Latest News

കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയ്ക്കടുത്തെ ഗ്രാമത്തിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച്‌ ത​നി​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട്ട​മ്മ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊബൈല്‍  നമ്പറിന്റെ വിലാസം കണ്ടെത്തിയായിരുന്നു വീട്ടമ്മയുടെ വരവ്.

കാമുകന്റെ വീട്ടുമുറ്റത്തെത്തിയ പ്രണയിനി കാമുകനെ ഫോണില്‍ വിളിച്ചു. ഫോണും പിടിച്ചു വാതില്‍ തുറന്ന് പുറത്തേക്ക് വന്ന മീശമുളയ്ക്കാത്ത പ്ലസ് ടുക്കാരന്‍ കാമുകനെക്കണ്ട് കാമുകി ഞെട്ടി. പണി പാളിയെന്ന് മനസിലാക്കിയ പയ്യന്‍ ഓടി വീടിനുള്ളില്‍ കയറി കട്ടിലിനടിയില്‍ ഒളിച്ചു. കരച്ചിലും തുടങ്ങി.വിവരം ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. നാട്ടുകാര്‍ പ്ലസ് ടുക്കാരന്‍ കാമുകന്റെ വീട്ടില്‍ തടിച്ചുകൂടി.

എന്നാല്‍ പ്രണയ പരവശയായ വീട്ടമ്മ മടങ്ങാന്‍ കൂട്ടാക്കിയില്ല. ബാ​ഗും കൈ​യി​ല്‍ പി​ടി​ച്ച്‌ കാ​മു​ക​ന്‍റെ വീ​ട്ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ തന്നെ ഇ​രു​ന്നു. പിതാവിന്റെ പേരിലുള്ള മൊബൈല്‍ കണക്ഷനാണ് കുട്ടി ഉപയോഗിച്ചിരുന്നത്. ഇതിന്റെ വിലാസം കണ്ടെത്തിയാണ് വീട്ടമ്മ എത്തിയത്. ഒടുവില്‍ ആരോ വിളിച്ചു പറഞ്ഞതറിഞ്ഞു സ്ഥലത്തെത്തിയ ഭര്‍ത്താവ് വീട്ടമ്മയെ കൂട്ടി വീട്ടിലേക്ക് മടങ്ങി.

രാജസ്ഥാനിലെ സാംഭാര്‍ തടാകത്തിന് സമീപം 1500 ഓളം പക്ഷികള്‍ കൂട്ടത്തോടെ ചത്തുകിടക്കുന്നു. കരളുനോവിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇതില്‍ കൂടുതലും ദേശാടനപക്ഷികളാണ്. രാജ്യത്തെ ഏറ്റവും വലിയ ഉപ്പ് വെള്ള തടാകമാണ് സാംഭാര്‍. ജയ്പൂരിനടുത്താണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. കൂട്ടത്തോടെ പക്ഷികള്‍ ചത്ത വിവരം നാടിനെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്.

ജലമലിനീകരണമാകാം സംഭവത്തിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. പക്ഷികളുടെ ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൃത്യമായ കാരണം വ്യക്തമാകുകയുള്ളൂ. 1500 പക്ഷികളാണ് ചത്തതെന്ന് പ്രാഥമിക കണക്ക്. എന്നാല്‍, 5000ത്തോളം പക്ഷികള്‍ ചത്തിട്ടുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു.

പ്രദേശത്തുനിന്ന് സംശയപരമായ ഒന്നും തന്നെ ലഭിച്ചിട്ടില്ല. പക്ഷികള്‍ ചത്തുകിടക്കുന്ന നിഗൂഢത നിഴലിക്കുന്നുവെന്ന് പക്ഷി വിദഗ്ധന്‍ പറയുന്നു. തടാകത്തിന് 12-13 കിലോമീറ്റര്‍ ചുറ്റളവിലാണ് പക്ഷികളുടെ ജഡങ്ങള്‍ കിടക്കുന്നത്. വെള്ളകൊക്കന്‍ കുളക്കോഴി, അവോസെറ്റ് കുളക്കോഴി, പവിഴക്കാലി, കോരിച്ചുണ്ടന്‍ എരണ്ട, ചക്രവാകം തുടങ്ങി പത്തോളം സ്പീഷിസുകളില്‍പ്പെട്ട പക്ഷികളാണിവ.

ജലമലിനീകരണത്തിന് കാരണമെന്താണെന്നും പരിശോധിക്കുന്നുണ്ട്. മെഡിക്കല്‍ സംഘം വെള്ളം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. എന്തെങ്കിലും ബാക്ടീരയോ വൈറസോ ആണോ കാരണമെന്നും പരിശോധിക്കുന്നുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

തിരുവനന്തപുരം: ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തി. ബാലരാമപുരം പരുത്തിച്ചകോണം എ.ആർ ഹൗസിൽ രാധാകൃഷ്ണൻ- അനിത ദമ്പതികളുടെ മകൾ അഞ്ജുവിന്റെ (24)മരണമാണ് വീട്ടുകാരിലും നാട്ടുകാർക്കിടയിലും സംശയങ്ങൾക്ക് കാരണമാകുന്നത്. ഭർത്താവ് സിവിൽ പൊലീസ് ഓഫീസറായ പുന്നക്കാട് കൊട്ടാരക്കോണത്ത് സുരേഷ് കുമാറിന്റെ വീട്ടിലാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ അഞ്ജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

2016ലാണ് ബി.ടെക് ബിരുദധാരിയായ അഞ്ജുവിനെ പാലക്കാട് കെ.എ.പി ബറ്റാലിയനിലെ പൊലീസുകാരനായ സുരേഷ്‌‌ കുമാർ വിവാഹം ചെയ്തത്. സുരേഷ് കുമാർ ഇപ്പോൾ ഡെപ്യൂട്ടേഷനിൽ നിയമസഭയിൽ വാച്ച് ആന്റ് വാർഡായി ജോലി ചെയ്യുകയാണ്. അഞ്ജു ഭർതൃവീട്ടിൽ നിന്നും ദിവസവും മൊബൈൽ ഫോണിലൂടെ പരുത്തിച്ചകോണത്തെ വീടുമായി ബന്ധപ്പെടുകയും അച്ഛനമ്മമാരോട് കുശലാന്വേഷണം നടത്തുകയും എല്ലാകാര്യങ്ങളും പറയുകയും ചെയ്യുമായിരുന്നു. സംഭവത്തിന് തലേദിവസമാണ് അഞ്ജു ഏറ്റവുമൊടുവിൽ പരുത്തിച്ചകോണത്തെ വീട്ടിൽ വന്നത്. രണ്ടരവയസുകാരൻ മകനെ ഡേ കെയറിൽ അയയ്ക്കുന്നതിനും തനിക്ക് പി.എസ്.സി പരീക്ഷാ പരിശീലനത്തിന് പോകുന്നതിനെപ്പറ്റിയും ആലോചിക്കാനുമാണ് ഭർത്താവ് സുരേഷ് കുമാറിനൊപ്പമെത്തിയത്. അഞ്ജുവിനെ പരുത്തിച്ചകോണത്തെ വീട്ടിലാക്കിയശേഷം ജോലിക്ക് പോയ സുരേഷ്, ഉച്ചയോടെ ഫോണിൽ വിളിച്ച് താൻ തിരികെ വരാൻ താമസിക്കുമെന്നും വണ്ടിവിളിച്ച് വീട്ടിലേക്ക് പോകണമെന്നും നിർദ്ദേശിച്ചു.

തുടർന്ന് അഞ്ജുവിനെ സഹോദരൻ കാറിൽ അന്ന് വൈകുന്നേരം കൊട്ടാരക്കോണത്തെ വീട്ടിൽ തിരികെ കൊണ്ടാക്കി. അടുത്ത ദിവസം രാവിലെ പതിവുപോലെ അച്ഛനമ്മമാരെ വിളിച്ച് വിശേഷങ്ങൾ പങ്കുവച്ചെങ്കിലും വഴക്കോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി യാതൊരു സൂചനയും നൽകിയില്ല. എന്നാൽ, എന്നും ഉച്ചയ്ക്കുള്ള അഞ്ജുവിന്റെ പതിവ് വിളി അന്നുണ്ടായില്ല. രാത്രി മകളെ അങ്ങോട്ട് വിളിക്കാമെന്ന് കരുതിയിരുന്ന അമ്മയുടെ ഫോണിലേക്ക് വൈകുന്നേരമെത്തിയ സുരേഷ്‌‌ കുമാറിന്റെ വിളി ആ കുടുംബത്തിന് താങ്ങാനായില്ല. ‘നിങ്ങളുടെ മകൾ തൂങ്ങിനിൽക്കുന്നു’ എന്നായിരുന്നു ആ സന്ദേശം. ഉടൻ അഞ്ജുവിന്റെ കുടുംബം കഷ്ടിച്ച് നാലുകിലോമീറ്റർ അകലെയുള്ള കൊട്ടാരക്കോണത്തെ വീട്ടിലേക്ക് പാഞ്ഞു. നിലത്ത് നിശ്ചലയായി മരവിച്ച് കിടക്കുന്ന മകളുടെ മൃതശരീരമാണ് അവർക്ക് അവിടെ കാണാനായത്.

സുരേഷിന്റെ വീട്ടിലെ ഡൈനിംഗ് ടേബിളിൽ ഒരു ഗ്ളാസ്ബൗൾ അഞ്ജു വച്ചതിനെ ചൊല്ലി വഴക്കുണ്ടായത്രേ. തുടർന്ന് സുരേഷ് അഞ്ജുവിനെ മർദ്ദിച്ചു എന്നാണ് പരാതി. സംഭവങ്ങൾക്ക് സാക്ഷിയായ രണ്ടര വയസുകാരൻ മകൻ ഇക്കാര്യങ്ങൾ അഞ്ജുവിന്റെ മാതാപിതാക്കളോട് പറയുകയും ചെയ്തിട്ടുണ്ട്. അഞ്ജു മുറിയ്ക്കുള്ളിൽ ജീവനൊടുക്കിയതാണെന്നാണ് സുരേഷിന്റെയും വീട്ടുകാരുടെയും മൊഴി. എന്നാൽ, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് അഞ്ജുവിന്റെ വീട്ടുകാരുടെ പരാതി.

അഞ്ജു ഉപയോഗിച്ചിരുന്ന ഫോണും ലാപ്ടോപ്പും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർതൃവീട്ടിൽ തനിക്ക് നേരിടേണ്ടിവന്ന അവസ്ഥ ലാപ് ടോപ്പിൽ തെളിവായുണ്ടെന്നാണ് സൂചന. ആർത്തവ സമയത്ത് കുഞ്ഞിന് കുറുക്ക് തയാറാക്കാൻ പോലും അടുക്കളയിൽ പ്രവേശിക്കാൻ അഞ്ജുവിന് അനുവാദമില്ലായിരുന്നു. അതിനാൽ, ആർത്തവ സമയത്ത് അഞ്ജുവിനെ മാതാപിതാക്കൾ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നു.

മകളുടെ മരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ സംശയങ്ങൾ മുഖവിലയ്ക്കെടുക്കാനോ കാര്യമായി അന്വേഷണം നടത്താനോ പൊലീസ് തയാറാവുന്നില്ലെന്നാണ് അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതി. ഇക്കാര്യങ്ങളടക്കം മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് അഞ്ജുവിന്റെ ബന്ധുക്കൾ പറയുന്നു.

അഞ്ജുവിന്റെ വീട്ടുകാരുടെ സംശയങ്ങൾ 

 .വൈകിട്ട് മൂന്നരയ്ക്ക് തൂങ്ങിമരിച്ചെന്ന വിവരം അഞ്ജുവിന്റെ വീട്ടുകാരെ അറിയിക്കാൻ വൈകിയത്.

.ആത്മഹത്യ ചെയ്തതാണെങ്കിൽ മുറിയുടെ കതക് അടയ്ക്കാതിരുന്നത്.

.മേശപ്പുറത്ത് കയറി നിന്നാൽപോലും അഞ്ജുവിന് സീലിംഗിൽ എത്താൻ കഴിയില്ലെന്നുള്ളത്.

.എന്തും വീട്ടുകാരോട് തുറന്നുപറയാറുള്ള അഞ്ജു പ്രശ്നങ്ങളൊന്നും അറിയിക്കാതിരുന്നത്.

പ്ര​മു​ഖ സി​നി​മ നി​ര്‍​മാ​താ​വും സെ​ഞ്ചു​റി ഫി​ലിം​സ് ഉടമയും കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് മുൻ പ്രസിഡന്റുമായ രാ​ജു മാ​ത്യുഅ​ന്ത​രി​ച്ചു. 82 വയസ്സായിരുന്നു.വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ വച്ചാ​യി​രു​ന്നു അ​ന്ത്യം.

പി​ന്‍ നി​ലാ​വ് (1983), അ​വി​ട​ത്തെ​പോ​ലെ ഇ​വി​ടെ​യും (1985), വൃ​ത്തം (1987), മു​ക്തി (1988), കു​ടും​ബ പു​രാ​ണം (1988), ത​ന്മാ​ത്ര (2005), മ​ണിര​ത്‌​നം (2014) തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ നി​ര്‍​മാ​താ​വാ​ണ്. ഫ​ഹ​ദ് ഫാ​സി​ല്‍ നാ​യ​ക​നാ​യ ‘അ​തി​ര​നാ​ണ്’ അ​വ​സാ​ന​മാ​യി നി​ര്‍​മി​ച്ച ചി​ത്രം.

കുറഞ്ഞ കാലയളവില്‍ മലയാള സിനിമയില്‍ തന്‍റെ വരവറിയിച്ച യുവ നടിയാണ് അനാര്‍ക്കലി മരക്കാര്‍ വിരലില്‍ എണ്ണാവുന്ന അത്രയും ചിത്രങ്ങളില്‍ മാത്രമേ നടി അഭിനയിച്ചിട്ടുള്ളൂ എങ്കിലും മലയാളികള്‍ക്ക് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തതയുള്ള ഒരു കലാകാരിയാണ് അനാര്‍ക്കലി. അടുത്ത കാലത്ത് ഇറങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അനാര്‍ക്കലിയുടെ കഴിവ് തെളിയിക്കാന്‍ അവസരം ലഭിച്ചിരുന്നു വരുന്ന രണ്ടുമൂന്നു ചിത്രങ്ങളില്‍ കൂടി ഈ താരം തന്‍റെ പ്രകടനം കാഴ്ചവെക്കുന്നു എന്നാണു വാര്‍ത്തകള്‍. ഇപ്പോള്‍ ഏറ്റവും പുതിയ വാര്‍ത്ത അനാര്‍ക്കലി തന്‍റെ അഭിപ്രായം പറഞ്ഞതാണ് വിവാഹത്തെ കുറിച്ചാണ് അനാര്‍ക്കലി വ്യത്യസ്തമായ ഒരു കാര്യം പറഞ്ഞിരികുന്നത് വിവാഹം നമുടെ സമൂഹം ഉണ്ടാക്കിയ പേപ്പറില്‍ മാത്രം ഒതുങ്ങുന്ന രണ്ടുപേര്‍ ഒപ്പ് വെക്കുന്ന ഒരു അനാവശ്യ കാര്യമാണ് എന്നാണു നടി പറയുന്നത് മാത്രമല്ല തനിക്കു ഇഷ്ടം ലിവിംഗ് ടുഗെദര്‍ ആണ് അതാണ്‌ ജീവിതത്തില്‍ ഏറ്റവും സുരക്ഷിതം നടി പറയുന്നു.

അനാര്‍ക്കലി ഇതിനു മുന്‍ബും തന്‍റെ അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നു ഇന്നത്തെ കാലത്ത് ഒരുപാട് ആളുകള്‍ അങ്ങീകരിക്കുന്ന കാര്യമാണ് ഒരുപാട് ആളുകള്‍ ഇന്നും തുടരുന്ന ഒരു കാര്യമാണ് ലിവിംഗ് ടൂഗെദര്‍ അനാര്‍ക്കലി മാത്രമല്ല മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടന്മാരും ഈ അഭിപ്രായത്തോട് യോജിക്കുന്നവരാണ്. പുരോഗമന ചിന്താ രീതിയുള്ള ആളുകള്‍ ഈ അഭിപ്രായത്തോട് യോജിക്കും എന്നാല്‍ ചില സമൂഹം ഇതിനു പൂര്‍ണ്ണമായും എത്തിര്‍ക്കുന്നവരാണ് കാരണം നമ്മുടെ സംസ്കാരം ഇതിനു അനുവദിക്കുന്നില്ല എന്നാണു വാദം. മലയാള സിനിമയിലെ പുത്തന്‍ നായികമാരില്‍ ഭൂരിഭാഗവും പുരോഗമന ചിന്താഗതിക്കാരാണ് ജീവിതം സുരക്ഷിതവും സന്തോഷവും ഉള്ളത് ആകണമെങ്കില്‍ സ്വന്തം ഇഷ്ടങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കണമെന്നാണ് അഭിപ്രായം.

മലപ്പുറം കോട്ടയ്ക്കലില്‍ പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട ആക്രമണം. മര്‍ദ്ദനത്തിന് ഇരയായതില്‍ മനംനൊന്ത് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പുതുപ്പറമ്പ് പൊട്ടിയില്‍ വീട്ടില്‍ ഷാഹിറാണ് ആത്മഹത് ചെയ്തത്. അതിനിടയില്‍ യുവാവുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടിയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ഇപ്പോള്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച രാത്രിയാണ് ഷാഹിറിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബൈക്കില്‍ പോവുകയായിരുന്നു ഷാഹിറിനെ യുവതിയുടെ ബന്ധുക്കള്‍ തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയപ്പോള്‍ ഷാഹിറിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് കണ്ടതെന്ന് ഷാഹിറിന്റെ ഉമ്മയും അനിയനും പറഞ്ഞു.

ഷാഹിറിന്റെ സഹോദരനേയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മര്‍ദിച്ചു. പിന്നീട് ഉമ്മയ്ക്കും സഹോദരനുമൊപ്പം വീട്ടിലെത്തിയ ഷഹീര്‍ ഇവരുടെ മുന്നില്‍ വെച്ച് വിഷം കഴിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഷാഹിറിനെ ഉടന്‍ത്തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

രാത്രികാലങ്ങളില്‍ പല കോപ്രായങ്ങള്‍ കാണിക്കുന്ന ചെറുപ്പക്കാരുണ്ട്. രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തുന്ന വിദ്യാര്‍ത്ഥികളെ പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. ഏഴംഗ വിദ്യാര്‍ത്ഥി സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. രാത്രികാലങ്ങളില്‍ പ്രതീക്ഷിക്കാതെ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് യാത്രക്കാര്‍ക്ക് മുന്നിലെത്തി ഭയപ്പെടുത്തും.

തെരുവില്‍ ഉറങ്ങിക്കിടക്കുന്നവരെയും ഇവര്‍ ഭയപ്പെടുത്താറുണ്ട്. ആളുകളെ പേടിപ്പിച്ച് രസിക്കലാണ് പ്രധാന വിനോദം. സംഭവം പതിവായതോടെ ഇതുസംബന്ധിച്ച് യാത്രക്കാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് യശ്വന്ത് പൂര്‍ പോലീസ് അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

‘പ്രവര്‍ത്തനം പതുക്കെയാക്കൂ, ശരീരം തന്നോട് കല്‍പിക്കുന്നു’. ഇന്ത്യൻ സിനിമയുടെ ബിഗ് ബി കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണിത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് വിശ്രമത്തിലാണ് താനെന്ന് അരാധകരെ അറിയിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ വിവരങ്ങള്‍ ബിഗ് ബി സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി പങ്കുവയ്ക്കുന്നത് അമിതാഭ് ബച്ചന്റെ പതിവാണ്. അത്തരത്തിൽ ഒന്നാണ് ഇത്തവണയും അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. എന്നാൽ ഇത്രയും വികാര പരമായി പ്രതികരിക്കുന്നത് ഇത് ആദ്യമായിട്ടാണ്. കിടക്കയില്‍ വിശ്രമിച്ചുകൊണ്ട് പ്രീമിയർ ലീഗ് ഫുട്ബോള്‍ മത്സരം കാണുന്ന ചിത്രമാണ് അദ്ദേഹം ഞായറാഴ്ച പങ്കുവെച്ചത്. സോക്സിട്ട കാലുകള്‍ മാത്രമെ ചിത്രത്തില്‍ കാണാമായിരുന്നുള്ളൂ.

‘ശരീരഭാരം അഞ്ച് കിലോ ഗ്രാമോളം കുറഞ്ഞിരിക്കുകയാണ്. ഭക്ഷണവും വിശ്രമവുമെല്ലാം കൃത്യമായ രീതിയിൽ ക്രമീകരിച്ച് ഇപ്പോൾ വലിയ പ്രശ്നമില്ലാത്ത അവസ്ഥയിൽ എത്തിയിട്ടുണ്ട്. സിനിമ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കണം എന്നാണ് ഡോക്ടർമാർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരുപാട് കർശന നിർദേശങ്ങൾ മുൻപിൽ വച്ചിട്ടുണ്ട്’ ബിഗ് ബി തുറന്നുപറയുന്നു.

ആരോഗ്യകാരണങ്ങളെത്തുടര്‍ന്ന് 25ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടനത്തിന് അമിതാഭിന് എത്താന്‍ കഴിഞ്ഞിരുന്നില്ല. പൂര്‍ണവിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്നും ക്ഷമ ചോദിക്കുന്നുവെന്നും പറ‍ഞ്ഞ് അമിതാഭ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഷാർജ പുസ്തകോത്സവത്തിനും പങ്കെടുക്കാനാവത്തതിന്റെ നിരാശയും ബിഗ് ബി തുറന്ന് പറഞ്ഞിരുന്നു.

അപൂര്‍വ്വമായ സിഗ്നല്‍ മത്സ്യത്തെ കേരള തീരത്തു നിന്നും കണ്ടെത്തി. ഇതാദ്യമായാണ് ഇന്ത്യന്‍ തീരത്തു നിന്നും ഇവയെ കണ്ടെത്തുന്നത്. കേരള തീരത്തു നിന്ന് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ഇവയെ കണ്ടെത്തുന്നത്. ഇന്ത്യയില്‍ നിന്നും കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം (Pteropsaron indicum) എന്നാണ് ശാസ്ത്രീയനാമം നല്‍കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നും കണ്ടെത്തിയ ഈ ഇനം ലോകത്തെ സിഗ്നല്‍ മത്സ്യങ്ങളില്‍ ഏറ്റവും വലിപ്പമുള്ളതാണ്. ഇണയെ ആകര്‍ഷിക്കുന്നതിനായി ഇത്തരം മത്സ്യങ്ങള്‍ അവയുടെ നീളമുള്ള മുതുകുകള്‍ സവിശേഷമായി ചലിപ്പിക്കും. ഈ സ്വഭാവമാണ് ഇവയെ സിഗ്നല്‍ മത്സ്യങ്ങള്‍ എന്നു വിളിക്കാന്‍ കാരണം. ഇവയ്ക്ക് ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞവരകളുണ്ട്. ഇത്തരത്തില്‍ ചെറിയ മഞ്ഞ അടയാളങ്ങള്‍ തലയുടെ പാര്‍ശ്വങ്ങളിലും കാണാം. മുതുകുചിറകില്‍ വളരെ നീളത്തിലുള്ള മുള്ളുകളും കാണാം.

കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ. എ. ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ. ബെന്‍ വിക്ടര്‍ എന്നിവര്‍ചേര്‍ന്ന് നടത്തിയ ഗവേഷണവിവരങ്ങള്‍ പുതിയലക്കം ‘ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷന്‍ ജേണലി’ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സി.ടി. സ്‌കാന്‍ ഉപയോഗിച്ചുനടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ ഇത്തരം മത്സ്യങ്ങളുടെ സവിശേഷ അസ്ഥിവ്യവസ്ഥയെപ്പറ്റിയുള്ള വിവരങ്ങളും ഗവേഷണപ്രബന്ധത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സിഗ്നൽ ഫിഷ്

കണ്ടെത്തിയ ഇനം ലോകത്തിലെ ഏറ്റവും വലിയ സിഗ്നൽ മത്സ്യമാണ്. ശരീരത്തിന്റെ വശങ്ങളിൽ തിളങ്ങുന്ന കട്ടിയുള്ള മഞ്ഞ വരകളുണ്ട്. ചെറിയ മഞ്ഞ അടയാളങ്ങൾ തലയുടെ വശങ്ങളിൽ കാണാം. ഡോർസൽ ഫിനുകളിൽ നീളമുള്ള മുള്ളുകളും ഉണ്ട്. തങ്ങളുടെ പ്രദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിന്റെയും ഇണയെ ആകർഷിക്കുന്നതിന്റെയും അടയാളമായി അവർ നീളമുള്ള ചിറകുകൾ പരത്തുന്നു.

ഈ സവിശേഷതകൾ മൂലമാണ് അവയെ സിഗ്നൽ ഫിഷ് എന്ന് വിളിക്കുന്നത്. സിടി സ്കാൻ നടത്തി അവരുടെ അസ്ഥികൂട വ്യവസ്ഥയുടെ വിശദാംശങ്ങൾ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

സിഗ്നൽ മത്സ്യങ്ങൾ പവിഴപ്പുറ്റുകളിൽ കാണപ്പെടുന്നു. അതിനാൽ കേരള തീരത്ത് പവിഴത്തിന്റെ സാന്നിധ്യം ഇത് സൂചിപ്പിക്കുന്നുവെന്ന് പ്രൊഫ. ബിജുകുമാർ പറയുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥി പ്രണവ്. അച്ഛനും അമ്മയ്ക്കുമൊപ്പം എത്തിയ പ്രണവ് ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ ലഭിച്ച തുകയാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. ഹൃദയ സ്പര്‍ശിയായ അനുഭവം എന്നു പറഞ്ഞ് മുഖ്യമന്ത്രിയാണ് ഈ വിവരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

രാവിലെ നിയമസഭയിലെ ഓഫീസില്‍ എത്തിയപ്പോള്‍ ഒരു ഹൃദയ സ്പര്‍ശിയായ അനുഭവം ഉണ്ടായി. ഇരു കൈകളും ഇല്ലാത്ത ആലത്തൂരിലെ ചിത്രകാരനായ കൊച്ചുമിടുക്കന്‍ പ്രണവ് തന്റെ ജന്മദിനത്തില്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ വന്നതായിരുന്നു അത്. ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെ കിട്ടിയ തുകയാണ് പ്രണവ് കൈമാറിയത്. ജീവിതത്തിലെ രണ്ട് കൈകള്‍ അച്ഛനും അമ്മയുമാണെന്ന് കൂടെ വന്ന അച്ഛന്‍ ബാലസുബ്രഹ്മണ്യത്തെയും അമ്മ സ്വര്‍ണകുമാരിയെയും സാക്ഷിനിര്‍ത്തി പ്രണവ് പറഞ്ഞു. കെ.ഡി. പ്രസേനന്‍ എം.എല്‍.എയും കൂടെയുണ്ടായി.

സര്‍ക്കാര്‍ ഭിന്നശേഷിക്കാരുടെ കൂടെയുണ്ട് എന്ന് നൂറു ശതമാനം വിശ്വാസമുണ്ടെന്ന് പ്രണവ് പറഞ്ഞു. വലിയ മൂല്യമാണ് പ്രണവിന്റെ ഈ സംഭാവനക്കുള്ളതെന്ന് പറഞ്ഞു. ചിറ്റൂര്‍ ഗവ. കോളേജില്‍ നിന്ന് ബികോം ബിരുദം നേടിയ പ്രണവ് പി.എസ്. സി കോച്ചിംഗിന് പോവുകയാണിപ്പോള്‍. കാല്‍ ഉപയോഗിച്ച് സെല്‍ഫിയും എടുത്ത് ഏറെ നേരം സംസാരിച്ചാണ് പ്രണവിനെ സന്തോഷപൂര്‍വം യാത്രയാക്കിയത്.

RECENT POSTS
Copyright © . All rights reserved