നൂറു കണക്കിന് മില്യൺ പൗണ്ട് ചെലവഴിച്ച് സര്‍ക്കാര്‍ നടത്തിയ കൊറോണ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. മരുന്ന് വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. കോവിഡിന് മരുന്ന് കണ്ടുപിടിക്കുന്നതിനുള്ള അന്താരാഷ്ട്ര പ്രവർത്തനങ്ങളുടെ മുൻനിരയിൽ ബ്രിട്ടൻ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓക്സ്ഫോര്‍ഡ് യുണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ശ്രദ്ധേയമായ ഈ വാക്സിന്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. മരുന്ന് വികസിപ്പിച്ചെടുക്കാനുള്ള സാധ്യതയുണ്ടെങ്കിലും മരുന്ന് പരീക്ഷണം വിജയിക്കുമെന്ന് ഉറപ്പു പറയാനാവില്ലെന്ന് സര്‍ക്കാരിൻെറ ചീഫ് സയന്‍റിഫിക് ഓഫീസര്‍ സര്‍ പാട്രിക് വാലന്‍സും ആവര്‍ത്തിച്ചു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചാല്‍ വാക്സിന്‍ വന്‍ തോതില്‍ നിര്‍മ്മിക്കാനാണ് ബ്രിട്ടീഷ് സര്‍ക്കാറിന്‍റെ പദ്ധതി.
ഹൈദരാബാദിൽ നിന്നും ഗർഭിണിയായ ഭാര്യയേയും കൈകുഞ്ഞിനെയും ഉന്തുവണ്ടിയിൽ വലിച്ച് മധ്യപ്രദേശിലെ ഗ്രാമത്തിലെത്താൻ അന്തർസംസ്ഥാന തൊഴിലാളിയായ രാമു നടന്നത് 700 കിലോമീറ്റർ. ലോക്ഡൗണ്‍ ആയതിനാല്‍, യാത്ര ചെയ്യാന്‍ ബസോ ട്രക്കോ കണ്ടെത്താൻ രാമുവിനായില്ല. തുടർന്ന് െചറിയ ചക്രങ്ങളും മരണകഷ്ണങ്ങളുവെച്ച് ഒരാൾക്ക് ഇരിക്കാവുന്ന ഉന്തുവണ്ടിയുണ്ടാക്കി മകളെയും ഗര്‍ഭിണിയായ ഭാര്യ ധൻവാന്തയെയും അതിലിരുത്തി യാത്ര തുടരുകയായിരുന്നു.
രാമു ഉന്തുവണ്ടി വലിച്ച് റോഡിലൂടെ നീങ്ങുന്ന ദൃശ്യം എൻ.ഡി.ടിവി പ്രതിനിധി പങ്കുവെച്ചു.ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ബാൽഘട്ട് ജില്ലയിലെ അവരുടെ ഗ്രാമത്തിൽ രാമുവും കുടുംബവുമെത്തി എന്ന വിവരവും എൻ.ഡി.ടിവി പങ്കുവെച്ചിട്ടുണ്ട്.
ആദ്യം മകളും ചുമന്ന് നടക്കാനാണ് തീരുമാനിച്ചത്. എന്നാൽ ഗര്‍ഭിണിയായ ധൻവാന്തക്ക് കാല്‍നടയായി ഏറെദൂരം നടക്കാന്‍ ബുദ്ധിമുട്ടായിരുന്നു. അതിനാല്‍, വഴിയിലെ കുറ്റിക്കാടില്‍ നിന്ന് ശേഖരിച്ച മരവും വിറകും ഉപയോഗിച്ച് ഒരു താൽക്കാലിക വണ്ടി നിർമിച്ചു. ബാല്‍ഘട്ടുവരെ വണ്ടിയുന്തിയാണ് വന്നത്- വിഡിയോ ദൃശ്യത്തിൽ രാമു യാത്ര വിവരിക്കുന്നു. മതിയായ ഭക്ഷണം പോലും കഴിക്കാതെയാണ് ദിവസങ്ങളോളം നടന്നതെന്നും രാമു പറഞ്ഞു.
മഹാരാഷ്ട്രയിലേക്ക് കടന്നപ്പോൾ അതിർത്തിയിൽ പരിശോധന നടത്തുകയായിരുന്ന സബ് ഡിവിഷണല്‍ ഓഫീസര്‍ നിതേഷ് ഭാര്‍ഗവയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മൂവര്‍ക്കും ബിസ്‌കറ്റും ഭക്ഷണവും നല്‍കി. രാമുവിെൻറ കുഞ്ഞിന് പുതിയ ചെരുപ്പും പൊലീസുകാർ നൽകി.
പൊലീസ് സംഘം ഇവരെ വൈദ്യപരിശോധനക്ക് വിധേയരാക്കുകയും പിന്നീട് വാഹനത്തില്‍ ബാല്‍ഘട്ടിലുള്ള അവരുടെ ഗ്രാമത്തിലേക്ക് അയക്കുകയും ചെയ്യുകയായിരുന്നു. ഗ്രാമത്തിലെത്തിയ ശേഷം അവരോട് 14 ദിവസം വീട്ടുനിരീക്ഷണത്തിൽ താമസിക്കാൻ നിർദേശിച്ചതായും നിതീഷ് ഭാര്‍ഗവ അറിയിച്ചു. എൻ.ഡി.ടിവി പ്രതിനിധി തന്നെ പങ്കുവെച്ച മറ്റൊരു വീഡിയോയില്‍, മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളി സഹോദരനെയും ഭാര്യാമാതാവിനെയും വഹിച്ചുള്ള കാളവണ്ടിക്കൊപ്പം നടക്കുന്നത് കാണാം.
മറ്റു മാര്‍ഗങ്ങളൊന്നുമില്ലാത്തിനാലാണ് മോവില്‍ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പത്തർ മുണ്ടല ഗ്രാമം വരെ കാളവണ്ടിയിൽ യാത്ര െചയ്യാൻ തീരുമാനിച്ചതെന്ന് പത്തര്‍മുണ്ടവരെ കാളവണ്ടിയില്‍ വരാന്‍ തീരുമാനിച്ചതെന്ന് ഇയാൾ പറയുന്നു. ഒറ്റകാള വലിക്കുന്ന വണ്ടിയിൽ ഇയാൾക്ക് കൂടി ഇരിക്കാൻ ഇടമില്ല.
അന്തർ തൊഴിലാളികള്‍ കാല്‍ നടയായും ട്രക്കില്‍ കയറിയും തങ്ങളുടെ വീടുകളിലെത്താന്‍ കിലോമീറ്ററുകള്‍ ദുരിതയാത്ര ചെയ്യുന്ന സംഭവങ്ങള്‍ നിത്യ കാഴ്ചയാണ്. തുറന്ന ട്രക്കുകളിൽ കൈകുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
बालाघाट का एक #मजदूर जो कि हैदराबाद में नौकरी करता था 800 किलोमीटर दूर से एक हाथ से बनी लकड़ी की गाड़ी में बैठा कर अपनी 8 माह की गर्भवती पत्नी के साथ अपनी 2 साल की बेटी को लेकर गाड़ी खींचता हुआ बालाघाट पहुंच गया @ndtvindia @ndtv #modispeech #selfreliant #Covid_19 pic.twitter.com/0mGvMmsWul
— Anurag Dwary (@Anurag_Dwary) May 13, 2020
#लॉकडाउन में लाचारगी की तस्वीर, बैल के साथ जुतकर इंदौर हाईवे पर बैलगाड़ी खींचता दिखा #श्रमिक @ndtvindia @ndtv #modispeech#atmanirbharbharat #selfreliant #Covid_19 pic.twitter.com/33W40sirwD
— Anurag Dwary (@Anurag_Dwary) May 13, 2020
പത്തനംതിട്ടയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. കൊടുമണ്‍ ചക്കിമുക്കിലാണ് മൃതദേഹം കണ്ടെത്തിയത്. വാഴത്തോട്ടത്തിലാണ് മൃതദേഹം കണ്ടത്. കത്തിക്കരിഞ്ഞതു കൊണ്ട് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. ആരെങ്കിലും കൊന്നിട്ടതാണോ, സ്വയം തീ കൊളുത്തിയതാണോ എന്നും വ്യക്തമല്ല.
കുവൈത്തിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു. തിരുവല്ല മഞ്ഞാടി സ്വദേശി ആനി മാത്യു ആണ് മരിച്ചത്. 54 വയസായിരുന്നു. ജാബിർ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിൽസയ്ക്കിടെയാണ് മരണം. തിരുവല്ല പാറക്കമണ്ണിൽ കുടുംബാംഗമായ ഇവർ ഫെബ്രുവരി അവസാനമാണ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്. ഇതോടെ കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.
രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 2500 കടന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 134 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 2549 ആയി ഉയര്‍ന്നു. 3722 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 78003 ആയി. നിലവില്‍ 49219 രോഗികളാണ് ചികില്‍സയിലുളളത്. 26235 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം കാൽ ലക്ഷം കടന്നു. ഇന്നലെ 1,495 പേർക്ക് രോഗം സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാംദിവസവും അൻപതിലധികം പേർ മരിച്ചു. കുതിച്ചുയർന്ന് ഭയപ്പെടുത്തുകയാണ് മഹാരാഷ്ട്രയുടെ കോവിഡ് ഗ്രാഫ്. കാൽലക്ഷവും കടന്ന് മുന്നോട്ട്. തുടർച്ചയായ എട്ടാം ദിവസമാണ് ആയിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതുവരെ 25,922 പേർക്ക് കോവിഡ്. 975 മരണം. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ഒരു ദിവസത്തെ ഏറ്റവും വലിയ വർധനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.
മുംബൈ നഗരത്തിൽ മാത്രം കേസുകൾ 15,000 കടന്നു. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിൽ ആയിരത്തിലധികം രോഗികൾ. 616 പേർക്ക് കോവിഡ് കണ്ടെത്തിയ മാലേഗാവിൽ മുൻസിപ്പൽ കമ്മീഷണർക്കും രോഗം സ്ഥിരീകരിച്ചു. അതിഥി തൊഴിലാളികൾക്ക് സ്വന്തം സംസ്ഥനകളിലേക്ക് മടങ്ങുന്നതിനുള്ള ട്രെയിൻ യാത്രാ കൂലിയായി 54 കോടി രൂപ ദുരിതാശ്വാസ നിധിയിൽ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അനുവദിച്ചു.
സംസ്ഥാനത്തെ മദ്യക്കടകള്‍ അടുത്തയാഴ്ച തുറക്കും. വെര്‍ച്വല്‍ ക്യൂ സജ്ജമായാല്‍ മദ്യക്കടകള്‍ തിങ്കളാഴ്ച തുറക്കും. ബാറുകളില്‍ നിന്ന് മദ്യം പാഴ്സല്‍ നല്‍കാനും നടപടി. മദ്യത്തിന് വിലകൂട്ടാന്‍ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. വില്‍പ്പന നികുതി പത്തു മുതല്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കും. ബവറിജസ് ഒൗട്ട്്ലെറ്റുകളില്‍ ഇനി വെര്‍ച്വല്‍ ക്യൂ സമ്പ്രദായം നിലവില്‍വരും. ബാറുകളില്‍ നിന്ന് പാഴ്സലായി മദ്യം നല്‍കാനും അനുവാദം നല്‍കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു
മദ്യത്തിന് വില കൂട്ടുന്നതിലൂടെ 2000 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. വില്‍പ്പനനികുതിയിലാണ് വര്‍ധന വരുത്തുക. നാനൂറു രൂപയില്‍താഴെ അടിസ്ഥാന വിലയുള്ള മദ്യത്തിന് പത്തുശതമാനവും 400ന് മുകളിലുള്ളതിന് 35 ശതമാനവും നികുതി കൂടും.ഇതോടെ വിലകൂടിയ മദ്യത്തിന്‍റെ നികുതി 221 ല്‍ നിന്ന് 247 ളും വിലകുറഞ്ഞ മദ്യത്തിന്‍റേത് 202 ല്‍ നിന്ന് 212ഉു ശതമാനമായി. മദ്യക്കമ്പനികളില്‍ നിന്ന് ബവറിജസ് കോര്‍പ്പറേഷന്‍ൃ മദ്യം വാങ്ങുന്ന വിലയോടൊപ്പം എക്സൈസ് ഡ്യൂട്ടി കൂട്ടി , അതിന് മേലാണ് വില്‍പ്പന നികുതി ചുമത്തുന്നത്. ബിയറിനും വൈനിനും വിദേശനിര്‍മിത വിദേശ മദ്യത്തിനും പത്ത് ശതമാനം നികുതി വര്‍ധിപ്പിക്കും. ഇത് നടപ്പാക്കാനായി ഒാര്‍ഡിനന്‍സ് കൊണ്ടുവരും.
നെടുങ്കണ്ടം മാവടിയിൽ കണ്ടെത്തിയ അസ്ഥികൂടം കഴിഞ്ഞവര്‍ഷം കാണാതായ പള്ളപ്പറമ്പിൽ സുരേഷിന്റേതെന്ന് ഉറപ്പിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. പൊലീസ് സര്ജൻ അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തും സുരേഷിന്റെ വീട്ടിലുമെത്തി പരിശോധന നടത്തി. സംഭവം കൊലപാതകമാണെന്നു ബന്ധുക്കൾ ആരോപിച്ചു.
മാവടിക്കു സമീപം അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തു കോട്ടയം മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജന്റെ നേതൃത്വത്തിലുള്ള സംഘം
പരിശോധന നടത്തി.സ്ഥലത്ത് നിന്നും ദ്രവിച്ച ചാക്കിന്റെ അവശിഷ്ടം കണ്ടെത്തി. മൃതദേഹം ചാക്കിനുള്ളില്‍ കയറ്റി കത്തിച്ചതാണോ എന്നും സംശയമുണ്ട്. സ്ഥലത്തെ മണ്ണ്, അസ്ഥികൂടം കെട്ടിയിട്ടിരുന്ന മരത്തിന്റെ ചുവട് ഭാഗം, എന്നിവ പരിശോധിച്ചു.
പൊലീസ് സര്‍ജന്‍ ജെയിംസ് കുട്ടിയാണ് സ്ഥലം പരിശോധിച്ചത്. മാവടിയില്‍ നിന്നും കാണാതായ ആളുടെ വീട്ടിലും പൊലീസ് സംഘം സര്‍ജനെ എത്തിച്ച് പരിശോധന നടത്തി. കാണാതായ സുരേഷിന്റെ ചിത്രങ്ങള്‍ പരിശോധിച്ചു. ഇയാളുടെ പല്ലുകളുടെ അകലം, പല്ലിന്റ ഘടന വ്യത്യാസം, ഉയരം എന്നിവ ബന്ധുക്കളില്‍ നിന്നും ശേഖരിച്ചു. അസ്ഥികൂടത്തില്‍ നിന്നും ഒരു വെപ്പ് പല്ല് പൊലീസിനു ലഭിച്ചിരുന്നു.
ഈ പല്ല് കഴിഞ്ഞ വര്‍ഷം ഇയാള്‍ നെടുങ്കണ്ടത്തെ സ്വകാര്യ ദന്താശുപത്രിയില്‍ നിന്നും വെച്ചതാണെന്നു ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. സ്വകാര്യ ദന്താശുപത്രിയില്‍ മാറ്റി സ്ഥാപിച്ച പല്ലിന്റെ ചികിത്സ രേഖകള്‍ പൊലീസ് സര്‍ജന്‍ പരിശോധിച്ച് വരികയാണ്. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം കത്തിച്ചതാകാമെന്ന നിഗമനത്തിലാണ് ബന്ധുക്കൾ.
40 വയസിനു മുകളില്‍ പ്രായമുള്ള പുരുഷന്റെ അസ്ഥികൂടമാണിതെന്നാണു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരണകാരണം കണ്ടെത്താന്‍ അസ്ഥികൂടത്തിന്റെ സാമ്പിളുകള്‍ തിരുവനന്തപുരത്തെ റീജണല്‍ ലബോറട്ടറിയില്‍ പരിശോധനയ്ക്ക് വിധേയമാക്കും. അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്തിന്റെ പ്രത്യേകത, മൃതദേഹം അഴുകിയ സമയം, മൃതദേഹം മറ്റെവിടുന്നെങ്കിലും കൊണ്ടുവന്ന് സ്ഥലത്ത് ഇട്ടതാണോ എന്നീ കാര്യങ്ങളാണ് പൊലീസ് സര്‍ജന്റ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചത്.
എന്നാൽ അസ്ഥികൂടം നാട്ടുകാരനായ സുരേഷിന്റെയാണോയെന്നു പൊലീസ് വ്യക്തമാക്കണമെന്ന് ബന്ധുക്കൾ. സുരേഷിന്റെ തിരോധാനത്തിലെ പ്രാഥമിക അന്വേഷണം പൊലീസ് അട്ടിമറിച്ചെന്ന് ഭാര്യ ആരോപിച്ചു. അസ്ഥികൂടം സുരേഷിന്റേതാണന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ കുറ്റക്കാരായവരെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നാണ് ആവശ്യം.
കഴിഞ്ഞ ബുധനാഴ്ച മാവടി നാല്പതേക്കറില്നിന്നും അസ്ഥികൂടം കണ്ടെത്തിയ സാഹചര്യത്തിലാണ് ശക്തമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടത്. 2019സെപ്റ്റംബർ മൂന്നിനാണ്ഇയാളെകാണാതായത്. നാലിന് ബന്ധുക്കള്‍ നെടുങ്കണ്ടം പൊലീസ്സ്റ്റേഷനില്പരാതിനല്കി.എന്നാല്‍ അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടായില്ല. മൂന്നിനു രാവിലെസാധാരണ രീതിയില്സുരേഷ് പുറത്തേക്കുപോയിരുന്നു. തിരിച്ചുവന്ന് വീട്ടിലെ പണികളിൽ ഭാര്യയെ സഹായിച്ചു. ഉച്ചയ്ക്ക് രണ്ടുവരെ ഇയാളെ കണ്ടവരുണ്ട്. ഇതിന്ശേഷമാണ്ഫോണ്ഓഫായതെന്ന് ബന്ധുക്കള്‍പറയുന്നു.പിറ്റേന്ന്തന്നെ ഇക്കാര്യങ്ങള്കാണിച്ച് നെടുങ്കണ്ടം പൊലീസിനും പിന്നീട്കട്ടപ്പന ഡിവൈഎസ്പിക്കും പരാതിനല്‍കിയിരുന്നു.
എന്നാൽ, അന്വേഷണം തടസപ്പെട്ടതോടെ ഭാര്യഹൈക്കോടതിയിൽ ഹേബിയസ്കോര്പസ്ഹര്ജി ഫയല്‍ചെയ്തു. ഇതോടെ വീട്ടിലെത്തിയ പോലീസ് സംഘം ഹൈക്കോടതിയില്കേസ്നല്കിയതിനെതിരെ ഇയാളുടെഭാര്യ സുനിതയോട് കയര്‍ത്തു സംസാരിച്ചു. നാലുദിവസങ്ങൾക്ക്ശേഷം സിവിൽ ഡ്രസിലെത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേപ്പറുകളിൽ ഒപ്പിട്ട് വാങ്ങിച്ചു കൊണ്ട്പോയി. തുടർന്ന് ഈപേപ്പറുകൾ ഉപയോഗിച്ച് ബന്ധുക്കള്‍ക്ക് പരാതിയില്ലെന്നരീതിയിൽ ഹൈക്കോടതിയില്‍ പൊലീസ്റിപ്പോര്ട്ട്നല്കിയെന്നും സുനിത പറഞ്ഞു.
ഹൈക്കോടതിയിലെ കേസ്പൊലീസ് റിപ്പോര്‍ട്ടിനെ തുടര്ന്ന്ഇല്ലാതായതോടെ കേസിന്റെ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഇതിനിടയിൽ സുരേഷിനെ മൂന്നാറിലും പൂപ്പാറയിലും നെടുങ്കണ്ടത്തുവെച്ചും കണ്ടതായി വിവരം ഉണ്ടായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് ഇതിനെക്കുറിച്ച് അന്വഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. താന്നിമൂട്ടിൽവെച്ച്കാണാതായഅന്നുംപിറ്റേന്നും കണ്ടതായി രണ്ടുപേർ അറിയിച്ചിരുന്നു. ഇതിനെക്കുറിച്ച് പൊലീസ്കാര്യമായ അന്വേഷണം നടത്തിയില്ലന്നും ആക്ഷേപമുണ്ട്.
സുരേഷ് മേൽനോട്ടം വഹിച്ചിരുന്ന ഒരുഓണച്ചിട്ടിയുമായ് ബന്ധപ്പെട്ട്ഇയാളെകാണാതായതിന് ശേഷം ചിലപ്രശ്നങ്ങൾ നിലനിന്നിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ഇതിനിടെയാണ് കഴിഞ്ഞയാഴ്ച ഗൃഹനാഥന്റേതെന്നു സംശയിക്കുന്ന അസ്ഥികൂടം മാവടി നാല്പതേക്കറില്നിന്നും കണ്ടെത്തിയത്. ഇതോടെയാണ് കേസില്‍ നിഷ്പക്ഷമായ അന്വേഷണം ആവശ്യപ്പെട്ട്ബന്ധുക്കള്വീണ്ടും രംഗത്തെത്തിയത്.
ലോക്ക് ഡൗണ്‍ കാലത്ത് പ്രവാസ ലോകത്തിന്റെ നൊമ്പരമായി മാറിയിരിക്കുകയാണ് കൊല്ലംങ്കോട് സ്വദേശിയായ വിജയകുമാര്‍. പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണാന്‍ ദിവസങ്ങള്‍ കാത്തിരിക്കുന്ന വിജയകുമാര്‍ കരളലിയിക്കുന്ന കാഴ്ചയായിരിക്കുകയാണ്.
കോവിഡ് കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്നു അകാലത്തില്‍ പൊലിഞ്ഞ ഗീതയുടെ മരണം ഇന്ന് നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ്. ഭാര്യയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒരു വിമാന ടിക്കറ്റിനായി കരഞ്ഞു കണ്ണു കലങ്ങിയ വിജയകുമാറിന്റെ ചിത്രം പ്രവാസലോകത്തിന്റെ കണ്ണീരാണ്.
പ്രിയതമയുടെ ചേതനയറ്റ ശരീരം ഒരു നോക്കുകാണാന്‍ വിജയകുമാറിന് ഇനിയും അഞ്ച് ദിനം കാത്തിരിക്കണം. 17നെങ്കിലും വിജയകുമാറിനു നാട്ടിലെത്തിയേ തീരു…പ്രിയപ്പെട്ടവള്‍ക്ക് അന്ത്യചുംബനം നല്‍കി യാത്രയാക്കാന്‍. ദുബായിലുള്ള വിജയകുമാറിന്റെ ആഗ്രഹ സഫലീകരണത്തിനായി ഒരു നാട് മൂഴുവന്‍ പ്രാര്‍ഥനയിലാണ്.
മേയ് ഒമ്പതിനാണ് വിജയകുമാറിന്റെ ഗീത (40) ഹൃദയാഘാതം മൂലം മരിച്ചത്. ദുബായില്‍ ഇലക്ട്രീഷ്യനായ ഭര്‍ത്താവ് വിജയകുമാറിന് നാട്ടിലെത്താന്‍ ദുബായ് വിമാനത്താവളത്തില്‍ നിന്നും ടിക്കറ്റ് ശരിയാവാത്തതിനാല്‍ മൃതദേഹം പാലക്കാട് ജില്ലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മേയ് 12ന് 172 യാത്രക്കാരുമായി കണ്ണൂരിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ കയറാനുള്ള ശ്രമം പരാജയപ്പെട്ടു. മേയ് 17ന് നാട്ടിലെത്താനാകുമെന്നാണ് പ്രതീക്ഷ. വിജയകുമാറിനെ നാട്ടിലെത്തിക്കാന്‍ വിദേശകാര്യ വകുപ്പ്, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒടുവില്‍ മെയ് 17ന് ദുബായ്-കൊച്ചി വിമാനത്തില്‍ വരാനുള്ള രേഖകള്‍ ശരിയായിട്ടുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു.
18 വര്‍ഷമായി വിവാഹിതരായ വിജയകുമാര്‍ – ഗീത ദമ്പതികള്‍ക്ക് മക്കളില്ല. ഗള്‍ഫില്‍ വിജയകുമാറിനൊപ്പം ഉണ്ടായിരുന്ന ഗീത രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് നാട്ടിലെത്തിയത്.
സംസ്ഥാനത്ത് കൊവിഡ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ അനുവദിക്കണമെന്ന് കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി.
ഇക്കാര്യം ആവശ്യപ്പെട്ട് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി വിചാരണ തടവുകാർക്ക് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാമെന്ന ആനുകൂല്യം തനിക്ക് ലഭ്യമാക്കണമെന്നാണ് ജോളിയുടെ ആവശ്യം. എന്നാൽ, ജോളിയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷൻ രംഗത്തെത്തി.
ഏഴ് വർഷത്തിന് താഴെ തടവ് ലഭിക്കാവുന്ന വിചാരണ തടവുകാർക്കാണ് ഈ ആനുകൂല്യമെന്നും ഒന്നിലധികം വധക്കേസുകളിൽ പ്രതിയായ ജോളിക്ക് ഇത് അനുവദിക്കാനാകില്ലെന്നുമാണ് പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദം.
നേരത്തെ, വീട്ടിൽ നിരീക്ഷണത്തിൽ പോകാൻ താൽപര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജോളി അപേക്ഷ നൽകിയിരിക്കുന്നത്.
മുന്‍ കാമുകിയുടെ നഗ്‌ന ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രചരിപ്പിച്ച യുവാവ് തൃശ്ശൂരില്‍ അറസ്റ്റില്‍. മുളങ്കുന്നത്തുകാവ് സ്വദേശി അനില്‍ കുമാറിനെ ആണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്.
കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവര്‍ മാസങ്ങളോളം ഒരുമിച്ചു കഴിഞ്ഞിരുന്നു. പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങള്‍ വന്നതോടെ യുവതി ഇയാളെ വിട്ടു പോയി. ഇതില്‍ കുപിതനായ അനില്‍ യുവതിയുടെ ചിത്രങ്ങള്‍ വാട്‌സ് ആപ്പ് സ്റ്റാറ്റസ് ആയി ഇടുകയായിരുന്നു.
യുവതിയുടെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഏട്ട് മാസങ്ങള്‍ക്ക് മുന്‍പ് മുളങ്കുന്നതുകാവില്‍ നഴ്സിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയാണ് അനില്‍ കുമാര്‍. ഈ കേസില്‍ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്‌നചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഇയാള്‍ പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു