എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഇഷ്ടമുള്ളത് ചെയ്യട്ടേയെന്ന് ബിനീഷ് കോടിയേരി. പതിവ് വൈദ്യപരിശോധനയ്ക്കായി ബംഗളുരു ശാന്തിനഗറിലെ ഇ.ഡി ഓഫീസില്‍ നിന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയാണ് ബിനീഷിന്റെ പ്രതികരണം.
തുടര്‍ച്ചയായ എട്ടാം ദിവസവും ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. രാവിലെ എട്ടരയോടെ വില്‍സണ്‍ ഗാര്‍ഡണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ശാന്തിനഗറിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സോണല്‍ ഓഫീസിലെത്തിച്ചു. പത്തരയോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. ബിനീഷിന്റെ ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, പഞ്ചാബ് നാഷണല്‍ എന്നീ ബാങ്കുകളിലുള്ള അക്കൗണ്ടുകളില്‍ കൂടി നടന്ന ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേസമയം ബനീഷിന്റെ തിരുവനന്തപുരത്തെ പ്രധാന ബെനാമിയെന്ന് ആരോപിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇതുവരെ ഇ.ഡിക്കു മുന്നില്‍ ഹാജരായിട്ടില്ല.
നേരത്തെ നോട്ടീസ് നല്‍കിയപ്പോള്‍ കോവിഡ് ക്വാറന്റീന്‍ കാരണം രണ്ടാം തിയ്യതിക്കു ശേഷമേ ഹാജരാകാന്‍ കഴിയൂവെന്നായിരുന്നു ഇയാള്‍ ഇഡിയെ അറിയിച്ചിരുന്നത്. ഇന്നലെ കാര്‍ പാലസില്‍ റെയ്ഡ് നടക്കുമ്പോഴും അബ്ദുള്‍ ലത്തീഫ് ഉണ്ടായിരുന്നില്ല. ഇന്നലെ മുതല്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫാണ്. ഹാജരാകുകയാണെങ്കില്‍ ബിനീഷിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
ഇതിനിടെ, ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ് 26 മണിക്കൂറിനുശേഷം പൂര്‍ത്തിയാക്കി. ഭാര്യാമാതാവിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്തു. റെയ്ഡിനിടെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബിനീഷിന്‍റെ കുടുംബവും റെയ്ഡ് തടസപ്പെടുത്തിയെന്നാരോപിച്ച് ഇ.ഡിയും പൊലീസിനെ സമീപിച്ചു. അനൂപ് മുഹമ്മദിന്‍റെ കാര്‍ഡ് കണ്ടെത്തിയെന്ന മഹസറില്‍ ഒപ്പിട്ടില്ലെന്നും ബിനീഷിന്‍റെ ഭാര്യ റെനീറ്റ പറഞ്ഞു.
കുടുംബസമേതം പിറന്നാൾ ആഘോഷിച്ച സന്തോഷത്തിലാണ് മല്ലിക സുകുമാരൻ. മക്കളായ പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ ഷൂട്ടിംഗ് തിരക്കിലാണ് അമ്മയുടെ പിറന്നാൾ ആശംസിക്കാറുള്ളത്. എന്നാൽ, ഇത്തവണ മക്കളും മരുമക്കളും കൊച്ചുമക്കളുമെല്ലാം ഒത്തുചേർന്ന് മല്ലികയുടെ പിറന്നാൾ ആഘോഷമാക്കി. പിറന്നാൾ ആശംസകളിൽ വേറിട്ടുനിൽക്കുന്നത് കൊച്ചുമകൾ പ്രാർത്ഥന ഇന്ദ്രജിത്തിന്റേതാണ്. മല്ലികയും പ്രാർത്ഥനും നൃത്തം ചെയ്യുന്ന വീഡിയോയാണ് ആശംസയ്‌ക്കൊപ്പം പങ്കുവെച്ചിരിക്കുന്നത്.
‘ഏറ്റവും കൂളായ മുത്തശ്ശിക്ക് ജന്മദിനാശംസകൾ, എന്നെക്കാൾ വേഗത്തിൽ ഈ ടിക്ടോക്ക് നൃത്തങ്ങൾ മുത്തശ്ശി പഠിച്ചു. വളരെയധികം സ്നേഹം’- വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രാർത്ഥന കുറിക്കുന്നു. അതേസമയം, മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷത്തിൽ മക്കൾ കുടുംബസമേതം പങ്കെടുത്തു. ആഘോഷ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റേയും പൂർണിമയുടെയും മകൾ പ്രാർത്ഥനയുടെ പിറന്നാൾ കുടുംബം ആഘോഷമാക്കിയത്. അന്ന് പ്രാർത്ഥനയ്ക്ക് വളരെ ഹൃദ്യമായൊരു ആശംസയാണ് മല്ലിക സുകുമാരൻ അറിയിച്ചത്. ‘അമ്മൂമ്മയുടെ പ്രാർത്ഥന മോൾക്ക് ഇന്ന് പതിനാറാം ജന്മദിനം… സൗന്ദര്യത്തിൻ്റേയോ , പരിഷ്ക്കാരങ്ങളുടേയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല…. ഒന്നറിയാം… അച്ഛച്ഛന് പ്രിയപ്പെട്ട ഗാനങ്ങൾ പാടി ഞാൻ ഉറക്കിയിരുന്ന എൻ്റെ പാത്തുമോൾ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു…. എൻ്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്….. പാത്തുക്കുട്ടാ…. അമ്മൂമ്മയുടെ പ്രാർത്ഥനയും അനുഗ്രഹാശിസ്സുകളും…’- മല്ലിക സുകുമാരന്റെ വാക്കുകൾ.
1954- ല്‍ കൈനിക്കര മാധവന്‍പിള്ളയുടെയും ശോഭയുടെയും നാലാമത്തെ മകളായിട്ടാണ് മല്ലിക സുകുമാരന്റെ ജനനം. ചലച്ചിത്രരംഗത്തും സീരിയല്‍ രംഗത്തും നിറസാന്നിധ്യമാണ് താരം.1974-ല്‍ ജി അരവിന്ദന്‍ സംവിധാനം നിര്‍വ്വഹിച്ച ‘ഉത്തരായനം’ എന്ന സിനിമയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള മല്ലികയുടെ അരങ്ങേറ്റം.
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ രണ്ട് റവന്യൂ ഉദ്യോഗസ്ഥരെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. റവന്യു ഓഫീസറായ പി ടി സുശീലയും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയുമാണ് അയ്യായിരം രൂപ കൈക്കൂലിയുമായി വിജിലൻസ് പിടിയിലായത്. കാനഡയിൽ ജോലിനോക്കുന്ന പോത്തോട് സ്വദേശി ബിനു തോമസ് പുതുതായി നിർമിച്ച വീടിന് കരം അടയ്ക്കാൻ സജി എന്നയാളെ ചുമതലപ്പെടുത്തിയതനുസരിച്ച് ബുധനാഴ്‌ച കരംകെട്ടാൻ ഇയാൾ ചങ്ങനാശേരി മുനിസിപ്പാലിറ്റിയിൽ എത്തി.
കരം അടയ്‌ക്കേണ്ടത് 3500 രൂപയാണെന്നും കരം അടയ്‌ക്കണമെങ്കിൽ റവന്യു ഓഫീസറായ പി ടി സുശീലയ്‌ക്കും റവന്യു ഇൻസ്പെക്ടറായ സി ആർ ശാന്തയ്‌ക്കും കൂടി 5000 രൂപ കൈക്കൂലി നൽകണമെന്നും ബന്ധപ്പെട്ട ജീവനക്കാരൻ പറഞ്ഞു. കരം അടയ്‌ക്കാതെ പുറത്തിറങ്ങിയ സജി ഇക്കാര്യം വിജിലൻസ് കിഴക്കൻ മേഖല സൂപ്രണ്ട് വി ജി വിനോദ് കുമാറിനെ അറിയിക്കുകയും ഉടൻതന്നെ വിജിലൻസ് കെണി ഒരുക്കുകയുംചെയ്‌തു.
ഇതനുസരിച്ച് വൈകിട്ട് 4.25 ഓടെ ചങ്ങനാശേരി മുനിസിപ്പാലിറ്റി ഓഫീസിൽ 5000- രൂപ കൈക്കൂലിയായി വാങ്ങവെ ഇവരെ കോട്ടയം വിജിലൻസ് ഡിവൈഎസ്‌പി ബി ജി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റുചെയ്യുകയായിരുന്നു. കൈക്കൂലി വാങ്ങിയ തുകയിൽ നിന്നും 4500- രൂപ സി ആർ ശാന്തയിൽനിന്നും 500- രൂപ പി ടി സുശീലയിൽനിന്നും വിജിലൻസ് പിടിച്ചെടുത്തു. വിജിലൻസ് സംഘത്തിൽ ഡിവൈഎസ്‌പിയെ കൂടാതെ ഇൻസ്പെക്ടർമാരായ റിജോ പി ജോസഫ്, എം റെജി, എ ജെ തോമസ് എന്നിവരും സബ് ഇൻസ്പെക്ടർമാരായ വിൻസെന്റ് കെ മാത്യു, തുളസീധര കുറുപ്പ്, സ്റ്റാൻലി തോമസ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോട്ടയം വിജിലൻസ് കോടതി മുമ്പാകെ വ്യാഴാഴ്‌ച ഹാജരാക്കും.
പ്രവാസി കേരളാ കോൺഗ്രസിന്റെ യു.കെ ഘടകം സെക്രട്ടറി ശ്രീ. ജിജോ കുര്യാക്കോസ് അരയത്തിൻ്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് നാട്ടിൽ നിര്യാതയായി. കെ.എസ്.സി മുൻ സംസ്ഥാന പ്രസിഡൻ്റ്, ബർജസ് ഹിൽ മലയാളി അസോസിയേഷൻ സജീവ പ്രവർത്തകൻ, മുൻ യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി, യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ നാഷണൽ കമ്മറ്റി അംഗം തുടങ്ങിയ മേഖലയിൽ യു.കെ മലയാളികൾക്കിടയിൽ പ്രിയങ്കരനാണ് ശ്രീ. ജിജോ കുര്യാക്കോസ് അരയത്ത്.
ത്രേസ്യാമ്മ കുര്യാക്കോസിൻെറ വിയോഗത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
ചെന്നൈ ∙ സഹോദരിയെയും ഭർത്താവിനെയും വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ 2 വർഷത്തിനു ശേഷം യുവതി അറസ്റ്റിൽ. മൈലാപൂരിലെ പൂ കച്ചവടക്കാരനായിരുന്ന ധർമലിംഗം (56), ഭാര്യ മീനാക്ഷി (50) എന്നിവർ കൊല്ലപ്പെട്ട കേസിലാണ് മീനാക്ഷിയുടെ സഹോദരി ലത (40) അറസ്റ്റിലായത്. 2017ൽ രണ്ടു ദിവസത്തിന്റെ ഇടവേളയിലാണു ധർമലിംഗവും മീനാക്ഷിയും കൊല്ലപ്പെട്ടത്.
മക്കളില്ലാത്ത ദമ്പതികൾ തങ്ങളുടെ അനന്തരാവകാശിയായി നിശ്ചയിച്ചിരുന്നതു ലതയെയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു മീനാക്ഷിയുടെ മറ്റൊരു സഹോദരി മൈഥിലി, ഭർത്താവ്, മകൻ എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മരണവുമായി ബന്ധപ്പെട്ടു പൊലീസിൽ പരാതി നൽകിയതു ലതയാണ്. 2017-ലാണു ദുരൂഹ സാഹചര്യത്തിൽ ധർമലിംഗവും ഭാര്യ മീനാക്ഷിയും കൊല്ലപ്പെട്ടത്. ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന രണ്ടു പേരും പെട്ടെന്നു കുഴഞ്ഞു വീഴുകയായിരുന്നു.
വിഷം അകത്തു ചെന്നതാണ് മരണ കാരണമെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു മൈഥിലിയും കുടുംബവും അറസ്റ്റിലായത്. മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു മൈഥിലി 17 ലക്ഷം രൂപ പിൻവലിച്ചതുമായി ബന്ധപ്പെട്ട അന്വേഷണമാണു ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ആദ്യഘട്ടത്തിൽ പൊലീസ് അന്വേഷിച്ച കേസ് സെയ്ദാപേട്ട് കോടതിയുടെ നിർദേശപ്രകാരം സിബിഐ ഏറ്റെടുത്തിരുന്നു.
ഏറെ നാളായി മറ്റു നടപടികളൊന്നുമില്ലാതിരിക്കെയാണു കഴിഞ്ഞ ദിവസം അന്വേഷണ സംഘം ലതയെ അറസ്റ്റ് ചെയ്തത്. മരിച്ച മീനാക്ഷിയുടെ അക്കൗണ്ടിൽ നിന്നു ഈയിടെ ലതയുടെ അക്കൗണ്ടിലേക്കു 5 ലക്ഷം രൂപ നിക്ഷേപിച്ചതായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്നു നടത്തിയ അന്വേഷണമാണ് ലത കുടുങ്ങിയത്.
കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ചങ്ങനാശേരി നഗരസഭാ ഓഫീസില്‍ രണ്ട് റവന്യൂ ഉദ്യോഗസ്‌ഥര്‍ പിടിയില്‍.
കോഴിക്കോട് വെസ്‌റ്റ്‌ഹില്‍ സൂര്യകിരണില്‍ പി.ടി. സുശീല (52), റവന്യു ഇന്‍സ്‌പെക്‌ടര്‍ ചെങ്ങന്നൂര്‍ പാണ്ടനാട് പുതുശേരി വീട്ടില്‍ സി.ആര്‍. ശാന്തി (50) എന്നിവരെയാണ് വിജിലന്‍സ് എസ്.പി: വി.ജി. വിനോദ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്‌തത്. കാനഡയില്‍ ജോലി ചെയ്യുന്ന ചങ്ങനാശേരി സ്വദേശി ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി 35000 രൂപയും 3500 രൂപ കരമായും നഗരസഭയില്‍ അടച്ചെങ്കിലും ശാന്തിയും സുശീലയും 8000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഈ തുകയുമായി ഇദ്ദേഹത്തിന്റെ ജോലിക്കാരന്‍ ബുധനാഴ്‌ച ഓഫീസിലെത്തി. ഈ പണം കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു.
ഐശ്വര്യ ലക്ഷ്മി. എസ്സ്
ചിലങ്ക കെട്ടിയാടാറില്ല
പക്ഷേ ചുവടുവയ്ക്കാറുണ്ട്
കാലുകളല്ല മനസ്സാണെന്നു മാത്രം
ഉഗ്ര ഘോരയും ചിറകറ്റ
നഷ്ടങ്ങളും അങ്ങനെയങ്ങനെ ചുവടുവച്ചരങ്ങൊഴിയുമ്പോൾ ചിലനേരം ഒരരുവികണക്കെ ഒഴുകാറുണ്ട്
അല്ലെങ്കിൽ ചൂടുവെള്ളത്തിന്റെ പിടച്ചിലറിയാറുണ്ട്
കൂത്ത് പറഞ്ഞ് ആടുന്ന ചാക്യാരെപ്പോലെ
മിഴാവു കൊട്ടാൻ അനുവദിക്കാറില്ലെന്നു മാത്രം
ഗുരുവില്ലാതെ സ്വതസിദ്ധമായ കഴിവോടെ ചുവട് പിഴയ്ക്കാതെ അവൾ ആടിത്തിമർത്ത് അരങ്ങൊഴിയുമ്പൊഴേക്ക് രാത്രി പകലിനായ് പെയ്തൊഴിയാറുണ്ട്
അരങ്ങുകൾക്ക് പഞ്ഞമില്ലാതെ
പിന്നെയും അണിയാറുണ്ട് വേഷങ്ങൾ ആടിത്തിമർക്കാറുമുണ്ട്
ചൊല്ലി തീരാത്ത പരിഭവവുമായ് ഈ ലോകം വിട്ടകലുംവരെ
ഐശ്വര്യ ലക്ഷ്മി.എസ്സ്.
സ്വദേശം പത്തനംതിട്ട ജില്ലയിലെ കുന്നന്താനം. തിരുവല്ലമാക്ഫാസ്റ്റ് കോളേജിലെ അവസാനവർഷ എം.സി.എ വിദ്യാർഥിനി ആണ് .അച്ഛൻ ശശിധരകൈമൾ.അമ്മ ഇന്ദു കുമാരി. ഇമെയിൽ: [email protected]
പള്ളീലച്ചന്‍ എന്ന സിനിമ പ്രകാശനം ചെയ്ത് 60 മണിക്കൂറിനുള്ളിൽ കണ്ടത് ഇരുപതിനായിരത്തിലധികം പേർ. ബാംഗ്ലൂർ മത്തികേരെ ഇടവകാംഗങ്ങൾ ആണ് ഈ സിനിമ സാക്ഷാത്കരിക്കാൻ അണിയറയിൽ പ്രവർത്തിച്ചത്. കാലികപ്രസക്തമായ വിഷയങ്ങൾ വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്ന സിനിമയിൽ വൈദികരുടെയും കന്യാസ്ത്രീകളുടെയും ജൂബിലിയ്ക്ക് പാടാൻ പറ്റിയ അതിമനോഹരമായ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട് . നാടകീയ മുഹൂർത്തങ്ങളിലൂടെ അനുവാചകരിലേയ്ക്ക് മഹത്തായ സന്ദേശങ്ങൾ സംവേദിക്കുന്ന രീതിയിലാണ് പള്ളീലച്ചൻ്റെ ദൃശ്യാവിഷ്കാരം. വളരെ മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്ന ഈ ചലച്ചിത്ര കാവ്യം ആസ്വാദ ഹൃദയങ്ങളെ കീഴടക്കി മുന്നേറുകയാണ് കഥയും , തിരക്കഥയും, എഡിറ്റിങും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫാ. എബി ഒറ്റ കണ്ടത്തിൽ ആണ്. ക്യാമറ – ഡാനിയേൽ എ ചാക്കോയും അബോസിയേറ്റ് ഡയറക്ടർ ഫാ. റോബിൻ കാഞ്ഞിരത്തിങ്കലും ആണ് .
ഫുട്‌ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുന്നത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടര്‍ ലിയോപോള്‍ഡോ ലൂക്ക് പ്രതികരിച്ചു.
ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് തിങ്കളാഴ്ച മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിവിധ പരിശോധനകള്‍ നടത്തിയിരുന്നു. വിഷാദരോഗമാണെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയത്. ശേ,ം, ന
ടത്തിയ സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
എപ്പോഴാണ് ശസ്ത്രക്രിയ എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. നേരത്തെ ഹെപ്പറ്റൈറ്റിസ് ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങള്‍ അദ്ദേഹം നേരിട്ടത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. 2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.