എല്‍ഡിഎഫില്‍ പാലാ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ എന്‍സിപിയുടെ ഔദ്യോഗിക വിഭാഗം മാണി സി കാപ്പന്‍ എംഎല്‍എയെ പിന്തുണച്ച് യുഡിഎഫിലേക്ക് പോയേക്കുമെന്ന് സൂചന. എന്‍സിപിയുടെ ഇരു വിഭാഗങ്ങളും ആളുകളെ തങ്ങളുടെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. ജില്ലാ പ്രസിഡന്റുമാരെയും ഭാരവാഹികളെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ശ്രമം.
അതേസമയം പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ മൂലം താഴേത്തട്ടിലെ പ്രവര്‍ത്തകരാണ് ആശങ്കയിലായിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി മാറ്റം ഉണ്ടാകില്ലെന്നാണ് അറിയുന്നത്. ഇടതുമുന്നണിയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ശേഷം മുന്നണി വിട്ടാല്‍ ജനപ്രതിനിധികള്‍ കൂറുമാറ്റ പരിധിയില്‍ വരും. മന്ത്രി എ കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്നവരാണ് ഇക്കാര്യത്തില്‍ ഏറ്റവുമധികം വിഷമിക്കുന്നത്. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെ ഔദ്യോഗിക നേതൃത്വം മുന്നണി വിട്ടാല്‍ ഇടതുമുന്നണിയില്‍ തുടരുന്ന ശശീന്ദ്രന്‍ വിഭാഗത്തെ ജനപ്രതിനിധികളുടെ ഭാവി അനിശ്ചിതത്തിലാകും. ഇക്കാരണങ്ങളാല്‍ താഴെത്തട്ടിലെ സീറ്റ് ചര്‍ച്ചകള്‍ക്ക് എന്‍സിപി പ്രവര്‍ത്തകരുടെ ആവശ്യങ്ങള്‍ സിപിഎം പരിഗണിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
ഔദ്യോഗിക നേതൃത്വം എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിനെ ഈയാഴ്ച കാണാന്‍ ആലോചിക്കുന്നുണ്ട്. ദേശീയ നേതൃത്വത്തിന് ഇടതുമുന്നണിയില്‍ തന്നെ നില്‍ക്കണമെന്ന് നിര്‍ബന്ധമില്ല. ഭരണമാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ യുഡിഎഫിലേക്ക് കളം മാറുന്നതിന് ദേശീയ നേതൃത്വം അനുമതി നല്‍കിയേക്കും.
ഇതിനിടെ തട്ടിപ്പ് കേസില്‍ കോടതി ശിക്ഷിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയന്‍ പുത്തന്‍പുരയ്ക്കലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചതും വിവാദമായിട്ടുണ്ട്. പാര്‍ട്ടി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്താല്‍ അന്വേഷണത്തിന് സബ്കമ്മിറ്റിയെ നിയോഗിച്ച് അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്താണ് തുടര്‍ നടപടിയെടുക്കേണ്ടത്. എന്നാല്‍ പ്രസിഡന്റ് ടി പി പീതാംബരന്‍ മാസ്റ്റര്‍ ഏകപക്ഷീയമായി നടപടിയെടുക്കുന്നുവെന്നാണ് ശശീന്ദ്രന്‍ വിഭാഗത്തിന്റെ ആക്ഷേപം.
പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്‌സിഡ്‌സ് ഡീലേഴ്‌സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്ന യൂടൂബര്‍ തന്റെ കാര്‍ കത്തിച്ചു. 2.4 കോടി രൂപ വില വരുന്ന മെഴ്‌സിഡസ് എഎംജി ജിടി 63 എസ് ആണ് റഷ്യന്‍ യൂടൂബറായ മിഖായേല്‍ ലിത്വിന്‍ കത്തിച്ചത്. ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്ന വീഡിയോ ലക്ഷക്കണക്കിനാളുകളാണ് മിഖായേല്‍ ലിത്വിന്‌റെ ഫേസ്ബുക്ക് ചാനലില്‍ കണ്ടത്.
അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. എന്നാല്‍ ഈ റിപ്പയറുകളൊന്നും ഫലമുണ്ടാക്കിയില്ല. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. ഒരു സര്‍വീസില്‍ ടര്‍ബൈന്‍ മാറ്റി. ഇത് ജര്‍മ്മനിയില്‍ നിന്ന് വരുത്തിയതാണ്. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്‌സിഡസ് ഡീലേഴ്‌സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. തുടര്‍ന്നാണ് പ്രതിഷേധത്തിന്റെ ഭാഗമായി മിഷ എന്നറിയപ്പെടുന്ന മിഖായേല്‍ ലിത്വിന്‍ കാര്‍ കത്തിച്ചത്.
വീട്ടുജോലിക്കാരെ തേടി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ് ബ്രിട്ടനിലെ രാജകുടുംബം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏകദേശം 18.5 ലക്ഷം രൂപ തുടക്കത്തിൽ ശമ്പളം ലഭിക്കും. ദി റോയൽ ഹൗസ്ഹോൾഡ് എന്ന ഔദ്യോഗിക വെബ്ൈസറ്റിൽ ഒഴിവുകൾ സംബന്ധിച്ച വിവരങ്ങളും പങ്കുവച്ചിട്ടുണ്ട്. വിൻഡ്‌സർ കാസിലിലാണ് ജോലിയെങ്കിലും ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിക്കായി പോകണം. കൊട്ടാരത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യണം എന്ന നിബന്ധനയുമുണ്ട്.
ഇംഗ്ലീഷ്, കണക്ക് എന്നിവയിൽ മിടുക്കുണ്ടാവണം. ഇതിനൊപ്പം വീട്ടുജോലികൾ ചെയ്ത് മുൻപരിചയവും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. ഇതിന് പിന്നാലെയാകും സ്ഥിര നിയമനം. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. സിൽവർ സ്വാൻ റിക്രൂട്ട്മെന്റ് ഏജൻസി കമ്പനിയാണ് ജോലിക്കാരെ തിരഞ്ഞെടുക്കുന്നത്.ജോലിക്കായുള്ള അപേക്ഷകൾ ഒക്ടോബർ 28 ന് അവസാനിക്കും. അതിനുശേഷം വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും.
‘സേവ് ദ ഡേറ്റ്’ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്ന ഫോട്ടോഷൂട്ടുകൾ. വ്യത്യസ്ത തരം പ്രമേയം ആണ് പ്രത്യേകത. എന്നാലിപ്പോൾ ഒരു വിവാഹത്തിന്റെ ചിത്രങ്ങളാണ് വൈറലാകുന്നത്. പക്ഷേ ‘സേവ് ദ ഡേറ്റ’ല്ല.
പ്രളയത്തില്‍ കര കവിഞ്ഞൊഴുകുന്ന പുഴ മുറിച്ചുകടന്ന് വിവാഹച്ചടങ്ങിനായി പള്ളിയിലേക്ക് പോകുന്ന വധുവും വരനും. വിവാഹം നിശ്ചയിച്ചിട്ട് മാസങ്ങളായിരുന്നു. ഇതിനിടെ തികച്ചും അപ്രതീക്ഷിതമായാണ് പ്രളയത്തിന്റെ വരവ്. വിവാഹം മാറ്റിവയ്ക്കാനുമാകില്ല. ഫിലിപ്പീൻസിലാണ് കൗതുകക്കാഴ്ച.
റോനിൽ ഗുലീപ്പയും ജെസീൽ മസ്വേലയും സാഹസികമായി പുഴകടന്ന് പള്ളിയിലെത്തുകയായിരുന്നു. കൂട്ടിന് വീട്ടുകാരും സുഹൃത്തുക്കളും. ഇതിനിടെ പകർത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഏത് സാഹസികതയെയും തരണം ചെയ്ത് ജീവിതത്തിന്റെ നല്ല നിമിഷം ആസ്വദിക്കുക എന്നാണ് പലരും ഈ ചിത്രത്തിന് പ്രതികരിക്കുന്നത്.
Baha is real haha
# smile kau galabang sa tubig among bride hehe..
#brgy. LuyangPosted by Josephine Bohol Sabanal on Friday, 23 October 2020
അപ്പാർട്ട്മെന്റിൽ ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടുപടിക്കൽ മൂത്രമൊഴിച്ചെന്ന് ആരോപണം നേരിട്ട എ.ബി.വി.പി ദേശീയ പ്രസിഡന്റ് ഡോ.ഷണ്‍മുഖം സുബ്ബയ്യയെ എയിംസ് ബോര്‍ഡ് അംഗമാക്കി നിയമിച്ചതായി റിപ്പോര്‍ട്ട്. മധുരയിലെ തോപ്പൂറിലെ പ്രൊജക്ടിനായുള്ള എയിംസിന്റെ ബോര്‍ഡിലേക്കാണ് സുബ്ബയ്യയെ നിയമിച്ചത്.
പ്രതിപക്ഷ എംപിമാരുടെ അടക്കം എതിർപ്പ് അവഗണിച്ചാണ് തീരുമാനം. ചെന്നൈയില്‍ അപ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് താമസിക്കുന്ന 63 കാരിയായ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന് സുബ്ബയ്യക്കെതിരെ പൊലീസില്‍ പരാതി നിലനിൽക്കുന്നുണ്ട്. വീട്ടുപടിയ്ക്കല്‍ മൂത്രമൊഴിക്കുന്നു, വീട്ടിലേക്ക് ചിക്കന്‍ വേസ്റ്റ് കഷണങ്ങള്‍ വലിച്ചെറിയുന്നു തുടങ്ങിയ പരാതികളും സ്ത്രീ സുബ്ബയ്യയ്‌ക്കെതിരെ ഉന്നയിച്ചിരുന്നു.
ഹൗസിങ് സൊസൈറ്റിയില്‍ പാര്‍ക്കിങ് സ്ലോട്ടുകളെ സംബന്ധിച്ചുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നില്‍. ജൂലായ് 11-ന് ആദംപാക്കം പൊലീസ് സ്റ്റേഷനിലാണ് 63-കാരിയായ വിധവ പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും ഫോട്ടോകളും ഇവര്‍ പരാതിക്കൊപ്പം നല്‍കിയിരുന്നു.
യുവതിയെ കാമുകനൊപ്പം കണ്ടത് മകനോട് പറഞ്ഞുകൊടുക്കുമെന്ന് പറഞ്ഞ അമ്മായിയമ്മയെ കൊലപ്പെടുത്തി. 28–കാരിയായ യുവതിയും കാമുകനും ചേർന്നാണ് 57–കാരിയെ കല്ല് കൊണ്ട് ഇടിച്ചുകൊന്നത്. കാമുകന്‍ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണം ഇരുവരിലേക്കും എത്തിയത്. തുടര്‍ന്ന് പ്രതികള്‍ കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് അന്വേഷണം ആരംഭിച്ചു.
മുംബൈയിലാണ് സംഭവം. വീട്ടില്‍ കല്ല് കൊണ്ട് ഇടിച്ചു കൊന്ന നിലയില്‍ 57കാരിയെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 28കാരിയെയും കാമുകന്‍ ദീപക് മാനെയും ഒരുമിച്ച കണ്ട 57കാരി ഇരുവരും തമ്മിലുളള ബന്ധം മകനോട് പറയുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതാണ് ഭര്‍തൃമാതാവിനെ കൊല്ലാന്‍ യുവതിയെയും കാമുകനെയും പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് കൊല്ലാന്‍ ഇരുവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നു.
പ്രതികളെ ബോറിവാലിയിലെ മഹാത്മ ഫുലെ പ്രദേശത്ത് നിന്നാണ് പിടികൂടിയത്. ദീപക് മാനെ ഇടയ്ക്കിടയ്ക്ക് വീട്ടില്‍ വരാറുണ്ടെന്ന മറ്റു കുടുംബാംഗങ്ങളുടെ മൊഴിയാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്യുകയായിരുന്നു.
ദോഹ ∙ മലയാളികള്‍ ഉള്‍പ്പെട്ട ഖത്തറിലെ പ്രമാദമായ യമനി കൊലപാതക കേസിലെ പ്രതികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചു. കേസില്‍ നാലു മലയാളികള്‍ക്ക് വധശിക്ഷയാണ് വിധിച്ചത്. ഏതാനും പ്രതികളെ കോടതി വെറുതെവിട്ടു. ഒന്നാം പ്രതി കെ. അഷ്ഫീര്‍, രണ്ടാം പ്രതി അനീസ്, മൂന്നാം പ്രതി റാഷിദ് കുനിയില്‍, നാലാം പ്രതി ടി.ശമ്മാസ് എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചത്. പ്രതിപട്ടികയിലുള്ള 27 പ്രതികളും മലയാളികളാണ്.
കേസില്‍ നാലു പേര്‍ക്ക് വധശിക്ഷയും ഏതാനും പ്രതികളെ വെറുതെ വിടുകയും മറ്റ് പ്രതികള്‍ക്ക് അഞ്ചു വര്‍ഷം, രണ്ടു വര്‍ഷം, ആറ് മാസം എന്നിങ്ങനെയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നതെന്ന് ദോഹയിലെ അഭിഭാഷകനായ നിസാര്‍ കോച്ചേരി വ്യക്തമാക്കി. വിധി ആശ്വാസകരമാണെന്നും നിസാര്‍ കോച്ചേരി പ്രതികരിച്ചു. വിധി പ്രഖ്യാപനത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. 27 പേരില്‍ പ്രധാന പ്രതികളായ മൂന്നു പേര്‍ നേരത്തെ പൊലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
പ്രതി ചേര്‍ക്കപ്പെട്ടവരില്‍ 12 പേര്‍ക്ക് ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമ സഹായ സെല്‍ എന്നിവയുമായി ചേര്‍ന്ന് നിസാര്‍ കോച്ചേരിയാണ് സൗജന്യ നിയമസഹായം നല്‍കിയത്. കൊലപാതക വിവരം മറച്ചുവയ്ക്കല്‍, കളവ് മുതല്‍ കൈവശം വയ്ക്കല്‍, നാട്ടിലേക്ക് പണം അയയ്ക്കാന്‍ ഐഡി കാര്‍ഡ് നല്‍കി സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് 12 പേര്‍ക്കെതിരെ ചുമത്തിയിരുന്നത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. വിശുദ്ധ റംസാന്‍ മാസത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ 27-ാം ദിവസമാണ് പ്രതികള്‍ കൊലപാതകം നടത്തിയത്. മുറിയില്‍ ഉറങ്ങി കിടക്കുകയായിരുന്ന യമനി സ്വദേശിയെ ഒന്നാം പ്രതി അഷ്ഫീറും കൂട്ടാളികളും ചേര്‍ന്നാണ് ക്രൂരമായി കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം മുറിയിലുണ്ടായിരുന്ന സ്വര്‍ണവും പണവും അപഹരിക്കുകയും മോഷ്ടിച്ച പണം പ്രതികള്‍ വിവിധ മാര്‍ഗങ്ങളിലൂടെ നാട്ടിലേയ്ക്ക് അയയ്ക്കുകയും ചെയ്തു. പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.ആക്രമിക്കപ്പെട്ട നടി തന്നെയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തേ വിചാരണക്കോടതിയില്‍ പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്നാരോപിച്ചാണ് പരാതിക്കാരി ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗത്തുനിന്ന് മാനസികമായി വിഷമിപ്പിക്കുന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉണ്ടായിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ ജഡ്ജിയാണ് കേസില്‍ വാദം കേള്‍ക്കുന്നത്.
മൊഴി രേഖപ്പെടുത്തുന്നതില്‍ മന:പൂര്‍വം വീഴ്ചവരുത്തി, ഇന്‍-ക്യാമറ നടപടികളായിട്ടും പ്രതിഭാഗം അഭിഭാഷകരുടെ എണ്ണം നിയന്ത്രിക്കാന്‍ തയ്യാറായില്ല, പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചത് ചൂണ്ടിക്കാണിച്ചുള്ള ഹര്‍ജി പരിഗണിക്കാന്‍ തയ്യാറാവുന്നില്ല തുടങ്ങിയ ആരോപണങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്.
എറണാകുളത്തെ പ്രത്യേക കോടതിയില്‍ അടച്ചിട്ട മുറിയിലാണ് വിചാരണ നടക്കുന്നത്. നടപടികള്‍ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. കോവിഡ് പശ്ചാത്തലത്തില്‍ ജഡ്ജിയുടെ ആവശ്യപ്രകാരം നീട്ടി നല്‍കിയ സമയമാണിത്.
കോഴിക്കോട്∙ ജീവനക്കാരന്റെ കണ്ണിൽ മണൽ എറിഞ്ഞു പെട്രോൾ പമ്പിൽ നിന്ന് 32,000 രൂപ കവർന്നു. ഇന്നു പുലർച്ചെ 3.15ന് നടക്കാവ് കണ്ണൂർ റോഡിലെ പെട്രോൾ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരിൽ ഒരാൾ ഇറങ്ങി മണൽ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യിൽ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
ന്യൂഡൽഹി∙ ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഡൗൺലോഡ് ചെയ്ത ആരോഗ്യ സേതു മൊബൈൽ ആപ് നിർമച്ചതാരെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കേന്ദ്രസർക്കാർ. കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാക്കുന്നതിനുവേണ്ടിയാണ് സർക്കാർ ആപ് നിർമിച്ചത്. നാഷനൽ ഇൻഫോമാറ്റിക്സ് സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് ആപ് നിർമിച്ചതെന്ന് ആരോഗ്യ സേതു വെബ്സൈറ്റിൽ പറയുന്നു. എന്നാൽ ഈ രണ്ട് വിഭാഗങ്ങളും തങ്ങളല്ല ആപ് നിർമിച്ചതെന്ന് അറിയിച്ചു. വിവരാവകാശപ്രകാരം വിവരം ആരാഞ്ഞതിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
ആപ് നിർമിച്ചതുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും പക്കലില്ലെന്ന് നാഷണൽ ഇൻഫോമാറ്റിക്സ് സെന്റർ അറിയിച്ചു. ഐടി മന്ത്രാലയം, ദേശീയ ഇ–ഗവേണൻസ് ഡിവിഷനു ചോദ്യം കൈമാറിയെങ്കിലും വിവരം തങ്ങളുടെ വിഭാഗവുമായി ബന്ധപ്പെട്ടതല്ല എന്നായിരുന്നു മറുപടി നൽകിയത്. ഇതെത്തുടർന്ന് ആരാണ് ആരോഗ്യസേതു ആപ് നിർമിച്ചതെന്ന് വ്യക്തമാക്കണമെന്ന് വിവരാവകാശ കമ്മിഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വിവരങ്ങൾ നിഷേധിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല. ചീഫ് പബ്ലിക് ഇൻഫർമേഷൻ ഓഫിസർക്കും ദേശീയ ഇ ഗവേണൻസ് ഡിവിഷനും വിവരാവകാശ കമ്മിഷൻ നോട്ടിസ് അയച്ചു. എന്തുകൊണ്ടാണ് സർക്കാർ നിരുത്തരവാദിത്തപരമായി മറുപടി നൽകുന്നത്? വെബ്സൈറ്റിനെക്കുറിച്ച് അറിവില്ലെങ്കിൽ എങ്ങനെയാണ് സർക്കാരിന്റെ ഡൊമൈനിൽ വെബ്സൈറ്റ് നിർമിച്ചതെന്നും കമ്മിഷൻ ചോദിച്ചു.