Latest News

ന്യൂസ് ഡെസ്ക്

കേരളത്തിലുണ്ടായ പ്രളയത്തിനു കാരണം ഡാം മാനേജ്മെന്റിലെ വീഴ്ചയാണെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജുഡീഷ്യൽ അന്വേഷണം വേണം. ഡാമുകൾ തുറന്നത് മാനദണ്ഡങ്ങൾ പാലിച്ചല്ലെന്നും അമിക്കസ് ക്യൂറി ജേക്കബ് പി അലക്സ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 49 പേജുകളുള്ള വിശദ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് നൽകാതെയും ഡാമുകൾ തുറന്നതാണോ പ്രളയത്തിനു കാരണമെന്ന് ജുഡീഷ്യൽ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

ചെളി അടിഞ്ഞുകിടന്നിടത്ത് വെള്ളം അധികമൊഴുകിയെത്തിയതോടെ പല ഡാമുകളും വേഗത്തിൽ നിറയാൻ കാരണമായത്. ദേശീയകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് ഗൗരവത്തിലെടുത്തില്ലെന്നും കനത്തമഴയെ നേരിടാൻ തയ്യാറെടുപ്പുകൾ വേണ്ടവിധം കൈക്കൊണ്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് ആരോപിക്കുന്ന നിരവധി ഹർജികൾ ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചത്.

മഹാരാഷ്ട്രയിലെ ബല്ലാര്‍പൂരില്‍ ഭാര്യ ഒളിച്ചോടിയതില്‍ മനംനൊന്ത് അധ്യാപകനായ ഭര്‍ത്താവ് പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്തു. മരിക്കുന്നതിന് മുമ്പ് ഇയാള്‍ രണ്ട് പെണ്‍കുട്ടികളെയും കൊലപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ഭാര്യയ്ക്ക് അയച്ചുകൊടുത്തു.

ചൊവ്വാഴ്ചയാണ് നാല്‍പ്പത് വയസ്സുള്ള ഐടിഐ അധ്യാപകന്‍ രണ്ട് പെണ്‍കുട്ടികളെ തൂക്കിക്കൊന്നത്. ഇതിന് ശേഷം കൊലപാതത്തിന്‍റെ ചിത്രങ്ങള്‍ ഭാര്യയ്ക്ക് വാട്ട്സാപ്പ് വഴി അയച്ചുകൊടുക്കുകയായിരുന്നു. ഭാര്യ ഡ്രൈവറുടെ കൂടെ ഒളിച്ചോടിയതില്‍ മനംനൊന്താണ് ഇയാള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇയാളുടെ ഭാര്യ രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ ഉപേക്ഷിച്ച് ഡ്രൈവറുടെ കൂടെ ഒളിച്ചോടിയത്. ആറുവയസ്സും 18 വയസ്സും പ്രായമായ പെണ്‍കുട്ടികളാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

ക്യാന്‍സര്‍ ചികിത്സക്ക് ശേഷം തിരികെ നാട്ടിലെത്തിയ ബോളിവു‍ഡ് നടന്‍ ഇര്‍ഫാന്‍ ആദ്യമായി മാധ്യമങ്ങള്‍ക്ക് മുഖം കൊടുത്തു. ലണ്ടനിലെ നീണ്ട എട്ടുമാസത്തെ ചികിത്സകള്‍ക്ക് ശേഷം കഴിഞ്ഞ മാസം നാട്ടിലെത്തിയിരുന്നെങ്കിലും ഇതുവരെ സന്ദര്‍ശകരെ അനുവദിക്കുകയോ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കുകയോ ഇര്‍ഫാന്‍ ചെയ്തിരുന്നില്ല. എന്നാലിപ്പോള്‍ ചികിത്സയ്ക്ക് ശേഷം ആദ്യമായി ക്യാമറകള്‍ക്ക് മുന്നില്‍ മുഖം വെളിപ്പെടുത്തിയിരിക്കുകയാണ് ഇര്‍ഫാന്‍.

മുഖത്തിന്‍റെ താഴ്ഭാഗം കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും പിന്നീട് അത് അഴിക്കുകയായിരുന്നു. മുംബൈ എയര്‍പോര്‍ട്ടില്‍ വച്ചാണ് ഇര്‍ഫാന്‍ ഖാനെ ക്യാമറകണ്ണുകള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം മുംബൈയിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇര്‍ഫാന്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ, ഫോട്ടോയ്ക്ക് മുഖം തരാതെ പെട്ടെന്ന് തന്നെ വിമാനത്താവളത്തില്‍ നിന്നിറങ്ങുകയായിരുന്നു. ചികിത്സയ്ക്കായി എട്ടുമാസമാണ് ഇര്‍ഫാന്‍ ലണ്ടനില്‍ താമസിച്ചത്. ഇതിനിടെ ഒരു തവണ നാട്ടില്‍ വന്നെങ്കിലും അന്നും സന്ദര്‍ശകരെ ഒഴിവാക്കിയിരുന്നു. എന്തായാലും ആരോഗ്യവാനായി ഇര്‍ഫാനെ കണ്ടതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍.

 

 

View this post on Instagram

 

#irfankhan today at the airport 👍👍👍👍 and he removes the Mask he was seen wearing earlier.

A post shared by Viral Bhayani (@viralbhayani) on

ദില്ലിയിലെ തിമാര്‍പുറില്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ പട്ടത്തിന്റെ നൂല്‍ കഴുത്തില്‍ കുടുങ്ങിയുണ്ടായ മുറിവിനെ തുടര്‍ന്ന് 18-കാരന് ദാരുണാന്ത്യം. മൂര്‍ച്ചയേറിയ ചൈനീസ് മഞ്ചയാണ് കഴുത്തില്‍ കുരുങ്ങിയതെന്നാണ് സംശയം. ഈ ഇനം നൂലുകള്‍ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടതാണെങ്കിലും അനധികൃതമായി വില്‍ക്കപ്പെടുന്നുണ്ട്. ഉച്ചയ്ക്ക് മാര്‍ക്കറ്റിലേക്ക് പോകുന്ന വഴിക്ക് നടന്ന അപകടത്തില്‍ ദില്ലിയിലെ ഗാന്ധി വിഹാറില്‍ താമസിക്കുന്ന രവി കുമാറാണ് മരിച്ചത്. നൂല്‍ ഒരു മരത്തില്‍ നിന്ന് റോഡിലേക്ക് തൂങ്ങിക്കിടക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. എന്നാല്‍ ഇതെങ്ങിനെ കഴുത്തില്‍ ചുറ്റിയെന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇന്ത്യയില്‍ വിപണനത്തിനെത്തുന്ന മഞ്ച നൂലുകള്‍ 2017 ജനുവരിയിലാണ് നിരോധിച്ചത്. ദൃഢതയേറിയ ഈ നൂലുകള്‍ പൊട്ടില്ലെന്നതാണ് നിരോധനം ഏര്‍പ്പെടുത്താന്‍ കാരണം. ആരെങ്കിലും പട്ടം പറത്തിയിട്ടല്ല അപകടം ഉണ്ടായതെന്ന വാദത്തില്‍ സാക്ഷികള്‍ ഉറച്ചുനില്‍ക്കുകയാണ്. അതേസമയം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 304, 336 വകുപ്പുകള്‍ പ്രകാരം അജ്ഞാതനെതിരെ ജീവനും വ്യക്തിസുരക്ഷയ്ക്കും ഭീഷണിയാകും വിധമുള്ള കുറ്റകരമായ അനാസ്ഥയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും ഒപ്പമാണ് രവി കുമാര്‍ കഴിഞ്ഞിരുന്നത്. അഞ്ച് സഹോദരങ്ങളില്‍ രണ്ടാമനായിരുന്ന രവി, അടുത്തിടെയാണ് ജോലിക്ക് പോയിത്തുടങ്ങിയത്. രവിയുടെ അച്ഛന്‍ രാം കിഷോര്‍ ഒരു തട്ടുകടയില്‍ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്.

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി മെയ് ഒന്നിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കണക്കിലെടുത്താണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ ഹാജരാകാന്‍ കഴിയാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. ദൃശ്യങ്ങള്‍ക്കൊപ്പം സ്ത്രീ ശബ്ദമുണ്ടെന്നും അതില്‍ ദുരൂഹതയുണ്ടെന്നുമാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം. അതിനാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനിടയുണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. സുപ്രീംകോടതി വിധി വരുന്നത് വരെ ദിലീപിന്റെ മേല്‍ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കേസിലെ എട്ടാം പ്രതിയായ ദിലീപിന് കുറ്റപത്രവും അനുബന്ധ രേഖകളും കോടതി നല്‍കിയിരുന്നു. എന്നാല്‍ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതേ ആവശ്യമുന്നയിച്ച്, അങ്കമാലി കോടതിയിലും കേരള ഹൈക്കോടതിയിലും ദിലീപ് ഹര്‍ജികള്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടിടങ്ങളിലും ദിലീപിന്റെ അപേക്ഷ തളളിയ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിച്ചത്.

ആക്രമണദൃശ്യങ്ങള്‍ നടന്റെ കൈവശമെത്തിയാല്‍ ആക്രമിക്കപ്പെട്ട നടിക്ക് കോടതിയില്‍ സ്വതന്ത്രമായി മൊഴി നല്‍കാനാവില്ലെന്നാണ് ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. ദിലീപിന് മെമ്മറി കാര്‍ഡ് കൈമാറാന്‍ സാധിക്കാത്തതിന്റെ കാരണങ്ങള്‍ വിശദമാക്കി സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്.

തിരുവനന്തപുരം: വയനാട്ടിലെ എൻഡിഎ സ്ഥാനാർഥി തുഷാർ വെളളാപ്പളളി നാമനിർദേശ പത്രിക സമർപ്പിച്ചു. ബിജെപി ദേശീയ അധ്യക്ഷൻ ശ്രീധരൻ പിളളയ്ക്ക് ഒപ്പമെത്തിയാണ് തുഷാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. പത്തനംതിട്ട ബിജെപി സ്ഥാനാർഥി കെ.സുരേന്ദ്രൻ വീണ്ടും പത്രിക നൽകും. കൂടുതൽ കേസുകളുടെ പശ്ചാത്തലത്തിലാണ് വീണ്ടും നാമനിർദേശ പത്രിക നൽകുന്നത്.

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർഥി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാഹുല്‍ ഗാന്ധി വ്യാഴാഴ്ചയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. ഇന്ന് രാത്രി കരിപ്പൂർ വിമാനത്താവളത്തിലെത്തുന്ന രാഹുൽ കോഴിക്കോട് തങ്ങിയ ശേഷം വ്യാഴാഴ്ച കൽപറ്റയിലെത്തി നാമനിർദേശ പത്രിക നൽകും.

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു, ഏപ്രില്‍ 7 ഞായറാഴ്ച്ച ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി, കേരളാ കോണ്‍ഗ്രസ് യുകെ, RSP തുടങ്ങിയ യുഡിഫ് ഘടക കക്ഷികളുടെ യുകെയിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

അടുത്തു നടക്കുവാന്‍ പോകുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഫ് സ്ഥാനാര്‍ഥികളെയും വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരിക എന്നീ ലക്ഷ്യങ്ങളോടു കൂടെയാണ് ഈ സമ്മേളനം.സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ യുഡിഫിലെ ഇരുപതു സ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്തിക്കൊണ്ട് പ്രതിനിധികള്‍ സംസാരിക്കും യുഡിഫ് തിരഞ്ഞെടുപ്പ് നയങ്ങളും ചര്‍ച്ചാ വിഷയമാകും. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മതേതര ഇന്ത്യ നിലനില്‍ക്കേണ്ടതിന്റെ ആവിശ്യകതയെയും കുറിച്ച് വിവിധ നേതാക്കള്‍ സംസാരിക്കും.

കേരളത്തില്‍ നിന്നും വിവിധ യുഡിഫ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും .ഇന്ത്യയില്‍ മതേതരത്വം പുലരാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാ ജനാതിപത്യ വിശ്വാസികളെയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു. സമ്മേളനം നടക്കുന്ന വേദി : കേരളാ ഹൗസ് , മാനോര്‍ പാര്‍ക്ക്, ഈസ്റ്റ് ഹാം, ലണ്ടന്‍ E12 5AD തിയതി : ഏപ്രില്‍ 7 ഞായറാഴ്ച സമയം : 5 pm

കൂടുതൽ വിവരങ്ങൾക്ക്   T ഹരിദാസ് : 07775 833754 ഷൈമോൻ തോട്ടുങ്കൽ :07737 171244 സഫീർ N K : 07424800924 ടോണി ചെറിയാൻ : 07584 074707 തോമസ് പുളിക്കൻ : 07912 318341 കുമാർ സുരേന്ദ്രൻ : 07979 352084 കരീം മാസ്റ്റർ : 07717 236544 അൽസഹാർ അലി : 07887 992999  സന്തോഷ് ബഞ്ചമിൻ:07577 862124

തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന ഏഴുവയസുകാരന്റെ ആരോഗ്യനിലയില്‍ പുരോഗതിയില്ല. തലച്ചോര്‍ പൂര്‍ണ്ണമായും നിലച്ച അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വെന്റിലേറ്ററിന്റെ സഹായത്തോടെ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്. നിയമപരമായ പ്രശ്‌നങ്ങളുള്ളതിനാല്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനാവശ്യമായ പരിശോധനകള്‍ നടത്താന്‍ കഴിയില്ല.

കഴിഞ്ഞ ഒരാഴ്ചക്കിടെ ആരോഗ്യ നിലയില്‍ ഒരു പുരോഗനവുമുണ്ടായില്ല. മരുന്നുകളോടു പ്രതികരിക്കുന്നില്ല. തലച്ചോറിലെ രക്തയോട്ടവും നിലച്ചിരിക്കുകയാണ്. വയറിനും, ഹൃദയത്തിനും ശരീരത്തിലെ ഇരുപതിടങ്ങളിലും പരുക്കുണ്ട്. ശരീരത്തിനുള്ളിലെ അസ്ഥികള്‍ക്ക് പൊട്ടലുള്ളതായി കാണുന്നില്ല. എന്നാല്‍ ശ്വാസ കോശത്തിലും വയറിലും എയര്‍ ലീക്കുണ്ടായതായും ഇത് വീഴ്ചയിലോ കഠിനമായ മര്‍ദ്ദനത്തിന്റെ ഫലമോ ആകാമെന്നും കോലഞ്ചേരി മെഡിക്കല്‍ കോളേജിലെ ന്യൂറോ സര്‍ജറി തലവന്‍ ഡോ. ജി.ശ്രീകുമാര്‍ പറഞ്ഞു

വ്യാഴാഴ്ച പുലര്‍ച്ചെയാണ് തലയോട്ടി പൊട്ടിയ നിലയില്‍ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും അമ്മയും കാമുകനായ അരുണ്‍ ആനന്ദും ചേര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആശുപത്രിയിലെത്തി പതിനഞ്ച് മിനിറ്റിനകം തലയോട്ടി തുറന്ന് ശസ്ത്രക്രിയ നടത്തി.

കുട്ടിക്കുണ്ടായ പരുക്കിനെകുറിച്ച് ഇരുവരും വ്യത്യസ്തമായി പറഞ്ഞതോടെ സംശയം തോന്നിയ ആശുപത്രി പിആര്‍ഒ പുത്തന്‍കുരിശ് എസ്‌ഐയെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കു നേരെയുണ്ടായ ക്രൂരമായ അക്രമം വ്യക്തമാകുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതുമുതല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ട്രോളി കൊല്ലുകയാണ്. ട്രോളാന്‍ പാകത്തിന് കണ്ണന്താനം വഷളത്തരമൊക്കെ വിളിച്ചു പറയുന്നുമുണ്ട്. ട്രോളര്‍മാര്‍ക്ക് മറുപടിയുമായി കണ്ണന്താനം എത്തിയിരിക്കുകയാണ്.

ഗള്‍ഫില്‍ പോയി തിരിച്ച് വന്ന് വെറുതെ ഇരുന്ന് നിരാശപ്പെട്ടിരിക്കുന്നവരാണ് തനിക്കെതിരെ ട്രോളുണ്ടാക്കുന്നതെന്ന് കണ്ണന്താനം പരിഹസിച്ചു. ഇടതും വലതും ഭരിച്ച് മുടിച്ചിരിക്കുകയാണ് കേരളം. ഇവിടെ വിദ്യാഭ്യാസം ഇല്ലാതെ ചെറുപ്പക്കാര്‍ ഗള്‍ഫിലേക്ക് പോയി തിരികെ വരികയാണ്. അപ്പോള്‍ ആ നിരാശ ആരോടെങ്കിലും തീര്‍ക്കണം. ഇവര്‍ക്ക് കത്തി എടുത്ത് ഒരാളെ കൊല്ലാനുളള ധൈര്യമൊന്നും ഇല്ല. അപ്പോള്‍ രാവിലെ ഫോണ്‍ എടുത്ത് ട്രോളുണ്ടാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

കണ്ണന്താനത്തെ നോക്കി ചിരിച്ചോട്ടെ. കേരളം സന്തോഷമായിരിക്കട്ടെ. ഞാന്‍ ഈ കുന്തമൊന്നും കാണാറില്ല. അതിന്റെ ഐഡി പോലും എനിക്കറിയില്ല. എനിക്ക് 10 കോടി ആളുകളെ ചിരിപ്പിക്കാന്‍ പറ്റുന്നതൊക്കെ സന്തോഷമാണ്. ഇവിടെ ആര് ഷൈന്‍ ചെയ്താലും അവരെ കൊല്ലും. ഞാന്‍ തുറന്ന് പറഞ്ഞ കാര്യങ്ങളാണ് ട്രോളാക്കുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്നില്ലെന്നുംകണ്ണന്താനം പറനഞ്ഞു.

Related image

 

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെ രാജ്യത്ത് കൂടുതല്‍ കക്കൂസുകള്‍ പണിയാനാണ് ഈ നീക്കമെന്ന് ന്യായീകരിച്ച കണ്ണന്താനം, പ്രളയസമയത്ത് ദുരിതാശ്വാസ ക്യാംപില്‍ ഉറങ്ങുന്ന ഫോട്ടോ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തും പരിഹാസ്യനായിരുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ സെല്‍ഫിയെടുത്തതുമായി ബന്ധപ്പെട്ട വിഷയവും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയാണ് കേരളത്തിന്റെ യഥാര്‍ഥ തലസ്ഥാനമെന്ന രീതിയിലുള്ള കണ്ണന്താനത്തിന്റെ അഭിപ്രായവും ട്രോളുകള്‍ക്ക് കാരണമായി.

ജയ്‌സണ്‍ ജോര്‍ജ്

ഇന്ത്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഒഐസിസി യുടെ നേതൃത്വത്തില്‍ ലണ്ടനില്‍ യുഡിഎഫ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. ഏപ്രില്‍ 7 ഞായറാഴ്ച്ച ലണ്ടന്‍ മനോര്‍ പാര്‍ക്കിലുള്ള കേരളാ ഹൗസിലാണ്പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഒഐസിസി, കെഎംസിസി, കേരളാ കോണ്‍ഗ്രസ് യുകെ, ആര്‍എസ്പി തുടങ്ങിയ യുഡിഎഫ് ഘടകകക്ഷികളുടെ യുകെയിലെ പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. അടുത്ത് നടക്കുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് തിരെഞ്ഞെടുപ്പില്‍ കേരളത്തിലെ ഇരുപതു പാര്‍ലമെന്റ് മണ്ഡലങ്ങളിലും മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളെയും വന്‍പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുക, രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ ഒരു മതേതര ജനാധിപത്യ സര്‍ക്കാര്‍ നിലവില്‍ വരിക എന്നീ ലക്ഷ്യങ്ങളോടു കൂടിയാണ് ഈ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ യുഡിഎഫിലെ ഇരുപതു സ്ഥാനാര്‍ഥികളെയും പരിചയപ്പെടുത്തിക്കൊണ്ട് പ്രതിനിധികള്‍ സംസാരിക്കും.

യുഡിഎഫ് തിരഞ്ഞെടുപ്പ് നയങ്ങളും ചര്‍ച്ചാ വിഷയമാകും. ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും മതേതര ഇന്ത്യ നിലനില്‍ക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് വിവിധ നേതാക്കള്‍ സംസാരിക്കും. കേരളത്തില്‍ നിന്നും വിവിധ യുഡിഎഫ് നേതാക്കള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കും. ഇന്ത്യയില്‍ മതേതരത്വം പുലരാനും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ആഗ്രഹിക്കുന്ന എല്ലാ ജനാതിപത്യ വിശ്വാസികളെയും ഈ സമ്മേളനത്തിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

സമ്മേളനം നടക്കുന്ന വേദി : കേരളാഹൗസ്, മാനോര്‍ പാര്‍ക്ക്, ഈസ്റ്റ്ഹാം, ലണ്ടന്‍ E12 5AD തിയതി : ഏപ്രില്‍ 7 ഞായറാഴ്ച സമയം : 5 pm

കൂടുതല്‍ വിവരങ്ങള്‍ക്ക് :T ഹരിദാസ് : 07775 833754 ഷൈമോന്‍ തോട്ടുങ്കല്‍ :07737 171244 സഫീര്‍ N K : 07424800924 ടോണി ചെറിയാന്‍ : 07584 074707 തോമസ് പുളിക്കന്‍ : 07912 318341 കുമാര്‍ സുരേന്ദ്രന്‍ : 07979 352084 കരീം മാസ്റ്റര്‍ : 07717 236544 അല്‍സഹാര്‍ അലി : 07887 992999 സന്തോഷ് ബഞ്ചമിന്‍:07577 862124

Copyright © . All rights reserved