വീട്ടമ്മയുടെ വ്യാജ നഗ്നചിത്രം ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുത്ത കേസില്‍ ഒരു ഡോക്‌ടറും സീരിയല്‍ നടനും അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. മെഡിക്കല്‍ കോളജ് ദന്തവിഭാഗത്തില്‍ ജോലിചെയ്യുന്ന ഡോ.സുബു, സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്‍, മൊബൈല്‍ കടയുടമ ശ്രീജിത്ത് എന്നിവരെയാണ് തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് അറസ്റ്റു ചെയ്തത്.
വര്‍ക്കല സ്വദേശിയായ വീട്ടമ്മയുടെ മോര്‍ഫ് ചെയ്‌ത ചിത്രമാണ് പ്രതികള്‍ പ്രചരിപ്പിച്ചത്. വീട്ടമ്മയെ നിരന്തരം ഭീഷണിപ്പെടുത്തുകയും ദാമ്ബത്യജീവിതം തകര്‍ക്കുന്നതിനായി വ്യാജ പേരുകളില്‍ നിന്നും കത്തുകള്‍ അയച്ചു ശല്യം ചെയ്യുകയും ചെയ്‌തിരുന്നതായി പരാതിയുണ്ടായിരുന്നു.
വീട്ടമ്മയുടെ സഹോദരിയുടെ മകനാണ് കേസിലെ ഒന്നാംപ്രതിയും ദന്തഡോക്‌ടറുമായ സുബു. ഇയാളാണ് മുഖ്യ ആസൂത്രകന്‍. സുബുവിന്റെ ആവശ്യപ്രകാരമാണ് സീരിയല്‍ നടന്‍ ജസ്‌മീര്‍ ഖാന്റെ ഫോണില്‍ നിന്ന് മോര്‍ഫ് ചെയ്‌ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മറ്റൊരാളുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ജസീര്‍ ഖാന് സിം കാര്‍ഡ് എടുത്തുനല്‍കിയതാണ് ശ്രീജിത്തിനെതിരെയുള്ള കുറ്റം. പരാതി ലഭിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പൊലീസ് നടപടി.
ദന്താശുപത്രിയില്‍വച്ച് സുഹൃത്തിന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി സോന ജോസ് (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദന്താശുപത്രിയില്‍വച്ച് സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്നറുമായ മഹേഷ് സോനയെ കുത്തിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു മരണം. കൊലപാതകത്തിനു പിന്നില്‍ സാമ്പത്തിക പ്രശ്നങ്ങളെന്ന് പോലീസ് പറഞ്ഞു.
അതേസമയം സോനയെ കുത്തിയശേഷം ഒളിവില്‍ പോയ പ്രതി മഹേഷിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ സോന കഴിഞ്ഞ രണ്ടു വര്‍ഷമായി മഹേഷിനൊപ്പം ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തര്‍ക്കത്തെ തുടര്‍ന്ന് മഹേഷിനെതിരേ സോന പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് മഹേഷ് ദന്താശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്.
കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ദമ്പതികൾ സൂര്യയും ഇഷാനും. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ സൂര്യയെ എല്ലാവർക്കും പരിചിതമാണ്. രണ്ട് വർഷം മുൻപ് ആണ് ഇരുവരുടെയും വിവാഹം നടന്നത്. കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ ദമ്പതികൾ എന്ന വിശേഷണം കൂടി ഇവർക്ക് ഉള്ളതുകൊണ്ട്, ഏറെ ആഘോഷിക്കപ്പെട്ട വിവാഹം കൂടി ആയിരുന്നു ഇവരുടേത്.
രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് ഇവർ ഇപ്പോൾ. ഇതിൻറെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
രണ്ടാം വിവാഹ വാർഷികം ജീവിതകാലം മുഴുവൻ ഓർത്തിരിക്കണം എന്ന തരത്തിലുള്ള ചിത്രങ്ങൾ എടുക്കണം എന്ന നിർബന്ധം ഉള്ളതുകൊണ്ടാണ് ഇരുവരും ആലുവ പുഴയുടെ തീരങ്ങളിൽ ചെന്നത്. ഇവിടെ വെച്ചാണ് മനോഹരമായ ഒരുപാട് ചിത്രങ്ങൾ ഇരുവരും പകർത്തിയത്. ഗ്രാമീണതയും ഹരിതാഭയും നിറഞ്ഞ ചിത്രങ്ങളാണ് ഇവർ പകർത്തിയത്. ആലപ്പുഴ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ നിന്നാണ് ചിത്രങ്ങൾ പകർത്തിയത്.
സ്വന്തം ചോരയിൽ ഒരു കുഞ്ഞ് വേണം എന്നതാണ് ഇപ്പൊൾ ഇരുവരുടെയും സ്വപ്നം. ഇതിനുള്ള സാധ്യതകൾ തേടുകയാണ് ഇവർ രണ്ടുപേരും ഇപ്പോൾ.
ഫേസ്ബുക്ക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി.സ്ത്രീകളെക്കുറിച്ചു അശ്ളീല പരാമര്‍ശം നടത്തി വീഡിയോകള്‍ ചെയ്യുന്ന വിജയ് പി നായരേ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യ ലക്ഷ്മിയ്ക്ക് അനുകൂലമായും പ്രതികൂലമായും ഉള്ള പ്രതികരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്.അതുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ഈ പ്രതികരണവും.സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്നും ഭാഗ്യലക്ഷ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
ഭാഗ്യലക്ഷ്മി പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
ഫേസ്ബുക് പരദൂഷണം പറയാനുള്ളൊരു ഇടമായി മാറിക്കഴിഞ്ഞിരിക്കുന്നു. അത് കേൾക്കാനുള്ള സുഖം കൊണ്ടാണ് അത്തരം പരദൂഷണം പറയുന്നവർക്ക് ആരാധകർ ഏറി വരുന്നതും.
അതിൽ പുരുഷന്മാർ മാത്രമല്ല സ്ത്രീകളുടെയും പങ്ക് വളരെ വലുതാണെന്ന് ഈ സംഭവത്തിന് ശേഷം കുറേക്കൂടി വ്യക്തമായി..
ഈ സംഭവം നടന്ന പിറ്റേ ദിവസം എന്റെ ഒരു സുഹൃത്ത്,(സ്ത്രീ ) എന്റെ തൊട്ടപ്പുറത്തെ ഫ്ലാറ്റിൽ താമസിക്കുന്നവരാണവർ, എന്നെ വിളിച്ച് പറഞ്ഞു ഭാഗ്യലക്ഷ്മി ഗംഭീരമായി. എന്താണ് ഇവിടെ നടക്കുന്നത്, കൊറോണ പിടിച്ചു ചാകണം എല്ലാം. അയ്യേ എന്തൊരു വൃത്തികെട്ട ലോകമാണിത്, ഭാഗ്യലക്ഷ്മി തളരരുത്, ഞാനുണ്ട്, എന്റെ 2പെണ്മക്കൾ ഉണ്ട്, അവർ പറഞ്ഞു അമ്മ ആന്റീ യെ വിളിക്കണം സപ്പോർട്ട് അറിയിക്കണം, ഞങ്ങൾ ഉണ്ട് കൂടെ, എന്ന് പറഞ്ഞു ഫോൺ വെച്ച അവർ നേരെ പോയി ഫേസ്ബുക്കിൽ എഴുതി. ഭാഗ്യലക്ഷ്മി എന്റെ 30വർഷത്തെ സുഹൃത്താണ് പക്ഷെ എനിക്കവരുടെ നിലപാടുകളോട് യോജിക്കാനാവില്ല, എന്ന് തുടങ്ങി എന്റെ സ്വകാര്യ ജീവിതവും പറയുന്നു. അവരുടെ pro pic പോലും ഞങ്ങൾ ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ്
ഇതെന്ത് തരം സമീപനമാണ്, ഞാൻ പരാതിപ്പെട്ട 2 വ്യക്തികൾ എന്റെ സുഹൃത്തുക്കൾ അല്ല, 2പേരും ഇത് തൊഴിലായി ജീവിക്കുന്നവർ. പക്ഷെ ഇവർ എന്റെ സുഹൃത്തെന്നു പറഞ്ഞുകൊണ്ടാണ് ലൈക്സ് നും കമന്റിനും വേണ്ടി മാത്രം ഇങ്ങനെ എഴുതിയത്. പാവം. എത്ര ചെറിയ മനസും ലോകവുമാണ് അവരുടേത്.മറ്റുള്ളവരുടെ സ്വകാര്യ ജീവിതം സോഷ്യൽ മീഡിയയിലൂടെ പറയുന്നവർ അവരുടെ ജീവിതത്തെ പറ്റി പറയാനുള്ള ധൈര്യം കാണിക്കുമോ?
ഞാൻ എടുത്ത നിലപാടിനോട് യോജിക്കാത്ത വ്യക്തിയുടെ എഴുത്തിനെതിരെ കമന്റ് ഇട്ടവരെ അവർ block ചെയ്യുന്നു. അതുപോലും സഹിക്കാനാവാത്തവരാണ് പറയുന്നത് എന്റെ നിലപാടിനോട് യോജിക്കുന്നില്ല എന്ന്.
എന്നെ ആക്രമിക്കുന്നവർ എനിക്ക് പരിചയമില്ലാത്തവരാണ്. അതിലെനിക്ക് പരിഭവമില്ല. പക്ഷെ 30 വർഷത്തെ സുഹൃത്താണ് ഈ ഇരട്ടത്താപ്പ് നിലപാട് എടുത്തത് എന്ന് ആലോചിക്കുമ്പോഴാണ് അത്ഭുതം തോന്നുന്നത്… എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു ഞാൻ. ആ എന്നെ ഇങ്ങനെ പ്രവർത്തിക്കാൻ പ്രേരിപ്പിച്ചതും ഈ ആക്രമിക്കുന്നവരാണ്..
നാളെ ഓരോരുത്തർക്കും ഇതരത്തിലൊരു സൈബർ ആക്രമണം വരുമ്പോൾ ശിക്ഷിക്കാനൊരു ശക്തമായ നിയമം ഇവിടെ ഉണ്ടാവാൻ വേണ്ടിയാണ് ഞാൻ പോരാടിയത്.. അത് മനസിലാക്കാൻ സ്ത്രീകൾക്ക് പോലും സാധിക്കുന്നില്ലെങ്കിൽ……….
ഇത് പറയാൻ വേണ്ടി മാത്രം വന്നതാണ്… ഇനിയും ഇവിടേയ്ക്ക് വരുമോ വരില്ലേ എന്നറിയില്ല.. വരാതിരിക്കാൻ ശ്രമിക്കും.
ആരുടേയും പിന്തുണക്കോ രാഷ്ട്രീയ ലക്ഷ്യത്തിനോ വേണ്ടിയല്ല ഇതിനു ഇറങ്ങിതിരിച്ചത്.. എന്റെ മനസാക്ഷിക്കു വേണ്ടിയാണ്.. ഒരുപാടു പേരുടെ കണ്ണുനീർ കണ്ടിട്ടാണ്. അതുകൊണ്ട് തന്നെ ഒരു അക്രമണവും എന്നെ ബാധിക്കില്ല.
സൗഹൃദം എന്നാൽ മുൻപിൽ നിന്ന് ചിരിച്ചിട്ട് പിന്നിൽ നിന്ന് കുത്തുക എന്നാണോ എന്ന് ചിന്തിച്ചു പോയി.ഇത്തിരി സങ്കടം വന്നു. 30 വർഷത്തെ കള്ളത്തരം ഓർത്ത്.
അതേസമയം വിജയ് പി നായർക്കെതിരെയുള്ള പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറി. അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു.
ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
ബംഗാളി നടി മിഷ്തി മുഖര്‍ജി അന്തരിച്ചു. 27 വയസായിരുന്നു. കീറ്റോ ഡയറ്റിനെ തുടര്‍ന്ന് വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവേയാണ് മരണം സംഭവിച്ചത്.
‘മേം കൃഷ്ണ ഹൂം’, ‘ലൈഫ് കി തോ ലഗ് ഗയീ’ എന്നീ ബോളിവുഡ് ചിത്രങ്ങളിലും മിഷ്തി അഭിനയിച്ചിട്ടുണ്ട്. താരം ശരീരഭാരം കുറയ്ക്കുന്നതിനായി കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മരണത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയത്.
‘കീറ്റോ ഡയറ്റിനെ തുടര്‍ന്ന് അവളുടെ വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആര്‍ക്കും നികത്താനാവില്ല’ എന്നാണ് കുടുംബാംഗങ്ങള്‍ പുറത്ത് വിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.
കുടുംബചിത്രങ്ങളുടെ സ്വന്തം തോഴനായാണ് ജയറാമിനെ വിശേഷിപ്പിക്കാറുള്ളത്. നായകനായി മാത്രമല്ല അതിഥിയായും താരമെത്താറുണ്ട്. വ്യത്യസ്തമായതും അഭിനയ സാധ്യതകളുള്ളതുമായ ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് താന്‍ കാത്തിരിക്കാറുള്ളതെന്ന് താരം പറഞ്ഞിരുന്നു. മികച്ച അവസരങ്ങളായിരുന്നിട്ടും അത് കൃത്യസമയത്ത് ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ജയറാം നിരസിച്ച് മറ്റ് താരങ്ങള്‍ ഏറ്റെടുത്തപ്പോള്‍ വിജയകരമായി മാറുകയായിരുന്നു ചില ചിത്രങ്ങള്‍.
സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ആദ്യ ചിത്രമായിരുന്നു റാംജി റാവ് സ്പീക്കിംഗ്. സംവിധാനം മാത്രമല്ല തിരക്കഥയും തയ്യാറാക്കിയത് ഇവര്‍ തന്നെയായിരുന്നു. സായ് കുമാറും മുകേഷും ഇന്നസെന്റും രേഖയുമുള്‍പ്പടെയുള്ള താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. മലയാളത്തില്‍ വന്‍വിജയമായി മാറിയ ചിത്രത്തിന് തമിഴ്, തെലുങ്ക് പതിപ്പും ഒരുക്കിയിരുന്നു. ഈ ചിത്രത്തിലെ സായ് കുമാറിന്റെ വേഷത്തിലേക്ക് ആദ്യം ക്ഷണിച്ചിരുന്നത് ജയറാമിനെയായിരുന്നു. പുതുമുഖ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്ന നിലപാടിലായിരുന്നു ജയറാം.അങ്ങനെയാണ് ചിത്രത്തോട് നോ പറഞ്ഞത്. പില്‍ക്കാലത്ത് വന്‍വിജയമായി മാറുകയായിരുന്നു ചിത്രം.
ലാല്‍ ജോസ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമാണ് ഒരു മറവത്തൂര്‍ കനവ്. ലാല്‍ ജോസ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. ജയറാമിനെ നായകനാക്കി ചിത്രമൊരുക്കാനുള്ള ആഗ്രഹമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ പുതുമുഖ സംവിധായകനില്‍ വലിയ വിശ്വാസം കാണിക്കാതിരുന്ന ജയറാം ആ അവസരം നിരസിക്കുകയായിരുന്നു. മമ്മൂട്ടിയായിരുന്നു പിന്നീട് നായകനായെത്തിയത്. മമ്മൂട്ടി വന്നതോടെ തിരക്കഥയില്‍ വേണ്ടത്ര മാറ്റങ്ങള്‍ വരുത്തുകയായിരുന്നു ശ്രീനിവാസന്‍.
മികച്ച അവസരങ്ങളായിരുന്നിട്ടും പല താരങ്ങളും അത് ഉപയോഗിക്കാതെ പോയിട്ടുണ്ട്. മറ്റ് സിനിമകളുടെ തിരക്കില്‍ പെട്ടതിനാലാണ് പലരും ചിത്രങ്ങളോട് നോ പറഞ്ഞത്. കഥാപാത്രത്തെ ഇഷ്ടപ്പെടാതെയും വരികയും ചെയ്യുന്നതും, സംവിധായകരോട് താല്‍പര്യമില്ലാതെ വരികയും ചെയ്തതിന് ശേഷം നിരസിച്ച സിനിമകളുമേറെയാണ്. ഒരാള്‍ നിരസിക്കുന്നത് മറ്റൊരു താരത്തിന് അനുഗ്രഹമായി മാറിയ സംഭവങ്ങളും ഏറെയാണ്. വേണ്ടെന്ന് വെച്ചതില്‍ നഷ്ടബോധം തോന്നിയെന്ന് പറഞ്ഞ് ചിലരെത്താറുണ്ട്.
കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് നാവികസേന ഉദ്ദ്യോഗസ്ഥരും മരിച്ചു. ഉത്തരാഖണ്ഡ് സ്വദേശി രാജീവ് ത്സാ, ബീഹാര്‍ സ്വദേശി സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. ഇരുവരേയും ഐഎന്‍എസ് സഞ്ജീവനിയിലേക്ക് മാറ്റിയിരുന്നെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അതേസമയം ഗ്ലൈഡര്‍ തകര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക ബോര്‍ഡിനെ നിയോഗിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്.
രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. പാലത്തിന് സമീപത്തുള്ള റോഡിന്റെ ഒഴിഞ്ഞ ഭാഗത്തേക്കാണ് ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകട കാരണം എന്താണെന്ന് വ്യക്തമല്ല.
പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും തീര്‍ത്ത വലയം ഭേദിച്ച് ഹത്രാസില്‍ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനും സധൈര്യം മുന്നോട്ട് നീങ്ങിയ എബിപി ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രതിമാ മിശ്രയ്ക്ക് കൈയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം.
അന്‍പതിലേറെ പൊലീസുകാരും ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് തീര്‍ത്ത സുരക്ഷ വലയം ഭേദിച്ച് മുന്നോട്ടു പോകാന്‍ പ്രതിമ കാണിച്ച അസാമാന്യ ധൈര്യത്തിന് ആദരം അര്‍പ്പിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ക്യാമറാമാന്‍ മനോജ് അധികാരിയാണ് പ്രതിമയ്‌ക്കൊപ്പം അനുഗമിച്ചത്.
എതിര്‍പ്പുകള്‍ മറികടന്നാണ് റിപ്പോര്‍ട്ടര്‍ പ്രതിമ മിശ്ര സ്ഥലത്തെത്തിയത്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ എബിപി ന്യൂസ് സംഘത്തെ വഴിയില്‍ വച്ചുതന്നെ പോലീസ് തടഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനുള്ള പരിശ്രമത്തില്‍ നിന്ന് പ്രതിമ പിന്തിരിഞ്ഞില്ല.
പ്രതിമയുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പോലീസുകാര്‍ പതറിപ്പോയി. കൃത്യമായ ഉത്തരം നല്‍കാനാവാതെ ഭയന്നുപോയ ഉയര്‍ന്ന ഉദ്യോഗസ്ഥരെയും വിഡിയോയില്‍ കാണാം. സംഭവങ്ങള്‍ ലൈവായാണ് ചാനല്‍ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചത്.കോവിഡിന്റെ മറവില്‍ സ്ഥലത്ത് നിരോധനാജഞ പ്രഖ്യാപിച്ച് മാധ്യമങ്ങളെ പോലും അകത്തേക്ക് കടത്തിവിട്ടിരുന്നില്ല.
എന്നാല്‍ വിലക്ക് ലംഘിച്ച് പ്രതിമയും ക്യാമറാമാനും അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. തങ്ങളുടെ ഡ്യൂട്ടി തടസപ്പെടുത്തരുതെന്ന് പറഞ്ഞ് പൊലീസുകാര്‍ പ്രതിമയെ തടയുകയായിരുന്നു. ഞാനെന്റെ ഡ്യൂട്ടിയാണ് ചെയ്യുന്നതെന്ന് പ്രതിമ വാദിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിന് അടുത്തേക്ക് പ്രതിമ നീങ്ങിയതോടെ വനിതാ പൊലീസുകാരെ മുന്നില്‍ നിര്‍ത്തി വീണ്ടും തടഞ്ഞു.
ലക്ഷക്കണക്കിന് ആളുകളാണ് ലൈവ് റിപ്പോര്‍ട്ടിങ് കണ്ടത്. ഇതിനിടെ പ്രതിമയെ മോഷ്ടാവ് എന്ന് അധിക്ഷേപിച്ച് അവരുടെ മൊബൈല്‍ ഫോണ്‍ പൊലീസ് പിടിച്ചുവാങ്ങി. പിന്നീട് ബലമായി മാധ്യമ സംഘത്തെ കസ്റ്റഡിയില്‍ എടുത്തു. എന്നാല്‍ ലൈവില്‍ ഉടനീളം പ്രതിമയുടെ ധീരമായ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആയില്ല.
മലയാളി പ്രേക്ഷകർക്ക് മികച്ച ഒരുപിടി ഗാനങ്ങൾ സമ്മാനിച്ച ഗായകനാണ് വിജയ് യേശുദാസ്. കോലക്കുഴൽ വിളി കേട്ടോ… എന്ന് ഗാനം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. ഗായകൻ എന്നതിൽ ഉപരി അഭിനയത്തിലും വിജയ് ഒരു കൈ നോക്കിട്ടുണ്ട്. 2000 ൽ പുറത്തിറങ്ങിയ മില്ലേനിയം സ്റ്റാർസ് എന്ന ചിത്രത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്ത് എത്തിയത്. ഈ ഗാനം പുറത്തിറങ്ങിയിട്ട് 20 വർഷം ആകുകയാണ്. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ആ ഗാനം ചർച്ചയാകാറുണ്ട്.
ഇപ്പോഴിത മലയാളത്തിൽ തന്നെ വിസ്മയിപ്പിച്ച നടനെ കുറിച്ച് വെളിപ്പെടുത്തുകയാണ് വിജയ് യേശുദാസ്. കേരളകൗമുദി ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വീട്ടിലെ മോഹൻലാൽ മമ്മൂട്ടി കമൽഹാസൻ- രജനികാന്ത് ഫാൻസിനെ കുറിച്ചും വിജയ് പറയുന്നുണ്ട്.
ഞാൻ പണ്ട്തൊട്ടേ ഒരു ലാലേട്ടൻ ഫാനാണ്. എന്റെ വീട്ടിൽ ഞാൻ ലാലേട്ടന് ഫാനു ,എന്റെ ചേട്ടൻ മമ്മൂക്ക ഫാനുമായിരുന്നു തമിഴിൽ ഞാൻ രജനി ഫാനും അനിയൻ കമൽ ഫാനുമായിരുന്നു. പക്ഷെ അഭിനയരംഗത്തേയ്ക്ക് വന്നതിന് ശേഷം ഭയങ്കരമായി ആരാധിക്കുന്ന ഒരാൾ എന്ന് പറയുന്നത് മമ്മൂക്കയാണ്. ഡ്രസിംഗിലുൾപ്പെടെ എല്ലാത്തിലുമുള്ള ശ്രദ്ധ ഞാൻ ഫോളേ ചെയ്യുന്ന ഒരു കാര്യമാണ്- വിജയ് യേശുദാസ് പറയുന്നു. ചില കഥാപാത്രം മമ്മൂക്ക ചെയ്താല ശരിയാകുകയുളളൂ, ചിലത് ലാലേട്ടന് ചെയ്യാൻ മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഈ ജനറേഷനിൽ രണ്ട് പേരെ പറയുകയാണെങ്കിൽ അത് ഫഹദ് ഫാസിലും പാർവതിയുമായിരിക്കു കഥാപാത്രമാകാനുളള അവരുടെകഴിവ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.
ജീവിതത്തിൽ അച്ഛൻ യേശുദാസ് ചെയ്യരുതെന്ന് പറഞ്ഞതിനെ കുറിച്ചും വിജയ് യേശുദാസ് പറയുന്നുണ്ട്. അഭിനയത്തിൽ പേകേണ്ട അത് പാട്ടിനെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ആദ്യമൊക്കെ അത് കേട്ടു. പാട്ടിലൊന്ന് പച്ച പിടിച്ചതിന് ശേഷമാണ് മാരിയിൽ ഓഫർ വരുന്നത്. അഭിനയിക്കണമെന്ന ആഗ്രഹം ആദ്യമേ ഉളളതു കൊണ്ട് അത് ചെയ്തു- വിജയ് യേശുദാസ് പറയുന്നു.
വിജയ് യേശുദാസ് വീണ്ടും നായകനായി എത്തുകയാണ്. ബഹുഭാഷ ചിത്രമായ സാൽമൺ ആണ് വിജയ് യുടെ പുതിയ ചിത്രം. നല്ലൊരു കോൺസപ്റ്റിലുള്ള പടമാണ്. നായകന്റേയും സുഹൃത്തുക്കളുടേയും ജീവിതത്തിൽ നടക്കുന്ന സംഭവത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം . ഒരു ശതമാനം ചിത്രീകരണം കഴിഞ്ഞു. ഇനി പാട്ടിന്റെ ഷൂട്ട് ബാക്കിയുണ്ട്. അത് ഇനിയുള്ള പെർമിഷനും കാര്യങ്ങളും പോലെയിരിക്കും അതിന് കാത്തിരിക്കുകയാണെന്നും വിജയ് യേശുദാസ് പറഞ്ഞു.
പുതിയ ചുവട് വയ്പ്പിനെ കുറിച്ചും വിജയ് യേശുദാസ് അഭിമുഖത്തിൽ പറയുന്നുണ്ട്. ബിസിനസ്സിലേയ്ക്കാണ് പുതിയ മാറ്റം. സലൂൺ ബിസിനസ്സിലേയ്ക്കാണ് വിജയ് യുടെ ചുവട് വയ്പ്പ്. സലൂൺ എന്ന ആശയം വന്നത് ഒരു സുഹൃത്ത് വഴിയാണ്. എന്റെയടുത്ത് ഇങ്ങനെയൊരു ഐഡിയ പറഞ്ഞപ്പോൾ പോയി അന്വേഷിച്ചു. ഇന്റീരിയൽസ്, ആംബിയൻസ് എല്ലാം വ്യത്യസ്തമായ ഒരു കോൺസപ്റ്റിലാണ്. അമേരിക്കയിലൊക്കെ പോകുമ്പോൾ താടിയൊക്കെ ട്രിം ചെയ്യാൻ പ്രോപ്പറായിട്ടുള്ള ബാർബർ ഷോപ്പിലൊക്കെയാണ് പോകാറ്. കൊച്ചിയിൽ ആദ്യമായി അങ്ങനെയൊരു ഷോപ്പ് തുടങ്ങാൻ പറ്റുമെന്ന ഐഡിയ വന്നപ്പോൾ ഞാൻ അതിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരാണ് ബിസിനസ് പാർട്‌നേഴ്സ്. പ്രൊഡക്ട്സിന്റെ ക്വാളിറ്റിയിലോ, സർവീസിലൊരു കോംപ്രമൈസുമില്ല. ഹൈജീനിന്റെ കാര്യം പ്രത്യേകിച്ച് എടുത്ത് പറയേണ്ട കാര്യമില്ല. അതിനൊന്നും വേറെ ചാർജുകളൊന്നും ഈടാക്കുന്നില്ല. മലയാളികൾക്ക് മൊത്തത്തിലൊരു പുതിയ അനുഭവമായിരിക്കും- വിജയ് പറഞ്ഞു
അവധി ദിവസം കൂട്ടുകാരോടൊപ്പം ചൂണ്ടയിടാന്‍ പോയ പ്രവാസി മലയാളി വെള്ളക്കെട്ടില്‍ വീണ് മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം വൈലോങ്ങര ആശാരിപ്പടി സ്വദേശി മൂന്നാക്കല്‍ മുഹമ്മദലിയാണ് ജിദ്ദക്കടുത്ത ശുഹൈബയില്‍ മരിച്ചത്. 48 വയസ്സായിരുന്നു.
ശനിയാഴ്ചയായിരുന്നു സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയതായിരുന്നു മുഹമ്മദലി. അതിനിടെയാണ് ശക്തമായ പൊടിക്കാറ്റ് വീശിയത്. ഇതോടെ എല്ലാവരും വാഹനത്തിനു സമീപത്തേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയപ്പോഴാണ് മുഹമ്മദലി കൂടെയില്ലെന്ന് മനസിലാകുന്നത്.
പരസ്പരം കാണാന്‍ കഴിയാത്ത കാറ്റായിരുനെങ്കിലും പരിസരത്ത് തിരച്ചില്‍ നടത്തി. മീന്‍ പിടിക്കാനിരുന്നിരുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ചൂണ്ടയും മാസ്‌കും കണ്ടെത്തി. തുടര്‍ന്നുള്ള അന്വേഷത്തിലാണ് വെള്ളക്കെട്ടില്‍ വീണു മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മക്കയിലെ ബജറ്റ് റെന്റ് എ കാര്‍ കമ്പനിയിലെ ജീവനക്കാരനാണ്. പിതാവ്: പരേതനായ മൂന്നാക്കല്‍ സൂപ്പി, ഉമ്മ: ഖദീജ വഴിപ്പാറ, ഭാര്യ: പാലത്തിങ്ങല്‍ റജീന പെരിന്തല്‍മണ്ണ, മക്കള്‍: ജിന്‍സിയ, സിനിയ. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കും.