കൊറോണ വൈറസ് ബാധ ലോകം മുഴുവന്‍ പടരുന്നതിനിടെ ഏറ്റവും അധികം തിരിച്ചടി നേരിട്ടിരിക്കുന്ന സ്ഥാപനങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്. ഐപിഎല്‍ ഏതുവിധേനയും നടത്തിയാല്‍ തന്നെ ഇനി ഉദ്ദേശം 1500 കോടി രൂപയാണ് ബിസിസിഐയ്ക്ക് നഷ്ടപ്പെടുക. ഐപിഎല്‍ ഉപേക്ഷിച്ചാല്‍ നഷ്ടം 10000 കോടി രൂപയായി ഉയരും.
മറ്റൊരു കലണ്ടര്‍ തിയതിയിലേക്ക് ഐപിഎല്‍ പുനര്‍നിശ്ചയിച്ചാല്‍ സ്പോണ്‍സര്‍ഷിപ്പ് ഇനത്തില്‍ 1,200 കോടിയോളം രൂപയാണ് ഒറ്റയടിക്ക് നഷ്ടമാകുക. അടച്ച സ്റ്റേഡിയത്തിലാണ് ഐപിഎല്‍ നടത്തുന്നതെങ്കില്‍ കരാറില്‍ നിന്നും പിന്മാറുമെന്ന് വിവോ, ആമസോണ്‍, ഫോണ്‍പേ തുടങ്ങിയ കമ്പനികള്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. നഷ്ടം സഹിച്ചായാലും ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചാണ് ബിസിസിഐയുടെ ഇപ്പോഴത്തെ ചിന്ത
നിലവില്‍ ഏപ്രില്‍ 15 -നാണ് ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുന്നത്. പക്ഷെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15 -ന് കളി നടക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇതോടെ ജൂലൈ – സെപ്തംബര്‍ മാസം ഐപിഎല്‍ നടത്തുന്നതിനെ കുറിച്ചു ബിസിസിഐ ഭാരവാഹികള്‍ ചര്‍ച്ച തുടങ്ങിക്കഴിഞ്ഞു.
മറ്റൊരു തിയതിയിലേക്ക് മത്സരം വീണ്ടും നീട്ടുകയാണെങ്കില്‍ മത്സരക്രമം ബോര്‍ഡ് കാര്യമായി വെട്ടിച്ചുരുക്കും. നേരത്തെ, 2009 ഐപിഎല്‍ സീസണ്‍ അഞ്ചാഴ്ച്ച കൊണ്ടാണ് ബിസിസിഐ പൂര്‍ത്തിയാക്കിയത്. അന്ന് ദക്ഷിണാഫ്രിക്കയായിരുന്നു വേദി. സമാനമായ മത്സരക്രമമായിരിക്കും ഈ വര്‍ഷവും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കൈക്കൊള്ളുക.
രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീച് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഫഹദും സൗബിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് വീഡിയോയില്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനേയാണ് വീഡിയോയില്‍ കാണാനാവുക.
ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമര ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.
View this post on Instagram
On a lighter note 🌚 #trance #bts #malayalam #movie #funonset #anwarrasheed😊#amalneerad
സിനിമയില്‍ നായികയാക്കാമെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിനായി നിര്‍ബന്ധിച്ചുവെന്ന് ടിക് ടോക് താരം. തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള ഇലാക്കിയ എന്ന പെണ്‍കുട്ടിയാണ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ചില സംവിധായകര്‍ തന്നെ കബളിപ്പിച്ചുവെന്നാണ് ഇലാക്കിയ പറയുന്നത്.
”സിനിമയിലെ കാസ്റ്റിക് കൗച്ച് യാഥാര്‍ഥ്യമാണ്. വഴങ്ങിക്കൊടുക്കാന്‍ തയ്യാറുള്ളവരെ അവര്‍ നായികമാരാക്കും. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് ഞാന്‍ മുന്നറയിപ്പ് നല്‍കുന്നു”- ഇലാക്കിയ പറഞ്ഞു.
യോഗി ബാബു നായകനായ സോംബി എന്ന ചിത്രത്തില്‍ ഒരു ചെറിയ കഥാപാത്രത്തെ ഇലാക്കിയ അവതരിപ്പിച്ചിട്ടുണ്ട്.
കോവിഡ്- 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബിഗ് ബോസ് റിയാലിറ്റി ഷോ അവസാനിപ്പിക്കുന്നു എന്ന വാർത്തകളാണ് രണ്ടു ദിവസമായി സമൂഹമാധ്യമങ്ങളിൽ വന്നു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ, ബിഗ് ബോസ് താരങ്ങളുടെ എയർപോർട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ഷോ അവസാനിച്ചതിനു പിന്നാലെ താരങ്ങൾ വീട്ടിലേക്ക് മടങ്ങി എന്നാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ ചാനൽ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിതീകരണം നൽകിയിട്ടില്ല.
ആര്യ, ഫുക്രു, എലീന എന്നിവരുടെ എയർപോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാര്യത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനത്തിൽ എത്തി രണ്ട് ദിവസത്തിനകം ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുമെന്നും ബിഗ് ബോസ് അണിയറപ്രവർത്തകർ ഇന്നലെ പറഞ്ഞിരുന്നു. “ബിഗ് ബോസ് സീസൺ 2 അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള വാർത്ത ഏറെക്കുറെ ശരിയാണ്. അതേക്കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം അന്തിമ തീരുമാനമെടുക്കും. കോവിഡ്-19 ന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ആലോചന നടക്കുന്നത്. ഷോയുടെ ഭാഗമായി ചെന്നെെയിലെ സെറ്റിൽ മൂന്നൂറോളം പേർ ജോലി ചെയ്യുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഇത്രയേറെ പേർ ഒന്നിച്ചു ജോലി ചെയ്യുന്നതിനു നിയന്ത്രണമുണ്ട്.”
നേരത്തെ കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ സുരക്ഷയെക്കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് നിർമാതാക്കളായ എൻഡമോൾ ഷൈൻ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജിലൂടെ അറിയിച്ചിരുന്നു. എന്തായാലും ഇന്നത്തെ എപ്പിസോഡ് കൊണ്ടു ഇക്കാര്യത്തിൽ ഒരു സ്ഥിതീകരണം ഉണ്ടാവുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
മലയാളികൾ വേറെ ലെവലാണ്, ഏതു ദുരന്തമുഖത്തും ചിരിയുടെയും തമാശകളുടെയും നറുചിരാതുകൾ കെടാതെ കാക്കുന്നവർ. ലോകം മുഴുവൻ കൊറോണ ഭീതിയിൽ മുങ്ങുമ്പോഴും മലയാളികൾക്കുള്ളിലെ ഹാസ്യത്തിന് ഒട്ടും കുറവുമില്ല. സർക്കാർ മുന്നോട്ടുവയ്ക്കുന്ന ജാഗ്രതാനിർദേശങ്ങൾ പാലിച്ചും സാമൂഹികജീവിതത്തിന് അവധി നൽകി വീടുകളിലേക്ക് ഒതുങ്ങി ജീവിക്കുമ്പോഴും സഹജീവികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളാൽ സജീവമാണ് സമൂഹമാധ്യമങ്ങൾ.

മലയാള സിനിമാപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച കഥാപാത്രങ്ങളാണ് ‘മീശമാധവൻ’ എന്ന ചിത്രത്തിലെ ഭഗീരഥൻ പിള്ളയും സരസവും ത്രിവിക്രമനും. ഇരുവരെയും കേന്ദ്രകഥാപാത്രമാക്കി കൊണ്ടുള്ള ഒരു ട്രോളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരിപടർത്തുന്നത്. ഭഗീരഥൻ പിള്ളക്ക് കൊറോണ, ഐസലേഷനിൽ കഴിയുന്ന പിള്ളേച്ചന്റെ റൂട്ട് മാപ്പ് ചേക്ക് വാർത്ത എന്ന പത്രത്തിൽ പ്രസിദ്ധീകരിക്കുന്നു- ഇതാണ് ട്രോളിന്റെ സാരാംശം. എത്ര പ്രതിസന്ധികൾ വന്നാലും തളരരുത്, സന്തോഷത്തിനുള്ള വഴികൾ നാം തന്നെ കണ്ടെത്തണമെന്നാണ് ട്രോളന്മാരുടെ ലക്ഷ്യം.
കഴിഞ്ഞ ദിവസം നടൻ അജു വർഗീസ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു ട്രോളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രോൾ രൂപേനെയാണ് കൊറോണയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ അജു പങ്കുവയ്ക്കുന്നത്. നേരിട്ടുള്ള സ്പർശം ഒഴിവാക്കൂ എന്നാണ് പോസ്റ്റിന്റെ ഉള്ളടക്കം. ‘ഇൻ ഹരിഹർനഗർ’ എന്ന ചിത്രത്തിലെ സിദ്ദിഖിന്റെ ഒരു രംഗവും ജഗതി ശ്രീകുമാറിന്റെ സിനിമയിലെ സീനുകളും ചിത്രത്തിൽ കാണാം. വേറെ ലെവൽ ബോധവത്കരണമായി പോയെന്നാണ് ആരാധകരുടെ കമന്റ്. ‘ജഗതി ചേട്ടൻ മുന്നേ എല്ലാം മനസ്സിലാക്കിയാണല്ലോ ചെയ്തത്’ എന്നാണ് ഒരു രസികന്റെ കമന്റ്.
ഭരണഘടനയുടെ 21-ാം വകുപ്പനുസരിച്ചുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യന്‍ പൗരന് മാത്രമല്ല, രാജ്യത്തുള്ള വിദേശിക്കും ബാധകമാണെന്ന് കല്‍ക്കത്തജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും നിയന്ത്രണമില്ലാത്ത അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയിലുള്ള മൗലികാവകാശങ്ങള്‍ ഇന്ത്യക്കാരനുമാത്രമല്ല, ഇവിടെ കഴിയുന്ന കാലത്തോളം വിദേശിക്കും ഉളളതാണ്.’ വിധിന്യായത്തില്‍ പറഞ്ഞു. സ്വാഭാവിക നീതിയുടെ അടിസ്ഥാനം തന്നെ ഈ കേസില്‍ ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും കോടതി പറഞ്ഞു
ജാദവ്പൂര്‍ സര്‍വകലാശാലയില്‍ പഠിക്കുന്ന പൊളീഷ് വിദ്യാര്‍ത്ഥിയായ കമില്‍ സൈഡ്‌സെന്കിയെയാണ് പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ പങ്കെുത്തതിന് രാജ്യം വിട്ടുപോകാന്‍ ആവശ്യപ്പെട്ടത്. മാര്‍ച്ച 9 ന്കം രാജ്യം വിട്ടുപോകാന്‍ ഫോറിനേഴ്‌സ് റീജിയണല്‍ റജിസ്‌ട്രേഷന്‍ ഓഫിസാണ് നോട്ടീസ് നല്‍കിയത്. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി എന്നു പറഞ്ഞായിരുന്നു നോട്ടീസ്. മാര്‍ച്ച് ആറിന് കോടതി നോട്ടിസ് സ്‌റ്റേ ചെയ്യുകയായിരുന്നു
സ്റ്റുഡന്റ് വിസയില്‍ വന്ന വിദ്യാര്‍ത്ഥിക്ക് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള മൗലികാവകാശങ്ങള്‍ ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.എന്നാല്‍ വിവിധ വിഷയങ്ങളിലുള്ള വിദ്യാര്‍ത്ഥിയുടെ ധാരണ കാണിക്കുന്നത് അദ്ദേഹത്തിന് ഇത്തരം വിഷയങ്ങളില്‍ അഭിപ്രായം ഉണ്ടാകാമെന്നാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയെ കുറിച്ചും ഇന്ത്യയിലെ വിവിധ ഭാഷകളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ പ്രവര്‍ത്തനം എന്നത് മൗലികാവകാശം ഉറപ്പുനല്‍കുന്ന 21–ാം വകുപ്പില്‍നിന്നുണ്ടാകുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തോടൊപ്പം വരുന്നതാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാഗമായാല്‍ മാത്രമെ അത് തടയാന്‍ കഴിയു. ഏത് വിഭാഗത്തില്‍പ്പെട്ട ആളുകളുമായും ഇടപഴകി സ്വന്തം അഭിപ്രായം പറയാന്‍ കഴിയുന്നത് ഭരണഘടനയുടെ 21-ാം വകുപ്പ് ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ ഭാഗമായി ഉള്ളതാണെന്നും കോടതി വ്യക്തമാക്കി.
ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും ഇന്ത്യന്‍ ഭരണഘടനയുടെ മാത്രം ഭാഗമല്ലെന്നും സംസ്‌കൃത സമൂഹം അംഗീകരിച്ച വിശാല മനുഷ്യാവകാശത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു
ഒഴുക്കില്‍പെട്ട മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. 40കാരിയായ സുജയാണ് മരിച്ചത്. ജലക്ഷാമം ഉള്ളതിനാല്‍ വസ്ത്രങ്ങള്‍ കഴുകാനും കുളിക്കാനുമായാണു മകള്‍ ശ്രീതുമോളെയും (14) കൂട്ടി സുജ ഇവിടെ എത്തിയത്. തുണി കഴുകിക്കൊണ്ടിരിക്കെയാണ് മകള്‍ ഒഴുക്കില്‍പെട്ടതു സുജ കണ്ടത്. രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കില്‍പെടുകയായിരുന്നു.
രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ സുജയെ കരയ്ക്ക് കയറ്റി മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൂത്താട്ടുകുളം മാറിക സ്വദേശി പരേതനായ മാധവന്റെ ഭാര്യയാണ് സുജ. സംസ്കാരം ഇന്നു 11മണിക്ക് നടക്കും. ചെത്തുതൊഴിലാളിയായിരുന്ന സുജയുടെ ഭര്‍ത്താവ് മാധവന്‍ ഏഴ് വര്‍ഷം മുന്‍പാണ് മരിച്ചത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീതുമോള്‍. സഹോദരന്‍ ശ്രീരാഗ് ആറാം ക്ലാസില്‍ പഠിക്കുന്നു.
വിദേശത്ത് ജോലിയുണ്ടായിരുന്ന യുവതി ബാങ്കിലെത്തിയതിനെ തുടര്‍ന്ന് ബാങ്ക് അടച്ചു. വിവരം അറിഞ്ഞ ബാങ്ക് ജീവനക്കാര്‍ ‘കൊറോണഭീതി’യിലായി. തുടര്‍ന്ന് ബാങ്ക് അടച്ചിട്ടു. പട്ടണക്കാട് സ്വദേശിനി എത്തിയപ്പോള്‍ മാനേജര്‍ ഉള്‍പ്പെടെ ആറുജീവനക്കാരാണ് ബാങ്കിലുണ്ടായിരുന്നത്.
ആലപ്പുഴ ജില്ലയിലെ എരമല്ലൂരിലാണ് സംഭവം. എരമല്ലൂരിലെ കോര്‍പ്പറേഷന്‍ ബാങ്ക് ശാഖയിലാണ് ബ്രിട്ടനില്‍ ജോലിയുണ്ടായിരുന്ന യുവതി എത്തിയത്. യുവതി എത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ ആരോഗ്യപ്രവര്‍ത്തകരും ബാങ്കിലെത്തി. ജീവനക്കാര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ബാങ്കിനുള്ളില്‍ അണുനശീകരണം നടത്തും.
കേരളത്തിലും കോവിഡ് 19ന് എച്ച്‌ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതിയോടെയാണ് മരുന്ന് പരീക്ഷിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്‌ഐവി മരുന്ന് നല്‍കിയത്. കളമശ്ശേരിയില്‍ ചികിത്സയിലുള്ള രോഗിക്ക് രണ്ടിനം മരുന്നാണ് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായാണ് റിറ്റോനോവിര്‍, ലോപിനാവിന്‍ എന്നീ മരുന്നുകള്‍ ഉപയോഗിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചൈനയിലെ വുഹാനിലും രാജസ്ഥാനിലെ ജയ്പൂരിലും ഇത് നേരത്തെ പരീക്ഷിച്ചിരുന്നു.
എച്ച്‌ഐവി രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് 19 ബാധിതര്‍ക്ക് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൊറോണ വൈറസ് ബാധിച്ച രോഗിയുടെ രോഗസ്ഥിതി കണക്കാക്കി മരുന്ന് നല്‍കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. പ്രമേഹം അടക്കം വിവിധ രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന അറുപത് വയസ്സ് കഴിഞ്ഞ ഹൈ റിസ്‌ക് രോഗികള്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായാല്‍ എച്ചഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് മിശ്രിതം നല്‍കാനാണ് കേന്ദ്ര നിര്‍ദേശത്തില്‍ പറയുന്നത്.