Latest News

കണ്ണൂര്‍ തയ്യിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നിന്നും ഇന്നലെ കണ്ടെത്തിയ കുഞ്ഞിനെ കൊന്നതെന്ന് കണ്ടെത്തല്‍. കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

കുട്ടിക്ക് ഒന്നരവയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. മരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നാണ് കണ്ടെത്തല്‍. കുഞ്ഞിനെ കൊന്നതിനുശേഷം കടല്‍ഭിത്തിയില്‍ തള്ളി. അച്ഛനൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ രാവിലെ കാണാനില്ലെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാറക്കെട്ടുകള്‍ക്കിടയില്‍ കുഞ്ഞിന്‍രെ മൃതദേഹം കണ്ടെത്തിയത്.

മലപ്പുറം സ്വദേശി ദുബായില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീണ് മരിച്ചു. തിരൂര്‍ വളവന്നൂര്‍ കടായിക്കല്‍ കോയയുടെ മകന്‍ സബീല്‍ റഹ്മാന്‍ (25)ആണ് മരിച്ചത്. ഒന്നര വര്‍ഷമായി ദുബായില്‍ പ്ലാനിങ് എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്നു.

തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. സിലിക്കോണ്‍ ഒയാസീസിലുള്ള കെട്ടിടത്തിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി വീഴുകയായിരുന്നു. അവിവാഹിതനാണ്.മാതാവ്: സുബൈദ. ഫാസില ഷെറിന്‍, ജംഷീന, ഗയാസ് എന്നിവര്‍ സഹോദരങ്ങളാണ്.

ജമ്മു കാശ്മീര്‍ നയത്തെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ വിസ റദ്ദാക്കിയതായി പരാതി. ഡല്‍ഹി എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ബ്രിട്ടീഷ് എംപിയായ ഡെബ്ബി അബ്രഹാംസ് തന്റെ ഇ വിസ തള്ളിയതായി അറിഞ്ഞത്. കാശ്മീരിലേയ്ക്കുള്ള ഓള്‍ പാര്‍ട്ടി പാര്‍ലമെന്ററി ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണാണ് ഡെബ്ബി. തന്നെ പരിഗണിച്ചത് ക്രിമിനലിനെപ്പോലെയാണ് എന്ന് ഡെബ്ബി ആരോപിച്ചു. ഡീപോര്‍ട്ടീ സെല്ലിലേയ്ക്ക് കൊണ്ടുപോയി. രാവിലെ 8.50നാണ് ഡല്‍ഹിയിലെത്തിയത്. അപ്പോളാണ് കഴിഞ്ഞ ഒക്ടോബറില്‍ അുവദിച്ച ഇ വിസ റദ്ദാക്കിയതായി അറിയുന്നത്. 2020 ഒക്ടോബര്‍ വരെ വാലിഡിറ്റിയുണ്ട് ഇ വിസയ്ക്ക്.

ഇമ്മിഗ്രേഷന്‍ ഉദ്യോഗസ്ഥരെ ഇ വിസ അടക്കമുള്ള രേഖകള്‍ കാണിച്ചു. എന്റെ വിസ തള്ളിയതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. എന്റെ പാസ്‌പോര്‍ട്ട് കൊണ്ടുപോയി 10 മിനുട്ടിന് ശേഷമാണ് തിരിച്ചുവന്നത്. പിന്നെ വളരെ മോശം പെരുമാറ്റമായിരുന്നു. കൂടെ വരാന്‍ പറഞ്ഞ് ആക്രോശിച്ചു. ഇത്തരത്തില്‍ സംസാരിക്കരുത് എന്ന് ഞാന്‍ പറഞ്ഞു. അയാള്‍ എന്നെ ഡീപോര്‍ട്ടീ സെല്ലിലേയ്ക്കാണ് കൊണ്ടുപോയത്. ഇരിക്കാൻപോലും സമ്മതിച്ചില്ല, ബന്ധുവിനെ വിളിച്ചു. അദ്ദേഹം ബ്രിട്ടീഷ് ഹൈകമ്മീഷനെ വിവരമറിയിച്ചു. വിസ ഓണ്‍ അറൈവലിനെക്കുറിച്ച് ഇമ്മിഗ്രേഷന്‍ അധികൃതരോട് ചോദിച്ചപ്പോള്‍ മറുപടിയൊന്നും കിട്ടിയില്ല. ഞാനിപ്പോള്‍ ഡീപോര്‍ട്ടേഷന് കാത്തിരിക്കുകയാണ്. ഇന്ത്യ ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ തീരുമാനം മാറ്റാന്‍ തയ്യാറല്ലാത്തിടത്തോളം. എന്നെ ഒരു ക്രിമിനലിനെപ്പോലെയാണ് ഇവര്‍ കാണുന്നത്.

കാശ്മീര്‍ വിഷയം കൈകാര്യം ചെയ്തിരുന്ന ബ്രിട്ടീഷ് പാര്‍ലമെന്റ് ഗ്രൂപ്പിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ ഡെബ്ബി അബ്രഹാംസ് യുകെയിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇന്ത്യയുടെ കാശ്മീര്‍ തീരുമാനത്തെ ഡെബ്ബി അബ്രാംസ് സോഷ്യല്‍മീഡിയയില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാർച്ച മൂന്നിന് നടപ്പാക്കുമെന്ന് പുതിയ മരണ വാറണ്ട്. തിഹാർ ജയിൽ അധികൃതര്‍, നിർഭയയുടെ മാതാവ് എന്നിവരുടെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് പുതിയ മരണ വാറണ്ട് പുറത്തിറക്കിയത്. മാർച്ച് മൂന്നിന് രാവിലെ ആറുമണിക്ക് വധശിക്ഷ നടപ്പാക്കണമെന്നാണ് പുതിയ മരണ വാറണ്ടിൽ പറയുന്നത്.

മരണ വാറണ്ട് പുറപ്പെടുവിച്ച കോടതിയുടെ നടപടിയിൽ സന്തോഷമുണ്ടെന്ന് നടപികൾക്ക് പിന്നാലെ നിർഭയയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, പ്രതികളില്‍ ഒരാളായ പവൻകുമാറിർ ഇതുവരെ ദയാഹർജി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നതാണ് ശിക്ഷ നടപ്പാക്കുന്നതിന് മുന്നിലുള്ള മറ്റൊരു പ്രതിസന്ധി. നിയമനടപടികൾ പൂർത്തിയാക്കാൻ നേരത്തെ ഡൽഹി ഹൈക്കോടതി പ്രതികൾക്ക് ഏഴ് ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിൽ പവൻകുമാറിന്റെ നിലപാട് കോടതി കേൾക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി പവൻകുമാർ അഭിഭാഷകനെ നിയോഗിച്ചിരുന്നില്ല. ഇതോടെയാണ് പ്രതിയുടെ ഭാഗം കേൾക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്ന് കോടതി നിലപാടെടുത്തത്. അവസാനം വരെ പ്രതികൾക്ക് നിയമസഹായത്തിന് അവകാശമുണ്ടെന്നായിരുന്നു ഇതിന് കോടതി നൽകിയ വിശദീകരണം. പവൻകുമാറിന് നിയമ സഹായത്തിനായി ഡൽഹി ലീഗൽ സർവീസ് അതോറിറ്റിയിലെ അഡ്വ. രവി ഖാസിയെ അഭിഭാഷകനായി കോടതി നിയമിക്കുകയും ചെയ്തിരുന്നു.

കടപ്പാട്; ദി ഗാർഡിയൻ

ഹ്യൂമന്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കുന്ന ആദ്യ അമേരിക്കന്‍ സംസ്ഥാനമായി മാറിയിരിക്കുകയാണ് വാഷിംഗ്‌ടണ്‍. യു.കെയിലും ഹരിത ശ്മശാനങ്ങൾക്കായുള്ള മുറവിളി പല കോണുകളില്‍നിന്നും ഉയര്‍ന്നു കഴിഞ്ഞു. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് ഭദ്രമായി അടയ്ക്കും. 4 മുതല്‍ 6 ആഴ്ചക്കുള്ളില്‍ മൃതശരീരം വിഘടിച്ച് വളമാകും. ഈ വളം മണ്ണില്‍ ചേര്‍ത്ത് അതില്‍ ഇഷ്ടാനുസരണം മരമോ, ചെടികളോ ഒക്കെ വളര്‍ത്താം. നാച്വറല്‍ ഓര്‍ഗാനിക് റിഡക്ഷനാണ് സംഭവിക്കുന്നത്. അതായത്, മൈക്രോബുകള്‍ ഉപയോഗിച്ച് എല്ലുകളും തൊലികളും എല്ലാം വേര്‍തിരിക്കുകയാണ് ചെയ്യുന്നത്. അങ്ങിനെ ലഭിയ്ക്കുന്ന മനുഷ്യ ശരീര മിശ്രത വളം പാരിസ്ഥിതികമായി ഏറെ മെച്ചമാണെന്നാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ് അനുകൂലികള്‍ പറയുന്നത്.

എല്ലുകളും പല്ലുകളും വരെ കമ്പോസ്റ്റായി പരിവർത്തനം ചെയ്യും. കൃതൃമമായി ശരീരത്തില്‍ എന്തെങ്കിലും വച്ച് പിടിപിച്ചിട്ടുണ്ടെങ്കില്‍ അത് വേര്‍തിരിച്ചെടുത്ത് പുനുരുപയോഗിക്കുകയും ചെയ്യാം. കുറഞ്ഞ അളവില്‍ കോളിഫോം ബാക്ടീരിയയും അതില്‍ അടങ്ങിയിട്ടുണ്ടാകും. മൃതശരീരം മറവ് ചെയ്യുന്നതിലൂടെയും ദഹിപ്പിക്കുന്നതിലൂടെയും കാര്യമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. ശരാശരി ഒരു മൃതശരീരം ദഹിപ്പിക്കുമ്പോള്‍ 40 പൗണ്ട് കാര്‍ബണ്‍ ഉത്പാദിപ്പിക്കുന്നു. ദഹിപ്പിക്കുവാന്‍ 30 ഗ്യാലന്‍ ഇന്ധനവും ആവശ്യമാണ്. അതിനെ മറികടക്കാനുള്ള നൂതന മാര്‍ഗ്ഗംകൂടെയാണ് ഹ്യൂമന്‍ കമ്പോസ്റ്റിംഗ്.

സ്വീഡനില്‍ ഇത് നിയമപ്രകാരം അംഗീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ അമേരിക്കയും സ്വീഡന്റെ പാതയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. ആദ്യഘട്ടമെന്നോണം ‘ഹ്യൂമണ്‍ കമ്പോസ്റ്റിംഗ്’ വാഷിംഗ്ടണ്ണില്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞു. അതേസമയം, എന്നാല്‍ മൃതദേഹത്തോട് അനാദരവ് പുലര്‍ത്തുന്ന രീതിയാണിതെന്ന് കാണിച്ച് നിരവധി പേര്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുമുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനിക്ക് നൽകരുതെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ സമർപ്പിച്ച റിട്ട് ഹർജി തള്ളിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ ഹർജി നൽകിയത്.

വിമാനത്താവളത്തിന്റെ നടത്തിപ്പ് ലഭിക്കാൻ സർക്കാര്‍ തുടർച്ചയായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ ഹർജി. സ്യൂട്ട് ഹർജി നൽകാതെ റിട്ട് ഹർജി നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളിയത്. എന്നാൽ ഹൈക്കോടതിയുടെ വിധി തെറ്റാണെന്ന് സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ വിമാനത്താവളത്തിന്റെ നടത്തിപ്പിനായി ടെണ്ടറിൽ ഒന്നാമതെത്തിയ അദാനി മുന്നോട്ട് വെച്ച തുക നൽകാമെന്ന് സംസ്ഥാനം കേന്ദ്ര സർക്കാറിനെ അറിയിച്ചിരുന്നു. ഹർജി ഹൈക്കോടതി തളളിയതിന് പിന്നാലെയാണ് ടെണ്ടർ തുക കൂട്ടാമെന്ന നിർദ്ദേശവുമായി സർക്കാർ കേന്ദ്രത്തിന് മുന്നിലെത്തിയത്. ഒരു യാത്രക്കാരന് വേണ്ടി 168 രൂപ എയർപോർട്ട് അതോറിറ്റിക്ക് നൽകാമെന്നായിരുന്നു അദാനിയുടെ വാഗ്ദാനം. സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുത്ത കെഎസ്ഐഡിസി മുന്നോട്ട് വെച്ചത് 135 രൂപ. എന്നാൽ അദാനിയുടെ ടെണ്ടർ തുക നൽകാൻ തയ്യാറാണെന്നായിരുന്നു സർക്കാർ മുന്നോട്ട് വച്ച പുതിയ വാഗ്ദാനം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്ര സർക്കാറിന്റേതാണ്.

കന്നഡ പിന്നണി ഗായിക സുശ്മിത (26)യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെ ബെം​ഗളൂരു അന്നപൂർണേശ്വരി നഗറിലെ വീട്ടിനുള്ളിലാണ് സുശ്മിതയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് സുശ്മിത ജീവനൊടുക്കിതെന്ന് ബന്ധുക്കൾ ആരോപിച്ചു.

മരിക്കുന്നതിന് മുമ്പ് താൻ ജീവനൊടുക്കാൻ പോവുകയാണെന്ന് കാണിച്ച് അമ്മയ്ക്ക് സുശ്മിത വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വർഷം മുൻപാണ് ചലച്ചിത്രമേഖലയിൽ സജീവമായത്. ഹാലു, ശ്രീസമന്യ തുടങ്ങിയ ചിത്രങ്ങളിൽ സുശ്മിത ​ഗാനമാലപിച്ചിട്ടുണ്ട്.

ശരത് കുമാർ ആണ് ഭർത്താവ്. സുശ്മിതയുടെ മരണ വാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ചലച്ചിത്രലോകം. സംഭവത്തിൽ അന്നപൂർണ്ണേശ്വരി നഗർ പൊലീസ് കേസ് രജിസ്റ്റ‍ർ ചെയ്തു.

പത്തനംതിട്ട∙ കേന്ദ്രസർക്കാർ കർശനനിലപാടെടുത്തതോടെ സംസ്ഥാനത്തെ ഭൂമി ഉടമകളെല്ലാം വസ്തുവിന്റെ വിവരങ്ങൾ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് സംസ്ഥാന സർക്കാരും ഉത്തരവിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതിയുടെ ഭാഗമാണ് എല്ലാ സംസ്ഥാനങ്ങളോടും ഇത് നിർദേശിച്ചതെങ്കിലും ബെനാമി ഇടപാടിൽ ഭൂമി വാങ്ങിക്കൂട്ടുന്നവർക്കു കൂച്ചുവിലങ്ങിടാൻ കൂടിയാണ് ഇൗ നടപടി കേന്ദ്രം കർശനമായി നടപ്പാക്കുന്നത്.

ഇത് എല്ലാ സംസ്ഥാനങ്ങളും നടപ്പാക്കുന്നതോടെ രാജ്യത്ത് എവിടെ ഭൂമി വാങ്ങിയാലും ഒരാളുടെ ഉടമസ്ഥതയിൽ രാജ്യത്തു മറ്റെവിടെയൊക്കെ ഭൂമി വാങ്ങിയിട്ടുണ്ടെന്നു മനസിലാകും. കേരളത്തെ കൂടാതെ കർണാടകവും മഹാരാഷ്ട്രയും ഉൾപ്പെടെ 15 സംസ്ഥാനങ്ങൾ ഇതുപോലെ നടപടിക്രമങ്ങൾക്കു തുടക്കമിട്ടുകഴിഞ്ഞു.

നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി)യുടെ സഹായമാണ് സംസ്ഥാന സർക്കാർ തേടുന്നത്. സംസ്ഥാനത്തെ എല്ലാ പൗരൻമാരിലേക്കും ആധാർ അധിഷ്ഠിത ഏകീകൃത തണ്ടപ്പേർ നടപ്പാക്കുന്നതിനു പ്രത്യേക സോഫ്റ്റ്‌വെയറും തയാറായിട്ടുണ്ട്. നിലവിൽ അതത് വില്ലേജ് ഓഫിസിലുകളിൽ മാത്രമാണ് ഭൂമി സംബന്ധിച്ച രേഖകളുള്ളു. മറ്റേതു സ്ഥലത്ത് വാങ്ങിയാലും മറ്റെവിടെയെങ്കിലും ഭൂമിയുണ്ടോയെന്ന കാര്യം വില്ലേജ് ഓഫിസർമാർക്ക് അറിയാൻ കഴിയുമായിരുന്നില്ല.

രാജ്യത്തെ എവിടെ ഭൂമി വാങ്ങിയാലും വാങ്ങുന്നയാൾക്ക് എത്ര ഭൂമി മറ്റിടങ്ങളിലുണ്ടെന്ന് അപ്പോൾ തന്നെ ഏതു വില്ലേജ് ഓഫിസിലും സബ് റജിസ്ട്രാർ ഓഫിസിലും അറിയാൻ കഴിയും. ഓരോ പൗരന്റെയും പേരിൽ എത്ര ഭൂമിയുണ്ടെന്നു കൃത്യമായി അറിയുന്നതോടെ സർക്കാർ പുറമ്പോക്കും മിച്ചഭൂമിയുമൊക്കെ തിരിച്ചറിയാനും കഴിയും. സർക്കാരിന് ഇതു മറ്റു വികസന പദ്ധതികൾ ആലോചിക്കുന്നതിനും ഗുണപ്രദമാകുമെന്നും കണക്കുകൂട്ടുന്നു.

2018ലാണ് കേന്ദ്രസർക്കാരിന്റെ നിർദേശം ചീഫ് സെക്രട്ടറിക്കും റജിസ്ട്രേഷൻ വകുപ്പ് മേധാവിക്കും ലാൻഡ് റവന്യു കമ്മീഷണർക്കും ലഭിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ തുടർ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. കേന്ദ്രത്തിന്റെ കത്തുകൾ തുടരെ വന്നതോടെ ഇതുസംബന്ധിച്ച് നിർദേശങ്ങൾ തയാറാക്കി ലാൻഡ് റവന്യു കമ്മീഷണർ റവന്യു വകുപ്പിന് 2019ൽ നൽകിയിരുന്നു, വിശദമായ ചർച്ചകൾക്കുശേഷം കഴിഞ്ഞദിവസം റവന്യുസെക്രട്ടറിയുടെ ഉത്തരവിറങ്ങി.

ഷാഹീൻബാഗ് വിഷയത്തിൽ ഒരു പരിഹാരം കാണാൻ വേണ്ടി സുപ്രീം കോടതി നിയോഗിച്ചിരിക്കുന്നത് ഒരു മൂന്നംഗ സംഘത്തെയാണ്. സീനിയർ അഭിഭാഷകരായ സഞ്ജയ് ഹെഗ്‌ഡെ, സാധനാ രാമചന്ദ്രൻ, മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മുമ്പ് ദേശീയ ന്യൂനപക്ഷകമ്മീഷന്റെ തലവനുമായിരുന്ന വജാഹത്ത് ഹബീബുള്ള തുടങ്ങിയവരാണ് ഈ പ്രശ്നം ‘പറഞ്ഞു’ തീർക്കാൻ കോടതി നിയോഗിച്ചിരിക്കുന്നു മധ്യസ്ഥർ. ഇവരാണ് സർക്കാരിനും പ്രതിഷേധക്കാർക്കുമിടയിൽ ആഴ്ചകളായി നിലനിൽക്കുന്ന ഷാഹീൻബാഗിലെ പ്രശ്നം പരിഹരിക്കാൻ ചുമതലപ്പെട്ടിരിക്കുന്നവർ.

തെക്കൻ ഡൽഹിയെയും നോയിഡയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ ജി ഡി ബിർള മാർഗ് ഉപരോധിച്ച് അവിടെ റോഡിൽ പന്തലിട്ടുകൊണ്ടാണ് ഷാഹീൻ ബാഗിൽ നൂറുകണക്കിന് സ്ത്രീകൾ രാപകൽ സമരം ചെയ്യുന്നത്. അവരോട് കാര്യങ്ങൾ ചർച്ചചെയ്യാനും, അവർക്ക് പറയാനുള്ള പരാതികളും പരിഭവങ്ങളും ക്ഷമയോടെ കേട്ടിരുന്ന്, അവർക്കും സർക്കാരിനും ഇടയിൽ നിലനിൽക്കുന്ന ഇപ്പോഴത്തെ കലുഷിതമായ സാഹചര്യം ഒഴിവാക്കാനുമാണ് കോടതി ഇവരെ നിയോഗിച്ചിരിക്കുന്നത്. തുടർച്ചയായ രണ്ടു മാസത്തോളമായി ഈ വഴിക്കുള്ള ഗതാഗതം തടഞ്ഞു കൊണ്ട് നടക്കുന്ന സമരത്തിൽ കോടതി ഒടുവിൽ ഇടപെട്ടു നടപടി സ്വീകരിക്കുകയായിരുന്നു. സമരക്കാരെ ഒഴിപ്പിക്കണം എന്ന കേന്ദ്ര സർക്കാർ നിലപാട് നിരസിച്ചുകൊണ്ടാണ്, പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാൻ വേണ്ട ചർച്ചകൾ ചെയ്യാൻ വേണ്ടി മൂന്നംഗ മധ്യസ്ഥ സംഘത്തെ നിയോഗിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവുണ്ടായത്.

അഡ്വ. സഞ്ജയ് ഹെഗ്‌ഡെ

ഈ പേര് ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ഏതാനും മാസങ്ങൾക്കു മുമ്പ് ട്വിറ്ററുമായി നടന്ന ഒരു തർക്കത്തിന്റെ പേരിൽ അദ്ദേഹം മാധ്യമങ്ങളുടെ ഒന്നാം പേജിൽ തന്നെ ഇടം പിടിച്ചിരുന്നു. സുപ്രീം കോടതിയിലെ സീനിയർ അഭിഭാഷകനാണ് സഞ്ജയ് ഹെഗ്‌ഡെ. ഹിറ്റ്ലർക്കെതിരെ ഓഗസ്റ്റ് ലാൻഡ്‌മെസ്സർ എന്ന സൈനികൻ ഒറ്റയ്ക്ക് നടത്തിയ പ്രതിഷേധത്തിന്റെ അതിപ്രസിദ്ധമായ ചരിത്രചിത്രം തന്റെ പ്രൊഫൈലിന്റെ കവറാക്കി എന്ന പേരിലാണ്, മീഡിയാ പോളിസിക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന കാരണം കാട്ടിക്കൊണ്ട് ഹെഗ്‌ഡെയുടെ അക്കൗണ്ട് റദ്ദാക്കപ്പെടുന്നത്. ആദ്യതവണ റദ്ദാക്കപ്പെട്ടതിനു ശേഷം പ്രതിഷേധങ്ങളെത്തുടർന്ന് ട്വിറ്റര്‍ ഹാൻഡിൽ പുനഃസ്ഥാപിക്കപ്പെട്ടു. അടുത്തനിമിഷം ഹെഗ്‌ഡെ വീണ്ടും അതേ ചിത്രം കവറാക്കി . എന്നാൽ, ഹെഗ്‌ഡെ വീണ്ടും കവർ ചിത്രമായി അതേ ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് പിന്നാലെ ട്വിറ്റർ അദ്ദേഹത്തിന്റെ ഹാൻഡിൽ വീണ്ടും സസ്‌പെൻഡ് ചെയ്തു. ഹെഗ്‌ഡെ അപ്‌ലോഡ് ചെയ്ത ചിത്രം ‘വെറുപ്പ് പ്രചരിപ്പിക്കുന്ന ഒന്നാണെന്ന് ട്വിറ്ററും അല്ലെന്ന് ഹെഗ്‌ഡെ അടക്കമുള്ളവരും അന്ന് പറഞ്ഞിരുന്നു.കശ്മീർ ഹേബിയസ് കോർപ്പസ്, ആരേ കോളനി മരം വെട്ട് തുടങ്ങിയ പല സെൻസിറ്റീവ് കേസുകളിലും വക്കാലത്തേറ്റെടുത്തിട്ടുള്ള ഹെഗ്‌ഡെ കേന്ദ്രസർക്കാരിനെതിരെയുള്ള തന്റെ നിലപാടുകൊണ്ട് ശ്രദ്ധേയനായ ഒരു നിയമജ്ഞനാണ്. മുംബൈ സർവകലാശാലയിൽ നിന്ന് എൽഎൽഎം എടുത്തിട്ടുള്ള അദ്ദേഹം സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകനാണ്.

അഡ്വ.സാധന രാമചന്ദ്രൻ

അഡ്വ.സാധന രാമചന്ദ്രൻ സുപ്രീം കോടതിയിലെ ഒരു മുതിർന്ന അഭിഭാഷകയാണ്. മുമ്പ് ദില്ലി ഹൈക്കോടതി റെസൊല്യൂഷന്റെ ആർബിട്രേഷൻ വിഭാഗത്തിന്റെ അധ്യക്ഷയായി പ്രവർത്തിച്ച പരിചയവും അവർക്കുണ്ട്. അതായത് മുമ്പും മാധ്യസ്ഥ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് വേണ്ടത്ര പരിചയമുള്ള വ്യക്തിയാണ് അവർ എന്നർത്ഥം.

വജാഹത്ത് ഹബീബുള്ള

ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ മുൻ ചെയർമാൻ ആയിരുന്ന വജാഹത്ത് ഹബീബുള്ള 1968 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുമ്പ് അദ്ദേഹം ഇന്ത്യയുടെ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. ഓഗസ്റ്റ് 2005 -ലാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. സെന്റ് സ്റ്റീഫൻസിലും ദില്ലി സർവകലാശാലയുടെ ചരിത്രത്തിൽ ഉന്നത പഠനം കഴിഞ്ഞ ശേഷമാണ് അദ്ദേഹം സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നത്. നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള ഒരു എഴുത്തുകാരൻ കൂടിയാണ് വജാഹത് ഹബീബുള്ള ഐഎഎസ്.

ബെംഗളൂരു ∙ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായിരിക്കെ കൊലപാതകക്കേസിൽ അറസ്റ്റിൽ; 14 വർഷം ജയിൽവാസം. ഇപ്പോഴിതാ, പാതിവഴിയിൽ നിലച്ച പഠനം പൂർത്തിയാക്കി ഡോക്ടർ. സിനിമയെ വെല്ലുന്ന ജീവിതം കലബുറഗി അഫ്സൽപുര സ്വദേശി സുഭാഷ് പാട്ടീലി (40) ന്റേത്.

രണ്ടായിരത്തിൽ അറസ്റ്റിലായ സുഭാഷിന് 2002ലാണു കോടതി ജീവപര്യന്തം തടവു വിധിച്ചത്. പിന്നാലെ ജയിലിലെ ഒപി വിഭാഗത്തിൽ സേവനമാരംഭിച്ചു. നല്ലനടപ്പിനെ തുടർന്ന് 2016ലെ സ്വാതന്ത്ര്യദിനത്തിൽ മോചനം. ‘‘കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാകാൻ. ആശ കൈവിടാതെ പഠനം തുടർന്നു. കഴിഞ്ഞ വർഷം കോഴ്സ് പൂർത്തിയാക്കി. ഒരു വർഷ ഇന്റേൺഷിപ്പ് ഈ മാസമാദ്യം പൂർത്തിയാക്കിയതോടെ സ്വപ്നം സഫലമായി,’’ സുഭാഷ് പറയുന്നു.

RECENT POSTS
Copyright © . All rights reserved