Latest News

ഇന്ന് ലോകവനിതാ ദിനം ആഘോഷിക്കുന്നു. കാലം ഒരുപാട് പുരോഗമിച്ചു എങ്കിലും സ്ത്രീജനകളുടെ ജീവിത നിലവാരത്തിലും സമൂഹത്തിന്റെ ചിന്താഗതികളിലും മാറ്റം ഇപ്പോഴും വിദൂരമാണ്. സാമ്പത്തികവും സാമൂഹികവുമായ ചുറ്റുപാടുകളിൽ ഒരുപാട് അന്തരം ഇപ്പോഴും നിലനിൽക്കുന്നു. ഭരണനിർവഹണവ കാര്യങ്ങളിലും സംഗതി വ്യത്യസ്തമല്ല. എങ്കിലും ചില ആശാവഹമായ മാറ്റങ്ങൾ ഉണ്ടാകുന്നു എന്നത് ഒരു നല്ല കാര്യമാണ്.

അന്തരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകളെ ആദരിക്കാനൊരുങ്ങി കടവന്ത്ര സെന്റ് ജോസഫ്‌സ് ഇടവക സമൂഹം ആണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. വനിതാദിനമായ ഇന്ന് ഇടവകയിലെ വീടുകളില്‍ അടുക്കള ഭരണം പുരുഷന്മാര്‍ ഏറ്റെടുക്കും. സ്ത്രീകള്‍ക്ക് പൂര്‍ണ്ണമായ വിശ്രമം. വനിതാദിനം പതിവുപോലെ സെമിനാറും കലാപരിപാടികളുമായി അവസാനിപ്പിക്കുന്നതിനോട് യോജിപ്പില്ലാത്ത വികാരി ഫാ. ജോസഫ് (ബെന്നി) മാരാംപറമ്പില്‍ ആണ് ഈ ആശയം പള്ളിയില്‍ അവതരിപ്പിച്ചത്.

സിറോ മലബാര്‍ സഭയിലെ എറണാകുളം അങ്കമാലി അതിരൂപതയുടെ ഭാഗമാണ് കടവന്ത്ര പള്ളി. അറുനൂറിലധികം കുടുംബങ്ങള്‍ ഈ ഇടവകയിലുള്ളത്. വനിതാ ദിനം എങ്ങനെ ആചരിക്കാമെന്ന് കുടുംബ യൂണിറ്റുകളുടെ കേന്ദ്രസമിതിയില്‍ വന്ന ആലോചനയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിച്ചത്. സ്ത്രീകളെ ആദരിക്കുന്നത് കുടുംബത്തില്‍ നിന്നു തന്നെയാകാമെന്ന് അവര്‍ തീരുമാനിച്ചു. കഴിഞ്ഞ ഞായറാഴ്ച വികാരി ഫാ.ബെന്നി ഇക്കാര്യം വിശ്വാസികളെ അറിയിച്ചു. ഇടവകയിലെ 17 കുടുംബ യൂണിറ്റുകളും ആവേശത്തോടെ തന്നെ ഈ ആശയം ഏറ്റെടുക്കുകയായിരുന്നു. ഈ ഞായറാഴ്ച അടുക്കളയിലെ പ്രധാന ചുമതലകള്‍ എല്ലാം പുരുഷന്മാര്‍ നടത്തണമെന്നാണ് തീരുമാനമെന്ന് കൈക്കാരന്‍ ഷാജി ആനാംതുരുത്തി പറഞ്ഞു.

ബഹുഭൂരിപക്ഷം കുടുംബനാഥന്മാരും ഈ ആശയത്തോട് അനുകൂലമായി പ്രതികരിച്ചു. അത് നൂറു ശതമാനമാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറയുന്നു. ഓരോ കുടുംബയൂണിറ്റിനും കീഴില്‍ 20-40 കുടുംബങ്ങളാണുള്ളത്. ഓരോ യൂണിറ്റിനുമുള്ള അഞ്ച് ഭാരവാഹികള്‍ക്കാണ് പരിപാടിയുടെ മേല്‍നോട്ട ചുമതല. അതുകൊണ്ടുതന്നെ പരിപാടി വിജയകരമായി നടത്താന്‍ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ.

ഇപ്പോള്‍ സ്ത്രീകള്‍ക്കു മാത്രമായി യോഗ ക്ലാസുകള്‍ ഈ പള്ളിയില്‍ നടക്കുന്നുണ്ട്. പെണ്‍കുട്ടികളെ സ്വയം പ്രതിരോധത്തിന് സജ്ജരാക്കാന്‍ ഗുസ്തി ജൂഡോ ക്ലാസുകളും അടുത്തമാസം ആരംഭിക്കും.

ഞായറാഴ്ച കുര്‍ബാനയിലെ ശുശ്രൂഷകളില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കും. കുര്‍ബാന മധ്യേ മുതിര്‍ന്ന സ്ത്രീകളെയും വിവിധ മേഖലകളില്‍ നേട്ടമുണ്ടാക്കിയ സ്ത്രീകളെയും ആദരിക്കും. പള്ളിയില്‍ മധുരപലഹാര വിതരണവും നടക്കും. വിമെന്‍ വെല്‍ഫയര്‍ സര്‍വീസസ് പ്രസിഡന്റ് മേരി ജോസഫ് പറപ്പിള്ളിയുടെ നേതൃത്വത്തിലാണ് ഇവ നടക്കുക. രാവിലെ ആറുമണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്.

‘ക്രിസ്തുവിന്റെ പീഡനുഭവ യാത്രയിലും കുരിശുമരണ നേരത്തും കല്ലറയ്ക്കു പുറത്തും ഉയിര്‍പ്പിന്റെ പുലരിയിലും കണ്ണിമയ്ക്കാതെ കാത്തിരുന്നത് സ്ത്രീകള്‍ മാത്രമാണെന്ന് വികാരി ഫാ.ബെന്നി മാരാംപറമ്പില്‍ പറഞ്ഞു. കുരിശുമരണത്തെ ക്രിസ്തു ഉപമിച്ചത് ഈറ്റുനോവിനോടാണ്. സ്ത്രീകളുടെ ആ പ്രധാന്യം നാം ഉള്‍ക്കൊള്ളണം വൈദികന്‍ പറഞ്ഞു. നമ്മുടെ സ്ത്രീകളെ നമ്മള്‍ തന്നെ ആദരിക്കണം. അവര്‍ വെളുപ്പിനെ എഴുന്നേറ്റ് പാതിര വരെ കഷ്ടപ്പെടുന്നു. അവര്‍ക്ക് ഒരുദിവസമെങ്കിലും വിശ്രമം നല്‍കിയിട്ട് നിങ്ങള്‍ ചെയ്യുന്നത് വലിയ ജോലിയാണെന്ന് അവരെ ബോധ്യപ്പെടുത്തണം. അടുക്കളയില്‍ കയറാത്ത പുരുഷന്മാര്‍ അന്ന് അടുക്കളയില്‍ കയറണം. സ്ത്രീകള്‍ വിശ്രമിക്കട്ടെ. അതായിരിക്കണം അവരോടുള്ള ആദരവ്. സ്ത്രീകള്‍ക്കും അത് വലിയൊരു മതിപ്പാകും. തങ്ങള്‍ ചെയ്യുന്നത് വലിയൊരു ജോലിയാണെന്ന് അവര്‍ക്ക് മനസ്സിലാകും ഫാ. ജോസഫ് (ബെന്നി) പങ്കുവെച്ചു.

ഇന്ന് ലോക വനിതാ ദിനം പ്രമാണിച്ചു സ്ത്രീ ശാക്തീകരണം കുറച്ചു പേർക്കല്ല എല്ലാവര്ക്കും ആണ് എന്ന മുദ്രാവാക്യവുമായി ലണ്ടനിൽ റാലി സംഘടിപ്പിച്ചിട്ടുണ്ട്. ലോക വനിതാ ദിനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികം കൂടിയാണ് 2020 വർഷം. ലോകത്തിലെ 76 ശതമാനം കെയർ ജോലികളും പ്രതിഫലമില്ലാതെ ചെയ്യുന്നത് സ്ത്രീകളാണ് എന്നാണ് കണക്ക്.

പ്രമുഖ നടിയും ബി.ജെ.പി നേതാവുമായ ജയപ്രദക്കെതിരെ ജാമ്യമില്ലാ വാറണ്ട്. കഴിഞ്ഞവര്‍ഷം നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാണ് കേസ്. ഉത്തര്‍ പ്രദേശിലെ റാംപൂരിലെ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ജയപ്രദ കോടതിയില്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്.

കേസിന്റെ അടുത്ത വാദം ഏപ്രില്‍ 20ന് നടക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റാംപൂര്‍ മണ്ഡലത്തില്‍ നിന്നാണ് ബി.ജെ.പി ടിക്കറ്റില്‍ ജയപ്രദ ജനവിധി തേടിയത്. അസം ഖാന്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ റാംപൂരില്‍ നിന്ന ജയിച്ചത്. കേസില്‍ അടുത്ത വാദം കേള്‍ക്കുന്ന വേളയില്‍ ജയപ്രദ നേരിട്ട ഹാജരാകേണ്ടി വരും.

 

വിശ്വാസികളെ ചൂഷണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്നവരെയാണ് ട്രാന്‍സ് എന്ന സിനിമ വിമര്‍ശിച്ചതെന്ന് തിരക്കഥാകൃത്ത് വിന്‍സന്റ് വടക്കന്‍. ട്രാന്‍സില്‍ പെന്തക്കോസ്ത് സഭയെക്കുറിച്ച് എവിടെയും പറഞ്ഞിട്ടില്ല. ഏതെങ്കിലും സഭയെ ഇകഴ്ത്താനും പുകഴ്ത്താനും നോക്കിയിട്ടില്ല. അഭിമുഖത്തില്‍ വിന്‍സന്റ് വടക്കന്‍ പറയുന്നു.

ഞാന്‍ ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നാണ്, ഞാന്‍ മത വിശ്വാസിയുമാണ്. ഞാന്‍ അവിശ്വാസിയാണോ എന്ന് പലരും ചോദിക്കുന്നത് കണ്ടു, ഞാന്‍ പള്ളിയില്‍ പോകുന്നയാളാണ്. പക്ഷേ വിശ്വാസത്തെ വില്‍പ്പനച്ചരക്കാക്കി പണം ഉണ്ടാക്കാന്‍ നോക്കുന്നതിനെയാണ് എതിര്‍ക്കണമെന്ന് തോന്നിയത്. മതവും വിശ്വാസവും രണ്ടും രണ്ടാണ്.

ഒരു പെന്തക്കോസ്ത് പാസ്റ്റര്‍ അല്ല ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്ന ജോഷ്വാ കാള്‍ട്ടന്‍. ഒരു സ്വകാര്യ ട്രസ്റ്റ് നടത്തുന്ന സഭയുടെ പാസ്റ്റര്‍ ആണ് കഥാപാത്രം. യേശുക്രിസ്തു എന്ന് അവകാശപ്പെട്ട് സ്വയംപ്രഖ്യാപിത ദൈവമായി വന്നവര്‍ വിദേശത്തൊക്കെയുണ്ട്.

പരസ്യചിത്രരംഗത്ത് നിന്നാണ് വിന്‍സന്റ് വടക്കന്‍ സിനിമയിലെത്തിയത്. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ട്രാന്‍സ് എന്ന സിനിമക്കെതിരെ ഐഎംഎ ഉള്‍പ്പെടെ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും തിരക്കഥാകൃത്ത് മറുപടി നല്‍കുന്നുണ്ട്.

കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സാക്ഷിവിസ്താരം ബുധനാഴ്ച തുടരും. നടിയും ഗായികയുമായ റിമി ടോമി, നടന്‍ മുകേഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബോബിന്‍ എന്നിവരെ ബുധനാഴ്ച വിസ്തരിക്കും. കേസിലെ വാദിയായ നടിയുമായും പ്രതിയായ ദിലീപുമായും ഒരേ പോലെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധവും പരിചയവും ഉള്ളവരാണ് മൊഴി കൊടുക്കാനെത്തുന്ന താരങ്ങള്‍. ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടായ അകല്‍ച്ചയും നേരിട്ട് അറിയാവുന്നവരാണ് സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ ദാസ്, ബിന്ദു പണിക്കര്‍ ,റിമി ടോമി, സിദ്ദിഖ്, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍. ഇവരുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ പ്രോസിക്യൂഷന്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതും ഇരുവരും തമ്മിലുള്ള വ്യക്തിവിരോധമാണ്.

ആദ്യം പള്‍സര്‍ സുനി ആസൂത്രണം ചെയ്ത ആക്രമണം എന്ന നിലയിലായിരുന്നു കേസന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിനും ഈ താരങ്ങള്‍ സാക്ഷികളാണ്. ആക്രമിക്കപ്പെട്ട നടി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഈ താരങ്ങളോട് പലപ്പോഴും പങ്കുവച്ചിരുന്നു. മഞ്ജു വാര്യരുടെ സുഹൃത്തായിരുന്ന ശ്രീകുമാര്‍ മേനോന്‍, വ്യക്തിവിരോധം തീര്‍ക്കാന്‍ തന്നെ കേസിലേക്ക് വലിച്ചിഴച്ചതാണെന്നും ആരോപിച്ചിരുന്നു.

അതിനാല്‍ ഈ കേസിലെ പ്രധാന സാക്ഷിയാണ് ശ്രീകുമാര്‍ മേനോന്‍. ഇദ്ദേഹത്തിന്‍റെ മൊഴികളും ക്രോസ് വിസ്താരവും നടിയെ ആക്രമിച്ച കേസില്‍ വഴിത്തിരിവാകും. കൊച്ചിയിലെ സി ബി ഐ പ്രത്യേക കോടതിയില്‍ രഹസ്യമായാണ് മൊഴിയെടുക്കലും എതിര്‍ വിസ്താരവും നടക്കുന്നത്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.

13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. അതേസമയം കേസിൽ ഇനി റിമി ടോമിയുടെ മൊഴി അതിനിര്‍ണ്ണായകമാണ്. നേരത്തെ മജിസ്‌ട്രേട്ടിന്  മുൻപിൽ  റിമി രഹസ്യമൊഴി നല്‍കിയിരുന്നു. ഇതില്‍ റിമി ഉറച്ചു നില്‍ക്കുമോ എന്നതാണ് നിര്‍ണ്ണായകം. ദിലീപും അക്രമത്തിനിരയായ നടിയും തമ്മിലെ ശത്രുത ഉറപ്പിക്കുന്നതായിരുന്നു റിമിയുടെ മൊഴി. റിമി ഈ മൊഴിയില്‍ ഉറച്ചു നിന്നാല്‍ കാവ്യാമാധവനും ദിലീപും തമ്മിലെ രഹസ്യ ഇടപാടുകള്‍ മഞ്ജു വാര്യരെ അറിയിക്കാന്‍ അക്രമത്തിന് ഇരയായ നടി ശ്രമിച്ചതാണ് ദിലീപുമായുള്ള വൈരാഗ്യത്തിന് കാരണമെന്ന് ഇതോടെ കോടതിക്ക് ബോധ്യപ്പെടുമെന്ന് അന്വേഷണ സംഘം പറയുന്നു. ദിലീപിനെ വിചാരണയില്‍ കുടുക്കാനുള്ള നിര്‍ണ്ണായക മൊഴിയായി ഇതുമാറും.

നാളെ റിമി ടോമിയുടെ മൊഴിയെടുക്കലാകും പ്രധാനമായും നടക്കുക. ദിലീപുമായി അടുപ്പമുള്ള വ്യക്തിയായാണ് റിമിയെ വിലയിരുത്തുന്നത്. അതുകൊണ്ട് പ്രതിഭാഗം വലിയ തോതില്‍ ക്രോസ് വിസ്താരം നടത്താന്‍ സാധ്യതയില്ല. കല്ലൂരിലെ സിബിഐ കോടതിയിലാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുരോഗമിക്കുന്നത്. നേരത്തെ റിമി ടോമി കോതമംഗലം മജിസ്‌ട്രേട്ട് കോടതി മുന്‍പാകെയാണ് രഹസ്യമൊഴി നല്‍കിയത്. നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ താരനിശയുടെ റിഹേഴ്സല്‍ ക്യാംപില്‍ നടന്‍ ദിലീപും ഉപദ്രവത്തിന് ഇരയായ നടിയുമായി വാക്കേറ്റമുണ്ടായതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ചുള്ള മൊഴിയും സ്റ്റേജ് ഷോകള്‍ക്കു വേണ്ടി ദിലീപുമൊത്തുള്ള വിദേശയാത്രകളുടെ വിശദാംശങ്ങളുമാണു റിമിക്ക് അറിയാവുന്നത്. അക്രമത്തിനിരയായ നടിയും കാവ്യയും റിമിയും സുഹൃത്തുക്കളായിരുന്നു. ഇതിനിടെയാണ് കാവ്യയും ദിലീപും തമ്മിലെ വഴിവിട്ട ബന്ധം ചര്‍ച്ചയായത്. അബാദ് പ്ലാസിയിലെ മീറ്റിംഗിനിടെ ഇവര്‍ തമ്മിലെ ഇടപെടല്‍ നേരിട്ടു കണ്ടുവെന്ന് മഞ്ജു വാര്യരെ അറിയിക്കണമെന്ന് റിമിയോട് ആക്രമത്തിന് ഇരയായ നടി ആവശ്യപ്പെട്ടു.

എന്നാല്‍ താന്‍ നേരിട്ട് കാണാത്തതൊന്നും പറയാനാകില്ലെന്ന് നടിയോട് റിമി മറുപടിയും നല്‍കി. പൊലീസിനോട് ചോദ്യം ചെയ്യലില്‍ ഈ സംഭവവും റിമി പറഞ്ഞിരുന്നു. വിചാരണയില്‍ റിമി ഇക്കാര്യം പറയുമോ എന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ടാണ് മൊഴി മാറ്റാതിരിക്കാന്‍ പൊലീസ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. ചില വിദേശ സ്റ്റേജ് ഷോകളിലും ദിലീപിനും കാവ്യയ്ക്കും ആക്രമത്തിനിരയായ നടിക്കുമൊപ്പം റിമിയും പങ്കെടുത്തിരുന്നു. അന്ന് അവിടെയുണ്ടായ പ്രശ്‌നങ്ങളും കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായക തെളിവുകളായി മാറിയിരുന്നു. ഒരു കാലത്ത് അക്രമത്തിന് ഇരയായ നടിയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്സ് ആയിരുന്നു. വിദേശ സ്റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റര്‍നെറ്റില്‍ അക്കാലത്ത് വൈറലായിരുന്നു. ഒരു സ്റ്റേജ് ഷോയ്ക്ക് വിദേശത്ത് പോയപ്പോഴാണ് ഈ സൗഹൃദവും ദിലീപിന്റെ ദാമ്ബത്യവും തകര്‍ന്നത് എന്നാണ് വാദം.

ഈ സ്റ്റേജ് ഷോ കഴിഞ്ഞ് വരുമ്ബോഴേക്കും കാവ്യയും റിമിയും അക്രമിക്കപ്പെട്ട നടിക്ക് ശത്രുക്കളായി കഴിഞ്ഞിരുന്നുവെന്നും സംസാരമുണ്ട്. മീശമാധവന്‍ സിനിമയില്‍ തുടങ്ങിയ സൗഹൃദമാണ് കാവ്യയും റിമിയും തമ്മില്‍. അത് ഇന്നും തുടര്‍ന്ന് പോരുന്നു. എല്ലാവരോടും പെട്ടന്ന് സൗഹൃദം കാണിക്കുന്ന റിമി പിന്നീട് അക്രമിക്കപ്പെട്ട നടിയുമായും ബന്ധം സ്ഥാപിച്ചു. ഇരുവരും നല്ല സുഹൃത്തുക്കളുമായി. വിവാദ സ്റ്റേജ് ഷോയ്ക്ക് ശേഷം കാവ്യ, റിമി പോലുള്ള തന്റെ ജെനറേഷന്‍ സുഹൃത്തുക്കളില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ അക്രമിക്കപ്പെട്ട നടി മുതിര്‍ന്ന നായികമാരുമായി അടുപ്പത്തിലായി. മഞ്ജു വാര്യര്‍, സംയുക്ത വര്‍മ്മ, ഗീതു മോഹന്‍ദാസ്, പൂര്‍ണിമ എന്നിവരുടെ സൗഹൃദ വലയത്തിലേക്ക് എത്തിപ്പെട്ടു. ആ വിദേശ ഷോയില്‍ ദിലീപും കാവ്യയുമായുള്ള ബന്ധത്തെ കുറിച്ച്‌ ഈ നടി മഞ്ജുവിനോട് പറഞ്ഞുകൊടുത്തു. ഗീതു മോഹന്‍ദാസിന്റെയും മറ്റും സഹായത്തോടെയാണ് മഞ്ജുവിനെ ഇക്കാര്യം അറിയിച്ചത്. അതോടെയാണ് മുതിര്‍ന്ന നായികമാരുമായുള്ള നടിയുടെ സൗഹൃദം ആരംഭിച്ചതത്രെ. ഇത് ദിലീപിന് വൈര്യാഗ്യത്തിന് കാരണമായി. പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത് ഈ പ്രതികാരത്തിന്റെ തുടര്‍ച്ചയാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പൊലീസിന് റിമി നേരത്തെ നല്‍കിയ മൊഴി ഇങ്ങനെയായിരുന്നു.

2010ല്‍ ദിലീപേട്ടനും കാവ്യ, ആക്രമിക്കപ്പെട്ട നടി,  നാദിര്‍ഷാ എന്നിവരുമൊത്ത് ദിലീപ് ഷോയ്ക്കും ഞാന്‍ അമേരിക്കയില്‍ പോയിരുന്നു. പല ദിവസങ്ങളിലായിരുന്നു ഷോ. അന്ന് കാവ്യയുടെ അച്ഛനും അമ്മയും ആക്രമിക്കപ്പെട്ട നടിയുടെ അച്ഛനും എന്റെ അമ്മയും എന്നോടൊപ്പം ഇല്ലായിരുന്നു. ആ സമയം കാവ്യയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് ഞങ്ങള്‍ക്കെല്ലാം അറിയാമായിരുന്നു. കാവ്യയുടെ അച്ഛനും അമ്മയും വളരെ സ്ട്രിക്‌ട് ആയതിനാല്‍ അവര്‍ക്ക് കൂടിക്കാഴ്‌ച്ചയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. അമേരിക്കയില്‍ താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഞങ്ങള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളായിരുന്നു ഒരുക്കിയിരുന്നത്. അമേരിക്കയിലെ ഷോ തീര്‍ന്ന അവസാന ദിവസം രാത്രി കാവ്യ മാധവന്‍ അവളുടെ അച്ഛന്റേയും അമ്മയുടേയും അനുവാദത്തോടെ ആക്രമിക്കപ്പെട്ട നടിയുടെ മുറിയില്‍ എന്റെയും അവരുടേയും ഒപ്പം ഒരുമിച്ച്‌ കിടന്നുറങ്ങുന്നതിനായി വന്നിരുന്നു. അന്ന് രാത്രി ഏകദേശം ഒരുമണിയോടുകൂടി ദിലീപേട്ടനും ഞങ്ങളുടെ മുറിയിലെത്തി. കാവ്യാമാധവനും ദിലീപേട്ടനും ഒരുമിച്ച്‌ ബാത്ത്റൂമില്‍ പോയി. കുറച്ച്‌ കഴിഞ്ഞാണ് തിരികെ വന്നത്. കുറച്ചുകഴിഞ്ഞ് ദിലീപേട്ടനും റൂമില്‍നിന്ന് തിരികെ പോയി.

2012 ഫെബ്രുവരി 12ന് മഞ്ജു ചേച്ചിയും സംയുക്ത വര്‍മയും ഗീതു മോഹന്‍ ദാസും കൂടി ആക്രമിക്കപ്പെട്ട നടിയുടെ വീട്ടില്‍ ചെല്ലുകയും ദിലീപേട്ടനും കാവ്യയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ ആക്രമിക്കപ്പെട്ട നടിയുമായി സംസാരിച്ചതിനേപ്പറ്റിയും എനിക്കറിയാം. ആക്രമിക്കപ്പെട്ട നടി അമേരിക്കന്‍ ട്രിപ്പില്‍ വച്ച്‌ നടന്ന കാര്യങ്ങളേക്കുറിച്ച്‌ എല്ലാം മഞ്ജു ചേച്ചിയോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടി എന്നെ വിളിച്ച്‌ മഞ്ജു ചേച്ചിയോട് എല്ലാം തുറന്ന് പറയണമെന്നും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിച്ചിരുന്നു. ഞാന്‍ ചില കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് ദിലീപേട്ടനും ആക്രമിക്കപ്പെട്ട നടിയും തമ്മില്‍ പ്രശ്നങ്ങളുണ്ടായതായി അറിയാം. ആക്രമിക്കപ്പെട്ട നടിയുമായി ദിലീപേട്ടന് അടുത്ത ബന്ധമായിരുന്നുവെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. അവര്‍ ഒരുമിച്ച്‌ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായിരുന്നു. എന്നാല്‍ ദിലീപ് ഇടയ്ക്കിടെ ആക്രമിക്കപ്പെട്ട നടിയെ വിളിച്ച്‌ കൊച്ചുവര്‍ത്തമാനം പറയുന്നത് ഇഷ്ടമല്ല എന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ടെന്നും റിമി തന്റെ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം കോടതിയില്‍ ഇതിനോടകം പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്.

സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്ബീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു. പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്ബീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്.

കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൊലപാതകമാണെന്ന് സംശയം. അന്വേഷണം ശക്തമാക്കി പോലീസ്. പാലാ-തൊടുപുഴ സംസ്ഥാന പാതയോട് ചേര്‍ന്ന് പാലാ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെയുള്ള കുറ്റിക്കാട്ടില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മരണപ്പെട്ടത് ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

അതേസമയം വയോധികയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. ഇതേത്തുടര്‍ന്ന് മൃതദേഹം ഇന്നലെ പോസ്റ്റ്മോര്‍ട്ടം ചെയ്തു. സ്വാഭാവിക മരണമാണന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മൂന്ന് ദിവസം മൃതദേഹം സൂക്ഷിച്ച ശേഷം പോസ്റ്റ് മോര്‍ട്ടം നടത്താനാണ് പോലീസ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും വയോധികയെ കൊലപ്പെടുത്തിയണോയെന്ന സംശയത്തിലാണ് ഉടന്‍ തന്നെ പോസ്റ്റമാര്‍ട്ടം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. വ്യാഴാഴ്ച രാവിലെയാണ് പാലാ- തൊടുപുഴ ഹൈവേയില്‍ കാര്‍മ്മല്‍ ആശുപത്രി ജങ്ഷനിലെ കലുങ്കിന് താഴെ എട്ടടിയോളം താഴ്ചയില്‍ കുറ്റിക്കാട് നിറഞ്ഞ സ്ഥലത്ത് എണ്‍പത് വയസ് തോന്നിക്കുന്ന വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

മുഖത്ത് കണ്ടെത്തിയ മുറിപ്പാട് താഴേക്ക് വീണപ്പോള്‍ മരക്കുറ്റിയിലോ മറ്റോ കൊണ്ട് ഉണ്ടായതാവാം. പോലീസ് നടത്തിയ ഇന്‍ക്വസ്റ്റ് നടപടികളിലും കൊലപാതകമെന്ന് സംശയിക്കേണ്ട സാഹചര്യമില്ലെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മറ്റെവിടെയെങ്കിലും വച്ച്‌ മരണപ്പെട്ട ശേഷം ഇവിടെകൊണ്ട് തള്ളിയാതാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഇത് സംബന്ധിച്ച ദുരൂഹതമാറണമെങ്കില്‍ ആളെ തിരിച്ചറിയണം. സമീപത്തുള്ള സ്ത്രീ ഇതുവഴിപോയപ്പോള്‍ വീണതാണെങ്കില്‍ ബന്ധുക്കളോ നാട്ടുകാരോ അങ്ങനെ ആരെങ്കിലും തിരിച്ചറിയോണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. ആളെ തിരിച്ചറിയാനുള്ള തീവ്ര അന്വേഷണത്തിലാണ് പോലീസ്. ഇതുവഴി കടന്നുപോയ വാഹനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് ശേഖരിക്കുകയാണ്. മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോട്ടയത്തിന് പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിലെങ്ങും അടുത്തദിവസങ്ങളില്‍ പ്രായമായവരെ കാണാതായതായി പരാതികളില്ല. സംഭവത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ ലഭിച്ചാല്‍ പാലാ ഡി.വൈ.എസ്.പിയെ അറിയിക്കണമെന്നും വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. ഫോണ്‍- 9497990051.

മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളികളുടെ ഹൃദയത്തില്‍ ചിര പ്രതിഷ്ഠ നേടിയ കലാകാരനാണ് കലാഭവന്‍ മണി. കലാഭവന്‍ മണി വിടപറഞ്ഞിട്ട് ഇന്ന് നാലു വര്‍ഷം പിന്നിട്ടിരിക്കയാണ്. മലയാളികള്‍ക്ക് തികച്ചും അപ്രതീക്ഷിതമായിരുന്നു മണിയുടെ മരണം. പക്ഷേ ഇന്നും മലയാളി മനസില്‍ അദ്ദേഹം ജീവിക്കുന്നുണ്ട്. ഇപ്പോഴും കലാഭവന്‍ മണിയുടെ മരിക്കാത്ത ഓര്‍മ്മകളാണ് കുടുംബാംഗങ്ങള്‍ക്കുള്ളത്.

തീരെ ദരിദ്രമായ പശ്ചാത്തലത്തില്‍ നിന്നും സ്വപ്രയത്നം കൊണ്ടാണ് മണി ഉയര്‍ന്നുവന്നത്. കോമടി താരമായി നായകനും വില്ലനും സഹനടനുമൊക്കെയായി തിളങ്ങിയ അദ്ദേഹത്തോട് മലയാളികള്‍ക്ക് ഏറെ സ്‌നേഹമാണ് ഉള്ളത്. മണിച്ചേട്ടന്റെ തണലില്‍ ബിരുദത്തിലും ബിരുദാനന്ദ ബിരുദത്തിലുമൊക്കെ ഒന്നാം റാങ്കോടെ പാസായ മണിയുടെ അനുജന്‍ ആര്‍ എല്‍വി രാമകൃഷ്ന്‍ ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കയാണ്.

തന്റെ ഈ നേട്ടത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുക ഏട്ടന്റെ ആത്മാവായിരിക്കുമെന്ന് രാമകൃഷ്ണനും ഉറപ്പുണ്ട്. മണിയുടെ മറ്റൊരു ആഗ്രഹമായിരുന്നു ഗ്രാമീണ ലൈബ്രറിയും യാഥാര്ഥ്യമായികഴിഞ്ഞു. മണി മരിച്ച് മൂന്ന് വര്‍ഷമായപ്പോള്‍ കലാഭവന്‍മണി സ്മാരക ലൈബ്രറി എന്നൊരു സ്ഥാപനം ജനങ്ങള്‍ക്കുവേണ്ടി സൗജന്യമായി തുറന്നുകൊടുത്തുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം രാമകൃഷ്ണന്‍ സാധിച്ചത്. കാലടി സര്‍വ്വകലാശാലയില്‍ ജോലി നോക്കുകയാണ് രാമകൃഷ്ണന്‍ ഇപ്പോള്‍.

മണിയുടെ സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ മണിയുടെ സര്‍വ്വസമ്പാദ്യവും നിമ്മിയും മകളുമാണ് കൈര്യം ചെയ്യുന്നതെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. മണി മരിച്ചതോടെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകള്‍ എന്ന് പറഞ്ഞവരില്‍ പലരും ഇപ്പോള്‍ വിളിക്കാറുപോലുമില്ലെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു.

അച്ഛനില്ലാത്ത നാലുവര്‍ഷങ്ങള്‍ ചാലക്കുടി വിട്ട് ഭാര്യയും മകളും ഇപ്പോള്‍ എവിടെയാണ് എന്നറിയുമോ; നല്ലോര്‍മകളില്‍ തേങ്ങി അനുജനുംഅച്ഛന്റെ സ്‌നേഹമാണ് ശ്രീലക്ഷ്മി ഇന്നും മിസ് ചെയ്യുന്നത്. എവിടെ പോയാലും കൈനിറയെ സമ്മാനങ്ങളുമായിട്ടാണ് മണി തിരികേ മകള്‍ക്കരികിലേക്ക് എത്തുന്നത്. ഏറ്റവും കൂടുതല്‍ അച്ഛന്‍ സമ്മാനിച്ചത് വാച്ചുകളായിരുന്നു. അച്ഛനൊപ്പമുള്ള യാത്രകളും പാട്ടും പാചകവുമെല്ലാം ഇന്നും ശ്രീലക്ഷ്മിക്ക് കണ്ണീരോര്‍മ്മകളാണ്. ശ്രീലക്ഷ്മിയുടെ ഒരു പിറന്നാളില്‍ ജാഗ്വാര്‍ കാറാണ് അദ്ദേഹം വീട്ടിലേക്ക് എത്തിച്ചത്. അച്ഛനാണെങ്കിലും ശ്രീലക്ഷ്മിയെ നുള്ളി നോവിക്കാറുപോലുമില്ലായിരുന്നു മണി. മണി മരിച്ച വര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹത്തിന്റെ ശവകുടീരവും പാടിയുമെല്ലാം കാണാന്‍ നിരവധി പേര്‍ എത്താറുണ്ട്. വീട്ടുകാര്‍ക്കും മണിയുടെ മരണം ഉള്‍കൊള്ളാന്‍ സാധിച്ചിട്ടില്ല.

ഏക മകള്‍ ശ്രീലക്ഷ്മിയെ ഡോക്ടറാക്കണമെന്നായിരുന്നു മണിയുടെ ആഗ്രഹം. ചാലക്കുടിയിലെ പാവങ്ങളെ സംരക്ഷിക്കാനൊരു ഡോക്ടര്‍ എന്നാണ് മണി മകളോട് പറഞ്ഞിരുന്നത്.പഠിക്കാന്‍ മിടുക്കിയാണ് ശ്രീലക്ഷ്മി എസ്. എസ് എല്‍. സിയിലും പ്ലസ്ടുവിലും വളരെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയാണ് പാസായത്. ശ്രീലക്ഷ്മിയും അച്ഛന്റെ ആഗ്രഹം സഫലമാക്കാനായി പാലായില്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിലാണ്. മകളെ ഒറ്റയ്ക്ക് ഹോസ്റ്റലില്‍ ആക്കാതെ മണിയുടെ ഭാര്യ നിമ്മിയും വീടെടുത്ത് പാലായില്‍ മകള്‍ക്കൊപ്പം താമസിക്കുകയാണ്.

വടക്കു കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വാർത്താ വിനിമയ മന്ത്രാലയം വിലക്കേർപ്പെടുത്തിയ രണ്ട് മലയാളം ചാനലുകളുടെയും വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി മുതൽ നിലവിൽ വന്ന 48 മണിക്കൂർ വിലക്ക് മണിക്കൂറുകൾക്ക് ശേഷം പിൻവലിക്കുകയായിരുന്നു.

ശനിയാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു എഷ്യാനെറ്റിന്റെ വിലക്ക് പിൻവലിച്ചത്. രാവിലെ 9 മണിയോടെ മീഡിയ വണ്ണിനെതിരായ നടപടിയും പിൻവലിക്കുകയായിരുന്നു. ഇരു ചാനലുകളും സംപ്രേക്ഷണം പുനഃരാരംഭിച്ചു. എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് വിലക്ക് പിൻവലിച്ചതെന്ന് വ്യക്തമാക്കാൻ ചാനലുകളോ മന്ത്രാലയമോ തയ്യാറായിട്ടില്ല.

വിലക്ക് പിൻവലിച്ച കാര്യം അറിയില്ലെന്നായിരുന്നു മീഡിയ വൺ നൽകുന്ന പ്രതികരണം. മന്ത്രാലയത്തിന്റെ നിർദേശങ്ങൾ നേരിട്ട് അപ്ലിങ്കിങ് സ്ഥാപനത്തിലേക്കാണ് പോകുന്നതെന്നും മീഡീയ വൺ അറിയിച്ചു. ചാനലുകൾ അപ്‌ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജൻസികളോടാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്താനായി ആവശ്യപ്പെട്ടത്. ഇതാണിപ്പോൾ നീക്കിയതെന്നാണ് വിവരം.

ഡൽഹി കലാപം സംബന്ധിച്ച വിഷയത്തിൽ രണ്ട് ചാനലുകൾക്കും നേരത്തെ തന്നെ സർക്കാരിന്റെ നോട്ടീസ് ലഭിക്കുകയും അതിന് രണ്ടുകൂട്ടരും മറുപടിയും നൽകിയിരുന്നു. ഈ വിശദീകരണം തള്ളിക്കളഞ്ഞ കേന്ദ്ര സർക്കാർ നിരോധനം നടപ്പാക്കാൻ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്നലെ വൈകീട്ട് അറിയിക്കുകയായിരുന്നു. ഡല്‍ഹിയിൽ നടന്ന വർഗീയ കലാപം സജീവമായി റിപ്പോർട്ട് ചെയ്തിരുന്ന ചാനലുകളായിരുന്നു ഇവ രണ്ടും.

ഇന്നലെ വൈകിട്ട് മുതല്‍ 48 മണിക്കൂര്‍ നേരമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എനിക്ക് പറയാന്‍ കഴിയുന്നത് മീഡിയാ വണ്ണിനെ സംബന്ധിച്ചാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിലക്കിനെതിരെ സാധ്യമായ എല്ലാ നടപടികളും മീഡിയ വണ്‍ കൈകൊള്ളും. നിയമപരമായി നീങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കയാണ്. ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ഏതായാലും മാധ്യമ സ്വാതന്ത്യത്തിനും നിലനില്‍പ്പിനും തന്നെ ഭീഷണിയായ നീക്കത്തിനെതിരെ പോരാടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്.പേടിപ്പിച്ച് നിര്‍ത്തുകയെന്ന അവരുടെ ഉദ്ദേശം നടന്നു, നിരോധനത്തോടുള്ള മാധ്യമ സമീപനം കാണിക്കുന്നത് അതാണ്, ഞങ്ങള്‍ പോരാടും മീഡിയവൺ എഡിറ്റർ ഇൻ ചീഫ് സിഎല്‍ തോമസ് പറഞ്ഞു

ഇതിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. അത് തങ്ങള്‍ക്ക് ഇഷ്ടമല്ലാത്ത വാര്‍ത്തകള്‍ നല്‍കുന്ന സ്ഥാപനങ്ങളെ ലക്ഷ്യമിടുകയെന്നതാണ്. ഭരണകൂടത്തിന് എതിരായതോ, താല്‍പര്യമില്ലാത്തതോ ആയ വാര്‍ത്തകള്‍ നല്‍കിയാല്‍ ഇടപെടുമെന്ന ഭീഷണിയാണ് ഈ നിരോധന നീക്കത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. അടിയന്തരാവസ്ഥകാലത്ത് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഉണ്ടായിരുന്നു. എന്നാല്‍ മനസ്സിലാക്കേണ്ട വസ്തുത അത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നുവെന്നാണ്. എന്നാല്‍ ഇപ്പോള്‍ അതിന്റെ പോലും ആവശ്യമില്ലെന്നാണ് ഭരണകൂടം തെളിയിച്ചിരിക്കുന്നത്. എല്ലാ മാധ്യമങ്ങള്‍ക്കുമുള്ള ഭീഷണിയാണത്. ആര്‍ എസ് എസ്സിനെതിരെയും ഡല്‍ഹി പോലീസിനെതിരെയും വാര്‍ത്ത നല്‍കിയെന്നാണ് മീഡിയാവണ്ണിനെ വിലക്കുന്നതിന് കാരണമായി പറഞ്ഞിട്ടുള്ളത്. ഇത്തരത്തില്‍ ഒരു കുറ്റം ചാര്‍ത്തല്‍ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും എന്നാണ് തോന്നുന്നത്. ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ മറച്ചുകെട്ടിലാതെ പറയുകയാണെന്നും അദ്ദേഹം പറഞ്ഞു

കോ​​ട്ട​​യം: ബി​​ജെ​​പി കോ​​ട്ട​​യം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി നോ​​ബി​​ൾ മാ​​ത്യു​​വി​​നെ നി​​യ​​മി​​ച്ചു.ക​​ഴി​​ഞ്ഞ ര​​ണ്ടു വ​​ർ​​ഷ​​മാ​​യി ന്യൂ​​ന​​പ​​ക്ഷ മോ​​ർ​​ച്ച സം​​സ്ഥാ​​ന അ​​ധ്യ​​ക്ഷ​​നാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​യി​​ൽ ഗ​​വ​​ണ്‍​മെ​​ന്‍റ് പ്ലീ​​ഡ​​ർ, സീ​​നി​​യ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് പ്ലീ​​ഡ​​ർ, പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ട്ട​​ർ തു​​ട​​ങ്ങി​​യ പ​​ദ​​വി​​ക​​ൾ വ​​ഹി​​ച്ചി​​ട്ടു​​ണ്ട്. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി മ​​ണ്ണം​​പ്ലാ​​ക്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സെ​​ന്‍റ് ഡൊ​​മി​​നി​​ക്സ് കോ​​ള​​ജ് യൂ​​ണി​​യ​​ൻ ചെ​​യ​​ർ​​മാ​​ൻ, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല യൂ​​ണി​​യ​​ൻ കൗ​​ണ്‍​സി​​ല​​ർ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തം​​ഗം, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി വി​​ല്ലേ​​ജ് യൂ​​ത്ത് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു.

സഭാ​സം​ഘ​ട​ന​ക​ളി​ല​ട​ക്കം പ്ര​വ​ർ​ത്തി​ച്ചു വ​ള​ർ​ന്നു​വ​ന്ന നോ​ബി​ൾ മാ​ത്യു സം​​സ്ഥാ​​ന സ്കൂ​​ൾ യു​​വ​​ജ​​നോ​​ത്സ​​വ പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​ന​​വും നി​​ര​​വ​​ധി ഇ​​ന്‍റ​​ർ കൊ​​ളി​​ജി​​യ​​റ്റ്, ഇ​​ന്‍റ​​ർ യൂ​​ണി​​വേ​​ഴ്സി​​റ്റി പ്ര​​സം​​ഗ മ​​ത്സ​​ര​​ത്തി​​ൽ ഒ​​ന്നാം സ​​മ്മാ​​ന​​വും നേ​​ടി. കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ ഏ​​റ്റ​​വും ന​​ല്ല പ്ര​​സം​​ഗ​​ക​​നു​​ള്ള സ​​ചി​​വോ​​ത്ത​​മ അ​​വാ​​ർ​​ഡ് ജേ​​താ​​വു​​മാ​​ണ്.

മും​ബൈ: ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച യെ​സ് ബാ​ങ്ക് സ്ഥാ​പ​ക​ൻ റാ​ണാ ക​പൂ​റി​ന്‍റെ വ​സ​തി​യി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ (ഇ​ഡി) പ​രി​ശോ​ധ​ന. മും​ബൈ​യി​ലെ വ​ർ​ളി​യി​ലു​ള്ള വീ​ട്ടി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഡി​എ​ച്ച്എ​ഫ്എ​ലി​നു വാ​യ്പ അ​നു​വ​ദി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വെ​ള്ളി​യാ​ഴ്ച ക​പൂ​റി​നെ​തി​രെ ഇ​ഡി ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രു​ന്നു. ക​പൂ​റും യെ​സ് ബാ​ങ്കി​ന്‍റെ മു​ൻ ഡ​യ​റ​ക്ട​ർ​മാ​രും രാ​ജ്യം വി​ടു​ന്ന​ത് ത​ട​യാ​ൻ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്.

യെ​സ് ബാ​ങ്കി​ൽ​നി​ന്ന് 50,000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഏ​പ്രി​ൽ മൂ​ന്നു വ​രെ​യാ​ണ് നി​യ​ന്ത്ര​ണം. ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ​നി​ന്ന് 50000 രൂ​പ​യി​ൽ കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കു​ന്ന​തി​ന് നി​ക്ഷേ​പ​ക​രെ അ​നു​വ​ദി​ക്കു​ന്ന​തി​ന് ആ​ർ​ബി​ഐ​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി വേ​ണ മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

നി​ക്ഷേ​പ​ക​ന്‍റെ​യും അ​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ​യും ചി​കി​ത്സാ​വ​ശ്യ​ത്തി​നോ പ​ഠ​നാ​വ​ശ്യ​ങ്ങ​ൾ​ക്കോ വി​വാ​ഹ​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കോ മ​റ്റു ച​ട​ങ്ങു​ക ൾ​ക്കു വേ​ണ്ടി​യോ ആ​ണെ​ങ്കി​ൽ ആ​ർ​ബി​ഐ, 50000 കൂ​ടു​ത​ൽ പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

യൂ​റോ​പ്പി​ൽ കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്–19) രോ​ഗ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​യ ഇ​റ്റ​ലി​യി​ൽ മ​ര​ണം 197 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 49 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണി​ത്. ഇ​തു​വ​രെ 4,600 പേ​രെ രോ​ഗം ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ.

ചൈ​ന​യ്ക്ക് പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഇ​റ്റ​ലി​യി​ലാ​ണ്. രോ​ഗ​ബാ​ധ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ളു​ക​ൾ പ​ത്തു​ദി​വ​സ​ത്തേ​ക്ക് അ​ട​ച്ചു. ഫു​ട്ബോ​ൾ അ​ട​ക്ക​മു​ള്ള കാ​യി​ക​വി​നോ​ദ​ങ്ങ​ൾ കാ​ണി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ‌ ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം.

കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യി​ൽ രോ​ഗ​ബാ​ധ നി​യ​ന്ത്ര​ണ​വി​യേ​യ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ൾ ല​ഭി​ക്കു​ന്പോ​ൾ യൂ​റോ​പ്പി​ൽ രോ​ഗം പ​ട​രു​ന്ന​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് ല​ഭി​ക്കു​ന്ന​ത്. ഇ​റ്റ​ലി​ക്കു പു​റ​മേ, ഫ്രാ​ൻ​സി​ലും ജ​ർ​മ​നി​യി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യി​രി​ക്കു​ക​യാ​ണ്.

RECENT POSTS
Copyright © . All rights reserved