Latest News

ഉത്തർപ്രദേശിലെ ഹത്രാസിൽ കുട്ട ബലാത്സം​ഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ കുടുംബത്തിന് വേണ്ടി ഹാജരാവുന്നത് നിരഭയ കേസിൽ ഹാജരായ അഭിഭാഷക സീമ കുശ്വാഹ

എന്റെ പോരാട്ടം ഹത്രാസിലെ മകൾക്കു വേണ്ടിയാണ്, അവൾക്കു നീതി ലഭ്യമാക്കാൻ. അതുപോലെ സ്ത്രീസുരക്ഷയിൽ ശക്തമായ നിയമങ്ങൾ ഉരുത്തിരിയുന്നതിനുമെന്ന് അഭിഭാഷക സീമ കുശ്വാഹ പറഞ്ഞു.

ഡൽഹിയിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട പെൺകുട്ടി കൊല്ലപ്പെട്ട കേസിൽ ഇരയ്ക്കും ഇരയുടെ കുടുംബത്തിനും നീതി നേടി കൊടുത്ത സീമ കുശ്വാഹയ്ക്ക് വീണ്ടും പ്രതീക്ഷകൾ ഏറെയാണ്.

ഇന്നലെ അലഹബാദ് ഹൈക്കോടതിയിലെ പ്രത്യേക ലക്‌നൗ ബെഞ്ചിനു മുന്നിൽ ഹത്രാസിലെ കുടുംബത്തിനു വേണ്ടി സീമ കുശ്വാഹ തന്റെ വാദം തുടങ്ങി.

കേസ് യുപിക്ക് പുറത്തേക്ക് മാറ്റണമെന്നും സിബിഐ റിപ്പോർട്ട് രഹസ്യമായി സൂക്ഷിക്കണമെന്നും സീമ ആവശ്യപ്പെട്ടു. അതിനൊപ്പം പെൺകുട്ടിയുടെ കുടുംബത്തിന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്നും.

നിത്യാഭ്യാസി ആനയെ എടുക്കുമെന്നാണ് ചൊല്ല്. അല്ലാതെ ആന നിത്യാഭ്യാസിയെ എടുക്കുമെന്നാരും പറഞ്ഞിട്ടില്ല. ഇക്കാര്യം യോഗ ഗുരു ബാബ രാംദേവിന് അറിയില്ലായിരുന്നത്രേ. മറ്റാരുമല്ല, സോഷ്യല്‍ മീഡിയ തന്നെയാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. സംഭവം മറ്റൊന്നുമല്ല. ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെ ചെറുതായൊന്ന് ബാലന്‍സ് തെറ്റി ഗുരു ബാബ താഴെ വീണു. അതിനാണ് ട്വിറ്ററിലെയും ഫേസ്ബുക്കിലെയും രസികന്മാര്‍ കാര്യകാരണങ്ങള്‍ തേടുന്നത്. രണ്ട് മാസം മുമ്പ് മഴയത്ത് സൈക്കിള്‍ ചവിട്ടുന്നതിനിടെ ബാബ രാംദേവ് തെന്നി വീണിരുന്നു. ആ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോഴും വൈറലാണ്. അതിനിടെയാണ് ആനപ്പുറത്തുനിന്ന് വീഴുന്ന ദൃശ്യങ്ങള്‍ എത്തിയിരിക്കുന്നത്.

ആനയാസനം എന്നൊരു ആസനം യോഗയിലുണ്ടോ എന്നായിരുന്നു ചിലരുടെ സംശയം. ബാബയെ മറിച്ചിട്ട ആനയെ ദേശ വിരുദ്ധനായി പ്രഖ്യാപിക്കുകയും വേഗം രാജ്യം വിട്ടോളാന്‍ അറിയിക്കണമെന്നും പറഞ്ഞവരുമുണ്ട്. അങ്ങനെ എല്ല്ാ ആസനവും ഗുരുവിനെ നോക്കി ചെയ്യേണ്ടതില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ, ചില ആസനങ്ങള്‍ ഗുരുവിന് മാത്രമേ പറ്റൂ. പക്ഷേ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ് ആശുപത്രിയിലാണെന്നു മാത്രം എന്നും എഴുതിക്കണ്ടു.

 

ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പിന്നെ ദൈവത്തിന് മാത്രമേ തങ്ങളെ രക്ഷിക്കാനാകൂ എന്ന് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് ഷ്തായ്യ. അങ്ങനെ സംഭവിച്ചാൽ അത് പലസ്തീൻ ജനതയെ സംബന്ധിച്ചും ലോകത്തിനാകെയും ദുരന്തമായിരിക്കും – പലസ്തീൻ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ട്രംപ് ഗവൺമെന്റിന്റെ കഴിഞ്ഞ നാല് വർഷക്കാലം പാലസ്തീന് വലിയ ദോഷമുണ്ടായതായി അദ്ദേഹം യൂറോപ്യൻ എംപിമാരുമായി സംസാരിക്കവേ പറഞ്ഞു.

അതേസമയം ഡെമോക്രാറ്റിക്ക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡനെതിരെ രൂക്ഷവിമർശനവുമായി ട്രംപ് വീണ്ടും രംഗത്തെത്തി. ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നിയന്ത്രണം സോഷ്യലിസ്റ്റുകളുടേയും മാർക്സിസ്റ്റുകളുടേയും ഇടതുപക്ഷ തീവ്രവാദികളുടേയും കയ്യിലേൽപ്പിക്കാൻ ജോ ബൈഡൻ ധാരണയിലെത്തിയതായി ട്രംപ് ആരോപിച്ചു. കോവിഡ് പോസിറ്റീവ് ആയിരുന്ന ട്രംപ് 9 ദിവസത്തിന് ശേഷം ആശുപത്രി വിട്ടതും രോഗമുക്തനായതായി സ്വയം പ്രഖ്യാപിച്ചതും വിവാദമായിരുന്നു. ഇതിന് പിന്നാലെ ട്രംപിന് കോവിഡ് നെഗറ്റീവ് ആയതായി വൈറ്റ് ഹൗസ് ചീഫ് ഫിസീഷ്യൻ ഡോ.സീൻ പി കോൺലി അറിയിക്കുകയും ചെയ്തു. അതേസമയം പരിശോധനയുടെ വിശദാംശങ്ങൾ നൽകിയില്ല. ട്രംപ് ഫ്ളോറിഡയിലെ റാലിയിലൂടെ പ്രചാരണരംഗത്തേയ്ക്ക് തിരിച്ചുവന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉന്നത രാഷ്ട്രീയ ഗൂഢാലോചനയില്ലെന്നും പ്രാദേശികരാഷ്ട്രീയ പ്രശ്നങ്ങൾ മാത്രമാണ് കൊലയ്ക്ക് കാരണമെന്നും പൊലീസ്. ആറ്റിങ്ങൽ എംപിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശിന് സിപിഎം ആരോപിക്കുന്നത് പോലെ കൊലയിൽ പങ്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ലെന്നും അന്വേഷണസംഘം പറയുന്നു. തിരുവോണത്തിന്റെ തലേദിവസമാണ് സിപിഎം പ്രവർത്തകരായ ഹഖ് മുഹമ്മദിനേയും മിഥിലാജിനേയും കുത്തിക്കൊലപ്പെടുത്തിയത്. പിന്നിൽ കോൺഗ്രസ് ആണെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു. എന്നാൽ പ്രാദേശിക രാഷ്ട്രീയവൈരാഗ്യമാണ് കാരണം എന്ന് പറഞ്ഞാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്നത് എന്ന് റിപ്പോർട്ട്.

പ്രതികൾ കോന്നിയിലേയ്ക്ക് പോകാൻ ശ്രമിച്ചത്, കോന്നി കൂട്ടുപ്രതിയായ ശ്രീജയുടെ നാടായതുകൊണ്ടാണെന്നും ഇതിൽ അടൂർ പ്രകാശിന്റെ പങ്ക് സംശയിക്കാൻ തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ കലാശക്കൊട്ട് പരിപാടിക്കിടെയുണ്ടായ സംഘർഷമുണ്ടാക്കിയ വൈരാഗ്യം ഇരു വിഭാഗങ്ങൾ തമ്മിൽ ഇടയ്ക്കിടെ ഏറ്റുമുട്ടലുകൾക്ക് കാരണമായിരുന്നു. ഏപ്രിലിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഫൈസലിനെ വെട്ടിയത് സംഘർഷം മൂർച്ഛിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് ഹഖിന്റേയും മിഥിലാജിന്റേയും കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. റൂറൽ എസ് പി, ബി അശോകന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഒരു മാസത്തിനകം കുറ്റപത്രം സമർപ്പിച്ചേക്കും.

 

ഹൈദരാബാദ് നഗരത്തിൽ കനത്ത മഴയിൽ മതിലിടിഞ്ഞ് വേണം രണ്ട് മാസം പ്രായമുള്ള കുട്ടിയടക്കം 9 പേർ മരിച്ചു. ഒരു കോംപൗണ്ടിലെ 10 വീടുകൾക്ക് മേലാണ് മതിലിടിഞ്ഞുവീണത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രണ്ട് പേർക്ക് പരിക്കേറ്റു. ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസി അടക്കമുള്ളവർ സ്ഥലത്തെത്തി. ബാണ്ട്ലഗുഡയിലെ മൊഹമ്മദീയ ഹിൽസിലാണ് അപകടമുണ്ടായത്.

ഹൈദരാബാദ് നഗരത്തിൽ പല മേഖലകളും വെള്ളത്തിലായി. തെലങ്കാനയിലും ആന്ധ്രപ്രദേശിലും കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴയാണ് പെയ്യുന്നത്. തെലങ്കാനയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 12 പേർ മഴക്കെടുതിയിൽ മരിച്ചു. പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടായി. തെലങ്കാനയിലെ 14 ജില്ലകളിൽ കനത്ത മഴയാണ് പെയ്തത്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ കന്നത്ത മഴയാണുണ്ടാക്കിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ നൂറിലധികം സ്ഥലങ്ങളിൽ 11 മുതൽ 24 സെ.മീ വരെ മഴ പെയ്തു.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഷ്ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള നി​​​​യ​​​​മ​​​​ഭേ​​​​ദ​​​​ഗ​​​​തി ഉ​​​​ത്ത​​​​ര​​​​വ് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പു​​​​റ​​​​ത്തി​​​​റ​​​​ക്കി. 2010ലെ ​​​​വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ ആ​​​​ക്ടി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി​​​​യ​​​​ത്.

ഉ​​​​ത്ത​​​​ര​​​​വ് പ്ര​​​​കാ​​​​രം, നി​​​​ശ്ചി​​​​ത ഫോ​​​​റി​​​​ൻ കോ​​​​ണ്‍​ട്രി​​​​ബ്യൂ​​​​ഷ​​​​ൻ റെ​​​​ഗു​​​​ലേ​​​​ഷ​​​​ൻ അ​​​​ക്കൗ​​​​ണ്ടി​​​​ലൂ​​​​ടെ (എ​​​​ഫ്സി​​​​ആ​​​​ർ​​​​എ) മാ​​​​ത്ര​​​​മേ വ്യ​​​ക്തി​​​ക​​​ൾ​​​ക്കോ എ​​​​ൻ​​​​ജി​​​​ഒക​​​​ൾ​​​​ക്കോ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യൂ.

സ​​​​ൻ​​​​സാ​​​​ദ്മാ​​​​ർ​​​​ഗി​​​​ലു​​​​ള്ള എ​​​​സ്ബി​​​​ഐ​​യു​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​ഞ്ചി​​​​ലാ​​​​ണ് ഇ​​​​തി​​​​നാ​​​​യി ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ർ അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങേ​​​​ണ്ട​​​​ത്. നി​​​​ല​​​​വി​​​​ൽ, മ​​​​റ്റ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​വ​​​​രും എ​​​​സ്ബി​​​​​​ഐ​​യു​​​​​​ടെ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​​​ഞ്ചി​​​ൽ‌ പു​​​തി​​​യ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്ക​​​ണം. അ​​​തേ​​​സ​​​മ​​​യം, ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​​​ഞ്ച് അ​​​​ക്കൗ​​​​ണ്ടി​​​​ലെ പ​​​​ണം മ​​​​റ്റു ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് മാ​​​​റ്റു​​​​ന്ന​​​​തി​​​​നു നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ല. നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് പു​​​തി​​​യ എ​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​ക്കൗ​​​​ണ്ടു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നും ത​​​​ട​​​​സ​​​​മി​​​​ല്ല. നി​​​ശ്ചി​​​ത എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​ട​​​ങ്ങു​​​ന്ന​​​തി​​​ന് ഡ​​​ൽ​​​ഹി​​​യി​​​ൽ നേ​​​രി​​​ട്ടെ​​​ത്തേ​​​ണ്ട​​​തി​​​ല്ലെ​​​ന്നും അ​​​​ടു​​​​ത്തു​​​​ള്ള ഏ​​​തെ​​​ങ്കി​​​ലും എ​​​​സ്ബി​​​​എെ ബ്രാ​​​ഞ്ചി​​​ലെ​​​ത്തി​​​യാ​​​ൽ മ​​​തി​​​യെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ fcraonline.nic.in എ​​​ന്ന പോ​​​ർ​​​ട്ട​​​ലി​​​ൽ വൈ​​​കാ​​​തെ ല​​​ഭ്യ​​​മാ​​​കും.

നി​​​​ല​​​​വി​​​​ൽ മ​​​​റ്റ് എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ടു​​​​വ​​​ഴി സം​​​ഭാ​​​വ​​​ന​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​​ർ​​​​ക്ക് പു​​​​തി​​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​​ക്കൗ​​​​ണ്ട് തു​​​​ട​​​​ങ്ങാ​​​​ൻ 2021 മാ​​​ർ​​​​ച്ച് 31 വ​​​​രെ​​​​യാ​​​​ണ് സ​​​​ർ​​​​ക്കാ​​​​ർ സ​​​​മ​​​​യം അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം മ​​​​റ്റു അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലൂ​​​​ടെ പ​​​​ണം സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കി​​​​ല്ല.

വി​​​​ദേ​​​​ശ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ന് പു​​​​തു​​​​താ​​​​യി അ​​​​നു​​​​മ​​​​തി തേ​​​​ടാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​വ​​​​രും എ​​​സ്ബി​​​ഐ ന്യൂ​​​​ഡ​​​​ൽ​​​​ഹി മെ​​​​യി​​​​ൻ ബ്രാ​​​​ഞ്ചി​​​​ൽ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ത്ത​​​ശേ​​​ഷ​​​മാ​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.

പു​​​തി​​​യ എ​​​​ഫ്സി​​​​ആ​​​​ർ​​​​എ അ​​​ക്കൗ​​​ണ്ട് എ​​​ടു​​​ക്കേ​​​ണ്ട ബ്രാ​​​ഞ്ചി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ: സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ,11 സ​​​ൻ​​​സ​​​ദ് മാ​​​ർ​​​ഗ്, ന്യൂ​​​ഡ​​​ൽ​​​ഹി-110001. ബ്രാ​​​ഞ്ച് കോ​​​ഡ്: 00691, ഐ​​​എ​​​ഫ്എ​​​സ്‌​​​സി കോ​​​ഡ്: SBININ BB104, ഇ​-​​മെ​​​യി​​​ൽ: [email protected]

ആ​കാം​ഷ​ക​ൾ​ക്കും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11ന് ​ജോ​സ് കെ.​മാ​ണി കോ​ട്ട​യ​ത്ത് ന​ട​ത്തു​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. കെ.​എം.​മാ​ണി​യു​ടൈ മ​ര​ണ ശേ​ഷം പാ​ർ​ട്ടി പി​ള​ർ​ന്ന​തും, യു​ഡി​എ​ഫി​ൽ നി​ന്ന് ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​തു​മെ​ല്ലാം രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ വ​ൻ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രു​ന്നു.

യു​ഡി​എ​ഫ് വി​ടു​ന്ന​തി​നു മു​ന്നേ ത​ന്നെ ജോ​സ് വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​ലേ​ക്ക് ചേ​ക്കേ​റു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ പ​ട​ർ​ന്നി​രു​ന്നു.​എ​ന്നാ​ൽ, ഇ​ത് സംം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​പ്പോ​ഴും ഇ​ട​തു നേ​താ​ക്ക​ളോ ജോ​സോ ഒ​ന്നും ത​ന്നെ സ്ഥീ​രീ​ക​ര​ണം ന​ല്കി​യി​രു​ന്നി​ല്ല.

ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ എ​ൽ​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തെ തു​ട​ക്കം മു​ത​ൽ എ​തി​ർ​ത്ത സി​പി​ഐ​യു​ടെ നി​ല​പാ​ടും കാ​ര്യ​ങ്ങ​ൾ നീ​ളു​ന്ന​തി​ന് കാ​ര​ണ​മാ​യി. ജോ​സ് വി​ഭാ​ഗ​ത്തെ എ​ൽ​ഡി​എ​ഫി​ലേ​ക്ക് എ​ത്തി​ച്ചി​ട്ട് പ്ര​ത്യേ​കി​ച്ച് നേ​ട്ട​മൊ​ന്നു​മി​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​വും കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി​യു​മെ​ല്ലാം ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തി​രു​ന്നു.

എ​ന്നാ​ൽ, പി​ന്നീ​ട് ന​ട​ന്ന ച​ർ​ച്ച​ക​ളി​ൽ സി​പി​ഐ അ​യ​ഞ്ഞു​വെ​ന്നും മു​ന്ന​ണി പ്ര​വേ​ശ​നം സാ​ധ്യ​മാ​കു​മെ​ന്നും വാ​ർ​ത്ത​ക​ൾ വ​ന്നു. അ​തേ​സ​മ​യം, ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​തു പ്ര​വേ​ശ​ന​ത്തോ​ട് ഇ​ട​ത് അ​ണി​ക​ളി​ൽ പ്ര​ത്യേ​കി​ച്ച് സി​പി​ഐ അ​ണി​ക​ളി​ൽ ശ​ക്ത​മാ​യ വി​രു​ദ്ധ വി​കാ​ര​മാ​ണു​ള്ള​ത്.

ബാ​ർ​കോ​ഴ കേ​സി​ൽ ഇ​ട​തു മു​ന്ന​ണി ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ അ​ത്ര​പെ​ട്ട​ന്ന് മ​റ​ക്കാ​നാ​കി​ല്ല​ന്ന് സി​പി​ഐ നേ​തൃ​ത്വം ആ​വ​ർ​ത്തി​ക്കു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ 10ാം തീ​യ​തി​ക്ക് ശേ​ഷ​വും ജോ​സ് വി​ഭാ​ഗ​ത്തെ ഇ​ട​തു മു​ന്ന​ണി​യി​ലേ​ക്ക് എ​ത്തി​ക്കേ​ണ്ട​തി​ല്ല എ​ന്ന ഉ​റ​ച്ച നി​ല​പാ​ടി​ലാ​യി​രു​ന്നു സി​പി​ഐ. കോ​ട്ട​യം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചി​ല സി​പി​എം സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ താ​ത്പ​ര്യം മാ​ത്ര​മാ​ണ് നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നി​ല്ലെ​ന്നും സി​പി​ഐ പ​രോ​ക്ഷ​മാ​യി കു​റ്റ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

അ​തേ​സ​മ​യം, ജോ​സ് വി​ഭാ​ഗ​ത്തി​ന്‍റെ ഇ​ട​തു പ്ര​വേ​ശ​ന​ത്തി​ന് സി​പി​എം നേ​ര​ത്തെ ത​ന്നെ പ​ച്ച​ക്കൊ​ടി വീ​ശി​യി​രു​ന്നു. ബാ​ർ​കോ​ഴ കേ​സി​ലെ സ​മ​ര​ങ്ങ​ൾ കെ.​എം.​മാ​ണി​യെ ഉ​ദ്ദേ​ശി​ച്ച് ആ​യി​രു​ന്നി​ല്ല എ​ന്ന എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ.​വി​ജ​യ​രാ​ഘ​വ​ന്‍റെ പ്ര​സ്താ​വ​ന​യും അ​തി​നേ, പി​ന്തു​ണ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ വാ​ക്കു​ക​ളു​മെ​ല്ലാം ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യ​രു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ത​ദ്ദേ​ശ- നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി നി​ൽ​ക്കു​ന്പോ​ൾ എ​ൽ​ഡ​എ​ഫി​ലേ​ക്ക് എ​ന്ന നി​ല​പാ​ടാ​ണ് ജോ​സ് കെ.​മാ​ണി പ്ര​ഖ്യാ​പി​ക്കു​ന്ന​ത് എ​ങ്കി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും നി​ർ​ണാ​യ​ക​മാ​യ പ​ല തീ​രു​മാ​ന​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും രാ​ഷ്ട്രീ​യ കേ​ര​ളം സാ​ക്ഷി​യാ​കു​മെ​ന്നു​റ​പ്പ്.

ജോ​സ് വി​ഭാ​ഗം ഇ​ട​തി​നൊ​പ്പം ചേ​ർ​ന്നാ​ൽ ത​ദ്ദേ​ശ- നി​യ​മ​സ​ഭാ തെ​ര​ഞ്ഞൈ​ടു​പ്പി​ലെ സീ​റ്റ് നി​ർ​ണ​യ​ങ്ങ​ളി​ൽ പോ​ലും ത​ർ​ക്ക​വി​ത​ർ​ക്ക​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്.

കാഞ്ഞിരത്താനം: അറയ്ക്കപറമ്പിൽ ജിജി സ്കറിയായുടെ (കെഒസി, കുവൈത്ത്) ജാൻസിയുടെയും(എംഒഎച്ച്, കുവൈത്ത്) മകൾ ജ്യോതിസ് ജിജി (കുക്കു – 19) അന്തരിച്ചു. സംസ്കാരം ഇന്ന് 10 .30ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് പള്ളിയിൽ. ജ്യോതിസ് കൊച്ചിയിൽ സി എ വിദ്യാർത്ഥിനിയായിരുന്നു.

ലിബിയയിലെ ആശ്വെറിഫിൽ നിന്ന് കഴിഞ്ഞ മാസം 14ന് തട്ടിക്കൊണ്ടുപോയ ഏഴ് ഇന്ത്യക്കാരെ മോചിപ്പിച്ചു. ഇവരെ ഞായറാഴ്ച മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആന്ധ്രപ്രദേശ്, ബിഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് വിട്ടയയ്ക്കപ്പെട്ടവർ. തുണീസ്യയിലെ ഇന്ത്യൻ അംബാസഡർ പുനീത് റോയ് കുന്ദാൽ ഇവരോട് സംസാരിച്ചതായും മന്ത്രാലയം അറിയിച്ചു.

ഇന്ത്യയിലേക്ക് മടങ്ങാനായി ലിബിയൻ തലസ്ഥാനം ട്രിപ്പോളിയിലെ വിമാനത്താവളത്തിലേക്ക് പോകുമ്പോഴായിരുന്നു ഇവർ തട്ടിക്കൊണ്ടുപോവപ്പെട്ടത്. നിർമാണ, എണ്ണ വിതരണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന അൽ ഷോല അൽ മുദിയ എന്ന കമ്പനിയിലെ ജീവനക്കാരായിരുന്നു അവർ. എല്ലാവരെയും കമ്പനി പ്രതിനിധികളെ ഏൽപ്പിച്ചുവെന്നു വ്യക്തമായെതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിലവിൽ ലിബിയയിൽ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഇല്ലാത്തതിനാൽ തുണീസ്യയിലെ എംബസിയാണു ലിബിയയിലെ ഇന്ത്യക്കാരുടെ കാര്യങ്ങളും നോക്കുന്നത്. ലിബിയയിലെ സുരക്ഷാ പ്രശ്നങ്ങളെത്തുടർന്ന് 2016 മുതൽ ആ രാജ്യത്തേക്ക് ഇന്ത്യ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു.

താര സംഘടനയായ അമ്മ നിര്‍മിക്കുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന ഉണ്ടാകില്ലെന്നും മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരാന്‍ പറ്റുമോ എന്നുമുള്ള സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശത്തിനെതിരെ ഡബ്ല്യുസിസി. പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നതായി അറിയിച്ച സംഘടന അവള്‍ മരിച്ചിട്ടില്ല, അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഫേസ്ബുക്കിലാണ് സംഘടനയുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റ്

അവള്‍ മരിച്ചിട്ടില്ല!

അവള്‍ തല ഉയര്‍ത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! ‘മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാന്‍ പറ്റുമോ ‘ എന്ന എ.എം.എം.എയുടെ ജനറല്‍ സെക്രട്ടറിയുടെ ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങള്‍ ‘ഇര’യായി കണ്ടവളെ ‘അതിജീവിച്ചവളാണെന്ന് ‘പറഞ്ഞു കൊണ്ടായിരുന്നു ഡബ്ല്യുസിസി ചേര്‍ത്തു പിടിച്ചത്. എന്നാല്‍ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഒരു പോരാട്ടത്തില്‍ ഉറച്ചു നില്‍ക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമര്‍ശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂര്‍ണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തില്‍ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തില്‍ വലിച്ചിഴക്കുകയും സഹപ്രവര്‍ത്തകനായിരുന്ന കുറ്റാരോപിതനുമായി ചേര്‍ത്ത് പലതരത്തിലുള്ള ദുസ്സൂചനകള്‍ നല്‍കുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യല്‍ മീഡിയയില്‍ എ എം.എം.എയുടെ എക്‌സികൂട്ടിവ് അംഗമായ നടന്‍ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പര്‍ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചര്‍ച്ചയില്‍ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടന്‍ സിദ്ധിഖിന്റെ വിശദീകരണത്തില്‍ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയില്‍ എന്തെങ്കിലും ആവാന്‍ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും, ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും, ഈ തൊഴിലിടത്തിന്റെ ജീര്‍ണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതില്‍ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എഎംഎം.എ എന്ന സംഘടനയും ഒരു പോലെ മല്‍സരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി എഎംഎംഎ നിര്‍മ്മിക്കാന്‍ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആണ്‍കോയ്മയുടെ ബലത്തിലുമാണ് എന്നു പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

അമ്മ അംഗമായിരുന്ന പ്രസിദ്ധ നടന്‍ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങള്‍ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങള്‍ ഉറച്ച ശബ്ദത്തില്‍ വീണ്ടും പറയുന്നു.

അവളെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കാവില്ല. അവള്‍ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തില്‍ പോരാടാനുള്ള ശക്തി പകര്‍ന്നു കൊണ്ട് ഡബ്ല്യുസിസി കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

Copyright © . All rights reserved