ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടുത്തത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു യുവാവ്.
എക്മോ സപ്പോർട്ടിലാണ് ഇദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. അതേസമയം തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിച്ചു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ബന്ധുക്കളുടെ നീക്കം.
സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗ്ഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ അരങ്ങേറിയത്. കോട്ടയം പ്രസ് ക്ലബ്ബിൽ ഉത്രാട ദിനത്തിൽ നടന്ന ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം അതിന്‍റെ പുതുമകൊണ്ടും സമ്പന്നമായ ആസ്വാദകസദസ്സിനാലും ഏറെ ശ്രദ്ധേയമായിരുന്നു.
ഡോ. പോൾ മണലിൽ ലിമ വേൾഡ് ലൈബ്രറി ഓണംസർഗ്ഗസംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസ സാഹിത്യകാരനും ലിമ വേൾഡ് ലൈബ്രറി ഓൺലൈൻ ചീഫ് എഡിറ്ററുമായ കാരൂർ സോമനെ ചടങ്ങിൽ ആദരിച്ചു. ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം മേരി അലക്സിനു സമ്മാനിച്ചു, കാരൂർ സോമൻ്റെ കാർപാത്യൻ പർവ്വതനിരകൾ , മേരി അലക്സിൻ്റെ അവളുടെ നാട് , ജുവനൈല്‍ ഹോം സൂപ്രണ്ട് പി കെ അലക്സാണ്ടറുടെ എൻ്റെ ജുവനൈൽ ഹോം ഓർമ്മകൾ , ഗോപൻ അമ്പാട്ടിൻ്റെ ദി ഫ്രഞ്ച് ഹോൺ & ഫിഡിൽസ് എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഗോപൻ അമ്പാട്ട് എഴുതി, ഉദയ് റാം സംഗീതം നൽകി, വിവേക് ഭൂഷൺ ആലപിച്ച “പുലരിത്തളികയിൽ പൊൻവെയിൽ കൊണ്ടുവരും…. ” എന്ന ഗാനത്തിന്റെ പ്രകാശന കർമ്മം കാരൂർ സോമൻ ഡോക്ടർ അലക്സാണ്ടർ രാജുവിന് കൈമാറി നിർവ്വഹിച്ചു.
ലണ്ടന്‍ മലയാളി കൗണ്‍സില്‍ കോര്‍ഡിനേറ്റര്‍ ശ്രീ ജഗദീഷ് കരിമുളയ്ക്കൽ , കവിത സംഗീത്, റെജി പാറയില്‍ എന്നിവര്‍ കവിതാപാരായണവും പ്രശസ്ത പുലാങ്കുഴല്‍ കലാകാരനായ സരുണിന്‍റെ പുല്ലാങ്കുഴല്‍ ആലാപനവും ഉണ്ടായിരുന്നു
പ്രൊഫ. മാടവന ബാലകൃഷ്ണപിള്ള , തേക്കിൻകാട് ജോസഫ്, ജോൺസൻ ഇരിങ്ങോൾ എന്നിവര്‍ ആശംസകളും, ഫോട്ടോവൈഡ് മാസികയുടെ പത്രാധിപർ കെ പി ജോയ് ഓണ സന്ദേശം നൽകി. ലിമ വേൾഡ് ലൈബ്രറി ഓണം സർഗസംഗമം കോര്‍ഡിനേറ്റര്‍ മിനി സുരേഷ് നന്ദി പ്രകാശിപ്പിച്ചു.
സെപ്റ്റംബർ 21 ന് നടത്തപ്പെടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമയുടെ ഓണത്തിന് “ദേ മാവേലി 2024” മാറ്റ് കൂട്ടി കൊണ്ട് ലിമ അവതരിപ്പിക്കുന്നു യുകെയിൽ ഇത് വരെ ആരും അവതരിപ്പിച്ചിട്ടില്ലാത്ത, കേരളത്തിൽ പോലും നശിച്ചു പോയി കൊണ്ടിരിക്കുന്ന കേരളത്തിന്റെ തനത് കലാരൂപമായ വില്ലടിച്ചാൻ പാട്ട്. തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് നാട്ടിൽ പേരുകളുണ്ട്.
സേവനത്തിന്റെ മഹത്തായ 24 വർഷങ്ങൾ പിന്നിടുന്ന ലിവർപൂൾ മലയാളി അസോസിയേഷൻ ലിമ കേരളത്തിൽ പോലും അന്യം നിന്ന് പോയി കൊണ്ടിരിക്കുന്ന കഥകളി, ചാക്യർകൂത്ത്, ചവിട്ട് നാടകം എന്നിവയെല്ലാം മുൻ കാലങ്ങളിൽ യുകെയിലെ അറിയപ്പെടുന്ന കലാകാരനായ ശ്രീമാൻ ജോയി അഗസ്തിയുടെ നേതൃതത്തിൽ ലിവർപൂളിൽ അവതരിപ്പിച്ച് യുകെ മലയാളികളുടെ മുക്തകണ്ഡമായ പ്രശംസകൾ ഏറ്റുവാങ്ങിയിട്ടുള്ളതാണ്.
100ന് മുകളിൽ കലാകാരൻമാരും, കലാകാരികളും ഇക്കൊല്ലത്തെ ലിമ ഓണത്തിന് വിവിധ കലാപരിപാടികളിൽ പങ്കെടുക്കുന്നു. ലിവർപൂളിലെ കാർഡിനൻ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ(L12 9HZ) വച്ചാണ് ഇക്കൊല്ലത്തെ ലിമയുടെ ഓണം.
പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവാവിനെ പതിനാലുകാരി വെട്ടിപ്പരുക്കേല്‍പിച്ചു. കൈക്ക് വെട്ടേറ്റതോടെ സംഭവസ്ഥലത്തുനിന്നു കടന്നുകളഞ്ഞ യുവാവിനെ പിന്നീടു വിഷം ഉള്ളില്‍ച്ചെന്ന് അവശ നിലയില്‍ പൊലീസ് കണ്ടെത്തി. പോലിസ് തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊക്കനാട് ഫാക്ടറി ഡിവിഷനില്‍ ജെ.വിഘ്‌നേഷ് (വിക്കി32) ആണ് അവശനിലയില്‍ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ കഴിയുന്നത്.
ചൊവ്വാഴ്ച വൈകിട്ടാണു സംഭവം. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. തമിഴ്‌നാട്ടില്‍നിന്ന് അവധിക്കു ബന്ധുവീട്ടിലെത്തിയതായിരുന്നു പതിനാലുകാരി. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ വഴി അകത്തു കടന്ന പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടി ഓടി വന്ന് അടുക്കളയിലുണ്ടായിരുന്ന കത്തിയെടുത്ത് ഇയാളുടെ കയ്യില്‍ വെട്ടുകയായിരുന്നു. മുറിവേറ്റതോടെ ഇയാള്‍ ഓടിപ്പോയി.
വിവരമറിഞ്ഞെത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണു പ്രതി പിടിയിലായത്. അവശനിലയില്‍ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വിഷം കഴിച്ചതായി പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് കാവലിലാണ് ഇപ്പോള്‍. ഡിസ്ചാര്‍ജ് ചെയ്താലുടന്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്യുമെന്നു ദേവികുളം പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് തൊഴിലാളിയായ ഇയാള്‍ വിവാഹിതനും 2 കുട്ടികളുടെ പിതാവുമാണ്.
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രത്യേക അന്വേഷണ സംഘം കൂടുതല്‍ നിയമനടപടികളിലേക്ക്. പോക്‌സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്‍ കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തതില്‍ വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.
ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്‍ പരാതിക്കാരെ കാണും. മൊഴി നല്‍കിയവരുടെ താല്‍പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്‍ കേസെടുക്കാനാണ് എസ്.ഐ.ടി യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.
യഥാര്‍ത്ഥ റിപ്പോര്‍ട്ടിന് 3896 പേജുകളുണ്ട്. പൂര്‍ണമായ പേരും മേല്‍വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്‍ സാംസ്‌കാരിക വകുപ്പിന്റെയോ റിപ്പോര്‍ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്‍ അന്വേഷണ സംഘത്തിലെ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് എടുക്കാന്‍ അനുവാദമില്ല. മുഴുവന്‍ മൊഴികളും എല്ലാവര്‍ക്കും നല്‍കിയിട്ടില്ലെന്നാണ് വിവരം.
മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം എംപോക്സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ച സ്രവ സാമ്പിള്‍ പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്.
മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭ്യര്‍ഥിച്ചു.
തിങ്കളാഴ്ച രാവിലെയാണ് യുവാവ് മഞ്ചേരിയില്‍ ചികിത്സ തേടിയെത്തിയത്. യുവാവിന് പനിയും, ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ രീതിയില്‍ തടിപ്പുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം മറ്റുള്ളവരുമായി വലിയ തോതിലുള്ള സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നാണ് യുവാവ് ആരോഗ്യ വകുപ്പിനെ അറിയിച്ചത്.
കൊല്ലം മൈനാഗപ്പള്ളി അപകടത്തിൽ തന്റെ മകൾ ഡോ.ശ്രീക്കുട്ടിയെ അജ്മൽ കുടുക്കിയതാണെന്ന് അമ്മ സുരഭി. എല്ലാത്തിനും പിന്നിൽ ശ്രീക്കുട്ടിയുടെ മുൻ ഭർത്താവാണ്. മകളുടെ സ്വർണവും വാഹനവും അടക്കം അവൻ കൈവശപ്പെടുത്തി. ഈ കുടുംബം നശിപ്പിക്കാൻ അവർ കളിച്ച കളികൾ ആണിതെല്ലാം. പക്ഷേ തന്റെ കുട്ടിയെ കുടുക്കാനായി എന്തിനാണ് ആ പാവത്തിനെ കാർ കയറ്റി കൊന്നത്? ശ്രീക്കുട്ടി നിരപരാധിയാണെന്നും സുരഭി പറഞ്ഞു.
ഇംഗ്ലണ്ടിലെ സോമർസെറ്റ് കൗണ്ടിയിൽ ടോണ്ടൻ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.. ഓണാഘോഷ പരിപാടികൾ രാവിലെ 9 മണി മുതൽ കുട്ടികളുടെ കായിക മത്സരങ്ങളോടു കൂടി ട്രൾ വില്ലേജ് ഹാളിൽ വച്ച് ആരംഭിച്ചു.. അതിനെ തുടർന്ന് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു..
ടോണ്ടൻ ബീറ്റ്സിന്റെ അതിഗംഭീരമായ ചെണ്ടമേളത്തോട് കൂടി മാവേലിത്തമ്പുരാനെ സ്റ്റേജിലേക്ക് വരവേൽക്കുകയും തുടർന്ന് കലാപരിപാടികൾ ഔദ്യോഗികമായി ആരംഭിച്ചു ടി.എം.എ പ്രസിഡൻറ് ശ്രീ ജതീഷ് പണിക്കരുടെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗം ബഹുമാനപ്പെട്ട യൂക്മ പ്രസിഡൻറ് ഡോക്ടർ ബിജു പെരിങ്ങത്തറ ഉദ്ഘാടനം നിർവഹിച്ചു.. ടി.എം.എ സെക്രട്ടറി വിനു വിശ്വനാഥൻ നായർ സ്വാഗതം ആശംസിക്കുകയും യൂക്മ സൗത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി ശ്രീ സുനിൽ ജോർജ് ഓണ സന്ദേശം നൽകുകയും ചെയ്തു..
പ്രസ്തുത ചടങ്ങിൽ ഈ വർഷം ജി.സി.എസ്.ഇ /എ ലെവൽ പാസായ കുട്ടികളെ അനുമോദിക്കുകയും, ഒപ്പം വയനാട് ദുരിതബാധിതർക്കായി ഫണ്ട് ശേഖരണാർത്ഥം ടോൺഡനിൽ നിന്ന് ബോൺമൗത്ത് വരെ സൈക്കിൾ റാലി സംഘടിപ്പിച്ച ടോണ്ടൻ മലയാളികളായ സോവിൻ സ്റ്റീഫൻ, ജോയ്സ് ഫിലിപ്പ്, ജോബി എന്നിവരെ ഉപഹാരം നൽകി ആദരിക്കുകയും ഉണ്ടായി.. ഒപ്പം കലാകായിക മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനവും നടന്നു..
ടി.എം.എ മെമ്പേഴ്സിന്റെയും കുട്ടികളുടെയും വിവിധങ്ങളായ കലാപരിപാടികൾ ഓണാഘോഷത്തിന് മിഴിവേകി.. ടി.എം.എ- യുടെ ഓണാഘോഷ പരിപാടികൾക്കു ജിജി ജോർജ്ജ് (വൈസ് പ്രസിഡന്റ്), വിനു വിശ്വനാഥൻ നായർ (സെക്രട്ടറി), ബിജു ഇളംതുരുത്തിൽ (ജോയിന്റ് സെക്രട്ടറി), അരുൺ ധനപാലൻ (ട്രെഷറർ), എക്‌സിക്യൂട്ടീവ് കമ്മറ്റി മെമ്പർമാർ ആയ ജയേഷ് നെല്ലൂർ, അജി തോമസ് മംഗലി, റോജി ജോസഫ്, ഡെന്നിസ് വീ ജോസ്, ദീപക് കുമാർ, സജിൻ ജോർജ് തോമസ് എന്നിവർ നേതൃത്വം നൽകി..
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനിയില്‍ കെയര്‍ ഹോമുകളില്‍ നഴ്സുമാര്‍ക്ക് അവസരങ്ങളുമായി സംഘടിപ്പിക്കുന്ന സ്പെഷല്‍ റിക്രൂട്ട്മെന്റിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
നഴ്സിങ്ങില്‍ ബിഎസ്‍സി അല്ലെങ്കില്‍ പോസ്റ്റ് ബിഎസ്‍സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കില്‍ ജിഎൻഎം യോഗ്യതയ്ക്കു ശേഷം രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
വയോജന പരിചരണം/ പാലിയേറ്റീവ് കെയർ/ ജറിയാട്രിക് എന്നിവയില്‍ രണ്ട് വർഷം പ്രവൃത്തി പരിചയമുള്ളവര്‍ക്കും ജർമൻ ഭാഷയില്‍ ബി1, ബി2 യോഗ്യതയുളള ഉദ്യോഗാർത്ഥികള്‍ക്കും (ഫാസ്റ്റ് ട്രാക്ക്) മുന്‍ഗണന ലഭിക്കും.
പ്രായപരിധി 38 വയസ്സ്. താല്‍പര്യമുളളവര്‍ [email protected] എന്ന ഇ-മെയില്‍ ഐഡിയിലേയ്ക്ക് വിശദമായ സിവി, ജര്‍മന്‍ ഭാഷായോഗ്യത (ഓപ്ഷനല്‍), വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തി പരിചയമുള്‍പ്പെടെയുളള മറ്റ് അവശ്യരേഖകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ പത്തിനകം അപേക്ഷ നല്‍കേണ്ടതാണെന്ന് നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരി അറിയിച്ചു.