Latest News

മലയാളി വൈദികനെ അമേരിക്കയിൽ മരിച്ച നിലയിൽ കണ്ടെത്തി .   തൃശൂർ സ്വദേശി ഫാ . റാഫി കുറ്റുക്കാരനാണ് (57 )മരിച്ചത് . കുർബാന അർപ്പിക്കാൻ എത്താതിരുന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മലയാളി വൈദികരുടെയും സംഘടനകളുടെയും സഹായത്തോടെ ഉടൻ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വീട്ടുകാർ അറിയിച്ചു.ഇoഫാൽ രൂപതാoഗമായ ഫാ .റാഫി കുറ്റുക്കാരൻ കാൻസാസ് സർവകലാശാലയിലെ ചാപ്ലിനുമായിരുന്നു .

കരസേനയുടെ 54–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കും 25–ാമത് ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) വിമൻ കോഴ്‌സിലേക്കുമുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 22.

എൻജിനീയറിങ് ബിരുദധാരികളായ പുരുഷൻമാർക്കും വനിതകൾക്കുമാണ് ‌അവസരം. 2020 ഏപ്രിലിൽ തുടങ്ങുന്ന ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിൽ പുരുഷൻമാർക്ക് 175 ഒഴിവുകളുണ്ട്. വനിതകൾക്കു 14 ഒഴിവുകളാണുള്ളത്. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കും (നോൺ ടെക്‌നിക്കൽ എൻട്രി) അവസരമുണ്ട്.

യോഗ്യത: പട്ടികയിൽ സൂചിപ്പിച്ച വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകൾക്കു വിധേയമായി അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ഇവർ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളിൽ ബിരുദ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കായുള്ള നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. ഇതു സംബന്ധിച്ച വിശദമായ നിർദേശങ്ങൾക്കു വെബ്‌സൈറ്റ് കാണുക. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എൻജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയിൽ ചേർത്തിട്ടുണ്ട്. നോൺ ടെക്‌നിക്കൽ എൻട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത.

പ്രായം (2020 ഏപ്രിൽ ഒന്നിന്): എസ്‌എസ്‌സി (ടെക്നിക്കൽ): 20–27 (1993 ഏപ്രിൽ രണ്ടിനും 2000 ഏപ്രിൽ ഒന്നിനും മധ്യേ ജനിച്ചവർ. രണ്ടു തീയതിയും ഉൾപ്പെടെ).

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകൾക്കു പ്രായപരിധി 35 വയസാണ്. ഇവർ അപേക്ഷിക്കുന്നതു സംബന്ധിച്ച വിശദവിവരങ്ങൾക്കു വെബ്‌സൈറ്റ് കാണുക.

ശാരീരിക യോഗ്യതകൾ: കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്‌ട മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ്: എസ്‌എസ്‌ബി ഇന്റർവ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർഥികളെ എസ്എസ്ബി ഇന്റർവ്യൂവിനു ക്ഷണിക്കും. ബെംഗളൂരു ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യൂ. എസ്‌എസ്‌ബി ഇന്റർവ്യൂ അഞ്ചു ദിവസം നീളും. രണ്ടു ഘട്ടങ്ങളായാണ് ഇന്റർവ്യൂ. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽ തിരിച്ചയയ്‌ക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ എന്നിവയുണ്ടാകും. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രാബത്ത നൽകും.

പരിശീലനം: ഷോർട്ട് സർവീസ് കമ്മിഷൻ (ടെക്‌നിക്കൽ) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവർക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്‌ച പരിശീലനമുണ്ടാകും. ഇതു വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത ലഭിക്കും. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം.

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കണം. ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. വിജയകരമായി ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ റോൾ നമ്പർ ലഭിക്കും. ഉദ്യോഗാർഥി അപേക്ഷ സേവ് ചെയ്‌ത ശേഷം ഓൺലൈൻ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കണം. ഓൺലൈൻ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂർണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് കാണുക.

സ്വന്തം വീട്ടിൽത്തന്നെ വൈദ്യുതി ഉൽപാദിപ്പിച്ച്, വീട്ടിലേക്ക് ആവശ്യമായ ജലം മഴവെള്ളസംഭരണിയില്‍ നിന്നും ഉപയോഗിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ ? വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ കന്തസ്വാമി സുബ്രമണിയുടെ വീട് ഇത്തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 5 kW സോളാര്‍ പ്ലാന്റില്‍ നിന്നും വീട്ടിലേക്ക് ആവശ്യമായ വൈദ്യുതി മുഴുവന്‍ അദ്ദേഹം ഉൽപാദിപ്പിക്കുകയാണെന്നു പറഞ്ഞാല്‍ ആദ്യം പലര്‍ക്കും വിശ്വാസം വരില്ല.

10-12 വർഷം മുന്‍പാണ് ഇത്തരമൊരു ചിന്ത ഡോക്ടറുടെ മനസ്സില്‍ കയറുന്നത്. ആ സമയം അദ്ദേഹം താമസിച്ചിരുന്ന ഗേറ്റ്ഡ് കോളനിയിലെ വീടുകളില്‍ ജലക്ഷാമം രൂക്ഷമായിരുന്നു. ആ സമയത്താണ് മഴ ലഭിച്ചാല്‍ തന്നെ ജലം മുഴുവന്‍ ഓടകളിലേക്ക് ഒഴുകി പോകുന്നതിനെ കുറിച്ച് അദ്ദേഹം ശ്രദ്ധിക്കുന്നത്. മഴവെള്ളം വെറുതെ ഇങ്ങനെ അഴുക്കുജലമായി പോകുന്നതില്‍ അദേഹത്തിന് വിഷമം തോന്നി. ഇതിനു പരിഹാരമായി മഴവെള്ളം ശേഖരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. കോളനിയിലെ ക്ലബ് ഹൗസുകളുടെ മുകളില്‍ നിന്ന് പോലും മഴവെള്ളം ശേഖരിച്ചു അദ്ദേഹം അത് മഴവെള്ളസംഭരണികളില്‍ ശേഖരിക്കാന്‍ തുടങ്ങി. കോളനിയിലെ റോഡുകളില്‍ സ്പീഡ് ബ്രേക്കര്‍ നിര്‍മ്മിച്ച്‌ ജലം ഒഴുകി പോകാതെ അവ 30 ഫീറ്റ്‌ താഴ്ചയുള്ള പിറ്റുകളില്‍ നിറയ്ക്കാന്‍ സൗകര്യമൊരുക്കി. ഇത് ഭൂഗര്‍ഭജലം കുറയാതെ സംരക്ഷിക്കാന്‍ സഹായിച്ചുവെന്ന് ഡോക്ടര്‍ പറയുന്നു.

ഇത് വിജയകരമായതോടെ നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം സ്വന്തം വീട്ടിലും മഴവെള്ളസംഭരണി നിര്‍മ്മിച്ചു. സുഹൃത്തായ എഞ്ചിനീയറുടെ സഹായത്തോടെ കാര്‍ പാര്‍ക്കിംഗ് ഏരിയയുടെ തറയിലായി വലിയൊരു സംഭരണി നിർമിച്ചതാണ് അടുത്ത ഘട്ടം. ഇവിടെ നിന്നും റൂഫിലേക്ക് പൈപ്പ് നല്‍കി ഇതിലൂടെ മഴവെള്ളം ഇവിടെ ശേഖരിച്ചു. കാര്‍ പാര്‍ക്കിംഗ് ഏരിയ ആയതിനാല്‍ ഇവിടെ സ്ഥലവും ലാഭിക്കാന്‍ സാധിച്ചു. ഇവിടെ ശേഖരിക്കുന്ന ജലം കൊണ്ട് ഒന്‍പതുമാസം സുഖമായി വീട്ടിലെ ആവശ്യങ്ങള്‍ നടക്കുമെന്ന് അദ്ദേഹം പറയുന്നു. ഇതേജലം തന്നെയാണ് RO ഫില്‍ട്ടറിംഗ് നടത്തി കുടിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്നത്.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

അടുത്തിടെ ‘ തമിഴ്നാട് വെതര്‍ മാന്‍’ എന്ന ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്റെ ഈ സംരംഭത്തെ കുറിച്ച് പോസ്റ്റ്‌ ചെയ്തിരുന്നു. ഇത് ഒരുപാട് ആളുകള്‍ ഏറ്റെടുത്തു. ആളുകളിലേക്ക് ഇത് കൂടുതല്‍ എത്തിക്കണമെന്നും ജലം പരമാവധി സംരക്ഷിക്കണമെന്നുമാണ് തന്റെ മോഹമെന്ന് ഡോക്ടര്‍ പറയുന്നു. ഇത് അതിനായി തന്നാല്‍ ആവുന്നൊരു ശ്രമം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.

വർക്കല : ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് ഏഴുപത്തിമൂന്ന് വർഷം പിന്നിടുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാണോ? സ്വാതന്ത്ര്യം എന്നാൽ എന്തും ചെയ്യാൻ ഉള്ള അവകാശം അല്ല എന്ന സന്ദേശം നൽകി കൊണ്ട് ലോകത്തിലെ ഏറ്റവും വേഗം കൂടിയ മനുഷ്യൻ എന്ന യു ആർ എഫ് ബഹുമതി നേടിയ മാന്ത്രികൻ “സ്വാതന്ത്ര്യം തന്നെ അമൃതം” എന്ന പേരിൽ അവതരിപ്പിച്ച സാഹസിക പ്രകടനം കാണികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. അറുപതടി നീളമുള്ള ചങ്ങലയും നാൽപത്തഞ്ച് താഴുകളുമുപയോഗിച്ചു ബന്ധിച്ച് ശിരസ്സ് പുറത്തു വരുന്ന രീതിയിൽ പ്രത്യേകം തയ്യാറാക്കിയ സ്റ്റാൻഡിൽ ബന്ധിച്ചു. മാന്ത്രികന്റെ തലയിലേക്ക് വീഴത്തക്ക രീതിയിൽ നൂറ്റിയിരുപത് കിലോയോളം ഭാരമുള്ള ഒരു കൂറ്റൻ മഴു ടൈമറിൻ്റെ സഹായത്തോടെ ഒരുക്കിയിരുന്നു. അറുപത് സെക്കന്റ് പൂർത്തിയാകുമ്പോൾ മഴുവിനെ പിടിച്ചു നിർത്തിയ ടൈമർ മഴുവിന്റെ ബന്ധം വിച്ഛേദിക്കുകയും മഴു മാന്ത്രികന്റെ തലയിലേക്ക് വീഴുകയും ചെയ്യും. മാന്ത്രികനെ സ്റ്റാൻഡിൽ ബന്ധിച്ച ഉടനെ ടൈമർ പ്രവർത്തനം ആരംഭിച്ചു. അറുപത് സെക്കന്റ് പൂർത്തിയായതും മഴു താഴേക്ക് പതിച്ചു. എന്ത് സംഭവിച്ചു എന്നറിയാതെ കാണികൾ ഞെട്ടി നിൽക്കുമ്പോൾ ദേശീയ പതാകയുമേന്തി കാണികളുടെ മുമ്പിൽ ഹാരിസ് താഹ ചെറുപുഞ്ചിരിയോടെ പ്രത്യക്ഷപ്പെട്ടു.
രണ്ടു വർഷത്തെ നിരന്തര പരിശീലനത്തിലൂടെയാണ് ഇത്രയും അപകടം നിറഞ്ഞ ഈ എസ്‌ക്കേപ്പ് മാജിക്ക് ചെയ്യാൻ ഹാരിസ് താഹ തയാറായത്. മാജിക്കു കൂടാതെ ചിത്രകലയിലും പാഴ് വസ്തുക്കക്കളിൽ നിന്ന് പ്രത്യേകിച്ച് ചിരട്ടകളിൽ നിന്ന് മനോഹര കലാസൃഷ്ടികൾ നടത്തുന്നതിനും നിപുണനാണ്.

വർക്കല പാരഡൈസ് പബ്ലിക് സ്‌കൂളിലെ പി ആർ ഒ ആയി വർക്ക് ചെയ്യുന്ന ഹാരിസ് താഹ കേരളത്തിലെ മജീഷ്യൻമാരുടെ ഔദ്യോഗിക സംഘടനയായ മലയാളി മജീഷ്യൻസ് അസോസി യേഷന്റെ സംസ്ഥാന പ്രസിഡന്റ് ആണ്. ശ്രമകരമായ മാന്ത്രിക വിദ്യ അവതരിപ്പിച്ച്  ജനഹൃദയങ്ങളിൽ ഇടം പിടിച്ച ഹാരിസ് താഹ യുവ സമൂഹത്തിന് മാതൃകയാണെന്ന് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറം ജൂറി ചെയർമാൻ ഡോ.ഗിന്നസ് സുനിൽ ജോസഫ് ,ഗിന്നസ് & യു.ആർ.എഫ് റിക്കോർഡ്സ് ഹോൾഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള എന്നിവർ അഭിനന്ദിച്ചു.

നിലമ്പൂര്‍; തന്റെ പ്രണയിനി ക്യാന്‍സര്‍ ബാധിതയാണെന്നറിഞ്ഞിട്ടും ജീവിതത്തിലേക്ക് കൈപിടിച്ചു നടന്ന ചെറുപ്പക്കാരന്‍ സച്ചിന്‍ കുമാറിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാകും. സച്ചിന്റെയും ഭവ്യയുടെയും വിവാഹം അന്ന് സോഷ്യല്‍ മീഡിയ അടക്കം കയ്യടികളോടെയാണ ആഘോഷിച്ചത്. ഇന്ന് ഈ പ്രളയകാലത്തും നിലമ്പൂര്‍ സ്വദേശിയായ സച്ചിന്‍ ദുരന്ത ഭൂമിയില്‍ നിന്നുകൊണ്ട് വീണ്ടും മാതൃകയാകുകയാണ്. തന്റെ എന്‍ഫീല്‍ഡ് ബൈക്ക് വിറ്റുകിട്ടുന്ന കാശ് മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ ഈ ചെറുപ്പക്കാരന്‍.

യാത്രകളെ സ്നേഹിക്കുന്ന ഭാര്യ ഭവ്യക്കും സച്ചിനും ബന്ധുക്കള്‍ സ്നേഹസമ്മാനമായി നല്‍കിയതാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ്. ബുളളറ്റ് വിറ്റ് കിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുമെന്ന് സച്ചിന്‍ അറിയിച്ചു. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയും തന്റെ നാട് പഴയതുപോലെയാകാനും ബുള്ളറ്റ് വില്‍ക്കുകയാണെന്ന് സച്ചിന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

സച്ചിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ അടുത്താണ് എനിക്ക് എന്റെ കുടുംബത്തില്‍ പെട്ട കുറച്ചു ആളുകള്‍ യാത്രകളെ സ്നേഹിക്കുന്ന ഭവ്യക്ക്, ഭവ്യയുടെ യാത്ര സുരക്ഷിതമാക്കാന്‍ ബുള്ളറ്റ് 350 ബൈക്ക് എനിക്ക് സമ്മാനിച്ചത്.. ഇപ്പോള്‍ ഞങ്ങളെ നാടും നഗരവും എല്ലാം തകര്‍ന്നടിഞ്ഞു,, ഒരുപാട് ജീവനുകള്‍ നഷ്ട്ടപ്പെട്ടു, ഒരുപാട് ആളുകളെ ഇനിയും മണ്ണിനടിയില്‍ നിന്നും കിട്ടാനുമുണ്ട്.. എന്റെ നാട് പഴയതുപോലെയാവാന്‍ ഈ ബൈക്ക് കൊടുത്തുകിട്ടുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു..
നമ്മള്‍ അതിജീവിക്കും…

അതോടൊപ്പം തന്നെ വായിച്ചെടുക്കാം ശരണ്യയുടെ സംഭവനയും…..

ട്യുമര്‍ ബാധയെ തുടര്‍ന്ന് ഏഴാമതും ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ് ശരണ്യ. തന്റെ ചികിത്സയ്ക്കായി സ്വരൂക്കൂട്ടിവെച്ച തുകയില്‍ നിന്ന് പതിനായിരം രൂപയാണ് ഈ താരം മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തന്റെ ചികിത്സയ്ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം ദുരിതമനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത് .

സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പങ്കു നല്‍കാനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നും തനിക്ക് ലഭിച്ച തുകയില്‍ നിന്നും ഒരു പങ്ക് തിരിച്ചുനല്‍കുകയാണെന്നും ശരണ്യ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഇക്കഴിഞ്ഞ ജൂണിലാണ് ട്യൂമര്‍ ബാധയെ തുടര്‍ന്ന് ശരണ്യയ്ക്ക് ഏഴാമതും ശസ്ത്രക്രിയ വേണ്ടി വന്നത്. സാമ്ബത്തികമായി ഏറെ ബുദ്ധിമുട്ടുകള്‍ നേരിടുന്ന ശരണ്യയെ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച്‌ സീരിയല്‍ താരം സീമ.ജി.നായര്‍ രംഗത്തുവന്നതും വാര്‍ത്തയായിരുന്നു.

ആറ് വര്‍ഷം മുന്‍പാണ് ശരണ്യയ്ക്ക് ട്യൂമര്‍ബാധ സ്ഥിരീകരിക്കുന്നത്… തുടര്‍ന്ന് രോഗം ഭേദമായെന്ന് കരുതിയെങ്കിലും ഓരോ വര്‍ഷവും ട്യൂമര്‍ മൂര്‍ധന്യാവസ്ഥയില്‍ തന്നെ തിരികെ വരികയും ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയും ചെയ്യേണ്ട അവസ്ഥയായിരുന്നു. ഏഴ് മാസം മുന്‍പാണ് ശരണ്യയ്ക്ക് ആറാമത്തെ ശസ്ത്രക്രിയ നടക്കുന്നത്.

കേരളത്തില്‍നിന്ന് കാണാതായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന്‍റെ സുഹൃത്തിനെ ചോദ്യം ചെയ്യുന്നതിനായി കേരള പൊലീസ് സ്വീഡനിലേക്ക്. ലിസയുടെ ബന്ധുക്കളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി കൂടുതൽ വിവര ശേഖരിക്കാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി ജർമ്മൻ കോൺസുലേറ്റിന് കത്തയച്ചിരുന്നെങ്കിലും മറുപടി കിട്ടിയിട്ടില്ല. അലി മുഹമ്മദിൽ നിന്ന് കാര്യങ്ങൾ അറിയാനായി ചോദ്യാവലി തയ്യാറാക്കി ഇന്‍റപോളിന് കൈമാറിയിരുന്നു. ഇന്‍റപോളിൽ നിന്നും മറുപടി കിട്ടിയില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം സ്വീഡനിലേക്ക് പോകുന്നത്.

മാർച്ച് ഏഴിനാണ് സുഹൃത്തായ അലി മുഹമ്മദിനൊപ്പം ലിസ വെയ്സ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. കേരളത്തിലെത്തി ഒരാഴ്ചയ്ക്കകം അലി മുഹമ്മദ് മടങ്ങി. എന്നാൽ ലിസയെ കുറിച്ച് പിന്നീട് ഒരു വിവരവും ഇല്ല. ലിസയെ കാണാനില്ലെന്ന അമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. അന്വേഷണത്തിൽ ലിസയെ കുറിച്ച് ഒരു തുമ്പും ഇതുവരെയും കിട്ടിയിട്ടില്ല. വർക്കലയിലെ ഒരു ഹോട്ടലിൽ ലിസ മൂന്ന് ദിവസം തങ്ങിയതായി കണ്ടെത്തിയിരുന്നു.

എന്നാൽ കേരളത്തിൽ ലിസ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ സംബന്ധിച്ച വിവരങ്ങളൊന്നും ശേഖരിക്കാനായില്ല. ഇസ്ലാംമതം സ്വീകരിച്ച ശേഷം ലിസ ജർമ്മനിയിൽ നിന്നും സ്വീഡനിലേക്ക് താമസം മാറിയിരുന്നു. യുകെ പൗരനായ അലിമുഹമ്മദും സ്വീഡനിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ഷീൻ തറയിലിനെയും ശംഖുമുംഖം എഎസ്പി ഇളങ്കോയെയും സ്വീഡനിലേക്ക് അയക്കാൻ ഡിജിപി സർക്കാരിനോട് അനുമതി തേടി. ലിസ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളം വഴി മടങ്ങിയതായി രേഖകളില്ല. ആത്മീയ, മതപഠന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷിച്ച് നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

ആഷസ് പരമ്പരയിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 255 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ജോഷ് ഹേസല്‍വുഡും പാറ്റ് കമിന്‍സും നഥാന്‍ ലിയോണും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍ റോറി ബേണ്‍സും ജോണി ബെയര്‍സ്റ്റോയും നടത്തിയ ചെറുത്തുനില്‍പ്പാണ് ഇംഗ്ലണ്ടിനെ 250 കടത്തിയത്.

സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പെ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് ജോഷ് ഹേസല്‍വുഡ് ഓപ്പണര്‍ ജേസണ്‍ റോയിയെ(0)മടക്കി. അധികം വൈകാതെ ക്യാപ്റ്റന്‍ ജോ റൂട്ടിനെ(14)വിക്കറ്റിന് മുന്നില്‍ കുടുക്കി ഹേസല്‍വുഡ് ഇംഗ്ലണ്ടിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ജോ ഡെന്‍ലിയും റോറി ബേണ്‍സും ചേര്‍ന്ന് ഇംഗ്ലണ്ടിനെ കരകയറ്റുമെന്ന് കരുതിയ ഘട്ടത്തിലാണ് ഡെന്‍ലിയയെും(30) മടക്കി ഹേസല്‍വുഡ് വീണ്ടും ഇംഗ്ലണ്ടിന്റെ തലയരിഞ്ഞത്. റോറി ബേണ്‍സിനെ(53) പാറ്റ് കമിന്‍സും ജോസ് ബട്‌ലറെ(12) പീറ്റര്‍ സിഡിലും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പരുങ്ങലിലായി.

ബെന്‍ സ്റ്റോക്സിനും(13) ക്രീസില്‍ അധികം ആയുസുണ്ടായില്ല. ക്രിസ് വോക്സിനെ(32) കൂട്ടുപിടിച്ച് ജോണി ബെയര്‍സ്റ്റോ(52) നടത്തിയ ചെറുത്തുനില്‍പ്പ് ഇംഗ്ലണ്ടിനെ 200 കടത്തി. വോക്സ് മടങ്ങിയശേഷം ജോഫ്ര ആര്‍ച്ചര്‍(12), സ്റ്റുവര്‍ട്ട് ബ്രോഡ്(11) എന്നിവരെ കൂട്ടുപിടിച്ച് ഇംഗ്ലണ്ട് സ്കോര്‍ 250 കടത്തിയ ബെയര്‍സ്റ്റോയെ(52) മടക്കി ലിയോണ്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിന് തിരശീലയിട്ടു. മഴമൂലം ടെസ്റ്റിന്റെ ആദ്യദിനം പൂര്‍ണമായും നഷ്ടമായിരുന്നു.

ഓസീസിന്‍റെ തുടക്കവും മികച്ചതായിരുന്നില്ല. സ്കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് മാത്രമായിരിക്കെ, ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായി. 17 പന്തില്‍ മൂന്ന് റണ്‍സെടുത്ത വാര്‍ണറെ സ്റ്റുവര്‍ഡ് ബ്രോഡ് ക്ലീന്‍ ബോള്‍ഡാക്കി. ഒന്നാം ദിനം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ ഒരു വിക്കറ്റില്‍ നഷ്ടത്തില്‍ 30 റണ്‍സെടുത്തു. അഞ്ച് റണ്‍സോടെ കാമെറോണ്‍ ബാന്‍ക്രോഫ്റ്റും 18 റണ്‍സോടെ ഉസ്മാന്‍ ഖ്വാജയുമാണ് ക്രീസില്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ദേവാലയത്തിന്‍റെ മറവില്‍ പീഡിപ്പിച്ച കത്തോലിക്കാ വൈദികനെ 45 വര്‍ഷം തടവ് വിധിച്ച്കോടതി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് വൈദികന്‍ പെരുമാറിയതെന്ന് നിരീക്ഷണത്തോടെയാണ് വിധി. വാഷിംങ്ടണിലെ കൊളബിയ കോടതിയില്‍ വ്യാഴാഴ്ചയാണ് സംഭവം.

അള്‍ത്താര ബാലികമാരെയാണ് വൈദികന്‍ പീഡിപ്പിച്ചതെന്ന് കണ്ടെത്തിയത്. ഉര്‍ബനോ വാസ്ക്വസ് എന്ന നാല്‍പ്പത്തിയേഴുകാരന്‍ വൈദികനെയാണ് 45 വര്‍ഷത്തെ തടവിന് വിധിച്ചത്. 2015-16 കാലഘട്ടത്തിലാണ് ഒമ്പത് വയസ്സുമുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള അള്‍ത്താര ബാലികമാരെ ഇയാള്‍ പീഡിപ്പിച്ചത്. പുറത്ത് പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന വൈദികന്‍റെ ഭീഷണി അവഗണിച്ച രണ്ട് പെണ്‍കുട്ടികളാണ് പീഡനവിവരം രക്ഷിതാക്കളെ അറിയിച്ചത്.

യേശുവിനേപ്പോലെയായിരുന്നു വൈദികന്‍റെ പെരുമാറ്റം. രക്ഷിതാക്കള്‍ക്ക് വൈദികനെ വലിയ വിശ്വാസമായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഒമ്പത് ദിവസം നീണ്ട വിചാരണയില്‍ പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.

പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു പീഡനമെന്നും കോടതി നിരീക്ഷിച്ചു. ആരോപണം ഉയര്‍ന്നതോടെ വൈദികന്‍റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്‍റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ പീഡിപ്പിക്കാന്‍ വൈദികന്‍ മടി കാണിച്ചില്ലെന്ന പരാതിക്കാരിയില്‍ ഒരാളുടെ പരാമര്‍ശം അതീവ ഗുരുതരമാണെന്നും കോടതി കണ്ടെത്തി.

മറ്റ് വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വച്ച് വൈദികന്‍ പെണ്‍കുട്ടികളെ ദുരുപയോഗിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. 2014ലാണ് ഇയാള്‍ കൊളബിയയിലെ ഈ ദേവാലയത്തിലേക്ക് നിയമിതനായത്.

വൈദികനെതിരായ ആരോപണങ്ങള്‍ക്ക് നേരെ കണ്ണടച്ച സഭാ അധികൃതര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനമാണ് കോടതി നടത്തിയത്. വൈദികനെ പിന്തുണച്ച് വിശ്വാസികളുടെ വന്‍ സമൂഹമാണ് വിധി കേള്‍ക്കാള്‍ കോടതിക്ക് പുറത്ത് തടിച്ച് കൂടിയത്. കോടതി വിധിയില്‍ ഖേദമുണ്ടെന്ന് ഇവര്‍ പ്രതികരിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിച്ചുവെന്നാണ് ചില വിശ്വാസികള്‍ പ്രതികരിച്ചത്.

എ​റി​യാ​ട് അ​ത്താ​ണി​യി​ൽ വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കാ​നെ​ത്തി​യ ഗൃ​ഹ​നാ​ഥ​ൻ ഷോ​ക്കേ​റ്റു മ​രി​ച്ചു. എം​ഐ​ടി സ്കൂ​ളി​നു സ​മീ​പം പു​ല്ലാ​ർ​ക്കാ​ട്ട് ആ​ന​ന്ദ​ൻ (55) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളം​ക​യ​റി​യ വീ​ട് വൃ​ത്തി​യാ​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

*പ്ര​ള​യം ക​ഴി​ഞ്ഞ് വെ​ള്ള​മി​റ​ങ്ങി​യ വീ​ട്ടി​ലേ​ക്ക് ഒ​റ്റ​യ്ക്ക് പോ​ക​രു​ത്. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ക​രേ​യോ മ​റ്റ് ആ​ളു​ക​ളേ​യോ കൂ​ട്ടി മാ​ത്ര​മേ പോ​കാ​വൂ. ഒ​രി​ക്ക​ലും രാ​ത്രി​യി​ല്‍ വീ​ട്ടി​ലേ​ക്ക് പോ​ക​രു​ത്.

*വീ​ടി​നു​ള്ളി​ൽ ക​യ​റു​മ്പോ​ൾ നി​ർ​ബ​ന്ധ​മാ​യും എ​ല്ലാ വൈ​ദ്യു​തി ബ​ന്ധ​ങ്ങ​ളും വിഛേ​ദി​ക്ക​ണം. മെ​യി​ൻ സ്വി​ച്ച് ഓ​ഫാ​ക്കി​യാ​ലും ഇ​ൻ​വെ​ർ​ട്ട​റു​ള്ള വീ​ടു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​യും ഈ ​ക​ണ​ക്ഷ​നും ഓ​ഫാ​ണെ​ന്ന് ഉ​റ​പ്പാ​യ ശേ​ഷം മാ​ത്രം ചു​മ​രി​ലും മ​റ്റും തൊ​ടു​ക. അ​ല്ലാ​ത്ത​പ​ക്ഷം ഷോ​ക്കേ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

*ക​ട്ടി​യു​ള്ള ഷൂ​സ് ധ​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക: മ​ഴ​വെ​ള്ള​ത്തി​ൽ ഒ​ലി​ച്ച് വ​ന്ന മാ​ലി​ന്യ​ങ്ങ​ളും പോ​ലെ പാ​മ്പു​ക​ൾ, കു​പ്പി​ച്ചി​ല്ലു​ക​ൾ, മൂ​ർ​ച്ച​യേ​റി​യ ക​ല്ലു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ണ്ടാ​കാം. മു​റി​വ് ഏ​ൽ​ക്കാ​നും പാ​മ്പു​ക​ടി​യേ​ൽ​ക്കാ​നും സാ​ധ്യ​ത​ക​ൾ ഏ​റെ​യാ​ണ്.

*വാ​തി​ലു​ക​ൾ​ക്കി​ട​യി​ൽ ചെ​ളി അ​ടി​ഞ്ഞു​കി​ട​ക്കു​ന്ന​തി​നാ​ൽ തു​റ​ക്കാ​ൻ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ട്ടാ​ൽ ഒ​രി​ക്ക​ലും ശ​ക്തി​യാ​യി ത​ള്ളി തു​റ​ക്ക​രു​ത്. ത​ള്ളി തു​റ​ക്കു​മ്പോ​ൾ ചു​മ​രു​ക​ൾ​ക്ക് ബ​ല​ക്ഷ​യം വ​രാ​നും ഇ​ടി​യാ​നും കൂ​ടു​ത​ൽ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​വാ​നും സാ​ധ്യ​ത​യു​ണ്ട്.

വൈ​ദ്യു​തി അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ 

1.വൈ​ദ്യു​തി മീ​റ്റ​റി​നോ​ടു ചേ​ർ​ന്നു​ള്ള ഫ്യൂ​സ് ഉൗ​രി​മാ​റ്റി മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത ശേ​ഷ​മേ വീ​ട് ശു​ചി​യാ​ക്കാ​ൻ തു​ട​ങ്ങാ​വൂ.

2. ഇ​ൻ​വ​ർ​ട്ട​ർ അ​ല്ലെ​ങ്കി​ൽ സോ​ളാ​ർ ഉ​ള്ള​വ​ർ അ​ത് ഓ​ഫ് ചെ​യ്തു ബാ​റ്റ​റി​യു​മാ​യി ക​ണ​ക്്ഷ​ൻ വി​ച്ഛേ​ദി​ക്ക​ണം

3.വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് സ​ർ​വീ​സ് വ​യ​ർ, ലൈ​ൻ ക​ന്പി, എ​ർ​ത്ത് ക​ന്പി ഇ​വ പൊ​ട്ടി​യ നി​ല​യി​ലോ താ​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ലോ ക​ണ്ടാ​ൽ സ്പ​ർ​ശി​ക്ക​രു​ത്. വി​വ​രം ഉ​ട​ൻ വൈ​ദ്യു​തി ബോ​ർ​ഡ് ഓ​ഫീ​സി​ൽ അ​റി​യി​ക്ക​ണം.

വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന വി​ധം

1.ഖ​ര​മാ​ലി​ന്യ​വും ജൈ​വ മാ​ലി​ന്യ​വും ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ സം​സ്ക​രി​ക്കു​ക

2.ഈ​ച്ച​ശ​ല്യം ഒ​ഴി​വാ​ക്കാ​ൻ കു​മ്മാ​യ​വും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും 4:1 എ​ന്ന അ​നു​പാ​ത​ത്തി​ൽ ചേ​ർ​ത്ത് ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ വി​ത​റു​ക

3.ആ​ദ്യം ടാ​ങ്കി​ലും ഓ​വ​ർ ഹെ​ഡ് ടാ​ങ്കി​ലു​മു​ള്ള വെ​ള്ളം ഒ​ഴു​ക്കി​ക്ക​ള​യു​ക

ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ഉ​പ​യോ​ഗി​ച്ചു ടാ​ങ്കും ഓ​വ​ർ ഹെ​ഡ് ടാ​ങ്കും ഉ​ര​ച്ചു ക​ഴു​കു​കഅ​തി​നു​ശേ​ഷം വെ​ള്ളം നി​റ​യ്ക്കു​ക.

ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗം

20 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 0.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 500 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 12.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 25 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യു​മാ​ണ് പൊ​ടി​ച്ചു ചേ​ർ​ക്കേ​ണ്ട​ത്.

ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ലി​ക്വി​ഡ് ക്ലോ​റി​നേ​ഷ​ൻ

1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി ലി​റ്റ​ർ ദ്രാ​വ​ക ക്ലോ​റി​ൻ ചേ​ർ​ക്ക​ണം. സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് ഇ​ര​ട്ടി അ​ള​വി​ൽ ദ്രാ​വ​കം ഉ​പ​യോ​ഗി​ക്ക​ണം. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം ഉ​പ​യോ​ഗി​ക്കാം.

ഡി​സി​എ​സ് ബ്ലീ​ച്ചിം​ഗ് ലാ​യ​നി

10 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 150 ഗ്രാം ​ബ്ലീ​ച്ചിം​ഗ് പൗ​ഡ​റും സാ​ധാ​ര​ണ സോ​പ്പു​പൊ​ടി​യും ചേ​ർ​ക്കു​ക

കു​ഴ​ന്പു പ​രു​വ​ത്തി​ലാ​ക്കി​യ​ശേ​ഷം ന​ന്നാ​യി ഇ​ള​ക്കു​ക.

5 – 10 മി​നി​റ്റ് വ​യ്ക്കു​ക.

മു​ക​ളി​ൽ വ​രു​ന്ന തെ​ളി​ഞ്ഞ ലാ​യ​നി അ​ണു​വി​മു​ക്ത​മാ​ക്കാ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

പ്ര​ള​യ​ശേ​ഷം – സാധ്യതകളും മുൻകരുതലുകളും

1. പാ​ന്പു​ക​ടി

ശ​രീ​ര​ത്തി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു വി​ഷം വ്യാ​പി​ക്കു​ന്ന​തു പ​ര​മ​ാവ​ധി ത​ട​യു​ന്ന​തി​നു​ള്ള പ്ര​ഥ​മ​ശു​ശ്രൂ​ഷ​യാ​ണു പ്രാ​ഥ​മി​ക​ല​ക്ഷ്യം.

പാ​ന്പു​ക​ടി​യേ​റ്റെ​ന്നു മ​ന​സി​ലാ​യാ​ൽ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഭ്രാ​ന്ത​രാ​വു​ക​യോ ക​ടി​യേ​റ്റ വ്യ​ക്തി​യെ പേ​ടി​പ്പി​ക്കു​ക​യോ അ​രു​ത്. പേ​ടി​ച്ചാ​ൽ അ​തു​വ​ഴി ര​ക്ത​യോ​ട്ടം കൂ​ടു​ക​യും അ​തു​വ​ഴി വി​ഷം ശ​രീ​ര​ത്തി​ൽ വ​ള​രെ​പ്പെ​ട്ടെ​ന്നു വ്യാ​പി​ക്കു​ന്ന​തി​നു​മി​ട​യാ​വും.

1. ക​ടി​യേ​റ്റ ഭാ​ഗം സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ന​ന്നാ​യി ക​ഴു​കു​ക

2. ക​ടി​യേ​റ്റ വ്യ​ക്തി​യെ നി​ര​പ്പാ​യ പ്ര​ത​ല​ത്തി​ൽ കി​ട​ത്തു​ക

3. മു​റി​വി​നു മു​ക​ളി​ൽ ക​യ​റോ തു​ണി​യോ മു​റു​ക്കി കെ​ട്ട​രു​ത്. ഇ​ത് ര​ക്ത​യോ​ട്ടം ത​ട​സ​പ്പെ​ടു​ത്തി കോ​ശ​ങ്ങ​ൾ ന​ശി​ക്കു​ന്ന​തി​നു കാ​ര​ണ​മാ​വും.

അ​ഥ​വാ മു​റി​വി​നു മു​ക​ളി​ൽ കെ​ട്ട​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ ഒ​രു

വി​ര​ൽ ഇ​ടാ​വു​ന്ന അ​യ​വി​ൽ മാ​ത്രം തു​ണി കെ​ട്ടാ​വു​ന്ന​താ​ണ്.

4. എ​ത്ര​യും വേ​ഗം ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക

2. വൈ​ദ്യു​താ​ഘാ​തം

1. വ്യ​ക്തി​യും വൈ​ദ്യു​തി​യു​മാ​യു​ള്ള ബ​ന്ധം സു​ര​ക്ഷി​ത​മാ​യി വേ​ർ​പെ​ടു​ത്തു​ക

2. ഹൃ​ദ​യ​സ്പ​ന്ദ​ന​വും ശ്വാ​സോ​ച്ഛ്വാ​സ​വും നി​രീ​ക്ഷി​ച്ച് വേ​ഗം ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക.

3. പ​രു​ക്കു​ക​ൾ

1. പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്കു​ക​യും അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ടി​ടി (ടെ​റ്റ​ന​സ്

ടോ​ക്സോ​യ്ഡ് )ഇ​ൻ​ജ​ക്്ഷ​നും എ​ടു​ക്കു​ക

4. ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ൾ – എലിപ്പനി

എ​ലി, ക​ന്നു​കാ​ലി​ക​ൾ, നാ​യ്ക്ക​ൾ എ​ന്നി​വ​യു​ടെ മൂ​ത്രം കൊ​ണ്ടു മ​ലി​ന​മാ​കാ​ൻ സാ​ധ്യ​ത​യു​ള്ള വെ​ള്ള​വു​മാ​യു​ള്ള സ​ന്പ​ർ​ക്ക​മാ​ണ് എ​ലി​പ്പ​നി​ക്കു കാ​ര​ണ​മാ​കു​ന്ന​ത്.  മ​ലി​ന​ജ​ല​വു​മാ​യു​ള്ള സ​ന്പ​ർ​ക്കം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. കൈ​കാ​ലു​ക​ളി​ൽ മു​റി​വു​ക​ളു​ള്ള​വ​ർ മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം വ​രാ​തെ നോ​ക്കു​ക​യോ വ്യ​ക്തി​ഗ​ത സു​ര​ക്ഷാ​മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ക​യോ ചെ​യ്യു​ക. മ​ലി​ന​ജ​ല​ത്തി​ൽ ജോ​ലി ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​രും ദു​രി​താ​ശ്വാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ടേ​ണ്ടി വ​രു​ന്ന​വ​രും എ​ലി​പ്പ​നി​ക്കെ​തി​രേ​യു​ള്ള പ്ര​തി​രോ​ധ ഗു​ളി​ക ഡോ​ക്സി​സൈ​ക്ലി​ൻ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മു​ള്ള അ​ള​വി​ൽ നി​ർ​ബ​ന്ധ​മാ​യും ക​ഴി​ക്കു​ക.

* മലിനജലവുമായി സന്പർക്കത്തിൽ ഏർപ്പെടുന്ന എല്ലാവരും (ഗർഭിണികളും 12 വയസിൽ താഴെയുള്ള കുട്ടികളും ഒഴികെ) നിർബന്ധമായും ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ 200 മില്ലിഗ്രാം കഴിക്കണം. പ്ര​തി​രോ​ധ മ​രു​ന്നി​ന്‍റെ ഒ​റ്റ ഡോ​സ് ഒ​രാ​ഴ്ച മാ​ത്ര​മേ രോ​ഗ​ത്തി​നെ​തി​രേ സു​ര​ക്ഷ ന​ല്കു​ക​യു​ള്ളൂ. അ​തി​നാ​ൽ ​മ​ലി​ന​ജ​ല​വു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തു​ന്ന​വ​ർ തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ലും പ്ര​തി​രോ​ധ മ​രു​ന്നു ക​ഴി​ക്കേ​ണ്ട​താ​ണ്. മലിനജലവുമായി സന്പർക്കം വരുന്ന കാലമത്രയും ആഴ്ചയിൽ 200 മില്ലി ഗ്രാം വീതം ഇതു തുടരണം.

2 മുതൽ 12 വയസുവരെ ഉള്ളവർക്ക് 4mg/kg എന്ന നിരക്കിൽ ആഴ്ചയിലൊരിക്കൽ ഭക്ഷണത്തിനുശേഷം നല്കുക.

* 2 വയസിൽ താഴെയുള്ള കുട്ടികൾക്കു വെറും വയറ്റിൽ അസിത്രോമൈസിൻ 10mg/kg ഒറ്റ ഡോസ് നല്കിയാൽ മതിയാവും.

* ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും amoxicillin 500 മില്ലിഗ്രാം ഗുളിക ദിവസവും 3 നേരം ഭക്ഷണ ത്തിനു ശേഷം 5 ദിവസത്തേക്കു ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക.

വി​വ​ര​ങ്ങ​ൾ – അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ, പൊ​തു​ജ​നാ​രോ​ഗ്യ​വി​ഭാ​ഗം, ആ​രോ​ഗ്യ​വ​കു​പ്പു കാ​ര്യാ​ല​യം, തി​രു​വ​ന​ന്ത​പു​രം. (കേ​ര​ള ഹെ​ൽ​ത്ത് സ​ർ​വീ​സ​സ്)

തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയിലും മടി കൂടാതെ തുറന്ന് പറയുന്ന ബോള്‍ഡ് ആയ നടിയാണ് വരലക്ഷ്മി ശരത്കുമാര്‍. അത്തരത്തില്‍ ഒരു തുറന്നുപറച്ചിലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. താന്‍ വിവാഹത്തില്‍ വിശ്വസിക്കുന്നില്ലെന്നും വിവാഹിതയാകില്ലെന്നുമാണ് താരം പുതിയ ചിത്രമായ ‘കന്നിരാശി’യുടെ പ്രസ് മീറ്റിനിടെ വെളിപ്പെടുത്തിയിരിക്കുന്നത്.

കന്നിരാശി എന്ന ചിത്രം പ്രണയ വിവാഹത്തിന് പ്രധാന്യം കൊടുക്കുന്നതാണ്. സ്‌ക്രിപ്റ്റ് വായിക്കുമ്പോള്‍ തനിക്ക് ചിരിയടക്കാന്‍ കഴിഞ്ഞില്ലെന്നും ഉടന്‍ ചിത്രം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും വരലക്ഷ്മി പറയുന്നു. എന്നാല്‍ റിയല്‍ ലൈഫില്‍ താന്‍ വിവാഹത്തോട് എതിരാണ്, വിവാഹിതയാകില്ലെന്നും പറഞ്ഞു.

വര്‍ഷങ്ങളായി വരലക്ഷ്മിയും നടന്‍ വിശാലും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നും കോളിവുഡ് ഗോസിപ്പുകളിലെ താരങ്ങളായിരുന്നു വിശാലും വരലക്ഷ്മിയും. ഇരുവരും തമ്മിലുള്ള പ്രണയവും അപ്രതീക്ഷിതമായ വേര്‍പിരിയലും വിശാലിന്റെ വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

RECENT POSTS
Copyright © . All rights reserved