ഒന്നര വയസുള്ള മകനെ കടല്‍ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി തിയ്യല്‍ കൊടുവള്ളി ഹൗസില്‍ ശരണ്യയ്ക്ക്(22) ജയിലില്‍ പ്രത്യേക സുരക്ഷ. പകലും രാത്രിയും ശരണ്യയെ നിരീക്ഷിക്കാന്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഒരു വാര്‍ഡന് ചുമതല നല്‍കി. പ്രതിയുടെ മാനസികാവസ്ഥ പരിഗണിച്ചാണ് തീരുമാനം. കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡ് തടവുകാര്‍ കഴിയുന്ന ഡോര്‍മിറ്ററിയിലാണ് ശരണ്യയെ പാര്‍പ്പിച്ചിരിക്കുന്നത്.
ജയില്‍ ജീവനക്കാരുമായി ശരണ്യ സഹകരിക്കുന്നുണ്ട്. എങ്കിലും മാനസിക നില മെച്ചപ്പെടുത്തുന്നതിനുള്ള കൗണ്‍സിലിങ് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. സ്വന്തം മകളേയും മാതാപിതാക്കളേയും കൊലപ്പെടുത്തിയ സൗമ്യയുടെ അനുഭവമാണ് ശരണ്യയുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത ഒരുക്കാന്‍ ജയില്‍ അധികൃതരെ പ്രേരിപ്പിച്ചത്.
ഇതേ ജയിലില്‍ കഴിയുന്ന സൗമ്യ 2018 ഓഗസ്റ്റ് 24ന് ജയില്‍ വളപ്പിലെ കശുമാവ് കൊമ്പില്‍ തൂങ്ങി മരിച്ചിരുന്നു. സൗമ്യയുടെ ആത്മഹത്യയ്ക്ക് കാരണം സുരക്ഷാ വീഴ്ചയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത ഒരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ച ഇന്ത്യന്‍ സ്പിന്നര്‍ പ്രഖ്യാന്‍ ഓജ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. 24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി20 മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞ താരമാണ് ഓജ. ടെസ്റ്റില്‍ ഇന്ത്യയ്ക്കായി നൂറിലധികം വിക്കറ്റ് വീഴ്ത്തിയിട്ടുളള ഓജ ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.
2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരമായിരുന്നു അവസാന രാജ്യാന്തര ടെസ്റ്റ്. സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരം എന്ന നിലയില്‍ ശ്രദ്ധേയമായ ആ മത്സരത്തില്‍ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഓജ കാഴ്ച്ചവെച്ചത്. ഓജയുടെ കരിയറിലെ ഒരേയൊരു 10 വിക്കറ്റ് നേട്ടം ഈ മത്സരത്തിലായിരുന്നു.
മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് ഓജയ്ക്ക് ടെസ്റ്റില്‍ ഇന്ത്യന്‍ ജഴ്സിയണിയാന്‍ സാധിച്ചിട്ടില്ല. പിന്നീട് ഐപിഎല്ലിലും അഭ്യന്തര ക്രിക്കറ്റിലും മാത്രമായി ഓജയുടെ പ്രകടനം ഒതുങ്ങി.
24 ടെസ്റ്റുകളില്‍നിന്ന് 113 വിക്കറ്റുകളാണ് ഓജയുടെ സമ്പാദ്യം. അഞ്ചു തവണ ഏഴു വിക്കറ്റ് നേട്ടവും ഒരു തവണ 10 വിക്കറ്റ് നേട്ടവും കൈവരിച്ചു. ഏകദിനത്തില്‍ 18 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കി. 38 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം. ട്വന്റി20യില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും നേടിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 108 മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കി. ലിസ്റ്റ് എ ക്രിക്കറ്റില്‍ 103 മത്സരങ്ങളില്‍നിന്ന് 123 വിക്കറ്റും 142 ട്വന്റി20 മത്സരങ്ങളില്‍നിന്ന് 156 വിക്കറ്റുകളും എറിഞ്ഞിട്ടു. ഐപിഎല്ലില്‍ പര്‍പ്പിള്‍ ക്യാപ്പും മൂന്ന് തവണ കിരീടത്തിലും മുത്തമിട്ടിട്ടുണ്ട്.
2010ല്‍ അഹമ്മദാബാദില്‍ ഓസീസിനെതിരെ പുറത്തെടുത്ത ബാറ്റിങ് എന്നെന്നും ഓര്‍ക്കപ്പെടുന്നത്. 216 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 124 റണ്‍സിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഒമ്പതാം വിക്കറ്റില്‍ ഇശാന്ത് ശര്‍മയ്ക്കൊപ്പം 81 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ജയം സ്വന്തമാക്കുമെന്നരിക്കെ ഇശാന്ത് മടങ്ങി. പിന്നീട് വേണ്ടത് 11 റണ്‍സ്. ഓജ ക്രീസിലേക്ക്. സമ്മര്‍ദ്ദത്തിനിടയിലും 10 പന്തില്‍ താരം അഞ്ച് റണ്‍സ് നേടി പുറത്താവാതെ നിന്നു. ലക്ഷ്മണിനൊപ്പം ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഭാര്യ സുപ്രിയ അല്ലാതെ തന്നെ ആകര്‍ഷിച്ച രണ്ട് സ്ത്രീകളെ കുറിച്ച് മനസുതുറന്ന് നടന്‍ പൃഥ്വിരാജ്. ആത്മവിശ്വാസമുള്ള, സ്വന്തം കാലില്‍ നില്‍ക്കാന്‍ ശേഷിയുള്ള, സ്വന്തം വ്യക്തിത്വത്തില്‍ തൃപ്തി കണ്ടെത്തുന്ന സ്ത്രീകളാണ് തന്നെ ആകര്‍ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് പറയുന്നത്. മലയാളത്തിലെ മികച്ച സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനാണ് പൃഥ്വിരാജിനെ ആകര്‍ഷിച്ച ഒന്നാമത്തെയാള്‍.
”അഞ്ജലി ഏറെ ആകര്‍ഷകത്വമുള്ള സ്ത്രീയാണ്. തന്റെ കഴിവുകളിലും ശേഷിയിലും ഏറെ വിശ്വാസമുള്ള വ്യക്തിത്വമാണ്’ എന്ന് പൃഥ്വിരാജ് പറഞ്ഞു. ആകര്‍ഷകത്വം ഉള്ള സ്ത്രീകളെന്ന് തനിക്ക് തോന്നിയവരില്‍ രണ്ടാമത് നടിയും യുവതാരം ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ നസിം ആണെന്നും പൃഥ്വി പറഞ്ഞു.
താന്‍ അഞ്ജലി മേനോനില്‍ കണ്ട സവിശേഷതകളില്‍ പലതും മറ്റൊരു രീതിയില്‍ നസ്രിയയ്ക്കുണ്ട്. അത് അവരെ വളരെ ആകര്‍ഷകത്വമുള്ള ആളാക്കുന്നുവെന്നും പൃഥ്വിരാജ് ഒരു അഭിമുഖത്തിനിടെ പറഞ്ഞു. മുമ്പും അഭിമുഖങ്ങളില്‍ നസ്രിയ തന്റെ അനുജത്തിയെ പോലെയാണെന്ന് പൃഥിരാജ് പറഞ്ഞിട്ടുണ്ട്.
ഉയരക്കുറവിന്റെ പേരിൽ കൂട്ടുകാരുടെ കളിയാക്കൽ സഹിക്കവയ്യാതെ കരയുന്ന, മകൻെറ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് ആസ്ട്രേലിയക്കാരിയായ അമ്മ. യരാക ബെയിലീ എന്ന സ്ത്രീയാണ് ഒമ്പത് വയസ്സുകാരനായ മകൻ ക്വാഡൻെറ വേദനിപ്പിക്കുന്ന അനുഭവം ഫേസ്ബുക് ലൈവായി പങ്കുവെച്ചത്. ഉയരക്കുറവിന്റെ പേരിൽ സഹപാഠികൾ നിരന്തരം കളിയാക്കുകയാണെന്നും അരെങ്കിലും തന്നെ കൊല്ലുമോ എന്നും കുഞ്ഞു ക്വാഡൻ ചോദിക്കുന്നത് വീഡിയോയിൽ കാണാം.
ഫേസ്ബുക്കിൽ പങ്കുവെച്ച വിഡിയോയിൽ ശക്തമയായ സന്ദേശവും ബെയ്ലീ സമൂഹത്തിന് നൽകുന്നുണ്ട്. പരിഹാസവും അധിക്ഷേപവും എത്രത്തോളം പ്രത്യാഘാതമാണ് കുട്ടികളിൽ ഉണ്ടാക്കുകയെന്ന കുറിപ്പ് ചേർത്തായിരുന്നു വിഡിയോ പങ്കുവെച്ചത്. ‘‘മകനെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുവരാൻ ചെന്നതായിരുന്നു ഞാൻ. എന്നാൽ സഹപാഠി മകൻെറ തലക്ക് തട്ടി കളിയാക്കുന്നതിന് നിസ്സഹായയായി സാക്ഷിയാവേണ്ടി വന്നു. വികാരഭരിതയായി ഞാൻ എന്തെങ്കിലും ചെയ്യുമെന്ന ഭയത്താൽ മകൻ ഓടി കാറിനകത്ത് കയറുകയായിരുന്നു’’. -യരാക പറഞ്ഞു.
‘മറ്റുകുട്ടികളെ പോലെ എല്ലാ ദിവസവും സ്കൂളിൽ പോകാനും പഠിക്കാനും ആസ്വദിക്കാനുമാണ് എൻെറ മകനും പോകുന്നത്. എന്നാൽ ഓരോ ദിവസവും തൻെറ ഉയരക്കുറവിനെ പരിഹസിക്കുന്നുവെന്ന പരാതിയുമായാണ് മകൻ വരുന്നത്. പുതിയ പേരുകൾ വിളിച്ചു കളിയാക്കൽ, ഉപദ്രവം, ഇങ്ങനെ പോകുന്നു. മാതാവെന്ന നിലക്ക് ഞാൻ ഒരു പരാജയമാണെന്നും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥ തന്നെ ഒരു പരാജയമാണെന്നും ആ സാഹചര്യത്തിൽ തോന്നിയതായും അവർ കൂട്ടിച്ചേർത്തു.
‘എനിക്ക് ഒരു കയർ തരൂ.. ഞാൻ എൻെറ ജീവിതം അവസാനിപ്പിക്കുകയാണ്… ഹൃദയത്തിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്… എന്നെ ആരെങ്കിലുമൊന്ന് കൊന്ന് തന്നിരുന്നുവെങ്കിൽ… ഒമ്പത് വയസുകാരനായ ക്വാഡൻ വിഡിയോയിൽ പറയുന്നത് ഇത്തരം അപകടകരമായ കാര്യങ്ങളാണ്.
പരിഹാസവും അധിക്ഷേപവും കുട്ടികളിൽ എത്രത്തോളം പ്രത്യാഘാതമുണ്ടാക്കുമെന്നത് വിഡിയോയിലൂടെ ബോധ്യമാകുമെന്ന പ്രത്യാശ അവർ പ്രകടിപ്പിച്ചു. ഭിന്നശേഷി ബോധവൽക്കരണം ഈ സമൂഹത്തിന് അത്യാവശ്യമാണ് വിദ്യർഥികൾക്ക് രക്ഷിതാക്കൾ തന്നെ അതിനെ കുറിച്ച് പറഞ്ഞുകൊടുക്കണമെന്നും യരാക ബെയ്ലി പറയുന്നുണ്ട്.
ക്വാഡൻെറ വിഡിയോ വൈറലായതിനെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിലെ പ്രമുഖരുടെയടക്കം പിന്തുണ ലഭിച്ചതിൻെറ സന്തോഷത്തിലാണ് അവൻെറ കുടുംബം. ടീം ക്വാഡൻ എന്ന ഹാഷ്ടാഗും പ്രചരിക്കാൻ തുടങ്ങിയിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരങ്ങള്‍ നടക്കുമ്പോള്‍ വിവാദ
പ്രസ്താവനയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും പൗരത്വം വൈകാതെ നഷ്ടമാകുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷായുടെ ടേബിളില്‍ ഇതു സംബന്ധിച്ച ഫയലുണ്ടെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് ഹൈദരാബാദ് സര്‍വ്വകലാശാലയില്‍ എബിവിപി സംഘടിപ്പിച്ച പരിപാടിയിലാണ് സ്വാമിയുടെ പ്രസ്താവന. ഇന്ത്യന്‍ പൗരനായിരിക്കെ മറ്റേതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യയിലെ പൗരത്വം നഷ്ടമാകും. ഇംഗ്ലണ്ടില്‍ ബിസിനസ് തുടങ്ങുന്നതിനായി രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വന്തമാക്കിയിരുന്നുവെന്നും സുബ്രഹ്മണ്യം സ്വാമി ആരോപിച്ചു. പൗരത്വം നഷ്ടപ്പെട്ടാലും, അച്ഛന്‍ രാജീവ് ഗാന്ധി ഇന്ത്യക്കാരനായതു കൊണ്ട് രാഹുല്‍ ഗാന്ധിക്ക് വീണ്ടും പൗരത്വത്തിന് അപേക്ഷിക്കാമെന്നും സ്വാമി പരിപാടിയില്‍ പറഞ്ഞു.
പൗരത്വ നിയമവുമായി ബന്ധപ്പെട്ട സംവാദത്തിന് കോണ്‍ഗ്രസ് നേതാക്കളെ സ്വാമി വെല്ലുവിളിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് ശരിയായി മനസിലാക്കാത്തവരാണ് പ്രതിഷേധവുമായി രംഗത്തെത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ലണ്ടൻ: ലണ്ടനിലെ മുസ്ലീം പള്ളിയിൽ കത്തി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി എത്തിയ ആക്രമി എഴുപതുകാരനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ഭീകരാക്രമണബന്ധമില്ലെന്നാണ് പോലീസ് വിശദീകരണം. പരിക്കേറ്റ വൃദ്ധനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അധികൃതർ നൽകുന്ന വിവരം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി പങ്കെടുത്ത പരിപാടിക്കിടെ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയ യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരു ഫ്രീഡം പാർക്കിൽ നടന്ന പരിപാടിയിലാണ് സംഭവം.
സ്റ്റേജിൽ കയറി മൂന്നുവട്ടം പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിയെ ഒവൈസി അടക്കമുള്ളവര്‍ തിരുത്താന്‍ ശ്രമിക്കുകയും അവരുടെ കൈയില്‍നിന്ന് മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തു. സംഭവത്തിൽ യുവതിക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
പെൺകുട്ടിയുടെ നിലപാടിനോട് യോജിക്കാനാവില്ലെന്ന് തുടർന്ന് സംസാരിച്ച ഒവൈസി വ്യക്തമാക്കി. തനിക്കോ തന്റെ പാർട്ടിക്കോ യുവതിയുമായി യാതൊരു ബന്ധവുമില്ലെന്നും അവസാന ശ്വാസം വരെ “ഭാരത് മാതാ കീ ജയ്’ മാത്രമാണ് തന്റെ മുദ്രാവാക്യമെന്നും ഒവൈസി പറഞ്ഞു.
ലണ്ടൻ: െബ്രക്സിറ്റിനു പിന്നാലെ, കുടിയേറ്റ നിയന്ത്രണ തീരുമാനങ്ങളുമായി യു.കെ. വിവിധ ജോലികൾക്കായി ഉന്നത പ്രാവീണ്യമുള്ളവരെ മാത്രം സ്വീകരിച്ചാൽ മതി എന്നതാണ് പുതിയ തീരുമാനം. യൂറോപ്പിൽനിന്ന് കുറഞ്ഞ കൂലിക്ക് അവിദഗ്ധ തൊഴിലാളികളെ എത്തിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള പദ്ധതി യു.കെ തയാറാക്കി. രാജ്യത്തെത്തുന്നവർക്ക് ഇംഗ്ലീഷ് അറിയണമെന്നത് (സംസാരിക്കാനുള്ള കഴിവ്) നിർബന്ധമാക്കും. വിസക്ക് അപേക്ഷിക്കുേമ്പാൾ, കൃത്യമായ ജോലി ഓഫറും കാണിക്കേണ്ടി വരും. 25,600 പൗണ്ടെങ്കിലും ശമ്പളമില്ലാത്തവർക്ക് വിസ കിട്ടില്ല. എന്നാൽ, മതിയായ ആളില്ലാത്ത നഴ്സിങ് പോലുള്ള മേഖലക്ക് 20,480 പൗണ്ട് ആണെങ്കിലും വിസ നൽകും.
‘സ്വയം തൊഴിലു’മായി എത്തുന്നവരെ ഇനിമേൽ പ്രോത്സാഹിപ്പിക്കില്ല. ഫ്രാൻസും ഇറ്റലിയുമൊക്കെ നൽകുന്ന തിരിച്ചറിയൽ കാർഡുകൾ ഉപയോഗിച്ച് ഇനി അതിർത്തി കടക്കാനാകില്ല. വിദേശികൾക്ക് വിദഗ്ധ തൊഴിലാളിയായി ജോലി ചെയ്യണമെങ്കിൽ ബിരുദം വേണമെന്നത് ‘എ ലെവൽ’ ആയി കുറക്കും. കലാ-കായിക-സംഗീത മേഖലയിലുള്ളവർ പരിപാടികൾ അവതരിപ്പിക്കാനും മത്സരത്തിനും മറ്റുമായി വരുന്നത് തുടർന്നും പ്രോത്സാഹിപ്പിക്കും. യാഥാർഥ്യബോധമില്ലാത്ത നടപടിയാണിതെന്ന വിമർശനവുമായി പ്രതിപക്ഷവും ചില ബിസിനസ് ഗ്രൂപ്പുകളും രംഗത്തെത്തിയിട്ടുണ്ട്.
പോയൻറ് അടിസ്ഥാനത്തിൽ വിവിധ കാര്യങ്ങൾ പരിഗണിച്ച് വിസ അനുവദിക്കാനാണ് തീരുമാനം. അപേക്ഷകരുടെ യോഗ്യത, ശമ്പളം, തൊഴിൽ പരിചയം, വൈദഗ്ധ്യം തുടങ്ങിയവക്ക് വിവിധ പോയൻറുകൾ നൽകും. 70ൽ താഴെ പോയൻറ് ലഭിക്കുന്നവർക്ക് വിസ അനുവദിക്കില്ല. 2021 ജനുവരി ഒന്നിന് ഈ സമ്പ്രദായം നിലവിൽവരും. യൂറോപ്യൻ യൂനിയനിൽനിന്നുള്ളവരെയും അല്ലാത്തവരെയും ഒരുപോലെ പരിഗണിക്കുന്ന വ്യവസ്ഥയാണ് നടപ്പിലാക്കുന്നത്. രാജ്യത്തെയും സമ്പദ്വ്യവസ്ഥയെയും പിന്തുണക്കാനുതകുന്ന തരത്തിൽ വൈദഗ്ധ്യം ഉള്ളവരെ മാത്രം സ്വീകരിക്കുന്ന കുടിയേറ്റ നയമാണ് പോയൻറ് അടിസ്ഥാനത്തിലുള്ള വിസ പദ്ധതി നടപ്പാക്കുന്നതോടെ യാഥാർഥ്യമാവുകയെന്ന് ആഭ്യന്തര മന്ത്രി പ്രീതി പട്ടേൽ പറഞ്ഞു.
എന്നാൽ, പല കമ്പനികളും നിലനിൽക്കുന്നത് പുറംരാജ്യക്കാരായ തൊഴിലാളികളെ ആശ്രയിച്ചാണെന്ന് വ്യാപാര സമൂഹം അഭിപ്രായപ്പെട്ടു. പുതിയ പദ്ധതി നടപ്പാക്കിയാൽ ആവശ്യത്തിന് തൊഴിലാളികളില്ലാത്ത സ്ഥിതി വരും. വീട്ടുജോലി, രോഗീ പരിചരണം, ഭക്ഷണം വിളമ്പൽ തുടങ്ങിയ രംഗങ്ങളിലൊന്നും മതിയായ ആളില്ലാത്ത അവസ്ഥയാകുമെന്നും അവർ പറഞ്ഞു.
നിരവധി വർഗീയ, വിദ്വേഷ പരാമർശങ്ങൾ നടത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഗിരിരാജ് സിങ് മുസ്ലിംകൾക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും രംഗത്ത്. 1947ൽ തന്നെ എല്ലാ മുസ്‌ലിംകളെയും പാകിസ്താനിലേക്ക് അയക്കേണ്ടിയിരുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു.
‘‘രാഷ്ട്രത്തിനായി സ്വയം സമർപ്പിക്കേണ്ട സമയമാണിത്. 1947ന് മുമ്പ് ജിന്ന ഇസ്ലാമിക രാഷ്ട്രവുമായി മുന്നോട്ടുപോയി. ഞങ്ങളുടെ പൂർവ്വികർ ചെയ്ത വലിയ തെറ്റിന് ഞങ്ങൾ വില നൽകുകയാണ്. അന്ന് മുസ്ലിം സഹോദരന്മാരെ അവിടേക്ക് അയച്ച് ഹിന്ദുക്കളെ ഇവിടേക്ക് കൊണ്ടുവന്നിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മറ്റ് ദേശങ്ങളിലായിപ്പോയ ഇന്ത്യക്കാർക്ക് ഇവിടെ അഭയം ലഭിച്ചില്ലെങ്കിൽ അവർ എവിടെ പോകും? ” ബുധനാഴ്ച ബീഹാറിലെ പൂർണിയയിൽ സംസാരിക്കുകയായിരുന്നു ഗിരിരാജ് സിങ്.
2015ന് മുമ്പ് ഇന്ത്യയിലെത്തിയ പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികൾക്ക് മാത്രം പൗരത്വം വാഗ്ദാനം ചെയ്യുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) രാജ്യവ്യാപക പ്രതിഷേധം ആളിപ്പടരുന്നതിനിടെയാണ് മൃഗസംരക്ഷണ, ക്ഷീര, മത്സ്യബന്ധന വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം.
മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നടനുമാണ് ഇപ്പോൾ ദിലീഷ് പോത്തൻ. ഇത് കൂടാതെ മികച്ച ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹം. അൻവർ റഷീദ് ഒരുക്കിയ ട്രാൻസ് എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ നടൻ. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രമൊരുക്കി അരങ്ങേറ്റം കുറിച്ച ദിലീഷ് പോത്തൻ, അതിനു ശേഷം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ഫഹദ് ഫാസിൽ – സുരാജ് വെഞ്ഞാറമൂട് ചിത്രവും സംവിധാനം ചെയ്തു സൂപ്പർ ഹിറ്റാക്കി.
കഴിഞ്ഞ വർഷത്തെ മികച്ച വിജയങ്ങളിലൊന്നായ കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത് ദിലീഷ് പോത്തൻ, ശ്യാം പുഷ്ക്കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ്. അഭിനയത്തിലും നിർമ്മാണ രംഗത്തും അതുപോലെ സംവിധാന രംഗത്തും ഒരുപോലെ കയ്യടി നേടുന്ന ദിലീഷ് പോത്തനോട് അടുത്തിടെ നടന്ന ഒരു മാധ്യമ അഭിമുഖത്തിൽ അവതാരകൻ ചോദിച്ചത് മലയാളത്തിന്റെ നടനവിസ്മയങ്ങളായ, സൂപ്പർ താരങ്ങളായ മോഹൻലാൽ, മമ്മൂട്ടി എന്നിവരെ വെച്ച് എന്തുകൊണ്ട് ദിലീഷ് ഒരു ചിത്രം പ്ലാൻ ചെയ്യുന്നില്ല എന്നാണ്. അതിനു അദ്ദേഹം പറയുന്ന മറുപടി ശ്രദ്ധേയമാണ്.
താൻ നടന്മാർക്ക് വേണ്ടി കഥയെഴുതാറില്ല എന്നും ഫഹദ് ഫാസിലിന് വേണ്ടി പോലും എഴുതിയിട്ടില്ല എന്നും ദിലീഷ് പോത്തൻ പറയുന്നു. ഒരു കഥയും അതിലെ കഥാപാത്രങ്ങളും രൂപപ്പെട്ടു വരാൻ ഏറെ സമയമെടുക്കുമെന്നും ആ കഥാപാത്രത്തിന് ചേരുന്ന നടൻമാർ ആരാണെന്നു മാത്രമാണ് ചിന്തിക്കാറുള്ളു എന്നും ദിലീഷ് പറയുന്നു. പലപ്പോഴും ലാലേട്ടനും മമ്മുക്കയ്ക്കും ചെയ്യാൻ കഴിയുമെന്ന് തോന്നുന്ന ചില ചിന്തകൾ വരാറുണ്ടെങ്കിലും ആ കഥകൾ പൂർണതയിലേക്ക് എത്തിക്കാൻ തനിക്കു സാധിക്കാറില്ല എന്നും അതുകൊണ്ടാണ് അവരെ സമീപിക്കാത്തതു എന്നും അദ്ദേഹം പറഞ്ഞു. അവരുടെ അടുത്ത് ചെല്ലുമ്പോൾ നല്ല കഥയും കഥാപാത്രവുമായി വേണം ചെല്ലാണെന്നും അവരെ വെച്ച് ചിത്രങ്ങൾ ഒരുക്കാൻ വലിയ ആഗ്രഹമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.