Latest News

കെ​വി​ൻ കേ​സി​ൽ വി​ചാ​ര​ണ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ കോ​ട​തി​ക്കു​ള്ളി​ൽ സാ​ക്ഷി​ക്ക് ഭീ​ഷ​ണി. കേ​സി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ നി​ർ​ണാ​യ​ക മൊ​ഴി ന​ൽ​കി​യ ലി​ജോ​യ്ക്കു നേ​രെ​യാ​ണ് ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. പ്ര​തി​ക്കൂ​ട്ടി​ൽ നി​ന്ന എ​ട്ടാം പ്ര​തി ആം​ഗ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ലി​ജോ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്. നാ​ലാം പ്ര​തി നി​യാ​സി​നെ തി​രി​ച്ച​റി​യു​ന്ന ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.  സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് കോ​ട്ട​യം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി താ​ക്കീ​ത് ന​ൽ​കി. സാ​ക്ഷി​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

കെ​വി​നെ വ​ധി​ച്ചു​വെ​ന്ന് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഷാ​നു ചാ​ക്കോ ഫോ​ണി​ൽ വി​ളി​ച്ചു പ​റ​ഞ്ഞു​വെ​ന്ന് ഷാ​നു​വി​ന്‍റെ സു​ഹൃ​ത്ത് ലി​ജോ വി​ചാ​ര​ണ​യ്ക്കി​ടെ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി​യ​ത്.  കേ​സി​ലെ 26-ാം സാ​ക്ഷി​യാ​ണ് ലി​ജോ. നേ​ര​ത്തെ ലി​ജോ​യു​ടെ ര​ഹ​സ്യ​മൊ​ഴി പോ​ലീ​സ് കോ​ട​തി​ക്ക് മു​ൻ​പാ​കെ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​മൊ​ഴി ത​ന്നെ​യാ​ണ് വി​ചാ​ര​ണ വേ​ള​യി​ലും 26-ാം സാ​ക്ഷി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഷാ​നു ത​ന്നെ വി​ളി​ച്ച​പ്പോ​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​ൻ താ​ൻ നി​ർ​ദ്ദേ​ശി​ച്ചു​വെ​ന്നും ലി​ജോ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. കെ​വി​ൻ കൊ​ല്ല​പ്പെ​ടു​ന്ന​തി​ന്‍റെ ത​ലേ​ന്ന് നീ​നു​വി​നെ അ​ന്വേ​ഷി​ച്ച് ഷാ​നു​വും പി​താ​വ് ചാ​ക്കോ​യും കോ​ട്ട​യ​ത്ത് എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​മ​ത്ര​യും ലി​ജോ​യും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

പി​ന്നീ​ട് മ​ട​ങ്ങി​പ്പോ​യ ശേ​ഷം ഷാ​നു പ്ര​തി​ക​ൾ​ക്കൊ​പ്പം കോ​ട്ട​യ​ത്തെ​ത്തി കെ​വി​നെ​യും സു​ഹൃ​ത്ത് അ​നീ​ഷി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.  കെ​വി​നെ വ​ധി​ച്ചു​വെ​ന്നും സു​ഹൃ​ത്ത് അ​നീ​ഷി​നെ ത​ട്ടി​ക്കൊ​ണ്ടു​വ​ന്ന് വി​ട്ട​യ​ച്ചു​വെ​ന്നും ഷാ​നു ഫോ​ണി​ൽ വി​ളി​ച്ച് അ​റി​യി​ച്ചു​വെ​ന്നാ​ണ് ലി​ജോ​യു​ടെ മൊ​ഴി. പ്രോ​സി​ക്യൂ​ഷ​ന് സ​ഹാ​യ​മാ​കു​ന്ന നി​ർ​ണാ​യ​ക മൊ​ഴി​യാ​ണ് ലി​ജോ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ ഏ​ക വി​മാ​ന വാ​ഹി​നി യു​ദ്ധ​ക​പ്പ​ലാ​യ ഐ​എ​ന്‍​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ല്‍ തീ ​പ​ട​ര്‍​ന്ന് നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​നാ​യ ല​ഫ്. ക​മാ​ൻ​ഡ​ർ ഡി​എ​സ് ചൗ​ഹാ​ൻ മ​രി​ച്ചു. ക​ർ​ണാ​ട​ക​യി​ലെ ക​ര്‍​വാ​ര്‍ തു​റ​മു​ഖ​ത്തേ​ക്ക് ക​പ്പ​ൽ അ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.  തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ചൗ​ഹാ​ന് പൊ​ള്ള​ലേ​റ്റ്. ചൗ​ഹാ​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.   തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്നും ക​പ്പ​ലി​നു ഗു​രു​ത​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​യി​ല്ലെ​ന്നും നാ​വി​ക ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ഉ​ത്ത​ര​വി​ട്ടു.   2014ല്‍ ​റ​ഷ്യ​യി​ല്‍​നി​ന്നാ​ണ് ഇ​ന്ത്യ ഐ​എ​ന്‍​എ​സ് വി​ക്ര​മാ​ദി​ത്യ വാ​ങ്ങി​യ​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ മാ​രു​തി സു​സു​കി ഇ​ന്ത്യ അ​ടു​ത്ത ഏ​പ്രി​ൽ മു​ത​ൽ ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ പു​റ​ത്തി​റ​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചു.‌ മാ​രു​തി​യു​ടെ വാ​ർ​ഷി​ക വാ​ഹ​ന വി​ല്പ​ന​യി​ൽ 23 ശ​ത​മാ​നം മാ​ത്ര​മാ​ണ് ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള​ത്. ഡീ​സ​ൽ വാ​ഹ​ന ഉ​ത്പാ​ദ​നം നി​ർ​ത്തു​ന്പോ​ൾ ഉ​പ​യോ​ക്താ​ക്ക​ൾ പെ​ട്രോ​ൾ, സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് മാ​റു​മെ​ന്ന് മാ​രു​തി പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ചെ​യ​ർ​മാ​ൻ ആ​ർ.​സി. ഭാ​ർ​ഗ​വ പ​റ​ഞ്ഞു. ഡീ​സ​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്പോ​ൾ കൂ​ടു​ത​ൽ സി​എ​ൻ​ജി വാ​ഹ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​തി​നൊ​പ്പം മാ​രു​തി സു​സു​കി വാ​ർ​ഷി​ക വി​ല്പ​ന റി​സ​ൽ​ട്ടും പു​റ​ത്തു​വി​ട്ടു. മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ 6.1 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ ആ​കെ 17.53 ല​ക്ഷം വാ​ഹ​ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര മാ​ർ​ക്ക​റ്റി​ൽ വി​റ്റു. ഇ​തി​ൽ 17.29 ല​ക്ഷം കാ​റു​ക​ളും 23,874 എ​ൽ​സി​വി​ക​ളും ഉ​ൾ​പ്പെ​ടും. ക​യ​റ്റു​മ​തി ചെ​യ്ത​ത് 1,08,749 വാ​ഹ​ന​ങ്ങ​ളാ​ണ്.

മാ​ർ​ച്ച് 31ന് ​അ​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ക​ന്പ​നി​യു​ടെ വി​ല്പ​ന കു​റ​ഞ്ഞു. അ​റ്റാ​ദാ​യം 4.6 ശ​ത​മാ​നം താ​ഴ്ന്ന് 1,795 കോ​ടി രൂ​പ​യാ​യി. രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തും അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല ഉ​യ​ർ​ന്ന​തും പ​ര​സ്യ​ച്ചെ​ല​വ് കൂ​ടി​യ​തു​മെ​ല്ലാം അ​റ്റാ​ദാ​യം കു​റ​യാ​ൻ കാ​ര​ണ​മാ​യ​താ​യി മാ​രു​തി അ​റിയി​ച്ചു. വ​രു​മാ​നം 0.7 ശ​ത​മാ​നം ഉ​യ​ർ​ന്ന് 20,737.5 കോ​ടി രൂ​പ​യാ​യി.   കൂ​ടാ​തെ, ബ​ലേ​നോ ഡീ​സ​ൽ‌‌ വേ​രി​യ​ന്‍റു​ക​ൾ​ക്കും ആ​ർ​എ​സ് പെ​ട്രോ​ൾ വേ​രി​യ​ന്‍റി​നും 15,000 രൂ​പ വ​രെ വി​ല വ​ർ​ധി​പ്പി​ച്ചു. 1.0 ലി​റ്റ​ർ ബൂ​സ്റ്റ​ർ ജെ​റ്റ് പെ​ട്രോ​ൾ എ​ൻ​ജി​നു​ള്ള ബ​ലേ​നോ ആ​ർ​എ​സ് വേ​രി​യ​ന്‍റ് ഇ​നി​മു​ത​ൽ 8.88 ല​ക്ഷം രൂ​പ (എ​ക്സ് ഷോ​റൂം) വി​ല വ​രും. നേ​ര​ത്തെ 8.76 ല​ക്ഷം രൂ​പ​യാ​യി​രു​ന്നു.

ത്രിപുര മുഖ്യമന്ത്രി ബിപ്ളവ് കുമാര്‍ ദേവിനെതിരെ ഗാര്‍ഹികപീഡന പരാതിയുമായി ഭാര്യ കോടതിയില്‍. വിവാഹമോചനം ആവശ്യപ്പെട്ട് നീതി ദേവ് ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ അപേക്ഷ നല്‍കി. ദമ്പതികള്‍ക്ക് ഒരു മകനും ഒരു മകളുമുണ്ട്. 25 വര്‍ഷത്തെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം അവസാനിപ്പിച്ചാണ് കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ബിപ്ളവ് കുമാറിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ത്രിപുരയില്‍ അധികാരത്തിലെത്തിയത്.

 

വയനാട് ബത്തേരി നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ വീട്ടമ്മയും യുവാവും മരിച്ചു. നായ്ക്കട്ടി ഇളവന വീട്ടില്‍ നാസറിന്റെ ഭാര്യ അംല നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് ബെന്നി എന്നിവരാണ് മരിച്ചത്. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന്പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . കൊല്ലപ്പെട്ട ബെന്നിയുടെ ഫർണീച്ചർ വർക്ക്ഷോപ്പിൽ നിന്ന് ജലാറ്റിൻ സ്റ്റിക്കും ഡിറ്റണേറ്ററും പൊലീസ് കണ്ടെത്തി

ഇന്ന് ഉച്ചയോടെയാണ് നായ്ക്കട്ടി ഇളവന നാസറിന്റെ വീട്ടില്‍ ഉഗ്രസ്ഫോടനം നടന്നത്. വീട്ടമ്മായായ അംല (36), നായ്ക്കട്ടിയിലെ ഫർണീച്ചർ ഷോപ്പിൽ ജോലി ചെയ്യുന്ന എറളോട്ട് സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ശബ്ദം കേട്ട് നാട്ടുകാര്‍ ഒാടിയെത്തുമ്പോഴേക്കും ശരീരങ്ങള്‍ ചിന്നിച്ചിതറിയിരുന്നു.

അംലയും ബെന്നിയും നേരത്തെ സൗഹൃദത്തിലായിരുന്നു. ഇന്ന് രാവിലെ ബെന്നി അംലയുടെ വീട്ടില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോള്‍ വീണ്ടും എത്തിയിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ബെന്നി ശരീരത്തില്‍ സ്‌ഫോടക വസ്തുക്കള്‍ വെച്ചുകെട്ടി വീട്ടില്‍ കയറിച്ചെന്ന് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് സൂചന . പൊലീസും ഫോറന്‍സിക് വിദഗ്ദരും സ്ഥലത്തെത്തി.

പ്രാഥമിക പരിശോധനയില്‍ നാടന്‍ സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ മൃതദേഹങ്ങളില്‍ നിന്നും കണ്ടെത്തി. ഇതില്‍ ആറു വയസുള്ള കുട്ടി സംഭവം നടക്കുമ്പോള്‍ വീടിന് സമീപം ഉണ്ടായിരുന്നു

ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി ബസും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുത വരനടക്കം മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ദേശീയ പാതയില്‍ മരാരികുളത്തിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ വിജയകുമാര്‍(30), വിനീഷ് (30), പ്രസന്ന(48) എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ട്രാവലറില്‍ 14 ഓളം പേരുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഇതില്‍ ഒരു കുട്ടിയുള്‍പ്പെടെ 11 പേര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കെ.എസ്.ആര്‍.ടി.സി യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല.

കൊല്ലപ്പെട്ട വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ ടെമ്പോ ട്രാവലര്‍ നെടുകെ പിളര്‍ന്നിരുന്നു. ട്രാവലറിലുള്ളവരുടെ പരിക്കുകള്‍ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ടെമ്പോയ്ക്ക് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ടെമ്പോയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നതിനാല്‍ യാത്രക്കാരെ ബോഡി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. എല്ലാവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും വീനീഷ് ഉള്‍പ്പെടെ മൂന്ന് പേരെ രക്ഷപ്പെടുത്താനായില്ല. ടെമ്പോയിലുണ്ടായിരുന്നവരുടെ വ്യക്തി വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിട്ടില്ല.

ഒന്നിനു പുറകെ ഒന്നായി വീടിന്റെ വിവിധ മുറികളിൽ പല സമയങ്ങളിലായി തീ പടർന്നു പിടിച്ചത് നാട്ടിൽ പരിഭ്രാന്തി പരത്തി. റാക്കാട് നന്തോട്ട് കൈമറ്റത്തിൽ അമ്മിണിയുടെ വീട്ടിലെ മുറികളിലാണ് മിനിറ്റുകളുടെ ഇടവേളകളിൽ തീപടരുന്നത്. വീടിന്റെ ഒരു ഭാഗത്ത് തീയണക്കുമ്പോൾ മറ്റൊരു ഭാഗത്ത് തീപിടിക്കും. തീപിടിത്തത്തിന്റെ വ്യക്തമായ കാരണം പൊലീസിനും അഗ്നിശമന സേനയ്ക്കും തിരിച്ചറിയാനായിട്ടില്ല. ഇതിനിടെ സംഭവമറിഞ്ഞ് നാട്ടുകാർ വീട്ടിൽ തടിച്ചു കൂടി. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് വീട്ടിൽ ആദ്യം തീപടരുന്നതു ശ്രദ്ധയിൽപെട്ടത്. അലമാരയുടെ മുകളിലാണ് തീ ആദ്യം കണ്ടത്.

ഇവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും കത്തി നശിച്ചു. തീയണച്ച ശേഷം വീട്ടുകാർ കിടന്നുറങ്ങി. എന്നാൽ ഇന്നു രാവിലെ എട്ടു മണിയോടെ വീണ്ടും മറ്റൊരു മുറിയിൽ തീപടർന്നു. കട്ടിലിൽ കിടന്ന വസ്ത്രങ്ങളിലാണ് തീപിടിച്ചത്. കട്ടിലും കത്തിനശിച്ചു. തീയണച്ചു മണിക്കൂറുകൾക്കകം മറ്റൊരു മുറിയിൽ അലക്കാനായി എടുത്തു വച്ചിരുന്ന വസ്ത്രങ്ങളിലും പാത്രങ്ങളിലും തീപടർന്നു. ഇതോടെ നാട്ടുകാർ പൊലീസിനെയും അഗ്നിശമന സേനയെയും വിവരം അറിയിച്ചു. പൊലീസും അഗ്നിശമന സേനയും വീട്ടിലെത്തുന്നതിന്റെ തൊട്ടു മുൻപും തീ പടർന്നു.

വീട്ടുകാരെ വീട്ടിൽ നിന്നൊഴിവാക്കി പൊലീസ് പരിശോധനകൾ നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്തിയില്ല. ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് അഗ്നിശമന സേനയും ഉറപ്പാക്കി. ‌‌പിന്നീട് പൊലീസും അഗ്നിശമന സേനാംഗങ്ങളും വീട്ടിൽ ക്യാംപ് ചെയ്തു. പുറത്ത് എല്ലാവരും കാത്തു നിൽക്കുന്നതിനിടെ വീട്ടിലെ മുറിയിൽ തുണി നിറച്ച ബക്കറ്റിൽ വീണ്ടും തീ പടർന്നു. 9 തവണ വീട്ടിൽ പലയിടങ്ങളിലായി തീപടർന്നു. ചെറിയ തോതിലാണ് തീ പടരുന്നത്. അതിനാൽ വലിയ നാശനഷ്ടം വീട്ടിൽ ഉണ്ടായിട്ടില്ല

ജോലിയുമായി ബന്ധപ്പെട്ട് കാസർകോട് താമസിച്ചിരുന്ന മകൻ മിതേഷും കുടുംബവും അമ്മിണിയെ കാണാൻ ബുധനാഴ്ച വീട്ടിലെത്തിയിരുന്നു. ഇവർ കൂടി വീട്ടിൽ ഉള്ളപ്പോഴാണ് ബുധനാഴ്ച രാത്രി എട്ടു മണിയോടെ തീപിടിച്ചത്. പൊലീസ് മിതേഷിനോടും അമ്മിണിയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസും അഗ്നിശമന സേനയും റവന്യു വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെ പരിശോധനകൾ തുടരുകയാണ്. ചില സംശയങ്ങളുണ്ടെന്നും കുടുംബാംഗങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണു തീരുമാനമെന്നും പൊലീസ് പറഞ്ഞു.

സർക്കാർ ജോലികളില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ സൗദി രാജാവിന്‍റെ ഉത്തരവ്. സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കണെന്ന് ഭരാണാധികാരി സൽമാൻ രാജാവാണ് ഉത്തരിട്ടത്.

ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം, സർക്കുലർ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നൽകിക്കഴിഞ്ഞു. സര്‍ക്കാറിന്‍റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലർക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളിൽ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം.

ഈ ജോലികളിൽ വിദേശികളുമായി തൊഴിൽ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാൽ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാൻ അനുവദിക്കും. അതേസമയം സർക്കാർ മേഖലയിലുള്ള നേഴ്‌സിംഗ് തസ്തികകൾ സംബന്ധിച്ച് ഉത്തരവിൽ പരാമർശിച്ചിട്ടില്ല.

സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രാധാന ജോലികളില്‍ വിദേശികള്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിന് പരിശോധന നടത്താന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും പുതിയ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ നിർദ്ദേശം നല്കിയിട്ടുണ്ട്.

ച​​​ങ്ങ​​​നാ​​​ശേ​​രി: ശ്രീ​​​ല​​​ങ്ക​​​യി​​​ൽ ക​​​ത്തോ​​​ലി​​​ക്ക​​​ര്‍ക്കെ​​​തി​​​രേ​​യു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണം ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്ക് നേ​​രേ​​യു​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​ണെ​​ന്നും സം​​ഭ​​വം അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് സി​​​ബിസി​​​ഐ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​നും ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​ക്ഷ​​​നു​​​മാ​​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം. ക്രൈസ്ത​​​വ വി​​​ശ്വാ​​​സ​​​ത്തെ ഉ​​​ന്മൂ​​​ല​​​നം ചെ​​​യ്യാ​​നു​​​ള്ള ചി​​​ല ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ങ്ങ​​​ള്‍ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും ഇ​​​ത്ത​​​രം പ്ര​​​വ​​​ണ​​​ത​​​ക​​​ള്‍ക്കെ​​​തി​​​രേ വി​​​ശ്വാ​​​സ​​​സാ​​​ക്ഷ്യം ന​​​ല്‍ക​​​ണ​​​മെ​​​ന്നും മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി.​​അ​​​തി​​​രൂ​​​പ​​​താ കേ​​​ന്ദ്ര​​​ത്തി​​​ല്‍ കൂ​​​ടി​​​യ വൈ​​​ദി​​​ക സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഇ​​​ത്ത​​​രം സ​​​ന്ദ​​​ര്‍ഭ​​​ങ്ങ​​​ളി​​​ല്‍ പ്ര​​​തി​​​കാ​​​ര വി​​​ദ്വേ​​​ഷ മ​​​നോ​​​ഭാ​​​വ​​​ങ്ങ​​​ള്‍ പ്ര​​​ക​​​ടി​​​പ്പി​​​ക്കാ​​​തെ സ​​​ഭ​​​യെ പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​വ​​​ര്‍ക്കു​​വേ​​​ണ്ടി പ്രാ​​​ര്‍ഥി​​​ക്ക​​​ണ​​​മെ​​​ന്ന് വൈ​​​ദി​​​ക സ​​​മ്മേ​​​ള​​​നം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. മേ​​​യ് അ​​​ഞ്ച് ശ്രീ​​​ല​​​ങ്ക​​​യി​​​ലെ സ​​​ഭ​​​യ്ക്കു വേ​​​ണ്ടി​​യു​​ള​​ള പ്രാ​​​ര്‍ഥ​​​നാ​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്ക​​ണ​​മെ​​ന്നും എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും സ്‌​​​തോ​​​ത്രക്കാ​​​ഴ്ച ശ്രീ​​​ല​​​ങ്ക​​​ൻ സ​​​ഭ​​​യ​​​്ക്ക് ന​​​ല്‍കു​​ന്ന​​തി​​നും തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ന്നൂ​​​റി​​​ല​​​ധി​​​കം വൈ​​​ദി​​​ക​​​ര്‍ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ല്‍ സ​​​ഹാ​​​യ മെ​​​ത്രാ​​​ന്‍ മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍, വി​​​കാ​​​രി ജ​​​ന​​​റാ​​​ള്‍ റ​​​വ. ഡോ. ​​​തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത്, ചാ​​​ന്‍സ​​​ല​​​ര്‍ റ​​​വ.​​​ഡോ. ഐ​​​സ​​​ക് ആ​​​ല​​​ഞ്ചേ​​​രി, വൈ​​​ദി​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​​​ഡോ. ജോ​​​സ് നി​​​ല​​​വ​​​ന്ത​​​റ, റ​​​വ.​​​ഡോ. ജേ​​​ക്ക​​​ബ് കോ​​​യി​​​പ്പ​​​ള്ളി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു. വി​​​കാ​​​രി ജ​​​ന​​​റാ​​​ള​​​ന്മാ​​​രാ​​​യ റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ല്‍, റ​​​വ.​​​ഡോ. ഫി​​​ലി​​​പ്‌​​​സ് വ​​​ട​​​ക്കേ​​​ക്ക​​​ളം, പ്രൊ​​​ക്കു​​​റേ​​​റ്റ​​​ര്‍ ഫാ. ​​ഫി​​​ലി​​​പ്പ് ത​​​യ്യി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കി.

മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സില്‍ നിന്നും വരുന്ന അവഞ്ചേഴ്‌സിന്റെ പുതിയ ചിത്രമായ എന്‍ഡ് ഗെയിമിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമകള്‍. ചിത്രം നാളെയാണ് തിയ്യറ്ററുകളിലെത്തുക. എന്നാല്‍ കഴിഞ്ഞ ദിവസം തന്നെ ചിത്രം ചില ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

ആദ്യ ദിനത്തില്‍ റെക്കോര്‍ഡ് കളക്ഷനുമായാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ചൈനയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഒന്നാംദിനം 107.2 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 750 കോടി രൂപ) ആണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം കളക്ട് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനാണിത്. ചൈനയില്‍ ഓരോ 15 മിനുറ്റിലും അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം ഷോ നടക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ചിത്രം 110 മില്യണ്‍ ഡോളര്‍ അഡ്വാന്‍സ് ബുക്കിങ്ങിലൂടെ തന്നെ നേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ലോകനന്മയ്ക്കു വേണ്ടി താനോസിനെ നേരിടാനായി അവസാനക്കളിയ്ക്ക് ഒരുങ്ങുകയാണ് അവഞ്ചേഴ്സ് പട. സര്‍വ്വ ലോകത്തെയും തകര്‍ത്ത് തരിപ്പണമാക്കാന്‍ ഭൂമിയിലേക്ക് എത്തുന്ന താനോസ് എന്ന വില്ലനെ എതിരിടാൻ അവഞ്ചേഴ്സിനു കഴിയുമോ? എങ്ങനെയായിരിക്കും അവഞ്ചേഴ്സിന്റെ പോരാട്ടം? ആ പടയോട്ടം കാണാനും അവഞ്ചേഴ്സ് സീരിസിലെ അവസാനചിത്രത്തിന് സാക്ഷിയാവാനും ഒരുങ്ങുകയാണ് ലോകമെമ്പാടുമുള്ള അവഞ്ചേഴ്സ് ആരാധകർ.

ഹോളിവുഡ് ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച് അവഞ്ചേഴ്സ് സീരിസിലെ അവസാന ഭാഗമായ ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’ സംവിധാനം ചെയ്യുന്നത് റസ്സോ സഹോദരന്മാരെന്ന് അറിയപ്പെടുന്ന ജോ റസ്സോയും ആന്റണി റസ്സോയും ചേർന്നാണ്. ‘അവഞ്ചേര്‍സ് ഇന്‍ഫിനിറ്റി വാറിലെ’ സംഭവങ്ങളുടെ തുടര്‍ച്ചയാണ് ‘അവഞ്ചേര്‍സ് എന്‍ഡ് ഗെയിം’. താനോസിന്റെ വിരൽ ഞൊടിയിൽ ജീവജാലങ്ങൾ പകുതിയോളം നശിച്ചു പോകുന്നിടത്താണ് ‘അവഞ്ചേർസ് ഇൻഫിനിറ്റി വാർ’ അവസാനിച്ചത്. ശേഷം എന്തു സംഭവിച്ചു കാണും എന്നതിനുള്ള ഉത്തരമാണ് ‘അവഞ്ചേഴ്സ് എൻഡ് ഗെയിം’.

RECENT POSTS
Copyright © . All rights reserved