ലാസ്‌വേഗാസ് ∙ കാറിനകത്തിരുന്ന് ചൂടേറ്റ് മരണാസന്നയായ ഒരു വയസ്സുള്ള മകളെ രക്ഷിക്കാൻ കാറിന്റെ വിൻഡോ ഗ്ലാസ് തകർക്കുന്നതിന് വിസമ്മതിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു മണിക്കൂർ നീണ്ടു നിന്ന തർക്കത്തിനൊടുവിൽ കാറിനുള്ളിൽ ഒരു വയസ്സുകാരി ചൂടേറ്റ് മരിച്ചു.
ഒക്ടോബർ 5 തിങ്കളാഴ്ചയായിരുന്നു സംഭവം. കാറിനകത്ത് കീ മറന്ന വച്ചെന്നും, ഗ്ലാസ് തുറക്കാൻ ഉടനെ കൊല്ലനെ വിളിക്കണമെന്നും കുട്ടിയുടെ പിതാവായ സിഡ് നി ഡീൽ തന്റെ സഹോദരനെ ഫോണിൽ വിളിച്ചു ആവശ്യപ്പെട്ടു. കുട്ടി കാറിനകത്തുണ്ടെന്നും എയർകണ്ടീഷൻ വർക്ക് ചെയ്യുന്നുണ്ടെന്നും സിഡ് നി പറഞ്ഞു. കൊല്ലൻ ആവശ്യപ്പെട്ട തുക നൽകാൻ സിഡ് നി വിസമ്മതിച്ചു. ഇതിനെ തുടർന്ന് സഹോദരൻ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് എത്തി കാറിന്റെ വിൻഡോ തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഉടനെ ചില്ലുകൾ പൊട്ടിച്ചു കുട്ടിയെ രക്ഷിക്കണമെന്ന് പൊലീസ് സിഡ് നിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇത് പുതിയ കാറാണെന്നും ചില്ലുകൾ പൊട്ടിച്ചാൽ അത് നന്നാക്കാൻ തന്റെ കയ്യിൽ പണമില്ലെന്നും സിഡ് നി പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചു വിൻഡോ ഗ്ലാസ് പൊട്ടിച്ചു കുട്ടിയെ പുറത്ത് എടുത്തപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു കേസെടുത്തു. ഒക്ടോബർ 8ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.
അമേരിക്കയിൽ 2020 ൽ ചൂടേറ്റ് കാറിലിരുന്നു മരിക്കുന്ന ഇരുപത്തിമൂന്നാമത്തെ സംഭവമാണിത്.
റിയാദ്∙ മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആർപ്പൂക്കര സ്വദേശിനിയായ സൗമ്യ നോബിൾ (33) ആണു മരിച്ചത്. റിയാദ് ഖുറൈസ് റോഡിലെ അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
ഭർത്താവ്: നോബിൾ, മകൻ: ക്രിസ് നോബിൾ ജോസ്. ഇരുവരും നാട്ടിലാണ്. ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടക്കുന്നു.
കോട്ടയം: അതിരമ്പുഴ സ്വദേശി പൈലറ്റ് ട്രയിനി ഹൈദരാബാദില്‍ മരിച്ചു. ഹൈദരാബാദ് എയര്‍ഫോഴ് സ് ട്രയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ട്രയിനിയും അതിരമ്പുഴ പനന്താനത്ത് ഡൊമിനിക് മാത്യു(ടോമി)വിന്‍റെ മകനുമായ ആകാശ് പി ഡൊമിനിക് (24) ആണ് മരിച്ചത്. അപകടത്തില്‍ മരിച്ചു എന്ന വിവരമാണ് ഇന്ന് രാവിലെ ബന്ധുക്കള്‍ക്ക് ലഭിച്ചത്. അതേസമയം മരണത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ബന്ധുക്കള്‍ ഹൈദരാബാദിലേക്ക് പുറപ്പെട്ടു. ഇന്നലെ രാത്രിയും ആകാശ് ടെലിഫോണില്‍ ഡൊമിനിക്കുമായി സംസാരിച്ചിരുന്നുവത്രേ. ഏതാണ്ട് ഇരുപത് മണിക്കൂറോളം കൂടി വിമാനം പറത്തി വിജയപഥത്തിലെത്തിയാല്‍ ലൈസന്‍സ് ലഭിക്കുമെന്ന സാഹചര്യത്തിലാണ് മരണം സംഭവിക്കുന്നതത്രേ.
ടൊവീനോയ്ക്ക് മൂന്നാഴ്ച പൂർണ വിശ്രമം, താരം അപകടനില തരണം ചെയ്തു; വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞുപോയി….. സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ടൊവിനോയുടെ ആരോഗ്യനില മെച്ചപ്പെട്ടു. താരം അപകടനില തരണം ചെയ്തതായി താരത്തിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ‘കള’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വയറിൽ പരുക്കേറ്റ ടൊവിനോയെ വയറുവേദനയെ തുടർന്ന് ഇന്നലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിഞ്ഞതിനെ തുടർന്ന് രക്തപ്രവാഹം ഉണ്ടായതാണ് വേദനയ്ക്കു കാരണമായതെന്ന് വിശദമായ പരിശോധനയിൽ കണ്ടെത്തി.
ഫൈറ്റ് സീനുകൾ ഒരുപാടുള്ള ചിത്രത്തിൽ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെ ചെയ്യാൻ ടൊവീനോ തയാറാവുകയായിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനായ പിറവം മണീട് വെട്ടിത്തറയിലെ വീട്ടിൽ വച്ച് തിങ്കളാഴ്ചയാണു വയറ്റിൽ ആഘാതമേറ്റെങ്കിലും അപ്പോൾ വേദന തോന്നാതിരുന്നതിനാൽ അഭിനയം തുടർന്നു. ചൊവ്വാഴ്ചയും നടൻ ചിത്രീകരണത്തിൽ പങ്കെടുത്തു.
ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി, ഇന്നലെ ലൊക്കേഷനിലെത്തിയപ്പോൾ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിൽ പോകാൻ തീരുമാനിച്ചത്. വിശദമായ പരിശോധനയിൽ വയറിനുള്ളിലെ ചെറിയ രക്തക്കുഴൽ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടർമാർ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന താരം ഐസിയുവിൽ നിരീക്ഷണത്തിൽ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടിൽ ചെന്നാലും മൂന്നാഴ്ച പൂർണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ നിർദേശം.
ഇതിനിടെ താരം ആശുപത്രിയിലായതിനെത്തുടർന്ന് ‘കള’ സിനിമയുടെ ഷൂട്ടിങ് നിർത്തിവച്ചതായി കളയുടെ സംവിധായകൻ രോഹിത് വി.എസ്. അറിയിച്ചു. രണ്ടു പേർ തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് പരുക്ക് പറ്റിയതെന്നും ടൊവീനോ പൂർണമായും സുഖം പ്രാപിച്ചതിനു ശേഷം മാത്രമേ ഷൂട്ടിങ് പുനരാരംഭിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
രാജ്യസ്നേഹവും യുദ്ധങ്ങൾക്ക് എതിരെയുള്ള സന്ദേശവും ആണ് ഈ പാട്ടിന്റെ പ്രധാന ആശയം. പ്രശസ്ത സിനിമാതാരം റഹ് മാനാണ് ഈ വീഡിയോ ആൽബത്തിന്റെ ഔദ്യോഗിക ലോഞ്ച് നിർവഹിച്ചത്. മലയാളം, തമിഴ്, ഹിന്ദി കൂടാതെ ഇംഗ്ലീഷിലുമായി പ്രശസ്ത ഗായകരായ അഫ് സൽ, വൈഷ് ണവ് ഗിരീഷ് (ഇന്ത്യൻ ഐഡൽ ഫെയിം), പ്രശസ് ത ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവിനുമൊപ്പം ദോഹയിൽ നിന്നുള്ള മെറിൽ ആൻ മാത്യു ഈ ആൽബത്തിൽ നാലു ഭാഷകളിലായി പാടിയിരിക്കുന്നു.
പ്രശസ്ത സംഗീത അധ്യാപകരായ ശങ്കർ ദാസ്,അഭിലാഷ് എന്നിവരുടെ ശിക്ഷണത്തിൽ കർണാടിക് വെസ്റ്റേൺ സംഗീതത്തിൽ പ്രാവീണ്യം നേടിയ മെറിൽ അനവധി സ്റ്റേജ് ഷോകളിലൂടെയും ആൽബങ്ങളിലൂടെയും പ്രശസ്തയാണ്. മലയാളം തമിഴ് ഹിന്ദി ഇംഗ്ലീഷ് ഭാഷകളിൽ വ്യത്യസ് ത ശൈലികളോട് കൂടിയാണ് മെറിൽ പാടിയിട്ടുള്ളത് . സംഗീതം സംവിധാനം ഫായിസ് മുഹമ്മദാണ്. സംസ്ഥാന അവാർഡ് ജേതാവും പ്രശസ്ത ചലച്ചിത്ര ഗാന രചയിതാവുമായ ബി.കെ.ഹരിനാരായണൻ, ഫൗസിയ അബൂബക്കർ, തമിഴ് സിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചുണ്ടൻ എന്നിവരുടേതാണ് വരികൾ.
പ്രശസ്ത ചലച്ചിത്ര താരം മഞ്ജു വാര്യരാണ് ഏറെ പ്രത്യേകതകൾ നിറഞ്ഞ ഈ ആൽബത്തിന്റെ അവതരണം. രാജ്യത്തിൻറെ കാവൽക്കാരായ ധീര ജവാന്മാർക്കുള്ള സമർപ്പണം കൂടിയാണ് ഈ മ്യൂസിക് ആൽബം. ദേശത്തിന്റെ വിവിധ സംസ്കാരങ്ങളെ വളരെ മനോഹരമായി കോർത്തിണക്കികൊണ്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ലോകോത്തര നിലവാരത്തിൽ ചെയ്ത ഈ വീഡിയോ ആൽബത്തിന്റെ ക്രീയേറ്റീവ് ഹെഡ് ശ്രീ ഷൌക്കത്ത് ലെൻസ്മാനാണ്. ആശയവും സംവിധാനവും ശ്രീ യൂസഫ് ലെൻസ്മാനാണ് നിർവഹിച്ചിരിക്കുന്നത്. സെലെബ്രിഡ്ജ് ഇന്റർനാഷണൽ ആണ് ആൽബം നിർമിച്ചിട്ടുള്ളത്. സംഗീത നിർമാണം എഫ് എം സ്റ്റുഡിയോ പ്രൊഡക്ഷന്സിന്റെതാണ്.
മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങൾ ഈ വീഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നു. വെർച്വൽ റിയാലിറ്റി സംവിധാനം ഉപയോഗിച്ചു കൊണ്ട് പുറത്തിറങ്ങുന്ന ആദ്യത്തെ വീഡിയോ ആൽബം ആണ് DESI RAAG.. രാജ്യത്തിന് വേണ്ടി സ്വതന്ത്ര സമരത്തിൽ ബലി അർപ്പിച്ച സ്വതന്ത്ര സമര സേനാനികളെ അനുസ്മരിച്ചു കൊണ്ടാണ് വീഡിയോ ആൽബം തുടങ്ങുന്നത് . ഒക്ടോബർ രണ്ടിന് ഇന്റർനാഷണൽ ആന്റിവയലൻസ് ദിനം അനുബന്ധിച്ചു ഇറങ്ങിയ ഈ ദേശഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശങ്ങൾ ഉളവാക്കുന്നതാണ്. “ആന്റി വാർ” എന്ന ആശയത്തിലാണ് വീഡിയോ ആൽബം അവസാനിക്കുന്നത്. മോഹൻലാലിന്റേയും മഞ്ജുവാര്യരുടെയും ശബ്ദത്തിലൂടെയുള്ള അവതരണം കൂടുതൽ ഈ സന്ദേശങ്ങളെ വികാരഭരിതമാക്കുന്നു. നാല് ഭാഷകളിൽ ഹൃദയസപർശിയായ ഗാന രചനയും വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്നോളജിയും, വിഷ്വൽ ട്രീറ്റ്മെൻറ്ഉം ഈ ആൽബത്തിന്റെ പ്രത്യേതകൾ ആണ് .
ഗസൽ പോലെ ,മഴവില്ലു പോലെ മനസ്സിൽ അനുരാഗം വിടർത്തുന്ന മധുര ഗാനങ്ങളുമായി പഞ്ചമം ക്രീയേഷൻസ് . മലയാള സംഗീത ലോകത്തെ മികച്ച കലാകാരൻമാർ അണിനിരക്കുന്ന , പഞ്ചമം ക്രീയേഷൻസിന്റെ “പ്രണയസൗഗന്ധികങ്ങൾ ” എന്ന ആൽബത്തിൽ ഗാനങ്ങൾ ആലപിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ ശ്രീ ശരത് , പിന്നണി ഗായകരും ,പുരസ്‌കാര ജേതാക്കളുമായ ശ്രീ സുദീപ് കുമാർ , ശ്രീ വിധു പ്രതാപ് എന്നിവർ . ഗായകനും സംഗീത സംവിധായകനുമായ ഡോക്ടർ ജയേഷ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഈ ആൽബത്തിൽ ശ്രീമതി അംബിക ആലപ്പി വിധുവും ,യു.കെയിലെ യുവ ഗായികയായ കുമാരി മേഘ്‌ന മനുവും ഓരോ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട് .
ആറു ഗാനങ്ങളുള്ള ഈ ആൽബത്തിൽ ഗാനരചന നിർവഹിച്ചിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ശ്രീ ഭരണിക്കാവ് പ്രേംകൃഷ്ണ , ശ്രീ സുമേഷ് കുറ്റിപ്പുറം ,ഡോക്ടർ ആഷ സുധീർ , ശ്രീ ജി .രാജേഷ് എന്നിവരാണ് . പുല്ലാങ്കുഴൽ കൊണ്ട് വിസ്മയം തീർക്കുന്ന കലാകാരന്മാരായ ശ്രീ രാജേഷ് ചേർത്തലയും , ശ്രീ ജോസി ആലപ്പുഴയും ഗാനങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിരുന്നു . തബല ശ്രീ പ്രണബ് ചേർത്തലയും , വീണ ശ്രീ ബിജു അന്നമനടയും ഈ ഗാനങ്ങൾക്കുവേണ്ടി പിന്നണിയിൽ വായിച്ചു . ഓർക്കസ്ട്രഷൻ , പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് ശ്രീ സി എസ്സ് സനൽകുമാർ ആണ് .
മാസ്റ്ററിങ് , മിക്സിങ് ചെയ്തിരിക്കുന്നത് അനൂപ് ആനന്ദ് ആണ് . ഗാനങ്ങളുടെ റെക്കോർഡിങ് ഗാനപ്രിയ ആലപ്പുഴയും , AJ മീഡിയ ചേർത്തലയിലും , ചെന്നൈയിലും , കൊച്ചിയിലും ലണ്ടനിലുമുള്ള മറ്റു റെക്കോർഡിങ് സ്റ്റുഡിയോകളിലായിട്ട് നടന്നു . ഗായികയായ ശ്രീമതി അംബിക ആലപ്പി വിധു പ്രശസ്ത സംഗീതജ്ഞനായ ശ്രീ ആലപ്പി വിധുവിന്റെ സഹധർമ്മിണി ആണ് . അകാലത്തിൽ മണ്മറഞ്ഞ സംഗീതത്തെ ഏറെ സ്നേഹിച്ച ആ വലിയ കലാകാരിയുടെ ഓർമകൾക്ക് മുൻപിൽ ഈ ഗാനസമാഹാരം സമർപ്പിക്കുന്നതായി പഞ്ചമം ക്രീയേഷൻസ് അറിയിച്ചു.
സംഗീത പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ആൽബം ഒക്ടോബർ അവസാനത്തോടെ പഞ്ചമം ക്രീയേഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും .
മേഘ്‌ന മനു
ഇംഗ്ലണ്ടിലെ യുവ ഗായികയും നർത്തകിയുമായ മേഘ്‌ന ,ബ്രിസ്റ്റോൾ നഗരത്തിലെ സ് കൂൾ വിദ്യാർത്ഥിനി ആണ് . ഒട്ടനവധി വേദികളിൽ നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുള്ള മേഘ്‌നയുടെ ആദ്യത്തെ മ്യൂസിക് ആൽബം ആണ് “പ്രണയ സൗഗന്ധികങ്ങൾ ” . കലാകാരനായ മനു വാസു പണിക്കരു ടെയും നിഷയുടെയും മകളായ മേഘ്‌ന സംഗീതം അഭ്യസിക്കുന്നത് ശ്രീ ജോസ് ജെയിംസ് (സണ്ണി) , ഗാനഭൂഷണം അനു മനോജ് (ദുബായ് )എന്നിവരിൽ നിന്നാണ് . യുകെയിലെ അറിയപ്പെടുന്ന ഗായികയായ ജിനു പണിക്കരുടെ സഹോദരന്റെ മകളാണ് മേഘ്‌ന മനു . ശാസ്ത്രീയ സംഗീതത്തോടൊപ്പം വെസ്റ്റേൺ ക്ലാസ്സിക്കലും , പ്രശസ്ത നർത്തകി ശ്രീമതി തുർഖാ സതീഷിന്റെ കീഴിൽ നൃത്തവും അഭ്യസിക്കുന്നുണ്ട് ഈ കലാകാരി.
മുക്കം (കോഴിക്കോട്) ∙തമിഴ് നാട്ടിലുള്ള കാമുകന്റെ അടുത്തെത്താൻ സഹായം ചോദിച്ച പതിമൂന്നുകാരിയെ യാത്രയ്ക്കിടെ പീഡിപ്പിച്ചുവെന്ന കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിലായി. പെൺകുട്ടിയെ കാമുകന്റെ താമസസ്ഥലത്തു നിന്നു കണ്ടെത്തി. കാമുകനെയും അറസ്റ്റ് ചെയ്തു. മണാശ്ശേരി സ്വദേശി മിഥുൻ രാജ് (24), മലയമ്മ സ്വദേശി അഖിത്ത് രാജ് (23), മുക്കം കുറ്റിപ്പാല സ്വദേശി ജോബിൻ (23), തമിഴ് നാട്ടിലെ കൃഷ് ണഗിരി ജില്ലയിലെ കാമരാജ് നഗർ സ്വദേശി ധരണി (22) എന്നിവരാണു പിടിയിലായത്.
പൊലീസ് പറയുന്നത്: പെൺകുട്ടി സമൂഹമാധ്യമങ്ങൾ വഴിയാണ് തമിഴ് നാട് സ്വദേശി ധരണിയുമായി പ്രണയത്തിലായത്. മണാശ്ശേരിയിലെ ആശുപത്രിയിൽ വച്ചാണു മിഥുൻരാജിനെ പരിചയപ്പെട്ടത്. ധരണിയുടെ അടുത്തെത്താൻ മിഥുൻരാജിന്റെ സഹായം തേടി. ഈ മാസം രണ്ടിനു മിഥുൻരാജ് രണ്ടു സുഹൃത്തുക്കൾക്കൊപ്പം കാറുമായെത്തി പെൺകുട്ടിയെ കൊണ്ടു പോയി. മണാശ്ശേരിയിലെ മെഡിക്കൽ കോളജിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വാഹനം നിർത്തി മിഥുൻരാജ് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം, ഹൊസൂരിലെ ബസ് സ്റ്റാൻഡിലെത്തിച്ചു കടന്നുകളഞ്ഞു.
കുട്ടികളില്ലാത്ത ദമ്പതികള്‍ ഐവിഎഫ് ചികിത്സ തേടുന്നത് ഇന്ന്, ഒരു പുതിയ കാര്യമല്ല. എന്നാല്‍ ഇത്തരം ആധുനിക ചികിത്സാരീതികളെയെല്ലാം സംശയത്തോടും ആശങ്കയോടും കൂടി സമീപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിയമങ്ങളും മാനദണ്ഡങ്ങളുമൊന്നും അത്രമാത്രം മിനുക്കപ്പെട്ടിട്ടില്ലാത്ത സമയം.
ഈ കാലഘട്ടത്തില്‍ നടന്നൊരു ‘ചതി’യെ കുറിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തുറന്ന് സംസാരിക്കുകയാണ് നെതര്‍ലന്‍ഡ്‌സിലെ ‘സ്വല്ലേ’ എന്ന നഗരത്തിലെ ഒരാശുപത്രിയുടെ അധികൃതര്‍. കുട്ടികളില്ലാത്ത പല ദമ്പതിമാര്‍ക്കും ഐവിഎഫ് ചികിത്സയ്ക്കായി ഒരു ഡോക്ടര്‍ നല്‍കിയത് അദ്ദേഹത്തിന്റെ സ്വന്തം ബീജമായിരുന്നു എന്നതാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍.
1981 മുതല്‍ 1993 കാലഘട്ടം വരെ ആശുപത്രിയില്‍ ജോലി ചെയ്ത ഗൈനക്കോളജിസ്റ്റായ ഡോ. ജാന്‍ വില്‍ഡ്ഷട്ട് എന്നയാളാണ് ദാതാക്കള്‍ നല്‍കിയതാണെന്ന പേരില്‍ ദമ്പതിമാര്‍ക്ക് ചികിത്സയ്ക്കായി സ്വന്തം ബീജം നല്‍കിയത്. ഈ ഡോക്ടര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.
വളരെ ആകസ്മികമായാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഡോ. വില്‍ഡ്ഷട്ടിന്റെ സഹോദരിയുടെ മകന്റെ ഡിഎന്‍എയുമായി തന്റെ ഡിഎന്‍എ ചേരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഐവിഎഫ് ചികിത്സയിലൂടെ ഡോക്ടര്‍ക്ക് പിറന്ന ഒരു മകന്‍ തന്നെയാണ് ആദ്യമായി കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ഈ വിവരങ്ങളും, ഇതെച്ചൊല്ലി തനിക്കുള്ള സംശയങ്ങളും ആശുപത്രിയെ അറിയിച്ചു.
ആശുപത്രി അധികൃതര്‍ വിശദമായ അന്വേഷണം തന്നെ ഈ വിഷയത്തില്‍ നടത്തി. തുടര്‍ന്ന് പതിനേഴ് ദമ്പതിമാരാണ് തങ്ങള്‍ക്ക് പിറന്നത് ഡോ. വില്‍ഡ്ഷട്ടിന്റെ രക്തമാണെന്ന് തിരിച്ചറിഞ്ഞത്. ഇനിയും ഈ പട്ടികയില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെടുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം സൂചിപ്പിക്കുന്നത്.
ഇതിന് മുമ്പും നെതര്‍ലാന്‍ഡ്‌സില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 49 ദമ്പതിമാര്‍ക്കാണ് ഈ കേസില്‍ ഡോക്ടര്‍ സ്വന്തം ബീജം നല്‍കിയിരുന്നത്.
സി.പി.ഐ.എം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന സനൂപിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പ്രതികളിൽ നിന്ന് പൊലീസിന് ലഭിച്ചു.
കേസിൽ ഇന്നലെ പിടിയിലായ സുജയ്, സുനീഷ് എന്നിവരെ പൊലീസ് ഇന്ന് തെളിവെടുപ്പ് എത്തിക്കും. സനൂപിനെ ഇരുമ്പ് വടി കൊണ്ട് തലക്ക് പിന്നിൽ അടിച്ചെന്ന് സുജയും വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് സുനീഷും പൊലീസിനോട് പറഞ്ഞു.
കുന്നംകുളം എസിപി ടി.എസ് സനോജിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന എയ്യാൽ ചിറ്റിലങ്ങാട് പ്രദേശത്ത് പൊലീസും ഫോറൻസിക്കും തെളിവെടുപ്പ് നടത്തി. സനൂപിനെ ആക്രമിച്ച സംഘത്തിൽ ഇവരും ഉണ്ടായിരുന്നു. സംഭവത്തിൽ നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫിലെടുക്കുന്നതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കോട്ടയം ജില്ലാ നേതൃത്വം. ജോസ് കെ മാണി മുന്നണിയില്‍ വരുന്നത് കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി സി.കെ.ശശിധരന്‍ പറഞ്ഞു.
“ജോസ് വിഭാഗം യുഡിഎഫ് വിട്ടുപോരുന്നതില്‍ അതൃപ്തരാണ് അവരുടെ അണികളിലെ പ്രധാനപ്പെട്ട ഒരു ഭാഗം. മുന്‍കാല അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ വലിയ അത്ഭുതമൊന്നും അവര്‍ വരുന്നത് കൊണ്ട് ഉണ്ടാവുമെന്ന അഭിപ്രായം ഞങ്ങള്‍ക്കില്ല,” സി.കെ.ശശിധരന്‍ പറഞ്ഞു.
ജോസ് കെ.മാണിയുടെ വരവ് സംബന്ധിച്ച് മുന്നണിയില്‍ ഇതുവരെ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും സിപിഐയുടെ സീറ്റ് ആര്‍ക്കും വിട്ടുകൊടുക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് സ്ഥാപകദിനമായ വെള്ളിയാഴ്ച മുന്നണി മാറ്റം സംബന്ധിച്ചുള്ള നിലപാട് ജോസ് കെ.മാണി പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിനു മുന്നേയാണ് സിപിഐ കോട്ടയം ജില്ലാ കമ്മറ്റി ശക്തമായ എതിര്‍പ്പുമായി വീണ്ടും രംഗത്തെത്തിയത്.
രണ്ട് എംഎൽഎമാർ മാത്രമുള്ള പാർട്ടിയാണ് ജോസ് കെ. മാണിയുടേതെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്. സിപിഐ മത്സരിക്കുന്ന കാഞ്ഞിരപ്പള്ളി സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ ഇപ്പോഴും അവർ തയ്യാറായിട്ടില്ലെന്നാണ് സൂചന.
അതേസമയം, ജോസ്.കെ മാണി ഇടത് മുന്നണിയുടെ ഭാഗമായാലും പാലാ സീറ്റ് നല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി എന്‍സിപി രംഗത്തെത്തി. രാജ്യസഭ സീറ്റ് വാങ്ങി പാലാ വിട്ടുകൊടുക്കുമെന്ന വാര്‍ത്ത നിഷേധിച്ച മാണി സി കാപ്പന്‍ ആരുടെയും ഔദാര്യത്തില്‍ രാജ്യസഭയിലേക്കില്ലെന്നും വ്യക്തമാക്കിയിരുന്നു.