കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.നിയന്ത്രണങ്ങള്‍ ലംഘിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡിജിപി യും ഉറപ്പാക്കണമെന്നും ഹൈക്കോടതി പറഞ്ഞു
നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ബാധ്യതയും ഉത്തരവാദിത്തവും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിന് ഉത്തരവ്
കേസിലെ എതിര്‍കക്ഷികളായ രാഷ്ടീയ പാര്‍ട്ടികള്‍ക്ക് കോടതി നോട്ടീസയച്ചു. ജൂലൈ 31 വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും ഹൈക്കോടതി വിലക്കി.കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കോടതി നിര്‍ദ്ദേശം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിച്ചു. 85.13% പേരാണ് പ്ലസ് ടുവില്‍ വിജയിച്ചത്. 114 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടിയെന്ന് മന്ത്രി രവീന്ദ്രനാഥ്.
234 കുട്ടികള്‍ക്ക് മുഴുവന്‍ മാര്‍ക്കും ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.77 ശതമാനം കൂടുതല്‍ ഈ വര്‍ഷം വിജയശതമാനം. എറണാകുളം ജില്ല ഏറ്റവും കൂടുതല്‍ വിജയശതമാനം നേടി. 12,510 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.
ഫലമറിയാന്‍ www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുക.
പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പിആര്‍ഡി ലൈവിലും ലഭിക്കും. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ നല്‍കിയാല്‍ വിശദമായ ഫലം അറിയാം. ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ നിന്നും പിആര്‍ഡി ലൈവ് ( PRD LIVE) ഡൗണ്‍ലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും.
ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരക മീര അനിൽ വിവാഹിതയായി. മല്ലപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് വരൻ. തിരുവനന്തപുരത്തുവെച്ചായിരുന്നു വിവാഹം. ജൂൺ അഞ്ചിന് നിശ്ചയിച്ചിരുന്ന വിവാഹം കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ നീട്ടിവയ്ക്കുകയായിരുന്നു.
മാട്രിമോണിയൽ വഴി വന്ന ആലോചന വിവാഹത്തിലെത്തുകയായിരുന്നെന്നും എന്നാൽ കണ്ടപ്പോൾ തന്നെ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലായെന്നുമാണ് വിവാഹത്തെ കുറിച്ച് മുൻപൊരു അഭിമുഖത്തിൽ മീര പറഞ്ഞത്. ജനുവരിയിലായിരുന്നു മീരയുടെ വിവാഹനിശ്ചയം നടന്നത്.
“ഒട്ടും മേക്കപ്പ് ഇല്ലാത്ത ആളെയായിരുന്നു കക്ഷി നോക്കി കൊണ്ടിരുന്നത്. ഞാനാണെങ്കിൽ ഓവർ മേക്കപ്പിന്റെ പേരിൽ എപ്പോഴും ട്രോളുകൾ വാങ്ങുന്ന ആളും. നേരിൽ കാണുമ്പോൾ ഞാൻ മേക്കപ്പിലാകുമോ എന്നായിരുന്നു വിഷ്ണുവിന്റെ പേടി. ഞാൻ വളരെ സിംപിൾ ആയാണ് ചെന്നത്. കക്ഷി അതിശയിച്ചു പോയി.,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മീര പറഞ്ഞതിങ്ങനെ.
“ആദ്യമായി നേരിൽ കണ്ട് പിരിയാൻ നേരം ജീവിതയാത്രയിൽ നമ്മൾ മുന്നോട്ടാണോ അതോ ഇവിടെ വച്ച് പിരിയുകയാണോ എന്ന് ചോദിച്ചപ്പോൾ വിഷ്ണു ഒന്നും മിണ്ടാതെ ഒരു മോതിരം എടുത്ത് എന്റെ വിരലിൽ അണിയിച്ചു,” ആദ്യമായി തമ്മിൽ കണ്ട നിമിഷത്തെ കുറിച്ച് മീര പറയുന്നു.
യു കെ യിലെ ബേൺലിയിൽ താമസിക്കുന്ന യുകെ മലയാളി മാട്രിമോണിയൽ സ്ഥാപനം നടത്തുന്ന ഷിബു കൈതോലിയുടെ മാതാവ് കാഞ്ഞാർ: കിഴക്കേക്കര കൈതോലിൽ പരേതനായ ഇട്ടിക്കുഞ്ഞിൻ്റെ ഭാര്യ മറിയക്കുട്ടി (85 ) നിര്യാതയായി വിവരം വ്യസന സമ്മതം അറിയിക്കുന്നു . സംസ്കാരം (ബുധൻ – 15-7-2020) 2.30 ന് അറക്കുളം സെൻ്റ് മേരീസ് പുത്തൻ പളളിയിൽ. വാഴക്കുളം നമ്പ്യാപറമ്പിൽ കുടുംബാംഗമാണ് .
മക്കൾ: ജെസ്സി, വിൻസി, ഷിബു,(യു .കെ ) ബിജു,(കാനഡ ) സിൻസി,(സിംഗപ്പൂർ ) പരേതനായ ബാബു.
മരുമക്കൾ: റാണി വേങ്ങാപ്പള്ളിൽ,(ആരക്കുഴ) ബേബിച്ചൻ പന്തപ്പള്ളിൽ,(പാലാ ) മാത്യു പുതിയാപറമ്പിൽ ,(നെടുംകുന്നം )മേഴ്സി പുളിയമ്മാക്കൽ, (തോപ്രാംകുടി )ആൻസി കാണ്ടാവനം (കുടയത്തൂർ ), സജി കിഴക്കേക്കര(ചെറുപുഴ )
ഷിബുവിന്റെ അമ്മയുടെ നിര്യണത്തിൽ ഇടുക്കി ജില്ലാ സംഗമവും ഇടുക്കി ചാരിറ്റി ഗ്രൂപ്പും ദുഖവും ആദരാഞ്ജലിയും അറിയിച്ചു.
എന്നും മലയാളം യുകെയുടെ ഒരു നല്ല സുഹൃത്തായ ഷിബു കൈതോലിയുടെ മാതാവിന്റെ വേർപാടിൽ ദുഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ മലയാളംയുകെ ന്യൂസും പങ്കു ചേരുന്നു.
മൃതസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെപറയുന്ന ലിങ്കിൽ ലഭ്യമാണ്
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കരനെ, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് അധികൃതർ ചോദ്യം ചെയ്തത് ഒമ്പത് മണിക്കൂറിലെറെ സമയം. ഇന്നലെ വൈകിട്ട് അഞ്ചരയോടെ ആരംഭിച്ച ചോദ്യം ചെയ്തല്‍ പൂര്‍ത്തിയായത് ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക്. ചോദ്യം ചെയ്യല്‍ വീണ്ടും നടന്നേക്കുമെന്നാണ് സൂചന. ശിവശങ്കറിനെ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ശേഷം പുലര്‍ച്ചെ തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കസ്റ്റ്ംസ് അധികൃതര്‍ വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ ശിവശങ്കര്‍ സെക്രട്ടറിയേറ്റിന് സമീപിത്തെ കസ്റ്റ്ംസ് ഓഫീസില്‍ എത്തുകയായിരുന്നു.
പിന്നീടാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്ത്, സ്വപ്‌ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുമായി ശിവശങ്കരനുള്ള ബന്ധത്തെക്കുറിച്ച് അടക്കമുള്ള കാര്യങ്ങളെക്കുറിച്ച് ചോദ്യം ചെയ്യാൻ ആരംഭിച്ചത്. ശിവശങ്കറിന്റെ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായതായാണ് ചോദ്യം ചെയ്യല്‍ നീണ്ടുപോകാന്‍ കാരണമെന്ന് സൂചനയുണ്ട്. കൊച്ചിയില്‍നിന്ന് കസ്റ്റംസ് കമ്മീഷണർ ഡിയോ കോണ്‍ഫറന്‍സിലൂടെ ചോദ്യം ചെയ്യലില്‍ പങ്കെടുത്തു. ഇതിനിടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന വാര്‍ത്തകളും പരന്നു. രാത്രി 12 മണിയോടെ കസ്റ്റംസ് ആസ്ഥാനത്തി്‌ന് മുന്നില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ മാറ്റി ആസ്ഥാനത്തിന്റെ ഗേറ്റ് ഉദ്യോഗസഥര്‍ അടയ്ക്കുകയും ചെയ്തു. ഇതാണ് അറസ്റ്റ് നടക്കാാന്‍ പോകുന്നുവെന്ന് അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് ഇന്ന് കസ്റ്റംസ് കടന്നേക്കുമെന്ന് സൂചനയുണ്ട്.
പുലര്‍ച്ച രണ്ടേ മുപ്പതോടെയാണ് കസ്റ്റംസ് ആസ്ഥാനത്തുനിന്ന് ഒരു വാഹനം പുറപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള വാഹനമായിരുന്നു അത്. പിന്നാലെ മറ്റൊരു വാഹനത്തിലാണ് ശിവശങ്കര്‍ കടന്നുപോയത്. അദ്ദേഹത്തിന്റെ വാഹനത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇല്ലെന്ന് കണ്ടതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ശിവശങ്കര്‍ ഉദ്യോഗസ്ഥരുടെ വാഹനത്തോടൊപ്പം പൂജപ്പുരയിലെ വസതിയില്‍ എത്തിയത്. ഇതോടെയാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് തല്‍ക്കാലം വിരാമമായത്. അത്തരം നടപടികളിലേക്ക് അധികൃതര്‍ ഇന്ന് കടന്നേക്കുമെന്ന സൂചനയുണ്ട്. ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കാര്‍ഗോ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ രാമമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വിളിച്ചുവരുത്തിയത്. ഡി ആര്‍ ഐ സംഘവും ചോദ്യം ചെയ്യലിലുണ്ടായിരുന്നു. ശിവശങ്കറിന്റെ നമ്പറിലേക്ക് സരിത്ത് ഒമ്പത് തവണയാണ് വിളിച്ചത്. ശിവശങ്കര്‍ തിരിച്ച് അഞ്ച് തവണയും വിളിച്ചു. ശിവശങ്കറിന്റെ വിവാദ ഫോണ്‍ വിളികളെ സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
അതിനിടെ തിരുവനന്തപുരത്ത് ശിവശങ്കറിന്റെ ഫ്‌ളാറ്റിന് തൊട്ടുമുന്നിലുളള ഹില്‍ട്ടന്‍ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. സ്വപ്‌നയും സരിത്തും ഇവിടെ എത്താറുണ്ടെന്ന വിവരത്തെ തുടര്‍ന്നാണിത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും സന്ദര്‍ശക റജിസറ്റരും കസ്റ്റംസ് പരിശോധിച്ചു. ഹോട്ടലില്‍ ഈ മാസം ഒന്ന് രണ്ട് തീയതികളില്‍ മുറിയെടുത്ത നാല് പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ തിരുവനന്തപുരം അരുവിക്കരയിലെ വീട്ടില്‍ കസ്റ്റംസ് അധികൃതര്‍ വീണ്ടും തിരച്ചല്‍ നടത്തി. ഇവിടെനിന്നും ഫോണുകള്‍ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തു.
ഏറെ ആരാധകരുള്ള താരമാണ് സല്‍മാന്‍ ഖാന്‍. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെക്കുന്ന പല ചിത്രങ്ങളും ട്രോളുകള്‍ക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ പങ്കുവച്ച ചിത്രത്തിനു താഴെ ട്രോളുകളുടെ പെരുമഴയാണ്. അതില്‍ വിമര്‍ശനങ്ങളുമായി എത്തിയവരില്‍ കൂടുതലും മലയാളികളാണ്. മലയാളത്തിലാണ് പലരും സല്‍മാന്‍ ഖാന്റെ പോസ്റ്റിനു താഴെ കമന്റുകള്‍ പറഞ്ഞിരിക്കുന്നത്.
ദേഹം മുഴുവന്‍ ചെളി പുരണ്ട നിലയിലുള്ള ചിത്രമാണ് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ‘എല്ലാ കര്‍ഷകര്‍ക്കും ആദരം’ എന്നും ചിത്രത്തിനു താഴെ താരം കുറിച്ചിട്ടുണ്ട്. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് മലയാളികളായ പലരും ഈ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
ദേഹത്ത് ചെളി പൂശിയത് ശരിയായില്ല, നിങ്ങളൊരു മികച്ച നടന്‍ തന്നെ, മുട്ടിലെഴഞ്ഞ് എവിടെ പോയി, എന്തൊരു പ്രഹസനമാണ് സജീ…തുടങ്ങി നിരവധി മലയാളം കമന്റുകളും പോസ്റ്റിന് താഴെയുണ്ട്. ഈ ചിത്രത്തെ അടിസ്ഥാനമാക്കി മലയാളികള്‍ ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്
മുഖ്യമന്ത്രി സ്ഥാനം വേണമെന്ന ഒറ്റ നിലപാടിൽ ഉറച്ചുനിൽക്കുന്ന സച്ചിൻ പൈലറ്റിനെ ബിജെപിയിലേക്ക് എത്തിക്കാൻ കരുനീക്കി ജ്യോതിരാദിത്യ സിന്ധ്യയും നേതൃത്വവും. രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്ലോട്ടുമായി ഇടഞ്ഞതോടെ ഉപമുഖ്യമന്ത്രി പദവും പിസിസി അധ്യക്ഷ പദവും നഷ്ടമായ സച്ചിനെ ബിജെപിയിലെത്തിക്കാൻ ബിജെപി ജ്യോതിരാദിത്യ സിന്ധ്യയെ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശ് കോൺഗ്രസിൽ കമൽനാഥുമായുണ്ടായ പടലപ്പിണക്കെ തുടർന്നാണ് സിന്ധ്യ ബിജെപിയിലെത്തിയത്.
രാജസ്ഥാനിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിൽ മുതലെടുപ്പ് നടത്താനുള്ള ദൗത്യം ബിജെപി ഏൽപിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തിനെയാണ്. മധ്യപ്രദേശിലേതിനു സമാനമായ ഒരു ചടുലനീക്കത്തിന് രാജസ്ഥാനിൽ ബിജെപി ശ്രമിക്കുന്നില്ലെന്ന് പാർട്ടിയിലെ മുതിർന്ന നേതാവ് വ്യക്തമാക്കി. ഗെഹ്‌ലോട്ട് സർക്കാറിനെ താഴെയിറക്കാൻ ആവശ്യമായ എംഎൽഎമാർ സച്ചിനൊപ്പമില്ല എന്നതാണ് ബിജെപി കളത്തിലിറങ്ങാൻ മടിക്കുന്നതിനു പിന്നിലെ പ്രധാന കാര്യം.
ഇതോടൊപ്പം, ബിജെപിയിൽ ചേരാൻ സച്ചിനു താൽപര്യമില്ലാത്തതും ഒരു കാരണമാണ്. രാജസ്ഥാൻ ബിജെപിയിലെ തന്നെ പടലപ്പിണക്കം കാരണം സച്ചിനെ ബിജെപിയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പവുമല്ല. ബിജെപിയിൽ തന്നെ രണ്ട് പക്ഷങ്ങളുണ്ട്. ഒന്ന് മുൻമുഖ്യമന്ത്രി വസുന്ധര രാജെ നേതൃത്വം നൽകുന്നത്. മറ്റൊന്ന് മോഡിയും ഷായും പിന്തുണയ്ക്കുന്ന വിഭാഗവും. ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് പൂനിയ, ഗുലാബ് ചന്ദ് കതാരിയ, രാജേന്ദ്ര സിങ് റാത്തോഡ്, ഗജേന്ദ്ര സിങ് തുടങ്ങിയവരാണ് ഈ പക്ഷത്തുള്ളത്. ആർഎസ്എസിന്റെ പിന്തുണയും ഇവർക്കാണുള്ളത്. എന്നാൽ ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയും വസുന്ധര രാജെ സിന്ധ്യയ്ക്കാണ്. ജ്യോതിരാദിത്യയ്ക്ക് വാഗ്ദാനം ചെയ്തതു പോലെ കേന്ദ്രമന്ത്രി പദം സച്ചിനും ബിജെപി മുന്നോട്ടുവെക്കുന്നുണ്ട്. പക്ഷേ സച്ചിന് രാജസ്ഥാനിൽ മുഖ്യമന്ത്രിസ്ഥാനം നൽകുക ബിജെപിക്ക് എളുപ്പമല്ല. വസുന്ധര രാജെയെ അനുനയിപ്പിക്കുക ശ്രമകരമാകും.
കോവിഡ് 19 പരിശോധനയ്ക്കിടെ നേസല്‍ സ്വാബ് സ്റ്റിക്ക് മൂക്കിനുള്ളില്‍ കുടുങ്ങി ബാലന് ദാരുണാന്ത്യം. സൗദി അറേബ്യയിലാണ് സംഭവം. പനിയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ കുട്ടിക്ക് കോവിഡ് ആണോയെന്ന് പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെയാണ് നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങിയത്.
റിയാദിലെ ശഖ്‌റ ജനറല്‍ ആശുപത്രിയിലാണ് സംഭവം. കടുത്ത പനിയെത്തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു. സാമ്പിളുകള്‍ ശേഖരിക്കുന്നതിനിടെ നേസല്‍ സ്വാബ് സ്റ്റിക്ക് ഒടിഞ്ഞ് മൂക്കില്‍ കുടുങ്ങി. ഇത് നീക്കം ചെയ്യുന്നതിനായി ഓപ്പറേഷന്‍ വേണമെന്ന് ആശുപത്രി അധികൃതര്‍ രക്ഷിതാക്കളെ അറിയിച്ചു.
തുടര്‍ന്ന് ജനറല്‍ അനസ്‌തേഷ്യ നല്‍കിയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് തൊട്ടടുത്ത ദിവസം ശ്വാസതടസം അനുഭവപ്പെട്ട് അബോധാവസ്ഥയിലായി കുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നാലെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പിതാവ് രംഗത്തെത്തി.
അനസ്‌തേഷ്യ നല്‍കുന്ന കാര്യത്തില്‍ ആദ്യം താന്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് അബ്ദുള്ള അല്‍ ജൗഫാന്‍ പറയുന്നത്. ഓപ്പറേഷന് ശേഷം സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടെ പരിശോധന ആവശ്യപ്പെട്ടെങ്കിലും ലീവിലാണെന്ന മറുപടിയാണ് ലഭിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു.
കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും പരാജയപ്പെട്ടു.. ആരോഗ്യസ്ഥിതി മോശമാകുന്നത് കണ്ട് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിച്ചുവെങ്കിലും ആംബുലന്‍സ് എത്താന്‍ വൈകി.. വാഹനം എത്തിയപ്പോഴേക്കും കുട്ടി മരണപ്പെട്ടിരുന്നു’ പിതാവ് വ്യക്തമാക്കി.
സംഭവത്തില്‍ അടിയന്തിര അന്വേഷണകമ്മിറ്റി രൂപീകരിച്ച് അന്വേഷണം വേണമെന്നാണ് ജൗഫാന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതിയും നല്‍കി. വിഷയത്തില്‍ നേരിട്ട് ഇടപെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയതായും കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകാരായ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടേണ്ട തീരുമാനത്തില്‍ മാറ്റം വരുത്തി ഡൊണാള്‍ഡ് ട്രംപ്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ്‍ ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യും രംഗത്തെത്തിയിരുന്നു.
ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം അറിയിച്ചിരിക്കുന്നത്.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഫ്രാങ്കോയുടെ അഭിഭാഷകന് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആയത്.
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ തുടർച്ചയായി കോടതിയിൽ ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. ഓഗസ്റ്റ് 13 കോടതിയിൽ ഹാജരാകാനാണു നിര്‍ദേശം നൽകിയിരിക്കുന്നത്. ബിഷപിനെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്.