കേരളത്തിലും കോവിഡ് 19ന് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. സംസ്ഥാന മെഡിക്കല് ബോര്ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. കളമശ്ശേരി മെഡിക്കല് കോളജില് ചികിത്സയില് കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി മരുന്ന് നല്കിയത്. കളമശ്ശേരിയില് ചികിത്സയിലുള്ള രോഗിക്ക് രണ്ടിനം മരുന്നാണ് നല്കിയത്. ഇന്ത്യയില് ആദ്യമായാണ് റിറ്റോനോവിര്, ലോപിനാവിന് എന്നീ മരുന്നുകള് ഉപയോഗിക്കുന്നതെന്ന് ഡോക്ടര്മാര് വ്യക്തമാക്കി. ചൈനയിലെ വുഹാനിലും രാജസ്ഥാനിലെ ജയ്പൂരിലും ഇത് നേരത്തെ പരീക്ഷിച്ചിരുന്നു.
എച്ച്ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്ക്ക് നല്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിര്ദേശം നല്കിയിരുന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്ഗനിര്ദേശത്തില് പറയുന്നത്. പ്രമേഹം അടക്കം വിവിധ രോഗങ്ങളാല് കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്ക് രോഗികള്ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല് എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം നല്കാനാണ് കേന്ദ്ര നിര്ദേശത്തില് പറയുന്നത്.
യൂറോപ്പിനും ചൈനക്കും ശേഷം കൊറോണവൈറസ് വ്യാപിക്കാന് ഏറ്റവും കൂടുതല് സാധ്യത ഇന്ത്യയിലെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഏപ്രില് 15ഓടു കൂടി കൊവിഡ് 19 ബാധിതരുടെ എണ്ണം പത്തിരട്ടി വര്ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യന് കൌണ്സില് ഓഫ് മെഡിക്കല് റിസര്ച്ചിലെ അഡ്വാന്സ്ഡ് റിസര്ച്ച് ഇന് വൈറോളജിയുടെ മുന് തലവന് ഡോ. ടി ജേക്കബ് പറഞ്ഞു. ഇപ്പോള് കൊറോണവൈറസ് ബാധിക്കുന്നവരുടെ എണ്ണം ചെറുതാണ്. ഇതൊരു വലിയ ദുരന്തമാണെന്ന് പലര്ക്കും മനസ്സിലായിട്ടില്ല. ഓരോ ആഴ്ച പിന്നീടുമ്പോഴും രോഗ ബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനസാന്ദ്രതയാണ് ഏറ്റവും വലിയ വെല്ലുവിളി. ചതുരശ്ര കിലോമീറ്ററില് 420 പേരാണ് രാജ്യത്തെ ശരാശരി ജനസാന്ദ്രത. രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയില് 148 ആയിരുന്നു ശരാശരി ജനസാന്ദ്രത. ജനസാന്ദ്രത കുറഞ്ഞ യൂറോപ്പില് പോലും രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനായില്ല. ചേരികളിലേക്ക് രോഗമെത്തിയാല് അതിവേഗം പടരാനുള്ള സാധ്യതയും വിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. ലക്ഷണങ്ങള് പ്രകടിപ്പിക്കാത്തവരെ പോലും പരിശോധിക്കാന് ദക്ഷിണകൊറിയക്ക് കഴിഞ്ഞു.
ഇന്ത്യയില് പരിശോധന എന്നത് അതീവ ദുഷ്കരമാകുമെന്ന് പകര്ച്ച വ്യാധി വിദഗ്ധനും ഹാര്വാര്ഡ് യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. കെ ശ്രീനാഥ് റെഡ്ഡി പറഞ്ഞു. രോഗബാധിതരുടെ എണ്ണമെടുക്കുമ്പോള് മറ്റ് ദക്ഷിണേഷ്യന് രാജ്യങ്ങളുടെ അത്ര ഭീതി നിലവില് ഇന്ത്യയിലില്ല. അതേസമയം, ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില് വൈറസ് വ്യാപനമുണ്ടായാല് എങ്ങനെ നിയന്ത്രിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഇന്ത്യയില് ഏറ്റവും കൂടുതല് കൊവിഡ് 19 ബാധിച്ച മഹാരാഷ്ട്ര രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപെ പറയുന്നു. വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില് മൂന്നാം ഘട്ടത്തിലേക്ക് പോകുമെന്നും വൈറസ് ബാധിതരുടെ എണ്ണത്തില് വലിയ വര്ധനവുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകത്ത് തന്നെ ആരോഗ്യരംഗത്ത് ഏറ്റവും കുറഞ്ഞ പണം ചെലവാക്കുന്ന രാജ്യം ഇന്ത്യയാണ്. ജിഡിപിയുടെ 3.7 ശതമാനമാണ് ആരോഗ്യ രംഗത്ത് ഇന്ത്യ ചെലവഴിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്രയും വലിയ മഹാമാരി നമ്മള് എങ്ങനെ കൈകാര്യം ചെയ്യുമെന്ന് എന്നെ ആശങ്കപ്പെടുത്തുന്നു. അകലം പാലിക്കുക എന്നത് ഉപരിവര്ഗ, മധ്യവര്ഗ സമൂഹത്തിനിടയില് സാധിക്കും. എന്നാല് നഗര ദരിദ്രരിലും ഗ്രാമീണരിലും എത്രത്തോളം ഫലപ്രദമാകുമെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് ചാക്കോ
ലണ്ടൻ : കേരളം കഴുത്തറ്റം വെള്ളത്തിൽ മുങ്ങി താണപ്പോഴും , നിപ്പ വൈറസ് പരത്തിയ പനി കേരളത്തിൽ പടർന്നു പിടിച്ചപ്പോഴും നാടിനെ രക്ഷിക്കാൻ മലയാളികൾ സ്വീകരിച്ച രക്ഷാപ്രവർത്തനങ്ങൾ ലോകാരോഗ്യ സംഘടനയുടെയും , ലോക രാജ്യങ്ങളുടെയും അഭിനന്ദങ്ങൾ ഏറ്റ് വാങ്ങിയിരുന്നു . ഇന്ന് ലോകം മുഴുവനും കൊറോണ വൈറസ് ഭീതിയിലൂടെ കടന്നു പോകുമ്പോൾ യുകെയിലെ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിക്കാൻ തയ്യാറായി വന്ന ഇന്ത്യൻ ഡോക്ടർമാർ ഓരോ യുകെ മലയാളികളുടെയും മനസ്സിൽ ഇടം നേടി കഴിഞ്ഞു .
യുകെയിൽ കൊറോണ വൈറസ് മൂലം ഉണ്ടായ മരണം 104 കടന്നു . രോഗബാധിതരുടെ എണ്ണം 2626 ൽ എത്തിയിരിക്കുന്നു . ഒരു ദിവസം 25000 പേരെ വരെ ടെസ്റ്റ് ചെയ്തു രോഗനിർണ്ണയം നടത്തുന്നു . വെള്ളിയാഴ്ചയോടു കൂടി യുകെയിലെ എല്ലാ സ്കൂളുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടക്കുവാൻ ഒരുങ്ങുന്നു . പരീക്ഷകൾ മാറ്റി വയ്ക്കാൻ ഒരുങ്ങുന്നു . വാടകയ്ക്ക് താമസിക്കുന്നവരെയും , ലോണെടുത്ത് വീട് വാങ്ങിയവരെയും സഹായിക്കാൻ നിയമനിർമ്മാണം നടത്താൻ യുകെ ഗവണ്മെന്റ് തയ്യാറെടുക്കുന്നു. ബ്രിട്ടീഷ് പൗരന്മാരോട് യാത്രകൾ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നു . രോഗത്തെ തടഞ്ഞു നിർത്താൻ പുതിയ വഴികൾ തേടുമ്പോഴും യുകെയിൽ അപകടകരമായ രീതിയിൽ രോഗം പടരുകയാണ്.
ഈ അവസരത്തിൽ ബ്രിട്ടണിൽ കൊറോണ വൈറസ് ഭീതിയിൽ കഴിയുന്ന ഇന്ത്യക്കാരെ സഹായിക്കാൻ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ സംഘാടകരിൽ ഒരാളായ ബാല സജീവ് കുമാർ മുമ്പോട്ട് വച്ച പരസ്പര സഹായം എന്ന ആശയം നടപ്പിലാക്കുവാൻ ഇരുപതോളം ഇന്ത്യൻ ഡോക്ടർമാരാണ് ആദ്യം മുന്നോട്ട് വന്നിരുന്നത്. എന്നാൽ ഈ ഉദ്യമത്തിന്റെ നന്മയും , മഹത്വവും തിരിച്ചറിഞ്ഞു കൂടുതൽ ഡോക്ടർമാരും നഴ്സുമാരും ഇതിൽ പങ്കാളികളാകുവാൻ മുന്നോട്ട് വന്നു കഴിഞ്ഞു.
വൈദ്യ സഹായം ലഭിക്കാതെ ബ്രിട്ടനിൽ ഒരു മലയാളി പോലും മരണപ്പെടരുതെന്നും , ഡോക്ടറായ എന്റെ ഭർത്താവിനെ കൂടി നിങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമോ എന്നും ചോദിച്ചുകൊണ്ടാണ് മലയാളിയായ ഒരു ലേഡി ഡോക്ടർ ഈ പ്രവർത്തനത്തിൽ പങ്കെടുക്കുവാൻ മുന്നോട്ട് വന്നത്.
യുകെയിലുള്ള ഏതൊരു ഇന്ത്യക്കാരനും , സൗജന്യമായി വിളിക്കാൻ സാധിക്കുന്ന 02070626688 (നെറ്റ്വർക്ക് നിരക്കുകൾ ബാധകം) എന്ന ഹെൽപ്പ് ലൈൻ ഫോൺ നമ്പർ ഒരുക്കികൊണ്ടാണ് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ കൊറോണ വൈറസിനെ തടയാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . ഈ നമ്പറിൽ വിളിക്കുന്ന ആൾ, തങ്ങളുടെ പേര്, ഫോൺ നമ്പർ, സഹായത്തിന്റെ രൂപം, സഹായം ആവശ്യമുള്ള സ്ഥലം എന്നിവ നൽകി കഴിഞ്ഞാൽ ഇന്ത്യൻ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുവാനും മറ്റ് സഹായങ്ങൾ എത്തിക്കുവാനുമായിട്ടുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ ഒരുക്കുന്നത്.
ഡോക്ടർ സോജി അലക്സിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും , നഴ്സുമാരും അടങ്ങുന്ന ക്ലിനിക്കൽ അഡ്വൈസ് ഗ്രൂപ്പ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , ഹെൽത്ത് പ്രൊട്ടക്ഷൻ സ്കോട്ട്ലൻഡ് എന്നീ ഗവൺമെന്റ് ബോഡികളുടെ നിർദ്ദേശാനുസരണം തയ്യാറാക്കിയിട്ടുള്ള കോവിഡ് 19 മാനേജ്മെന്റിനുള്ള പ്രോട്ടോക്കോൾ അനുസരിച്ചുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നൽകുന്നത്. ഈ ഡോക്ടർമാർ ചികിത്സ നിശ്ചയിക്കുകയോ, മരുന്നുകൾ പ്രിസ്ക്രൈബ് ചെയ്യുകയോ ചെയ്യാതെ രോഗം സ്ഥിരീകരിച്ചവരോ, സംശയിക്കപ്പെടുന്നവരോ ആയവർക്ക് മാനസികമായി ധൈര്യം പകർന്നു കൊടുക്കുന്നതിനുള്ള ശ്രമമാണ് ആദ്യം നടത്തുന്നത്.
ഏതെങ്കിലും ഇന്ത്യൻ കുടുംബങ്ങൾ കൊറോണ രോഗലക്ഷണങ്ങൾ മൂലമോ, രോഗം ബാധിച്ചോ വീടുകളിൽ പരസഹായമില്ലാതെ ജീവിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അവരെ അടിയന്തിരമായി സഹായിക്കാൻ യുകെയുടെ നാനാഭാഗങ്ങളിലുള്ള പ്രവർത്തകരെ കൂട്ടി ഒരു വോളന്റിയേഴ്സ് ഗ്രൂപ്പും രൂപീകരിച്ചിട്ടുണ്ട്. നിരവധി സന്മനസുകളാണ് ഇതിനോടകം യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഈ ജീവകാരുണ്യ പ്രവർത്തങ്ങളിൽ പങ്കാളികളാകുവാൻ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത് .
ഉണും ഉറക്കവുമില്ലാതെ യുകെ ഗവണ്മെന്റിന്റെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഡോക്ടര്മാരും നഴ്സുമാരും നടത്തുന്ന ഈ മഹനീയ കർമ്മങ്ങളെ നമ്മുക്ക് ആത്മാർത്ഥമായി അഭിനന്ദിക്കാം . ലോകത്തോടൊപ്പം മരണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ബ്രിട്ടന് സഹായമായി മാറുവാൻ യുകെ മലയാളികളെ വരൂ നമ്മുക്കും ഈ സന്മനസുകൾക്കൊപ്പം കൈകോർക്കാം.
കിളിമാനൂരില് കൊറോണ വൈറസ് ബാധ സംശയത്തെ തുടര്ന്ന് പൊലീസുകാരന് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം-കൊല്ലം അതിര്ത്തിയായ പള്ളിക്കലിലാണ് സംഭവം. മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജിലേക്ക് മാറ്റി. തനിക്ക് കോവിഡ് ബാധിച്ചെന്ന് പൊലീസുകാരന് സംശയിച്ചിരുന്നതായി ബന്ധുക്കള് പറഞ്ഞതിനെ തുടര്ന്നാണ് മൃതദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റിയത്.
ഇടുക്കി കുമിളിയില്നിന്നു ജോലി കഴിഞ്ഞ് നാട്ടിലെത്തിയ ടൂറിസം പോലീസുകാരനായ പള്ളിക്കല് വിനോദ് കുമാറിനെ(38)യാണ് വാടകവീട്ടില് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയത്. കഴിഞ്ഞദിവസം വീട്ടിലെത്തിയ ശേഷം ഇദ്ദേഹം ബന്ധുക്കളോട് കോവിഡ് ബാധ സംശയം പറഞ്ഞിരുന്നു. നിരവധി വിദേശികളോട് ഇടപഴകിയതായും പറഞ്ഞു. സ്രവം പരിശോധിച്ച ശേഷം പോസ്റ്റ്മോര്ട്ടം നടത്താനാണ് തീരുമാനം.
തുടര്ന്ന്, ഇന്ന് വീട്ടില് തൂങ്ങിമരിച്ച നിലയില് പൊലീസുകാരനെ കണ്ടെത്തുകയായിരുന്നു. കോവിഡ് സംശയത്തെക്കുറിച്ച് ബന്ധുക്കള് പറഞ്ഞതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല് കോളേജിലേക്ക് മാറ്റി. വിശദ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റിയൂട്ടിലേക്ക് സ്രവം അയക്കും. ഇതിന്റെ ഫലം അറിഞ്ഞ ശേഷമായിരിക്കും പോസ്റ്റ്മോര്ട്ടം നടത്തുക. സൂര്യപുത്രി. മക്കള്: കാര്ത്തിക, കൈലാസ്.
അതേസമയം, വര്ക്കലയിലെ ഇറ്റാലിയന് പൗരന്റെ സഞ്ചാരപാതയിലെ ഇതുവരെയുള്ള ഫലം മുഴുവന് നെഗറ്റീവാണ്. ഓട്ടോ െ്രെഡവറുടേതും റസ്റ്റോറന്റ് ജീവനക്കാരുടേതുമടക്കം ഇതില് ഉള്പ്പെടുന്നു. 25ലധികം പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
ബിജോ തോമസ്
ഇറ്റലിയില് മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മിലാനില് താമസിയ്ക്കുന്ന ചങ്ങനാശേരി സ്വദേശി കടമാഞ്ചിറ മാറാട്ടുകളം കുറുവച്ചന്റെ മകന് ജോജി (അപ്പച്ചന് 57) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊറോണ ബാധയെ തുടര്ന്നാണ് മരണം സംഭവിച്ചതെന്നു സംശയിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. എന്നിരുന്നാലും നാട്ടിൽ സോഷ്യൽ മീഡിയ ഗ്രുപ്പുകളിൽ ഷെയർ ചെയ്തു കൊറോണമൂലം എന്ന് ഉറപ്പിച്ചു ഒരാളുടെ മരണം ആഘോഷം ആക്കുകയാണ്
ജോജിയെ മരിച്ച നിലയിൽ വീട്ടില് കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. പരേതയായ ജെസമ്മയാണ് ഭാര്യ. വിദ്യാർഥികളായ കുര്യാക്കോസ് (അപ്പു), അമല് എന്നിവര് മക്കളാണ്. ഒരാള് ജര്മനിയിലും മറ്റെയാള് ചെന്നൈയിലുമാണ്. ജോജി കഴിഞ്ഞ 15 വര്ഷമായി മിലാനിലാണ്. അടുത്തിടെയാണ് നാട്ടില് പോയി വന്നത്.
പെട്ടന്ന് സൗഹൃദത്തിലാകുന്ന പ്രകൃതക്കാരിയാണ് റിമി ടോമി. ഇങ്ങോട്ട് മിണ്ടാത്തവരെ അങ്ങോട്ട് പോയി മിണ്ടിയ്ക്കും. ഭാവനയുമായും റിമി നല്ല സൗഹൃദത്തിലായിരുന്നു. ഭാവനയ്ക്ക് സിനിമയില് ഒത്തിരി ശത്രുക്കളുണ്ട് എന്നാണ് പറയുന്നത്. അറത്തുമാറ്റുന്ന തരത്തിലുള്ള ശത്രുതയൊന്നും ഭാവനയുമായി ഉണ്ടായിട്ടില്ല എന്നും എന്നാല് തുടക്കത്തിലുണ്ടായിരുന്ന സൗഹൃദം പിന്നീട് നഷ്ടപ്പെട്ടു പോയിട്ടുണ്ട് എന്നും റിമി ടോമി പറയുന്നു.
ഗൾഫിൽ വയ്ച്ച് നടന്ന വിവാദ സ്റ്റേജ് ഷോയിലാണ് മലയാള സിനിമയിലെ വലിയ ഉരുൾ പൊട്ടലുകളും ദിലീപിന്റെ കുടുംബ ബന്ധം തകരാനിടയായ ചില കാര്യങ്ങളും ഉണ്ടാകുന്നത്. ആ സ്റ്റേജ് ഷോയ്ക്ക് ശേഷം ഒരു പ്രധാന സൗഹൃദവും വീണുടഞ്ഞിരുന്നു. അത് റിമിയും ഭാവനയും തമ്മിലുള്ള നല്ല സ്നേഹ ബന്ധങ്ങൾ ആയിരുന്നുവത്രേ. റിമി ടോമിയുടെ ഉറ്റസുഹൃത്തുക്കളില് ചിലരായിരുന്നു ഭാവന, കാവ്യ മാധവന് തുടങ്ങിയവരൊക്കെ. സ്റ്റേജ് ഷോകളുമായി ബന്ധപ്പെട്ട് മൂവരും വിദേശത്ത് അടിച്ചു പൊളിച്ച് നടന്ന ഒരു കാലമുണ്ടായിരുന്നു. എന്നാല് ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദം തകര്ന്നത് എന്നാണു ഗോസിപ്പുകളില് നിറയുന്ന വാര്ത്ത.
മീശമാധവന് സിനിമയില് തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്. അത് ഇന്നും തുടര്ന്ന് പോരുന്നു. പെട്ടെന്ന് എല്ലാവരോടും കമ്പനിയാകുന്ന റിമി പിന്നീട് ഭാാവനയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. ആദ്യമൊക്കെ സമയം കിട്ടുമ്പോഴൊക്കെ ഭാവന വീട്ടില് വരികയും, ഭാവനയുടെ വീട്ടിലേക്ക് താന് പോകുകയുമൊക്കെ ചെയ്യുന്ന ശീലമുണ്ടായിരുന്നു. പിന്നീട് അത് നഷ്ടപ്പെട്ടു. വലിയ ശത്രുക്കളൊന്നുമല്ല. കാണുമ്പോള് ഒരു ഹായ് പറയുന്ന നിലയിലേക്ക് ഒതുങ്ങിപ്പോയി എന്ന് റിമി ടോമി പറയുന്നു. അപ്പോഴും എന്താണ് സൗഹൃദത്തില് സംഭവിച്ചത് എന്ന് പറയാന് റിമി തയ്യാറായില്ല.
വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന് സുഹൃത്തുക്കളില് നിന്ന് തെറ്റിപ്പിരിഞ്ഞ ഭാവന മുതിര്ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്, സംയുക്ത വര്മ്മ, ഗീതു മോഹന്ദാസ്, പൂര്ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് ഭാവന എത്തിപ്പെട്ടു്.ആ വിദേശ ഷോയില് ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച് ഭാവന മഞ്ജുവിനോട് പറഞ്ഞുകൊടുത്തു എന്നാണ് ഗോസിപ്പ് കോളത്തിലെ കഥ. ഗീതു മോഹന്ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം ഭാവന അറിയിച്ചത്. അതോടെയാണ് മുതിര്ന്ന നായികമാരുമായുള്ള ഭാവനയുടെ സൗഹൃദം ആരംഭിച്ചതത്രെ. പക്ഷെ അവിടെ റിമി ടോമിയുടെ റോള് എന്തായിരുന്നു എന്നത് ഇപ്പോഴും രഹസ്യമാണ് . ആ രഹസ്യം അറിയാൻ മഞ്ജു വാര്യരോ ഭാവനയോ റിമിയോ അല്ലെങ്കിൽ ദിലീപോ മനസു തുറക്കണം. അല്ലെങ്കിൽ അത് എന്നും ഒരു രഹസ്യം ആയി തുടരും
കൊറോണ വൈറസ് ഭീതിയില് ജോലി പോലും ഒഴിവാക്കിക്കൊണ്ട് ആളുകള് വീട്ടില് തന്നെ അടച്ചിരിക്കുന്ന അവസ്ഥയാണ് ഇന്ത്യയില് പലയിടങ്ങളിലുമുള്ളത്. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്ക്ക് മാത്രം ആരോഗ്യപ്രവര്ത്തകരുടെ നിര്ദേശങ്ങളനുസരിച്ച് പുറത്തുപോകും. അല്ലാത്ത സമയം മുഴുവനായും വീട്ടില്ത്തന്നെ കഴിയുകയാണ് മിക്കവാറും പേരും. പ്രത്യേകിച്ച് നഗരങ്ങളിലാണ് ഈ കാഴ്ച കാണാനാകുന്നത്.
ഇത്തരത്തില് അടച്ചിട്ട ഫ്ളാറ്റുകളിലെ താമസക്കാര് ഒത്തൊരുമിച്ച് പാട്ടുപാടുന്നൊരു ദൃശ്യമാണ് ഇപ്പോള് ട്വിറ്ററില് വൈറലാകുന്നത്. ഗുഡ്ഗാവിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിലാണ് എല്ലാവരും ഒത്തൊരുമിച്ച് ‘ഹം ഹോങ്കേ കാമ്യാബ്…’ എന്ന ഗാനം ആലപിക്കുന്നത്. കെട്ടിടത്തിന് താഴെ നിന്നുകൊണ്ട് മൈക്കില് രണ്ട് സ്ത്രീകള് ഉറക്കെ പാടുന്നു. ബാല്ക്കണിയില് വന്നുനിന്ന് അതിനൊപ്പം പാടുകയാണ് ഫ്ളാറ്റിലെ താമസക്കാര്.
ഏതാനും ദിവസങ്ങള്ക്ക് മുമ്പ് ഇറ്റലിയില് നിന്ന് സമാനമായൊരു വീഡിയോ പുറത്തുവന്നിരുന്നു. കൊവിഡ് 19ന്റെ ആക്രമണത്തില് ചൈന കഴിഞ്ഞാല് പിന്നെ ഏറ്റവുമധികം ബാധിക്കപ്പെട്ടത് ഇറ്റലിയായിരുന്നു. ജനജീവിതം ഏതാണ്ട് പൂര്ണ്ണമായും സ്തംഭിച്ച അവസ്ഥയാണ് ഇറ്റലിയിലെ മിക്കയിടങ്ങളിലുമുള്ളത്. ദിവസങ്ങളോളം ഫ്ളാറ്റുകളില് അടച്ചിട്ട നിലയില് തുടരുന്നവര് ഒരു ദിവസം ബാല്ക്കണികളില് ഒത്തുകൂടി പരമ്പരാഗത ഗാനം ആലപിക്കുന്നതായിരുന്നു ഈ വീഡിയോ.
രോഗഭീതിയില് നിന്ന് അല്പം ആശ്വാസം ലഭിക്കാന് ഇത്തരം പ്രവര്ത്തനങ്ങള് ഉപകരിക്കുമെന്ന് തോന്നിയതുകൊണ്ട് അത് അനുകരിക്കുകയായിരുന്നു തങ്ങളുമെന്ന് ഗുഡ്ഗാവിലെ ഫ്ളാറ്റ് സമുച്ചയത്തില് പാട്ട് പാടിയവര് പറയുന്നു
Italy scenes in Gurgaon!
At an apartment in Gurgaon’s Sector 28 residents came out on their balconies to sing prayer songs “Gayatri Mantra Om Bhur Bhuva Swaha” and “Hum honge kamyaab”@ndtv (1/4) pic.twitter.com/gZCY5EoNZN
— Sukirti Dwivedi (@SukirtiDwivedi) March 18, 2020
(3/4) pic.twitter.com/JyJkFBOktb
— Sukirti Dwivedi (@SukirtiDwivedi) March 18, 2020
കൊറോണ വൈറസ് കോവിഡ് 19 ലോകരാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതേ കുറിച്ച് സൂചിപ്പിച്ച ബില് ഗേറ്റ്സിന്റെ വാക്കുകൾ ചർച്ചയാവുകയാണ്. വൈറസ് ഭീതി പടരുമ്പോൾ തന്നെ വലിയ സഹായങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. കൊറോണാ വൈറസിന്റെ വരവിന് അഞ്ചു വര്ഷം മുൻപ്, ലോകം എബോളാ പകര്ച്ചവ്യാധിയില് നിന്നു മുക്തമായി വരുന്ന കാലത്ത് ഗേറ്റ്സ് നല്കിയ ഒരു സന്ദേശമാണ് ഇപ്പോള് വൈറലായിരിക്കുന്നത്.
എബോളയ്ക്കെതിരെയുള്ള പോരാട്ടത്തിലെ പ്രശ്നങ്ങള് കണ്ടറിഞ്ഞു തന്നെയാണ് ഗേറ്റ്സ് മറ്റൊരു ആരോഗ്യ ദുരന്തം ലോകത്തെ കാത്തിരിക്കുന്നുണ്ടായിരിക്കാമെന്ന് പറഞ്ഞത്. അടുത്ത ഏതാനും പതിറ്റാണ്ടുകള്ക്കുള്ളില് എന്തെങ്കിലും ഒരു കോടി ആളുകളെ കൊല്ലുന്നുണ്ടെങ്കില് അത് ഒരു യുദ്ധം മൂലമായിരിക്കില്ല, മറിച്ച് ഒരു രൂക്ഷതയുള്ള പകര്ച്ചവ്യാധിയായിരിക്കുമെന്നാണ് അദ്ദേഹം തന്റെ 2015 ലെ ടെഡ്ടോക്കില് പറഞ്ഞത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ഈ വാക്കുകൾ ചർച്ചയാവുകയാണ്. ഇതിനിടെ, ലോകത്താകെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു. മരണ സംഖ്യ 8,225 ആയി. ഏഷ്യന് രാജ്യങ്ങളിലേതിനേക്കാള് യൂറോപ്പിലാണ് മരണനിരക്ക് കൂടുതല്.
കൊറോണ അടക്കം ഏത് വൈറസ്സും ചികിത്സിക്കാമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ വ്യാജവൈദ്യന് മോഹനന് വൈദ്യരെ ആരോഗ്യവകുപ്പും പൊലീസും ചേര്ന്ന് പിടികൂടി. തൃശ്ശൂര് പട്ടിക്കാടുള്ള ഉഴിച്ചില് കേന്ദ്രത്തില് നിന്നാണ് ഇയാളെ പിടികൂടിയത്.
മോഹനന് വൈദ്യരുടെ ചികിത്സാ കേന്ദ്രത്തിന് കോവിഡ്-19 പരിശോധന നടത്താനുള്ള ലൈസന്സില്ലെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജാമ്യമില്ലാത്ത വകുപ്പുകള് പ്രകാരമാണ് അറസ്റ്റ്.
താന് ആയുര്വേദ ഡോക്ടർമാരുടെ ക്ഷണം സ്വീകരിച്ച് ഉപദേശം നൽകാൻ എത്തിയതാണെന്നാണ് മോഹനന്നായര് ഉദ്യോഗസ്ഥരോട് അവകാശപ്പെട്ടത്. ആരോഗ്യവകുപ്പ് സംഘവും പൊലീസും ചേര്ന്ന് സംയുക്തമായി ചോദ്യം ചെയ്യല് നടത്തി. ഇതിനു ശേഷമായിരുന്നു അറസ്റ്റ്.
യുകെ പൗരത്വമുള്ള മലയാളി ആലപ്പുഴയിലെത്തിയപ്പോഴേ, ഞങ്ങൾ അദ്ദേഹത്തെപ്പോയി കണ്ട് വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കണമെന്നു നിർദേശിച്ചിരുന്നു. യുകെയിൽ വച്ച് ഞാൻ ടെസ്റ്റ് ചെയ്തതാണെന്നും അതിലും വലുതാണോ ഈ ദരിദ്രരാജ്യത്തിലെ ടെസ്റ്റ് എന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. വൈറസ് ശരീരത്തിൽ കടന്നിട്ടുണ്ടെങ്കിൽ ആരംഭത്തിലെ പരിശോധനയിൽ ചിലപ്പോൾ ശ്രദ്ധയിൽപ്പെടില്ലെന്നും പിന്നീട് രോഗലക്ഷണങ്ങൾ ഉണ്ടാകാമെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു.
അദ്ദേഹം വീടുവിട്ടു പുറത്തിറങ്ങാൻ സാധ്യത തോന്നിയതിനാൽ അയൽ വീട്ടുകാരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേ ദിവസം ഇയാളും ഭാര്യയും കാറിൽ പുറത്തിറങ്ങിയെന്ന് അയൽക്കാർ ഞങ്ങളെ അറിയിച്ചു. അദ്ദേഹത്തിന്റെ അച്ഛനുമായി ബന്ധപ്പെട്ട് അവരെ ഉടൻ തിരിച്ചു വിളിക്കണമെന്നു നിർദേശിച്ചു. പക്ഷേ, തിരിച്ചു വരാൻ അവർ തയാറായില്ല.
അതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ എന്നു പരിചയപ്പെടുത്തി ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങളെന്തിനാണ് യുകെക്കാരനെ ശല്യപ്പെടുത്തുന്നതെന്നു ഭീഷണി. ആ ഫോൺ നമ്പർ ഞങ്ങൾ പൊലീസിനു തന്നെ കൈമാറി. പിന്നീട് പ്ലസ് ടു അധ്യാപകൻ എന്നു പരിചയപ്പെടുത്തി മറ്റൊരാൾ. യുകെക്കാരൻ തന്റെ സ്വാധീനം ഞങ്ങളെ അറിയിക്കുകയാണ്.
ഒടുവിൽ ഇവർ പോയ കാറിന്റെ നമ്പർ ഉൾപ്പെടെ മാധ്യമങ്ങൾക്കു കൈമാറുമെന്നു പറഞ്ഞപ്പോഴാണ് അവർ തിരിച്ചെത്തിയത്.
അടൂർ വരെ കാർ ഓടിച്ചു പോയെന്നും എങ്ങും ഇറങ്ങിയിട്ടില്ലെന്നും പൊലീസ് സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ മനസ്സിലായി. വൈകിട്ട് വീണ്ടും വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. അപ്പോൾ ആ പ്ലസ്ടു അധ്യാപകൻ അവിടെയുണ്ട്. നല്ല ഫോമിലാണ്. അയാൾ അലറുന്നു. ‘വി ആർ നോട്ട് ക്രിമിനൽസ്. ഐ ആം എ ഗസറ്റഡ് ഓഫിസർ’. അറിയാതൊരു പുച്ഛച്ചിരി മുഖത്തു വന്നു പോയി.