Latest News

കൊതിയൂറുന്ന വിഭവങ്ങൾ വിളമ്പുന്ന എല്ലാ തട്ടുകടകാരന്റെ ജീവിതത്തിനും പലകഥകൾ പറയാൻ കണ്ണും പക്ഷെ ഈ തട്ടുകടകാരുടെ പ്രണയ കഥയോളം വരില്ല, സ്വന്തം ജീവിതത്തിനും ഉയർച്ചക്കും വേണ്ടി ഇവർ എടുത്ത പ്രയാണം സിനിമയെ വെല്ലുന്ന കഥ തിരുവനന്തപുരത്തെ ടെക്കികളുടെ വിശക്കുന്ന വയറുകൾക്കു നൽകാൻ പൊറോട്ട തയാറാക്കി വിൽക്കുന്ന രണ്ടു ദമ്പതികൾക്കും പറയാൻ അങ്ങനെയൊരു കഥയുണ്ട്. തീവ്രപ്രണയത്തിന്റെ അതിലുപരി സ്വപ്നത്തിലേക്കു അടുത്തുകൊണ്ടിരിക്കുന്ന ജീവിതയാത്രയുടെയൊക്കെ കഥകൾ.

ഈ കഥയിലെ നായികയുടെ പേര് സ്നേഹ ലിംമ്ഗാമോക്കർ നായകന്റെ പേര് പ്രേംശങ്കർ മണ്ഡൽ. ഒ‌രു മഹാരാഷ്ട്രക്കാരി പെൺകുട്ടി ജാർക്കണ്ഡ് സ്വദേശിയായ യുവാവിനെ ഓർക്കുട്ടിലൂടെ പരിചയപ്പെട്ട് പ്രണയിച്ചാലുണ്ടാവുന്ന എല്ലാ അനർഥങ്ങളും ഇവരുടെ പ്രണയകഥയിലുണ്ടായി. പ്രണയത്തിൽ കൂടുതൽ ട്വിസ്റ്റുകളുണ്ടാവുന്നതിനു മുമ്പ് അവർ കേരളത്തിലെത്തി. അതിനു മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. സ്നേഹയ്ക്ക് പിഎച്ച്ഡി ചെയ്യാൻ കേരള യൂണിവേഴ്സിറ്റിയിൽ അവസരം ലഭിച്ചു. പിഎച്ച്ഡി പഠനത്തിനും ജീവിതച്ചിലവിനും പണം വേണം അങ്ങനെയാണ് ഇരുവരും ചേർന്ന് തിരുവനന്തപുരത്ത് തട്ടുകട നടത്താൻ തുടങ്ങിയത്.

Image result for woman-studies-by-day-and-sells-parathas-by-night-to-fund-her-phd

സോഷ്യൽവർക്കിൽ ബിരുദധാരികളായ ഇരുവർക്കും മറ്റൊരു ആഗ്രഹം കൂടിയുണ്ട്. പഠനം പൂർത്തിയായ ശേഷം ജർമ്മനിയിലേക്കു പറക്കണം. ഡൽഹിയിലെ സിഎജിയിലെ ജോലി ഉപേക്ഷിച്ചാണ് പ്രേംശങ്കർ സ്നേഹയോടൊപ്പം ജീവിക്കാനായി കേരളത്തിലേയ്ക്കു വന്നത്. കുക്കിങ് ഏറെ ഇഷ്ടമായതുകൊണ്ട് ഇഷ്ടപ്പെട്ട ജോലിചെയ്തു പണം സമ്പാദിക്കുന്നു. ”ജീവിതച്ചിലവിനേക്കാൾ ഞങ്ങൾ ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത് പണം സമ്പാദിക്കാനാണ്. കാരണം എങ്കിൽ മാത്രമേ സ്നേഹയുടെ ആഗ്രഹം പോലെ അവൾക്കൊരു ശാസ്ത്രജ്ഞ ആകാൻ സാധിക്കൂ.

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ ആറു വർഷമായി. പഠനത്തിനു വേണ്ടി ഞങ്ങളുടെ സ്വപ്നങ്ങൾക്കു വേണ്ടി ഹണിമൂൺ ഉൾപ്പെടെ പല കാര്യങ്ങളും വേണ്ടന്നു വെച്ചിട്ടുണ്ട്. സ്വപ്നങ്ങളൊക്കെ യാഥാർത്ഥ്യമായാൽ ചിലപ്പോൾ കുറേ വർഷങ്ങൾ കഴിഞ്ഞാൽ ഞാൻ ഒരു റെസ്റ്റോറൻറ് തുറന്നേക്കാം. – പ്രേം ശങ്കർ പറയുന്നു. സ്വപ്നങ്ങൾ സഫലമാകാൻ ഞങ്ങളിരുവരും അധ്വാനിക്കുന്നു. പകൽ പിഎച്ച്ഡി പഠനം രാത്രിയിൽ തട്ടുകട നടത്തും അങ്ങനെയാണ് സ്നേഹയുടെ ദിവസങ്ങളിപ്പോൾ തുടങ്ങുന്നതും അവസാനിക്കുന്നതും.- പ്രേംശങ്കർ പറഞ്ഞു

1993ലെ മുംബൈ സ്ഫോടനകേസിൽ അധോലോക നായകൻ അബുസലിം അടക്കം ഏഴുപ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിച്ചേക്കും. മുംബൈയിലെ പ്രത്യേക ടാഡാ കോടതിയാണ് വിധിപറയുക. മുംബൈയിൽ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്ത ദാവൂദ് ഇബ്രാഹിമും, ടൈഗർ മേമനുമടങ്ങുന്ന സംഘത്തിനെ സഹായിക്കാൻ ആയുധം വിതരണംചെയ്തു, കേസിൽ പ്രതിയായിരുന്ന സഞ്ജയ് ദത്തിന് ആയുധം എത്തിച്ചുനൽകി തുടങ്ങിയവയാണ് അബുസലിമിന് എതിരെയുള്ള കേസ്.

കണ്ണൂര്‍: സംസ്ഥാനത്ത് ഇറച്ചി വില്‍പ്പനക്കാര്‍ക്ക് പുതിയ സംഘടന. സിപിഎം നേതൃത്തിലാണ് സംഘടന നിലവില്‍ വരുന്നത്. മീറ്റ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്ന പേരിലുള്ള സംഘടന സിഐടിയുവിന്റെ മേല്‍നോട്ടത്തിലായിരിക്കും പ്രവര്‍ത്തിക്കുക. കണ്ണൂരിലാണ് സംഘടനയ്ക്ക് തുടക്കമിട്ടത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ സംഘടനയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്നാണ് വിലയിരുത്തല്‍.

സിപിഐ(എം)ന്റെ നേതൃത്വത്തില്‍ സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി കണ്ണൂരില്‍ വിവിധയിടങ്ങളില്‍ യോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്റെ നേതൃത്വത്തില്‍ ഒരു മാസം മുമ്പ് കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തില്‍ യോഗം സംഘടിപ്പിച്ചിരുന്നു. സംഘവരിവാറിന്റെ ബീഫ് വിലക്കില്‍ പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും പിന്തുണ ജയരാജന്‍ വാഗ്ദാനം ചെയ്തു.

സംഘടനയുടെ ആദ്യ മെംബര്‍ഷിപ്പ് വിതരണം ഇന്ന് കണ്ണൂര്‍ മുസ്ലീം ജമാ അത്ത് ഓഡിറ്റോറിയത്തില്‍ നടക്കും. സിഐടിയു ജില്ലാസെക്രട്ടറി ടി മനോഹരന്റെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. സംഘടനയുടെ ജില്ലാ ഭാരവാഹികളുടെ പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.

കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാവ് ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍ ഐ.സി.യുവില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും കഠിന ശ്വാസതടസ്സവുമാണ് കാരണം. മൂന്നു ദിവസമായി അദ്ദേഹം ക്ഷീണിതനായിരുന്നു. ഡോ.ഭരത് ചന്ദ്രന്റെ നേതൃത്വത്തിലാണ് ചികിത്സ നടക്കുന്നത്. തിരുവനന്തപുരം റോയല്‍ ആശുപത്രിയിലാണ് വി.എസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

വ്രതാനുഷ്ഠാനത്തിന്‍റെ വിശുദ്ധിയിലാണ് ഇസ്ലാം മത വിശ്വാസികള്‍. ഇനിയുള്ള ഒരു മാസം ഉപവാസത്തിന്‍റെയും ഉപാസനയുടെയും നാളുകള്‍. ആത്മസംസ്കരണത്തിന്‍റെ മഹനീയ പാഠങ്ങള്‍ ചിട്ടയാര്‍ന്ന ജീവിതക്രമമാക്കി സമര്‍പ്പിക്കുന്ന റമസാന്‍ സമസ്ത മേഖലകളിലും ലോക സമാധാനംകൂടിയാണ് ലക്ഷ്യമാക്കുന്നത്.

വിശുദ്ധ ഖുര്‍ആന്‍റെ അവതരണവും നിര്‍ബന്ധ വ്രതാനുഷ്ഠാനവും കൊണ്ട് അനുഗ്രഹിച്ച മാസമാണ് റമസാന്‍. ഭൗതിക ലോകത്തിലെ ആകര്‍ഷണങ്ങളില്‍നിന്ന് മനസിനെ വിലക്കി ആത്മീയതയുടെ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുണ്യ ദിനങ്ങള്‍. ഈ മാസത്തില്‍ ജീവിച്ചിരിക്കുന്നവര്‍ വ്രതാനുഷ്ഠാനത്തിലൂടെ പാപമുക്തി നേടിയിരിക്കണമെന്ന് സാരം. പാപരഹിതമായ ജീവിതം നയിക്കുക വഴി വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും നന്മയുടെ പ്രസരണം ഉണ്ടാകണം എന്നാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഇസ്ലാമി‍ന്‍റെ അഞ്ചു അടിസ്ഥാന ശിലകളില്‍ നാലാമത്തേതാണ് റമസാനിലെ വ്രതാനുഷ്ഠാനം. പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള വിശ്വാസിക്ക് നോമ്പെടുക്കല്‍ നിര്‍ബന്ധം. ദൈവത്തിന്‍റെ വിധിവിലക്കുകള്‍ അനുസരിച്ച് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെ അന്ന പാനീയങ്ങള്‍ വെടിയുന്നതോടെ ഒരു ദിവസത്തെ വ്രതാനുഷ്ഠാനം പൂര്‍ത്തിയാകും. ദൈവത്തിന്‍റെ കാരുണ്യവര്‍ഷത്തിനായി വ്രതമെടുക്കുന്ന വിശ്വാസികള്‍ അഞ്ചു നേരത്തെ നമസ്കാരത്തിലും അനുബന്ധ പ്രാര്‍ഥനകളിലുമായി മുഴുകുന്നു. റമസാനില്‍ പ്രത്യേകമായുള്ള തറാവീഹ് നമസ്കാരത്തില്‍ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെ കൊണ്ട് ഭക്തിസാന്ദ്രമാണ് ആരാധനാലയങ്ങള്‍.
കേവലം ഉപവാസം കൊണ്ട് മാത്രം വ്രതാനുഷ്ഠാനം പൂര്‍ണമാകില്ല. ഒപ്പം ശരീരത്തിലും മനസിലും വാക്കിലും പ്രവൃത്തിയിലും വിശുദ്ധി നിലനിര്‍ത്തുമ്പോഴേ അത് സാര്‍ഥകമാകൂ. നോമ്പടുക്കുന്നതുപോലെ തന്നെ പുണ്യമേറിയതാണ് നോമ്പ് തുറപ്പിക്കുന്നതും. പങ്കുവയ്ക്കലിന്‍റെ മഹത്തായ സന്ദേശമാണ് സമൂഹ നോമ്പുതുറ ലോകത്തിന് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ സമഭാവനയും സമത്വവും സാഹോദര്യവും കുടികൊള്ളുന്ന ഇഫ്താര്‍ ടെന്‍റുകളിലേക്ക് ജാതിമത ഭേദമന്യെ ഏവരെയും സ്വാഗതം ചെയ്യുന്ന കാഴ്ച ഗള്‍ഫിന്‍റെ പ്രത്യേകതയാണ്.

എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയ് വിവാഹിതയായി. ഇംഗ്ലണ്ടിൽ ബിസിനസ് നടത്തുന്ന മാധ്യമപ്രവർത്തകൻ കൂടിയായ ശാന്തിമോൻ ജേക്കബ് ആണു വരൻ. എറണാകുളം സെന്റ് മേരീസ് കത്രീഡൽ ബസിലിക്കയിൽ വച്ചായിരുന്നു വിവാഹം. മൂന്നുമാസം മുമ്പാണ് ഉറ്റസുഹൃത്തുക്കളായിരുന്ന സിന്ധുവും ശാന്തിമോനും വിവാഹിതരാകാൻ തീരുമാനിക്കുന്നത്.

Image may contain: 2 people, people smiling, people sitting, wedding and indoor
ഏകാന്തത അനുഭവിക്കുന്ന രണ്ടുപേർ ഒന്നിക്കാൻ തീരുമാനിക്കുന്നതാണ് ഈ വിവാഹമെന്ന് ഒറ്റവാക്കിൽ പറയാം എന്നാണ് വിവാഹത്തെക്കുറിച്ച് സിന്ധു പറഞ്ഞിരുന്നത്.

 

Image may contain: 3 people, people smiling, people sitting and people standing

മൂന്നുമാസം മുമ്പ് ശാന്തിമോൻ പ്രൊപോസ് ചെയ്ത സമയത്ത് ഞെട്ടലായിരുന്നുവെങ്കിലും ഒരുവർഷമായി തനിക്കറിയാവുന്ന ആ നല്ല സുഹൃത്തിനെ ജീവിത പങ്കാളിയാക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് സിന്ധു പറഞ്ഞിരുന്നു.

 

Image may contain: 2 people, people smiling, people standing, wedding and indoor
വിവാഹശേഷം ശാന്തിമോനോടൊപ്പം ലണ്ടനിലേക്കു പോകാനാണ് സിന്ധുവിന്റെ പ്ലാൻ. ഇപ്പോൾ രാഷ്ട്രീയത്തിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്നുവെന്നു കരുതി വിവാഹത്തോടെ പൂർണമായും രാഷ്ട്രീയത്തോട് ഗുഡ്ബൈ പറയുകയാണെന്നും കരുതരുതെന്നും സിന്ധു വ്യക്തമാക്കിയിരുന്നു.

Image may contain: 2 people, people smiling, people standing and indoor

ആക്രമികളില്‍ നിന്നും ബന്ധുവിനെ രക്ഷിക്കാന്‍ ദേശീയ ഷൂട്ടിംഗ് താരം ഷൂട്ടിംഗ് കഴിവ് കളത്തിന് പുറത്തെടുത്തു. ദേശീയ ഷൂട്ടിംഗ് താരമായ അയിഷ ഫലഖ് ആണ് ഭര്‍തൃസഹോദരനെ രക്ഷിക്കാനായി പിസ്റ്റള്‍ പുറത്തെടുത്തത്.

ഡല്‍ഹി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ ആസിഫിനെയാണ് അജ്ഞാതരായ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. കോളേജ് വിട്ട സമയങ്ങളില്‍ ടാക്സി ഓടിച്ചാണ് ആസിഫ് പോക്കറ്റ് മണി ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം ധര്യഗഞ്ചില്‍ നിന്ന് രണ്ട് യാത്രക്കാര്‍ ആസിഫിന്റെ കാറില്‍ കയറുകയായിരുന്നു. പകുതി വഴി എത്തിയപ്പോള്‍ വണ്ടി മറ്റൊരു വഴിക്ക് വിടാന്‍ പറഞ്ഞ് അക്രമികള്‍ ആസിഫിനെ ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് വിജനായ ഒരു സ്ഥലത്തെത്തി ആസിഫിനെ മര്‍ദ്ദിച്ച് കൈയിലുണ്ടായിരുന്ന പഴ്സ് പിടിച്ചുവാങ്ങി. എന്നാല്‍ പഴ്സില്‍ വെറും 150 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികളായ ആകാശ്, റഫി എന്നിവര്‍ ഉടന്‍ തന്നെ ആസിഫിന്റെ വീട്ടില്‍ വിളിച്ച് മോചനത്തുക ആവശ്യപ്പെടുകയായിരുന്നു.

25000 രൂപയും കൊണ്ട് ശാസ്ത്രി പാര്‍ക്കില്‍ എത്തണമെന്നാണ് അക്രമികള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആസിഫിന്റെ കുടുംബം ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിച്ചു.

പൊലീസിനേയും കൂട്ടി അയിഷ ഫലഖ് അക്രമികള്‍ പറഞ്ഞ സ്ഥലത്ത് എത്തിയെങ്കിലും പ്രതികള്‍ പൊലീസ് ഉള്ള വിവരം അറിഞ്ഞ് സ്ഥലം വിട്ടു. പിന്നീട് ആസിഫിനെ വിട്ടുകിട്ടണമെങ്കില്‍ ഭജന്‍പുരയില്‍ പണവുമായി എത്തണമെന്ന് അക്രമികള്‍ അറിയിച്ചു. തന്റെ കൈയിലുണ്ടായിരുന്ന ലൈസന്‍സ് ഉള്ള .32 പിസ്റ്റളുമായാണ് അയിഷ ഭജന്‍പുരിലേക്ക് പോയത്.

പ്രതികളില്‍ ഒരാളുടെ അരയിലും രണ്ടാമത്തെയാളുടെ കാലിലും ആണ് ആസിഫിനെ രക്ഷിക്കാന്‍ അയിഷ വെടിവെച്ചത്. പരുക്കേറ്റ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. 2015ല്‍ ഉത്തരമേഖലാ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ ജേതാവാണ് അയിഷ.

ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ടിന്‍റെ വധത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതു മുതൽ കശ്മീരിലെ പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, സോബോർ, കുപ് വാര, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുണ്ട്. മൊബൈൽ, ഇന്‍റർനെറ്റ് ബന്ധങ്ങളെല്ലാം സർക്കാർ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാൻ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്.

ത്രാലിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാർത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്‍റെ മരണവും സ്ഥിരീകരിച്ചത്.

 

റാംപുര്‍: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തുടര്‍ക്കഥയാകുന്നു. റാംപൂരില്‍ പട്ടാപ്പകല്‍ 14 യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ ആക്രമിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നു.

സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്ത് വന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.  പെണ്‍കുട്ടിയെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി മോശമായ രീതിയില്‍ ശരീരഭാഗങ്ങള്‍ സ്പര്‍ശിക്കുന്നതും തള്ളി ഒരോരുത്തര്‍ക്കായി കൈമാറി പരിഹസിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ ആന്റി റോമിയോ എന്ന പേരില്‍ സ്‌ക്വാഡ് രൂപികരിച്ചിരുന്നു. ഇതിനു ശേഷവും യു.പിയുടെ വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്കെതിരെ നിരവധി അധിക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

തിരുവനന്തപുരം: ഡിജിപി ടിപി സെന്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള നടപടിയുമായി മുന്നോട്ട് പോകാന്‍ സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അനുമതി. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലായിരുന്ന എസ്പി ഗോപാലകൃഷ്ണനെ സെന്‍കുമാര്‍ അധിക്ഷേപിച്ചെന്ന കേസില്‍ പ്രോസിക്യൂഷന്‍ നടപടിയുമായി മുന്നോട്ട് പോകാനാണ് ആഭ്യന്തരവകുപ്പിന്റെ തീരുമാനം. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് ഇപ്പോള്‍ എഐജിയായി സര്‍വീസിലുള്ള ഗോപാലകൃഷ്ണന്‍ ഡിജിപിയായി പുനര്‍നിയമിതനായ സെന്‍കുമാറിനെ ഓഫീസിലെത്തി കാണാനോ അഭിവാദ്യം ചെയ്യാനോ തയാറാകാതിരുന്നതും ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.

സംസ്ഥാന സര്‍ക്കാരിനെതിരെ നീണ്ട നാളത്തെ നിയമയുദ്ധത്തിന് ശേഷമാണ് സുപ്രീം കോടതി വിധി പ്രകാരം ഡിജിപിയായി സെന്‍കുമാര്‍ പുനര്‍നിയമനം നേടിയത്. ചുമതലയേറ്റ ശേഷമുള്ള സെന്‍കുമാറിന്റെ പല തീരുമാനങ്ങളും അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കൃത്യനിര്‍വ്വഹണം നടത്തിയില്ലെന്ന പരാതിയിയില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിലെ ജോലിക്കാരിയായ ബീനയെ സെന്‍കുമാര്‍ ഡിജിപി ഓഫീസില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചെങ്കിലും സര്‍ക്കാര്‍ ഇടപെട്ട് ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചിരുന്നു.

കൂടാതെ സെന്‍കുമാറിനെതിരായി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved