Latest News

ഷിബി ചേപ്പനത്ത്

ലണ്ടൻ : കാതോലിക്ക സ്ഥാനാരോഹണവുമായി യുകെയിൽ നിന്നും ലെബാനോനിൽ എത്തിച്ചേർന്ന പ്രത്യേക സംഘം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഐസക് മോർ ഒസ്താത്തിയോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ പരിശുദ്ധ പാത്രിയാർക്കീസ് ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയും ഭദ്രാസന കാര്യങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തുകയും പരിശുദ്ധ ബാവായ്ക്ക് ഉപഹാരങ്ങൾ കൈമാറുകയും ചെയ്‌തു. തുടർന്ന് വൈകുന്നേരം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയിൽ പങ്കെടുക്കുകയും ശ്രേഷ്ഠ ബാവാ ഒരുക്കിയ അഥിതി സൽക്കാരത്തിൽ പങ്കെടുത്ത് ബാവായ്ക്ക് ആശംസകൾ അർപ്പിക്കുകയും ചെയ്തു.

മ്യാന്‍മാറിനൊപ്പം ഭൂകമ്പം വലിയ നാശം വിതച്ച തായ്ലാന്‍ഡില്‍ പ്രധാനമന്ത്രി പെയ്തൊങ്ടാണ്‍ ഷിനവത്ര അടിയന്തരയോഗം വിളിച്ചു. തലസ്ഥാനമായ ബാങ്കോക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബാങ്കോക്കിലും ചൈനയുടെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനിലും മെട്രോ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. 7.9 തീവ്രതയുള്ള ഭൂകമ്പമാണ് യുനാനില്‍ അനുഭവപ്പെട്ടത്. 1.7 കോടിപ്പേര്‍ പാര്‍ക്കുന്ന അംബരചുംബികളാല്‍നിറഞ്ഞ നഗരമാണ് ബാങ്കോക്ക്. പ്രകമ്പനമനുഭവപ്പെട്ടതിനുപിന്നാലെ ബാങ്കോക്കിലെ ബഹുനിലക്കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഭൂകമ്പം ഏറ്റവും കൂടുതല്‍ബാധിച്ച മ്യാന്‍മാറിലെ മാന്‍ഡലെയില്‍നിന്ന് 17.2 കിലോമീറ്റര്‍ അകലെ, സഗൈങ് നഗരത്തിന് വടക്കുപടിഞ്ഞാറ് 10-30 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. മ്യാന്‍മാറിലെ പട്ടാളഭരണകൂടം അന്താരാഷ്ട്രസമൂഹത്തോട് സഹായമഭ്യര്‍ഥിച്ചു.

ഭൂകമ്പം കനത്ത നാശംവിതച്ച മ്യാന്‍മാറിന്. ഇന്ത്യ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ സഹായം വാഗ്ദാനംചെയ്തു. അവിടങ്ങളിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. അതിനിടെ, അവശ്യ വസ്തുക്കളുമായി വ്യോമസേനയുടെ ഐ.എ.എഫ് സി-130 ജെ വിമാനം ശനിയാഴ്ച പുലര്‍ച്ചെ മ്യാന്മറിലേക്ക് തിരിച്ചു. 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് ഇന്ത്യ മ്യാന്മറിലേക്ക് അയച്ചത്. മരുന്നുകള്‍, ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, ബ്ലാങ്കറ്റുകള്‍, പാകംചെയ്യാതെതന്നെ കഴിക്കാന്‍ പാകത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, സോളാര്‍ വിളക്കുകള്‍, ജനറേറ്ററുകള്‍, സിറിഞ്ചുകള്‍ തുടങ്ങിയവയാണ് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യ എത്തിക്കുന്നത്.

മ്യാന്‍മാറിലേക്ക് ദുബായ് വഴി മെഡിക്കല്‍ സഹായമെത്തിക്കാന്‍ ലോകാരോഗ്യസംഘടന ശ്രമിക്കുന്നുണ്ട്. മ്യാന്‍മാറിലെ ദുരന്തബാധിതര്‍ക്കായി പ്രാര്‍ഥിക്കുന്നെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. തായ്‌ലാന്‍ഡിലെ ഭൂകമ്പബാധിത പ്രദേശത്തുള്ള മലയാളികള്‍ സുരക്ഷിതരെന്ന് ട്രാവല്‍ ഏജന്‍സികള്‍. താമസിച്ചിരുന്ന ഹോട്ടലുകളില്‍നിന്ന് മലയാളികളെ ഒഴിപ്പിച്ചെങ്കിലും സ്ഥിതി ശാന്തമായതോടെ ഇവരെ തിരിച്ച് ഹോട്ടലില്‍ കയറ്റിയതായാണ് വിവരം.

സീസണുകളിലല്ലാതെതന്നെ മലയാളികള്‍ വിദേശയാത്രയ്ക്കായി തിരഞ്ഞെടുക്കുന്ന ഡെസ്റ്റിനേഷനാണ് തായ്‌ലാന്‍ഡ്. ആഴ്ചയില്‍ മൂവായിരത്തോളം മലയാളികള്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് അങ്ങോട്ടുപോകുന്നെന്നാണ് കണക്ക്. ആഴ്ചയില്‍ തായ് എയര്‍ലൈന്‍സ്, എയര്‍ ഏഷ്യ എന്നിവയുടെ 11 സര്‍വീസുകളാണുള്ളത്. തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍നിന്ന് മലേഷ്യ, സിങ്കപ്പൂര്‍ വഴിയും മലയാളികള്‍ തായ്‌ലാന്‍ഡില്‍ പോകാറുണ്ട്.

 

ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ മ്യാന്‍മാറില്‍ മാത്രം 694 പേര്‍ മരിച്ചു. 730 പേര്‍ക്ക് പരിക്കേറ്റു. തായ്ലാന്‍ഡിലും അഞ്ചു പേര്‍ക്ക് ജീവന്‍ നഷ്ടമായി. കെട്ടിടാവശിഷ്ടങ്ങളിലും മറ്റും ആളുകള്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കും. തലസ്ഥാനമായ നായ്പിഡോ ഉള്‍പ്പെടെ മ്യാന്‍മാറിലെ ആറ് പ്രവിശ്യകളില്‍ പട്ടാളഭരണകൂടം ദുരന്തകാല അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരത്തിലേറെപ്പേര്‍ മരിച്ചിരിക്കാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

വെള്ളിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി. ചൈന, ഇന്ത്യ, വിയറ്റ്നാം, ബംഗ്ലാദേശ് എന്നിവിടങ്ങളിലും പ്രകമ്പനമനുഭവപ്പെട്ടു. അവിടങ്ങളില്‍ നാശനഷ്ടങ്ങളൊന്നുമില്ല. കൊല്‍ക്കത്തയിലും ഇംഫാലിലും 4.4 തീവ്രതരേഖപ്പെടുത്തി. മ്യാന്‍മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. ഇവിടെ ഒട്ടേറെ കെട്ടിടങ്ങളും ഇരവതി നദിക്കുകുറുകെയുള്ള പഴയപാലവും അണക്കെട്ടും തകര്‍ന്നു. ദേശീയപാതകള്‍ രണ്ടായി മുറിഞ്ഞു. ഒരു പള്ളിയും നിലംപൊത്തി. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്കെത്തിയവരാണ് ദുരന്തത്തിനിരയായത്. തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ചതുചാക്കില്‍ നിര്‍മാണത്തിലിരിക്കുന്ന 33-നിലക്കെട്ടിടം ഭൂകമ്പത്തില്‍ തകര്‍ന്നു. അവിടെയാണ് മൂന്നുപേര്‍ മരിച്ചത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ 83 തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തായ് ഉപപ്രധാനമന്ത്രി ഫുംതാം വിചായചായ് പറഞ്ഞു. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

ഭർത്താവും മുൻ ഇന്ത്യൻ കബഡി ടീം ക്യാപ്റ്റനുമായ ദീപക് നിവാസ് ഹൂഡയ്ക്കെതിരേ പുതിയ ആരോപണവുമായി ബോക്സിങ് താരം സ്വീറ്റി ബൂറ. ഭർത്താവ് സ്വവർഗാനുരാഗിയാണെന്നും പുരുഷന്മാരെയാണ് അദ്ദേഹത്തിന് താത്പര്യമെന്നും സ്വീറ്റി ബൂറ ആരോപിച്ചു.

പുറത്തുപറയാൻ കഴിയാത്ത പലകാര്യങ്ങളും ഭർത്താവ് തന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ഭർത്താവ് മറ്റു പുരുഷന്മാരുമായി ശാരീരികബന്ധത്തിലേർപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും സ്വീറ്റി ബൂറ പുറത്തുവിട്ട പുതിയ വീഡിയോയില്‍ വെളിപ്പെടുത്തി. ആ വീഡിയോകള്‍ കണ്ടപ്പോള്‍ കാലിനടിയിലെ മണ്ണ് ഒലിച്ചുപോകുന്നത് പോലെയാണ് എനിക്ക് തോന്നിയത്. അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യം. ദീപക്

സ്വവർഗാനുരാഗിയാണെന്നതിന് എന്റെ പക്കല്‍ വീഡിയോ തെളിവുകളുണ്ട്. ഇത് ഞാൻ കോടതിയില്‍ ഹാജരാക്കും’, സ്വീറ്റി പറഞ്ഞു. ഭർത്താവിനെ സംബന്ധിച്ചുള്ള ഈ വിവരങ്ങള്‍ തന്റെ മാതാപിതാക്കളോട് പോലും പറയാൻ തനിക്ക് ധൈര്യമുണ്ടായിരുന്നില്ലെന്ന് സ്വീറ്റി പറയുന്നു. എന്നാല്‍, നിലവിലെ സാഹചര്യങ്ങള്‍ മൂലം ഇതെല്ലാം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുപറയാൻ താൻ നിർബന്ധിതയായിരിക്കുകയാണെന്നും അവർ പറഞ്ഞു.

ലളിതമായ നടപടിക്രമങ്ങളിലൂടെ ദീപക് ഹൂഡയില്‍നിന്ന് വിവാഹമോചനമാണ് തനിക്ക് വേണ്ടതെന്നും അദ്ദേഹത്തില്‍നിന്ന് ഒരു രൂപപോലും വേണ്ടെന്നും സ്വീറ്റി ബൂറ പറയുന്നു. ”ഞാൻ ചെലവഴിച്ചതെല്ലാം എന്റെ പണമാണ്. ഒരൊറ്റ പൈസ പോലും അദ്ദേഹത്തോട് ചോദിച്ചിട്ടില്ല. 2015-ല്‍ ഞങ്ങള്‍ രണ്ടുപേരും ആദ്യമായി കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു ശൗചാലയം പോലും ഉണ്ടായിരുന്നില്ല. ഞാൻ കുറേ മെഡലുകള്‍ നേടി. പക്ഷേ, അദ്ദേഹത്തിന് എന്നെപ്പോലെ വിജയിക്കാനായില്ല”, സ്വീറ്റി ബൂറ പറഞ്ഞു.

ഭർത്താവായ ദീപക് ഹൂഡയെ സ്വീറ്റി ബൂറ പോലീസ് സ്റ്റേഷനില്‍വെച്ച്‌ മർദിക്കുന്നതിന്റെ വീഡിയോ അടുത്തിടെ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ദമ്പതിമാർ തമ്മിലുള്ള പ്രശ്നങ്ങളെത്തുടർന്ന് പോലീസ് മധ്യസ്ഥചർച്ചയ്ക്ക് വിളിച്ചപ്പോഴാണ് സ്വീറ്റി ബൂറ ഭർത്താവിനെ മർദിച്ചത്. സംഭവത്തില്‍ ദീപക്കിന്റെ പരാതിയില്‍ സ്വീറ്റിയ്ക്കും ബന്ധുക്കള്‍ക്കും എതിരേ പോലീസ് കേസെടുത്തിരുന്നു.

ദീപക് ഹൂഡയ്ക്കെതിരേ സ്വീറ്റി ബൂറ നേരത്തെ സ്ത്രീധനപീഡനത്തിന് പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് നിരന്തരം മർദിച്ചെന്നായിരുന്നു സ്വീറ്റി ബൂറയുടെ പരാതി. ഇതിനുപിന്നാലെയാണ് പോലീസ് ഇരുവരെയും ചർച്ചയ്ക്കായി വിളിച്ചുവരുത്തിയത്. 2022-ലായിരുന്നു ബോക്സിങ് താരമായ സ്വീറ്റി ബൂറയുടെയും കബഡി താരമായ ദീപക് ഹൂഡയുടെയും വിവാഹം.

സിഎംആര്‍എല്ലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി കേസില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴ എംഎല്‍എയുമായ മാത്യു കുഴല്‍നാടനും വിവരാവകാശ പ്രവര്‍ത്തകനായ കളമശേരി സ്വദേശി അന്തരിച്ച ഗിരീഷ് ബാബുവും നല്‍കിയ റിവിഷന്‍ ഹര്‍ജികളാണ് ജസ്റ്റിസ് കെ ബാബു തള്ളിയത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കും കൊച്ചിയിലെ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലും തമ്മില്‍ നടത്തിയ സാമ്പത്തിക ഇടപാട് വിജിലന്‍സ് അന്വേഷിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് സിഎംആര്‍എല്ലില്‍ നിന്ന് എക്സാലോജിക് കമ്പനി മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്നുമായിരുന്നു വാദം.

വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയര്‍ സേവനത്തിന്റെ പേരില്‍ 1.72 രൂപ നല്‍കിയെന്നായിരുന്നു ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ഇതില്‍ ഇ.ഡി കള്ളപ്പണം തടയല്‍ നിയമ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു.

മാസപ്പടി കേസ് വിജിലന്‍സ് അന്വേഷിക്കണമെന്ന ആവശ്യം മൂവാറ്റുപുഴ വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് റിവിഷന്‍ ഹര്‍ജി നല്‍കിയത്.

സിഎംആര്‍എല്‍ മാസപ്പടി കേസില്‍ 185 കോടി രൂപയുടെ അഴിമതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനുവരിയില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എസ്എഫ്ഐഒ -ഐടി വകുപ്പുകളുടെ അന്വേഷണത്തിലെ കണ്ടെത്തലാണ് കേന്ദ്രം സമര്‍പ്പിച്ചത്.

എന്നാല്‍ മാസപ്പടി കേസിലെ ഹൈക്കോടതി വിധി തിരിച്ചടിയല്ലെന്ന് ഹര്‍ജിക്കാരില്‍ ഒരാളായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. പരാതി നല്‍കിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് കീഴ്ക്കോടതി പ്രസ്താവിച്ചത് അനവസരത്തിലും അനുചിതവുമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അത്തരത്തില്‍ പറയേണ്ട കാര്യം ഇല്ല എന്ന് കണ്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിയിലെ ആ ഭാഗം ഹൈക്കോടതി റദ്ദു ചെയ്തുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

മാസപ്പടി ആരോപണത്തില്‍ അഴിമതി നടന്നുവെന്ന് സ്ഥിരീകരിക്കുന്ന വസ്തുകള്‍ കോടതിയുടെ മുമ്പാകെ ഉണ്ടെന്ന് കരുതാന്‍ ഈ ഘട്ടത്തില്‍ കഴിയില്ല അതിനാല്‍ പരാതി തള്ളുകയാണെന്നാണ് ഹൈക്കോടതി പ്രസ്താവിച്ചത്.

അതുകൊണ്ട് കൂടുതല്‍ തെളിവുകളുമായി വീണ്ടും കോടതിയെ സമീപിക്കുന്നതിന് പരാതി തള്ളിയത് തടസമാകില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

വിജിലന്‍സ് കോടതി വിധി പുനപരിശോധിക്കണമെന്ന ഹര്‍ജിയാണ് തള്ളിയത്. ഈ കേസില്‍ നിയമപോരാട്ടത്തിന് ഇറങ്ങിയപ്പോള്‍ തന്നെ, സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കെതിരായ പോരാട്ടമാണെന്ന് അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ ഒട്ടും എളുപ്പവും അനായാസവുമാകില്ലെന്ന പൂര്‍ണ ബോധ്യത്തോടെയാണ് നിയമ പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചത്. ഹൈക്കോടതിയുടെ ഈ വിധി നിരാശപ്പെടുത്തുന്നില്ല. നീതിക്കു വേണ്ടി അഴിമതിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

തായ്‌ലൻഡിലും മ്യാന്‍മറിലും ഉണ്ടായ ഭൂചലനത്തില്‍ നൂറുകണക്കിന് ആളുകൾ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 250 ലധികം പേര്‍ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് ഉച്ചയ്ക്ക് 12.50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം രേഖപ്പെടുത്തിയത്. തൊട്ടു പിന്നാലെ 6.8 തീവ്രതയുള്ള മറ്റൊരു ഭൂചലനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്. മണ്ഡലെയില്‍ നിന്ന് പതിനേഴ് കിലോ മീറ്റര്‍ അകലെയുള്ള നഗരമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.


തായ്‌ലണ്ടിന്റെ തലസ്ഥാനമായ ബാങ്കോക്കിലെ കെട്ടിടം തകര്‍ന്ന് 43 പേര്‍ കുടുങ്ങിയതായാണ് വിവരം. കെട്ടിടത്തില്‍ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്‌ലൻഡ് അധികൃതര്‍ അറിയിച്ചു.

ഭൂചലനം ഉണ്ടായ സാഹചര്യത്തില്‍ ബാങ്കോക്കിലും ചൈനയിലെ യുനാന്‍ പ്രവിശ്യയിലും മെട്രോ, റെയില്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

ഭൂചലനത്തെ തുടര്‍ന്ന് മ്യാന്‍മറിലും തായ്‌ലന്‍ഡിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മ്യാന്‍മറില്‍ ഹെല്‍പ് ലൈന്‍ തുറന്നതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ +66 618819218 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് എംബസി അറിയിച്ചു.

പാലസ്തീന്‍ ഭീകര സംഘടനയായ ഹമാസിനെ അനുകൂലിച്ച് ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് തെരുവ് നാടകം അവതരിപ്പിച്ചതുമായും ഇസ്രയേല്‍ പതാക കത്തിച്ചതുമായും ബന്ധപ്പെട്ട് ഐ.ബി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പിടിയിലായവരെ പൊലീസ് വിട്ടയച്ചത് ഉന്നതരുടെ ഇടപെടലിനെ തുടര്‍ന്നാണെന്നാണ് സൂചന.

ഇത്ര ഗുരുതര സംഭവം ഉണ്ടായിട്ടും പൊലീസിന്റെ നിസംഗത വ്യക്തമാണ്. ഇവരുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന് അന്വേഷണം കൈമാറിയെങ്കിലും ഉന്നത ഇടപെടലില്‍ തുടര്‍ നടപടികള്‍ മുന്നോട്ട് പോകുന്നില്ല.

ഇസ്രയേല്‍ പതാകയില്‍ ചവിട്ടി നൃത്തമാടിയതും പതാക കത്തിച്ചതും നയതന്ത്ര വിഷയമാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്നത്. നാല് യുവതികളടക്കം വിവിധ ജില്ലകളില്‍ നിന്നുള്ള പത്തംഗ സംഘമാണ് ആസാദി നാടകം നടത്തിയത്. കുട്ടികളെയും ഇവര്‍ പങ്കെടുപ്പിച്ചിരുന്നു

ഫ്രണ്ട്സ് ഓഫ് പാലസ്തീന്‍ എന്ന കടലാസ് സംഘടനയാണ് ആസാദി നാടകത്തിന് പിന്നില്‍ ഇത് ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. നവമാധ്യമങ്ങളില്‍ നടന്ന പ്രചരണത്തെ തുടര്‍ന്ന് പതാക കത്തിക്കലടക്കമുള്ളവ ഒഴിവാക്കണമെന്നും അതിരുകടക്കരുതെന്നും സംഘാടകര്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍്കിയതാണ്.

ഇത് വകവയ്ക്കാതെയാണ് സംഘം ഇസ്രയേല്‍ പതാകയ്ക്കുമേല്‍ നൃത്തം ചവിട്ടിയതും കത്തിച്ചതും. എന്നിട്ടും പോലീസ് കേസെടുക്കാത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

എയ്‌ഡഡ് സ്കൂൾ അധ്യാപികയായ കട്ടിപ്പാറ വളവനാനിക്കൽ അലീനാ ബെന്നിയെ ആത്മഹത്യയിലേക്കുനയിച്ച ചുവപ്പുനാടയുടെ കുരുക്ക് ഒടുവിൽ അഴിഞ്ഞു. സ്വന്തമായി ഒരുരൂപയെങ്കിലും വേതനം ലഭിക്കാൻ നിയമനാംഗീകാരത്തിനായി കാത്തിരുന്ന് നിരാശയ്ക്കൊടുവിൽ ജീവനൊടുക്കിയ അധ്യാപികയുടെ ഒാർമ്മ മായുംമുൻപേയാണ് നിയമനാംഗീകാരത്തിന്റെ ഉത്തരവെത്തിയത്. അപ്പോഴേക്കും കട്ടിപ്പാറ തിരുക്കുടുംബ ദേവാലയത്തിലെ പ്രത്യേക സെമിത്തേരി ബ്ലോക്കിലെ ഏഴാം നമ്പർ കല്ലറയിൽ അവൾ മണ്ണോടുചേർന്നിട്ട് 24 ദിവസം പിന്നിട്ടിരുന്നു.

നിയമനാംഗീകാരവും ശമ്പളവും ലഭിക്കാതെ അഞ്ചുവർഷത്തോളമാണ് അലീനാ ബെന്നി(30) എയ്ഡഡ് സ്കൂളിൽ ജോലിചെയ്തത്. ഒടുവിൽ അവരുടെ വേർപാട് നാടിനാകെ നോവായിമാറി.

മരിച്ച് ഒരുമാസം തികയുംമുൻപാണ് നിയമനത്തിന് അംഗീകാരമായത്. മാർച്ച് 15-നാണ് അലീനാ ബെന്നിയെ എൽപിഎസ്ടി ആയി നിയമിച്ചുകൊണ്ടുള്ള നടപടിക്ക്‌ താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് അംഗീകാരം നൽകിയത്. ഭിന്നശേഷിസംവരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കപ്പെടാത്തതിനാൽ ശമ്പളസ്കെയിൽ പ്രകാരമുള്ള നിയമനത്തിന് പകരം പ്രതിദിനം 955 രൂപ നിരക്കിൽ ദിവസ വേതനവ്യവസ്ഥയിലുള്ള നിയമനമാണ് അംഗീകരിച്ചത്. താമരശ്ശേരി എഇഒ നിയമനനടപടി അംഗീകരിച്ച് സമന്വയ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയതോടെയാണ് നിയമനാംഗീകാര ഉത്തരവ് മാനേജ്‌മെന്റായ താമരശ്ശേരി രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസിക്ക്‌ ലഭിച്ചത്.

കോടഞ്ചേരി സെയ്ന്റ് ജോസഫ് എൽപി സ്കൂളിലേക്ക് മാറ്റിനിയമിച്ച 2024 ജൂൺ അഞ്ചുമുതൽ മരണം നടന്ന 2025 ഫെബ്രുവരി 19 വരെയുള്ള വേതന, അനുബന്ധ ആനുകൂല്യങ്ങൾമാത്രമാണ് അലീനയുടെ കുടുംബത്തിന് ഇനി ലഭ്യമാവുക. അതിനുമുൻപ്‌ നസ്രത്ത് എൽപി സ്കൂളിൽ 2019 ജൂൺ 17 മുതൽ 2019 ഡിസംബർ 31 വരെ താത്കാലികാടിസ്ഥാനത്തിലും കെ-ടെറ്റ് യോഗ്യത നേടിയശേഷം 2021 ജൂലായ് 22 മുതൽ പ്രൊബേഷനറി എൽപിഎസ്ടിയായും ജോലിചെയ്തകാലത്തെ സേവനത്തിന് അംഗീകാരമില്ല. ആകെ ഒൻപതുമാസത്തെ ആനുകൂല്യങ്ങൾമാത്രമാണ് അനുവദിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 19-നായിരുന്നു അലീനാ ബെന്നിയെ കട്ടിപ്പാറയിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ശമ്പളവും നിയമനാംഗീകാരവുമില്ലാതെ വർഷങ്ങളായി ജോലിചെയ്യേണ്ടിവന്നതിലെ മനോവിഷമമാണ് മകളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നായിരുന്നു പിതാവ് ബെന്നി അറിയിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുമുഖങ്ങളെയും പരിചയസമ്പന്നരെയും ഉൾപ്പെടുത്തി മലയാളി അസോസിയേഷൻ 2025-2027 കാലയളവിലേക്കുള്ള ഭരണസമിതി നിലവിൽ വന്നു. എം.പി പത്മരാജ് പ്രസിഡന്റായും ജിനോയിസ് തോമസ് സെക്രട്ടറിയായും ഷാൽമോൻ പങ്കേത്ത് ട്രഷററുമായുള്ള ഭരണസമിതി ആകും സംഘടനയ്ക്ക് നേതൃത്വം നൽകുക.

മാർച്ച് 22 ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ മുൻ പ്രസിഡൻറ് ജോബിൻ ജോണിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിൽ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി സുജു ജോസഫും ഫിനാൻഷ്യൽ റിപ്പോർട്ട് ട്രഷറർ ജയിവിൻ ജോർജ്ജും അവതരിപ്പിച്ചു. തുടർന്ന് നടന്ന അധ്യക്ഷ പ്രസംഗത്തിൽ കഴിഞ്ഞ രണ്ട് വർഷം അസോസിയേഷൻ പ്രവർത്തനങ്ങളുമായി സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി തുടർന്ന് മുൻ രക്ഷാധികാരി ജോസ് കെ ആൻറണി സംഘടന നിലനിൽക്കേണ്ടതിൻറെ ആവശ്യകതയും എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകുവാൻ പ്രാപ്തിയുള്ള ഒരു നേതൃത്വം നിലവിൽ വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഷിബു ജോൺ, മേഴ്സി സജീഷ് എന്നിവർ ലഭിച്ച പാനൽ ജനറൽ ബോഡിക്ക് മുൻപാകെ അവതരിപ്പിച്ചു. എംപി പത്മരാജ്, ജിനോയിസ് തോമസ്, ഷാൽമോൻ പങ്കെത് എന്നിവരോടൊപ്പം വൈസ് പ്രസിഡൻറ് ആയി ലിനി നിനോ, ജോയിൻ സെക്രട്ടറിയായി ആൻമേരി സന്ദീപ്, ജോയിൻ ട്രഷററായി ബിജു ഏലിയാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പ്രസിഡൻറ് എംപി പത്മരാജ് മറ്റ് നിർവാഹകസമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. പ്രോഗ്രാം കോഡിനേറ്റർമാരായി റോഷ്നി വൈശാഖ് (കിഡ്സ്), ജിൻസി അനു (ലേഡീസ്) ബിബിൻ ജോർജ് (മെൻസ്) എന്നിവരെയും സ്പോർട്സ് കോഡിനേറ്റർമാരായി നിശാന്ത് സോമൻ (മെൻസ്), റിയാ ജോസഫ് (ലേഡീസ്) എന്നിവരെയും പ്രഖ്യാപിച്ചു. ഫുഡ് കോർഡിനേറ്ററായി സീനിയർ മെമ്പർ സാബു ജോസഫും ഇവൻറ് ആൻഡ് സ്റ്റേജ് കോഡിനേറ്റനായി അരുൺ കൃഷ്ണനും സോഷ്യൽ മീഡിയ കോഡിനേറ്റർ ആയി പ്രശാന്തും യൂത്ത് കോഡിനേറ്ററായി അഖിൽ ജോസഫും പ്രവർത്തിക്കും. യുക്മ പ്രതിനിധികളായി എംപി പത്മരാജ്, ബിജു മൂന്നാനപ്പിള്ളിൽ, ഡിനു ഡൊമിനിക് ഓലിക്കൽ എന്നിവർ തുടരും. സൗത്ത് വെസ്റ്റ് റീജണൽ കമ്മിറ്റി അംഗവും യുക്മ ന്യൂസ് കോഡിനേറ്ററുമായ ഡിനു ഡൊമിനിക് സാലിസ്ബറി മലയാളി അസോസിയേഷന്റെ പിആർഒ ആയി തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയ്ക്ക് ഒരു രക്ഷാധികാരി ഉണ്ടാവേണ്ടതിൻറെ ആവശ്യകത പ്രസിഡൻറ് യോഗത്തിന് മുമ്പിൽ പറയുകയും ഷിബു ജോൺ രക്ഷാധികാരിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

തുടർന്ന് പ്രസിഡൻറ് എംപി പത്മരാജന്റെ നിർദ്ദേശപ്രകാരം സെക്രട്ടറി ജിനോയിസ് വരുന്ന രണ്ടു വർഷത്തെ നയ പ്രഖ്യാപനം നടത്തുകയും നിഷാന്ത് സോമൻ ക്രിക്കറ്റ് ടൂർണമെന്റ് നടത്തിപ്പിനെ കുറിച്ചും സംസാരിച്ചു. ലേഡീസ് ഡേ ഔട്ട്, ചിൽഡ്രൻസ് ഡേ, കിഡ്സ് ഫുട്ബോൾ ട്രെയിനിങ്, ഡ്രാമ ക്ലബ്ബ്, സ്പോർട്സ് ട്രെയിനിങ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കായുള്ള ഫാമിലി ട്രിപ്പ്, വള്ളംകളി, വടംവലി മത്സരങ്ങൾക്കായുള്ള പരിശീലനങ്ങൾ തുടങ്ങിയവയെല്ലാം വരും രണ്ട് വർഷങ്ങളിൽ ഉണ്ടാകുമെന്ന് സെക്രട്ടറി ജിനോയിസ് അറിയിച്ചു. യുക്മ കലാമേള കായികമേളയ്ക്ക് പരമാവധി ആളുകളെ പങ്കെടുപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

തുടർന്ന് പിആർഒ ഡിനു ഡൊമിനിക് പുതിയ പാനലിന് ആശംസ നേരിയുകയും യോഗത്തിൽ വന്ന എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

   

യുകെയിൽ പ്രവർത്തിക്കുന്ന പുരോഗമന കലാസാഹിത്യ സാംസ്കാരിക സംഘടനയാണ് സമീക്ഷ യുകെ. എട്ട് വർഷം മുൻപ് ബ്രിട്ടനിലെ സ്ഥിര താമസക്കാരായ ഒരുപറ്റം മലയാളികളാണ് സമീക്ഷ യുകെ രൂപീകരിച്ചത്. പുരോഗമന സ്വഭാവമുള്ള മലയാളി കൂട്ടായ്മ എന്ന രീതിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പതിയെ കലാ കായിക സാംസ്കാരിക മേഖലകളിലും സജീവമായി ഇടപെട്ടുതുടങ്ങി. ചെറിയ കാലയളവിൽ അത്ഭുതപ്പെടുത്തും വിധം സമീക്ഷ വളർന്നു. മറുനാട്ടിൽ മലയാളികളെ മാത്രം കൂട്ടുപിടിച്ച് ഒരു സാംസ്കാരിക പ്രസ്ഥാനം പടുത്തുയർത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. പിന്നിട്ട വഴികളിൽ പ്രതിബന്ധങ്ങൾ ഏറെയുണ്ടായിരുന്നു. എന്നിട്ടും കരുത്തോടെ മുന്നോട്ടുപോയി. നാട്ടിലെ സംഘടനാ പ്രവർത്തനത്തിൻ്റെ അനുഭവമാണ് ഞങ്ങളുടെ പ്രവർത്തകർക്ക് ഇവിടെ ഊർജ്ജമായത്.

സമയവും കാലവും നോക്കാതെ മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നതും ഹൃദയം കൊണ്ട് സംവദിച്ചതുമെല്ലാം സമീക്ഷയുടെ വളർച്ചയുടെ സൂത്രവാക്യങ്ങളാണ്. ഇന്നിപ്പോൾ സമീക്ഷയ്ക്ക് ബ്രിട്ടനിലാകെ നാൽപതോളം യൂണിറ്റുകളുണ്ട്. ഇക്കലാത്തിനിടെ ആരുമില്ലാത്തവർക്കും അന്നമില്ലാത്തവർക്കും ഒപ്പംനിന്നു. പുതിയൊരു ജീവിതം സ്വപ്നം കണ്ട് നാടുവിട്ട് കുടിയേറിയവർക്ക് അത്താണിയായി. ചതിക്കപ്പെട്ടവർക്ക് താങ്ങായി. ആത്മഹത്യാ മുനമ്പിൽ പകച്ചുനിന്നവരെ ചേർത്തുപിടിച്ചു. കലാ-കായിക രംഗത്ത് വലുതും വിപുലവുമായ വേദിയൊരുക്കി. നാട്ടിലിട്ടുപോന്ന സർഗവൈഭവവും കായികശേഷിയും അതോടെ പലരും പൊടി തട്ടിയെടുത്തു. നാടിന് നൊന്തപ്പോഴെല്ലാം തണലൊരുക്കി, ഞങ്ങളുണ്ട് കൂടെയെന്ന് ഉറക്കെപ്പറഞ്ഞു.

ഇനിയുമിനിയും മനുഷ്യരിലേക്ക് പടരണം. ബ്രിട്ടനിലാകെ പ്രവർത്തനം വ്യാപിപ്പിക്കണം. കൂടുതൽ പേർ സമീക്ഷയിലേക്ക് കടന്നുവരണം. സമീക്ഷ യുകെയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ ഏപ്രിൽ അഞ്ചിന് ആരംഭിക്കുകയാണ്. സമീക്ഷയുടെ സത്പ്രവർത്തികളിൽ പങ്കാളികളാവാൻ നിങ്ങളെയും സ്വാഗതം ചെയ്യുന്നു. വരൂ, നമുക്കൊന്നിച്ച് പോരാടാം.

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ റിലീസിന് പിന്നാലെ നടക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ പ്രതികരണവുമായി ബിജെപി നേതാവ് എം.ടി രമേശ്.

സിനിമയില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരേ വിമര്‍ശനം ഉന്നയിക്കുന്നുവെന്ന് അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എം.ടി രമേശിന്റെ പ്രതികരണം. സിനിമ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം കാമ്പയിന്‍ നടത്തുന്നുണ്ട്.

സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.

RECENT POSTS
Copyright © . All rights reserved