കോട്ടയം കോതനല്ലൂരിൽ തോട്ടിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും കുഞ്ഞും മുങ്ങി മരിച്ചു. കോതനല്ലൂർ കുഴികണ്ടത്തിൽ അനീഷിന്റെ ഭാര്യ ഓബി അനീഷ് (30), മകൻ അദ്വൈത് (രണ്ടര) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഇവരുടെ വീടിന് സമീപത്ത് കൂടി ഒഴുകുന്ന കുഴിയാഞ്ചാൽ തോട്ടിലാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കുളിമുറിയിൽ കുളിക്കുകയായിരുന്ന ഓബി കുഞ്ഞ് തോട്ടിൽ വീഴുന്നതു കണ്ട് രക്ഷിക്കാനായി തോട്ടിൽ ചാടിയതാണെന്ന് പോലീസ് പറഞ്ഞു.
തോട്ടിൽ മീൻ പിടിക്കാനെത്തിയ ആളാണ് മൃതദേഹം കണ്ടത്. അനീഷ് രാവിലെ ജോലിക്കു പോയിരുന്നു. ഇവരുടെ മൂത്തമകൻ ആദിത്യൻ കല്ലറയിൽ ഓബിയുടെ വീട്ടിലായിരുന്നു. ഇരുവരുടെയും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കോവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പ്രവാസികളുമായി രണ്ടു വിമാനങ്ങളാണ് ഇന്നലെ നാട്ടില്‍ പറന്നിറങ്ങിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഈ രണ്ടു വിമാനങ്ങളും നിയന്ത്രിച്ചതു വനിതാ പൈലറ്റുമാരായിരുന്നു.
ലോകമാകെ ഞായറാഴ്ച മാതൃദിനം ആചരിക്കുന്നതു പ്രമാണിച്ചാണ് പൈലറ്റുമാരും അതിലുപരി അമ്മമാരുമായ ഇവരെ എയര്‍ ഇന്ത്യ എക്സ്പ്രസ് ഈ വലിയ ദൗത്യമേല്‍പ്പിച്ചത്.
ലോകമെമ്പാടുമുള്ള അമ്മമാര്‍ക്കുള്ള ആദരവായി ഈ തീരുമാനം. അതേസമയം, ഇതു കോട്ടയത്തിനും അഭിമാനിക്കാന്‍ ഒരു കാരണം നല്കുന്നു.
കാരണം ഇവരില്‍ ഒരാള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയം അരുവിത്തുറ സ്വദേശി വയമ്പോത്തനാല്‍ (വലിയവീട്ടില്‍) ജോര്‍ജ് സെബാസ്റ്റ്യൻ- എല്‍സമ്മ സെബാസ്റ്റ്യന്‍ ദമ്പതികളുടെ മകളാണ് മസ്കറ്റില്‍നിന്നു കൊച്ചിയിലെത്തിയ വിമാനം നിയന്ത്രിച്ച ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യന്‍.
കൊച്ചിയിൽനിന്നും മസ്കറ്റിലേക്കും അവിടെനിന്നു തിരിച്ചും ബിന്ദുവാണ് വിമാനം പറത്തിയത്. എയര്‍ഫോഴ്സില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മുരളിയാണ് ബിന്ദുവിന്റെ ഭര്‍ത്താവ്. വിദ്യാര്‍ഥികളായ സിദ്ധാര്‍ഥ്, ആദര്‍ശ് എന്നിവരാണ് മക്കള്‍.
ക്വാലാലംപൂരില്‍നിന്നു തമിഴ്‌നാട്ടിലെ ട്രിച്ചിയിലെത്തിയ വിമാനം പറത്തിയതും വനിതയാണ്. ക്യാപ്റ്റന്‍ കവിതാ രാജ്കുമാര് ആണ് ഈ വിമാനം നിയന്ത്രിച്ചത്.
ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം.ദക്ഷിണ ചൈനീസ് മുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.
എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.
പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാന്‍ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.
ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വെയ് ഫെന്‍ഗെ പ്രതികരിച്ചിരിക്കുന്നത്.
മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങള്‍ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാന്‍ തയ്യാറാവാത്തത്.
ഇവിടെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അയല്‍രാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.
ഈ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു.
ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്.സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്.
സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.3.3 ട്രില്ല്യന്‍ പൗണ്ടിന്റെ വ്യപാരം വര്‍ഷം തോറും നടക്കുന്ന സുപ്രധാനമായ കടല്‍പ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്. അതിനാലാണ് ഏവരും ഈ മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും.
തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെ സന്ന്യസ്ത വിദ്യാർഥിനിയായ ദിവ്യ പി ജോണിൻഅറെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ഫോർ സി. ലൂസി കൂട്ടായ്മയുടെ ആവശ്യം. സഭാധികാരികളുടെയും നേതാക്കളുടെയും സമ്മർദ്ദത്തിനു വഴങ്ങാതെ കുറ്റമറ്റ രീതിയിൽ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
21കാരിയായ യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് ഒരു കന്യാസ്ത്രീ മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ശരിയാകാൻ ഇടയില്ലെന്നാണ് ആഗോള മലയാളി കൂട്ടായ്മയുടെ വാദം.
ദിവ്യയുടേത് ആത്മഹത്യയല്ലെന്ന സംശയിക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇരുമ്പുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തിൽ കാൽ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാൽ തന്നെയും അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റിൽ തലയ്ക്കു ക്ഷതമേൽക്കാത്ത തരത്തിൽ അത് മരണകാരണമാകില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
യുവതി കിണറ്റിൽ ചാടുന്നതു കണ്ടെന്നു പറയുന്ന കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാൻ ശ്രമിച്ചതായോ പറയുന്നില്ലെന്നും നിവേദനത്തിൽ ആരോപിക്കുന്നു. പോലീസ് എത്തുന്നതിനു മുൻപ് തന്നെ ആംബുലൻസിൽ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടന്നും ആരോപണമുണ്ട്. സന്യാസിനീസമൂഹവും രൂപതാനേതൃത്വവും തമ്മിൽ ഗൂഢാലോചന നടത്തി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇവരുടെ ഫോൺ വിളികകളും യാത്രകളും നിരീക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിയായ ജോൺ ഫിലിപ്പോസിന്‍റെ മകളായ ദിവ്യയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിലേയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മഠം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് 12അരയോടെയാണ് പോലീസ് എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. മലങ്കര സഭയുടെ കീഴിലുള്ള ബസേലിയൻ കോൺവെൻ്റില്‍ കന്യാസ്ത്രീയാകുന്നതിനു മുന്നോടിയായി അഞ്ചാം വര്‍ഷ നോവിഷ്യേറ്റ് വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോണ്‍വെന്റിലെ കിണറ്റില്‍ മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോണ്‍ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു
കിണറ്റില്‍ വീണ ദിവ്യയെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് വാര്‍ത്ത വന്നത്.
പോലീസ് പറഞ്ഞതനുസരിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍് ശ്രമിച്ചത് എന്നാണ് തെളിയുന്നത്. ദിവ്യയെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തേക്കെടുക്കുമ്ബോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.
ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.
മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതില്‍ ദുരൂഹത ഉണ്ട്. അതേ സഭയില്‍ പെട്ട കോണ്‍വെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം ‘ കണ്ടെത്തിയത്.
പോലീസ് നായയേയോ വിരലടയാള വിദഗ്ദ്ധരേയോ കൊണ്ട് വന്ന് അന്നേ ദിവസം അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് . മെയ് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മിനിറ്റുകള്‍ക്കകം ചാനലുകളില്‍ ദിവ്യയുടേത് മുങ്ങിമരണമെന്ന വാര്‍ത്തയും നല്‍കി.
ആത്മഹത്യയാണെന്ന കാര്യം പറഞ്ഞ് ലോക്ക് ഡൗണിന്റെ മറവില്‍ കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍പറഞ്ഞു.
ദിവ്യയുടേത് മുങ്ങിമരണമാണെന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ചത് എപ്പോള്‍ എന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ സുപ്രധാന വിവരം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ച സമയം കേസിലെ സുപ്രധാന പോയിന്റ് ‘ ദിവ്യ മരിച്ചത് രാത്രിയിലാണോ പുലര്‍ച്ചെയാണോ അതോ പകല്‍ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ് ‘ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതില്‍ ‘ ദുരൂഹതയുണ്ട്.
മെയ് 9 നാണ് ദിവ്യയുടെ ‘മൃതദേഹം ചുങ്കപ്പാറയില്‍ സംസ്‌കരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്താത്തതും ഗുരുതര തെറ്റ് ആണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.
ബംഗളൂരുവിൽനിന്ന് സ്വദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുമായി തിരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തമിഴ്‌നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സിങ്ങ് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു
ഛത്തീസ്ഗഢ് മുൻ മുഖ്യമന്ത്രി അജിത് ജോഗി അതീവഗുരുതരാവസ്ഥയിൽ. അദ്ദേഹം അബോധാവസ്ഥയിൽ (കോമ) ആയതായി ഡോക്ടർമാർ അറിയിച്ചു. നിലവിൽ, വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അജിത് ജോഗിയുടെ ജീവൻ നിലനിർത്തുന്നത്.
അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണുള്ളതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കി. റായ്പുരിലെ ശ്രീനാരായാണ ആശുപത്രിയിലാണ് അജിത് ജോഗി ചികിത്സയിൽ കഴിയുന്നത്.
ശ്വാസതടസ്സം നേരിടുന്നതിനാൽ തലച്ചോറിലേക്ക് ഓക്‌സിജൻ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും കോമയിലേക്ക് നയിക്കുകയും ചെയ്തതായി ഡോക്ടർമാർ വ്യക്തമാക്കി.
ശനിയാഴ്ച രാവിലെ വീട്ടിൽ അബോധാവസ്ഥയിലായതിനെ തുടർന്നാണ് അജിത് ജോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അഞ്ച് എയര്‍ ഇന്ത്യ പൈലറ്റുകള്‍ക്ക് കോവിഡ്-19 ടെസ്റ്റ് പൊസിറ്റീവായതായി റിപ്പോര്‍ട്ട്. പൈലറ്റുമാരിലൊരാള്‍ ചൈനയിലെ ഗുവാങ്ഷോവുവിലേക്ക് ഒരു ചരക്കുവിമാനം പറത്തിയിരുന്നു. ലോക്ക്ഡൗണിനു ശേഷം നടന്ന മിക്ക പറക്കലുകളിലും എയര്‍ഇന്ത്യ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ചരക്ക് നീക്കത്തിനും ആളുകളെ കൊണ്ടുവരാനും കൊണ്ടുപോകാനുമെല്ലാം എയര്‍ഇന്ത്യ വിമാനങ്ങള്‍ ഉപയോഗിക്കുന്നു.
ഷാങ്ഹായ്, ഹോങ്കോങ് എന്നിവിടങ്ങളിലേക്കും പൈലറ്റുമാര്‍ പോയിട്ടുണ്ട്. ചൈനയില്‍ നിന്നായിരിക്കാം കൊറോണ പകര്‍ന്നു കിട്ടിയതെന്നാണ് പ്രാഥമിക അനുമാനം. ഇക്കാര്യത്തില്‍ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന പൈലറ്റുമാരെ ഈ വാര്‍ത്ത ആശങ്കയിലാക്കിയിട്ടുണ്ട്.
കോവിഡ് രോഗം ഏറ്റവും കൂടുതൽ ബാധിച്ച ന്യൂയോർക്ക് നഗരത്തിലേക്കുൾപ്പെടെ എയർ ഇന്ത്യ ഇന്ത്യക്കാരെ കൊണ്ടുവരാന്‍ പോകുന്നുണ്ട്. ഇത്തരം യാത്രകള്‍ക്കു ശേഷം സ്രവ പരിശോധന നിര്‍ബന്ധമാണ് എല്ലാ വിമാനജീവനക്കാര്‍ക്കും. ഇത്തരമൊരു പരിശോധനയില്‍ നിന്നാണ് കോവിഡ് സ്ഥിരീകരിച്ചത്.
ജോലിക്കു ശേഷം പരിശോധനാ ഫലം വരുന്നതുവരെ ഇവർ ഹോട്ടലിലാണു താമസിക്കുക. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിൽ ഇവരെ വീട്ടിലെത്തിക്കും. അഞ്ച് ദിവസത്തിന് ശേഷം വീണ്ടും കോവിഡ് പരിശോധന നടത്തണം. ഇതും നെഗറ്റീവ് ആയി രോഗ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെങ്കിൽ ഇവർക്കു വീണ്ടും ജോലിയുടെ ഭാഗമാകാം.
മാര്‍ ജോസഫ് സ്രാമ്പിക്കല്‍
റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വുമണ്‍സ് ഫോറം ഭാരവാഹികളുടെ യോഗം നടന്നു. രൂപതാ പ്രസിഡന്റ് ജോളി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഇന്നലെ നടന്ന യോഗത്തില്‍ വുമണ്‍സ് ഫോറത്തിന്റെ രൂപതാ തലത്തില്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തു. സമ്മേളനം ഫോറം ഡയറക്ടര്‍ സിസ്റ്റര്‍ കുസുമം SH പ്രാത്ഥനയോടെ ആരംഭിച്ചു. അടുത്ത നാളുകളില്‍ പ്രത്യേകിച്ചു് കൊറോണ കാലത്ത് വുമണ്‍സ് ഫോറം നടത്തിയ പ്രവര്‍ത്തനങ്ങളെ വുമണ്‍സ് ഫോറം കമ്മീഷന്‍ ചെയര്‍മാനും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെപ്രോട്ടോസിഞ്ചെള്ളൂസുമായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് അഭിനന്ദിച്ചു. പ്രാത്ഥനയും പ്രവര്‍ത്തനവും ഒത്തൊരുമിച്ച് നടത്തുന്ന
ഫാ. ജോസ് അഞ്ചാനിക്കല്‍
വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വുമണ്‍സ് ഫോറം സെക്രട്ടറി ഷൈനി സാബു അവതരിപ്പിച്ചു. വിഷമതകള്‍ അനുഭവിക്കുന്നവര്‍ക്കായി ആരോഗ്യ പരിപാലനത്തില്‍ നടത്തുന്ന ശുശ്രൂഷകളെ യോഗം ഏകസ്വരത്തില്‍ അഭിനന്ദിച്ചു. ഒപ്പം വിവിധ തരത്തില്‍ നടത്തുന്ന ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ വിപുലമാക്കാനും യോഗം തീരുമാനിച്ചു. രൂപതയിലെ എല്ലാ കേന്ദ്രങ്ങളിലും രൂപത മുഴുവനായും നടത്തുന്ന ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകണമെന്ന് രൂപതാ ആനിമേറ്റര്‍ റവ. ഫാ. ജോസ് അഞ്ചാനിക്കല്‍
അഭിപ്രായപ്പെട്ടു.
പ്രാത്ഥനയും, പരിത്യാഗപ്രവര്‍ത്തനങ്ങളും വിവിധങ്ങളായ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുമായി ക്രോഡീകരിച്ച് വുമണ്‍സ് ഫോറം ചര്‍ച്ചാ ക്ലാസ്സുകളും സെമിനാറുകളും നടത്തി വരുന്നു. നവസുവിശേഷവത്ക്കരണയത്‌നത്തില്‍ വുമണ്‍സ് ഫോറം നടത്തി വരുന്ന വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ യൂറോപ്പിലെ മറ്റു രൂപതകള്‍ക്ക് മാതൃകയായി തീരുന്നുവെന്ന് യോഗം വിലയിരുത്തി. വിമന്‍സ് ഫോറത്തിന്റെ തുടര്‍ന്നു വരുന്ന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കിത്തീര്‍ക്കണമെന്ന് വുമണ്‍സ് ഫോറം പ്രസിഡന്റ് ജോളി മാത്യൂ അഭിപ്രായപ്പെട്ടു. വുമണ്‍സ് ഫോറത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ആത്മീയമായി നയിക്കുന്ന രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അനുമോദനങ്ങളും പ്രാത്ഥനകളും അറിയിച്ചു.
കുട്ടികള്‍ക്ക് മാതൃഭാഷയെ സ്‌നേഹിക്കാനും പഠിക്കാനുമായി ഫാ. ജോസ് അഞ്ചാനിക്കല്‍ തയ്യാറാക്കിയ മലയാളം പാഠങ്ങള്‍ വുമണ്‍സ് ഫോറം വഴി രൂപത മുഴുവനും ലഭ്യമാക്കാന്‍ തീരുമാനിച്ചു. കൃതജ്ഞതയോടെ യോഗം അവസാനിച്ചു.
സി. കുസുമം SH
ഷൈനി സാബു
ജോളി മാത്യൂ
വാർത്ത – മനോജ് കോണത്
സെക്രട്ടറി യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ്, തുഗ്ലക്കാബാദ്..ഡൽഹി
പ്രിയമുള്ളവരെ,
കോവിട്19 എന്ന മഹാമാരി അതിതീവ്രമായ നില നില്‍ക്കുന്ന നമ്മുടെ രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ തുഗ്ലക്കാബാദ് മേഖലയില്‍ , ഏപ്രില്‍ 19 മുതല്‍ ‘RED ZONE AREA’ ആയി പ്രഖ്യാപിച്ച നാള്‍ മുതല്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ രോഗികള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു, രോഗങ്ങള്‍ ഒന്നും ഇല്ലാത്ത സാധാരണക്കാരായ ജനങ്ങള്‍ ജോലിയ്ക്കും പോകാതെ , കാശും കൈയ്യില്‍ ഇല്ലാതെ നിത്യോപയോഗ സാധനങ്ങള്‍ പോലും വാങ്ങാന്‍ നിവൃത്തി ഇല്ലാതെ നാലു ചുവരുകള്‍ക്കുള്ളില്‍ വീരപ്പന്‍ മുട്ടി നില്‍ക്കുമ്പോള്‍ , നിയമപാലകര്‍ നോക്കുകുത്തികളായി നില്‍ക്കുന്ന മറ്റൊരാവസ്ഥ . ഈ 4 ഗലികളിലായി തിങ്ങി പാര്‍ക്കുന്ന മലയാളികളും മറ്റു ആളുകളും തങ്ങളുടെ വിധിയയെ പഴി ചാരി നിസ്സഹായതയോടെ നില്‍ക്കുന്ന ചിത്രം .
തൊട്ടടുത്ത മജീദിയ ഹോസ്പിറ്റലിലെ ഏകദേശം 16 ഓളം നഴ്‌സുമാര്‍ , ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ 12 ഓളം നഴ്‌സുമാര്‍ , ഈ എസ് ഐ ഹോസ്പിറ്റലിലെ 3 നഴ്‌സുമാര്‍ അങ്ങനെ ഏകദേശം 50 നു മുകളില്‍ നഴ്‌സുമാര്‍ തങ്ങളുടെ ജോലിക്കു പോലും പോകാനാവാതെ ഈ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടുന്നു , അതും ഇത്തരം ഒരവസ്ഥയില്‍ നഴ്‌സുമാരുടെ സാന്നിധ്യം എല്ലാ ഹോസ്പിറ്റലിലും ആവശ്യമായിരിക്കെ . ഇവിടെയും നമ്മുടെ അധികാരികള്‍ കാണുകളടച്ചിരിക്കുന്ന അവസ്ഥയാണ്.
കൂടാതെ മറ്റു പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആളുകളുടെ അവസ്ഥയും ഇത് തന്നെ പല സ്ഥാപനങ്ങളും തങ്ങളുടെ സ്റ്റാഫുകളേ ജോലിക്കായി തിരിച്ചു വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു , എന്നാല്‍ ആര്‍ക്കും തന്നെ ഈ കാരാഗൃഹത്തില്‍ നിന്നും വെളിയില്‍ പോകാന്‍ പറ്റാത്ത അവസ്ഥ. ജോലി ഭീക്ഷണി ഒരു വശത്തും മറുവശത്തു രോഗ ഭീക്ഷണിയും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറവും. ആര് ആരോട് പരാതി പറയാന്‍.
കഴിഞ്ഞ രണ്ടാഴ്ച മുന്‍പ് കുടിവെള്ളവും, പച്ചക്കറികളും, നിത്യോപയോഗ സാധനങ്ങളും നിഷിദ്ധമായിരുന്നു ഈ ഏരിയകള്‍ . എന്നാല്‍ കുറച്ചു മലയാളി സംഘടനകളുടെ പ്രവര്‍ത്തങ്ങള്‍ മൂലം ഭക്ഷണ സാധനങ്ങളും, പച്ചക്കറികളും കൂടി കുറെയധികം ദിവസം വിതരണം നടത്തുകയുണ്ടായി. ഇപ്പോഴും ഭക്ഷണ വിതരങ്ങള്‍ നടന്നുകൊണ്ടേയിരിക്കുന്നു. അവരുടെ നിരന്തരമായ അഭ്യര്‍ത്ഥനകളുടെ ഫലമായി ഇപ്പോള്‍ ഗലി നമ്പര്‍ 25, 26,27,28 ല്‍ രാവിലെ 5 മണി മുതല്‍ 8 മണി വരെ ബാരിക്കേഡ് തുറന്നു തൊട്ടടുത്ത ഗലിയില്‍ പോയി അത്യാവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ ഉള്ള അധികാരം S.H.O. തന്നിട്ടുണ്ട് . എന്നാല്‍ ഇപ്പോഴും 25,26 ഗലിയിലുള്ള സാധാരണക്കാരായ ആളുകള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുവാന്‍ പറ്റുന്നില്ല എന്ന വസ്തുത നിലനില്‍ക്കുന്നു .
April 19 ആം തീയതി അതായത് രണ്ടാഴ്ച മുന്‍പ് കോവിട് പോസിറ്റീവ് സ്ഥിതീകരിച്ച 38 പേരെ നടത്തിച്ചുകൊണ്ടു പോയതും, അവരുടെ സാധന ജംഗമ വസ്തുക്കള്‍ കൊണ്ട് പോയതും എല്ലാം ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് . അവരുടെ കുടുംബാങ്ങങ്ങള്‍ എല്ലാവരും താമസിക്കുന്നതും 26,27 ഗലികളിലാണ്. 30 ആം തീയതി കോവിട് പോസിറ്റീവ് ആയ 16 പേരെ ഭരണകൂടം ഗലി നമ്പര്‍ 27 ല്‍ കൂടി നടത്തിച്ചുകൊണ്ടാണ് മെയിന്‍ റോഡ് വരെ കൊണ്ടുപോയത്. മെയിന്‍ റോഡില്‍ നിന്നും രോഗികളുടെ വീട് വരെ ആംബുലന്‍സ് ചെന്നെത്തുന്ന വലിയ റോഡ് ആയിട്ട് കൂടി. (കള്ളമാരെ റോഡില്‍ കൂടി പ്രദര്‍ശിപ്പിച്ചു കൊണ്ട് പോകുന്ന രീതിയില്‍, ചില സിനിമകളെ വെല്ലുന്ന രീതിയില്‍ ഉള്ള ഈ പ്രകടനം കാണുമ്പൊള്‍ നമുക്ക് തന്നെ സ്വയം ദേഷ്യം തോന്നിപോകും ഈ നെറികെട്ട ഭരണകൂടത്തെയോര്‍ത്തു ).. കൂടാതെ കോവിട് പോസിറ്റീവ് ആയ വീടുകളിലെ ബാക്കി അംഗങ്ങള്‍ എല്ലാവരും തന്നെ പല കാരണങ്ങളാല്‍ ഗലി നമ്പര്‍ 27 ല്‍ കൂടിയാണ് നടന്നു പോകുന്നത്. ഈ ഏരിയകളില്‍ നല്ല രീതിയില്‍ സാനിറ്റൈസേഷന്‍ പോലും നടക്കുന്നില്ല എന്നതും വേറൊരു വസ്തുതയാണ് . ഇത്തരം ആളുകള്‍ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കേണ്ട ചുമതല ഭരണകൂടങ്ങള്‍ക്കു ആണെന്ന കര്‍ത്തവ്യം നിലനില്‍ക്കെ അധികാരികള്‍ കണ്ണടയ്ക്കുന്ന സമീപനം ആണ് ഇവിടെ നില നില്‍ക്കുന്നത്.
W.H.O. യുടെ നിയമപ്രകാരം കോവിട് ടെസ്റ്റ് നടത്തി 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നിരിക്കെ ഏപ്രില്‍ 20 ആം തീയതി കൊണ്ടുപോയ സാമ്പിളുകളുടെ റിസള്‍ട്ട് വന്നതാകട്ടെ ഏപ്രില്‍ 30 ആം തീയതിയും, ആ രോഗികളെ ഇവിടെ നിന്നും കൊണ്ട് പോയത് മെയ് രണ്ടാം തീയതിയും. എന്തൊരു ആക്രമണമാണ് ഈ വെളിവില്ലാത്ത ഭരണകൂടം ചെയ്തുകൂട്ടുന്നതു ???.
കൂടാതെ ഈ നാല് ഗലികള്‍ക്കുള്ളില്‍ ആയി രോഗികളുടെ ബന്ധുക്കളും, സമ്പര്‍ക്കം പുലര്‍ത്തിയവരും, ഇതിനെല്ലാം ഉപരി ഈ ഗലികളില്‍ താമസിക്കുന്നതുമായ ഞങ്ങളെ പോലുള്ള 10000 കണക്കിന് ആളുകളുടെ കോവിട് ടെസ്റ്റ് ഇതുവരെ ആയിട്ടും നടത്തിയിട്ടില്ല .
ഇങ്ങനെ പോയാല്‍ , ഈ ഗലികള്‍ ഒരു കാലത്തും ‘ റെഡ് സോണ്‍ ‘ എന്ന കടമ്പ മാറി കിട്ടുവാന്‍ സാധ്യമല്ല്‌ല എന്ന് തന്നെ വേണം അനുമാനിക്കുവാന്‍ . കാരണം ഇപ്പോഴും കോവിട്19 ന്റെ പരിശോധനകള്‍ നടത്താത്ത എത്രയോ അധികം ആളുകള്‍ ഈ 4 ഗലികളിലായി കഴിഞ്ഞു കൂടുന്നുണ്ടെന്നറിയാമോ . ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കോവിട് രോഗികള്‍ ഉള്ള തുഗ്‌ളക്കാബാദിലെ ഈ ഗലികളില്‍ ഭരണാധികാരികളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞങ്ങള്‍ കഴിഞ്ഞ രണ്ടാഴ്ചയായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് .പക്ഷെ ഈ 4 ചുവരുകള്‍ക്കുള്ളില്‍ നിന്നും ഒന്നും സാധ്യമാകുന്നില്ല .
മീഡിയകളെ വിളിച്ചു ഇവിടുത്തെ സ്ഥിതിഗതികള്‍ കാണിക്കാം എന്ന് വെച്ചാല്‍ , അവര്‍ക്കും ഈ ഏരിയയില്‍ ഒരു കടന്നു കയറ്റം സാധ്യമല്ല .
അത് കൊണ്ട് ഞങ്ങളുടെ ഈ അവസ്ഥ വായിക്കുന്ന സന്നദ്ധ സംഘടനകള്‍ ഇതൊരു നിവേദനമായി കണ്ട് കൊണ്ട് , ഏതെങ്കിലും തരത്തില്‍ തുഗ്ലക്കാബാദിലെ ജനങ്ങളുടെ ജീവിതം തിരിച്ചു കൊണ്ട് വരുവാന്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തണം എന്ന് അഭ്യര്‍ത്ഥിക്കുന്നു . അല്ലാത്ത പക്ഷം 10000 നു മേല്‍ വരുന്ന ഈ 4 ഗലികളിലെ ജനങ്ങള്‍ തെരുവിലിറങ്ങി അക്രമാസക്തരാവും എന്നത് മറ്റൊരു വസ്തുത കൂടിയാണ് . കൂടാതെ ജോലിയില്ലാതെ 4 ചുമരുകള്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുന്ന ഞങ്ങള്‍ സ്വയം കോവിഡ് ടെസ്റ്റ് നടത്തണം എന്നുള്ള നടപ്പടി പ്രായോഗികവുമല്ല.
കാരണം റേഷന്‍ കാര്‍ഡുള്ള കുറയധികം ആളുകള്‍ തങ്ങളുടെ റേഷന്‍ വാങ്ങി ശാന്തരായി ഉറങ്ങുമ്പോള്‍ ഭൂരിഭാഗം വരുന്ന മലയാളികള്‍ റേഷന്‍ കാര്‍ഡിന്റെ ആനുകൂല്യം പോലും ഇല്ലാതെ , കഴിഞ്ഞ 2 മാസത്തിലേറെയായി ജോലിയും സാലറിയും ഇല്ലാതെ ജീവിതം കൂട്ടിമുട്ടിക്കുവാന്‍ പാടുപെടുന്ന ഈ അവസ്ഥയില്‍ അക്രമാസക്തര്‍ ആയില്ലെങ്കിലെ അത്ഭുതപെടാനുളൂ .
വിനയപൂര്‍വം തുഗ്ലക്കാബാദിലെ ജനങ്ങള്‍ക്ക് വേണ്ടി
Sh. Manoj Konathu (Secretary)
9711332284
Yuvavedhi Arts & Sports Club(Regd), Tughlakabad Extn, New Delhi110019
Email [email protected]