Latest News

 

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിക്കുന്നത് ആഗോള വ്യാപകമായുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയാണ്. ഈ സാഹചര്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഏറ്റവും കൂടുതല്‍ സ്വര്‍ണം ഖജനാവില്‍ സൂക്ഷിച്ചിട്ടുള്ള 10 രാജ്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. .

ഒന്നാം സ്ഥാനം യുഎസിനാണ്. 8133.53 മെട്രിക് ടണ്‍ സ്വര്‍ണമാണ് കരുതലായി അവര്‍ സൂക്ഷിച്ചിട്ടുള്ളത്. ഒമ്പതാം സ്ഥാനമാണ് ഇന്ത്യക്ക് 618.17 മെട്രിക് ടണ്ണാണ് ഇന്ത്്യക്കുള്ളത്. ജര്‍മനിക്കാണ് രണ്ടാം സ്ഥാനം. പത്താം സ്ഥാനം നെതര്‍ലാന്‍ഡിനും.

10 നെതര്‍ലാന്‍ഡ്‌സ്-612.46 മെട്രിക് ടണ്‍
9 ഇന്ത്യ-618.17 മെട്രിക് ടണ്‍
8 ജപ്പാന്‍-756.22 മെട്രിക് ടണ്‍
7 സ്വിറ്റ്‌സര്‍ലാന്‍ഡ്-1040.01 മെട്രിക് ടണ്‍
6 ചൈന-1916.29 മെട്രിക് ടണ്‍
5 റഷ്യ-2207.01 മെട്രിക് ടണ്‍
4 ഫ്രാന്‍സ്-2436.06 മെട്രക് ടണ്‍
3 ഇറ്റലി-2451.85 മെട്രക് ടണ്‍
2 ജര്‍മനി-3367.95 മെട്രിക് ടണ്‍
1 യുണൈറ്റഡ് സ്റ്റേറ്റ്‌സ്-8133.53 മെട്രിക് ടണ്‍

തിരുവനന്തപുരം ∙ പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷാ തട്ടിപ്പിന് ഉപയോഗിച്ച ഫോണുകള്‍ മണിമലയാറ്റില്‍ ഒഴുക്കിയതായി കേസിലെ പ്രതികളായ സഫീറും പ്രണവും. മുണ്ടക്കയത്ത് സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുമ്പോഴാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. ഓഗസ്റ്റ് മാസത്തില്‍ മഴക്കാലത്താണ് ഫോണുകള്‍ നദിയില്‍ ഒഴുക്കിയത്. കൂട്ടുകാരന്റെ കുടുംബത്തിനു പഞ്ചായത്തില്‍നിന്ന് ലഭിച്ചതാണ് വീട്. അച്ഛനും അമ്മയും ആ വീട്ടില്‍ താമസമില്ലാത്തതിനാലാണ് ദിവസങ്ങളോളം ഒളിവില്‍ കഴിയാന്‍ സാധിച്ചതെന്നും ഇരുവരും വെളിപ്പെടുത്തി. ശിവരഞ്ജിത്തിന്റെ സ്മാര്‍ട് വാച്ച് മൂന്നാറിലെ ആറ്റില്‍ കളഞ്ഞെന്ന് നേരത്തെ ശിവരഞ്ജിത്തും മൊഴി നല്‍കിയിരുന്നു.

നസീമാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് ഇരുവരും അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാല്‍, പ്രണവാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നാണ് കേസിലെ മറ്റു പ്രതികളായ നസീമും ശിവരഞ്ജിത്തും വെളിപ്പെടുത്തിയത്. പ്രതികള്‍ പരസ്പരം ആരോപണം ഉന്നയിക്കുന്നതിനാല്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇന്നലെ സഫീറിനെയും പ്രണവിനെയും മുണ്ടക്കയത്ത് എത്തിച്ചു തെളിവെടുത്തു. ഇന്നു രാവിലെ യൂണിവേഴ്സിറ്റി കോളജിലെത്തിച്ചും തെളിവെടുത്തു.

പരീക്ഷയ്ക്ക് ശേഷം നസീമിന്റേതടക്കം രണ്ട് സ്മാര്‍ട് വാച്ചുകള്‍ പ്രണവായിരുന്നു സൂക്ഷിച്ചത്. ഒളിവില്‍ പോയപ്പോള്‍ ഇവയും ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും ഇടിച്ച് പൊട്ടിച്ച ശേഷം മുണ്ടക്കയത്തെ മണിമലയാറ്റില്‍ ഒഴുക്കിയെന്നാണ് അവിടെയെത്തിച്ചുള്ള തെളിവെടുപ്പില്‍ പ്രണവ് പറഞ്ഞത്.

പരീക്ഷാ തട്ടിപ്പു കേസിൽ യൂണിവേഴ്സിറ്റി കോളജിലെ കൂടുതൽ വിദ്യാർഥികൾ പ്രതികളാകുമെന്നു സൂചന. കേസിലെ പ്രതികളായ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർക്ക് പരീക്ഷയിൽ ഉത്തരങ്ങൾ നൽകി സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് കുരുക്ക് മുറുകുന്നത്. കൂടുതൽ പേർ തട്ടിപ്പിനു സഹായിച്ചതായി അന്വേഷണ സംഘത്തിനോട് വ്യക്തമാക്കിയ പ്രണവ് സഹായിച്ചവരെക്കുറിച്ച് വെളിപ്പെടുത്താൻ തയാറായില്ല. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ ലഭിക്കാനായി നുണ പരിശോധന ഉൾപ്പെടെയുള്ള ശാസ്ത്രീയ പരിശോധനകൾ നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. പ്രണവിന്റെയും മറ്റൊരു പ്രതിയായ സഫീറിന്റെയും കസ്റ്റഡി കാലാവധി ഇന്നു കഴിയും. തട്ടിപ്പിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെടുക്കാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല.

കേസിലെ മുഖ്യസൂത്രധാരൻ പ്രണവാണെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. മറ്റു പ്രതികളുടെ മൊഴിയും ഇത് ശരി വയ്ക്കുന്നു. അതിനാൽ ഇയാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ചിലർ സഹായിച്ചുവെന്നതിൽ കവിഞ്ഞ് ചോദ്യപേപ്പർ ചോർച്ചയെ കുറിച്ച് പ്രണവ് വിശദ വെളിപ്പെടുത്തൽ നടത്തിയിട്ടില്ല. ഇത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്.

സുഹ്യത്തായ ഒരു വിദ്യാർഥി ചോദ്യപേപ്പർ പുറത്ത് എത്തിച്ചുവെന്നും മറ്റു ചില സുഹ്യത്തുക്കൾ ഉത്തരങ്ങൾ കണ്ടെത്താൻ സഹായിച്ചതായും ചോദ്യം ചെയ്യലിൽ സമ്മതിച്ച പ്രണവ് കൂടുതൽ ചോദ്യം ചെയ്യലിൽ പേര് വെളിപ്പെടുത്താതെ പരസ്പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. ഇത് അന്വേഷണം വഴിതെറ്റിക്കാനാണോയെന്നു അന്വേഷണ സംഘത്തിന് സംശയമുണ്ട്. ഈ സാഹചര്യത്തിലാണ് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാൻ തീരുമാനിച്ചത് . ശിവരഞ്ജിത്ത്, നസീം, ഗോകുൽ, സഫീർ, പ്രണവ് എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്.

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ-​സി​ഗ​ര​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു.  സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും യു​വാ​ക്ക​ളു​മ​ട​ക്കം വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്ന ക​ണ്ടെ​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ-​സി​ഗ​ര​റ്റു​ക​ൾ നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി.

ഇ- ​സി​ഗ​ര​റ്റി​ന്‍റെ ഉ​ത്പാ​ദ​നം, ഇ​റ​ക്കു​മ​തി-​ക​യ​റ്റു​മ​തി, ഉ​പ​യോ​ഗം, സൂ​ക്ഷി​ക്ക​ൽ, വി​ത​ര​ണം, പ​ര​സ്യം എ​ല്ലാം നി​രോ​ധി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​ന ഓ​ർ​ഡി​ന​ൻ​സ് ഈയടു​ത്ത് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര​മ​ന്ത്രി​മാ​രു​ടെ സ​മി​തി പ​രി​ശോ​ധി​ച്ചി​രു​ന്നു.

ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നാ​ൽ നി​യ​മ ലം​ഘ​ക​ർ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ​യാ​യി ന​ൽ​ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശ​മെ​ന്നും നി​ർ​മ​ല സീ​താ​രാ​മ​ൻ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് തേ​ടു​മ്പോ​ൾ ഇ-​സി​ഗ​ര​റ്റ് നി​രോ​ധ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ന​രേ​ന്ദ്ര​മോ​ദി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാലിനെ പ്രതിയാക്കി വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചു. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം വനം വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മോഹന്‍ലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്.

ആനക്കൊമ്പ് കൈവശം വെച്ചതും കൈമാറ്റം ചെയ്തതും നിയമവിരുദ്ധമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2012 ജൂണിലാണ് മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്ന് നാല് ആനക്കൊമ്പുകള്‍ ആദായ നികുതി വകുപ്പ് കണ്ടെത്തിയത്.

രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

എന്നാല്‍ ആനക്കൊമ്പുകള്‍ 65,000 രൂപ കൊടുത്ത് വാങ്ങിയെന്നായിരുന്നു മോഹന്‍ലാന്റെ വിശദീകരണം. റെയ്ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്തു. എന്നാല്‍ പിന്നീട് കേസ് റദ്ദാക്കി.

ഇതിനിടയില്‍ താരത്തിന്റെ കൈയ്യിലുള്ളത് യഥാര്‍ത്ഥ ആനക്കൊമ്പുകള്‍ ആണെന്ന് പരിശോധനയില്‍ വ്യക്തമായതായി മലയാറ്റൂര്‍ ഡിഎഫ്ഒ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശംവയ്ക്കരുതെന്ന വന്യജീവി സംരക്ഷണനിയമത്തിലെ 39 (3) വകുപ്പുപ്രകാരം, മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

അമേരിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഗോ ബാക്ക് മോദി മുദ്രാവാക്യമുയര്‍ത്തി ഹൂസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ അംഗങ്ങള്‍.

ഗോ ബാക്ക് മോദി, സേവ് കശ്മീര്‍, സ്റ്റാന്റ് വിത്ത് കശ്മീര്‍ എന്നീ പ്ലക്കാര്‍ഡുകള്‍ പിടിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

ദക്ഷിണേഷ്യയിലെ ചരിത്രവും സമകാലികവുമായ കാര്യങ്ങള്‍ വിശകലനം ചെയ്യുന്ന വ്യക്തിയായ പീറ്റര്‍ ഫ്രീഡ്രിക്കും പ്രതിഷേധത്തിനൊപ്പം നിലകൊണ്ടു. മനുഷ്യരാശിക്കെതിരായ മോദിയുടെ കുറ്റകൃത്യങ്ങളില്‍ അമേരിക്കയും പങ്കാളികളാകുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ നേതൃത്വത്തില്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മോദിക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഹൗഡിമോദി റാലിയേയും അദ്ദേഹം വിമര്‍ശിച്ചു. മോദിയുടെ കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു. അദ്ദേഹത്തെ ഇവിടേക്ക് സ്വാഗതം ചെയ്ത് കൈവീശുന്നവരും അദ്ദേഹത്തിന്റെ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാവുകയാണ്. അതില്‍ നിന്നും അവര്‍ക്ക് കൈകഴുകാനാവില്ല. – അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസിനെ കുറിച്ചും വൈറ്റ് മേധാവിത്വത്തെ കുറിച്ചും അദ്ദേഹം തുടര്‍ന്ന് സംസാരിച്ചു.

ആര്‍എസ്എസ്, വൈറ്റ് മേധാവിത്വവുമായി ബന്ധപ്പെട്ടും നാസി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുമുള്ള ലേഖനങ്ങളഉം അദ്ദേഹം 16 സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി. ഹൗഡി മോദി’ എന്ന് പറയുന്നതിനുപകരം ആളുകള്‍ ‘Adios Modi ( മോദിക്ക് വിട) എന്ന് പറയണമെന്നും അദ്ദേഹം പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ നടന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയും വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കേര്‍പ്പെടുത്തിയ നിയന്ത്രണത്തിനെതിരെയും കശ്മീര്‍ സ്വദേശിയും കൗണ്‍സില്‍ അംഗവുമായ യുവതിയും രംഗത്തെത്തി.

കഴിഞ്ഞ നാല്‍പ്പത് ദിവസമായി തന്റെ പിതാവുമായി സംസാരിക്കാനോ അദ്ദേഹത്തിന്റെ വിവരം അറിയാനോ തനിക്ക് സാധിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. കൗണ്‍സിലിലെ ചില അംഗങ്ങള്‍ ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം കൊല്ലപ്പെട്ട കശ്മീരി പെണ്‍കുട്ടി ആസിഫയെ അനുസ്മരിച്ചും സംസാരിച്ചു.

ഡൊണള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടെ ഹൂസ്റ്റണില്‍ നടക്കുന്ന ഒരു മെഗാ പരിപാടിയാണ് ഹൗഡി മോദി. സെപ്റ്റംബര്‍ 22- നാണ് പരിപാടി. ഒരു യു.എസ് പ്രസിഡന്റും ഇന്ത്യന്‍ പ്രധാനമന്ത്രിയും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്ന ആദ്യപരിപാടിയാണ് ഇത്.

ജി 20, ജി 7 ഉച്ചകോടികള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കു ശേഷം ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിലുള്ള തുടര്‍ച്ചയായ മൂന്നാമത്തെ കൂടിക്കാഴ്ചയാണിത്.

ഹൂസ്റ്റണിലെ എന്‍.ആര്‍.ജി സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ 22- ന് നടക്കുന്ന ”ഹൗഡി,മോദി! ഷെയര്‍ഡ് ഡ്രീംസ്, ബ്രൈറ്റ് ഫ്യൂച്ചേഴ്സ്” പരിപാടിയില്‍ പങ്കെടുക്കാന്‍ യു. എസിലുടനീളമുള്ള 50,000 ത്തിലധികം ഇന്ത്യന്‍-അമേരിക്കക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് ‘ഹൗഡി ‘,’ നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു? ‘എന്നതിന്റെ ചുരുക്കമാണ് ഇത്.

തമിഴ് താരം സൂര്യയും മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ‘കാപ്പാന്‍’ ഇന്ന് പ്രദര്‍ശനത്തിനെത്തി. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കെ വി ആനന്ദ്‌ ആണ്. സയേഷയാണ് നായികാ. സയേഷയുടെ ഭര്‍ത്താവും നടനുമായ ആര്യയും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കാര്‍ത്തിയുടെ ഏറ്റവും പുതിയ ചിത്രമായ ‘കടൈക്കുട്ടി സിങ്ക’ത്തിലെ നായികാ വേഷത്തിന് ശേഷമാണ് സയേഷാ സൂര്യ ചിത്രത്തിലെ നായികാ വേഷമണിയുന്നത്. ജയം രവി നായകനായ ‘വനമഗന്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ എത്തിയ സയേഷാ വിജയ്‌ സേതുപതിയുടെ ‘ജുങ്ക’, ആര്യയുടെ ‘ഗജിനികാന്ത്’ എന്നിവയിലേയും നായികയാണ്.

സൂര്യയേയും മോഹൻലാലിനെയും കൂടാതെ​ ആര്യ, ബോമൻ ഇറാനി, സമുദ്രക്കനി എന്നിവരും ചിത്രത്തിൽ നിർണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ലൈക പ്രൊഡക്ഷൻ നിർമ്മിക്കുന്ന ഈ ചിത്രം ആക്ഷൻ ത്രില്ലറാണ്. ഹാരിസ് ജയരാജ്‌ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.

അമേരിക്കന്‍ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാനിസ്ഥാനില്‍ 30 കര്‍ഷകര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണം ലക്ഷ്യം മാറിയാണ് ദുരന്തം സംഭവിച്ചത് എന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൂന്ന് അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചു.

അഫ്ഗാനിലെ നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ മലയോര മേഖലയായ വസീര്‍ താന്‍ഹിയിലാണ് സംഭവം നടന്നത്. ഗോത്ര വിഭാഗത്തില്‍പ്പെട്ട കര്‍ഷകരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ കൃഷിസ്ഥലത്തെ ജോലി മതിയാക്കി. തീ കായുവാന്‍ കൂടിയവരെയാണ് ലക്ഷ്യം വച്ചതെന്ന് തദ്ദേശവാസികള്‍ ന്യൂസ് എജന്‍സിയോട് വ്യക്തമാക്കി.

Image result for u-s-drone-strike-kills-30-pine-nut-farm-workers-in-afghanistan

ജനുവരി മുതല്‍ ജൂലൈ വരെ അഫ്ഗാനിസ്ഥാനില്‍ സൈനിക നടപടിയില്‍ മരിച്ച സാധാരണക്കാരുടെ എണ്ണം 1,366ആണ്. 2446 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. അതില്‍ തന്നെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍പ്പേര്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 681 പേര്‍.

അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരം പ്രകാരം അമേരിക്കന്‍ ഡ്രോണ്‍ ആക്രമണം നടന്നതായി സ്ഥിരീകരിക്കുന്നെങ്കിലും മരണ സംഖ്യ സംബന്ധിച്ച് വ്യക്തതയില്ല.

ഇലക്ട്രോണിക് സിഗരറ്റു’കളുടെയും ഇ-ഹുക്കകളുടെയും ഉൽപാദനവും വിൽപ്പനയും രാജ്യത്ത് ശിക്ഷാർഹമായ കുറ്റകൃത്യമായി മാറിയിരിക്കുകയാണ്. ഇതിനായി ഒരു ഓർഡിനൻസിന് കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇറക്കുമതിക്കും നിരോധനമുണ്ട്. നിയമലംഘനത്തിന് ജയിൽശിക്ഷ അടക്കമുള്ള വ്യവസ്ഥകളാണ് ഓർഡ‍ിനൻസിലുള്ളത്.ആറ് മാസം തടവും 50,000 വരെ പിഴയും ലഭിച്ചേക്കാം ഇതിന്. ഓർഡിനൻസ് നിലവിൽ വരുന്ന തിയ്യതി മുതൽ ഈ സ്റ്റോക്ക് സംബന്ധിച്ചുള്ള വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ കടയുടമകൾ അറിയിക്കേണ്ടതാണ്.

ഇത്തരം സിഗരറ്റുകൾ നിർമിക്കുക, ഇറക്കുമതി ചെയ്യുക, കയറ്റുമതി ചെയ്യുക, വിതരണം ചെയ്യുക, വിൽക്കുക, കടത്തുക, പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരു വർഷം വരെ തടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാം.

സർക്കാരിന്റെ ഉദ്ദേശ്യം?

ജനങ്ങളുടെ ആരോഗ്യത്തെ വലിയതോതില്‍ ബാധിക്കുന്നുവെന്നാണ് സർക്കാർ ഇ സിഗരറ്റുകളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടുന്ന പ്രശ്നം. ഇവയുടെ ഉപയോക്താക്കൾ ചില രോഗങ്ങൾക്ക് അടിപ്പെടുന്നുണ്ട്. “ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഇ സിഗരറ്റുകളുടെ നിരോധനം സഹായിക്കുന്നു. ഇ സിഗരറ്റുകൾക്ക് അടിമയായിപ്പോകുന്ന യുവാക്കളെയും കുട്ടികളെയും അതിൽ നിന്നും രക്ഷിക്കേണ്ടതുണ്ട്. പുകയില ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം അതുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്നങ്ങളെയും രോഗങ്ങളെയും കുറയ്ക്കാൻ ഈ നിരോധനം സഹായകമാകും.”

അതെസമയം, ഇ സിഗരറ്റുകൾ സാധാരണ സിഗരറ്റുകളെക്കാൾ കുറഞ്ഞ അപകടമാണ് ശരീരത്തിന് വരുത്തുകയെന്ന വാദത്തെ ചർച്ചയ്ക്കെടുക്കാൻ കേന്ദ്ര സർക്കാരിന് താൽപര്യമില്ലെന്നും കാണാം. കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുദാൻ പറയുന്നത് കേൾക്കുക: “ഇതുണ്ടാക്കുന്ന അപകടം ചെറുതോ വലുതോയെന്ന് എന്തിനാണ് നമ്മൾ ചർച്ച ചെയ്യുന്നത്? നിരോധനം ഒരു നല്ല നീക്കമാണ്,” കാബിനറ്റ് ബ്രീഫിങ്ങിനിടെ അവർ പറഞ്ഞു.

പല സിഗരറ്റ് വലിക്കാരും ഇ സിഗരറ്റ് മുഖാന്തിരം തങ്ങൾ സിഗരറ്റ് വലിയുടെ അളവ് കുറച്ചെന്ന് പറയുന്നുണ്ടെങ്കിലും മൊത്തം നിക്കോട്ടിൻ ഉപഭോഗത്തിൽ മാറ്റമൊന്നും വന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു.

സിഗരറ്റ് കമ്പനികളുടെ വാദം?

നിരോധനം നടപ്പാക്കിയ കേന്ദ്ര നീക്കത്തെ വിരോധാഭാസമെന്നും കിറുക്കെന്നുമാണ് ഇ സിഗരറ്റ് നിർമാതാക്കളുടെ യോഗമായ ട്രെൻഡ്സ് (The Trade Representatives of Electronic Nicotine Delivery Systems) പറയുന്നത്. പുകവലിക്ക് ഒരു സുരക്ഷിതമായ ബദൽ തന്നെയാണ് ഇ സിഗരറ്റുകളെന്ന് ട്രെൻഡ്സ് കൺവീനർ പ്രവീൺ റിഖി പറയുന്നു. ഏറ്റവും അപകടകാരിയായ ഉൽപ്പന്നം തുടർന്നും വിൽക്കാൻ അനുമതിയുണ്ട് എന്നതാണ് വലിയ വിരോധാഭാസമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ ആസൂത്രിതമായി തെരഞ്ഞെടുത്ത ശാസ്ത്രീയ, വൈദ്യ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിരോധനം നടപ്പാക്കിയിരിക്കുന്നതെന്നും ട്രെൻഡ്സ് ആരോപിക്കുന്നു. തങ്ങളിലൊരാളുടെ പോലും അഭിപ്രായം ആരായാതെയാണ് സർക്കാർ ഈ നീക്കം നടത്തിയത്. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഏതാണ് 70 വികസിത രാജ്യങ്ങളിൽ ഇ സിഗരറ്റുകൾ നിയമം മൂലം അനുവദനീയമാണെന്ന കാര്യവും പ്രവീൺ റിഖി ചൂണ്ടിക്കാട്ടി. ശക്തരായ പുകയില ലോബികളും പുകയില വിരുദ്ധ ലോബികളും തങ്ങൾക്കെതിരെ ഒന്നിച്ചുവെന്നും അത് സർക്കാരിനെ സ്വാധീനിച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. തങ്ങൾ എംപിമാരുമായി കൂടിക്കാഴ്ച നടത്തുകയും കാര്യങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുമെന്ന് ട്രെൻഡ്സ് പറയുന്നു.

നിരോധനം കൊണ്ട് സർക്കാരുണ്ടാക്കുന്ന നേട്ടമെന്ത്?

ഇ സിഗരറ്റ് നിരോധനത്തിന്റെ നേരിട്ടുള്ള ഗുണഭോക്താവ് സർക്കാർ തന്നെയാണ്. പുകയില ബിസിനസ്സിൽ സജീവമായ രണ്ട് കമ്പനികളിൽ സർക്കാരിന് നേരിട്ടും അല്ലാതെയും ഗണ്യമായ ഓഹരിയുണ്ട്. ഐടിസി ലിമിറ്റഡ്, വിഎസ്‌ടി ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികളിലാണ് സർക്കാരിന് നിക്ഷേപമുള്ളത്.

നിരോധനം നടപ്പാക്കാനുള്ള കാബിനറ്റ് തീരുമാനം വന്നയുടനെ ഇരു കമ്പനികളുടെയും ഓഹരിവില ഉയരുകയുണ്ടായി. ഐടിസിയിൽ സർക്കാരിനും സർക്കാർ സ്ഥാപനങ്ങൾക്കും 28.64 ശതമാനം ഓഹരിയുണ്ട്. ഈ ഓഹരികളുടെ വില 1.03 ശതമാനം കണ്ട് ഉയരുകയുണ്ടായി.

ഈ വിപണി ഇന്ത്യയിൽ പുതിയതാണ്. എങ്കിലും ഭാവിയിൽ വലിയ വളർച്ച നേടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. 2017ൽ 150 ലക്ഷം ഡോളറിന്റെ വിപണിയായിരുന്നു ഇത്. അന്നത്തെ വിശകലനങ്ങള്‍ പ്രകാരം ഈ വിപണി 2022ാമാണ്ടോടെ 60 ശതമാനം കണ്ട് വളരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഈയിടെ നടന്ന ഒരു പഠനം പറയുന്നച് 2024ാമാണ്ടോടെ ഇ സിഗരറ്റ് വിപണി രാജ്യത്ത് 45.3 ദശലക്ഷം ഡോളറിന്റേതായി വളരുമെന്നാണ്.

നിലവിൽ രാജ്യത്ത് 460 ബ്രാൻഡുകളാണ് ഇ സിഗരറ്റ് രംഗത്തുള്ളത്. 7,700 ഫ്ലേവറുകളിൽ ഇവ ലഭിക്കുന്നു.

ഇ സിഗരറ്റുകൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ?

എന്തൊക്കെ അവകാശവാദങ്ങളുണ്ടായാലും നിക്കോട്ടിൻ തന്നെയാണ് സാധാരണ സിഗരറ്റുകളെപ്പോലെ ഇ സിഗരറ്റുകളിലും വില്ലൻ. ഇത്തരം സിഗരറ്റുകളോടും മനുഷ്യർ കീഴ്പ്പെട്ടു പോകുകയും അടിമയാകുകയും ചെയ്യുന്നു. സിഗരറ്റിലെ നിക്കോട്ടിനുണ്ടാക്കുന്ന എല്ലാ ആരോഗ്യപ്രശ്നവും ഇ സിഗരറ്റിലെ നിക്കോട്ടിനുമുണ്ടാക്കും. നിക്കോട്ടിൻ രക്തസമ്മർദ്ദം വർധിപ്പിക്കുകയും ഹൃദയ സ്പന്ദന നിരക്ക് കൂട്ടുകയും ചെയ്യുന്നു. ഹൃദയാഘാത സാധ്യത കൂടുതലാണ്.

ഉപയോക്താവ് വലിക്കുമ്പോൾ അത് സെൻസ് ചെയ്യുകയും തുടർന്ന് അകത്തുള്ള ബാറ്ററിയുടെ ഊർജ്ജമുപയോഗിച്ച് യന്ത്രസംവിധാനങ്ങൾ പ്രവർത്തിച്ച് ദ്രവരൂപത്തിലുള്ള നിക്കോട്ടിൻ നീരാവിയാക്കുന്നു. ഈ ആവിയാണ് വലിക്കുന്നയാൾ ആസ്വദിക്കുന്നത്. സംഗതി വളരെ സുഖകരമാണെങ്കിലും ഇങ്ങനെ നിരന്തരമായി ‘പുകയില ആവി’ കൊള്ളുന്നത് കുറെക്കാലം കഴിയുമ്പോള്‍ വലിയ രോഗങ്ങൾക്ക് കാരണമാകാം. ഇതോടൊപ്പം നിരവധി കെമിക്കലുകളുടെ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇത് എന്തെല്ലാം പ്രശ്നങ്ങളുണ്ടാക്കുമെന്നതും വ്യക്തമല്ല.

മുത്തൂറ്റിലെ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് നടത്തിയ പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാകാതെ മുത്തൂറ്റ് ചെയര്‍മാന്‍ എം ജി ജോര്‍ജ്ജ്. ഒരുമണിക്കൂറോളം നീണ്ട പത്രസമ്മേളനത്തിനൊടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ചോദിച്ചു തുടങ്ങിയപ്പോഴാണ് ജോര്‍ജ്ജ് അതില്‍ നിന്നും ഒഴിയാന്‍ ശ്രമിച്ചത്.

പത്രസമ്മേളനത്തിനല്ല, തന്റെ മെസേജ് നിങ്ങള്‍ക്ക് തരാനാണ് താന്‍ വന്നതെന്നും മുത്തൂറ്റ് ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ടുകൊണ്ട് പറഞ്ഞു. എന്നാല്‍ ഒരുമണിക്കൂറോളം താങ്കളെ കേട്ട ഞങ്ങള്‍ പറയുന്നതുകൂടി കേള്‍ക്കണമെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് ‘കേള്‍ക്കുകേല, കാരണം ഇതിനുള്ള മാര്‍ക്‌സിസ്റ്റ് അനുഭാവികളുണ്ട്..’ എന്ന് ജോര്‍ജ്ജ് പറഞ്ഞത്. ജോര്‍ജ്ജിനെ തുടരാന്‍ അനുവദിക്കാതിരുന്ന മാധ്യമപ്രവര്‍ത്തകര്‍ ‘എന്ത് വൃത്തികേടാ ഈ പറയുന്നത്? പത്രസമ്മേളനം വിളിച്ചിട്ട് ധാര്‍ഷ്ട്യം പറയുന്നോ?’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചു ചോദിച്ചു. അതോടെ ‘വൃത്തികേട്’ എന്ന വാക്ക് പിന്‍വലിക്കണമെന്നായി ജോര്‍ജ്ജിന്റെ നിലപാട്.

നേരത്തെ പ്രധാനമന്ത്രി പറഞ്ഞാലും മുത്തൂറ്റില്‍ യൂണിയന്‍ അനുവദിക്കില്ലെന്നും അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെവിടില്ലെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു. സംഘടനാപ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന് മുത്തൂറ്റ് ചെയര്‍മാന്‍ പറയുന്നത്. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇന്ന് മുത്തൂറ്റ് ചെയര്‍മാന്‍ സര്‍ക്കാരിനും പോലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയത്. വേണ്ടിവന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ശാഖകളും താന്‍ പൂട്ടുമെന്നും ജോര്‍ജ്ജ് ഭീഷണി മുഴക്കി. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ലെന്നും ജോര്‍ജ്ജിന്റെ ഭീഷണിയില്‍ പറയുന്നു.

കാലാവസ്ഥയ്ക്ക് വേണ്ടിയുള്ള ആഗോള സമരത്തിനു തുടക്കമായി. ലോകമെമ്പാടുമുള്ള നാലായിരത്തിലധികം സ്ഥലങ്ങളിൽ സമരം അലയടിക്കും. കാലാവസ്ഥാ അടിയന്തരാവസ്ഥയെക്കുറിച്ച് അന്താരാഷ്ട്ര ശ്രദ്ധ ക്ഷണിക്കുന്നതിനാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന സമരത്തിന് തുടക്കം കുറിക്കുന്നത്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനുമെതിരെ സർക്കാരുകൾ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ‘ഫ്രൈഡേയ്സ് ഫോർ ഫ്യൂചർ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾ നടത്തുന്ന സമരമാണ് ഇപ്പോള്‍ മറ്റൊരു തലത്തില്‍ എത്തി നില്‍ക്കുന്നത്. മുന്‍ വെള്ളിയാഴ്ച സമരങ്ങളില്‍നിന്നും വ്യത്യസ്തമായി മുതിര്‍ന്നവരും സമരത്തില്‍ പങ്കെടുക്കും.

150 ലധികം രാജ്യങ്ങളിൽനിന്നുള്ള ദശലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. കാലാവസ്ഥാ പ്രതിസന്ധിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ സമരമായിരിക്കും ഇതെന്നാണ് ചിലര്‍ പറയുന്നത്. വെള്ളിയാഴ്ച സമരത്തിന് തുടക്കം കുറിച്ച പ്രമുഖ സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ ഗ്രെറ്റ തൻബെർഗ് ന്യൂയോർക്ക് സിറ്റിയിൽ പ്രതിഷേധത്തിന് നേതൃത്വം നൽകും. ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. കാലാവസ്ഥാ വ്യതിയാനത്തിന് ആക്കം കൂട്ടുന്ന ഫോസിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നവര്‍ അതിന്‍റെ ഫലമായി ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഉത്തരവാദികളാണെന്നും അവര്‍ പറയുന്നു.

സമരപരിപാടിയുടെ ഭാഗമായി കൊച്ചിയിൽ ‘ക്ലൈമറ്റ് മാർച്ച്‌’ സംഘടിപ്പിക്കുന്നുണ്ട്. കൊച്ചിയിൽത്തന്നെ ആദ്യമായാകും ഇത്തരത്തിൽ ഒരു മാർച്ച് സംഘടിപ്പിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുക, ഒറ്റത്തവണ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധിക്കുക, മാലിന്യരഹിത പരിസരം എന്നിവയാണ് കേരളത്തില്‍ നിന്നും ഉയരുന്ന പ്രധാനപ്പെട്ട മുദ്രാവാക്യങ്ങള്‍. യു.എസിലും ചിലിയിലുമായി വരും ദിവസങ്ങളില്‍ നടക്കാന്‍പോകുന്ന യു.എൻ കാലാവസ്ഥാ ഉച്ചകോടിയുടെ ചുവടുപിടിച്ചാണ് കുട്ടികളുടെ നേതൃത്വത്തില്‍ ആഗോള സമരത്തിന് തുടക്കം കുറിക്കുന്നത്.

അപകടകരമായ കാലാവസ്ഥാ മാറ്റത്തില്‍ ലോക രാഷ്ട്രങ്ങള്‍ ജാഗ്രത പുലര്‍ത്തണം. അമേരിക്കയുള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ ഇതില്‍ നേതൃപരമായ പങ്കുവഹിക്കണം എന്ന് ഗ്രെറ്റ തൻബെർഗ് പറയുന്നു. സെപ്റ്റംബർ 23-ന് ന്യൂയോർക്കിലും ഡിസംബർ 2-13 തിയ്യതികളില്‍ സാന്റിയാഗോയിലുമായി നടക്കുന്ന കാലാവസ്ഥാ ഉച്ചകോടികളില്‍ പങ്കെടുക്കാന്‍ ഗ്രെറ്റ ഒരു വര്‍ഷത്തേക്ക് സ്കൂളില്‍നിന്നും ലീവെടുത്താണ് എത്തിയിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved