നടന്‍ സിദ്ദിഖിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആയ ടിജെഎസ് ജോര്‍ജ്.സിദ്ദിഖിനെതിരെ ഉയര്‍ന്ന പല ആരോപണവും നടി ആക്രമിക്കപ്പെട്ട വിഷയവും വ്യക്തി ജീവിതവും വിഷയമാക്കി ഒരു പ്രമുഖ മലയാളം മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ടിജെഎസ് ജോര്‍ജ് സിദ്ദിഖിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
ധിക്കാരമാണ് നടന്റെ മുഖ്യമുദ്ര,സാമാന്യ മര്യാദകള്‍ പോലും അവഗണിച്ച് നിരന്തരം മുന്നേറുന്ന ഒരു സ്ത്രീലമ്പടന്റെ രൂപമാണ് അദ്ദേത്തിന്.ഫേസ്ബുക്കിലൂടെ ലഭ്യമായ അദ്ദേഹത്തിന്റെ എല്ലാ ഫോട്ടോയിലും ഞാന്‍ ഞാന്‍ എന്ന ഗര്‍വ്വാണ് പ്രകടമാകുന്നത്.ധിക്കാരമാണ് നടന്റെ മുഖമുദ്ര.-ടിജെഎസ് ജോര്‍ജ് ആരോപിക്കുന്നു.
മാദ്ധ്യമങ്ങളെ അകാരണമായി വിമര്‍ശിക്കുന്ന ആളാണ് സിദ്ദിഖ്.ബയോഡാറ്റ എന്ന ചരിത്രസംഹിത തയ്യാറാക്കിയാല്‍ സിദ്ദിഖ് എന്ന മനുഷ്യന്റെ വ്യക്തിത്വം തെളിഞ്ഞുവരുന്നത് കാണാം.നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ തന്റെ സ്‌നേഹിതന്റെ വാക്കുകള്‍ അല്ലാതെ മറ്റൊന്നും വിശ്വസിക്കാന്‍ താന്‍ തയാറല്ല എന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്ന് സ്‌നേഹിതനെ ബോദ്ധ്യപ്പെടുത്തി നന്മയുടെ വഴിക്ക് തിരിയാന്‍ തക്ക പൗരബോധം അദ്ദേഹത്തിന് ഇല്ലാതെ പോയി. തന്റെ ചെയ്തികള്‍ സ്വാര്‍ത്ഥപരമാണെന്ന സത്യം അദ്ദേഹം അറിയുന്നില്ല,അറിഞ്ഞാല്‍ തന്നെ അങ്ങനെ ഭാവിക്കുന്നില്ലെന്നും ടി.ജെ.എസ് ജോര്‍ജ് ലേഖനത്തിലൂടെ അഭിപ്രായപ്പെടുന്നു.
ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും അയർലൻഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അയർലൻഡ് ബാലന്റീറിലെ വസതിയിലാണ് 37 വയസുള്ള സീമ ബാനുവിനെയും പതിനൊന്നും ആറും വയസുള്ള അവരുടെ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകമാണെന്ന് സംശയം ഉണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷമേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ പറ്റുകയുള്ളൂവെന്നാണ് അധികൃതരുടെ നിലപാട്.
ബംഗളൂരു സ്വദേശിയായ സീമ ബാനു, 11 വയസുള്ള മകൾ അസ്ഫിറ റിസ, ആറു വയസുള്ള മകൻ ഫൈസാൻ സയീദ് എന്നിവരാണ് മരിച്ചത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി അന്വേഷണസംഘം കാത്തിരിക്കുകയാണ്. അതേസമയം, മൂന്നു പേരുടെയും മരണം ‘ദുരൂഹം’ എന്ന വിഭാഗത്തിലാണ് പൊലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. അയർലൻഡ് പൊലീസായ ഗാർഡയാണ് ഇത് സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നത്.
അതേസമയം, ഭർത്താവിൽ നിന്ന് സീമയ്ക്ക് അതിക്രൂരമായ പീഡനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്.കഴിഞ്ഞ കുറേ ദിവസങ്ങളായി സീമയെയും കുട്ടികളെയും പുറത്ത് കാണാത്തതിനെ തുടർന്ന് അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന മരണം ബുധനാഴ്ച മാത്രമാണ് പൊലീസ് അറിഞ്ഞത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് മാത്രമായിരുന്നു സീമയും കുട്ടികളും ഇവിടെ താമസമാക്കിയത്. ബാലന്റീർ എജ്യുക്കേറ്റ് ടുഗെദർ നാഷണൽ സ്കൂളിലായിരുന്നു കുട്ടികൾ പഠിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഭർത്താവാണോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
അവളുടെ രണ്ട് മക്കളുടെ മരണത്തെക്കുറിച്ചും വിവരം ലഭിച്ചിട്ട് രണ്ട് ദിവസമായി. “അവർ (സീമയുടെ മാതാപിതാക്കൾ) ഇപ്പോഴും ഞെട്ടലോടും മകളോടും പേരക്കുട്ടികളോ ഇല്ലെന്ന അവിശ്വാസത്തിലാണ്,” സീമയുടെ മാതൃസഹോദരനായ സൂഫി മസൂദ് പറഞ്ഞു.
എംബസിയിൽ നിന്ന് ആദ്യമായി അവർക്ക് കോൾ വന്നപ്പോൾ, ആരെങ്കിലും തങ്ങളെ കളിയാക്കണമെന്ന് അവർ കരുതി. ലോക്കൽ പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും കോളുകൾ ലഭിക്കുന്നതുവരെ അവർ ശ്രദ്ധിച്ചില്ല, ”മസൂദ് കൂട്ടിച്ചേർത്തു. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കിയതോടെ സീമ അടുത്ത ആഴ്ച ഇന്ത്യയിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.
സീമയുടെയും രണ്ട് മക്കളുടെയും മരണം – 11 വയസ്സുള്ള മകൾ അസ്ഫിറ റിസ, 6 വയസ്സുള്ള മകൻ ഫൈസാൻ സയ്യിദ് എന്നിവർ താമസിക്കുന്ന സൗത്ത് ഡബ്ലിനിലെ ബാലിന്റീർ നഗരപ്രാന്തത്തിൽ ഞെട്ടലുണ്ടാക്കി. ട്രിപ്പിൾ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ വ്യക്തിത്വം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളായിട്ട് കോവിഡുമായി പോരാട്ടത്തിലായിരുന്ന എബ്രഹാം സ്‌കറിയ (65) അവസാനം മരണത്തിന് കീഴടങ്ങി. വെന്റിലേറ്ററിൻെറ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന എബ്രഹാം സ്‌കറിയ ഇന്ന് പതിനൊന്നുമണിയോട് കൂടിയാണ് മരണമടഞ്ഞത്.
സിപാപ് മെഷീൻ റ്റൊളറേറ്റ് ചെയ്യാൻ പറ്റാത്തതിനാൽ വെന്റിലേറ്ററിൻെറ സഹായം എബ്രഹാം സ്‌കറിയ ആവശ്യപ്പെട്ടപ്രകാരമാണ് നൽകിയത്. ഭാര്യ കുഞ്ഞുമോൾ റോയൽ ലിവർപൂൾ ഹോസ്പിറ്റലിലെ സ്റ്റാഫ് നേഴ്‌സായിട്ട് ജോലി ചെയ്യുകയാണ്. പരേതൻ റാന്നി മാക്കപ്പുഴ താമറത്ത് കുടുംബാംഗമാണ്. മക്കൾ ക്രിസ്ബിൻ, ക്രിസി. മരുമകൻ ബിമൽ.
ലിവർപൂളിലെ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്ന എബ്രഹാം സ്‌കറിയ ലിവർപൂളുകാരുടെ പ്രിയപ്പെട്ട അവറാച്ചനായിരുന്നു. ലിവർപൂൾ ഐൻട്രി ഹോസ്പിറ്റലിൽ ആയിരുന്നു എബ്രഹാം സ്‌കറിയ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നത്. ലിവർപൂളിൽ കോവിഡിൻെറ താണ്ഡവം തുടരുകയാണെങ്കിലും ആദ്യമായിട്ടാണ് ഒരു മലയാളി മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
എബ്രഹാം സ്‌കറിയയുടെ മരണത്തിൽ മലയാളം യുകെ യുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുകയും അവരുടെ വേദനയിൽ പങ്കുചേരുകയും ചെയ്യുന്നു.
കൊച്ചി: കൊല്ലം ആയൂർ സ്വദേശി ദിവാകരൻ നായരുടെ (64) കൊലപാതകത്തിൽ അഞ്ചാം പ്രതിയ്ക്കായി തെരച്ചിൽ ഊര്‍ജിതം. ദിവാകരൻ നായരെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിൻ്റെ ഡ്രൈവറും കോട്ടയം സ്വദേശിയുമായ പ്രതിക്കുവേണ്ടിയാണ് തെരച്ചിൽ വ്യാപിപ്പിച്ചിരിക്കുന്നത്. കേസിൽ നാലുപേരെ പോലീസ് പിടികൂടിയിരുന്നു. തൃക്കാക്കര അസി. കമ്മീഷണര്‍ ജിജിമോന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് എറണാകുളം ബ്രഹ്മപുരത്തെ റോഡരികിൽ ദിവാകരൻ നായരെ മരിച്ചനിലയിൽ കണ്ടെത്തിയത്. ദിവാകരൻ നായരും സഹോദരൻ മധുസൂദനനുമായി 14 വര്‍ഷമായി വസ്തുതര്‍ക്കം നിലനിന്നിരുന്നു. തര്‍ക്കം കോടതിയിൽ എത്തിയപ്പോൾ മധുസൂദനന് വിധി അനുകൂലമായി. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ ദിവാകരൻ നായർ തയാറായില്ല. ഇതുചോദ്യം ചെയ്ത മധുസൂദനൻ്റെ മകൻെറ ഭാര്യാ പിതാവും പൊൻകുന്നം സ്വദേശിയുമായ അനിൽ കുമാറിന് ദിവാകരൻ നായരിൽ നിന്നും മകനിൽ നിന്നും മര്‍ദ്ദനം നേരിട്ടു. ഇതാണ് കൊലപാതകത്തിനുള്ള കാരണമായതെന്ന് പോലീസ് പറഞ്ഞു.
ആലുവയിലേക്ക് ദിവാകരൻ നായരെ വിളിപ്പിച്ചശേഷം ഇയാൾ സഞ്ചരിച്ച ഓട്ടോയെ ഇന്നോവ കാറിൽ പ്രതികൾ പിന്തുടര്‍ന്നു. തൃക്കാക്കരയിൽ വെച്ച് ബലമായി ദിവാകരൻ നായരെ പ്രതികൾ കാറിൽ കയറ്റി. കാറിനുള്ളിൽ വെച്ച് പ്രതികൾ ദിവാകരൻ നായരെ ക്രൂരമായി മര്‍ദ്ദിച്ചു. മരണം സംഭവിച്ചതോടെ മൃതദേഹം റോഡിൽ ഉപേക്ഷിച്ച് പ്രതികൾ കാറിൽ പൊൻകുന്നത്തേക്ക് കടന്നു. ഫോണ്‍ വിളികളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷത്തിലാണ് പ്രതികളെ കുറിച്ച് പോലീസിനു വിവരം ലഭിച്ചത്. അനില്‍ കുമാര്‍, പൊന്‍കുന്നം സ്വദേശി രാജേഷ് (37) പൊന്‍കുന്നം സ്വദേശി സന്‍ജയ് (23) കൊല്ലം സ്വദേശിനി ഷാനിഫ (55) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച ഇന്നോവ കാര്‍ പൊൻകുന്നത്തു നിന്ന് കണ്ടെത്തി. കേസിലെ ഗൂഢാലോചനയെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും. സംഭവത്തിൽ കൂടുതൽ പേര്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന. 60 ലധികം പേരെ ഇതിനോടകം പോലീസ് ചോദ്യം ചെയ്തു.
ബിർമിംഗ്ഹാമിലെ സെല്ലി ഓക്ക് ഹോസ്പിറ്റലാണ് രംഗം. മുറിവേറ്റ പട്ടാളക്കാരാണ് എസ്-4 എന്ന വാർഡിൽ നിറയെ. ആ വേദനകൾക്കിടയിലും ആരോ വിളിച്ചു പറയുന്നു ‘കേക്ക് ലേഡി വരുന്നു, കേക്ക് ലേഡി വരുന്നു…’ ആരാണ് ഈ കേക്ക് ലേഡി. മുറിവേറ്റ പട്ടാളക്കാരുടെ ഇടയിലൂടെ മധ്യവസ്കയായ ഒരു സ്ത്രീ ഒരു ട്രോളിയിൽ കേക്കുമായി വരികയാണ്, അവരുടെ വസ്ത്രധാരണവും വിചിത്രമാണ്. ഇതുകാണുന്നവർക്ക് ആദ്യം തോന്നുക മുറിവേറ്റ പട്ടാളക്കാരുടെ ഇടയിൽ ഇവർക്കെന്താണ് കാര്യം എന്നാണ്.
നഴ്സുമാരോ ബന്ധുക്കളോ ഡോക്ടർമാരോ ആരും അവരെ തടയുന്നില്ല. അവർ മുറിവേറ്റ സൈനികരെ ആലിംഗനം ചെയ്യുന്നു, അവർക്ക് കേക്കുകൾ നൽകുന്നു, വേദന നിറഞ്ഞ ആ സ്ഥലത്ത് സന്തോഷം പടർത്തുന്നു.
ഇത് റയാൻ, റിട്ടയേർഡ് നഴ്സ്, പ്രായം 59. 2009 ലെ അഫ്ഗാനിസ്ഥാൻ യുദ്ധകാലത്ത് സെല്ലി ഓക്കിലേക്ക് മുറിവേറ്റ സൈനികരുടെ ഒഴുക്കായിരുന്നു. മരുന്ന് മാത്രമായിരുന്നില്ല അവർക്കാവശ്യം, പരിഗണനയും സ്നേഹവും കൂടിയായിരുന്നു. ഈ സമയത്താണ് റയാൻ എല്ലാ ദിവസവും ഈ പട്ടാളക്കാർക്കൊപ്പം തന്റെ സമയം ചെലവഴിക്കാൻ തീരുമാനിച്ചത്. 1260 ൽ കൂടുതൽ തവണ അവർ ആശുപത്രി സന്ദർശിച്ചതായാണ് രേഖകൾ. അതിപ്പോഴും തുടരുന്നു. അന്ന് ഏകദേശം ഒരു മില്യൺ കേക്ക്കഷണങ്ങൾ അവർ അവിടെ വിതരണം ചെയ്തു. അതും സ്വയം ഉണ്ടാക്കിയ കേക്കുകൾ.
‘ഞാൻ അവരെ ഏറ്റവും മോശം അവസ്ഥയിൽ വരെ കണ്ടു. മാരകമായി മുറിവേറ്റ്, ശ്വാസമെടുക്കാൻ പോലും കഴിയാതെ, അസ്ഥികൂടങ്ങളെ പോലെ…’ റയാൻ ഒരിക്കൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
സൈന്യത്തിലായിരുന്ന മുറിവേറ്റ സഹോദരിക്കു വേണ്ടിയാണ് റയൻ കേക്കുകൾ ഉണ്ടാക്കിത്തുടങ്ങിയത്. അവൾ അത് തന്റെ സഹസൈനികർക്കു വേണ്ടി പങ്കുവയ്ക്കുന്നതും റയൻ കണ്ടു. പിന്നീട് ഈ സൈനികർ അവർക്കും കേക്ക് വേണമെന്ന് ആവശ്യപ്പെട്ടു തുടങ്ങിയതോടെ റയൻ എല്ലാവർക്കും കേക്ക് നൽകിത്തുടങ്ങി.
എത്ര മുറിവേറ്റവരായാലും ഒരു പേടിയോ വെറുപ്പോ ഇല്ലാതെ അവരുടെ സുഖവിവരങ്ങൾ തിരക്കാൻ റയാൻ മറക്കാറില്ല. റയാൻ അവരുടെ കട്ടിലുകളുടെ തലയ്ക്ക് ചെന്ന് നിന്ന് ഉറക്കെ ചോദിക്കും, ഞാൻ നിങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടോ എന്ന്, ഇത് കേൾക്കുമ്പോൾ സൈനികർ ആർത്തുചിരിക്കും. ഒരിക്കൽ ഒരു സൈനികൻ ഇതിന് മറുപടിയായി നീ എന്തു തരും എന്ന ചോദ്യമെറിഞ്ഞു. ‘നിയമപരമായ, സദാചാരപരമായ എന്തും. ഒപ്പം ഈ ട്രോളിയിലെ കേക്കും.’ റയാൻ മറുപടി നൽകി.
ആറ് ഡസനോളം ബട്ടർഫ്ളൈ കേക്ക് 48 കസ്റ്റാർഡ് സ്ലൈസ്, ബെയ്ക്ക്വെൽ ടാർട്ട്സ്, കോക്കനട്ട് കേക്ക്, ചോക്ലേറ്റ് മഫിൻസ് എന്നിവയാണ് മിക്ക ആഴ്ചകളിലും റയാൻ നൽകുന്നത്.
സൈനികരുടെ ഇഷ്ടത്തിനനുസരിച്ചുള്ള കേക്കുകളും അവർ തയ്യാറാക്കാറുണ്ട്. ഒരിക്കൽ എസ്റ്റോണിയയിലെ സൈനികർ ആശുപത്രിയിലെത്തിയപ്പോൾ അവരുടെ പ്രിയപ്പെട്ട എസ്റ്റോണിയൻ ഹണി കേക്കാണ് റയാൻ തയ്യാറാക്കിയത്. സൗത്ത് ആഫിക്കക്കാരായ സൈനികർക്ക് ബ്രാൻഡി ടാർട്ടും.
കഴിഞ്ഞ പതിനൊന്ന് വർഷമായി റയാൻ ഇവിടെ എത്തുന്നു. റയാൻ വിവാഹിതയല്ല, മക്കളില്ല കുടുംബവും. എന്നാൽ വലിയൊരു കുടുംബത്തിന്റെ ഭാഗമാണ് റയാനിപ്പോൾ. ചികിത്സ കഴിഞ്ഞു പോകുന്ന പട്ടാളക്കാർ അവളുടെ സഹായത്തിനായി എപ്പോഴുമെത്തും. വീട്ടിലെ പൂന്തോട്ടം വൃത്തിയാക്കാൻ പോലും അവർ സഹായവുമായി റെഡി. സൈനികരുടെ കുടുംബങ്ങളിലെ ചടങ്ങുകളിൽ വിശിഷ്ട അഥിതിയാണ് റയാൻ.
കൊറോണക്കാലമായതോടെ റയാൻ ആശുപത്രി സന്ദർശനങ്ങൾക്ക് നിയന്ത്രണമായി. എങ്കിലും തന്റെ വീടിനടുത്തുള്ള ചെറിയ സൈനിക ആശുപത്രിയിൽ കേക്കുകളെത്തിക്കാൻ റയൻ മറക്കാറില്ല. അവിടെ പ്രവേശിപ്പിക്കുന്ന അഗ്നിശമന സേനയിലെ അംഗങ്ങൾക്കും റയാൻ കേക്ക് വിതരണം ചെയ്യാറുണ്ട്.
20 ലക്ഷത്തോളം രൂപ വില വരുന്ന സവാളയുമായി ലോറി ഡ്രൈവര്‍ മുങ്ങിയതായി പരാതി. എറണാകുളം മാര്‍ക്കറ്റിലേക്ക് മഹാരാഷ്ട്രയില്‍ നിന്ന് പുറപ്പെട്ട ലോറിയാണ് കാണാതായത്. കളമശേരി സ്വദേശിയുടെ ഉടമസ്ഥതിയിലുള്ള ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്തിയത്.
സവാളക്ക് പൊന്നിന്‍റെ വിലയായതിന് പിന്നാലെയാണ് സവാള കയറ്റിയ ലോറി തന്നെ മോഷണം പോയെന്ന പരാതിയും ഉയരുന്നത്. എറണാകുളം മാര്‍ക്കറ്റില്‍ 10 വര്‍ഷമായി കച്ചവടം നടത്തുന്ന അലി മുഹമ്മദ് സിയാദ് പതിവ് പോലെ മഹാരാഷ്ട്രയില്‍ നിന്നും ഒരു ലോഡ് സവാളക്ക് ഓഡര്‍ നല്‍കി.
മഹാരാഷ്ട്രയിലെ കൃഷി ഉല്‍പ്പന വിതരണ സമിതി കഴിഞ്ഞ 25 ന് 16 ലക്ഷം രൂപ വിലവരുന്ന 25 ടണ്‍ സവാള കയറ്റിവിട്ടു. എന്നാല്‍ ഇതുവരെ സവാള എറണാകുളത്തെത്തിയിട്ടില്ല. ട്വിസ്റ്റ് അവിടെയും തീര്‍ന്നില്ല. പരാതി ലഭിച്ചതിന് പിന്നാലെ നമ്പര്‍ പരിശോധിച്ച പൊലീസ് ലോറിയുടെ ഉടമസ്ഥന്‍ കളമശേരി സ്വദേശിയായ ജലീലിനെ ബന്ധപ്പെട്ടു. എന്നാല്‍ ജലീലിന്‍റെ ലോറി എറണാകുളത്ത് തന്നെയുണ്ടെന്നും ലോറിയുടെ നമ്പര്‍ വ്യാജമായി ഉപയോഗിച്ചാണ് സവാള കടത്ത് നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
മുംബൈ: കഷണ്ടി മറച്ചുവെച്ച് വിവാഹം കഴിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. 27 കാരിയാണ് ഭര്‍ത്താവിനെതിരെ വിശ്വാസ വഞ്ചന കാണിച്ചുവെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.
മുംബൈയിലാണ് സംഭവം. യുവതിയുടെ 29 വയസുകാരനായ ഭര്‍ത്താവ് ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയാണ്. ഭാര്യ പരാതി നല്‍കിയതോടെ മുന്‍കൂര്‍ ജാമ്യം തേടി യുവാവ് താനെ കോടതിയെ സമീപിച്ചു.
ഭര്‍ത്താവ് വിഗ് വെച്ചിട്ടുണ്ടെന്ന സത്യം തന്നെ ഞെട്ടിച്ചുവെന്നും, വിവാഹത്തിന് മുമ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും യുവതി പരാതിയില്‍ പറയുന്നു. ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ല എന്നും പരാതിയില്‍ യുവതി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ഭര്‍ത്താവിന്റെ ബന്ധുക്കളെ അറിയിച്ചുവെങ്കിലും ഇതത്ര വലിയ കാര്യമല്ലെന്ന പ്രതികരണമായിരുന്നു അവരുടേതെന്നും പരാതിയില്‍ പറയുന്നു.
ഐപിസി 406(വിശ്വാസ വഞ്ചന), 500(മാനനഷ്ടം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
സിനിമകളിൽ നല്ല വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ബിഗ് ബോസ് മലയാളം ഷോയിലൂടെ വളരെ ശ്രദ്ധ നേടിയ താരമാണ് ഹിമ ശങ്കര്‍. ഷോയിൽ വളരെ ആക്റ്റീവ് ആയി നിന്ന ഹിമയെ പ്രേക്ഷകർ നെഞ്ചിലേറ്റി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഹിമ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങൾക്കും ഇരയാകാറുണ്ട്. തന്റെ വ്യക്തമായ നിലപാടുകൾ, അഭിപ്രായങ്ങൾ വളരെ ശക്തമായി തുറന്ന് പറയുന്ന താരമാണ് ഹിമ.
വളരെ നല്ല രീതിയില്‍ തന്നെ മറുപടി കൊടുക്കുന്ന ആളുകൂടിയാണ് ഹിമ. ഇപ്പോഴിതാ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് താരം തുറന്ന് പറയുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനോട് താരം നടത്തിയ തുറന്ന് പറച്ചിലുകൾ; സിനിമയിലെ കാസ്റ്റിംഗ് കൗച്ച് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ട്. ഇത് തുറന്നു പറയുമ്പോള്‍ ആരും അത് അംഗീകരിക്കുന്നില്ല. ഇതൊന്നും വെറുതെ ആരും പറയില്ല എന്ന ചിന്ത ആർക്കുമില്ല. ഇത് ഇല്ലാതെ വേറെ മാർഗമില്ല, അല്ലേ ഒന്നും നടക്കില്ല എന്ന് വരുമ്പോഴാണ് പലര്‍ക്കും അങ്ങനെ ചെയ്യേണ്ടി വരുന്ന സാഹചര്യമുണ്ടാകുന്നത്.
ചിലര്‍ ചോദിച്ചിട്ടുണ്ട്, പലരും അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുത്തിട്ട് പിന്നീട് ആരോപണം ഉയര്‍ത്തുന്നതിന്റ കാരണം . ഒരാള്‍ക്ക് എന്നും എപ്പോഴും അടിമയായി ഇരിക്കാന്‍ കഴിയില്ലെന്നും അവര്‍ക്ക് പ്രതികരിക്കാൻ അവസരം കിട്ടിയാല്‍ അല്ലേ അവര്‍ പ്രതികരിക്കൂ. ഒരു കാര്യങ്ങളും മാറ്റി വയ്ക്കുന്നത് തനിക്ക് ഇഷ്ടമല്ല. അടിയാണെങ്കില്‍ അടി അത് അപ്പൊത്തന്നെ കൊടുക്കണം അതുകൊണ്ട് എനിക്ക് ഇതുവരെ ഒരു മീ ടു ആരോപണത്തിന്റെ ആവശ്യമില്ല. എന്നാല്‍ എന്നെപ്പോലെയല്ല മറ്റു പലരും നിര്‍ബന്ധിക്കപ്പെട്ടവരായിരിക്കാം.
അപ്പോൾ അവര്‍ മിണ്ടാതെ ഇരിക്കണം എന്നാണോ പറഞ്ഞു വരുന്നത്. അവര്‍ക്ക് ഒരു സ്‌പേസ് കിട്ടിയാല്‍ സംസാരിക്കണ്ടേ. അങ്ങനെ വഴങ്ങിക്കൊടുത്തിട്ടുള്ളവര്‍ പലരും തന്റെ നിവര്‍ത്തി കേടുകൊണ്ടായിരിക്കും. ഇത്തരത്തിൽ പലരും റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടാവാം അവര്‍ ഒക്കെ എല്ലാം മറച്ചു വച്ചു . തുടക്ക കാലത്ത് വിളിക്കുമ്പോള്‍ പലരും പറഞ്ഞിട്ടുണ്ട് ഇത് അഡ്ജസ്‌റ്‌മെന്റ് വര്‍ക്കാണ് പറ്റുമോയെന്ന്. അപ്പൊ തന്നെ പറ്റില്ല എനിക്ക് വേണ്ടായെന്ന് പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെ ആരും വിളിച്ചിട്ടില്ല. നമ്മള്‍ താല്പര്യം ഇല്ലന്ന് പറഞ്ഞാല്‍ ഇതൊക്കെ അവിടെ തീരും. എന്നാല്‍ ഇവിടെ പലര്‍ക്കും നിവര്‍ത്തികേടുകൊണ്ട് അങ്ങനെ പറയാന്‍ പറ്റുന്നില്ല എന്നതാണ് സത്യം.
തന്റെ പ്രണയത്തിലും താന്‍ ചതിക്കപ്പെട്ടിട്ടുണ്ട്, അതിലുപരി കാമിക്കപ്പെട്ടിട്ടുണ്ട്, വഞ്ചിക്കപ്പെട്ടിട്ടുണ്ട്, അതില്‍ നിന്ന് ഞാൻ കയറിവന്നിട്ടുണ്ട്. തിരിച്ച് അവർക്ക് ഒക്കെ പണിയും കൊടുത്തിട്ടുണ്ട്. എന്നെ ഒരാള്‍ മിസ് യൂസ് ചെയ്യുകയാണെങ്കില്‍ അത് എന്റെ മാത്രം തെറ്റാണെന്നും അതില്‍ ആരേം കുറ്റം താൻ പറയുന്നില്ല. എന്നാല്‍ അതിനെ കാസ്റ്റിംഗ് കൗച്ചുമായ് ഒരിക്കലും താരതമ്യം ചെയ്യാന്‍ കഴിയില്ല. അതൊക്കെ തന്റെ പേര്‍സണല്‍ മിസ്റ്റേക്ക് ആണെന്നും ഹിമ പറഞ്ഞു.
മലയാള സിനിമയുടെ എക്കാലത്തെയും മികച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജിത്. ഒരുപാട് നല്ല സിനിമകൾ പ്രേക്ഷകർക്ക് സമ്മനിച്ച ആളാണ് രഞ്ജിത്. നിർമ്മാതാവായും നടനായും അദ്ദേഹം മലയാള സിനിമയിൽ ഇടപെട്ടിട്ടുണ്ട്. താര രാജാക്കൻമാരേയും യുവതാരങ്ങളേയും ഒരുപോലെ ഉപയോഗിച്ച് വമ്പൻ ഹിറ്റുകൾ രഞ്ജിത് പ്രേക്ഷകർക്ക് സമ്മാനിച്ചു.
താര രാജാക്കന്മാരുടെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങൾ ശക്തമായ കഥാപാത്രങ്ങൾ എന്നിവയെല്ലാം രഞ്ജിത്തിന്റെ തിരക്കഥയിൽ നിന്നാണ്. ഒരു അഭിമുഖത്തിൽ അന്തരിച്ച സംവിധായകൻ ഐവി ശശിയെക്കുറിച്ച് രഞ്ജിത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്നോട് ആദ്യം നേരിൽ കണ്ടപ്പോൾ ശശിയേട്ടൻ ആവശ്യപ്പെട്ടത് എനിക്കൊരു സ്‌ക്രിപ്റ്റ് വേണം എന്നാണ്. കുറച്ചു ദിവസം ഞാൻ കണ്ണൂരുണ്ട്. ഒരു കഥയുമായി അങ്ങോട്ട് ഇറങ്ങൂ എന്ന ക്ഷണമായിരുന്നു അത്. ആ സംസാരമാണ് പിന്നീട് നീലഗിരി എന്ന സിനിമയിൽ എത്തിച്ചത്.
ഞാൻ പുള്ളിക്ക് വേണ്ടി ആദ്യമെഴുതിയത് മറ്റൊരു സിനിമയായിരുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു അത്. മമ്മൂട്ടിയെ ആണ് നായകനായി തീരുമാനിച്ചത്. തിരക്കഥ പൂർത്തിയായ സമയത്താണ് ഹൈദരാബാദിൽ തൊണ്ണൂറിലെ കലാപമുണ്ടായത്. അവിടെ 144 പ്രഖ്യാപിച്ചു. എല്ലായിടത്തും പ്രശ്‌നങ്ങൾ. ആ അവസ്ഥയിൽ അവിടെ പോയി ഷൂട്ട് ചെയ്യാൻ പറ്റില്ല.
അപ്പോൾ പകരം എന്ന രീതിയിൽ ഉണ്ടായൊരു സിനിമയാണ് നീലഗിരി. ശശിയേട്ടന് പൊതുവെ എല്ലാത്തിലും ഒരു ധൃതിയുണ്ട്. നീലഗിരി എഴുതുമ്പോൾ അത് വേണമോയെന്ന് ഞാൻ ആശങ്ക പ്രകടിപ്പിച്ചതാണ്. പക്ഷേ ഉടനെ വേണം എന്നായിരുന്നു ശശിയേട്ടന്റെ പ്രതികരണം. ആ സിനിമ അത്ര നല്ലതായിരുന്നില്ല. വ്യക്തിപരമായി എനിക്കത് ഇഷ്ടമായില്ല.
അദ്ദേഹത്തിനും ഇഷ്ടമായിരുന്നില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. നീലഗിരിയുമായി ബന്ധപ്പെട്ട് എനിക്ക് മറക്കാൻ പറ്റാത്തൊരു അനുഭവമുണ്ട്. ലൊക്കേഷനിൽ ഇരിക്കുമ്പോൾ പെട്ടെന്ന് ശശിയേട്ടൻ വിളിച്ചു, വന്ന് ഈ ഫ്രെയിം ഒന്ന് കാണൂ. ഞാൻ അമ്പരന്നു പോയി. സംവിധായകൻ തിരക്കഥാകൃത്തിനെ ഫ്രെയിം കാണിച്ചു കൊടുക്കുക എന്നതൊക്കെ വളരെ അപൂർവമായ കാര്യമാണ്.
പ്രത്യേകിച്ചും ആദ്ദേഹത്തെപ്പോലെ മുതിർന്നൊരു സംവിധായകൻ എന്നെ പോലെ ജൂനിയറായ തിരക്കഥാകൃത്തിന്. അങ്ങനെ അദ്ദേഹമെന്നെ ഐപീസിലൂടെ ഒരു ഫ്രെയിം കാണിച്ചു തന്നു. അന്നദ്ദേഹം എന്നോട് തമാശയായി പറഞ്ഞൊരു കാര്യം ഞാനിപ്പോഴും ഓർക്കുന്നു.
ഞാനിതു പോലെ എന്റെ ഫ്രെയിമുകളൊക്കെ പപ്പനെ വിളിച്ചു കാണിക്കുമായിരുന്നു. അത് പിന്നീട് എനിക്ക് പാരയായി. അവനെനിക്ക് സ്‌ക്രിപ്റ്റ് തരാതെയായി. സ്വയം സിനിമകൾ സംവിധാനം ചെയ്തു തുടങ്ങി. ചിരിയോടെയാണ് ശശിയേട്ടനത് പറഞ്ഞത്. രഞ്ജിത് പറഞ്ഞു.
ഫ്രാൻസിലെ ലിയോൺ നഗരത്തിലെ പള്ളിയിൽ വെടിവയ്പ്പ്. ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയിൽ ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ വെടിവയ്പ്പിൽ വൈദികന് ഗുരുതര പരുക്കേറ്റു.
പള്ളി അടയ്ക്കുന്നതിനിടെ അജ്ഞാതനായ അക്രമി വൈദികന് നേരെ രണ്ട് തവണ നിറയൊഴിക്കുകയായിരുന്നു. അടിവയറിലാണ് വെടിയേറ്റത്. നിറയൊഴിച്ച ശേഷം അക്രമി ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം നിസിലെ കത്തോലിക ബസലിക്കയുണ്ടായ തീവ്രവാദി ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടിരുന്നു. അക്രമസംഭവങ്ങളെത്തുടർന്നു രാജ്യത്തെ ആരാധനാലയങ്ങൾക്കു കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്