പാക്ക് സൈന്യത്തിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മനുഷ്യാവകാശ പ്രവർത്തക ഗുലാലെ ഇസ്മയിൽ. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതുടർന്നു യുഎസിൽ രാഷ്ട്രീയഭയം തേടിയ മനുഷ്യാവകാശ പ്രവർത്തകയാണിവർ. വെള്ളിയാഴ്ച യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം നടക്കുമ്പോൾ യുഎൻ ആസ്ഥാനത്തിനു പുറത്ത് പ്രക്ഷോഭവുമായെത്തിയ ന്യൂനക്ഷങ്ങളായ പഷ്തൂണ്, ബലൂച്ചീസ്, സിന്ധീസ് തുടങ്ങിയവരോടൊപ്പം ഗുലാലെയും ചേർന്നു.
പാക്കിസ്ഥാൻ പട്ടാളവും ഭരണകൂടവും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്നു മാത്രമാണ് ഞങ്ങളുടെ ആവശ്യം. അനധികൃതമായി തടങ്കലിൽ ഇട്ടിരിക്കുന്നവരെ മോചിപ്പിക്കണം. ഖൈബർ പഖ്തുൻക്വ പ്രവിശ്യയിലെ പട്ടാളത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കണം. തന്റെ മാതാപിതാക്കളെക്കുറിച്ചും യുഎസിലേക്ക് കടക്കാൻ തന്നെ സഹായിച്ചവരെ കുറിച്ചും ഇപ്പോഴും ആശങ്കയുണ്ടെന്നും ഗുലാലെ പറഞ്ഞു.
പാക്കിസ്ഥാൻ അവരുടെ സാധ്യമായ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചു തന്നെ നിശബ്ദമാക്കാൻ ശ്രമിച്ചു. എനിക്കെതിരെ നിൽക്കാൻ കുടുംബത്തിനുമേൽ സമ്മർദംചെലുത്തി.
തന്റെ മാതാപിതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങൾ ഉയർത്തുകയും കേസുകൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ കുടുംബത്തിലെ മുഴുവൻ ആളുകളും തന്റെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകി. യുഎസ് തന്നെ രാജ്യത്തു നിന്നു പുറത്താക്കുമെന്നാണ് പാക്കിസ്ഥാന്റെ വിചാരം. എന്നാൽ എന്തുവിലകൊടുത്തും ഇവിടെ പിടിച്ചുനിൽക്കും– കഴിഞ്ഞ ദിവസം ഒരു അഫ്ഗാൻ റേഡിയോയ്ക്കു നൽകിയ അഭിമുഖത്തിൽ ഗുലാലെ പറഞ്ഞു.
രാഷ്ട്രീയാഭയം തേടി യുഎസ് സർക്കാരിന് അപേക്ഷ നൽകിയിട്ടുള്ള ഗുലാലെ ഇസ്മയിൽ ബ്രൂക്ലിനിൽ സഹോദരിക്കൊപ്പമാണ് ഇപ്പോൾ താമസം. പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ അറസ്റ്റ് ഭയന്നു മേയിൽ ഒളിവിൽ പോയ ഗുലാലെ കഴിഞ്ഞ മാസമാണ് യുഎസിലെത്തിയത്. പാക്കിസ്ഥാൻ– അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ പാക്ക് പട്ടാളം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചതോടെയാണ് ഗുലാലെയ്ക്കെതിരെ പാക്ക് ഭരണകൂടം തിരിഞ്ഞത്.
ലോക അത്ലറ്റിക് ചാംപ്യൻഷിപ്പിന്റെ മിക്സഡ് റിലേയിൽ ഇന്ത്യ ഫൈനലിൽ. 4 X 400 മീറ്ററിലാണ് ഇന്ത്യൻ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച വച്ചത്. ഹീറ്റ്സിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ടോക്യോ ഒളിംപിക്സിനും യോഗ്യത നേടി. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, ജിസ്ന മാത്യു, വി കെ വിസ്മയ, നോഹ നിര്മല് ടോം എന്നിവരാണ് റിലേ ടീമിൽ ഉണ്ടായിരുന്നത്. മിക്സഡ് റിലേയിൽ അമേരിക്ക ലോകറെക്കോർഡോടെ ഒന്നാമതെത്തി. മൂന്നുമിനിറ്റ് 12 സെക്കന്ഡിലാണ് യുഎസ് താരങ്ങൾ ഹീറ്റ്സ് പൂർത്തിയാക്കിയത്.
രാവിലെ നടന്ന വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദ് പുറത്തായിരുന്നു.സെമി കാണാതെയുള്ള ദ്യുതിയുടെ പുറത്താവൽ ഇന്ത്യൻ ക്യാംപിൽ നിരാശ പടർത്തി. ഹീറ്റ്സിൽ ഏഴാമതായാണ് ദ്യുതി ഫിനിഷ് ചെയ്തത്. പുരുഷ വിഭാഗം 100 മീറ്റർ ഉൾപ്പടെ നാലു ഫൈനലുകളാണ് ഇന്ന് നടന്നത്. മിക്സഡ് റിലേയുടെ ആദ്യ റൗണ്ടും ഖലീഫ സ്റ്റേഡിയത്തിൽ നടക്കും.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപം ഫ്ലാറ്റിനുള്ളിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയില് കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ്. തൃശൂര് സ്വദേശി രമേശ് , മോനിഷ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്ക്ക് രണ്ടുദിവസത്തെയെങ്കിലും പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.
പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂർ കുന്നുപറമ്പിൽ പരേതനായ രാജന്റെയും ലക്ഷ്മിയുടെയും മകൻ രമേശ് (33), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (25) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.
ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലൈനിലെ ഫ്ളാറ്റിന്റെ മൂന്നാംനിലയിലാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള് കണ്ടെത്തിയത്. ദുർഗന്ധം വമിച്ചതിനെത്തുടർന്ന് ഫ്ലാറ്റ് ഉടമയായ ഇക്ബാല് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടതും വിവരം പൊലീസിനെ അറിയച്ചതും. ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്.
സംഭവത്തിൽ ദുരൂഹതയുള്ളതായി പൊലീസ് പറഞ്ഞു. ദുർഗന്ധത്തെ തുടർന്നു സമീപത്തു താമസിക്കുന്നവർ അപ്പാർട്മെന്റ് ഉടമയെ വിവരം അറിയിച്ചതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വാതിലും ജനലുകളും അകത്തു നിന്നു പൂട്ടിയിരുന്നില്ല. തറയിൽ നിന്നു രണ്ടടി ഉയരത്തിൽ ഭിത്തിയിൽ ചോരപ്പാടുകളുണ്ട്. രമേശിന്റെ മൃതദേഹത്തിനു മുകളിൽ കുറുകെയാണ് മോനിഷയുടെ മൃതദേഹം കിടന്നത്.
തോട്ടയ്ക്കാട്ടുകര തേവലപ്പുറത്ത് ഇക്ബാലിന്റേതാണ് 3 നില അപ്പാർട്മെന്റ്. താഴത്തെ നിലയും മുകളിലത്തെ നിലയും സതീഷും ഭാര്യ മോനിഷയും രമേശും ചേർന്ന് വാടകയ്ക്ക് എടുത്തിരുന്നു. മുകളിലെ നിലയിലാണ് മൃതദേഹങ്ങൾ കിടന്നത്. ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സിനിമാ എഡിറ്റിങ് ജോലികൾ നടത്താനെന്നാണു പറഞ്ഞിരുന്നത്. മോനിഷ കുറച്ചുനാളായി ഇവിടെയായിരുന്നു താമസം. ഇവരുടെ ക്യാമറയും മൊബൈൽ ഫോണുകളും പൊലീസിനു ലഭിച്ചു.
രമേശ് നേരത്തേ ആലുവയിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തിരുന്നു. 7 മാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ആരംഭിച്ചത്. മോനിഷയ്ക്കു 2 കുട്ടികളുണ്ട്. രമേശ് അവിവാഹിതനാണ്. റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കും ഫൊറൻസിക് വിദഗ്ധരും എത്തി പരിശോധിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
ഫൊറൻസിക് വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകമാണെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ഊര്ജിതമാക്കി.
നീറ്റ് പരീക്ഷയിൽ ആൾമാറാട്ടം നടത്തി എംബിബിഎസ് പ്രവേശനം നേടിയ കേസിൽ മുഖ്യസൂത്രധാരന് മലയാളി. കഴിഞ്ഞ ദിവസം തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം സ്വദേശി ജോര്ജ് ജോസഫാണ് പണം വാങ്ങി പരീക്ഷയ്ക്കു ആളുകളെ ഏര്പാടാക്കികൊടുക്കുന്നതെന്നാണ് പിടിയിലായവരുടെ മൊഴി. ഇയാളുടെ സംഘത്തില്പെട്ട വെല്ലൂര് ബംഗളുരു സ്വദേശികള്ക്കായി തിരച്ചില് തുടങ്ങി
തിരുവനന്തപുരത്തു നിന്നു കസ്റ്റഡിയിലെടുത്ത ഇടനിലക്കാരൻ ജോർജ് ജോസഫിന്റെ ചോദ്യംചെയ്യൽ തുടരുകയാണ്. 23 ലക്ഷം രൂപ ഈടാക്കിയാണ് വിദ്യാര്ഥികള്ക്കു പ്രവേശന പരീക്ഷ എഴുതാന് ആളുകളെ ഏര്പാടാക്കിനല്കിയിരുന്നത്. പരീക്ഷയുടെ മുന്പായി ഒരുലക്ഷം രൂപ നല്കണം.പ്രവേശനം ഉറപ്പകുമ്പോള് ബാക്കി തുകയും നല്കുന്നതായിരുന്നു രീതി. ഇയാളുടെ കൂട്ടാളി വെല്ലൂര് വാണിയമ്പാടി സ്വദേശി മുഹമ്മദ് ശാഫി, ബംഗളുരു സ്വദേശി റാഫി എന്നിവര്ക്കായി തിരച്ചില് തുടരുകയാണ്. ഷാഫിയാണ് ആള്മാറാട്ടത്തിനുള്ള ആളുകളെ കണ്ടെത്തി നല്കിയിരുന്നത്. അതിനിടെ സമാനരീതിയില് പ്രവേശനം നേടിയ ധർമപുരി മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥി മുഹമ്മദ് ഇർഫാന് മൊറീഷ്യസിലേക്കു കടന്നതായി സ്ഥിരീകരിച്ചു.
അതേസമയം,ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചു തേനി മെഡിക്കൽ കോളജ് റജിസ്ട്രാർ ഡോ.രാജേന്ദ്രൻ പൊലീസിൽ പരാതി നൽകി.ആള്മാറാട്ടം കണ്ടെത്തി കോളജ് വിദ്യഭ്യാസ ഡയറക്ടറെ അറിയിച്ചത് രാജേന്ദ്രനാണ്. കോളജിലെ രണ്ടു ജീവനക്കാര്ക്ക് കൂടി തട്ടിപ്പില് പങ്കുണ്ടെന്നും പരാതിയിലുണ്ട്. തമിഴ്നാട്ടിലെ വിവിധ മെഡിക്കല് കോളജുകളിലെ ഒന്നാം വര്ഷ എം.ബി.ബി.എസ് വിദ്യാര്ഥികളായ സ്വദേശി ഉദിത്ത് സൂര്യ, അഭിരാമി , പ്രവീണ് രാഹുല് എന്നിവരും ം ഇവരുടെ രക്ഷിതാക്കളുമാണ് കേസില് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ സ്ഥാനാർഥിയാക്കുന്നതിൽ ബിജെപിയിൽ തർക്കം. കുമ്മനത്തിനായുള്ള പ്രചാരണങ്ങൾ തത്കാലത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലാണ് കുമ്മനത്തിന്റെ പേര് നേരത്തെ പ്രഖ്യാപിച്ചത്.
വട്ടിയൂർക്കാവിൽ കുമ്മനത്തെ മത്സരിപ്പിക്കുന്നതിനായി ആർ.എസ്.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇത് അംഗീകരിച്ചേക്കില്ല. മഞ്ചേശ്വരത്ത് രവീശ തന്ത്രിക്ക് പകരം കെ ശ്രീകാന്തിനെ പരിഗണിച്ചേക്കും. ഔദ്യോഗിക വിഭാഗം നൽകിയ പട്ടികയിൽ കേന്ദ്ര നേതൃത്വം തിരുത്തലുകൾ വരുത്തിയേക്കുമെന്നും സൂചനയുണ്ട്.
എണ്ണിയെണ്ണിയുള്ള ചോദ്യങ്ങളും അതിനൊപ്പമുള്ള വാക്കുകളും വിദിശ മൈത്രയെ രാജ്യത്തിന്റെ പ്രിയങ്കരിയാക്കുന്നു. യുഎന് പൊതുസഭയില് പാക്കിസ്ഥാനെയും ഇമ്രാന് ഖാനെയും ശരിയ്ക്കും വെള്ളം കുടിപ്പിച്ചു മൈത്ര.രാജ്യത്തിന്റെ വാക്കുകളാണ് ഇൗ ഉദ്യോഗസ്ഥയിലൂടെ യുഎൻ പൊതുസഭയിൽ മുഴങ്ങിയത്. വാക്കുകൾ കൊണ്ട് മാത്രമല്ല നേട്ടങ്ങളുടെ പട്ടികയിലും മൈത്ര മാതൃകയാണ്. വിദേശകാര്യമന്ത്രാലയത്തിലെ ഫസ്റ്റ് സെക്രട്ടറി, 2009 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥ, 2008ല് സിവില് സര്വീസ് പരീക്ഷയിൽ 39 റാങ്ക് നേടി വിജയിച്ചു. പരിശീലനകാലത്തെ മികവിന് ‘അംബാസിഡര് ബിമല് സന്യാല് സ്വര്ണ മെഡല്’ സ്വന്തമാക്കി, ഷാങ്ഹായ് സഹകരണ സംഘത്തിന്റെ മേല്നോട്ടച്ചുമതലയും വിദിശയ്ക്കാണ്.
‘യുഎന് പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില് ഇല്ലെന്ന് നെഞ്ചില് കൈവച്ചു പറയാന് ഇമ്രാനു കഴിയുമോ?’ യുഎന് പൊതുസഭയിൽ പാക്കിസ്ഥാനിലെ പൊളിച്ചടുക്കുന്ന വിധമായിരുന്നു ഇന്ത്യന് വിദേശമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിശ മൈത്രയുടെ വാക്കുകൾ.
‘പാക്കിസ്ഥാനിൽ ഭീകരസംഘടനകൾ പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരിക്ഷിക്കാൻ യുൻ പ്രതിനിധികളെ ഇമ്രാൻ ഖാൻ സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ ഭീകരന് പോലും പാക്കിസ്ഥാനില് ഇല്ലെന്നാണ് ഇമ്രാന് പറഞ്ഞത്. യുഎന് നിരീക്ഷകരെ അവിടേക്ക് ക്ഷണിക്കുകയും ചെയ്തു. യുഎന് പട്ടികയിലുള്ള 130 ഭീകരരും 25 ഭീകരസംഘടനകളും പാക്കിസ്ഥാനില് ഇല്ലെന്ന് നെഞ്ചില് കൈവച്ചു പറയാന് ഇമ്രാനു കഴിയുമോ?’ വിദിശ മൈത്ര യുഎന്നില് ചോദിച്ചു.
അല്ക്വയ്ദ ഉപരോധപട്ടികയില് യുഎന് ഉള്പ്പെടുത്തിയിട്ടുള്ള ഭീകരനു പെന്ഷന് നല്കുന്ന ഒരേഒരു സര്ക്കാര് പാക്കിസ്ഥാനിലേതാണെന്ന് അവര് സമ്മതിക്കുമോ എന്നും വിദിശ ചോദിച്ചു. ഒസാമ ബിൻലാദനെ പരസ്യമായി അനുകൂലിക്കുന്നവരില് നിങ്ങളില്ലെന്ന് ന്യൂയോർക്ക് നഗരത്തോട് പറയാൻ കഴിയുമോ. ജമ്മു കശ്മീര് ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്നും ഇമ്രാന് ഇമ്രാന് ഖാന് ചരിത്രം പഠിക്കണമെന്നും വിദിശ മൈത്ര പറഞ്ഞു.
ആണവനശീകരണം എന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ഭീഷണി ഒരു രാഷ്ട്രതന്ത്രജ്ഞന്റേതല്ലെന്നും വിഷയത്തെ യുദ്ധത്തിന്റെ വക്കോളം എത്തിച്ചയാളിന്റെതാണെന്നും ഇന്ത്യ. യുഎന്നില് ഇമ്രാന് നടത്തിയ പ്രസംഗത്തിനു തിരിച്ചടിയായാണ് ഇന്ത്യയുടെ പ്രതികരണം. രണ്ട് ആണവരാജ്യങ്ങള് തമ്മില് പോരാടിയാല് ലോകത്തിനാകെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നാണ് ഇമ്രാന് യുഎന്നില് പറഞ്ഞത്. യുഎന്നില് തന്നെ വിഭാഗീയത ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസംഗമാണ് ഇമ്രാന്റേതെന്ന് വിദിശ പറഞ്ഞു. വിഭാഗീയത വളര്ത്തുക, വിദ്വേഷം പടര്ത്തുക എന്നിവയാണ് ഇമ്രാന് ഉദ്ദേശിക്കുന്നതെന്നും വിദിശ പറഞ്ഞു. ഇമ്രാന് ഉപയോഗിച്ച ഭീഷണിയുടെ ഭാഷ യുഎന്നിന്റെ കീഴ്വഴക്കത്തിനു യോജിച്ചതല്ലെന്നും വിദിശ പറഞ്ഞു.
#WATCH Vidisha Maitra, First Secretary MEA exercises India’s right of reply to Pakistan PM Imran Khan’s speech says, “Can Pakistan PM confirm the fact it is home to 130 UN designated terrorists and 25 terrorist entities listed by the UN, as of today?” pic.twitter.com/vGFQH1MIql
— ANI (@ANI) September 28, 2019
ഇന്ത്യന് ക്രിക്കറ്റ് ടീം മാനേജ്മെന്റിനെതിരെ ഗരുതര ആരോപണങ്ങളുമായി മുന് താരം യുവരാജ് സിങ്. 2017 ചാംപ്യന്സ് ട്രോഫിക്ക് ശേഷം നടന്ന ടീം സെലക്ഷില് പല കാരണങ്ങള് പറഞ്ഞ് തന്നെ ടീമില് നിന്ന് ഒഴിവാക്കുകയായിരുന്നുവെന്ന് യുവരാജ് തുറന്നടിച്ചു. ആജ് തക്കിന് അനുവദിച്ച അഭിമുഖത്തിലാണ് യുവരാജിന്റെ വെളിപ്പെടുത്തല്.
”2017 ചാംപ്യന്സ് ട്രോഫിക്ക് ശേഷം ഏഴോ എട്ടോ മത്സരങ്ങള് ഞാന് കളിച്ചു. ഇതില് രണ്ട് മത്സരങ്ങള് മാന് ഓഫ് ദ മാച്ചും ആയിരുന്നു. പിന്നീടാണ് എനിക്ക് പരിക്കേല്ക്കുന്നത്. തുടര്ന്ന് ശ്രീലങ്കന് പര്യടനത്തിന് തയ്യാറാവാന് എന്നോട് ആവശ്യപ്പെട്ടു. അപ്പോഴാണ് യോ-യോ ടെസ്റ്റ് മറികടക്കണമെന്ന നിര്ദേശം വരുന്നത്. 36ാം വയസിലും യോ-യോ ടെസ്റ്റില് വിജയിച്ചപ്പോള് എന്നോട് ആഭ്യന്തര ക്രിക്കറ്റ് കളിക്കാന് പറഞ്ഞു. ടീമില് നിന്ന് ഒഴിവാക്കുന്ന കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല. മികച്ച ഫോമില് നില്ക്കെ, എന്നെ ടീമില് നിന്ന് പുറത്താക്കുമെന്ന് ഒരിക്കല് പോലും ചിന്തിച്ചിരുന്നില്ലെന്നും യുവരാജ് പറഞ്ഞു.
15-17 വര്ഷം കളിച്ച തന്നെപ്പോലുള്ള താരങ്ങളോട് വിരമിക്കല് ഘട്ടത്തില് ഒന്ന് ഇരുന്ന് സംസാരിക്കാന് പോലും അധികൃതര് തയ്യാറായിരുന്നില്ലെന്ന് യുവരാജ് തുറന്നടിച്ചു. താരങ്ങള്ക്ക് ഉചിതമായ യാത്രയയപ്പ് നല്കാന് തയ്യാറാകാത്ത അധികൃതരുടെ നടപടി ഇന്ത്യന് ആരാധകര്ക്കിടയില് വലിയ ചര്ച്ചയായിരുന്നു. വിരേന്ദര് സെവാഗ്, സഹീര് ഖാന് തുടങ്ങിയവരോടെല്ലാം തന്നോട് കാണിച്ച അതേ സമീപനം തന്നെയാണ് ഇക്കാര്യത്തില് അധികൃതരില് നിന്നുണ്ടായതെന്നും യുവരാജ് പറഞ്ഞു. 304 ഏകദിനങ്ങളില് ഇന്ത്യക്കായി കളത്തിലിറങ്ങിയ യുവരാജ് 8,701 റണ്സ് നേടിയിട്ടുണ്ട്. 58 ടി20 പോരാട്ടങ്ങളില് നിന്നായി 1,177 റണ്സും താരം സ്വന്തമാക്കിയിരുന്നു.
പാലായിലെ എൽഡിഎഫ് ജയത്തിന് പിന്നാലെ കേരള കോൺഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ രൂക്ഷ വിമർശനവുമായ പാർട്ടി വർക്കിങ്ങ് ചെയര്മാന് പി ജെ ജോസഫ്. പക്വതയില്ലാത്ത നടപടികളാണ് പാലായിലെ തോൽവിക്ക് കാരണമായതെന്ന് ആരോപിച്ച അദ്ദേഹം ജയ സാധ്യതയുള്ള സ്ഥാനാർത്ഥികൾ അപ്പുറത്തുണ്ടായിരുന്നെന്നും പ്രതികരിച്ചു. മാണി സ്വീകരിച്ച കീഴ്വഴക്കം ജോസ് കെ മാണി ലംഘിച്ചെന്നും തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ നടത്തിയ വാര്ത്താ സമ്മേളനത്തിൽ പിജെ ജോസഫ് ആരോപിച്ചു.
പാര്ട്ടിക്കുള്ളിലെ തർക്കം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും രണ്ട് വിഭാഗങ്ങളെ സൃഷ്ടിച്ചു. ഇത് തിരഞ്ഞെടുപ്പ് ഫലത്തെയും ബാധിച്ചു. എന്നാൽ രണ്ട് കൂട്ടരും പ്രശ്നമുണ്ടാക്കിയെന്നത് ശരിയല്ല. പ്രശ്നമുണ്ടാക്കിയത് ആരെന്ന് യുഡിഎഫ് പരിശോധിക്കണം. പാർട്ടി ഭരണഘടന അംഗീകരിക്കാൻ ഒരു കൂട്ടർ തയ്യാറായില്ലെന്നതാണ് യഥാർത്ഥ പ്രശ്നം. തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്തി മുന്നോട്ട് പോവാൻ തയ്യാറാണെന്നും പി ജെ ജോസഫ് പറയുന്നു.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ജോസഫിനെതിരെ ജോസ് കെ മാണി ഉയർത്തിയ ആരോപണങ്ങൾക്കുള്ള മറുപടികൂടിയായിരുന്നു പിജെ ജോസഫ് നല്കിയത്. രണ്ടില ചിഹ്നം കിട്ടാത്തത് പരാജയത്തിന് കാരണമായെന്നായിരുന്നു ജോസ് കെ മാണിയുടെ ആദ്യ പ്രതികരണം.
എന്നാൽ, രണ്ടില ചിഹ്നം ഇല്ലാത്തതും തോൽവിക്ക് കാരണമായെന്ന് സമ്മതിക്കുന്ന പിജെ ജോസഫ് ഇതിന് കാരണം ജോസ് കെ മാണി പക്ഷം സ്വീകരിച്ച ചില നിലപാടുകളാണെന്നും കുറ്റപ്പെടുത്തി.
ചിഹ്നം സംബന്ധിച്ച തർക്കവുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തന്നോട് സംസാരിച്ചിരുന്നു. പാർട്ടി ചെയർമാന്റെ കത്ത് ലഭിച്ചാൽ ചിഹ്നം നൽകാൻ കഴിയൂ എന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. വർക്കിങ്ങ് ചെയർമാനായ തന്നെ ചെയർമാനായി അംഗീകരിച്ചാൽ കത്ത് നൽകാമെന്ന് താൻ അറിയിക്കുകയും ചെയ്തു. എന്നാൽ അത് അംഗീകരിക്കാൻ ജോസ് കെ മാണി തയ്യാറായില്ല.
ചിഹ്നം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
മാണിസാറാണ് ചിഹ്നമെന്ന് ആവർത്തിച്ചു. ജോസ് ടോമും ഇതേ നിലപാടാണ് സ്വീകരിച്ചത്. ഇതും തിരിച്ചടിയായിട്ടുണ്ടെന്നും പി ജെ ജോസഫ് പറയുന്നു. തിരഞ്ഞെടുപ്പ് യോഗത്തിനെത്തിയ തന്നെ കൂവിയതിനെ കുറിച്ച് ആരും ഖേദം പ്രകടിപ്പിച്ചില്ല. എന്നാൽ ഇത്തരം ചെയ്കികൾ കൊണ്ടൊന്നും താൻ പ്രകോപിതനാക്കാനാവില്ല. തെറ്റ് തിരുത്തി മുന്നോട്ടുപോകാന് തയ്യാറാണെന്നും പി ജെ ജോസഫ് കൂട്ടിച്ചേർത്തു.
അതേസമയം, പാലായിൽ നേരിട്ട കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിൽ വീഴ്ചകള് തിരുത്തിമുന്നോട്ട് പോവുമെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. പരാജയത്തില് പതറില്ല. ജനവിശ്വാസം വീണ്ടെടുക്കും എന്നും അദ്ദേഹം പാലായില് പറഞ്ഞു. അതിനിടെ ബിജെപി എല്ഡിഎഫിന് വോട്ട് മറിച്ചെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്ചാണ്ടി ആരോപിച്ചു. എന്നാൽ ദൈവനിശ്ചയം അംഗീകരിക്കുന്നുവെന്നായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ പ്രതികരണം.
യുഡിഎഫ് സ്ഥാനാര്ഥി ജോസ് ടോമിനെ 2,943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പാലായില് ഇടതുമുന്നണി സ്ഥാനാര്ഥി മാണി സി.കാപ്പൻ തോ്ൽപ്പിച്ചത്. തുടക്കം മുതല് ലീഡ് നിലനിര്ത്തിയായിരുന്നു കാപ്പന്റെ മുന്നേറ്റം. ഒന്പതുപഞ്ചായത്തുകളില് എല്ഡിഎഫ് മുന്നിലെത്തിയപ്പോള് യുഡിഎഫിന് നേട്ടമുണ്ടാക്കാനായത് നാലിടത്തുമാത്രം. ജോസ് കെ.മാണിയുടെ ബൂത്തിലും ഇടതുമുന്നണി ലീഡ് നേടി. ബിജെപിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലേതിനേക്കാള് 8,489 വോട്ട് കുറഞ്ഞു.
അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം.മരണവാർത്ത കുടുംബാംഗങ്ങൾക്കെന്ന പോലെ തന്നെ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കും വിങ്ങലായിരുന്നു. ഇപ്പോഴും കൊച്ചിയിലെ വീട്ടില് പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുകയാണദ്ദേഹം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു വർഷം നീണ്ട പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ
പ്രതീക്ഷകൾ മാഞ്ഞു തുടങ്ങിയപ്പോൾ
അവസാനം വരെ ശ്രീയ്ക്ക് പ്രതീക്ഷയും ആത്മധൈര്യവുമുണ്ടായിരുന്നു. ശ്രീയ്ക്ക് ശക്തി പകരും വിധത്തിലാണ് ഡോക്ടർ എപ്പോഴും സംസാരിച്ചിരുന്നത്. പക്ഷേ, അവസാന മാസങ്ങളായപ്പോൾ കിടക്കയിൽ നിന്ന് എണീക്കാനാകാത്ത അവസ്ഥയും കടുത്ത വേദനയുമെല്ലാം കൂടിയായപ്പോൾ ശ്രീയുടെ പ്രതീക്ഷകൾ പതുക്കെ മാഞ്ഞു പോകും പോലെ തോന്നി.
ജൂൺ മാസം തൊട്ട് പൂർണമായും കിടപ്പിലായി. ഹോസ്പിറ്റലിൽ തന്നെയായിരുന്നു. അടുത്ത സുഹൃത്തുക്കൾ വരുമ്പോൾ അവരുടെ കൈ പിടിച്ച് തളർന്ന സ്വരത്തിൽ ശ്രീ പറഞ്ഞു:‘‘മക്കളുെട കുറച്ചു കൂടി നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു…’’ മൂത്ത മകൻ സിദ്ധാർഥ് ബെംഗളൂരുവിൽ എൽഎൽബി മൂന്നാം വർഷം പഠിക്കുകയാണ്. ഇളയ ആൾ സൂര്യ നാരായണൻ പത്താം ക്ലാസ് ആയതേയുള്ളൂ. അവരുെട കാര്യമോർത്ത് ശ്രീ ഏറെ വിഷമിച്ചു.
തലച്ചോറിന് 10 റേഡിയേഷൻ എടുത്തിരുന്നു. ചികിത്സയുടെ ക്ഷീണവും രോഗത്തിന്റെ മാരകാവസ്ഥയും ശരീരത്തി ന്റെ ദുർബലതയും എല്ലാം കൂടി ശ്രീ വല്ലാതെ തളർന്നു. ഒരു ദിവസം ശ്രീ പറഞ്ഞു. ‘സിദ്ധുമോൻ ‘തിര നുരയും…’ ‘ശ്രീരാഗമോ’ ഈ പാട്ടുകൾ പാടി റെക്കോർഡ് ചെയ്തു കേൾപ്പിക്കണം..’ സിദ്ധു നന്നായി പാടുമായിരുന്നു. അമ്മയ്ക്കു വേണ്ടി അവൻ ഈ രണ്ടു ഗാനങ്ങളും വേഗം തന്നെ പഠിച്ച് ഫോണിൽ റെക്കോർഡ് ചെയ്തു. അവസാന ദിവസങ്ങളിൽ ആ പാട്ട് ആവ ർത്തിച്ചു കേൾക്കാൻ ഇഷ്ടപ്പെട്ടു ശ്രീ. മരുന്നു കഴിക്കാൻ മടിയായിരുന്നു. ആ പാട്ട് പ്ലേ ചെയ്തു െകാണ്ടിരിക്കുമ്പോൾ പ്രോട്ടീൻ പൗഡർ കലക്കിയത് സ്പൂണിൽ പതുക്കെ കോരിക്കൊടുക്കും. മക്കൾ രണ്ടു േപരും കൂടെയിരുന്നു. ഹോം നഴ്സ് ഉണ്ടെങ്കിലും ഡയപ്പർ മാറ്റാൻ പോലും സഹായിച്ച് അരികിൽ ഇളയ മോനുമുണ്ടായിരുന്നു.
അർദ്ധമയക്കത്തിൽ ആ സമയത്ത് ശ്രീ പറയുമായിരുന്നു, ‘അച്ചാച്ചാ പോകാം’ എന്ന്. ശ്രീ അച്ചാച്ചനെന്നു വിളിച്ചിരുന്നത് അമ്മയുടെ അച്ഛനെയാണ്. അച്ചാച്ചനോടായിരുന്നു കുട്ടിക്കാലത്ത് ഏറെ അടുപ്പം. അച്ഛന് മിലിട്ടറി എൻജിനീയറായി ദൂരെ ജോലിയായിരുന്നതിനാൽ അമ്മയുടെ അച്ഛനായിരുന്നു കുട്ടിക്കാലത്ത് വളർത്തിയത്. മരണത്തോട് അടുക്കുന്ന സമയത്ത് മരിച്ചു പോയ നമ്മുടെ ഏറ്റവും പ്രിയപ്പെട്ടവരെ അടുത്തു കാണുന്നതായി തോന്നുമെന്ന് പറയാറുണ്ട്്. അതാകും ശ്രീ ‘അച്ചാച്ചാ’ എന്ന് വിളിച്ചു െകാണ്ടിരുന്നത്.
അവസാന ദിവസങ്ങളിൽ മരുന്ന് കഴിക്കാൻ ശ്രീ വിമുഖത കാട്ടി. ആശുപത്രിയിൽ നിന്ന് വീട്ടിലേക്കു മടങ്ങണം എന്നാശിച്ചു. അങ്ങനെ വീട്ടിലേക്കു കൊണ്ടുവന്നു. എല്ലാം ശ്രീ ഉള്ളിൽ തീർച്ചപ്പെടുത്തിയ പോലെയായിരുന്നു. തലേന്ന് രാത്രി ഡോക്ടർ വീട്ടിൽ വന്ന് മരുന്നു കൊടുത്തിട്ടാണ് പോയത്. ഒാക്സിജൻ ട്യൂബ് വഴിയാണ് നൽകിയിരുന്നത്. അന്ന് മൂത്ത മകൻ ബെംഗളൂരുവിലെ കോളജിലേക്ക് അത്യാവശ്യത്തിനു പോകണമെന്നു പറഞ്ഞപ്പോൾ ‘ഇപ്പോൾ പോകണോ’ എന്നു ചോദിച്ചു. രാത്രി ഒരു മണി വരെ ഇളയ മോൻ അമ്മയുടെ അടുത്തുണ്ടായിരുന്നു…പിറ്റേന്ന് ഒാഗസ്റ്റ് 13 ന്റെ പ്രഭാതം. ആ പ്രഭാതത്തിൽ ഞങ്ങളുടെ സ്നേഹം വിട്ട് ശ്രീ മറ്റൊരു ലോകത്തേക്കു യാത്രയായി.
ബ്ലാക്ക് പൂളില് നിന്നും ബര്മിംഗ്ഹാമിലേക്ക് പോകുവാനായി കയറിയ ബസില് വച്ച് മറ്റു യാത്രക്കാരെ ഗൗനിക്കാതെ പരസ്യമായി ലൈംഗികബന്ധത്തിലേര്പ്പെട്ട കമിതാക്കള് മറ്റ് യാത്രക്കാരുടെ പരിഹാസത്തിനും അശ്ലീലഭാഷയിലുള്ള ശാസനയ്ക്കും വിധേയരായി.
അവധി ആഘോഷിക്കാന് തിരിച്ച സംഘങ്ങളാണ് ബസില് ഉണ്ടായിരുന്നത്. നിറയെ ബിയറും മറ്റുമായാണ് യാത്രക്കാര് ബസില് കയറിയത്. ബസിന്റെ മുന്നിലെ സീറ്റില് ഇരുന്ന കമിതാക്കള് ലൈംഗിക ബന്ധത്തിലേര്പ്പെടുകയായിരുന്നു.
യുവതിയാണ് ശാരീരിക ബന്ധത്തിന് മുന്കൈയ്യെടുത്തതെന്ന് യാത്രക്കാരിയായ ഒരു യുവതി പറയുന്നു. തുടര്ന്ന് ഇരുവരും പരിസരം മറന്ന് ലൈംഗിക ബന്ധത്തിലേര്പ്പെടുകയായിരുന്നു. കുടുംബമായി എത്തിയവരും മറ്റുകുട്ടികളും ബസിലുണ്ടെന്ന ഓര്മ്മ പോലും ഇവര്ക്ക് ഉണ്ടായിരുന്നില്ലെന്ന് യുവതി വ്യക്തമാക്കി. മാത്രമല്ല പലരും ഇത് അവസാനിപ്പിക്കാന് ആവശ്യപ്പെട്ടിട്ടും കമിതാക്കള് കേള്ക്കാന് കൂട്ടാക്കിയില്ല. കൂടാതെ ശീല്ക്കാര ശബ്ദങ്ങള് പുറപ്പെടുവിക്കാനും ആരംഭിച്ചു.
ഇതോടെയാണ് ബിയറും മറ്റുമായി എത്തിയ മറ്റൊരു സംഘം കമിതാക്കള്ക്ക് നേരെ അസഭ്യ വര്ഷം ആരംഭിച്ചത്. 30-നും 40-നും ഇടയില് പ്രായമുള്ളവരായിരുന്നു ഇതിന് പിന്നിലെന്ന് യുവതി പറയുന്നു. ഇവരുടെ അശ്ലീല പ്രയോഗങ്ങളും ബഹളവും കൂടിയായതോടെ ബസിലെ യാത്ര അതീവ ക്ലേശകരമായിരുന്നെന്നും യുവതി വ്യക്തമാക്കി.
കമിതാക്കളെയും ബഹളം ഉണ്ടാക്കിയവരെയും തങ്ങളുടെ ബസില് യാത്ര ചെയ്യുന്നതില് നിന്നും വിലക്കിയെന്ന് നാഷണല് എക്സ്പ്രസ് അറിയിച്ചു. മാര്ച്ചിലും ഇത്തരം സംഭവം നടന്നിരുന്നു. മാഞ്ചെസ്റ്ററില് നിന്നും എക്സ്റ്ററിലേക്കുള്ള പത്ത് മണിക്കൂര് യാത്രക്കിടെ നാഷണല് എക്സ്പ്രസ് ബസില് വെച്ച് കമിതാക്കള് വിവസ്ത്രരായ ശേഷം ലൈംഗികബന്ധത്തില് ഏര്പ്പെടുകയായിരുന്നു. ഈ സംഭവത്തില് ഡ്രൈവര് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് എത്തി കമിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.