Latest News

ട്വിറ്ററിലൂടെയാണ് വെളിപ്പെടുത്തലുമായി സാങ്കേതിക പ്രവർത്തക ടെസ് ജോസഫ്.  മുംബയിലെ കാസ്റ്റിങ് ഡയറക്റ്ററാണ് ടെസ് ജോസഫ്. തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റവും ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിങ്ങിനിടെ, 19 വര്ഷം മുൻപാണ് സംഭവമുണ്ടായത്. ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തു. മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാൻ ശ്രമിച്ചു.

അന്നത്തെ മേധാവി തന്നെ ഇടപെട്ട് മാറ്റിയെന്നും ടെസ്. സ്ഥാപന മേധാവി ഡെറക് ഒബ്രയാനാണ് അന്ന് ഇടപെട്ടത്. തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടര്‍ന്ന് അദ്ദേഹം അടുത്ത ഫ്‌ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

അതേസമയം ആരോപണത്തെ ചിരിച്ച് തള്ളുന്നുവെന്നാണ് മുകേഷ് പറഞ്ഞത്. സംഭവത്തെകുറിച്ച് ഓർമ്മയില്ലെന്നും ടെസ് ജോസഫിനെ അറിയില്ലെന്നും മുകേഷ് പറഞ്ഞു

ടെസ് ജോസഫ് എന്ന സ്ത്രീയെ താന്‍ ഒര്‍ക്കുന്നുപോലുമില്ലെന്നും മുകേഷ് പ്രതികരിക്കുന്നു. . ‘കോടീശ്വരനൊക്കെ എത്ര വർഷം മുമ്പ് നടന്നതാണ്. ഇത്രയും നാൾ അവർ ഉറങ്ങുകയായിരുന്നോ. ഇതിന്റെ പേരിൽ ആർക്കും ഒരു പൈസ ഞാൻ തരില്ല’ ആരോപണങ്ങളെ ചിരിച്ചു തള്ളുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം തന്നെ രാജി വയ്പിക്കാനുള്ള ഗൂഢാലോചനകളുടെ ഭാഗമാണോ ആരോപണമെന്ന് സംശയമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ പ്രതികരണങ്ങളുടെ ആവശ്യമില്ലെന്നും താനൊരു യാത്രയിലാണെന്നും മുകേഷ് വ്യക്തമാക്കി. അതേസമയം, വീണ്ടും മാധ്യമങ്ങള്‍ മുകേഷിന്‍റെ പ്രതികരണത്തിനായി അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച്‌ ഓഫ് ആണെന്നാണ് വിവരം.

തിരുവനന്തപുരം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍. അതേസമയം തീവ്രപരിചരണ വിഭാഗത്തില്‍ കൂടുതല്‍ ദിവസങ്ങള്‍ തുടരേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. തോളിലെ ഞരമ്പിനാണ് ലക്ഷ്മിക്ക് സാരമായി പരിക്കേറ്റിരിക്കുന്നത്. ഇത് ഭേദമാകാന്‍ സമയമെടുക്കുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

കാല്‍മുട്ടിനും തലച്ചോറിനുമേറ്റ പരിക്കുകള്‍ ഭേദപ്പെട്ടുവരികയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ലക്ഷ്മി ആളുകള്‍ തിരിച്ചറിയുകയും ചിലപ്പോള്‍ സംസാരിക്കുകയും ചെയ്യുന്നുണ്ട്. സ്വയം ശ്വസമെടുക്കാന്‍ ലക്ഷ്മിക്ക് കഴിയുന്നത് വലിയ പുരോഗതിയാണെന്നാണ് മെഡിക്കല്‍ സംഘത്തിന്റെ വിലയിരുത്തല്‍. ബാലഭാസ്‌കറും മകള്‍ തേജസ്വിനി ബാലയും മരിച്ച വിവരം തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന ലക്ഷ്മിയെ അറിയിച്ചതായി സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സി അറിയിച്ചു. നേരത്തെ ഇവരുടെ മരണവിവരം ലക്ഷ്മിയെ അറിയിക്കരുതെന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശമുണ്ടായിരുന്നു.

തൃശൂരില്‍ നിന്ന് ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് ലക്ഷ്മിയും കുടുംബവും അപകടത്തില്‍പ്പെടുന്നത്. രണ്ടര വയസുള്ള മകള്‍ തേജസ്വിനി ബാല ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ബാലഭാസ്‌കര്‍ മരണപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഡ്രൈവര്‍ അര്‍ജുനെ തീവ്രപരിചരണ വിഭാഗത്തില്‍നിന്നു വാര്‍ഡിലേക്കു മാറ്റിയിട്ടുണ്ട്.

ജ​ക്കാ​ർ​ത്ത: ഭൂ​ക​മ്പ​ത്തി​ലും സു​നാ​മി​യി​ലും നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഇ​ന്തോ​നേ​ഷ്യ​യി​ലെ പാ​ലു ന​ഗ​ര​ത്തി​ൽ 5000 പേ​രെ​ക്കു​റി​ച്ച് ഇ​നി​യും വി​വ​ര​മി​ല്ല. ദു​ര​ന്ത​മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. പൂ​ർ​ണ​മാ​യി ന​ശി​ച്ച പെ​ട്ടാ​ബോ, ബ​ല​റാ​വോ പ​ട്ട​ണ​ങ്ങ​ളി​ൽ ആ​യി​ര​ത്തോ​ളം മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ക്കാ​നാ​യി​ട്ടി​ല്ല.

സെ​പ്റ്റം​ബ​ർ 28നാ​ണ് 7.5 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പ​വും സു​നാ​മി​യും ആ​ഞ്ഞ​ടി​ച്ച​ത്. ദു​ര​ന്ത​ത്തി​ൽ ഇ​തു​വ​രെ 1763 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. വീ​ടു​ക​ൾ താ​ണു​പോ​യ സ്ഥ​ല​ങ്ങ​ൾ പാ​ർ​ക്കു​ക​ളോ ക​ളി​സ്ഥ​ല​ങ്ങ​ളോ ആ​ക്കി മാ​റ്റാ​നാ​ണു സർക്കാരിന്‍റെ നീക്കം.

അ​ജ്മീ​ർ: രാ​ജ്യ​വ്യാ​പ​ക​മാ​യി സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​ൻ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നി​ടെ രാ​ജ​സ്ഥാ​നി​ലെ മ​ന്ത്രി മൂ​ത്ര​ശ​ങ്ക തീ​ർ​ത്ത​ത് സ്വ​ന്തം മു​ഖ്യ​മ​ന്ത്രി​യു​ടെ പോ​സ്റ്റ​റി​നു സ​മീ​പം. ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ മ​ന്ത്രി​യാ​ണ് വേ​ദി​ക്ക​രി​കി​ൽ മൂ​ത്ര​മൊ​ഴി​ച്ച​ത്.

മ​ന്ത്രി ശം​ഭു സിം​ഗ് ഖ​തേ​സ​റാ​ണ് വേ​ദി​ക്ക​രി​കി​ലെ പ്ര​ച​ര​ണ പോ​സ്റ്റ​റി​നു സ​മീ​പം പ​ര​സ്യ​മാ​യി മൂ​ത്ര​മൊ​ഴി​ച്ച​ത്. എ​ന്നാ​ൽ ഇ​ത് വി​വാ​ദ​മാ​ക്കാ​നൊ​ന്നു​മി​ല്ലെ​ന്നും പ​ണ്ട് മു​ത​ലേ ഇ​ങ്ങ​നെ​യൊ​കെ​യ​ല്ലേ അ​തി​നി​പ്പം എ​ന്താ​ണ് ഇ​ത്ര തെ​റ്റെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു.

മന്ത്രി മൂ​ത്ര​മൊ​ഴി​ക്കു​ന്ന​തിന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡ​യ​യി​ൽ വൈ​റ​ലാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ റാ​ലി വേ​ദി​ക്ക് സ​മീ​പം ശൗ​ചാ​ല​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും രാ​വി​ലെ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യു​മാ​യി തി​ര​ക്കി​ലാ​യി​രു​ന്ന ത​നി​ക്ക് മൂ​ത്ര​മൊ​ഴി​ക്കാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ പോ​കാ​ൻ ക​ഴി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ശം​ഭു സിം​ഗ് പി​ന്നീ​ട് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജെ​യു​ടെ ചി​ത്ര​മു​ള്ള പോ​സ്റ്റ​റി​നു സ​മീ​പം മൂ​ത്ര​മൊ​ഴി​ച്ച​തും വി​മ​ർ​ശ​ന​ത്തി​നി​ട​യാ​യി​ട്ടു​ണ്ട്.

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിനുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ വിലക്കുന്ന നടപടി റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് വിവിധ ഹരജികള്‍ സമര്‍പ്പിക്കപ്പെടുമെന്ന് സൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം കനക്കുന്നതിനിടെയാണ് റിവ്യു ഹര്‍ജികളുമായി സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. പീപ്പിള്‍ ഫോര്‍ ധര്‍മ, ശബരിമല ആചാര സംരക്ഷണ ഫോറം എന്നീ സംഘടനകളാണ് ഹര്‍ജികള്‍ നല്‍കാന്‍ തയ്യാറെടുക്കുന്നത്.

അടിയന്തരമായി ഹര്‍ജി പരിഗണിക്കണമെന്നായിരിക്കും ഇരു സംഘടനകളുടെയും അഭിഭാഷകര്‍ ആവശ്യപ്പെടുക. എന്നാല്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമുണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യമായാല്‍ മാത്രമെ ഹര്‍ജി വേഗത്തില്‍ പരിഗണിക്കുകയുള്ളു. ക്ഷേത്രാചാരങ്ങളില്‍ കടന്നു കയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നുമാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുക. വര്‍ഷങ്ങള്‍ പഴക്കമുള്ള ആചാരങ്ങളില്‍ മാറ്റം വരുത്തുന്നത് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കും.

അതേസമയം നേരത്തെ സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും അതിനായുള്ള പ്രത്യേക സുരക്ഷ ഒരുക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിഞ്ഞു. ഈ മാസം നട തുറക്കുമ്പോള്‍ വനിതാ പോലീസിനെ വിന്യസിക്കില്ലെന്നാണ് സൂചനകള്‍. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസിനെ വിന്യസിക്കൂവെന്നാണ് സര്‍ക്കാര്‍ നിലപാട്. വിഷയത്തില്‍ പോലീസ് മേധാവിയും ദേവസംബോര്‍ഡും തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനമെടുക്കുക.

മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ഗായികയാണ് മഞ്ജരി. വിവാഹമോചനം തന്റെ ജീവിതത്തിലെ വളരെ സന്തോഷകരമായ തീരുമാനമായിരുന്നെന്ന് താരം മനസുതുറന്നു. വളരെ നേരത്തെ എന്റെ ജീവിതത്തില്‍ നടന്ന ഒരു നിയമപരമായ ബന്ധം. അത് ഡിവോഴ്‌സ് ആയി.

ഇന്നത്തെ കാലത്ത് അതിനെ ഒരു ഡാര്‍ക്ക് ക്ലൗഡ് അല്ലെങ്കില്‍ ബ്ലാക് മാര്‍ക്ക് ആയി ഒന്നും ഞാന്‍ കാണുന്നില്ല. കാരണം ഇന്ന് ഒരുപാട് ബന്ധങ്ങള്‍ നമുക്ക് ചുറ്റും നടക്കുന്നുണ്ട്. നിയമപരമല്ല എന്ന ഒരു വ്യത്യാസം മാത്രമേ ഞാന്‍ അതില്‍ കാണുന്നുള്ളൂ.

എനിക്ക് ഒരു ബന്ധം ഉണ്ടായിരുന്നു അത് നിയമപരമായിരുന്നു. ഒത്തുപോകാന്‍ സാധിക്കാത്തത് കൊണ്ട് വിവാഹമോചിതയായി. അതിന് ശേഷമാണ് ഞാന്‍ എന്നെത്തന്നെ അനലൈസ് ചെയ്ത് തുടങ്ങുന്നത്.

 

തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് ‘ഗ്ലാസ്സിലെ നുരയും പ്ലേറ്റിലെ കറിയും’(GNPC-ജിഎൻപിസി)  എന്ന ഗ്രൂപ്പിന് ഗിന്നസ് റെക്കോര്‍ഡ്. ഒരു ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചിട്ടുള്ള കമന്‍റുകളുടെ എണ്ണത്തിലെ ലോക റെക്കോര്‍ഡാണ് ജിഎന്‍പിസി മറികടന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. രണ്ട് കോടിയോളം കമന്‍റുകള്‍ നേടിയാണ്  സ്യഷ്ടിച്ചത്.

അതേസമയം ലോക റെക്കോർഡ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവില്‍ രണ്ട് കോടി കമന്റു നേടിയ മറ്റൊരു ഫെയ്സ്ബുക്കിലെ പേജിലെ പോസ്റ്റാണ് ഈ റെക്കോർഡ് കൈവശം വച്ചിരുന്നത്. ഇതോടെ ഫെയ്സ്ബുക്ക് പേജിലെയും ഗ്രൂപ്പിലെയും ഏറ്റവും കൂടുതൽ കമന്റ്‌ കിട്ടിയ പോസ്റ്റായി ഇത് മാറി.

ലോക റെക്കോര്‍ഡിന്‍റെ കാര്യത്തില്‍ ജിഎന്‍പിസിക്ക് ഇപ്പോള്‍ തന്നെ രണ്ട് റെക്കോര്‍ഡുകള്‍ കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കമന്റ് കിട്ടിയ ഗ്രൂപ്പ് പോസ്റ്റ്, ഏറ്റവും വേഗത്തില്‍ 17 ദശലക്ഷം കമന്റ് കിട്ടിയ പോസ്റ്റ് എന്നീ റെക്കോര്‍ഡുകളാണ് ഇപ്പോള്‍തന്നെ ജിഎന്‍പിസിയുടെ പേരിലാണ്. 21 ലക്ഷം അംഗങ്ങളുള്ള ഗ്രൂപ്പ് ഇപ്പോള്‍ തന്നെഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള സീക്രട്ട് ഗ്രൂപ്പ് എന്ന റെക്കോര്‍ഡിന് ഉടമയാണ്.

സെപ്റ്റംബർ 29ന് ഇട്ട് പോസ്റ്റ് 8 ദിവസം കൊണ്ടാണ് ലോക റെക്കോ‍ഡിൽ എത്തിയത്. പോസ്റ്റിലേക്ക് കമന്റുകളാകര്‍ഷിക്കാന്‍ ട്രോളന്മാരും രംഗത്ത് ഉണ്ടായിരുന്നു. ഒരാൾ പലതവണ കമന്റ് ചെയ്താണ് ലക്ഷ്യ സ്ഥാനത്ത് എത്തിയത്. ജിഎൻപിസി ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന പേരില്‍ എക്സൈസ് വകുപ്പിന്റെ പരാതിയും അന്വേഷണവും നേരിട്ടിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ ഗ്യാസ് ബലൂണുകള്‍ പൊട്ടിത്തെറിച്ചു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഇടെയാണ് വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. ഗ്യാസ് ബലൂണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹത്തിന്റെ വാഹനത്തിന് സമീപം തീ ആളിപ്പടര്‍ന്നു. അപകടത്തില്‍ നിന്നും രാഹുല്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലെ റോഡ് ഷോയ്ക്കിടെയാണ് സംഭവം. പരിപാടിയോടനുബന്ധിച്ച് വഴിയിലുടനീളം ബലൂണുകള്‍ക്കൊണ്ട് അലങ്കരിച്ചിരുന്നു. പ്രവര്‍ത്തകുടെ കൈയ്യിലുണ്ടായിരുന്ന ഒരു കൂട്ടം ബലൂണുകളാണ് പൊട്ടിത്തെറിച്ച് തീ പടര്‍ന്നത്. വന്‍ ജനാവലിയായിരുന്നു അദ്ദേഹത്തെ അനുഗമിച്ചത്. രാഹുല്‍ ഗാന്ധിയെ ആരതി ഉഴിഞ്ഞ് സ്വീകരിക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന തട്ടില്‍ നിന്ന് ബലൂണില്‍ തീ പടരുകയായിരുന്നു. അപകടം ഉണ്ടായ ഉടനെ പ്രത്യേക സുരക്ഷ ഉദ്യോഗസ്ഥരെത്തി ജനങ്ങളെ സംഭവ സ്ഥലത്ത് നിന്ന് മാറ്റി.

നാട്ടുകാരെ അഭിസംബോധന ചെയ്തുകൊണ്ട് തുറന്ന വാഹനത്തില്‍ സഞ്ചരിക്കുന്ന രാഹുല്‍ ഗാന്ധിക്കൊപ്പം നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നു. പെട്ടിത്തെറി ഉണ്ടായ സ്ഥലവും രാഹുലിന്റെ വാഹനവും തമ്മില്‍ രണ്ട് മുന്നടി അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നര്‍മ്മദ നദീ തീരത്തു നിന്നും ആരംഭിച്ച് എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് ഷോയാണ് രാഹുല്‍ ഗാന്ധി ജബല്‍പൂരില്‍ നടത്തിയത്. സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

കൊ​​​ച്ചി: കൊ​​ച്ചി​​യി​​ൽ 200 കോ​​​ടി​​​യു​​​ടെ അ​​​തി​​​മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ (മെ​​​ത്തി​​​ലി​​​ൻ ഡൈ ​​​ഓ​​​ക്സി മെ​​​ത്താം​​​ഫീ​​​റ്റ​​​മി​​​ൻ) പി​​​ടി​​​ച്ചെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ മു​​​ഖ്യ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ൾ പി​​​ടി​​​യി​​​ൽ. ക​​​ണ്ണൂ​​​ർ ക​​​ട​​​ന്പൂ​​​ർ കു​​​ണ്ട​​​ത്തി​​​ൽ മീ​​​രാ നി​​​വാ​​​സി​​​ൽ ഉ​​​ത്ത​​​മ​​​ൻ മ​​​ക​​​ൻ പ്ര​​​ശാ​​​ന്ത്കു​​​മാ​​​ർ (36) ആ​​​ണ് പി​​​ടി​​​യി​​​ലാ​​​യ​​​ത്.

എ​​​ക്സൈ​​​സി​​​നു ല​​​ഭി​​​ച്ച വി​​​വ​​​ര​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട് നാ​​​ർ​​​ക്കോ​​​ട്ടി​​​ക് സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്നാ​​​ണ് ഇ​​​യാ​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​ണെ​​​ങ്കി​​​ലും ഇ​​​യാ​​​ൾ വ​​​ള​​​ർ​​​ന്ന​​​തും പ​​​ഠി​​​ച്ച​​​തും താ​​​മ​​​സി​​​ക്കു​​​ന്ന​​​തും ചെ​​​ന്നൈ​​​യി​​​ലാ​​​ണ്. പ്ര​​​ശാ​​​ന്ത്‌​​കു​​​മാ​​​റും ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ലി എ​​​ന്ന​​​യാ​​​ളും ചേ​​​ർ​​​ന്നാ​​​ണ് എം​​​ഡി​​​എം​​​എ ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് പ​​​റ​​​ഞ്ഞു. അ​​​ലി വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​ട​​​ന്ന​​​താ​​​യാ​​​ണ് സൂ​​​ച​​​ന. ഇ​​​യാ​​​ൾ​​​ക്കു വേ​​​ണ്ടി​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി.

ക​​ഴി​​ഞ്ഞ 29നാ​​ണ് പാ​​ഴ്സ​​ൽ പാ​​യ​​ക്ക​​റ്റി​​ൽ​​നി​​ന്ന് എം​​​ഡി​​​എം​​​എ പി​​ടി​​ച്ചെ​​ടു​​ത്ത​​ത്. ചെ​​​ന്നൈ ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന പ​​​ർ​​​വീ​​​ണ്‍ ട്രാ​​​വ​​​ൽ​​​സ് എ​​​ന്ന പാ​​​ഴ്​​​സ​​​ൽ സ​​​ർ​​​വീ​​​സ് വ​​​ഴി എ​​​ഗ്‌മൂറി​​​ൽ​​​നി​​​ന്ന് എ​​​റ​​​ണാ​​​കു​​​ളം എം​​​ജി റോ​​​ഡി​​​ൽ ര​​​വി​​​പു​​​ര​​​ത്തു സ്ഥി​​​തി ചെ​​​യ്യു​​​ന്ന പാ​​​ഴ്സ​​​ൽ സെ​​​ന്‍റ​​​റി​​​ലേ​​​ക്കു സാ​​​രി​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ൽ എം​​​ഡി​​​എം​​​എ എ​​​ത്തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എം​​​ജി റോ​​​ഡി​​​ൽ​​ത്ത​​​ന്നെ സ്ഥി​​​തി ചെ​​​യ്യു​​​ന്ന വേ​​​ൾ​​​ഡ് വൈ​​​ഡ് എ​​​ന്ന എ​​​യ​​​ർ കാ​​​ർ​​​ഗോ വ​​​ഴി മ​​​ലേ​​​ഷ്യ​​​യി​​​ലേ​​ക്കു ക​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​തി​​​ക​​​ളു​​​ടെ ല​​​ക്ഷ്യം.

എ​​​ന്നാ​​​ൽ, ചെ​​ന്നൈ​​യി​​ൽ​​നി​​​ന്നു നേ​​​രി​​​ട്ട് അ​​യ​​​യ്ക്കാ​​​മെ​​​ന്നി​​​രി​​​ക്കെ കൊ​​​ച്ചി വ​​​ഴി അ​​​യ​​​യ്ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​തി​​​ൽ സം​​​ശ​​​യം തോ​​​ന്നി​​​യ കൊ​​​റി​​​യ​​​ർ ഉ​​​ട​​​മ വി​​​വ​​​രം എ​​​ക്സൈ​​​സി​​​ൽ അ​​​റി​​​യി​​ച്ചു. മ​​​ലേ​​​ഷ്യ​​​യി​​​ലെ അ​​​ഡ്ര​​​സും കൊ​​​റി​​​യ​​​ർ ചാ​​​ർ​​​ജും ഇ​​​വ​​​ർ ന​​​ൽ​​​കി​​​യ​​​തു​​​മി​​​ല്ല. തു​​​ട​​​ർ​​​ന്ന് എ​​​ക്സൈ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് എം​​​ഡി​​​എം​​​എ പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. മ​​​ലേ​​​ഷ്യ​​​യി​​​ൽ എ​​​ത്തി​​​ക്കേ​​​ണ്ട മേ​​​ൽ​​വി​​​ലാ​​​സം ശ​​​രി​​​യാ​​​യി​​​ല്ല എ​​​ന്നാ​​​ണ് കൊ​​​റി​​​യ​​​ർ ഉ​​​ട​​​മ​​​യോ​​​ട് അ​​​റി​​​യി​​​ച്ച​​​തെ​​​ങ്കി​​​ലും എ​​​യ​​​ർ കാ​​​ർ​​​ഗോ വ​​​ഴി അ​​​വ​​​ർ ഉ​​​ദ്ദേ​​​ശി​​​ച്ച രീ​​​തി​​​യി​​​ൽ ക​​​ട​​​ത്താ​​​നു​​​ള​​​ള ക്ര​​​മീ​​​ക​​​ര​​​ണം ആ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​ണു കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​യ​​​തെ​​​ന്ന് എ​​​ക്സൈ​​​സ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ൽ ഇ​​​വ​​​ർ​​​ക്കു മ​​​റ്റാ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും സ​​​ഹാ​​​യം ല​​​ഭി​​​ച്ചോ എ​​​ന്നും അ​​​ന്വേ​​​ഷി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്.

ക​​​ഴി​​​ഞ്ഞ ഓ​​​ഗ​​​സ്റ്റി​​​ൽ ഇ​​​തേ​​​രീ​​​തി​​​യി​​​ൽ വ​​​സ്ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു മ​​​യ​​​ക്കു​​മ​​​രു​​​ന്ന് ക​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​സി. എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​ണ​​​ർ ടി. ​​​എ. അ​​​ശോ​​​ക്‌​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്ന ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​ൽ പ്ര​​​തി സ​​​മ്മ​​​തി​​​ച്ചു. ആ​​​ദ്യ ഉ​​​ദ്യ​​​മം വി​​​ജ​​​യി​​ച്ച​​തി​​നാ​​ലാ​​ണു വീ​​​ണ്ടും ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​​ത്.

എം​​​ഡി​​​എം​​​എ കേ​​​സി​​​ൽ അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ പാ​​​തി​​​തോ​​​ഷി​​​കം ന​​​ൽ​​​കു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ഋ​​​ഷി​​​രാ​​​ജ് സിം​​​ഗ് അ​​​റി​​​യി​​​ച്ചു. എ​​​റ​​​ണാ​​​കു​​​ളം ഡി​​​വി​​​ഷ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ എ.​​എ​​​സ്. ര​​​ഞ്ജി​​​ത്ത്, അ​​​സി. ഡെ​​​പ്യൂ​​​ട്ടി എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ടി. ​​​അ​​​ശോ​​​ക് കു​​​മാ​​​ർ, സി​​​ഐ ബി. ​​​സു​​​രേ​​​ഷ്, ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രാ​​​യ ശ്രീ​​​രാ​​​ജ്, പ്രി​​​വ​​​ന്‍റീ​​​വ് ഓ​​​ഫീ​​​സ​​​ർ സ​​​ത്യ​​​നാ​​​രാ​​​യ​​​ണ എ​​​ന്നി​​​വ​​​ർ അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ൽ ഉ​​ണ്ടാ​​യി​​രു​​ന്നു.

മും​ബൈ: വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ അ​മ്മ​യെ ത​ള്ളി​യി​ട്ടു കൊ​ല​പ്പെ​ടു​ത്തി​യ യു​വ മോ​ഡ​ൽ അ​റ​സ്റ്റി​ൽ. മും​ബൈ​യി​ലാ​ണു സം​ഭ​വം. ല​ക്ഷ്യ സിം​ഗ് എ​ന്ന ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ അ​മ്മ സു​നി​ത സിം​ഗാ​ണ് മ​രി​ച്ച​ത്.

ലോ​ക​ന്ദ്വാ​ല​യി​ലെ ക്രോ​സ് ഗേ​റ്റ് ബി​ൽ​ഡിം​ഗി​ലാ​ണ് സു​നി​ത​യും ല​ക്ഷ്യ​യും താ​മ​സി​ച്ചി​രു​ന്ന​ത്. ല​ക്ഷ്യ വി​വാ​ഹം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യും ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ല​ക്ഷ്യ​യും അ​മ്മ​യും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ സു​നി​ത​യെ ല​ക്ഷ്യ ബാ​ത്ത്റൂ​മി​ലേ​ക്കു ത​ള്ളി. ഇ​തി​നു​ശേ​ഷം മു​റി പു​റ​ത്തു​നി​ന്നു പൂ​ട്ടി. തൊ​ട്ട​ടു​ത്ത ദി​വ​സം രാ​വി​ലെ മു​റി തു​റ​ന്ന​പ്പോ​ഴാ​ണ് സു​നി​ത​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബാ​ത്ത്റൂ​മി​ലെ വാ​ഷ്ബേ​സി​നി​ൽ ത​ല​യി​ടി​ച്ചാ​ണ് മ​ര​ണ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം.

സു​നി​ത​യും ല​ക്ഷ്യ​യും ല​ഹ​രി​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യി​രു​ന്നെ​ന്നും ല​ഹ​രി ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് സു​നി​ത​യു​ടെ മ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ല​ക്ഷ്യ കു​റ്റം സ​മ്മ​തി​ച്ചെ​ങ്കി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്.

RECENT POSTS
Copyright © . All rights reserved