മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയും ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയും മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെ ചതിച്ചെന്ന് ആരോപണം. യുവരാജിന്റെ പിതാവ് യോഗ് രാജ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയത്.
മകനെ കുടുക്കിയ കഥകൾ പറഞ്ഞപ്പോൾ ടീമിനുള്ളിലെ ചേരിതിരിവും പടലപ്പിണക്കങ്ങളും പറഞ്ഞ വഴി മലയാളി താരം ശ്രീശാന്ത് വാതുവയ്പ്പിൽ ബലിയാടായതായും അദ്ദേഹം പറഞ്ഞു. പിന്നിൽ ധോണിയുടെ കളികൾ എന്നും എല്ലാത്തിനും ഒത്തുതീർപ്പു ഫോർമുല ആയി ചെന്നൈ സൂപ്പർ കിംഗ് ടീമിനെ ഐപിഎൽ വിലക്ക് നൽികിയത് എന്നും യോഗ്രാജ് പറയുന്നു. ശ്രീശാന്ത് ഉൾപ്പെടെ ചില താരങ്ങൾ മാത്രം ബലിയാടായി. പിന്നിൽ കളിച്ച വമ്പന്മാർ പുറത്തും എല്ലാം ഒരിക്കൽ പുറത്തുവരുമെന്നും അദ്ദേഹം പറയുന്നു
ഇന്ത്യയ്ക്ക് ട്വന്റി20, ഏകദിന ലോകകപ്പുകള്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടും യുവരാജിന് നല്ലൊരു യാത്രയയപ്പ് ഒരുക്കാന്‍ ടീമിന് സാധിക്കാതെ പോയ സാഹചര്യത്തിലാണ് യോഗ്‌രാജിന്റെ വിമര്‍ശനം. മുന്‍പും മഹേന്ദ്രസിങ് ധോണി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുള്ള വ്യക്തിയാണ് യോഗ്‌രാജ് സിങ്. മുന്‍ ഇന്ത്യന്‍ താരം കൂടിയാണ് അറുപത്തിരണ്ടുകാരനായ യോഗ്‌രാജ്. ഇന്ത്യയ്ക്കായി ഒരു ടെസ്റ്റും ആറ് ഏകദിനങ്ങളുമാണ് കളിച്ചത്
ധോണിയും കൊഹ്ലിയും മാത്രമല്ല സിലക്ടര്‍മാര്‍ പോലും യുവരാജിനെ ചതിച്ചെന്ന് ഞാന്‍ പറയും. അടുത്തിടെ ഞാന്‍ രവിയെ ശാസ്ത്രിയെ കണ്ടിരുന്നു. അദ്ദേഹം ഒപ്പം നിന്നൊരു ഫോട്ടോയെടുക്കാന്‍ എന്നെ ക്ഷണിച്ചു. എല്ലാ പ്രമുഖ താരങ്ങള്‍ക്കും അവരുടെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ നല്ലൊരു യാത്രയയപ്പ് നല്‍കാനുള്ള ചുമതല ഇന്ത്യന്‍ ടീമിനുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. ധോണിയും കൊഹ്ലിയും രോഹിത് ശര്‍മയുമൊക്കെ വിരമിക്കുമ്പോള്‍ നല്ലൊരു യാത്രയയപ്പ് നല്‍കണമെന്നും ആവശ്യപ്പെട്ടു. കാരണം, ഇന്ത്യന്‍ ക്രിക്കറ്റിനായി വളരെയധികം സംഭാവനകള്‍ നല്‍കിയവരാണ് അവര്‍. യുവരാജിനെ ഒട്ടേറെപ്പേര്‍ പിന്നില്‍നിന്ന് കുത്തിയിട്ടുണ്ട്. അത് വേദനിപ്പിക്കുന്നതാണെന്നും യോഗ്രാജ് പറഞ്ഞു.
യോഗ്യതയില്ലാത്തവരെ സിലക്ഷന്‍ കമ്മിറ്റി അംഗമാക്കിയെന്നു ചൂണ്ടിക്കാട്ടി ബിസിസിഐക്കെതിരെയും യോഗ്‌രാജ് വിമര്‍ശിച്ചു. സിലക്ഷന്‍ കമ്മിറ്റി അംഗം ശരണ്‍ദീപ് സിങ്ങിനെതിരെയായിരുന്നു യോഗ്‌രാജിന്റെ ദേഷ്യം. ‘ഇന്ത്യന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ് എല്ലാ സിലക്ഷന്‍ കമ്മിറ്റി യോഗങ്ങളിലും യുവരാജിനെ ഒഴിവാക്കണമെന്ന് വാദിച്ചിരുന്ന വ്യക്തിയാണ്. ക്രിക്കറ്റിന്റെ എബിസിഡി അറിയാത്ത ഇത്തരക്കാരെയാണോ സിലക്ടറാക്കുന്നത്. അവരില്‍നിന്ന് ഇതില്‍ക്കൂടുതല്‍ എന്തു പ്രതീക്ഷിക്കാനാണ്. പിന്നില്‍നിന്ന് കുത്തുന്നത് എപ്പോഴും വേദനിപ്പിക്കുന്നതാണെന്നും യോഗ്രാജ് പറഞ്ഞു.
ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനും മലയോരകർഷകരുടെ പ്രിയ സുഹൃത്തുമായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിലിൻെറ നിര്യാണത്തിൽ കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗവുമായ എം. മോനിച്ചൻ അനുശോചനം രേഖപ്പെടുത്തി. ജാതി മത രാഷ്ട്രീയത്തിനതീതമായി കുടിയേറ്റ കാർഷികമേഖല ചൈതന്യവത്താക്കാൻ ആത്മീയാചാര്യനായ അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന് കഴിഞ്ഞിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും വേണ്ടി തന്നിലുള്ള നിയോഗത്തെ സംശുദ്ധിയോടുകൂടി നിർവഹിച്ച കർമ്മയോഗി കൂടിയായിരുന്നു ആനിക്കുഴിക്കാട്ടിൽ പിതാവ്. 2003 -ൽ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനാകുക വഴി കുടിയേറ്റ ജില്ലയിലെ എല്ലാവരുടെയും നൊമ്പരങ്ങളെ നെഞ്ചോട് ചേർത്ത് അഭിവന്ദ്യ പിതാവ് മലയോര ജില്ലയുടെ ഹൃദയതുടിപ്പായി മാറിയെന്ന് അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
എം. മോനിച്ചൻ, കേരള കോൺഗ്രസ് (എം) ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി, സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം
പ്രവാസികളെ നാട്ടിലെത്തിക്കുന്നത് പരിശോധന നടത്താതെയെന്ന് റിപ്പോര്‍ട്ട്. ആദ്യ ഘട്ടത്തില്‍ 80,000 പേര്‍ മാത്രമേ വരികയുള്ളൂ. കിട്ടിയ വിവരം അനുസരിച്ച് കേരളത്തിലെ നാല്് വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ച് ദിവസം എത്തുക 2150 പേരാണ്.
അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയത് അനുസരിച്ച് 1,69,136 പേരാണ്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്ത് 4,42,000 പേര്‍ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരില്‍ തല്‍ക്കാലം പ്രവാസികളെ ഇറക്കില്ല.
പ്രവാസികളുടെ കാര്യത്തില്‍ അടിയന്തിരമായി നാട്ടിലേത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍, ജയില്‍ മോചിതര്‍, കരാര്‍ പുതുക്കാത്തവര്‍, ഗര്‍ഭിണികള്‍, ലോക്ക്ഡൗണിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെട്ട് നില്‍ക്കുന്ന കുട്ടികള്‍, വിസിറ്റിങ് വിസയുടെ കാലാവധി കഴിഞ്ഞവര്‍, കോഴ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്. ഇത് കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിരുന്നു.
നമ്മുടെ ആവശ്യം ആദ്യഘട്ടത്തില്‍ ഇവരെ എത്തിക്കുക എന്നതാണ്. ഇത് കേന്ദ്രം അനുവദിച്ചില്ല. സംസ്ഥാനം ഔദ്യോഗിക വെബ്സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. വിവരങ്ങള്‍ കൈമാറാനുള്ള വിവരം എംബസികളും വിദേശകാര്യമന്ത്രാലയവും ലഭ്യമാക്കിയിട്ടില്ല. ഇക്കാര്യം പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍ വിമാനത്താവളത്തെ ഒഴിവാക്കിയിട്ടുണ്ട്. അതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തേണ്ട ആയിരക്കണക്കിന് ആളുകളുണ്ട്.
എന്നാൽ കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികള്‍ക്കായി സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.കപ്പല്‍ മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ പ്രവാസികള്‍ എത്തുന്ന എറണാകുളം ജില്ലയില്‍ ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജില്ലയില്‍ 8000 മുറികളും 6000 വീടുകളും നിരീക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ പൂര്‍ത്തിയാക്കി. വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ഹോട്ടല്‍ മുറികളും വിവിധ ഹോസ്റ്റലുകളും ഉള്‍പ്പടെയാണിത്.
കൊവിഡ് കെയര്‍ സെന്ററുകള്‍ക്കായി മലപ്പുറം ജില്ലയില്‍ 113 കെട്ടിടങ്ങളാണ് ജില്ലാ ഭരണകൂടം കണ്ടെത്തിയിരിക്കുന്നത്. ഈ കെട്ടിടങ്ങളിലായി 7174 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഏറ്റെടുക്കാന്‍ 15000 മുറികളും ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണമില്ലാത്തവരെ വിമാനത്താവളങ്ങളിലെ പരിശോധനയ്ക്ക് ശേഷം വീടുകളില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് 3 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.വയനാട് ജില്ലയിലുള്ളവരാണ് മൂന്ന് പേരും.ചെന്നൈ കോയമ്പേട് മാര്‍ക്കറ്റില്‍ പോയ വന്ന വയനാട് സ്വദേശിയായ ലോറി ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യയ്ക്കും ലോറിയുടെ ക്ളീനറുടെ മകനുമാണ് രോഗബാധ. ലോറി ഡ്രൈവര്‍ക്കു നേരത്തേ കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.86 പേരെ മാത്രം ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അതേസമയം ഇന്ന് ആരും രോഗമുക്തരായിട്ടില്ല.
കഴിഞ്ഞ ദിവസം പല്ലഞ്ചാത്തനൂരിൽ വീട്ടമ്മയും രണ്ടു കുഞ്ഞുങ്ങളും മരിച്ച സംഭവത്തിൽ കുഞ്ഞുങ്ങളുടേതു കൊലപാതകമാണെന്നു പൊലീസ്. കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിക്കുകയായിരുന്നു. മാത്തൂർ പല്ലഞ്ചാത്തനൂർ തേനംകാട് മഹേഷിന്റെ ഭാര്യ കൃഷ്ണകുമാരി (24) ആണു മക്കൾ ആഗ്നേഷ് (5), ആഗ്നേയ (5 മാസം) എന്നിവരെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ശ്വാസം മുട്ടിച്ചാണു കൊലപാതകമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച രാവിലെ സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ എങ്ങനെ മരണം നടന്നെന്നതിൽ അവ്യക്തത ഉണ്ടായിരുന്നു. കെട്ടിട നിർമാണത്തൊഴിലാളിയായ മഹേഷ് ഉച്ചഭക്ഷണത്തിനായി വീട്ടിലെത്തിയപ്പോഴാണു ദുരന്തം അറിയുന്നത്.
ആഗ്നേഷിനെ കിടക്കയിലും ആഗ്നേയയെ തൊട്ടിലിലുമാണു മരിച്ചനിലയിൽ കണ്ടത്. ഇതേ മുറിയിൽ വീടിന്റെ കഴുക്കോലിൽ സാരി ഉപയോഗിച്ചു തൂങ്ങിയ നിലയിലായിരുന്നു കൃഷ്ണകുമാരിയുടെ മൃതദേഹം. മുറിയിൽ റൊട്ടി, ശീതളപാനീയം, കുപ്പി എന്നിവ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തോടെ കൃഷ്ണകുമാരിക്കു മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മഹേഷ് പറഞ്ഞു.
പ്രസവത്തിനായി സ്വന്തം വീട്ടിലേക്കു പോയ കൃഷ്ണകുമാരി 2 ദിവസം മുൻപാണു ഭർതൃവീട്ടിലെത്തിയത്. ഇവരുടെ സഹോദരൻ ഒന്നര വർഷം മുൻപു മരിച്ചിരുന്നു.
തിരുവനന്തപുരം ∙ സംസ്ഥാനത്തു കോവിഡ് പരിശോധിക്കുകയോ തിരിച്ചറിയുകയോ ചെയ്യാത്ത 239 രോഗികൾ വരെ ഉണ്ടാകാൻ സാധ്യതയെന്നു പഠനം. യുഎസിൽ ഗവേഷകനും സ്റ്റാറ്റിസ്റ്റിക്കൽ സിഗ്‌നൽ പ്രോസസിങ് വിദഗ്ധനുമായ ഡോ. ജയകൃഷ്ണൻ ഉണ്ണിക്കൃഷ്ണൻ, ഡേറ്റ സയന്റിസ്റ്റും മെഷീൻ ലേണിങ് വിദഗ്ധനുമായ ഡോ. സുജിത് മംഗലത്ത് എന്നിവർ കേരളത്തിലെയും മറ്റു രാജ്യങ്ങളിലെയും കോവിഡ് ബാധിതരുടെ വിവരങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണു വിലയിരുത്തൽ.
കേരളത്തിൽ പരിശോധനകളുടെ എണ്ണം താരതമ്യേന കുറവാണെന്നതും രോഗലക്ഷണങ്ങളില്ലാത്ത ഒട്ടേറെ രോഗികളുണ്ടെന്നതുമാണ് ഇവർ മുന്നോട്ടുവയ്ക്കുന്ന കാരണങ്ങൾ. പകർച്ചവ്യാധി വ്യാപനക്കണക്ക് പരിശോധിക്കാനുള്ള കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിഎഫ്ആർ), കറക്ടഡ് കേസ് ഫെയ്റ്റാലിറ്റി റേറ്റ് (സിസിഎഫ്ആർ) എന്നിവയുടെ താരതമ്യത്തിലൂടെയാണു റിപ്പോർട്ട് ചെയ്യാത്ത രോഗികളുടെ എണ്ണം കണക്കാക്കിയത്. ഇവരിൽ രോഗം മാറിയവരും ഇപ്പോൾ രോഗലക്ഷണമുള്ളവരും ഉണ്ടാകാം.
കേരളത്തിലെ പ്രതിരോധപ്രവർത്തനങ്ങൾ മികച്ചതാണെങ്കിലും വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും ആളുകൾ കൂട്ടത്തോടെ തിരിച്ചെത്തുന്ന സാഹചര്യത്തിൽ മുൻകരുതൽ പരിശോധന കർശനമാക്കണമെന്നു പഠനം നിർദേശിക്കുന്നു.
ശരീരോഷ്മാവ് അളക്കാനുള്ള ക്യാമറ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും സ്ഥാപിക്കുന്നതും പരിധിയിലേറെ ചൂടുള്ളവരിൽ രോഗപരിശോധന നടത്തുന്നതും പ്രയോജനകരമാകുമെന്നും ചൂണ്ടിക്കാട്ടുന്നു.
അറയ്ക്കല്‍ ജോയി ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാര്‍ത്തകളിലും കഴമ്പില്ലെന്നു ജോയിയുടെ കുടുംബം. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.
ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയില്‍ ആരോടും പറഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.
പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയില്‍ തിരിച്ചുപോയി.
മൂന്നുനാലു വര്‍ഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സില്‍ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നല്‍കിയശേഷം ദുബായില്‍നിന്നു പോരുമ്പോള്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.
കൊച്ചി∙ സ്കൂൾ, ഹയർസെക്കൻഡറി അധ്യാപകരെ റേഷൻ കടയിൽ ജോലിക്ക് നിയോഗിച്ച് കണ്ണൂരിൽ കലക്ടറുടെ ഉത്തരവ്. കോവിഡ് – 19 പ്രതിരോധത്തിന് അധ്യാപകരെ നിയോഗിക്കാനുള്ള സർക്കാർ തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതു സംബന്ധിച്ച ഉത്തരവുകൾ നഗരസഭകൾക്കും വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഉപഡയറക്ടർ തുടങ്ങിയവർക്കും അയച്ചു കഴിഞ്ഞു. ഉത്തരവു പ്രകാരം അധ്യാപകരെ റേഷൻ കടകളിൽ റൊട്ടേഷൻ വ്യവസ്ഥയിൽ ജോലിക്ക് നിയോഗിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്തരവ് ചൊവ്വാഴ്ച മുതൽ തന്നെ നടപ്പാക്കാനാണ് നിർദേശം.
ഹോട്‌സ്പോട്ടായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ സൗജന്യ റേഷൻ കിറ്റ് വിതരണം ചെയ്യുന്നുണ്ട്. റേഷൻ ഉപഭോക്താക്കൾക്ക് ഈ സാധനങ്ങൾ സൗജന്യമായി ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയാണ് അധ്യാപകരുടെ ദൗത്യം. ഇവിടങ്ങളിൽ അധ്യാപകരുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഹോം ഡെലിവറി നടത്തേണ്ടത്.
ഓരോ റേഷൻ കടകളും നിലനിൽക്കുന്ന പ്രദേശത്തെ അധ്യാപകരെയാണ് ഇതിനായി ഉപയോഗിക്കേണ്ടത് എന്നാണ് വിദ്യാഭ്യാസ ഉപഡയറക്ടർക്കുള്ള നിർദേശം. കിറ്റുകൾ വാർഡ് മെമ്പർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരെ മാത്രം ചുമതലപ്പെടുത്തിയായിരിക്കണം വിതരണം ചെയ്യേണ്ടത്. ഭക്ഷണ കിറ്റ് വിതരണം ചെയ്യുമ്പോൾ കാർഡ് ഉടമകളിൽ നിന്ന് ഇവർ യാതൊരു പ്രതിഫലവും പറ്റുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടതും അധ്യാപകരുടെ ചുമതലയാണ്. താലൂക്ക് സപ്ലൈ ഓഫിസർക്കായിരിക്കും ഇതിന്റെ മേൽനോട്ട ചുമതലയെന്നും ഉത്തരവിൽ പറയുന്നു.
അധ്യാപകരെ കോവിഡ് – 19 പ്രതിരോധത്തിനായി ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണം കഴിഞ്ഞ ദിവസം കാസർകോട് ജില്ലയിൽ നടപ്പാക്കിയിരുന്നു. ചെക്പോസ്റ്റുകളിലും മറ്റുമായിരുന്നു അവിടെ അധ്യാപകരെ ജോലിക്ക് നിയോഗിച്ചത്. വയനാട് ജില്ലയിലും ചെക്പോസ്റ്റുകളിൽ അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്.
അതേസമയം അധ്യാപകർ കോവിഡ് – 19 പ്രതിരോധ ഡ്യൂട്ടിയിൽ പ്രവേശിച്ച് മുൻനിശ്ചയിച്ച കാലാവധി കഴിയുമ്പോൾ നിശ്ചിത ദിവസങ്ങൾ ക്വാറന്റീനിൽ കഴിയേണ്ടതുണ്ട്. ഇതിനിടെ പരീക്ഷ ആരംഭിക്കേണ്ട സാഹചര്യമുണ്ടായാൽ അധ്യാപകരുടെ സേവനം അവിടെ ലഭിക്കാതെ വരും. കൂടുതൽ അധ്യാപകരെ ഇത്തരത്തിൽ ജോലിയിൽ നിയോഗിച്ചാൽ പരീക്ഷ വീണ്ടും നീട്ടി വയ്ക്കേണ്ട സാഹചര്യമുണ്ടായേക്കുമെന്നാണ് അധ്യാപകർ പറയുന്നത്. കോവിഡ് പ്രതിരോധ ജോലികളിൽ പങ്കാളികളാകുന്നതിന് തടസമില്ലെന്നും വേണ്ട സുരക്ഷാ സംവിധാനങ്ങൾ നൽകി അധ്യാപകരെ നിയോഗിക്കണമെന്നും അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ ജനറൽ സെക്രട്ടറി എസ്. മനോജ് ആവശ്യപ്പെട്ടു.
കൊറോണ വൈറസിനെ പ്രതിരോധിച്ച് നശിപ്പിക്കുന്ന ആന്റിബോഡി കണ്ടെത്തി ഇസ്രയേല്‍. ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചില്‍ (ഐഐബിആര്‍) ആണ് ആന്റിബോഡി വികസിപ്പിച്ചത്.കൊറോണ ചികിത്സയില്‍ സുപ്രധാന വഴിത്തിരിവ് എന്നാണ് കണ്ടെത്തലിനെ പ്രതിരോധമന്ത്രി നഫ്താലി ബെന്നറ്റ് വിശേഷിപ്പിച്ചത്.
ഐഐബിആര്‍ വികസിപ്പിച്ച മോണോക്ലോണല്‍ ന്യൂട്രലൈസിംഗ് ആന്റിബോഡിക്ക് രോഗവാഹകരുടെ ശരീരത്തിനുള്ളില്‍ രോഗമുണ്ടാക്കുന്ന കൊറോണ വൈറസിനെ നിര്‍വീര്യമാക്കാന്‍ കഴിയുമെന്ന് ബെന്നറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ലാബ് സന്ദര്‍ശിച്ചതിന് ശേഷമാണ് ബെന്നറ്റിന്റെ പ്രസ്താവന.
ഇസ്രായേലിലെ കൊറോണ വൈറസ് ചികിത്സയും വാക്സിനും വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഇസ്രായേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോളജിക്കല്‍ റിസര്‍ച്ചാണ്. കൊവിഡ് മുക്തരായവരില്‍ രക്തപരിശോധന ഉള്‍പ്പെടെയുള്ളവയാണ് ഇവിടെ നടക്കുന്നുണ്ട്.
ഐഐബിആറില്‍ വേര്‍തിരിച്ച ആന്റിബോഡി മോണോക്ലോണല്‍ (monoclonal neutralising antibody) ആണ്. രോഗമുക്തി നേടിയ ഒരു കോശത്തില്‍ നിന്നാണ് അത് വേര്‍തിരിച്ചെടുക്കുന്നത്. അതിനാല്‍ തന്നെ ചികിത്സാ രംഗത്ത് ഇതിന് കൂടുതല്‍ മൂല്യമുണ്ട്.
പോളിക്ലോണല്‍ (polyclonal) ആയ ആന്റിബോഡികള്‍ വികസിപ്പിച്ചുള്ള ചികിത്സകളാണ് മറ്റിടങ്ങില്‍ നടക്കുന്നത്. വ്യത്യസ്ത വംശപരമ്പരയിലെ രണ്ടോ അതിലധികമോ കോശങ്ങളില്‍ നിന്നാണ് പോളിക്ലോണല്‍ ആയ ആന്റിബോഡികള്‍ വേര്‍തിരിക്കുന്നത്.
അതേസമയം, മരുന്നു കണ്ടെത്തി കഴിഞ്ഞുവെന്നും ഇനി പേറ്റന്റ് നേടി വലിയ തോതില്‍ ഉത്പാദനം നടത്താനാണ് ലക്ഷ്യമിടുന്നതെന്നും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.