ്രൂപ്പുകളിലെയും ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത്, ആന്ധ്ര, കര്‍ണാടക, മുംബൈ, സൗരാഷ്ട്ര മികച്ച റണ്‍റേറ്റുള്ള ഉത്തര്‍പ്രദേശ് എന്നിവരും ക്വാര്‍ട്ടറിലെത്തി.

ഡല്‍ഹിയും, പ്ലേറ്റ് ഗ്രൂപ്പ് ജേതാക്കളായ ഉത്തരാഖണ്ഡും തമ്മിലുള്ള എലിമിനേറ്റര്‍ മത്സരത്തില്‍ നിന്നുള്ള വിജയികള്‍ എട്ടാം ടീമായി ക്വാര്‍ട്ടറിലെത്തും. ഈ മാസം എട്ടാം തിയതി ഡല്‍ഹിയില്‍ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ ആരംഭിക്കും.

കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റോബിന്‍ ഉത്തപ്പ, സല്‍മാന്‍ നിസാര്‍, വത്സല്‍ ഗോവിന്ദ്, ജലജ് സക്‌സേന, അക്ഷയ് ചന്ദ്രന്‍, വിനൂപ് എസ്. മനോഹരന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, എന്‍.പി. ബേസില്‍, എം. അരുണ്‍, എം.ഡി. നിധീഷ്, എം.പി. ശ്രീരൂപ്, എസ്. ശ്രീശാന്ത്, എഫ്. ഫാനൂസ്, കെ.ജി. രോജിത്ത്, ബേസില്‍ തമ്പി.

കണ്ണൂർ പാനൂരിൽ വിദ്യാർത്ഥിയെ ഓട്ടോ ഡ്രൈവർ ക്രൂരമായി മർദ്ദിച്ചു. ഓട്ടോ ഡ്രൈവറായ ജിനീഷാണ് നടുറോട്ടിൽ വെച്ച് വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചത്.

മുത്താറപ്പീടിക ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിനീഷാണ് കുട്ടിയെ തല്ലിയത്. ഇയാൾ വിദ്യാർത്ഥിയെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നതിനാണ് മ‍‌ർദ്ദനമെന്ന് വിദ്യാർത്ഥിയുടെ അച്ഛൻ പറയുന്നു. ഈ അതിക്രമത്തിനെതിരെ പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും പൊലീസ് ഒത്തുതീർപ്പിന് ശ്രമിക്കുകയാണെന്ന് വിദ്യാർത്ഥിയുടെ കുടുംബം ആരോപിക്കുന്നു.

ഇന്നലെ ഉച്ചയ്ക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകും വഴിയാണ് വിദ്യാർത്ഥിയെ ജിനീഷ് തല്ലിയത്.

ബിജെപി രാജ്യസഭാ എംപിയായ നടൻ സുരേഷ് ഗോപി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ല. പ്രധാനപ്പെട്ട സ്ഥാനാർത്ഥികളുടെ പട്ടികയിൽ തന്നെ ഉൾപ്പെടുത്തി താരത്തിനെ മത്സരിപ്പിക്കാനായി പാർട്ടി ശ്രമങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ട്വിസ്റ്റ്. മാർച്ച് അഞ്ചു തൊട്ട് സിനിമാ ഷൂട്ടിങ് തിരക്കിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. അതിനാൽ തന്നെ താരത്തിന് പ്രചരണത്തിനും മറ്റും സമയമുണ്ടാകില്ലെന്നാണ് സൂചന.

എന്നാൽ തിരുവനന്തപുരം ജില്ലയിലെ പ്രധാനമണ്ഡലത്തിൽ തന്നെ സുരേഷ് ഗോപി മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. ഇക്കാര്യത്തിൽ അദ്ദേഹത്തിനുമേൽ സമ്മർദ്ദവുണ്ടാകുമെന്നാണ് സൂചന. എന്നാൽ ജോഷി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങിനായി താരം പുറപ്പെടാൻ ഒരുങ്ങുകയാണ് എന്നാണ് വിവരം. പാലാ, തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്. അങ്ങനെയെങ്കിൽ താരം മത്സരിക്കാനിടയില്ല.

കേന്ദ്രമന്ത്രി വി മുരളീധരൻ, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ എന്നിവർ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. മുതിർന്ന നേതാക്കൾ നൽകുന്ന സൂചന ഇരുവരും മത്സരരംഗത്തുണ്ടാകുമെന്നാണ്.അന്തിമ തീരുമാനം കേന്ദ്രതലത്തിൽ കൈക്കൊള്ളും.

വനിതാ ദന്തഡോക്ടർ കുത്തേറ്റ് മരിച്ച കേസിൽ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. തൃശ്ശൂരിലെ കുട്ടനെല്ലൂരിലെ ക്ലിനിക്കിന് അകത്ത് വെച്ചാണ് ഡോക്ടർ സോനയെ പ്രതി മഹേഷ് കുത്തിക്കൊലപ്പെടുത്തിയത്. ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി.

കുട്ടനെല്ലൂരിൽ ദന്താശുപത്രി നടത്തിയിരുന്ന സോനാ ജോസിനെ സെപ്റ്റംബർ 28 നാണ് മഹേഷ് കൊലപ്പെടുത്തിയത്. ഒക്ടോബർ ആറിന് അറസ്റ്റിലായ മഹേഷിന് ഹൈക്കോടതി ഡിസംബർ 21 ന് ജാമ്യം അനുവദിച്ചു.

 

സ്വന്തം പിതാവിന്റെ മുന്നിൽവെച്ചാണ് സോനയെ കൊലപ്പെടുത്തിയതെന്നും വെറും 42 ദിവസം മാത്രം ജയിലിൽ കഴിഞ്ഞ മഹേഷിന് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നെന്നും സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ വാദിച്ചു.

 

വിവാഹബന്ധം വേർപെടുത്തിയ ശേഷം സോന രണ്ട് വർഷമായി കുരിയച്ചിറയിലെ ഫ്‌ലാറ്റിലായിരുന്നു താമസം. പിന്നീട് ആരംഭിച്ച ഡന്റൽ ക്ലിനിക്കിന്റെ ഇന്റീരിയർ വർക്കുമായി ബന്ധപ്പെട്ടാണ് പഠനകാലത്തെ സുഹൃത്തായിരുന്ന മഹേഷിനോട് സോന അടുക്കുന്നത്. കുട്ടനെല്ലൂരിലെ ക്ലിനിക്കിന്റെ ഇന്റീരിയർ ഡിസൈനിന്റെ നിർമ്മാണച്ചെലവു സംബന്ധിച്ചുണ്ടായ തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് കേസ്.

സ്പിരിച്ച്വല്‍ ഡെസ്‌ക്. മലയാളം യുകെ.
നിരന്തരമായ പ്രാര്‍ത്ഥന. ലോകം സമ്മാനിക്കുന്ന എല്ലാത്തിനേയും തരണം ചെയ്യുവാനുള്ള ശക്തിയാണ് പ്രാര്‍ത്ഥന. ഇത് നോമ്പ് കാലമാണ്. ദൈവത്തോട് ഏറ്റവും അടുത്ത് ഇടപെഴകേണ്ട കാലം. സ്വകാര്യതയില്‍ പറഞ്ഞാല്‍ തമ്പുരാനുമായി ചങ്ങാത്തം കൂടാനുള്ള അവസരം…

ഫാ. ബിനോയ് ആലപ്പാട്ട് ഒരുക്കുന്ന നോമ്പ് കാല ചിന്തകള്‍ ‘സൗമാ റംമ്പാ’ മന്ന എന്ന സ്ഥിരം പംക്തിയിലൂടെ ഈസ്റ്റര്‍ ദിനം വരെ മലയാളം യുകെയില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

മന്ന 845 ന്റെ പൂര്‍ണ്ണരൂപം കാണുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക് ചെയ്യുക.

ആ​ന്ധ്രാ പ്ര​ദേ​ശ്‌ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും ടി​ഡി​പി നേ​താ​വു​മാ​യ ച​ന്ദ്ര​ബാ​ബു നാ​യി​ഡു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​വ​ച്ചാ​ണ് പോ​ലീ​സ് നാ​യി​ഡു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചി​റ്റൂ​ര്‍, തി​രു​പ്പ​തി ജി​ല്ല​ക​ളി​ല്‍ ജ​ഗ​ന്‍ മോ​ഹ​ന്‍ സ​ര്‍​ക്കാ​രി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു നാ​യി​ഡു. പ​രി​പാ​ടി​ക​ള്‍​ക്ക് പോ​ലീ​സ് നേ​ര​ത്തെ അ​നു​മ​തി നി​ഷേ​ധി​ച്ചി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തി​ന് തി​രു​പ്പ​തി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഉ​ട​ന്‍ റെ​നി​ഗു​ണ്ട പോ​ലീ​സ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ട് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ള്‍​ക്കും അ​നു​മ​തി ഇ​ല്ലെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ പോ​ലീ​സ് നാ​യി​ഡു​വി​നെ നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ നാ​യി​ഡു വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ല്‍ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ന് പു​റ​ത്ത് നി​ര​വ​ധി ടി​ഡി​പി പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ടി​ച്ചു​കൂ​ടി​യി​ട്ടു​ണ്ട്.

തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ കോണ്‍ഗ്രസിലെ ഒരു കൂട്ടം പ്രവര്‍ത്തകര്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. 24 ന്യൂസിന് വേണ്ടി അരുണ്‍ കുമാര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ പ്രസ്താവന.

ഇത്തവണ പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസിലെ ഒരു പ്രബല വിഭാഗം ബി.ജെ.പിയിലേക്ക് പോകുമെന്ന് അങ്ങേക്കും അറിയാം ശരിയല്ലെ എന്ന അരുണ്‍കുമാറിന്റെ ചോദത്തിന്, സ്വാഭാവികമാണ് എന്നായിരുന്നു കെ.സുധാകരന്റെ പരാമര്‍ശം.

രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞതും ഇത് തന്നെയാണെന്നും രാഹുലും താനും പറയുന്നത് ഒരേ കാര്യമാണെന്നും സുധാകരന്‍ പറഞ്ഞു.’

അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബിജെപിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.

‘ഇന്നലെ രാഹുല്‍ജി പറഞ്ഞില്ലേ, രാഹുല്‍ജി ഇന്നലെ എന്താണ് പറഞ്ഞത് രാഹുല്‍ജി പറഞ്ഞതും ഞാന്‍ പറഞ്ഞതും ഒരേ കാര്യമാണ് അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി ഇന്ന് വളര്‍ന്ന് എങ്കില്‍ ബി.ജെ.പിയുടെ അകത്തേക്ക് പോയി ഇരിക്കുന്നതില്‍ ഏറെയും ജനാധിപത്യ മതേതര ശക്തികളില്‍ നിന്നുള്ള ആളുകള്‍ തന്നെയാണ്. സ്വാഭാവികമായും അത്, ഇതു പക്ഷേ ഇതുവരെ കേരളത്തില്‍ വന്നിട്ടില്ല’ സുധാകരന്‍ പറഞ്ഞു.

തുടര്‍ന്ന് കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതായാല്‍ അവരുടെ മുന്നിലുള്ള ഏക സാധ്യത ബി.ജെ.പിയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് അതെ അതിനുള്ള കാരണം എന്താണെന്ന് വെച്ചാല്‍ ഇവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്മാരുടെ മനസ്സില്‍ രാഷ്ട്രീയ എതിരാളി എന്ന് പറയുന്നത് സി.പി.ഐ.എമ്മാണ് എന്നും സുധാകരന്‍ പറഞ്ഞു.

കുറഞ്ഞ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി അട്ടിമറിക്കുന്നെന്നും കോണ്‍ഗ്രസിന് ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിച്ചാലെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു രാഹുലിന്റെ പരാമര്‍ശം.

സ്പാ​​​​​നി​​​​​ഷ് ഫു​​​​​ട്ബോ​​​​​ൾ സൂ​​​​​പ്പ​​​​​ർ ക്ല​​​​​ബ്ബാ​​​​​യ ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യു​​​​​ടെ മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ജോ​​​​​സ​​​​​പ് മ​​​​​രി​​​​​യൊ ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ൽ. അ​​​​​ർ​​​​​ജ​​​​ന്‍റൈ​​​​​ൻ സൂ​​​​​പ്പ​​​​​ർ താ​​​​​രം ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള സീ​​​​​നി​​​​​യ​​​​​ർ താ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്കും ക്ല​​​​​ബ്ബി​​​​​നു​​​​​മെ​​​​​തി​​​​​രേ ന​​​​​ട​​​​​ത്തി​​​​​യ കാന്പയി​​​​​നിം​​​​​ഗാ​​​​​യ ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റി​​​​​ന്‍റെ പേ​​​​​രി​​​​​ലാ​​​​​ണു ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​ത്.

ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​ൻ ഹൗ​​​​​മി മാ​​​​​സ്ഫെ​​​​​റ​​​​​ർ, ക്ല​​​​​ബ് സി​​​​​ഇ​​​​​ഒ ഓ​​​​​സ്ക​​​​​ർ ഗ്രൗ, ​​​​​ലീ​​​​​ഗ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് ത​​​​​ല​​​​​വ​​​​​ൻ റൊ​​​​​മാ​​​​​ൻ ഗോ​​​​​മ​​​​​സ് പോ​​​​​ന്‍റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രും അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ട്. ബാ​​​​​ഴ്സ​​​​​ലോ​​​​​ണ ക്ല​​​​​ബ്ബി​​​​​ന്‍റെ ആ​​​​​സ്ഥാ​​​​​ന​​​​​ത്തും ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ലും ന​​​​​ട​​​​​ത്തി​​​​​യ റെ​​​​​യ്ഡി​​​​​നൊ​​​​​ടു​​​​​വി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു സ്പാ​​​​​നി​​​​​ഷ് പോ​​​​​ലീ​​​​​സ് ഇ​​​​​വ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. സം​​​​​ഭ​​​​​വവു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് എ​​​​​ത്ര​​​​​പേ​​​​​ർ അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നും എ​​​​​ല്ലാ​​​​​വ​​​​​രു​​​​​ടെ​​​​​യും പേ​​​​​രു​​​​​ക​​​​​ൾ വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​നും സാ​​​​​ധി​​​​​ക്കി​​​​​ല്ലെ​​​​​ന്നു പോ​​​​​ലീ​​​​​സ് വൃ​​​​​ത്ത​​​​​ങ്ങ​​​​​ൾ അ​​​​​റി​​​​​യി​​​​​ച്ച​​​​​താ​​​​​യി സ്പാ​​​​​നി​​​​​ഷ് മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്തു.

ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് സം​​​​​ബ​​​​​ന്ധി​​​​​ച്ച തെ​​​​​ളി​​​​​വെ​​​​​ടു​​​​​പ്പി​​​​​നാ​​ണു കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ എ​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നും ല​​​​​ഭി​​​​​ച്ച തെ​​​​​ളി​​​​​വു​​​​​ക​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ലാ​​​​​ണു ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​നെ അ​​​​​ട​​​​​ക്കം അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​തെ​​​​​ന്നും സ്പാ​​​​​നി​​​​​ഷ് പോ​​​​​ലീ​​​​​സ് വ​​​​​ക്താ​​​​​വ് വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ക​​​​​ഴി​​​​​ഞ്ഞ വ​​​​​ർ​​​​​ഷാ​​​​​രം​​​​​ഭ​​​​​ത്തി​​​​​ലാ​​​​​ണു ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് വി​​​​​വാ​​​​​ദം കൊ​​​​​ടു​​​​​ന്പി​​​​​രി​​​​​കൊ​​​​​ണ്ട​​​​​ത്. ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യെ പു​​​​​ക​​​​​ച്ചു പു​​​​​റ​​​​​ത്തു​​ചാ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റി​​​​​ന്‍റെ പ്ര​​​​​ധാ​​​​​ന ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്ന്. ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​നെ​​​​​തി​​​​​രേ മെ​​​​​സി മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ നേ​​​​​രി​​​​​ട്ട് ഏ​​​​​റ്റു​​​​​മു​​​​​ട്ടി​​​​​യി​​​​​രു​​​​​ന്നു. മെ​​​​​സി ക്ല​​​​​ബ് വി​​​​​ടാ​​​​​നൊ​​​​​രു​​​​​ങ്ങി​​​​​യെ​​​​​ങ്കി​​​​​ലും ക​​​​​രാ​​​​​ർ കാ​​​​​ലാ​​​​​വ​​​​​ധി ഈ ​​​​​സീ​​​​​സ​​​​​ണ്‍​കൂ​​​​​ടി ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​തി​​​​​നാ​​​​​ൽ ക്ല​​​​​ബ്ബി​​​​​ൽ തു​​​​​ട​​​​​രാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​നി​​​​​ച്ചു. ക്ല​​​​​ബ്ബി​​​​​ൽ തു​​​​​ട​​​​​രു​​​​​മെ​​ന്നു പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച അ​​​​​ഭി​​​​​മു​​​​​ഖ​​​​​ത്തി​​​​​ൽ ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​നെ ദു​​​​​ര​​​​​ന്ത​​​​​ം എന്നാ​​​​​യി​​​​​രു​​​​​ന്നു മെ​​​​​സി വി​​​​​ശേ​​​​​ഷി​​​​​പ്പി​​​​​ച്ച​​​​​ത്.

വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ​​​​​ക്കൊ​​​​​ടു​​​​​വി​​​​​ൽ 2020 ഒ​​​​​ക്ടോ​​​​​ബ​​​​​ർ 27ന് ​​​​​ബാ​​​​​ഴ്സ​​​​​ലോ​​​​​ണ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​നം ബ​​​​​ർ​​​​​ത്തോ​​​​​മ്യു രാ​​​​​ജി​​​​​വ​​​​​ച്ചു. പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നൊ​​​​​പ്പം ബോ​​​​​ർ​​​​​ഡ് അം​​​​​ഗ​​​​​ങ്ങ​​​​​ളും സ്ഥാ​​​​​ന​​​​​മൊ​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നു. ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി​​​​​യു​​​​​മാ​​​​​യു​​​​​ള്ള അ​​​​​ഭി​​​​​പ്രാ​​​​​യ​​​​​ഭി​​​​​ന്ന​​​​​ത മ​​​​​റ​​​​​നീ​​​​​ക്കി പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്ന​​​​​തും ക്ല​​​​​ബ്ബി​​​​​നു ക​​​​​ളി​​​​​ക്ക​​​​​ള​​​​​ത്തി​​​​​ലും പു​​​​​റ​​​​​ത്തു​​​​​മേ​​​​​റ്റ തി​​​​​രി​​​​​ച്ച​​​​​ടി​​​​​ക​​​​​ളാ​​​​​ണ് ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​ന്‍റെ രാ​​​​​ജി​​​​​ക്കു കാ​​​​​ര​​​​​ണം. ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വു​​​​​മാ​​​​​യു​​​​​ള്ള ഭി​​​​​ന്ന​​​​​ത​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് മെ​​​​​സി ക്ല​​​​ബ് വി​​​​​ടാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച​​​​​താ​​​​​ണ് അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ രാ​​​​​ജി​​​​​യി​​​​​ലേ​​​​​ക്കു ന​​​​​യി​​​​​ച്ച സു​​​​​പ്ര​​​​​ധാ​​​​​ന​​​​​ കാ​​​​​ര​​​​​ണം.

മെ​​​​​സി​​​​​യെ​​ക്കൂ​​​​​ടാ​​​​​തെ അ​​​​​ദ്ദേ​​​​​ഹ​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ര്യ​​​​​ക്കെ​​​​​തി​​​​​രേ​​​​​യും മ​​​​​റ്റൊ​​​​​രു താ​​​​​ര​​​​​മാ​​​​​യ ജെ​​​​​റാ​​​​​ർ​​​​​ഡ് പി​​​​​ക്വെ, മു​​​​​ൻ ബാ​​​​​ഴ്സ താ​​​​​ര​​​​​ങ്ങ​​​​​ൾ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു​​​​​മെ​​​​​തി​​​​​രേ ബ​​​​​ർ​​​​​ത്തോ​​​​​മ്യു വി​​​​​വാ​​​​​ദ​​​​​പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തി​​​​​യി​​​​​രു​​​​​ന്നു. ബ​​​​​ർ​​​​​ത്തോ​​​​​മ്യു ന​​​​​ട​​​​​ത്തി​​​​​യ നി​​​​​ര​​​​​വ​​​​​ധി സാ​​​​​ന്പ​​​​​ത്തി​​​​​ക ക്ര​​​​​മ​​​​​ക്കേ​​​​​ടും സ്പാ​​​​​നി​​​​​ഷ് പോ​​​​​ലീ​​​​​സ് ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​താ​​​​​യാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ബാ​​​​​ഴ്സ​​​​​യു​​​​​ടെ പു​​​​​തി​​​​​യ പ്ര​​​​​സി​​​​​ഡ​​​​​ന്‍റി​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കാ​​​​​ൻ ആ​​​​​ഴ്ച​​​​​ക​​​​​ൾ മാ​​​​​ത്രം ശേ​​​​​ഷി​​​​​ക്കേ​​​​​യാ​​​​​ണ് ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​ന്‍റെ അ​​​​​റ​​​​​സ്റ്റ്. 842 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ക​​​​​ഴി​​​​​ഞ്ഞ സീ​​​​​സ​​​​​ണി​​​​​ൽ ക്ല​​​​​ബ്ബി​​​​​ന്‍റെ ന​​​​​ഷ്ടം.

മെ​​​​​സി തു​​​​​ട​​​​​രു​​​​​മോ?

വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ൾ ക​​​​​ല​​​​​ങ്ങി​​​​​ത്തെ​​​​​ളി​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി ബാ​​​​​ഴ്സ​​​​​ലോ​​​​​ണ​​​​​യി​​​​​ൽ തു​​​​​ട​​​​​രു​​​​​മോ എ​​​​​ന്ന ചോ​​​​​ദ്യ​​​​​വും ഉ​​​​​യ​​​​​രു​​​​​ന്നു. ഈ ​​​​​സീ​​​​​സ​​​​​ണ്‍ അ​​​​​വ​​​​​സാ​​​​​നി​​​​​ക്കു​​​​​ന്ന​​​​​തോ​​​​​ടെ മെ​​​​​സി ക്ല​​​​​ബ് വി​​​​​ടു​​​​​മെ​​​​​ന്നാ​​​​​ണ് റി​​​​​പ്പോ​​​​​ർ​​​​​ട്ട്. ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ബ​​​​​ർ​​​​​ത്തോ​​​​​മ്യു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ​​​​​തോ​​​​​ടെ മെ​​​​​സി ക്ല​​​​​ബ്ബി​​​​​ൽ തു​​​​​ട​​​​​ര​​​​​ണ​​​​​മെ​​​​​ന്ന ആ​​​​​വ​​​​​ശ്യ​​​​​വും ശ​​​​​ക്ത​​​​​മാ​​​​​യി. പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​നാ​​​​​യി മു​​​​​ൻ താ​​​​​രം സാ​​​​​വി എ​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ങ്കി​​​​​ൽ മെ​​​​​സി​​​​​യെ നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞേ​​​​​ക്കു​​​​​മെ​​​​​ന്നും സൂ​​​​​ച​​​​​ന​​​​​യു​​​​​ണ്ട്.

ത​​​​​നി​​​​​ക്കെ​​​​​തി​​​​​രേ​​​​​യും ക്ല​​​​​ബ്ബി​​​​​നെ​​​​​തി​​​​​രേ​​​​​യും വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​മു​​​​​ന്ന​​​​​യി​​​​​ക്കു​​​​​ന്ന​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പ്ര​​​​​ചാ​​ര​​​​​ണം ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തി​​​​​നു സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ കാന്പ​​​​​യി​​​​​നിം​​​​​ഗ് ക​​​​​ന്പ​​​​​നി​​​​​യാ​​​​​യ ഐ3​​​​​യെ ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ച്ചെ​​​​​ന്ന​​​​​താ​​​​​ണു ബാ​​​​​ഴ്സ​​​​​ഗേ​​​​​റ്റ് വി​​​​​വാ​​​​​ദം. 2020 ഫെ​​​​​ബ്രു​​​​​വ​​​​​രി​​​​​യി​​​​​ൽ ഒ​​​​​രു പ്രാ​​​​​ദേ​​​​​ശി​​​​​ക റേ​​​​​ഡി​​​​​യോ സ്റ്റേ​​​​​ഷ​​​​​നാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം ആ​​​​​ദ്യം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​ത്. ല​​​​​യ​​​​​ണ​​​​​ൽ മെ​​​​​സി അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള മു​​​​​ൻ​​​​​നി​​​​​ര ​​​താ​​​​​ര​​​​​ങ്ങ​​​​​ൾ, മു​​​​​ൻ താ​​​​​ര​​​​​ങ്ങ​​​​​ൾ, പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ൽ മ​​​​​ത്സ​​​​​രി​​​​​ക്കു​​​​​ന്ന സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​രെ ഐ3 ​​​​​ക​​​​​ന്പ​​​​​നി വേ​​​​​ട്ട​​​​​യാ​​​​​ടി.

ഐ3 ​​​​​ക​​​​​ന്പ​​​​​നി കൈ​​​​​കാ​​​​​ര്യം ചെ​​​​​യ്ത സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു വേ​​​​​ട്ട​​​​​യാ​​​​​ട​​​​​ൽ. മെ​​​​​സി, പി​​​​​ക്വെ, മു​​​​​ൻ ക്യാ​​​​​പ്റ്റ​​​​​ൻ സാ​​​​​വി ഹെ​​​​​ർ​​​​​ണാ​​​​​ണ്ട​​​​​സ്, മു​​​​​ൻ പ​​​​​രി​​​​​ശീ​​​​​ല​​​​​ക​​​​​ൻ പെ​​​​​പ് ഗ്വാ​​​​​ർ​​​​​ഡി​​​​​യോ​​​​​ള, പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളാ​​​​​യ വി​​​​​ക്ട​​​​​ർ ഫോ​​​​​ണ്ട്, അ​​​​​ഗ​​​​​സ്റ്റി ബെ​​​​​നെ​​​​​ഡി​​​​​റ്റൊ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കെ​​​​​തി​​​​​രാ​​​​​യ ഫേ​​​​​സ്ബു​​​​​ക്ക് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ഐ3 ​​​​​ആ​​​​​യി​​​​​രു​​​​​ന്നു ന​​​​​ട​​​​​ത്തി​​​​​യ​​​​​ത്.

മെ​​​​​സി​​​​​യ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള​​​​​വ​​​​​ർ ഇ​​​​​ക്കാ​​​​​ര്യം പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​നു മു​​​​​ന്നി​​​​​ൽ ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ണി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഒ​​​​​രു അ​​​​​റി​​​​​വും ഇ​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ക്ല​​​​​ബ്ബി​​​​​ന്‍റെ നി​​​​​ല​​​​​പാ​​​​​ട്. പ്രൈ​​​​​സ് വാ​​​​​ട്ട​​​​​ർ ഹൗ​​​​​സ് കൂ​​​​​പ്പേ​​​​​ഴ്സ് എ​​​​​ന്ന ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം ഐ3​​​​​ക്ക് ബാ​​​​​ഴ്സ പ​​​​​ണം ന​​​​​ൽ​​​​​കി​​​​​യി​​​​​ട്ടി​​​​​ല്ലെ​​​​​ന്ന് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. ഐ3​​​​​യും ആ​​​​​രോ​​​​​പ​​​​​ണ​​​​​ങ്ങ​​​​​ൾ നി​​​​​ഷേ​​​​​ധി​​​​​ച്ചു. എ​​​​​ന്നാ​​​​​ൽ, ഐ3​​​​​യു​​​​​മാ​​​​​യു​​​​​ള്ള ബ​​​​​ന്ധ​​​​​ത്തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ബ​​​​​ർ​​​​​ത്തോ​​​​​മ്യു​​​​​വി​​​​​ന്‍റെ ഉ​​​​​പ​​​​​ദേ​​​​​ശ​​​​​ക​​​​​നാ​​​​​യ ഹൗ​​​​​മി മാ​​​​​സ്ഫെ​​​​​റ​​​​​റി​​​​​നെ സ​​​​​സ്പെ​​​​​ൻ​​​​​ഡ് ചെ​​​​​യ്തു.

എ​​​​​ന്നാ​​​​​ൽ, വി​​​​​വാ​​​​​ദ​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​ത്തി​​​​​ൽ പോ​​​​​ലീ​​​​​സ് സ്വ​​​​​മേ​​​​​ധ​​​​​യാ കേ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. ക​​​​​ഴി​​​​​ഞ്ഞ ജൂ​​​​​ണി​​​​​ൽ ബാ​​​​​ഴ്സ ആ​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ കാ​​​​​ന്പ് നൗ​​​​​വി​​​​​ൽ പോ​​​​​ലീ​​​​​സ് ആ​​​​​ദ്യ റെ​​​​​യ്ഡ് ന​​​​​ട​​​​​ത്തി.

കോടികൾ വിലമതിക്കുന്ന വജ്രമാണ് പൊലീസിന്റെ സമയോചിത ഇടപെടലിലൂടെ കണ്ടെത്തിയത്. ദുബായിലെ ഒരു ഹോട്ടലിൽ വച്ചാണ് ഉടമയായ അറബ് യുവതിയുടെ കയ്യിൽ നിന്ന് വജ്രം നഷ്ടമായത്. നിലത്ത് വീണ വജ്രം യൂറോപ്യൻ സ്വദേശി എടുത്തു കൊണ്ട് പോവുകയായിരുന്നു.

യുവതി പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് തിരച്ചിൽ ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഹോട്ടലിന്റെ തറയിൽ നിന്ന് ഒരാൾ എന്തോ എടുത്ത് പോക്കറ്റിലാക്കി പോകുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇത് അന്വേഷിച്ചെത്തിയ പൊലീസ് യൂറോപ്യൻ പൗരനെ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വജ്രം കണ്ടെത്തിയത്. തുടർന്ന് ഇയാൾ നിലത്ത് നിന്ന് ഇത് ലഭിച്ചതാണെന്ന് പൊലീസിനോട് സമ്മതിച്ചു.

കണ്ടെത്തിയ വജ്രം ഉടൻ തന്നെ പൊലീസ് ഉടമയെ വിളിച്ചു വരുത്തി കൈമാറി. നാലു മണിക്കൂറിനുള്ളിൽ നഷ്ടപ്പെട്ട വജ്രം കണ്ടെത്തിയ പൊലീസിന് സമൂഹമാധ്യമങ്ങളിലാകെ അഭിനന്ദപ്രവാഹമാണ്.

RECENT POSTS
Copyright © . All rights reserved