Latest News

മുന്‍ മന്ത്രിയും എന്‍.സി.പി നേതാവുമായ തോമസ് ചാണ്ടിയുടെ ആലപ്പുഴയിലെ ലേക്പാലസ് റിസോര്‍ട്ടിന് നഗരസഭ കനത്ത പിഴ ചുമത്തി. പിഴയായി 2.73 കോടി രൂപ അടച്ചില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ച് കളയുന്നതടക്കമുള്ള നടപടികളിലേക്ക് പോകുമെന്ന് നഗരസഭാ സെക്രട്ടറി റിസോര്‍ട്ട് അധികൃതശര അറിയിച്ചിരിക്കുന്നത്.

ലേക് പാലസ് റിസോര്‍ട്ടിലെ 32 കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതില്‍ പത്ത് കൂറ്റന്‍ കെട്ടിടങ്ങള്‍ കെട്ടിട നമ്പര്‍ പോലുമില്ലാതെയാണ് 2012 മുതല്‍ പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ അനധികൃതമാണെന്ന് ലേക് പാലസ് റിസോര്‍ട്ട് അധികൃതര്‍ സമ്മതിച്ചിരുന്നു.

15 ദിവസത്തിനകം പൊളിച്ചുകളയുമെന്ന നഗരസഭയുടെ നോട്ടീസിന് പിന്നാലെ നിര്‍മ്മാണം ക്രമവല്‍കരിച്ച് കിട്ടാന്‍ റിസോര്‍ട്ട് കമ്പനി അപേക്ഷ നല്‍കി. ഇതിനെ തുടര്‍ന്നാണ് ഇത്രയും കാലത്തെ ഇരട്ടി നികുതിയായ 2.73 കോടി രൂപ നഗരസഭ പിഴയായി ചുമത്തിയത്. നടപടിക്ക് ആലപ്പുഴ നഗരസഭാ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്.

ബ്രിട്ടനിൽ പ്രതിപക്ഷ പാർട്ടിയായ ലേബർ പാർട്ടിയിൽ പൊട്ടിത്തെറിയെ തുടർന്ന് ഏഴ് എംപി മാർ രാജിവെച്ചു. നേതൃത്വത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് എംപിമാർ രാജി വെച്ചത്. നിലവിലെ രീതി മാറ്റാന്‍ ജെറമി കോര്‍ബിന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്നും ഡെപ്യൂട്ടി ലീഡര്‍ ടോം വാട്സണ്‍ മുന്നറിയിപ്പ് നല്‍കി.

ബ്രെക്സിറ്റ് വിഷയത്തിലും യഹൂദരോടുള്ള നിലപാടുകളിലും പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെ ആശയങ്ങളുമായി യോജിക്കാന്‍ കഴിയുന്നില്ലെന്നും പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളില്‍ നിന്ന് കോര്‍ബിന്‍ അകലുന്നതായും അംഗങ്ങള്‍ പറയുന്നു.ബ്രെക്സിറ്റില്‍ വീണ്ടും ജനഹിത പരിശോധന വേണമെന്നാണ് ഇവരുടെ ആവശ്യം.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമെന്ന പാര്‍ട്ടിയുടെ നിലപാട് ശക്തമായ രീതിയില്‍ അവതരിപ്പിക്കാന്‍ കോര്‍ബിന് കഴിഞ്ഞില്ലെന്നും എംപിമാര്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയെ രക്ഷിക്കാന്‍ എല്ലാവിധ ശ്രമങ്ങളും നടത്തിയെന്നും എന്നാല്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് കൂടുതല്‍ പേര്‍ തങ്ങളൊടൊപ്പം ചേരുമെന്നാണ് പുറത്ത് പോയവരുടെ പ്രതീക്ഷ. പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും പാര്‍ലമെന്റില്‍ സ്വതന്ത്രമായ സംഘമായി പ്രവര്‍ത്തിക്കുമെന്നും അവര്‍ പറഞ്ഞു.

അതേസമയം , എംപിമാരുടെ തീരുമാനം ദൌര്‍ഭാഗ്യകരമാണെന്ന് കോര്‍ബിന്‍ പ്രതികരിച്ചു. ലേബര്‍ പാര്‍ട്ടിയില്‍ ജനങ്ങള്‍ വലിയ വിശ്വാസം സൂക്ഷിച്ചിട്ടുണ്ടെന്നും അത് മനസിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോയെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പല താരങ്ങളും ദിലീപിനെ പിന്തുണച്ചിരുന്നു. അതിലൊരാളായിരുന്നു തെസ്‌നി ഖാന്‍. പിന്തുണച്ചതിന് തെസ്‌നി ഖാന് നേരെ വിമര്‍ശനങ്ങളുടെ പൊങ്കാല തന്നെയുണ്ടായിരുന്നു. ഏറെ വിവാദങ്ങളും സൃഷ്ടിച്ചിരുന്നു.

ഇപ്പോഴും തെസ്‌നി ഖാന്‍ ദിലീപിനെ പിന്തുണയ്ക്കുകയാണ്. അതിനു കാരണവുമുണ്ട്. സഹപ്രവര്‍ത്തകനും സുഹൃത്തുമായ ദിലീപിനെ, ഒരുപാട് വര്‍ഷങ്ങളായി അറിയാമെന്നും അദ്ദേഹം അങ്ങനെയൊരു കുറ്റകൃത്യം ചെയ്യില്ലെന്ന് ഉറപ്പുണ്ടെന്നും തെസ്നി പറയുന്നു. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ കുറ്റപ്പെടുത്തരുതെന്നും തെസ്നി ആവശ്യപ്പെട്ടു.

ആക്രമിക്കപ്പെട്ട നടിയെ തനിക്ക് അറിയാമെന്നും തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും തെസ്നി പറഞ്ഞു. അമ്മ ഷോയില്‍ ആരെയും കളിയാക്കിയിട്ടില്ലെന്നും വിമര്‍ശിക്കുന്നവര്‍ അത് ഒന്നുകൂടി കണ്ടു നോക്കണമെന്നും തെസ്നി ആവശ്യപ്പെട്ടു.

കോട്ടയം നഗരമധ്യത്തില്‍ വന്‍ അഗ്നിബാധ.വൈകിട്ട് അഞ്ചേകാലോടെയാണ് കോട്ടയം തിരുനക്കര മൈതാനത്തിന് എതിര്‍വശത്തുള്ള ഇലക്ട്രോണിക് ഉത്പന്ന സ്ഥാപനത്തില്‍ ആദ്യം തീ പിടുത്തമുണ്ടായത്. എസിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീ കെട്ടിടത്തിന് മുകളില്‍ കൂട്ടിയിട്ട തെര്‍മോകോളിലേക്ക് പടര്‍ന്ന് ആളി കത്തി. പിന്നീട് സമീപത്തെ ചെരുപ്പുകടയിലേക്ക് മോട്ടോര്‍ വില്‍പ്പന സ്ഥാപനത്തിലേക്കും തീ പടര്‍ന്നതോടെ നഗരം പുകച്ചുരുളുകളില്‍ മുങ്ങി. മേല്‍ക്കൂരയില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാരാണ് വിവരം അഗ്‌നി രക്ഷാ സേനാ അധികൃതരെ അറിയിച്ചത്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഏഴ് അഗ്‌നിശമനയൂണിറ്റുകള്‍ ഒരു മണിക്കൂര്‍ പ്രയത്‌നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ലക്ഷങ്ങള്‍ വിലയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ല. അപകടത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡരികില്‍ തടിച്ച് കുടിയതിനാല്‍ എം സി റോഡില്‍ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു.

കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തകേസിൽ ജലന്ധര്‍ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴിനല്‍കിയ കന്യാസ്ത്രീയെ മഠത്തില്‍ തടങ്കലില്‍ വച്ചതായി പരാതി. സംഭവത്തിൽ ഇടുക്കി രാജാകാട്ട് സ്വദേശിനി ലിസി കുര്യനെ പോലീസ് മോചിപ്പിച്ചു. സഹോദരന്‍ ജിമ്മി കുര്യന്റെ പരാതി പ്രകാരമാണ് ലിസി കുര്യനെ മൂവാറ്റുപുഴ വാഴപ്പിള്ളി ജീവജ്യോതി മഠത്തില്‍നിന്ന് പോലീസ് പുറത്തെത്തിച്ചത്. സിസ്റ്ററുടെ മൊഴിയില്‍ മദര്‍ സുപ്പീരിയറടക്കം നാലു പേര്‍ക്ക് എതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

സഹോദരിയെ മഠത്തില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഇവരുടെ ജീവന് ഭീഷണിയുണ്ടെന്നുമായിരുന്നു സഹോദന്റെ പരാതി. ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ സിസ്റ്റര്‍ ലിസിയെ സ്‌റ്റേഷനിലേക്ക് കൊണ്ടുവരികയായിരുന്നു. സിസ്റ്റര്‍ ലിസിയെക്കുറിച്ച് കുറച്ചുനാളായി വിവരം ഒന്നുമില്ലാതെ ആയതോടെയാണ് സഹോദരന്‍ പരാതിയുമായി എത്തിയത്. ഫ്രാങ്കോ മുളയ്ക്കലിന് എതിരേ പരാതി നല്‍കിയ സിസ്റ്ററുമായി അടുപ്പമുള്ള ഇവര്‍ ബിഷപ്പിനെതിരേ മൊഴിനൽകിയിരുന്നു. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായതോടെ ഇവർ മഠാധികാരിളുടെ എതിർപ്പിനും കാരണമായി.

കഴിഞ്ഞ 14 വര്‍ഷമായി മൂവാറ്റുപുഴ തൃക്ക്കരയിലെ മഠം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരികയായിരുവന്നു സിസ്റ്റര്‍ ലിസി. ഫ്രാങ്കോ കേസിൽ ബിഷപ്പിന് എതിരേ മൊഴികൊടുത്തതിന് പിറകെ ഇവരെ തുടര്‍ന്ന് തന്നെ വിജയവാഡയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തെന്നും ഇവർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായ അമ്മയെ കാണാൻ സിസ്റ്റർ രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം ആലുവയില്‍ എത്തുകയും ചെയ്തു. എന്നാൽ ആശുപത്രിയില്‍ എത്തി അമ്മയെ കണ്ടശേഷം മഠത്തിലേക്ക് മടങ്ങിയ സിസ്റ്ററെക്കുറിച്ച് പിന്നീട് വിവരമൊന്നും ഇല്ലാതായതോടെയാണ് സഹോദരന്‍ കോട്ടയം പൊലീസില്‍ പരാതിയുമായി സമീപിച്ചത്. തുടർന്നായിരുന്നു പോലീസ് ഇടപെടൽ.

സംഭവത്തില്‍ കേസ് എടുത്ത പൊലീസ് രാത്രി ഒമ്പതരയോടെ കന്യാസ്ത്രീയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. മഠത്തിലേക്ക് തിരികെ മടങ്ങാനായിരുന്നു മജിസ്‌ട്രേറ്റ് നിര്‍ദേശിച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാതെ അവർ മാതാവിനെ പരിചരിക്കാൻ അനുവദികണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സിസ്റ്ററെ പിന്നീട് രോഗിയായ മാതാവ് ചികിത്സയില്‍ കഴിയുന്ന തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി

പെരിയ ഇരട്ടക്കൊല നടത്തിയത് ക്വട്ടേഷൻ സംഘമല്ലെന്നും പ്രദേശത്തുതന്നെയുള്ളവരെന്നും നിഗമനം. ലക്ഷ്യമിട്ടത് ഗുരുതരപരുക്കേല്‍പ്പിക്കാനായിരുന്നു. കൊല്ലാന്‍ തീരുമാനിച്ചത് അവസാനനിമിഷം. തീരുമാനത്തില്‍ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ ബന്ധുവിന് നിര്‍ണായകപങ്കെന്നും അന്വേഷണസംഘത്തിനു സൂചന ലഭിച്ചു.

ഇരട്ടക്കൊല പൂര്‍ണമായും തെറ്റായ നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയത്തിന്റെ ആദ്യക്ഷരം അറിയാവുന്ന ആരും ഇത്തരം ചെയ്തികള്‍ക്ക് മുതിരില്ല.

പാര്‍ട്ടിക്ക് പങ്കില്ല, അക്രമത്തിന്റെ ഫലം നന്നായി അറിയാവുന്ന പാര്‍ട്ടിയാണ് സിപിഎം. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

കുറ്റവാളികള്‍ക്കെതിരെ നിയമനടപടി മാത്രമല്ല, ശക്തമായ പാര്‍ട്ടി നടപടിയും വരും. കേരളത്തില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും പിണറായി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു

ഇരട്ടക്കൊലയില്‍ ആദ്യ അറസ്റ്റ് ഇന്നുതന്നെയുണ്ടാകുമെന്നാണ് വിവരം. കസ്റ്റഡിയിലുള്ളത് സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റിയംഗം എ.പീതാംബരനടക്കം ഏഴുപേരാണ്. മുഖ്യആസൂത്രകന്‍ പീതാംബരനെന്നാണ് സൂചന. ജില്ലാപൊലീസ് ആസ്ഥാനത്ത് ഇവരെ ചോദ്യംചെയ്യുന്നു. കൊലപാതകത്തില്‍ പങ്കെടുത്ത ചിലരും കസ്റ്റഡിയിലുണ്ട്. ചില മൊഴികളില്‍ വൈരുധ്യമുണ്ട്.

പെരിയ ഇരട്ടക്കൊലയിൽ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരന്റെ പങ്ക് സമ്മതിച്ച് ഉദുമ എംഎൽഎ കെ.കുഞ്ഞിരാമന്‍. പീതാംബരനും കൂട്ടരും നടപ്പാക്കിയ കൃത്യത്തിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ല. എ.പീതാംബരനെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ല. ഇരട്ടക്കൊലയില്‍ പാര്‍ട്ടിക്കാര്‍ക്ക് പങ്കുണ്ടെങ്കില്‍ കര്‍ശനനടപടിയുണ്ടാകും. സിപിഎം നേതാക്കള്‍ ഇന്ന് പെരിയ സന്ദര്‍ശിക്കും. എന്തിന് കൊലചെയ്തുവെന്ന് അവരോട് ചോദിക്കണമെന്നും കുഞ്ഞിരാമന്‍  പ്രതികരിച്ചു.

കസ്റ്റഡിയിലുള്ളവര്‍ക്ക് കൊല്ലപ്പെട്ടവരുമായി വ്യക്തിപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരിക്കാമെന്നു സിപിഎം ജില്ലാസെക്രട്ടറി എം.വി. ബാലകൃഷ്ണന്‍ പറഞ്ഞു. കസ്റ്റഡിയിലുള്ളവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. പാര്‍ട്ടി സമാന്തര അന്വേഷണം നടത്തുമെന്നും ബാലകൃഷ്ണന്‍   പറഞ്ഞു.

പെരിയ ഇരട്ടക്കൊലയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്ക് പരോക്ഷമായി സമ്മതിച്ച് സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. കൊലപാതകരാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞ പാര്‍ട്ടിയാണ് സിപിഎം. അതില്‍ നിന്ന് വ്യത്യസ്തമായ നിലപാടാണ് കാസര്‍കോട്ടുണ്ടായത്. അതുകൊണ്ടാണ് പാര്‍ട്ടി ഇരട്ടക്കൊലയെ തള്ളിപ്പറഞ്ഞതും നടപടി ഉറപ്പുനല്‍കിയതും.

സിപിഎം പ്രവര്‍ത്തകര്‍ ഒരുവിധ അക്രമങ്ങളിലും ഏര്‍പ്പെടരുത്. പെരിയ ഇരട്ടക്കൊലയ്ക്കുശേഷമുണ്ടായ സംഘര്‍ഷങ്ങളില്‍ തിരിച്ചടിക്ക് മുതിരരുത്. ഇക്കാര്യം ഉറപ്പാക്കാന്‍ എല്ലാ പാര്‍ട്ടിഘടകങ്ങള്‍ക്കും നിര്‍ദേശം നൽകി. സര്‍ക്കാര്‍ നടത്തുന്ന സമാധാനശ്രമങ്ങള്‍ക്ക് സിപിഎം പൂര്‍ണപിന്തുണ നല്‍കും. ഹര്‍ത്താലിന്‍റെ മറവില്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്നും കോടിയേരി കൊല്ലത്തു വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

വൈകുന്നേരത്തോടെ കാര്യങ്ങളില്‍ വ്യക്തതവരുമെന്ന് കാസര്‍കോട് എസ്.പി. ഡോക്ടര്‍ എ.ശ്രീനിവാസ്  പറഞ്ഞു. സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെ പരിശോധന തുടരുന്നുവെന്നും എസ്പി പറഞ്ഞു.

കൊല്ലപ്പെട്ടവർക്കെതിരെ മുൻപു സമൂഹമാധ്യമങ്ങൾ വഴി വധഭീഷണി മുഴക്കിയ കോളജ് വിദ്യാർഥി ഉൾപ്പെടെ 2 സിപിഎം പ്രവർത്തകരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. പ്രദേശത്തെ സിപിഎം പ്രവർത്തകർക്കു കൊ‌ല്ലപ്പെട്ട യുവാക്കളോടു മുൻവൈരാഗ്യമുണ്ടായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. വീടുകളിൽ നിന്നു മാറിനിൽക്കുന്ന ചില സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിക്കുന്നു. അതേസമയം, ഇന്ന് പെരിയയിലെത്താനിരുന്ന എൽഡിഎഫ് നേതാക്കളുടെ സന്ദർശനം റദ്ദാക്കി. പ്രദേശത്ത് പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം

കൊല്ലിയോട് ക്ഷേത്രത്തിലെത്തില്‍ കണ്ണൂര്‍ രജിസ്ട്രേഷന്‍ നമ്പറുള്ള രണ്ട് ജീപ്പുകള്‍ എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജീപ്പുകള്‍ കണ്ടെത്താന്‍ മംഗലാപുരം, കണ്ണൂര്‍ റൂട്ടുകള്‍ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു തുടങ്ങി. കൊലയാളി സംഘത്തിന് രക്ഷപെടാന്‍ കൃത്യമായ വഴിയടക്കമുള്ള നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നു. പെരിയ, കൊല്ലിയോട് മേഖലകളിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുന്നു

സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്. കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്താനായി സംഭവസ്ഥലത്തിനു സമീപമുള്ള പ്രദേശങ്ങളിൽ കാട് വെട്ടിത്തെളിച്ച് കൂടുതല്‍ തിരച്ചില്‍ നടത്തും. കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും, ശരത് ലാലിനേയും ആക്രമിച്ച സ്ഥലത്തു നിന്ന് ഒരു വടിവാളിന്റെ പിടി പൊലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ആയുധം കൃത്യം നടന്നതിനു സമീപമുള്ള പറമ്പുകളിൽ എവിടെയെങ്കിലും ഉപേക്ഷിച്ചിട്ടുണ്ടാകാം എന്ന സംശയം അന്വേഷണ സംഘത്തിനുണ്ടായത്. പ്രദേശത്തെ കുറ്റിക്കാടുകളിലടക്കം മെറ്റൽ ഡിക്റ്റെക്റ്റർ ഉൾപ്പെടെ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെ കാടുമൂടിക്കിടക്കുന്ന പ്രദേശങ്ങൾ വെട്ടിത്തെളിച്ച് കൂടുതൽ പരിശോധന നടത്താനാണ്അന്വേഷണ സംഘത്തിന്റെ ആലോചന. ഇതോടൊപ്പം കൃത്യം നടക്കുന്ന സമയത്ത്പ്രദേശത്തെ വിവിധ ടവറുകളുടെ പരിധിയിൽ നിന്നുണ്ടായ ഫോൺ വിളികളും പൊലീസ് വിശദമായി പരിശോധിക്കും.

നിലവിൽ രണ്ടു ഡിവൈഎസ്പിമാരും, നാലു സിഐമാരും, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ അന്വേഷണ സംഘം വിപുലികരിക്കാനും പദ്ധതിയുണ്ട്. രണ്ടു ദിവസത്തിനകം പ്രതികൾ വലയിലാകുമെന്ന ആത്മവിശ്വാസമാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുന്നത്. അതേസമയം പ്രതികളെ ഉടൻ പിടികൂടുന്നില്ലെങ്കിൽ കേസ് സിബിഐക്ക് വിടണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

ജഗതി ശ്രീകുമാര്‍ വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. രണ്ടായിരത്തി പന്ത്രണ്ടിലുണ്ടായ വാഹനാപകടത്തിനു പിന്നാലെ സംസാരശേഷി പോലും നഷ്ടപ്പെട്ട് സിനിമയില്‍ നിന്നു വിടപറഞ്ഞ ജഗതി പരസ്യ ചിത്രത്തിലൂടെയാണ് വീണ്ടും അഭിനയ രംഗത്തേക്കു വരുന്നത്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് കൊണ്ടുവരുന്നതെന്ന് മകന്‍ രാജ്കുമാര്‍ അറിയിച്ചു.

അഭ്രപാളിയിലെ രോഗക്കിടക്കയില്‍ പോലും നമ്മളെ ചിരിപ്പിച്ചിട്ടേയുളളൂ ജഗതി. പക്ഷേ ഏഴു വര്‍ഷം മുമ്പുണ്ടായ വാഹനാപകടം മഹാനടന്‍റെ ജീവിതം തന്നെ മാറ്റിമറിച്ചു. സംസാരിക്കാനോ പരാശ്രയമില്ലാതെ സഞ്ചരിക്കാനോ പോലുമാകാതെ വീല്‍ചെയറില്‍ തളയ്ക്കപ്പെട്ടു. അവിടെ നിന്നാണ് അദ്ദേഹം തിരിച്ചെത്തുന്നത്.

ചികില്‍സയില്‍ കാര്യമായ പുരോഗതി കൈവന്നതോടെയാണ് ജഗതിയെ വീണ്ടും അഭിനയ രംഗത്തേക്ക് എത്തിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതെന്ന് മകന്‍ രാജ്കുമാര്‍ പറയുന്നു. ഇഷ്ടമേഖലയിലേക്ക് തിരിച്ചെത്തുന്നതോടെ ജഗതിക്ക് സംസാരശേഷിയടക്കം തിരിച്ചു കിട്ടുംവിധമുളള അദ്ഭുതങ്ങളും പ്രതീക്ഷിക്കുന്നു പ്രിയപ്പെട്ടവര്‍.

വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യത്തിലൂെടയാണ് മടങ്ങിവരവ്. ചിത്രീകരണം ഈ മാസം ഇരുപത്തിയേഴിന് നടക്കും. സിനിമയിലെ ജഗതിയുടെ സഹപ്രവര്‍ത്തകരടക്കം പ്രോല്‍സാഹനവുമായി ചിത്രീകരണ വേദിയിലുണ്ടാകുമെന്നും മകന്‍ അറിയിച്ചു.

കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവ് പോലീസ് കസ്റ്റഡിയില്‍. സിപിഎം ലോക്കല്‍ കമ്മറ്റിയംഗമായ എ പീതാംബരനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ സിപിഎമ്മിന് കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ലോക്കല്‍ കമ്മറ്റി മെമ്പര്‍ പിടിയിലായിരിക്കുന്നത്. ഇയാളാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.

കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം അതിക്രൂരമായ കൊല ചെയ്യപ്പെട്ടത്. സിപിഎമ്മിന് കൊലപാതകത്തില്‍ കൃത്യമായ പങ്കുണ്ടെന്ന് നേരത്തെ പോലീസ് എഫ്.ഐ.ആര്‍ വ്യക്തമാക്കിയിരുന്നു. കൃപേഷിനെയും ശരത് ലാലിനെയും നേരത്തെ വധിക്കുമെന്ന് സിപിഎം ഭീഷണി മുഴക്കിയിരുന്നതായി പോലീസിന് മൊഴിയും ലഭിച്ചിരുന്നു. നേരത്തെ സിപിഎം പ്രവര്‍ത്തകരുമായി ഇരുവരും സംഘര്‍ഷത്തിലേര്‍പ്പെട്ടിരുന്നതായി കേസ് നിലനില്‍ക്കുന്നുണ്ട്.

കൊലപാതക കേസ് അന്വേഷിക്കുന്ന പോലീസ് ഒളിച്ചു കളിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ പറഞ്ഞു. പീതാബരനെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

വിശ്വാസികളെ സഭയിൽ നിന്ന് അകറ്റുന്ന മുഷിപ്പുളവാക്കുന്ന ശൈലികൾക്ക് എതിരേ ഫ്രാൻസിസ് പാപ്പയുടെ മുന്നറിയിപ്പ്. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന ദൈവാലയ ശുശ്രൂഷകൾ ഹ്രസ്യമാക്കണമെന്നാണ് പാപ്പ സൂചന നല്കുന്നത്.  ദൈവാലയത്തിലെ പാട്ടുകാർ നായികാ- നായകന്മാരെപ്പോലെ ആകരുതെന്ന് ഓർമിപ്പിച്ച ഫ്രാൻസിസ് പാപ്പ, ദിവ്യബലി മധ്യേയുള്ള വചനസന്ദേശം  മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണംഓരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്. ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്നവർക്കുമായി നല്ല വചന സന്ദേശത്തിന്റെ കൂട്ട് പാപ്പ വിവരിച്ചു.

ശ്രോതാക്കളുടെ ശ്രദ്ധ ആകർഷിക്കാൻ കഴിയും വിധമുള്ള സന്ദേശങ്ങളാകണം പങ്കുവെക്കേണ്ടത്. കാരണം ദിവ്യബലിമധ്യേയുള്ള വചനസന്ദേശങ്ങളിൽ വലിയ താൽപ്പര്യം കാട്ടുന്ന വിശ്വാസീസമൂഹമല്ല പലപ്പോഴും മുന്നിലുണ്ടാവുക. അതുകൊണ്ടുതന്നെ ദൈർഘ്യമുള്ളതും കാര്യപ്രസക്തിയില്ലാത്തതുമായ സന്ദേശങ്ങൾ വിശ്വാസികളെ മുഷിപ്പിക്കാനിടയുണ്ട്. ആശയങ്ങൾ കൃത്യതയോടെ ചുരുക്കത്തിൽ അവതരിപ്പിക്കാൻ സാധിക്കണം. എത്ര സമയം പങ്കുവെച്ചു എന്നതിലുപരി എത്ര കാര്യങ്ങൾ പങ്കുവെക്കപ്പെട്ടു എന്നതിനായിരിക്കണം പ്രാധാന്യം. 10 മിനിറ്റിൽ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിലാകണം സന്ദേശം തയാറാക്കേണ്ടത്. അല്ലാത്തപക്ഷം അത് വിശ്വാസികളെ മടിപ്പിക്കുമെന്ന് ഉറപ്പാണ്. അത് വിശ്വാസികളെ തെറ്റായ പ്രവണതകളിലേക്ക് നയിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കണമെന്നും പോപ്പ് പറയുന്നു.

മിക്ക ഇടങ്ങളിലും വചനസന്ദേശത്തിന്റെ സമയത്ത് ആളുകൾ ദൈവാലയങ്ങൾക്ക് പുറത്തിറങ്ങി സിഗരറ്റ് വലിക്കുന്നതും പരസ്പരം സംസാരിക്കുന്നതും കാണാനിടയായിട്ടുണ്ട്. ഒരുപക്ഷേ മിതത്വവും അശയസമ്പുഷ്ടവുമായ വചനസന്ദേശമാണ് പങ്കുവെക്കുന്നതെങ്കിൽ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനാകും. സന്ദേശം പങ്കുവെക്കുമ്പോൾ അത് ദൈവത്തിന്റെ വാക്കുകളും ആശയങ്ങളുമാണ് വിശ്വാസികളിലേക്ക് പകരുന്നതെന്ന ബോധ്യവുമുണ്ടാകണം. ദൈവരാജ്യത്തെക്കുറിച്ചായിരിക്കണം പ്രഭാഷണം നടത്തേണ്ടതെന്നും പാപ്പ ഓർമിപ്പിച്ചു.

കോഴിക്കോട്: കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. കാസര്‍ഗോഡ് ജില്ലയില്‍ കോണ്‍ഗ്രസും യു.ഡി.എഫും സംയുക്തമായിട്ടാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. കോഴിക്കോട് രണ്ട് കെ.എസ്.ആര്‍.ടി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സംഭവം ഒഴിച്ചാല്‍ മറ്റു അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാസര്‍ഗോഡ് ഹര്‍ത്താല്‍ ജനജീവിതം സതംഭിച്ചിട്ടുണ്ട്. ജില്ലയില്‍ വന്‍ പോലീസ് സന്നാഹം കാവലുണ്ട്.

ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു. എറണാകുളം, കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളില്‍ ഹര്‍ത്താല്‍ ഭാഗികമാണ്. ഇവിടെങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്. കടകള്‍ ഭാഗികമായി തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചിയില്‍ സ്വകാര്യ ബസുകളും കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തുന്നുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. മിന്നല്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കരുതെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആറ്റിങ്ങലില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. വൈകി പ്രഖ്യാപിച്ച ഹര്‍ത്താലായതിനാല്‍ നിരവധി യാത്രക്കാരാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്.

RECENT POSTS
Copyright © . All rights reserved