Latest News

ചുരുക്കം ചിത്രങ്ങള്‍ കൊണ്ട് തന്നെ കഴിവ് തെളിയിച്ച നടിയാണ് അനുശ്രീ. അഭിനയപ്രാധാന്യമുള്ള പല വേഷങ്ങളും ഇവര്‍ അനായാസമായി കൈകാര്യം ചെയ്തിട്ടുണ്ട്. മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം പുലിമുരുകനിലെ നായികാ കഥാപാത്രമായ മൈന ആയി ആദ്യം തീരുമാനിച്ചിരുന്നതും അനുശ്രീയെ ആയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ജെ ബി ജംഗ്ഷനിലാണ് നടി മനസ്സ് തുറന്നത്.

‘ഒരു സര്‍ജറി കഴിഞ്ഞിരുന്ന സമയം ആയതു കൊണ്ട് പുലിമുരുകന്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഉയരത്തില്‍ നിന്നും എടുത്തു ചാടേണ്ട സീനൊക്കെ ഉണ്ടെന്നു പറഞ്ഞതു കൊണ്ട് ഒഴിവാക്കേണ്ടി വന്നു. പക്ഷെ പറഞ്ഞതിലുമധികം സമയമെടുത്തു പുലിമുരുകന്‍ ഷൂട്ട് ചെയ്യാന്‍. അപ്പോള്‍ സംവിധായകനോട് തന്നെ പറഞ്ഞു, ഇത്രയും സമയം എടുക്കുമായിരുന്നെങ്കില്‍ ഞാന്‍ തന്നെ ചെയ്യാമായിരുന്നു എന്ന്.

സിനിമ കണ്ടിറങ്ങിയിട്ടും മൈനയുടെ പല ഡയലോഗുകളും ഞാന്‍ കണ്ണാടിയില്‍ നോക്കി പറഞ്ഞു. ഇതൊക്കെ ഞാന്‍ പറഞ്ഞാല്‍ എങ്ങനെ ഉണ്ടാകുമെന്നു സ്വയം അഭിനയിച്ചു നോക്കി. ഞാന്‍ പറയേണ്ട ഡയലോഗുകള്‍ ആയിരുന്നല്ലോ എന്നോര്‍ത്ത്.-ജെ ബി ജംഗ്ഷനില്‍ അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ.

കമാലിനി മുഖര്‍ജിയാണ് പുലിമുരുകനില്‍ മൈനയെ അവതരിപ്പിച്ചത്. മോഹന്‍ലാലിനൊപ്പമുള്ള മുഴുനീള കഥാപാത്രമായിരുന്നു അത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകുന്നേരം 4 മണിക്ക് പ്രത്യേക അഖിലേന്ത്യാ റേഡിയോ പ്രക്ഷേപണത്തിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് ഓൾ ഇന്ത്യ റേഡിയോ. അതേസമയം പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞ് ഓൾ ഇന്ത്യ റേഡിയോ നേരത്തെ ഇട്ട ട്വിറ്റർ കുറിപ്പ് നിലവിൽ പിൻവലിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഇന്ദ്രപ്രസ്ഥ, എഫ്എം റെയിൻബോ, എഫ്എം ഗോൾഡ് ചാനലുകളിൽ ലഭ്യമാകുമെന്നായിരുന്നു ട്വീറ്റ്. ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള സർക്കാർ തീരുമാനത്തിന് രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രത്യേക പ്രസംഗം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാർച്ച് 27- നാണ് അദ്ദേഹം അവസാനമായി രാജ്യത്തെ അഭിസംബോധന ചെയ്തത്. തത്സമയ ഉപഗ്രഹം വെടിവെച്ചിട്ട് കൊണ്ട് ആന്റി-സാറ്റലൈറ്റ് മിസൈൽ (ASAT) കഴിവ് ഇന്ത്യ പ്രകടിപ്പിച്ചതായി അദ്ദേഹം അന്ന് പ്രഖ്യാപിച്ചിരുന്നു .

ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഭേദഗതി ചെയ്ത് ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കുന്ന പ്രമേയം പാർലിമെന്റ് ചൊവ്വാഴ്ച പാസാക്കിയിരുന്നു. ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനുള്ള ബില്ലും സഭ അംഗീകരിച്ചു.

ഇത് ഒരു സുപ്രധാന സന്ദർഭമാണെന്ന് ജമ്മു കശ്മീരിനെ വിഭജിക്കാനുള്ള ബിൽ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയ ഉടനെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

കൊച്ചിയിൽ എഎസ്ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എറണാകുളം ജില്ലയിലെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ പൗലോസ് ജോണാണ് മരിച്ചത്.

പൊലീസ് സ്റ്റേഷന് സമീപത്തെ ക്വാട്ടേഴ്സിനുള്ളില്‍ ഇന്ന് രാവിലെയാണ് പൗലോസ് ജോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

8, AUG 2019, 12:39 PM IST
വയനാട്ടിൽ ഇന്നും നാളെയും ‘റെഡ്’ അലർട്ട്
വയനാട്ടിൽ ഇന്നും നാളെയും അതിതീവ്ര മഴയുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ‘റെഡ്’ അലർട്ടായി. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലും ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

8, AUG 2019, 12:09 PM IST
വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടൽ
കോട്ടയത്ത് മീനച്ചിൽ താലൂക്കിലെ മലയോര പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നു. വാഗമൺ കാരിക്കാട് ടോപ്പിൽ ഉരുൾപൊട്ടലുണ്ടായി. മീനച്ചിലാർ കരകവിയുന്നു. ഈരാറ്റുപേട്ട, പനയ്ക്കപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ റോഡുകളിൽ വെള്ളം കയറി .

8, AUG 2019, 12:08 PM IST
ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നു
കോഴിക്കോട് ഒളവണ്ണയിൽ ബികെ കനാൽ മുതൽ പൂളക്കടവ് പാലം വരെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കുന്നു

8, AUG 2019, 12:01 PM IST
എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
എറണാകുളം ജില്ലയിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കോതമംഗലം കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠൻചാലിലാണ്‌ ക്യാമ്പ് തുറന്നത്. അഞ്ച് കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി

8, AUG 2019, 11:58 AM IST
കണ്ണൂരിൽ ജാഗ്രത നിർദേശം
പുഴകളിൽ വെള്ളം ഉയരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് കണ്ണൂര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. മാനന്തവാടി മേഖലയിൽ മൂന്ന് ദിവസമായി കനത്ത മഴ പെയ്യുന്നതിനാൽ ജില്ലയിലെ പുഴകളിൽ അപ്രതീക്ഷിതമായി വെള്ളം ഉയരാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത കാണിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

8, AUG 2019, 11:45 AM IST
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടി
ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്താകെ പത്ത് യൂണിറ്റിനെ വിന്യസിക്കും. ജില്ലാ ഭരണകൂടങ്ങൾക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശവും നൽകിയിട്ടുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ

8, AUG 2019, 11:18 AM IST
ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍
ഇടുക്കി പെരിഞ്ചാംകുട്ടിയിലും കട്ടപ്പന കുന്തളംപാറയിലും ഉരുൾപൊട്ടൽ ഉണ്ടായി. ആളപായമില്ല, വീട് തകര്‍ന്നു.

കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ വെള്ളം കയറി.

8, AUG 2019, 11:12 AM IST
കോട്ടയം-കുമളി ബസ് സര്‍വ്വീസ് നിര്‍ത്തിവച്ചു
കോട്ടയം – കുമളി ബസ് സർവീസ് കെഎസ്ആര്‍ടിസി താൽക്കാലികമായി നിർത്തി വച്ചു. മുണ്ടക്കയത്ത് മണിമലയാർ കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. വെള്ളം കയറി എരുമേലി അറിയാഞ്ഞിലിമണ്ണ് ഒറ്റപ്പെട്ടു.

8, AUG 2019, 11:09 AM IST
മലപ്പുറത്തും കനത്ത കാറ്റും മഴയും
കെഎന്‍ജി റോഡിൽ നിലമ്പൂർ ചന്തക്കുന്ന് ചാലിയാർ തീരത്ത് അമ്പതോളം വീടുകളിൽ വെള്ളം കയറി

8, AUG 2019, 11:06 AM IST
കോഴിക്കോട് നഗരത്തിൽ കനത്ത മഴ
കോഴിക്കോട് മാവൂർ, മുക്കം ഭാഗങ്ങളിൽ അതിശക്തമായ മഴ. ചാലിയാർ കരകവിഞ്ഞൊഴുകുന്നു. ഇടറോഡുകൾ വെള്ളത്തിനടിയിലായി.

8, AUG 2019, 10:51 AM IST
സംസ്ഥാനത്ത് അങ്ങിങ്ങ് ഉരുൾപ്പൊട്ടൽ
കനത്ത മഴയെ തുടര്‍ന്ന് മലപ്പുറം, കണ്ണൂര്‍, ഇടുക്കി ജില്ലകളില്‍ ഉരുൾപ്പൊട്ടൽ ഉണ്ടായി. നിലമ്പൂര്‍ കരുളായി മുണ്ടാകടവ് കോളനിയില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. പരിസരത്തെ റോഡിൽ വെള്ളംകയറി. ആളുകളെ മാറ്റി പാര്‍പ്പിക്കുകയാണ്. കണ്ണൂർ കൊട്ടിയൂരിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി. ഇരിട്ടി നഗരം വെള്ളത്തിലാണ്.വളപട്ടണം പുഴ കരകവിഞ്ഞൊഴുകുന്നതിനാൽ ഇരിക്കൂർ, നിടുവള്ളൂർ പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.

8, AUG 2019, 10:41 AM IST
കൊട്ടിയൂരിൽ ചുഴലിക്കാറ്റ്
കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇരിട്ടി നഗരം വെള്ളത്തിലാണ്.

8, AUG 2019, 10:39 AM IST
മഴക്കെടുതിയിൽ രണ്ട് മരണം
മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് പേർ മരിച്ചു. പാലക്കാട് അട്ടപ്പാടിയിൽ വീടിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാരയാണ് മരിച്ചത്. വയനാട് പനമരത്ത് വെള്ളം കയറിയ വീട് ഒഴിയുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കാക്കത്തോട് കോളനിയിലെ ബാബുവിന്‍റെ ഭാര്യ മുത്തുവാണ് മരിച്ചത്.

8, AUG 2019, 10:38 AM IST
എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി ഇന്ന് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, പാലക്കാട്, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് (വ്യാഴാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അവധി ഭാഗികമാണ്.

8, AUG 2019, 10:01 AM IST
മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
കനത്ത മഴയെ തുടര്‍ന്നുള്ള സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

8, AUG 2019, 12:00 AM IST
മൂന്ന് ജില്ലകളില്‍ ഇന്ന് ‘റെഡ്’ അലർട്ട്
സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. കനത്ത മഴയെ തുടർന്ന് കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് ‘റെഡ്’ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്തമഴ തുടരുന്നതിനാല്‍ ഏത് അടിയന്തരസാഹചര്യവും നേരിടുന്നതിന് സജ്ജരായിരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. വെളളപ്പൊക്കത്തിൽ ഒറ്റപ്പെട്ട് പോയവരെയും സഹായം വേണ്ടവരെയും സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുന്നതിനും അടിയന്തര സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും പൊലീസ് രംഗത്തുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഴയിലും കാറ്റിലും റോഡിലേക്ക് ഒടിഞ്ഞു വീഴുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും നീക്കം ചെയ്ത് വാഹനഗതാഗതവും വാർത്താവിനിമയ സംവിധാനങ്ങളും പുന:സ്ഥാപിക്കുന്നതിന് പൊലീസ് എല്ലാ സഹായവും നൽകും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടങ്ങൾ എന്നിവയോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്നതിനും ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ഊര്‍ജ്ജിതമാക്കാനും മുഖ്യമന്ത്രി ഇന്ന് രാവിലെ ഉന്നതതല യോഗം വിളിച്ചുചേര്‍ത്തിരുന്നു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്. പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വ സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് ഹ​സ​നെ ക​ണ്ടെ​ത്തി. തൃ​ശൂ​ർ ജി​ല്ല​യി​ലെ കൊ​ട​ക​ര​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​തെ​ന്നും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ന്‍റെ നി​ജ​സ്ഥി​തി അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.   ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചി​റ്റി​ല​പ്പി​ള്ളി മു​ള്ളൂ​ർ​ക്കാ​യ​ലി​നു സ​മീ​പ​ത്തു​നി​ന്നും നി​ഷാ​ദ് ഹ​സ​നെ കാ​റി​ലെ​ത്തി​യ സം​ഘം ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. നി​ഷാ​ദി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഭാ​ര്യ പ്ര​തീ​ക്ഷ​യ്ക്കും അ​ക്ര​മി​ക​ളു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.   നി​ഷാ​ദ് നാ​യ​ക​നാ​യി സം​വി​ധാ​നം ചെ​യ്ത പു​തി​യ സി​നി​മ ‘വി​പ്ല​വം ജ​യി​ക്കാ​നു​ള്ള​താ​ണ്’ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണു റി​ലീ​സ് ചെ​യ്ത​ത്. ഇ​തി​ന്‍റെ വ​ഴി​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഗു​രു​വാ​യൂ​രി​ലേ​ക്കു പോ​കു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ർ​മാ​താ​വു​മാ​യി ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.

മാധ്യമപ്രവര്‍ത്തകന്‍ സനില്‍ കുമാര്‍ സുഷമ സ്വരാജിനെ ഓര്‍ത്തുകൊണ്ട് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. സുഷമാ സ്വരാജിന്റെ വിയോഗം പലര്‍ക്കും വ്യക്തിപരമായ നഷ്ടം കൂടിയാണ്.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

Image result for HIV STUDENT BENSON BENCY KISSING SUSHMA SWARAJ

വാജ്‌പേയിയുടെ രണ്ടാം മന്ത്രിസഭയില്‍ സുഷമ സ്വരാജ് ആരോഗ്യമന്ത്രി ആയിരുന്ന കാലം. ഞാന്‍ സൂര്യ ടി വിയില്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍. അപ്പോഴാണ് കൊല്ലത്ത് നിന്നുള്ള ഒരു സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. രണ്ടു കൊച്ചു കുട്ടികള്‍ ബെന്‍സണും ബെന്‍സിയും എച്ച് ഐ വി ബാധിതരാണ് അവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കി.

കുട്ടികളുടെ മാതാപിതാക്കള്‍ എയിഡ്‌സ് ബാധിച്ച് മരിച്ചിരുന്നു. മാതാവില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം പകര്‍ന്നത്. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും സംരക്ഷണയിലുള്ള കുട്ടികളുടെ രോഗവിവരം സ്‌കൂളിലും നാട്ടുകാരും അറിഞ്ഞു. അതോടെ ഈ കുട്ടികള്‍ക്കൊപ്പം ഇരുന്ന് പഠിക്കാന്‍ മറ്റു കുട്ടികളെ അയയ്ക്കില്ലെന്നായി രക്ഷിതാക്കള്‍.

ബെന്‍സനേയും ബെന്‍സിയേയും സ്‌കൂളില്‍ അധികൃതര്‍ വിലക്കി. കുട്ടികള്‍ക്ക് ചികിത്സയ്ക്ക് പോലും പണമില്ലാതെ വലയുകയാണ് അപ്പൂപ്പനും അമ്മൂമ്മയും. ഒപ്പം നാട്ടിലെ ഒറ്റപ്പെടലും കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങലും.
ഇത് ചര്‍ച്ച ആക്കാന്‍ തീരുമാനിച്ചു.

അങ്ങനെ തിരുവനന്തപുരത്ത് നിന്ന് ഞാന്‍, സീ ടി വിയിലെ റോയ് മാത്യു, എന്‍ ഡി ടി വിയിലെ ബോബി നായര്‍, സി എന്‍ ബി സി യിലെ രാജേഷ് ദിവാകര്‍ എന്നിവര്‍ ക്യാമറ യൂണിറ്റുമായി കൊല്ലത്തേക്ക് തിരിച്ചു. കൊല്ലത്ത് വച്ച് ഏഷ്യാനെറ്റ് കൊല്ലം റിപ്പോര്‍ട്ടര്‍ വിനു. വി. ജോണും ചേര്‍ന്നു. ഞങ്ങള്‍ കുട്ടികള്‍ പഠിക്കുന്ന ചാത്തന്നൂരിനടുത്തുള്ള സ്‌കൂളിലെത്തി. അപ്പോള്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ അവിടെ പി ടി എ മീറ്റിങ് നടക്കുകയാണ്. സ്ഥലം എം എല്‍ എ പ്രതാപവര്‍മ്മ തമ്പാനും മീറ്റിങ്ങിലുണ്ട്. പ്രശ്‌നം പരിഹരിക്കാനല്ല വഷളാക്കാനാണ് യോഗത്തില്‍ ഇയാള്‍ ശ്രമിച്ചത്. കുട്ടികളെ ഒരു കാരണവശാലും സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്ന് എം എല്‍ എ നിലപാട് എടുത്തു. രോഗം പകരുമത്രേ. ഇതോടെ രക്ഷിതാക്കളും ഒറ്റക്കെട്ടായി. ഇതൊക്കെ ഞങ്ങള്‍ പകര്‍ത്തി. എംഎല്‍എയെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അയാള്‍ വഴങ്ങിയില്ല. ഞങ്ങളോട് കയര്‍ത്തു.

പിന്നീട് ഞങ്ങള്‍ ബെന്‍സന്റെയും ബെന്‍സിയുടെയും വീട്ടില്‍ പോയി. ദയനീയമായിരുന്നു അവിടുത്തെ അവസ്ഥ. മരുന്നില്ല, ഭക്ഷണമില്ല…കടക്കാരും നാട്ടുകാരും അടുപ്പിക്കുന്നില്ല. ഒറ്റപ്പെടലിന്റെ തുരുത്തില്‍ ഒരു കുടുംബം. നിസ്സഹായമായ കണ്ണുകളോടെ മരണം മുന്നില്‍ കാണുന്ന രണ്ട് കുരുന്നുകള്‍. അതൊക്കെ ഷൂട്ട് ചെയ്ത് ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങി. വാര്‍ത്ത എല്ലാവരും അതാത് ചാനലുകളില്‍ എയര്‍ ചെയ്തു. അത് സമൂഹ മനസാക്ഷിയെ ഉണര്‍ത്തി.

അന്ന് എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. ഞാനും അച്ചായനും (റോയ് മാത്യു) അദ്ദേഹവുമായി ബന്ധപ്പെട്ടു. കുട്ടികള്‍ക്കും കുടുംബത്തിനും മുഖ്യമന്ത്രിയെ ഒന്നു സന്ദര്‍ശിക്കണം എന്ന ആവശ്യം ഉന്നയിച്ചു. മുഖ്യമന്ത്രി സമ്മതിച്ചു. അങ്ങനെ ബെന്‍സനും ബെന്‍സിക്കും ഒപ്പം ഞാനും അച്ചായനും രാജേഷ് ദിവാകറും മുഖ്യമന്ത്രിയുടെ ചേംബറില്‍ എത്തി. കസേരയില്‍ ഇരിക്കുകയായിരുന്നു അദ്ദേഹം. അച്ചായന്‍ കുട്ടികളെ മുഖ്യമന്ത്രിയുടെ കസേരയ്ക്ക് അരികിലേക്ക് നീക്കി നിര്‍ത്തി. പെട്ടെന്നാണ് ആന്റണി ചാടി എഴുനേറ്റത്. അദ്ദേഹം കുട്ടികളില്‍ നിന്ന് അകലം പാലിച്ച് ദൂരേയ്ക്ക് മാറി ഒതുങ്ങി നിന്നു. അങ്ങനെ നിന്നാണ് ആന്റണി അവരോട് സംസാരിച്ചത്. കുട്ടികളെ തൊടാനോ ഒന്നു തലോടി ആശ്വസിപ്പിക്കാന്‍ പോലുമോ അദ്ദേഹം മുതിര്‍ന്നില്ല.

ഞങ്ങള്‍ അവിടെ നിന്ന് ഇറങ്ങി. പിന്നീട് അച്ചായന്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്റെ പിആര്‍ഒ ലാലു ജോസഫിനെ ബന്ധപ്പെട്ടു. കുട്ടികളുടെ ചികിത്സയ്ക്ക് ആവശ്യമായ സഹായം ലാറ്റക്‌സിന് ചെയ്തുകൊടുക്കാന്‍ കഴിയുമോ എന്നായിരുന്നു അന്വേഷണം. അപ്പോള്‍ ലാലു ഒരു കാര്യം പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി സുഷമ സ്വരാജ് അടുത്ത ദിവസം ലാറ്റക്‌സ് സന്ദര്‍ശിക്കാന്‍ എത്തുന്നുണ്ട്. വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്താം.

അങ്ങനെ സുഷമ ലാറ്റക്‌സിലെത്തി. സന്ദര്‍ശനത്തിനിടെ ലാലു ബെന്‍സന്റെയും ബെന്‍സിയുടെയും കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി. കുട്ടികളുടെ ചികിത്സ ഏറ്റെടുക്കാമെന്ന് അപ്പോള്‍ത്തന്നെ സുഷമ വ്യക്തമാക്കി.

പിറ്റേന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ സുഷമയുടെ പത്രസമ്മേളനം. സമ്മേളനത്തിനായി അവര്‍ ഡയസില്‍ ഇരുന്നപ്പോള്‍ ഞങ്ങള്‍ ബെന്‍സനെയും ബെന്‍സിയും കൊണ്ട് അവരുടെ അടുത്തെത്തി പരിചയപ്പെടുത്തി. ഒരു നിമിഷം വൈകിയില്ല. സുഷമ സ്വരാജ് രണ്ടുകുട്ടികളെയും വാരിപ്പുണര്‍ന്നു. നെറുകയില്‍ മാറി മാറി ചുംബിച്ചു. ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ആ ഒരു നിമിഷം നഷ്ടപ്പെട്ട മാതൃ വാത്സല്യം ആ കുരുന്നുകള്‍ അനുഭവിച്ചിട്ടുണ്ടാകും. ബെന്‍സനും ബെന്‍സിക്കുമുള്ള സഹായം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചിട്ടാണ് അന്ന് സുഷമ സ്വരാജ് മടങ്ങിയത്.

യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുളള ലൈംഗിക പീഡനാരോപണം ടിവി സീരീസ് ആകുന്നു. പരാതിക്കാരിയായ മോണിക്ക ലെവിന്‍സ്‌കി തന്നെയാണ് ഈ ലൈംഗിക പീഡനം പരമ്പരയാക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ടിവി സീരീസിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക ലെവിന്‍സ്‌കി. Impeachment: American Crime Story എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്.

1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ ക്ലിന്റന്‍ വഴിവിട്ട തരത്തില്‍ മോണിക്കയുമായി ലൈംഗികമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നത് ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റന്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. യുഎസിലും ആഗോളതലത്തിലും വലിയ കോളിളക്കമുണ്ടാക്കി. ക്ലിന്റന്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

തങ്ങളുടെ ബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നെങ്കിലും തന്നേക്കാള്‍ 27 വയസ് മുതിര്‍ന്നയാളായ ക്ലിന്റന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പിന്നീട് 2014ല്‍ മോണിക്ക ലെവിന്‍സ്‌കി വെളിപ്പെടുത്തിയത്.

ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത് റയാന്‍ മര്‍ഫി ആയിരിക്കും. ബുക്ക്സ്മാര്‍ട്ടിലൂടെ ശ്രദ്ധേയയായ ബിയാനി ഫെല്‍ഡ്സ്റ്റീന്‍ ആണ് മോണിക്ക ലെവിന്‍സ്‌കിയെ അവതരിപ്പിക്കുക. മോണിക്കയുടെ ഫോണ്‍ കോള്‍ ടാപ്പ് ചെയ്ത് സിവില്‍ സര്‍വന്റ് ലിന്‍ഡ ട്രിപ്പ് ആയി സാറ പോള്‍സണ്‍ രംഗത്തെത്തും. 2020 സെപ്റ്റംബറില്‍ ക്ലിന്റന്‍ – മോണിക്ക സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കും. യുഎസിന് പുറമെ യുകെയിലും സീരീസ് ലഭ്യമായേക്കും.

കണ്ണൂര്‍ കൊട്ടിയൂരും ഇരിട്ടി-മട്ടന്നൂര്‍ ഭാഗത്തും കനത്ത നാശനഷ്ടം. കൊട്ടിയൂര്‍ ശക്തമായ ചുഴലിക്കാറ്റ് രൂപപ്പെട്ടു. ചുഴലിക്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. മഴ നില്‍ക്കാതെ പെയ്യുകയാണ്. മട്ടന്നൂര്‍ ഇരിക്കൂര്‍ ഭാഗത്ത് പല വീടുകളും വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട അവസ്ഥയിലാണ്. പറശ്ശിനികടവ് അമ്പലത്തിലും വെള്ളം കയറി.

കര്‍ണാടക വനത്തില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടലുണ്ടായി. മലയോരത്ത് പുഴകളില്‍ ശക്തമായ ഒഴുക്കുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം. ജില്ലയില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. 116 കുടുംബങ്ങളിലെ 443 പേര്‍ ക്യാംപിലാണ്. ചുഴലിക്കാറ്റില്‍ കണിച്ചാര്‍ ടൗണിലെ പല കെട്ടിടങ്ങളും തകര്‍ന്നു.

കണിച്ചാറിലെ ഡോ. പല്‍പു മെമ്മോറിയല്‍ സ്‌കൂള്‍ പൂര്‍ണമായി തകര്‍ന്നു. രക്ഷാപ്രവര്‍ത്തനത്തിന് പോലീസ് സഹായത്തോടെ ബോട്ടുകള്‍ ഇറക്കിയിട്ടുണ്ട്. പലയിടത്തും വൈദ്യുത ബന്ധം നിലച്ചിട്ടുണ്ട്.കല്‍പ്പറ്റയില്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളില്‍നിന്നു കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.

ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ട സിവിൽ പൊലീസ് ഓഫിസർ കുമാറിന്റെ ആമാശയത്തിൽ, പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവിക ഗന്ധം കണ്ടെത്തിയിരുന്നെന്നു സൂചന. ഇക്കാര്യം അന്നുതന്നെ പൊലീസിനെ അറിയിക്കുകയും രാസപരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ എറണാകുളത്തെ ഫൊറൻസിക് ലാബിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നതായാണു വിവരം.

ആദിവാസി വിഭാഗക്കാരനായ കുമാറിന്റെ മരണത്തിൽ ഭാര്യയും കുടുംബാംഗങ്ങളും ദുരൂഹത ആരോപിച്ചിരിക്കെ, ഫൊറൻസിക് ലാബിൽനിന്നുള്ള രാസപരിശോധനാ ഫലത്തിനും പ്രാധാന്യം കൽപിക്കപ്പെടുന്നു. സാധാരണഗതിയിൽ, പലപ്പോഴും മാസങ്ങളോളം വൈകാറുള്ള രാസപരിശോധനാ ഫലം വേഗം ലഭ്യമാക്കാൻ അന്വേഷണ സംഘത്തിന്റെ ഇടപെടൽകൂടി വേണ്ടി വരും.

സായുധസേനാ ക്യാംപിലെ പൊലീസുകാരനായിരുന്ന കുമാറിന്റെ മരണം ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ക്യാംപിൽ കുമാറിനു നേരെ ജാതി പറഞ്ഞുള്ള അധിക്ഷേപവും വിവേചനവും പീഡനവും നടന്നിരുന്നെന്നു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരോടു പരാതിപ്പെട്ട ഭാര്യ സജിനി, മർദനത്തിൽ കൊല്ലപ്പെട്ട കുമാറിനെ റെയിൽവേ ട്രാക്കിൽ തള്ളിയതാകാമെന്നും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിനു നൽകിയ മൊഴിയിൽ ആരോപിച്ചിരുന്നു.

ഭർത്താവ് സിനിമയിൽ അഭിനയിക്കുന്നത് ഇഷ്ടമല്ല, ബാഹുബലി താരത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ടോളിവുഡിന്റെ നടൻ മധുപ്രകാശിന്റെ ഭാര്യ ഭാരതിയാണ് ഹൈദരബാദിലെ വീടിനുള്ളിൽ തൂങ്ങിമരിച്ചത്. മധു സിനിമ-സീരിയലുകളിൽ അഭിനയിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ സ്ഥിരം തർക്കമായിരുന്നു. സീരിയലുകളിലൂടെ ശ്രദ്ധേയനായ മധു ബാഹുബലിയിലും അഭിനയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ 10 മണിയോടു കൂടി സീരിയലിന്റെ സെറ്റിലേക്ക് പോയ മധു പ്രകാശിനെ ഭാരതി വിളിച്ചിരുന്നു. തിരിച്ചു വന്നില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. ജിമ്മിലായിരുന്ന മധു ഭാര്യയുടെ വാക്കുകൾ അവഗണിക്കുകയായിരുന്നു. വൈകുന്നേരം വീട്ടിലേക്ക് തിരിച്ചു വന്നപ്പോള്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

RECENT POSTS
Copyright © . All rights reserved