തീരദേശ പരിപാലന നിയമം ലംഘിച്ച് എറണാകുളം മരടിൽ നിര്‍മ്മിച്ച അഞ്ച് ഫ്ലാറ്റുകള്‍ സെപ്റ്റംബര്‍ 20ന് അകം പൊളിക്കണമെന്ന് സുപ്രീം കോടതിയുടെ അന്ത്യശാസനം. ഉത്തരവ് നടപ്പാക്കിയെന്ന് അന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ചീഫ് സെക്രട്ടറി 23ന് ഹാജരാവണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര.
തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാൻ മെയ് മാസത്തിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്മെന്റ്, ആല്‍ഫ വെഞ്ച്വേഴ്സ് എന്നീ ഫ്ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്. അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്ളാറ്റുകളാണുള്ളത്
ഇന്ത്യയുടെ അഭിമാനമുയർത്താൻ ചന്ദ്രയാൻ 2 ശനിയാഴ്ച പുലർച്ചെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങും. ചന്ദ്രയാൻ രണ്ടിന്റെ ഭാഗമായ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നത് ഇന്ത്യയ്ക്കൊപ്പം ലോകവും കണ്ണുതുറന്ന് കാത്തിരിക്കുകയാണ്.
വിക്രം ലാന്‍ഡര്‍ വിജയകരമായി ചന്ദ്രനിൽ ഇറക്കാനായാൽ റഷ്യ, യു.എസ്, ചൈന എന്നീ രാജ്യങ്ങൾക്കു പിന്നാലെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അതേസമയം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പര്യവേഷണം നടത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.ചന്ദ്രന്റെ 30 കിലോമീറ്റർ ഉപരിതലത്തിൽനിന്നാണ് പേടകത്തിന്റെ സോഫ്ട് ലാൻഡിംഗ് ആരംഭിക്കുന്നത്. ഇതിന് 15 മിനിട്ടോളം സമയമെടുക്കുമെന്ന് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ.ശിവൻ വ്യക്തമാക്കി. ഈ 15 മിനിട്ടുകള്‍ ഇസ്രോയെ സംബന്ധിച്ചടുത്തോളെ ഏറെ നിർണായകമാണ്.
ആദ്യമായാണ് ഇത്തരമൊരു ദൗത്യം ഐ.എസ്.ആർ.ഒ ഏറ്റെടുക്കുന്നത്. അന്തരീക്ഷമില്ലാത്തതിനാൽ പ്രൊപ്പൽഷൻ സംവിധാനം ഉപയോഗപ്പെടുത്തിയാണ് പേടകം സുരക്ഷിതമായി ഇറക്കേണ്ടത്. ഇതു സാധിക്കണമെങ്കില്‍ ഗുരുത്വാകര്‍ഷണവും അതിനെതിരായ ബലവും തുല്യമാക്കണം. ഇതിനായി പേടകത്തിൽ നിന്നും ഗുരുത്വാകർഷണത്തിനെതിരായ ഊർജ്ജം വർധിപ്പിക്കും. സുരക്ഷിതമായി പേടകം ചന്ദ്രോപരിതലത്തിൽ ഇറക്കിയ ശേഷം രാവിലെ 5.30 മുതൽ 6.30 വരെയുള്ള സമയത്തിനിടെ വിക്രം ലാൻഡറിനുള്ളിലുള്ള പ്രഗ്യാൻ റോവറും ചന്ദ്രേപരിതലത്തിലേക്കിറങ്ങുമെന്ന് ശിവൻ വ്യക്തമാക്കിഒരു ചന്ദ്ര ദിവസം അതായത് 14 ദിവസം പ്രഗ്യാൻ ചന്ദ്രേപരിതലത്തിൽ പരീക്ഷണങ്ങള്‍ നടത്തുമ്പോൾ പ്രധാന ഭ്രമണപഥം ഒരു വർഷത്തേക്ക് അതിന്റെ ദൗത്യം തുടരും.
രാജ്യത്തിന്റെ ചിഹ്നങ്ങൾ വഹിക്കുന്ന ലാൻഡറും റോവറും വളരെക്കാലം ചന്ദ്രനിൽ നിലനില്‍ക്കുമെന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.978 കോടി രൂപ ചെലവുള്ള ആളില്ലാ ചാന്ദ്ര ദൗത്യത്തിലൂടെ ഇതുവരെ പര്യവേഷണത്തിനു വിധേയമാകാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തെ കുറിച്ച് കൂടുതൽ അറിയാനാകും. ഇതുവരെ ഒരു രാജ്യവും ദക്ഷിണധ്രുവത്തിൽ പര്യവേഷണം നടത്തിയിട്ടില്ലെന്നും ശിവൻ പറഞ്ഞു. അതുകൊണ്ടു തന്നെ ലോകം ഒന്നാകെ ഇന്ത്യയുടെ ഈ ദൗത്യത്തിനായി കാത്തിരിക്കുകയാണ്. ദക്ഷിണധ്രുവത്തിൽ വെള്ളത്തിന്റെ സാന്നിദ്ധ്യം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന പ്രതീക്ഷയും ഇസ്രോയ്ക്കുണ്ട്.
പൂവാർ ∙ നെയ്യാറും കടലും ചേരുന്ന പൂവാർ പൊഴിക്കരയുടെ വശ്യത സഞ്ചാരികളെ മാടി വിളിക്കുന്നു. ഉല്ലാസത്തിനു ബോട്ടുയാത്രക്കൊപ്പം കുതിര, ഒട്ടക സവാരിയും കണ്ടൽക്കാടിന്റെ സൗന്ദര്യവും. മധ്യവേനലവധിക്കാലമായതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പൂവാർ ജംക്‌ഷനിൽ നിന്നാണ് ഇവിടേക്കുള്ള കരമാർഗം. ഏകദേശം ഒരു കിലോ മീറ്റർ ദൂരമെത്തുമ്പോൾ നെയ്യാറിനു സമാന്തരമായി യാത്ര ചെയ്യാം.
കണ്ടൽക്കാടു കഴിഞ്ഞ് പിന്നെയും കുറച്ചൊഴുകി നെയ്യാർ പൊഴിക്കരയിലെത്തി കടലിലേക്ക് ഒഴുകിച്ചേരും.പ്രകൃതിയുടെ സാങ്കേതിക സംവിധാനമനുസരിച്ച് ചിലപ്പോൾ പൊഴി(ആറ് കടലിലേക്ക് പതിക്കുന്ന സ്ഥലം)മണൽമൂടി അടഞ്ഞു കിടക്കും. ചിലപ്പോൾ താനെ തുറക്കും.
ആ സമയം ഈ ഭാഗത്ത് ആൾ സാന്നിധ്യം അപകട സാധ്യത കൂട്ടും. കാരണം കടലിലേക്കുള്ള ഒഴുക്കിനു ശക്തി കൂടും. മുൻപ് ഈ ഭാഗത്തുണ്ടായ അപകടം മുൻനിറുത്തി ലൈഫ് ഗാർഡുകളുടെ സാന്നിധ്യമുണ്ട്. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്നും സഞ്ചാരികൾക്ക് അപകട സാധ്യതാ മുന്നറിയിപ്പു നൽകുന്നുണ്ട്.
ബ്രെക്സിറ്റ് കാലാവധി നീട്ടുന്നതിനെ പിന്തുണക്കുന്നതിനേക്കാള്‍ നല്ലത് ‘കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന്’ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. നീട്ടേണ്ട സാഹചര്യമുണ്ടായാല്‍ രാജിവയ്ക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 31 ന് അപ്പുറം ബ്രെക്സിറ്റ് കാലാവധി നീട്ടിത്തരണമെന്ന ആവശ്യവുമായി ബ്രസൽസിലേക്ക് പോകില്ലെന്ന് അദ്ദേഹം ശപഥം ചെയ്തു. എന്നാല്‍ ബ്രെക്സിറ്റ് കാലാവതി നീട്ടുന്നതിനായുള്ള ബില്‍ പാര്‍ലമെന്‍റ് പാസാക്കിയാല്‍ അദ്ദേഹം അതു ചെയ്യാന്‍ ബാധ്യസ്ഥനുമാണ്. അപ്പോഴാണ് അതിനേക്കാള്‍ നല്ലത് കുഴിയില്‍ ചാടി മരിക്കുന്നതാണെന്ന കടുത്ത പരാമര്‍ശം അദ്ദേഹം നടത്തിയത്.
എന്നാല്‍, അത്തരമൊരു സാഹചര്യം ഉരുത്തിരിഞ്ഞു വന്നാല്‍ രാജിവെക്കുമോ എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തതയില്ല. കൂടുതൽ കാലതാമസം വരുത്തുന്നതിന്‍റെ അർത്ഥമെന്താണ് എന്നാണ് ജോൺസൺ ചോദിക്കുന്നത്. സഹോദരൻ ജോ എംപി സ്ഥാനം രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം വ്യക്തമാക്കുന്നു. സഹോദരന്റെ സേവനങ്ങൾക്കു നന്ദിപറഞ്ഞ ബോറിസ് ജോൺസൺ അദ്ദേഹം വിദ്യാഭ്യാസകാലം മുതലേ ബുദ്ധിമാനും സമർദ്ധനുമായനേതാവാണെന്ന് പ്രശംസിച്ചു.
ഒരു പോലീസ് പരിശീലന കോളേജിൽ വെച്ചാണ് ജോൺസൺ മാധ്യമപ്രവര്‍ത്തകരുമായി സംവദിച്ചത്. പോലീസ് ഡിപ്പാര്‍ട്ട്മെന്‍റുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്ര സമ്മേളനത്തിലായിരുന്നു പരാമര്‍ശം. എന്നാൽ പരാമർശം യൂണിഫോം ധരിച്ച ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പോലീസിനെ രാഷ്ട്രീയവൽക്കരിക്കാന്‍ ശ്രമിച്ചുവെന്നാണ് അതിനോട് പ്രതിപക്ഷ എംപിമാര്‍ വിമര്‍ശിച്ചത്.
പോലീസ് ഫെഡറേഷനും പ്രധാനമന്ത്രിയുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ‘ഒരു രാഷ്ട്രീയ പ്രസംഗത്തിന്റെ പശ്ചാത്തലമായി പോലീസ് ഉദ്യോഗസ്ഥരെ ഈ രീതിയിൽ ഉപയോഗിച്ചതിൽ ഞാൻ അത്ഭുതപ്പെടുന്നു’ എന്നാണ് പോലീസ് ഫെഡറേഷൻ ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയിൽസിന്റെ ദേശീയ ചെയർ ജോൺ ആപ്റ്റർ പറഞ്ഞത്.
സിംബാവെയുടെ പ്രഥമ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ അന്തരിച്ചു. 95 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് സിംഗപ്പൂരിലായിരുന്നു അന്ത്യം. മുപ്പത്തേഴുവർഷം സിംബാബ്‌വെ എന്ന ആഫ്രിക്കൻ രാഷ്ട്രത്തെ നയിച്ച റോബർട്ട് മുഗാബെയുടെ ജീവിതം സംഭവബഹുലമായിരുന്നു. അധ്യാപകവൃത്തിയിൽ തുടങ്ങി സ്വാതന്ത്യസമര നായകനായി, പിന്നീട് സ്വേച്ഛാധിപത്യത്തിലേക്കു നടന്നുകയറിയ ജീവിത ചരിത്രമാണ് മുഗാബെയുടേത്.
1924 ഫെബ്രുവരി 21ന് തെക്കൻ റൊഡേഷ്യയിലെ കാർപെന്ററായ ഗബ്രിയേൽ മാറ്റിബിലിയുടെയും ബോനയുടെയും മകനായാണ് മുഗാബെ ജനിച്ചത്. ബിരുദപഠനത്തിനുശേഷം പതിനഞ്ചുവർഷം അധ്യാപകനായി. 1961 ല്‍ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണസെക്രട്ടറിയായാണ് രാഷ്ട്രീയത്തില്‍ സജീവമായത്.
ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന സിംബാവെയുടെ സ്വാതന്ത്ര്യത്തിനായി മുഗാബെ നടത്തിയ പോരാട്ടങ്ങള്‍ ശ്രദ്ധേയമായിരുന്നു. 1980 ല്‍ രാജ്യം സ്വതന്ത്രമായതോടെ പ്രഥമ പ്രധാനമന്ത്രിയായി. 87 ല്‍ പുതിയ ഭരണഘടന വന്നതോടെ എക്സിക്യുട്ടീവ് പ്രസിഡന്റുമായി. പിന്നീട് എതിരില്ലാത്ത നേതാവായി മുഗാബെ വളര്‍ന്നു. അതോടൊപ്പം സ്വേഛാധിപത്യവും തലപൊക്കി. തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ രാജ്യത്തെ പിന്നോട്ടടിച്ചു. കാര്‍ഷിക, സമ്പദ് വ്യവസ്ഥകള്‍ തകര്‍ന്നിു. അഴിമതിയും സ്വജനപക്ഷപാതവും അരങ്ങുവാണു. മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ദ്ധിച്ചു. രണ്ടായിരത്തി രണ്ട് ആയപ്പോഴേക്കും രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങി.
2008 ലെ തിരഞ്ഞെടുപ്പില്‍ മുഗാബെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായെങ്കിലും കൈയൂക്കിലൂടെ അധികാരം നിലനിര്‍ത്തി. 2017 ആയപ്പെോഴേക്കാും മുഗാബെ ഭരണത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങി., ആ വര്‍ഷം നവംബറില്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നു. ഒടുവില്‍ സ്വന്തം പാര്‍ട്ടിയും തള്ളിപ്പറഞ്ഞതോടെ മുഗാബെ എന്ന ഭരണാധികാരിയുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.
എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ എയർപോർട്ടിൽ വിവിധ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. 214 ഒഴിവുകളുണ്ട്. മൂന്ന് വർഷത്തെ കരാർ നിയമനമാണ്.
കസ്റ്റമർ ഏജന്റ് (ഒഴിവ്-100), ജൂനിയർ എക്സിക്യൂട്ടീവ്-ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-08), അസിസ്റ്റന്റ്- ഹ്യൂമൻ റിസോഴ്സ്/അഡ്മിനിസ്ട്രേഷൻ (ഒഴിവ്-06), ഹാൻഡിമാൻ (ഒഴിവ്-100) എന്നിങ്ങനെയാണ് ഒഴിവുകൾ.
പ്രധാന തസ്തികയുടെ വിശദവിവരങ്ങൾ ചുവടെ.
കസ്റ്റമർ ഏജന്റ് (ഒഴിവ്-100): ബിരുദം (10+2+3 രീതി), കംപ്യൂട്ടർ പരിജ്ഞാനം. ഡിപ്ലോമ (IATA-UFTA/IATA-FIATAA/IATA-DGR/IATA-CARGO) യോഗ്യതക്കാർക്ക് മുൻഗണന. അല്ലെങ്കിൽ എയർലൈൻ പ്രവൃത്തിപരിചയം, ഉയർന്നപ്രായം 28 വയസ്, ശമ്പളം 20190 രൂപ.
ഹാൻഡിമാൻ (ഒഴിവ്-100): എസ്എസ്‌സി/പത്താം ക്ലാസ് ജയം, മുംബൈ എയർപോർട്ടിൽ കുറഞ്ഞത് ആറ് മാസത്തെ പ്രവൃത്തിപരിചയം. ഉദ്യോഗാർഥികൾക്ക് എഇപി ഉണ്ടായിരിക്കണം. ഉയർന്നപ്രായം 28 വയസ്, ശമ്പളം 16590 രൂപ.
അപേക്ഷാഫീസ്: 500 രൂപ. Air India Air Transport Services Limited എന്ന പേരിലെടുത്ത മുംബൈയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്‌റ്റായി ഫീസടയ്‌ക്കാം. ഡിമാൻഡ് ഡ്രാഫ്‌റ്റിന്റെ പിന്നിൽ ഉദ്യോഗാർഥിയുടെ മുഴുവൻ പേരും മൊബൈൽ നമ്പറും എഴുതണം. വിമുക്‌തഭടൻ, പട്ടികവിഭാഗം എന്നിവർക്ക് ഫീസില്ല.
സെപ്റ്റംബർ 9, 13, 14 തീയതികളിൽ മുംബൈയിൽ ഇന്റർവ്യൂ നടത്തും.
വിശദവിവരങ്ങൾക്ക്: www.airindia.in
എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവ്
എയർ ഇന്ത്യയുടെ കീഴിലുള്ള എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികയിലായി 44 ഒഴിവുകളുണ്ട്. അഞ്ച് വർഷത്തേക്കാണ് നിയമനം. സെപ്റ്റംബർ 13 വരെ അപേക്ഷിക്കാം.
ഡപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഒാഫിസർ, സീനിയർ അസിസ്റ്റന്റ് ജനറൽ മാനേജർ (റവന്യൂ മാനേജ്മെന്റ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഇ-കൊമേഴ്സ്), അസിസ്റ്റന്റ് ജനറൽ മാനേജർ (ഒാപ്പറേഷൻസ് ട്രെയിനിങ്), അസിസ്റ്റന്റ് ജനറൽ മാനേജർ (എംഎംഡി), അസിസ്റ്റന്റ് ജനറൽ മാനേജർ (സെക്യൂരിറ്റി), സിന്തറ്റിക് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ, സീനിയർ മാനേജർ- പ്രൊഡക്ഷൻ പ്ലാനിങ് കൺട്രോൾ (എൻജിനീയറിങ്), സീനിയർ മാനേജർ-ഒാപ്പറേഷൻസ് കൺട്രോൾ സെന്റർ, സീനിയർ മാനേജർ (മെഡിക്കൽ ഒാഫിസർ), സീനിയർ മാനേജർ (സെയിൽസ്), മാനേജർ (ഒാപ്പറേഷൻസ് അഡ്മിൻ), മാനേജർ (ക്രൂ മാനേജ്മെന്റ് സിസ്റ്റം), മാനേജർ (ഫിനാൻസ്), സ്റ്റേഷൻ മാനേജർ, ഒാഫിസർ (എംഎംഡി, സ്ലോട്ട്സ്, ഒാപ്പറേഷൻസ് കൺട്രോൾ, പാസഞ്ചർ സെയിൽസ്), അസിസ്റ്റന്റ് ഒാഫിസർ (ഒാഫിസ് മാനേജ്മെന്റ്), ക്രൂ കൺട്രോളർ, ടെക്നിക്കൽ അസിസ്റ്റന്റ് (ഫ്ലൈറ്റ് സേഫ്റ്റി), സൂപ്പർവൈസർ (സെക്യൂരിറ്റി) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദവിവരങ്ങൾക്ക്: www.airindia.in
പാലാ ഉപതെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മ പരിശോധനയിൽ അരങ്ങേറിയതു നാടകീയ നീക്കങ്ങൾ. കേരള കോൺഗ്രസിലെ ഇരുവിഭാഗവും രണ്ടില ചിഹ്നത്തിനായി മണിക്കൂറുകൾ പോരാടിയപ്പോൾ അണികളും വീർപ്പുമുട്ടി. ജോസ് ടോം കേരള കോൺഗ്രസ് സ്ഥാനാർഥിയല്ലെന്നും അദ്ദേഹത്തിെൻറ പത്രികയിൽ ഒപ്പിട്ടവർ പാർട്ടി ഭാരവാഹികൾ അല്ലെന്നുമായിരുന്നു ജോസഫ് വിഭാഗത്തിെൻറ പ്രധാന വാദം.
പാർട്ടി വർക്കിങ് ചെയർമാൻ എന്ന നിലയിൽ പി.ജെ. ജോസഫാണ് ചിഹ്നം നൽകേണ്ടതെന്നും പാര്‍ട്ടിയുടെ യഥാര്‍ഥ സീല്‍ ഉപയോഗിച്ച് ഒരു സ്ഥാനാര്‍ഥിക്കും ചിഹ്നം നല്‍കിയിട്ടിെല്ലന്നും അഭിഭാഷകൻ മുഖേന അവർ തർക്കം ഉന്നയിച്ചു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി വിളിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റീഫന്‍ ജോര്‍ജ് നേരേത്ത പി.ജെ. ജോസഫിനു നല്കിയ കത്തിെൻറ പകര്‍പ്പും ഹാജരാക്കി. ജോസഫിെൻറ നേതൃത്വം അംഗീകരിക്കുന്നതിനു തുല്യമാണ് കത്തെന്നായിരുന്നു വാദം. തർക്കം മുറുകിയതോടെ മറ്റു സ്ഥാനാർഥികൾ ഇടപെട്ടു. ജോസ് ടോം സ്വതന്ത്രനായി നല്കിയ പത്രിക തള്ളണമെന്ന് സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
പത്രികയില്‍ 14 കോളങ്ങള്‍ പൂരിപ്പിച്ചില്ലെന്നും മീനച്ചില്‍ റബർ മാര്‍ക്കറ്റിങ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ട കാര്യം ചേര്ത്തില്ലെന്നുമായിരുന്നു വാദം. തർക്കം നീണ്ടതോടെ ബി.ജെ.പി സ്ഥാനാർഥിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ തര്‍ക്കമുള്ള പത്രിക മാറ്റിവെച്ച് മറ്റു പത്രികകള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ, ജോസ് ടോമിെൻറ പത്രിക പരിശോധന ഉച്ചകഴിഞ്ഞത്തേക്കു മാറ്റി.
ജോസഫ്-ജോസ് വിഭാഗം അഭിഭാഷകര്‍ തമ്മില്‍ തുടർന്നും രൂക്ഷമായ തര്‍ക്കമാണുണ്ടായത്. പത്രികയില്‍ ചെയര്മാന് ചിഹ്നം നല്‍കണമെന്ന് ഭരണഘടന പറയുന്നില്ലെന്ന് ജോസ് വിഭാഗം പറഞ്ഞു. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യാന്‍ വർക്കിങ് ചെയര്മാന് അധികാരമില്ല. ആര്‍ട്ടിക്കിള്‍ 29 അനുസരിച്ച് പാര്‍ട്ടിയില്‍ സ്റ്റിയറിങ് കമ്മിറ്റിക്കാണ് അധികാരം. സ്റ്റീഫന്‍ ജോര്‍ജിനെ ഓഫിസ് സെക്രട്ടറിയാക്കിയത് സ്റ്റിയറിങ് കമ്മിറ്റിയായതിനാൽ ഒപ്പ് സാധുവാണെന്നും ജോസ് വിഭാഗം വാദിച്ചു. ഒടുവിൽ, ഇരുവിഭാഗവും നിരത്തിയ ന്യായങ്ങള്‍ പരിശോധിച്ചശേഷം വരണാധികാരിയായ കലക്ടർ പി.ജെ. ജോസഫിെൻറ വാദങ്ങൾ അംഗീകരിക്കുകയായിരുന്നു. അതേസമയം, അഡ്വ. ജോസഫ് കണ്ടത്തിലിെൻറ പത്രിക സ്വീകരിച്ചു. തർക്കം അവസാനിച്ചതായും യു.ഡി.എഫ് സ്വതന്ത്രൻ എന്ന നിലയിൽ ജോസ് ടോം പാലായിൽ മത്സരിക്കുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
മസ്കത്ത്: വെൽഡിങ്ങിനിടെ എണ്ണ ടാങ്കറിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും രണ്ട് ഇന്ത്യക്കാർ മരിച്ചു. യു.പി സ്വദേശികളായ ഇർഫാൻ, സന്തോഷ് എന്നിവരാണ് മരിച്ചത്. ഗാല വ്യവസായ മേഖലയിൽ വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവമുണ്ടായത്. ക്രൂഡോയിൽ കൊണ്ടുപോയിരുന്ന ടാങ്കറാണ് പൊട്ടിത്തെറിച്ചത്.
ടാങ്കിനുള്ളിൽ ഇറങ്ങി ജോലിചെയ്തവരാണ് മരിച്ചത്. പുറത്തുനിന്ന ഒരാൾക്ക് ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഒാരോ ഭാഗങ്ങളായി വെൽഡ് ചെയ്തുവരുന്നതിനിടെ ഒരു ഭാഗത്തുണ്ടായിരുന്ന ക്രൂഡോയിലിെൻറ അംശത്തിന് തീപിടിക്കുയായിരുന്നു. കാതടപ്പിക്കുന്ന ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിക്കുശേഷമാണ് തീപിടിച്ചതെന്ന് സമീപത്ത് കട നടത്തിയവർ പറഞ്ഞു. ഏറെ ദൂരം പൊട്ടിത്തെറിയുടെ ശബ്ദം കേട്ടു. ഉള്ളിൽപെട്ട് കത്തിക്കരിഞ്ഞവരെ സന്ധ്യയോടെയാണ് പുറത്തെടുക്കാൻ കഴിഞ്ഞത്.
ആലപ്പുഴ സ്വദേശിയായ യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനുള്ള കോടതി വിധി റദ്ദാക്കിയത്. മോഷണക്കേസിൽ പ്രതിയാക്കപ്പെട്ട് ഒൻപത് മാസമായി ജയിലിൽ കഴിയുകയായിരുന്നു യുവാവ്.
സൗദിയിലെ തെക്കൻ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനൽ കോടതിയാണ് കഴിഞ്ഞ ഏപ്രിലിൽ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഇതിനെതിരെ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും ജിദ്ദ കോൺസുലേറ്റിന്റെയും സഹായത്തോടെ അപ്പീൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് അബഹയിലെ മൂന്നംഗ അപ്പീൽ കോടതി കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി പകരം നാലുവർഷം തടവും 400 അടിയും വിധിച്ചത്.
അബഹയിലും ഖമീസ് മുഷയ്‌ത്തിലും ശാഖകളുള്ള ഒരു പ്രമുഖ സൗദി റസ്റ്ററന്റിലെ ലോക്കറിൽ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാൽ നഷ്ടപ്പെട്ടിരുന്നു. അന്വേഷണത്തിൽ അതേ സ്ഥാപനത്തിൽ ആറ് വർഷമായി ജോലിചെയ്തിരുന്ന മലയാളി യുവാവ് പിടിയിലാകുകയായിരുന്നു.
നഷ്ടപ്പെട്ട മുഴുവൻ തുകയും അന്വേഷണ ഉദ്യോഗസ്‌ഥർ കുളിമുറിയിൽ നിന്ന് കണ്ടെടുത്തു. ഇതിന്റെ അടിസ്ഥാനത്തിൽ ശരീഅത്ത് നിയമം അനുസരിച്ചുള്ള പരമാവധി ശിക്ഷ കോടതി അന്ന് വിധിക്കുകയായിരുന്നു.
സ്പോൺസറുമായി സാമ്പത്തിക ബാധ്യത ഉണ്ടായിരുന്ന ഇതേ റസ്റ്ററന്റിൽ ജോലി ചെയ്തിരുന്ന കൊല്ലം സ്വദേശിയായ മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന്റെ ചികിത്സാർഥം നാട്ടിൽ പോകേണ്ടിവന്നപ്പോൾ സ്പോൺസർക്ക് നൽകാനുള്ള തുകയ്ക്ക് ഇദ്ദേഹം ജാമ്യം നിൽക്കുകയും അയാൾ തിരിച്ച് വരാതിരുന്നപ്പോൾ സ്പോൺസർ ഇയാളിൽ നിന്ന് ഇരുപത്തിനാലായിരം റിയാൽ (മൂന്നര ലക്ഷം രൂപ) ഈടാക്കുകയും ചെയ്തിരുന്നു. ഇതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
കുടുംബവും സുഹൃത്തുക്കളും ആവശ്യപ്പെട്ടത് പ്രകാരം സോഷ്യൽ ഫോറം എക്സിക്യൂട്ടീവ് അംഗവും സി സി ഡബ്ല്യൂ എ മെമ്പറുമായ സൈദ് മൗലവി ഖമീസ് മുഷയ്ത്ത് ക്രിമിനൽ കോടതിൽ നിന്ന് വിധിയുടെ പകർപ്പ് കൈ പറ്റുകയും കഴിഞ്ഞ റമസാൻ പതിനേഴിനകം അപ്പീലിന് പോകാൻ കോടതി ഇതിൽ അനുവാദം നൽകുന്നതായി കണ്ടെത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ജിദ്ദ കോൺസൽ വെൽഫയർ ഡോ. മുഹമ്മദ് അലീമും ഉദ്യോസ്ഥൻ ഫൈസലും അടിയന്തരമായി അബഹയിൽ എത്തുകയും സൈദ് മൗലവിയോടൊപ്പം ജയിലിൽ യുവാവിനെ സന്ദർശിക്കുകയും ജയിൽ മേധാവിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. അബഹ അസിസ്റ്റന്റ് ഗവർണറെ സന്ദർശിച്ച് കോൺസുലർ സംഘം നിവേദനവും നൽകി. തുടർന്ന് നടത്തിയ അപ്പീൽ ശ്രമങ്ങളാണ് വിജയിച്ചത്.
മകന്റെ കൈ മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കിതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിനായി പ്രവർത്തിച്ച ഇന്ത്യൻ സോഷ്യൽ ഫോറത്തിനും ജിദ്ദ ഇന്ത്യൻ കോൺസലേറ്റിനും മകന്റെ സുഹൃത്തുക്കൾക്കും യുവാവിന്റെ മാതാവ് തന്റെ നന്ദിയും കടപ്പാടും അറിയിച്ചു.