ശ്രീജിത്ത് എസ് വാരിയർ , മലയാളം യുകെ ന്യൂസ് ടീം

ഒരുകൂട്ടം മലയാളി വിദ്യാർഥികളാണ് ജാമിയ മിലിയയിലെ പോലീസ് ലാത്തി ചാർജ്ജിനെപ്പറ്റി മലയാളം യുകെയോട് കരഞ്ഞുകൊണ്ട് സംസാരിച്ചത്.  “ഇവിടെ സ്ഥിതി വളരെ മോശമാണ് ആണ് . ആകെ പാനിക് ആണ് എല്ലാവരും ”

സംഭവങ്ങൾ തുടങ്ങുന്നത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് . ജാമിയ സ്റ്റുഡന്റസ് അസോസിയേഷൻ ജാമിയയിൽ നിന്ന് പാർലമെന്റ് വരെ 11 കിലോമീറ്റർ വരുന്ന ദൂരം നടന്നു മാർച്ചു ചെയ്യാനായിരുന്നു ഉദ്ദേശം. ജാമിയ ടീച്ചേഴ്സ് അസോസിയേഷൻ സപ്പോർട്ടും ജാമിയയിലെ മൊത്തം സ്റ്റുഡന്റസ് അസോസിയേഷൻ സപ്പോർട്ട് കൂടിയിട്ട് ഈ സമരം നടത്തിയത് . തുടങ്ങിയ സമയത്ത് പോലീസ് റോഡ് സൈഡ് ബ്ലോക്ക് ചെയ്യുകയും ബാരിക്കേഡ് വെക്കുകയും ചെയ്തിരുന്നു . മാർച്ചു നടക്കുന്ന സ്റ്റുഡൻസ് അതിനെ മറികടന്നു . പോലീസ് ലാത്തി വീശുകയും അങ്ങനെ വീണ്ടും കുട്ടികൾ അതിന് കടന്നുപോവുകയും പോലീസും കുട്ടികളും തമ്മിൽ അക്രമം ഉണ്ടാവുകയും ചെയ്തു . അതു കഴിഞ്ഞ് പോലീസ് ലാത്തി ചാർജ് നടത്തി . പിന്നെ ഒരുപാട് ടീയർ ഗ്യാസുകൾ പോലീസ് പ്രയോഗിച്ചു . രണ്ടു മൂന്നു മണിക്കൂറോളം സംഘർഷം നിലനിന്നു .

ഇതിനിടയിൽ ജാമിയ മിലിയ സ‍ർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടാം ദിനവുമുണ്ടായ സമരങ്ങൾ അക്രമാസക്തമായതിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ.    ക്യാമ്പസിനകത്ത് കയറി വിദ്യാർത്ഥികളുടെ സമരത്തിലേക്ക് നുഴഞ്ഞു കയറിയ ചില ‘പുറത്തു നിന്നുള്ളവരെ’ അറസ്റ്റ് ചെയ്യാനാണ് പൊലീസ് അകത്തേക്ക് കയറിയതെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. അക്രമാസക്തമായ സമരത്തിന് പിന്നിൽ വിദ്യാർത്ഥികളല്ലെന്ന് സർവകലാശാലയും വിശദീകരിക്കുന്നു. എന്തായാലും ക്യാമ്പസിനകത്തേക്ക് കയറിയ പൊലീസ് ജാമിയയിലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു.

വിദ്യാർത്ഥികൾ അയച്ചുതന്ന ഫോട്ടോകൾ ഞങ്ങൾ പ്രസിദ്ധീകരിക്കുന്നു