കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നാട്ടുകാരുടെ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല. ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായുള്ള കുടിയൊഴിപ്പിക്കൽ ചർച്ചകളിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.
മരടിലെ ആൽഫ സെറീൻ ഫ്ലാറ്റിന് സമീപമുള്ള പ്രദേശവാസികൾ ഇൻഷുറൻസ് തുകയിലുൾപ്പെടെ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടും അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കളക്ടർ വിളിച്ചിരിക്കുന്ന യോഗത്തിൽ നിന്ന് വിട്ട് നിൽക്കാനാണ് നാട്ടുകാരുടെ തീരുമാനം.പൊടിയും ശബ്ദവും ഏറിയതോടെ പത്തിലേറെ കുടുംബങ്ങൾ വാടകവീടുകളിലേക്ക് മാറിക്കഴിഞ്ഞു.
സ്ഫോടനം സംബന്ധിച്ചുള്ള ആശങ്കകൾ ഇപ്പോഴുമുണ്ടെന്നും സബ് കളക്ടറെ ഉടൻ കണ്ട് വിഷയം ഉന്നിയിക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി പി രാജു അറിയിച്ചു. ജില്ലാ എൽഡിഎഫ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രിയെ വിഷയത്തിന്റെ ഗൗരവം അറിയിക്കുമെന്നും പി രാജു പറഞ്ഞു. അടുത്ത ദിവസം ആരംഭിക്കുന്ന നിയമസഭ യോഗത്തിൽ സ്ഥലം എംഎൽഎ വിഷയം ഉന്നയിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. ഈ മാസം മുപ്പതാം തീയതിക്കുള്ളിൽ കാര്യങ്ങൾക്ക് വ്യക്തത വരുത്തിയില്ലെങ്കിൽ ജനുവരി ഒന്നുമുതൽ സമരം ശക്തമാക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.
മഞ്ജു വാര്യരുമായി അഭിനയിക്കാന്‍ സിനിമ ആവശ്യപ്പെട്ടാല്‍ തയ്യാറാണെന്ന് ദിലീപ്. അവരുമായി ഒന്നിച്ചു അഭിനയിക്കുന്നതില്‍ യാതൊരു തടസവുമില്ല. മഞ്ജുവുമായി ശത്രുതയില്ലെന്നും ദിലീപ് ചാനല്‍ ഷോയ്ക്കിടെ പറഞ്ഞു. മുന്‍പും ദിലീപ് മഞ്ജുവിനോടുള്ള സ്‌നേഹവും ബഹുമാനവും പങ്കുവെച്ചിരുന്നു.
ഡബ്ലൂസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകരാണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും ദിലീപ് പറഞ്ഞു. കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ലഹരി ഉപയോഗത്തെക്കുറിച്ചും ദിലീപിനോട് ചോദിക്കുകയുണ്ടായി. എന്നാല്‍, ലഹരി വസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.
സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് അസ്വാരസ്യങ്ങള്‍. സംവിധായകനും മുന്‍ സൈനികനുമായ മേജര്‍ രവിക്കെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ കമല്‍ രംഗത്ത്. മതത്തിന്റെ പേരിലുള്ള വേര്‍തിരിവിനെതിരെയാണ് സമരം എന്നും ബ്രിട്ടീഷുകാരന്റെ ഷൂ നക്കിയ പാരമ്പര്യമുള്ളവര്‍ കലാകാരന്മാരെ ദേശസ്‌നേഹം പഠിപ്പിക്കേണ്ടെന്നും കമല്‍ വിമര്‍ശിക്കുന്നു.
ഞങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് മേജര്‍രവി അടക്കം പറയുന്നത്. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് തെറ്റിദ്ധാരണ. ഞങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട് എന്നാണ് മേജര്‍രവി പറഞ്ഞത്. അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളതുകൊണ്ടാണല്ലോ അങ്ങനെ പറഞ്ഞതെന്നും കമല്‍ പറയുന്നു. ഞങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ട്. കലാകാരന്മാര്‍ക്ക് രാഷ്ട്രീയം പാടില്ലാ എന്ന് ആരാണ് പറഞ്ഞിട്ടുള്ളത്. പക്ഷെ അത് ബിജെപിയോടുള്ള വിരോധമല്ല. അങ്ങനെയായിരുന്നെങ്കില്‍ ഒരു പാര്‍ട്ടി കൊടിക്ക് കീഴില്‍ ഞങ്ങള്‍ അണിനിരക്കുമായിരുന്നു. അതാണോ ഉണ്ടായതെന്നും കമല്‍ ചോദിക്കുന്നു.
സമരത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തോട് കൂറില്ലാത്തവരാണെന്ന് കുമ്മനം പറഞ്ഞത് കേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ചിരിയാണ് വന്നത്. കലാകാരന്മാരുടെ രാജ്യസ്‌നേഹം അളക്കാനുള്ള മീറ്റര്‍ ബിജെപിയുടെ കയ്യിലാണോ ഉള്ളത്. ബ്രിട്ടീഷ്‌കാരന്റെ ചെരിപ്പ് നക്കിയ പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ പറയാനാകൂ എന്നും കമല്‍ പ്രതികരിച്ചു. ഞങ്ങളെ രാജ്യദ്രോഹികളാക്കി ചിത്രീകരിച്ചാലേ ഗോഡ്‌സെ രാജ്യ സ്‌നേഹിയെന്ന് പറയുന്നവര്‍ക്ക് രാജ്യത്ത് നിലനില്‍പ്പുള്ളൂവെന്നും കമല്‍ പറഞ്ഞു.
സെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെസെഞ്ചൂറിയൻ: അവസാന പരന്പര കളിക്കുന്ന വെർനോണ്‍ ഫിലാൻഡറിന്റെ ബൗളിംഗ് മികവിൽ ദക്ഷിണാഫ്രിക്ക ബോക്സിംഗ് ഡേ ടെസ്റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 181ൽ ചുരുട്ടിക്കെട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.ട്ടി. 50 റണ്‍സ് നേടിയ ജോ ഡെൻലിയാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറർ.
ദക്ഷിണാഫ്രിക്കയ്ക്കായി ഫിലാൻഡർ 14.2 ഓവറിൽ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. കഗിസൊ റബാദ മൂന്നും നോർഷെ രണ്ടും വിക്കറ്റ് വീതവും സ്വന്തമാക്കി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 284ൽ അവസാനിച്ചിരുന്നു.
103 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ഇന്നിംഗ്സിന്റെ തുടക്കത്തിൽ തിരിച്ചടി നേരിട്ടു. 62 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകൾ ഇംഗ്ലീഷ് ബൗളർമാർ വീഴ്ത്തി. മാർക്രം (രണ്ട്), എൽഗർ (22), സുബയർ ഹംസ (നാല്), ഫാഫ് ഡുപ്ലസി (20) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടപ്പെട്ടത്.
തിരുവനന്തപുരം ∙ നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ എസ്.നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്.
നിയമവിദഗ്ധരുമായി ആലോചിച്ചു തയാറാക്കുന്ന ഒത്തുതീര്‍പ്പു കരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു. നമ്പി നാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു മുന്‍ ചീഫ്‌സെക്രട്ടറി കെ.ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭയുടെ തീരുമാനം.
കൊച്ചി ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത നോർവീജിയൻ സ്വദേശിയെ അധികൃതർ ചോദ്യം ചെയ്യലിനു വിളിപ്പിച്ചു. ടൂറിസ്റ്റ് വീസയിൽ കൊച്ചിയിലെത്തിയ 74കാരി യാൻ മേഥെ ജൊഹാൻസനെ ആണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ് (എഫ്ആർആർഒ) അധികൃതർ ചോദ്യം ചെയ്തത്.
‘പൗരത്വ നിയമത്തിനെതിരായി കൊച്ചിയിൽ തിങ്കളാഴ്ച നടന്ന പീപ്പിൾസ് ലോങ് മാർച്ചിൽ യാൻ മേഥെ ജൊഹാൻസൻ പങ്കെടുത്തതായി പ്രഥമദൃഷ്ട്യാ തെളിവുണ്ട്. ഇവർ ഗൗരവമായാണോ പ്രതിഷേധത്തിൽ പങ്കാളിയായത് എന്നാണ് അന്വേഷിക്കുന്നത്.’– കൊച്ചിയിലെ എഫ്ആർആർഒ ചുമതലയുള്ള അനൂപ് കൃഷ്ണൻ ഐപിഎസ് പറഞ്ഞു. വിദേശ പൗരന്മാർ ഇന്ത്യയിൽ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതു വീസാ ചട്ടപ്രകാരം നിയമലംഘനമാണ്.
പ്രകടനത്തിൽ പങ്കെടുത്തതിന്റെ അനുഭവത്തെക്കുറിച്ച് 23ന് യാൻ മേഥെ ജൊഹാൻസൻ ഫെയ്സ്ബുക്കിൽ ചിത്രങ്ങൾ സഹിതം കുറിപ്പ് പോസ്റ്റ് ചെയ്തതോടെയാണ് എഫ്ആർആർഒ അന്വേഷണം ആരംഭിച്ചത്. പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്ത ജർമൻ വിദ്യാർഥിയെ മദ്രാസ് ഐഐടിയിൽ നിന്നു കഴിഞ്ഞദിവസം തിരിച്ചയച്ചിരുന്നു. ട്രിപ്സൺ സർവകലാശാലയിൽ നിന്നു ഫിസിക്സ് പഠനത്തിനെത്തിയ ജർമൻ സ്വദേശി ജേക്കബ് ലിൻഡനോടാണു ഒരു സെമസ്റ്റർ ബാക്കി നിൽക്കെ രാജ്യം വിടാൻ ആവശ്യപ്പെട്ടത്.
പൃഥ്വിരാജിനെ നായകനാക്കി ജീൻ പോൾ ലാൽ സംവിധാനം ചെയ്‌ത ഡ്രൈവിംഗ് ലൈസൻസ് നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് .9 എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. ലിസ്റ്റിൻ സ്റ്റീഫൻ മാജിക് ഫ്രെയിംസ് ചിത്രത്തിൻറെ സഹ നിർമാതാക്കളിൽ ഒരാൾ ആണ്.സച്ചിയാണ് തിരക്കഥ.
ലൂസിഫർ മൂലം തനിക്ക് ഉണ്ടായ ഏറ്റവും വലിയ നഷ്ടം എന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ.ലൂസിഫർ വലിയ ഹിറ്റായതിന് ശേഷം രജനി സാർ എന്നെ വിളിക്കുകയുണ്ടായി. പടം കണ്ട് ഇഷ്ടമായെന്ന് അദ്ദേഹം എന്നെ അറിയിച്ചു.അതോടൊപ്പം അദ്ദേഹത്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുവാനുള്ള ഒരു അവസരവും അദ്ദേഹം എനിക്ക് വെച്ചു നീട്ടുകയുണ്ടായി.എന്നാൽ ആടുജീവിതത്തിന്റെ ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ അത് ചെയ്യുവാൻ സാധിക്കില്ല എന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചു.എന്റെ ജീവിതത്തിൽ ഞാൻ ഒരാൾക്ക് അയക്കുന്ന ഏറ്റവും നീളമുള്ള സോറി മെസ്സേജ് അതായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.
‘സൂപ്പർ ഫാൻസ്’ പരിപാടിയിലായിരുന്നു പൃഥ്വി ആരാധകരോട് സംവദിച്ചത്.ജെയ്ൻ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായും പൃഥ്വി സംവദിച്ചു. സൂപ്പര്‍ താരങ്ങളുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനിൽ അംഗത്വമുള്ളരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. മമ്മൂട്ടി, മോഹൻലാൽ, വിജയ്, അജിത്, വിക്രം, രജനീകാന്ത്, ധനുഷ്, സൂര്യ, കമൽഹാസൻ എന്നിവരുടെ ആരാധകരുമായിട്ടായിരുന്നു കൂടിക്കാഴ്ച. പുതിയ ചിത്രം ‘ഡ്രൈവിങ് ലൈസൻസിന്റെ’ പ്രചരണാർഥമാണ് ആരാധകർക്കൊപ്പം പൃഥ്വി സമയം ചെലവിട്ടത്.
മുംബൈ: മഹാരാഷ്ട്രയില്‍ സി.ടി സ്‌കാന്‍ എടുക്കുന്നതിനിടെ യുവതിയുടെ നഗ്‌നചിത്രം പകര്‍ത്തിയ മലയാളി യുവാവ് അറസ്റ്റില്‍. സി.ടി സ്‌കാന്‍ എടുക്കുന്നതിനായി തിങ്കളാഴ്ചയാണ് യുവതി ആശുപത്രിയിലെത്തിയത്. സ്‌കാന്‍ ചെയ്യുന്നതിനിടെ ഇയാള്‍ യുവതിയെ മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും യുവതിയുടെ നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
തുടര്‍ന്ന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് യുവതി ആശുപത്രി അധികൃതരെ വിവരമറിക്കുകയും ചെയ്തു. ഉല്ലാസ് നഗര്‍ പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഉല്ലാസ്‌നഗറിലെ സര്‍വാനന്ദ് ആശുപത്രി ടെക്‌നീഷ്യനാണ് അറസ്റ്റിലായ ജെയിംസ് തോമസ്. ഇയാളുടെ ഫോണ്‍ പരിശോധിച്ചുവരികയാണെന്നും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ഇസ്രായേലിലെ ഭരണകക്ഷിയായ ലികുഡ് പാർട്ടിയുടെ നേതൃത്വത്തിലേക്കുള്ള പ്രാഥമിക തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിന് വൻ വിജയം. 72% വോട്ടുകൾ നേടിക്കൊണ്ടാണ് പാര്‍ട്ടിയിലെ സര്‍വ്വശക്തന്‍ താന്‍തന്നെയെന്നു അദ്ധേഹം വീണ്ടും തെളിയിച്ചിരിക്കുന്നത്. ഗിദിയോൻ സാര്‍ ആയിരുന്നു എതിരാളി. നേരത്തെ പുറത്തുവന്ന എക്സിറ്റ് പോളുകളെല്ലാം നെതന്യാഹു 70 ശതമാനത്തിലധികം വോട്ടുകൾ നേടി മികച്ച വിജയം നേടുമെന്ന് പ്രവചിച്ചിരുന്നു.
കഴിഞ്ഞ 14 വർഷമായി ലിക്കുഡിന്റെ തലവനും പ്രധാനമന്ത്രിയുമായ നെതന്യാഹുവിനെതിരെ മൂന്ന് പ്രധാന അഴിമതി ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് പാര്‍ട്ടിക്കകത്ത് അദ്ദേഹം അജയ്യനായി തുടരുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കുന്ന വിശ്വാസത്തിനും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി പറഞ്ഞ അദ്ദേഹം, വരുന്ന തിരഞ്ഞെടുപ്പുകളിൽ പാര്‍ട്ടിയെ വിജയത്തിലേക്ക് നയിക്കുമെന്നും പറഞ്ഞു.
ഗിദിയോൻ സാറിനെ പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ നെതന്യാഹുവിന്റെ ബലഹീനതകൾ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. അഴിമതിക്കേസില്‍ സുപ്രീംകോടതിയുടെ നടപടി പ്രതീക്ഷിച്ചിരിക്കുകയാണ് നെതന്യാഹു. ഈ വര്‍ഷം നടന്ന രണ്ടു തെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ മികച്ച ഭൂരിപക്ഷത്തോടെ മുന്നിലെത്തിക്കുവാനോ സുസ്ഥിരമായൊരു സഖ്യകക്ഷി മന്ത്രിസഭ രൂപീകരിക്കുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
ഏകദേശം 116,000 പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് വോട്ടുള്ളത്. അതില്‍ 50% പേര്‍ മാത്രമാണ് വോട്ടു ചെയ്തത് എന്നതും ശ്രദ്ധേയമാണ്. പാർട്ടിക്ക് പുറത്തുള്ള നെതന്യാഹുവിന്റെ എതിരാളികൾ അദ്ദേഹത്തിന്‍റെ അഴിമതിയുള്‍പ്പടെയുള്ള ആരോപണങ്ങളുമായി ശക്തമായി പ്രചരണം നടത്തിയപ്പോള്‍ ഗിദിയോൻ സാര്‍ അത്തരം വിഷയങ്ങളൊന്നും ആയുധമാക്കിയില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാവാതിരിക്കാനാണ് അദ്ദേഹം അങ്ങിനെ ചെയ്തത്. നെതന്യാഹുവിനെതിരെയുള്ള ആരോപണങ്ങള്‍ വെറും മാധ്യമസൃഷ്ടി മാത്രമാണെന്ന നേതാന്യാവിന്‍റെ വാദമാണ് ഭൂരിഭാഗം ലികുഡ് മെമ്പര്‍മാരും വിശ്വസിക്കുന്നത്.
മനോഹരമായ ഗാനങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന സംഗീത സംവിധായകനും ഗായകനുമാണ് എം.ജയചന്ദ്രന്‍. ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച മലയാളിയുടെ ചുണ്ടുകള്‍ എല്ലായിപ്പോഴും ഈണമിട്ട് പാടിയ ഒരുപിടി ഗാനങ്ങള്‍ക്കാണ് അദ്ദേഹം ഈണം നല്‍കിയത്.
ഇപ്പോഴിതാ, 17 വയസ്സുള്ളപ്പോള്‍ വേദിയില്‍ പാടുന്ന വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുകയാണ് എം ജയചന്ദ്രന്‍. 31 വര്‍ഷം മുന്‍പുള്ളതാണ് വീഡിയോ. ‘ചെമ്പക പുഷ്പ…’ എന്ന ഗാനം ആലപിക്കുന്നതിന്റെ വീഡിയോയാണിത്. 1988 ഡിസംബര്‍ 3ന് തിരുവനന്തപുരത്തുവെച്ച് നടന്ന കസിന്റെ വിവാഹവിരുന്നിനിടെ ജയചന്ദ്രന്‍ പാടുന്നതിന്റെ വീഡിയോയാണിത്.