സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ അഞ്ച് ജില്ലകളില്‍ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ജാഗ്രതമണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്.
തുടര്‍ച്ചയായ മൂന്നാംദിവസവും അതിശക്തമായ മഴ തുടരുകയാണ് . ഇന്ന് 34 ജീവനുകളാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം നഷ്ടമായത്. ഇതോടെ മഴക്കെടുതികളില്‍ മരിച്ചവരുടെ ആകെ എണ്ണം 43 ആയി. വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഏറ്റവും അധികം ദുരിതമുണ്ടായിരിക്കുന്നത്.
മലപ്പുറം, വയനാട് ജില്ലകളിലുണ്ടായ വ്യാപക ഉരുള്‍പൊട്ടലില്‍ അന്‍പതിലേറെപേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ ഇപ്പോഴും തുടരുകയുമാണ്.നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആയിരത്തിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. 738 ക്യാംപുകളിലായി അറുപത്തിനാലായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമല, കോഴിക്കോട് വിലങ്ങാട്, നിലമ്പൂര്‍ കവളപ്പാറ, മലപ്പുറം ഇടവമണ്ണ എന്നിവിടങ്ങളിലാണ് കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെട്ടത്. കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു. മലപ്പുറം അരീക്കോട് പെട്രോള്‍ പമ്പില്‍ ഉറങ്ങിക്കിടന്ന ചേര്‍ത്ത സ്വദേശിയായ ജീവനക്കാരന്‍ ചാലിയാറിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മരിച്ചു. തൃശൂര്‍ ചാവക്കാട് വൈദ്യുതി ടവറിന്‍റെ അറ്റക്കുറ്റപ്പണിക് പോകവെ വള്ളംമറഞ്ഞ് കെഎസ്ഇബി ജീവനക്കാരനായ അസി. എന്‍ജിനീയര്‍ ബൈജു മരിച്ചു. ആറമുറി വഴിക്കടവില്‍ മണ്ണിടിഞ്ഞുവീണ് ഒരു കടുംബത്തിലെ നാലുപേരെ കാണാതായി.
അതിശക്തമായ മഴയില്‍ നിലമ്പൂര്‍ കരുലാഴി പാലത്തിന്‍റെ പല ബ്ലോക്കുകളും തെന്നിമാറി. തളപ്പറമ്പ് ഇരിട്ടി സംസ്ഥാന പാത വെള്ളത്തിനടിയിലായി. കണ്ണൂരില്‍ ശ്രീകണ്ഠപുരം, ചെങ്ങളായി പ്രദേശങ്ങള്‍ പൂര്‍ണമായും മുങ്ങി. നൂറുകണക്കിനുപേരെ മാറ്റിപ്പാര്‍പ്പിച്ചു.
മൂവാറ്റുപുഴയാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് മൂവാറ്റുപുഴ മാര്‍ക്കറ്റ് ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. ഭാരതപ്പുഴയും കൈവഴികളും നിറഞ്ഞതോടെ ഒറ്റപ്പാലം നഗരം ഒറ്റപ്പെട്ടു. സ്വകാര്യ ആശുപത്രിയിലേക്ക് വെള്ളം ഇരച്ചുകയറിയതോടെ രോഗികളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി
ഭാരതപ്പുഴ പൊന്നാനി കര്‍മറോഡ് നിറഞ്ഞൊഴുകിയാത് പരിഭ്രാന്തി പടര്‍ത്തി. ഇടുക്കി ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ നിറഞ്ഞൊഴുകി. ഏറെക്കുറെ പൂര്‍ണമായി മുങ്ങിയ പാലായില്‍നിന്ന് ജലം ഇറങ്ങിത്തുടങ്ങി
വിവിധ വകുപ്പുകളില്‍ ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്, വിദ്യാഭ്യാസ വകുപ്പുകളിലെ അധ്യാപക ഒഴിവുകള്‍ ഉള്‍പ്പെടെ 52 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പി.എസ്.സിയുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള തസ്തികകള്‍ ഒറ്റനോട്ടത്തില്‍
ഒഴിവുള്ള കൂടുതല്‍ തസ്തികകള്‍, യോഗ്യത, പ്രായപരിധി എന്നിവയുള്‍പ്പെടെ വിശദ വിവരങ്ങള്‍ക്ക് keralapsc.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വിജ്ഞാപനം കാണുക.
ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി – ഓഗസ്റ്റ് 29.
സെബാസ്റ്റ്യൻ ടി സേവ്യർ
തണൽ മരച്ചുവട്ടിലെന്നും കാത്തിരിക്കും കാമുകനെ,
കാമുകനെത്തും നേരം കവിളിലെ ചിരി വിടരും,
കനവിലെ കണവനോട് മോഹമെല്ലാം ചൊല്ലും നേരം,
അവളുടെ വിടർന്ന കൺകൾ വീണ്ടും വീണ്ടും തിളങ്ങി വന്നു.
കുളിച്ച് ഈറനായ വാർമുടി ചുറ്റികെട്ടി,
നളിന വിലോചനങ്ങൾ അഞ്ജനത്താൽ
അതിരിട്ട്,
കൈകൾ പിന്നിലേക്ക് അഴകായ് പിണച്ചു വെച്ച്,
കാമുകന്റെ കണ്ണുകളിൽ നങ്കൂരമിട്ടു നിൽക്കുമവൾ
*അവളുടെ കാതുകളിൽ തൂങ്ങിയാടും കാതിലോല നോക്കിനിൽക്കേ*
*ചന്തമെഴും നുണക്കുഴിയിൽ ചെന്താമരപ്പൂ വിടർന്നു നിന്നു*
*മോഹനമാം മൂക്കുത്തിയിൽ അന്തിവെയിൽ ചുംബിക്കവേ*
*അഴകൊത്ത വിരൽ തുമ്പുകൾ*
*നൃത്തമാടി അവന്റെ മുൻപിൽ*
ക്യാമ്പസ്സിന്റെ ഇടവഴിയിൽ ഓർമ്മകൾ തൻ
നിഴലുകളിൽ
പൂത്തു നിൽക്കും പൂമരത്തിൻ താഴെയായി
കൽത്തറയിൽ
കൊഴിഞ്ഞു വീണ ഇലഞ്ഞിപ്പൂവിൻ ഇതളുകൾ കൂട്ടിവച്ച്
വിരഹിണിയാം രാധയെപ്പോൽ അവനായി കാത്തിരിപ്പൂ
ഇല്ലിമരക്കൂട്ടങ്ങൾതൻ ഓരത്തായ് വശ്യമായി
വെണ്മയെഴും മയിൽപെട പീലിനീട്ടിയാടിടുന്നു
ഓർമ്മകൾതൻ താളുകളിൽ കാത്തുവച്ച
പീലികൾ
പെറ്റുകൂട്ടി പുസ്തകത്തിൻ ഓർമചെപ്പു കവിഞ്ഞു പോയി
സെബാസ്റ്റ്യൻ ടി സേവ്യർ
കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ ടെക്നീഷ്യനായി കഴിഞ്ഞ 16 വർഷക്കാലം ജോലി ചെയ്തു വരുന്നു .സ്വയ സംരംഭക മേഖലയിൽ സോളാർ പവർ ഇൻസ്റ്റലേഷൻ ഫിനാൻഷ്യൽ അഡ്വൈസർ തുടങ്ങിയ പ്രോജക്റ്റുകൾ ചെയ്തുവരുന്നു .
ഭാര്യ : ലിഷ
മക്കൾ :യോഹന്നാ എസ്തർ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രിയായിരുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കശ്മീരിനെ പാകിസ്താന് വിട്ടുനല്‍കാന്‍ ഒരുക്കമായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കിടയിലാണ് സിബലിന്റെ ഈ പ്രസ്താവന.
ആര്‍ട്ടിക്കിള്‍ 370 മായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ ഘട്ടത്തില്‍ കശ്മീരിനെ പാകിസ്താന് വിട്ടുകൊടുക്കാന്‍ പട്ടേല്‍ ഒരുക്കമായിരുന്നു. ജുനഗഢ് നിര്‍ബന്ധമായും ഇന്ത്യയിലേക്ക് വരണം എന്ന കാര്യത്തില്‍ പട്ടേലിന് വ്യക്തതയുണ്ടായിരുന്നു.
‘ജുനഗഢിലെ മുസ്ലീം രാജാവിന് പാകിസ്താനിലേക്ക് പോകാനായിരുന്നു താല്‍പര്യം. എന്നാല്‍ കശ്മീരിലെ ഹിന്ദു രാജാവിന് ഇന്ത്യയിലേക്ക് വരാനായിരുന്നു ആഗ്രഹം. ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഇതിന് കാരണം. കശ്മീര്‍ പിന്നീട് ഇന്ത്യയുടെ ഭാഗമായി’ – കപില്‍ സിബല്‍ പറഞ്ഞു.
ജമ്മു കശ്മീരിനു പ്രത്യേകപദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശയില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് തിങ്കളാഴ്ച രാവിലെ ഒപ്പുവെച്ചിരുന്നു.
ആലപ്പുഴ: തുടർച്ചയായ രണ്ടാം വർഷവും നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചു. ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്ന ജലോത്സവം പ്രളയത്തിന്റെ സാഹചര്യം വിലയിരുത്തിയ ശേഷം പിന്നീടു നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ച കാര്യം അറിയിച്ചത്. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന സച്ചിൻ തെണ്ടുൽക്കറെ സാഹചര്യം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രഥമ ചാംപ്യൻസ് ബോട്ട് ലീഗ് മത്സരവും ശനിയാഴ്ച തുടങ്ങേണ്ടതായിരുന്നു. കഴിഞ്ഞ വർഷം കുട്ടനാട്ടിലുണ്ടായ പ്രളയത്തെത്തുടർന്നു മാറ്റിവച്ച നെഹ്റു ട്രോഫി ജലോത്സവം നവംബർ പത്തിനാണു നടന്നത്.
വയനാട്: ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമലയിൽ ഒരാളെ മണ്ണിനടിയിൽനിന്ന് ജീവനോടെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ടുനിന്ന തെരച്ചിലിനിടെയാണ് ഇയാളെ കണ്ടെത്തിയത്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിലേക്കു മാറ്റി. പുത്തുമലയിൽനിന്ന് ഏഴു മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഇടയ്ക്കിടെ മണ്ണിടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. പ്രദേശത്ത് മണ്ണിടിച്ചിലും തുടരുന്നുണ്ട്. ഉരുൾപൊട്ടലിൽ നിരവധി വീടുകൾ മണ്ണിനടിയിൽ പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. അന്‍പതു പേർ ഇവിടെ മണ്ണിനടിയിൽ കുടുങ്ങിയതായാണ് അനൗദ്യോഗിക റിപ്പോർട്ട്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അതിഭീകര ഉരുൾപൊട്ടലുണ്ടായത്. രണ്ടു എസ്റ്റേറ്റു പാടിയും മുസ്ലിം പള്ളിയും അന്പലവും മറ്റു സ്ഥാപനങ്ങളും ഉള്ള പ്രദേശത്താണ് ഉരുൾപൊട്ടിയത്. പുത്തുമലയുടെ ഒരു ഭാഗം അപ്പാടെ താഴേക്ക് ഒലിച്ചുപോകുകയായിരുന്നു.
കോഴിക്കോട്: കനത്തമഴയും മണ്ണിടിച്ചിലുമെല്ലാം സംസ്ഥാനത്തെ അതീവ ജാഗ്രതിലാഴ്ത്തിയതിനു പിന്നാലെ വ്യാജവാർത്തകളും പ്രചരിക്കുന്നു. പെട്രോൾ പമ്പുകൾ അടച്ചിടുമെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്.. പെട്രോള്‍ ലഭ്യമല്ലാത്തതിനാല്‍ അടുത്ത മൂന്നു ദിവസത്തേക്ക് പമ്പുകള്‍ അടച്ചിടുമെന്ന വ്യാജ സന്ദേശം വാട്സ്ആപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് പ്രചരിക്കുന്നത്. ഇത് വ്യാജമാണെന്ന് കേരളാ പോലീസ് ഫേയ്സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. വ്യാജസന്ദേശം പ്രചരിച്ചതിനേത്തുടര്‍ന്ന് പമ്പുകളില്‍ തിരക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പൊതുജനത്തിന് ആശങ്ക ഉളവാക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് പെട്രോള്‍ കമ്പനികളും അറിയിച്ചു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
ആൻഡ്രോയിഡിനെ വെല്ലാൻ രക്ഷ്യമിട്ട് വാവേയ് പുറത്തിറക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടു. ഹാർമണി എന്ന പേരിലായിരിക്കും വാവേയുടെ ഓപ്പറേറ്റിങ് സിസ്റ്റം എത്തുക. അമേരിക്ക വാവേയ്ക്ക് വിലക്കേർപ്പെടുത്തിയതോടെയാണ് പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി രംഗത്തെത്താൻ കമ്പനി നിർബന്ധിതമായത്.
ആൻഡ്രോയിഡിനേക്കാൾ ലളിതവും സുരക്ഷിതവുമായിരിക്കും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമെന്ന് വാവേയ് അവകാശപ്പെടുന്നു. ഈ വർഷം അവസാനത്തോടെ വാവേയുടെ സ്മാർട്ട് സ്ക്രീനുകളിൽ ഓപ്പറേറ്റിങ് സിസ്റ്റം എത്തും. മൂന്ന് വർഷത്തോടെ സ്മാർട്ട് വാച്ചുകളിലടക്കം ഹാർമണി വ്യാപിപ്പിക്കാനാണ് പദ്ധതി.
ചൈന-യു.എസ് വ്യാപാര യുദ്ധം സജീവമായതോടെയാണ് വാവേയ്ക്ക് അമേരിക്ക വിലക്കേർപ്പെടുത്തിയത്. വാവേയ്ക്ക് സേവനങ്ങളൊന്നും നൽകരുതെന്ന് കമ്പനികളോട് യു.എസ് നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാവേയ് ഫോണുകൾക്ക് ഇനി സോഫ്റ്റ്‌വെയർ നൽകില്ലെന്ന് ഗൂഗ്ൾ പ്രഖ്യാപിച്ചു.
മൂവാറ്റുപുഴ: വെള്ളപ്പാച്ചിലിൽ കുത്തൊഴുക്കിൽപെട്ട ബസ് യാത്രികർ തലനാരിഴക്ക് രക്ഷപ്പെട്ടു. കരകവിഞ്ഞൊഴുകിയ കാളിയാർ പുഴയിലേക്ക് ഒഴുക്കിൽപെട്ട കെ.എസ്.ആർ.ടി.സി ബസിലെ 42 യാത്രക്കാരും ജീവനക്കാരുമാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ച 3.25ഓടെ കൊച്ചി-ധനുഷ്കോടി റോഡിൽ മൂവാറ്റുപുഴ കക്കടാശ്ശേരിയിലാണ് അപകടമുണ്ടായത്.
കോട്ടയത്തുനിന്ന് മൂന്നാർ മാട്ടുപ്പെട്ടിക്ക് പോയ ബസാണ് ഒഴുക്കിൽപെട്ടത്. കാളിയാർ പുഴ കരകവിഞ്ഞൊഴുകി ദേശീയപാത മുങ്ങുന്നതിനിടെ എത്തിയ ബസ് മുന്നോട്ടുപോകുമ്പോൾ അപകടത്തിൽപെടുകയായിരുന്നു. എന്നാൽ, കുറച്ചുനീങ്ങിയശേഷം ബസ് നിന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് യാത്രക്കാരെ കരക്കെത്തിച്ചശേഷം ബസ് തള്ളിനീക്കി.
വയനാട്ടിലെ പുത്തുമലയില്‍ ഇനി ബാക്കിയായി ഒന്നും തന്നെയില്ല. ഇടിഞ്ഞ് തൂര്‍ന്ന മലയോടൊപ്പം ഒഴുകിപോയത് എത്ര വീടുകളാണെന്നോ എത്ര മനുഷ്യരാണെന്നോ ഇതുവരെയായും എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ല. ദുരന്ത മുഖത്ത് ഇപ്പോഴും എത്തിപ്പെടാന്‍ പോലും ശ്രമകരമാണ്. റോഡുകള്‍ തകര്‍ന്നതും പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടിയതും ദുരിതാശ്വാസ ശ്രമങ്ങളെ ദുഷ്ക്കരമാക്കുന്നു.
നിരവധി പേരെ കാണാതായതായി സംശയം. മണ്ണിനടിയിൽ പെട്ട മൂന്നുപേരെ രക്ഷിച്ചു. എസ്റ്റേറ്റ് പാടി, മുസ്ലിം പള്ളി, ക്ഷേത്രം, നിരവധി വാഹനങ്ങൾ എന്നിവ പൂർണമായും മണ്ണിനടിയിലാണ്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു.
വ്യാഴാഴ്ച പകൽ 3.30 ഓടെ വൻ ശബ്ദത്തോടെ ഒരു പ്രദേശമാകെ ഇടിഞ്ഞു വരികയായിരുന്നു. ഈ സമയം എസ്റ്റേറ്റ് പാടിയിലും ആരാധനാലയങ്ങളിലും ആളുകൾ ഉണ്ടായിരുന്നു. ചെരിഞ്ഞ പ്രദേശമാണിത്. ശക്തമായ വെള്ളത്തിൽപ്പെട്ട് ഒഴുകിയെത്തിയ മൂന്നുപേരെയാണ് രക്ഷിച്ചത്. എത്ര പേർ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന് കൃത്യമായ വിവരം ലഭ്യമല്ല. നിരവധി വാഹനങ്ങളും മണ്ണിനടിയിൽപ്പെട്ടിട്ടുണ്ട്.
പ്രദേശത്തേക്കുള്ള എല്ലാ ഗതാഗതമാർഗവും തകർന്നതിനാൽ രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പ്രയാസമുണ്ട്. നിരവധി പാലങ്ങളും ഒലിച്ചുപോയി. ദേശീയ ദുരന്ത നിവാരണ പ്രതികരണ സേനയും, സൈന്യവും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ശക്തമായ മഴയും കാറ്റും രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്നു. ബുധനാഴ്ച മുതൽ കനത്ത മഴയാണ് ഇവിടെ. 300 പേരെ മാറ്റി പാർപ്പിച്ചിരുന്നു.
ബുധനാഴ്‌ച വൈകിട്ട് തുടങ്ങി മഴ വ്യാഴാഴ്‌ചയും ശക്തമായി. രാവിലെ പലഭാഗത്തും ചെറിയതോതിലുള്ള മണ്ണിടിച്ചൽ ഉണ്ടായി. പ്രദേശത്തെ അഞ്ച് പാലങ്ങളും ഒലിച്ചുപോയി. വൈകിട്ട് മൂന്നരയോടെ വലിയ തോതിൽ മലയിടിയുകയായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കുമുണ്ടായി. മേപ്പാടി ടൗണിൽ നിന്നും എട്ട് കിലോമീറ്റർ അകലെയാണ് ഹാരിസൺ മലയാളം പ്ലാന്റേഷന്റെ തേയില എസ്‌റ്റേറ്റായ പുത്തുമല.ഇതിനടിയില്‍ എത്ര മനുഷ്യരുണ്ടെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. നാല്‍പ്പതോളം പേരില്‍ കുറയാതെ മണ്ണിനടിയിലുണ്ടാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. കാണാം ഭൂമുഖത്ത് തുടച്ചു നീക്കപ്പെട്ട പുത്തുമല ഗ്രാമത്തെ.