സുനന്ദാ പുഷ്കര്‍ ദുരൂഹമരണക്കേസില്‍ ശശിതരൂരിന്‍റെ വിചാരണ ഈ മാസം 21 മുതല്‍. കേസ് പരിഗണിച്ച ദില്ലി അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റി.
ഡല്‍ഹി പൊലീസിനോട് വിജിലന്‍സ് റിപ്പോര്‍ട്ട് സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കേസില്‍ പ്രോസിക്യൂഷനെ സഹായിക്കാന്‍ അനുവദിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യം കോടതി തള്ളി. 2014 ജനുവരി 17നാണു ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ ‘ജനമഹായാത്ര’യ്ക്കിടയിൽ തന്നെ കോൺഗ്രസ് സ്ഥാനാർഥി നിർണയ ചർച്ചകൾ നടക്കും. യാത്ര 28 നാണ് സമാപിക്കുക. 20 ന് പട്ടിക കൈമാറണമെന്നാണ് എഐസിസി നിർദേശം. 25 ന് ദേശീയതലത്തിൽ ആദ്യ പട്ടിക പുറത്തിറക്കാനാണു ഹൈക്കമാൻഡ് ഉദ്ദേശ്യം.
സംസ്ഥാന തിരഞ്ഞെടുപ്പു സമിതി രൂപീകരണം ഉടനുണ്ടാകും. 21 പേരെയാണ് ഇതിൽ ഉദ്ദേശിക്കുന്നത്. ജനമഹായാത്രയ്ക്ക് ഒഴിവുള്ള 17 ന് ഈ സമിതി ചേർന്നേക്കും. മറിച്ചെങ്കിൽ കേരളത്തിനു പട്ടിക കൈമാറാൻ സാവകാശം നൽകണം. മറ്റു ചില സംസ്ഥാനങ്ങളിൽ സ്ഥാനാർഥി നിർണയം തുടങ്ങിക്കഴിഞ്ഞ സാഹചര്യത്തിൽ അതിനു സാധ്യത കുറവാണ്.
സിറ്റിങ് എംപിമാരെല്ലാം മത്സരിച്ചേക്കുമെന്നാണു കരുതുന്നത്. എം.ഐ. ഷാനവാസിന്റെ നിര്യാണത്തെത്തുടർന്ന് വയനാട്ടിലും, മുല്ലപ്പള്ളി മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ വടകരയിലും പുതിയ സ്ഥാനാർഥികളെ കണ്ടെത്തേണ്ടിവരും. 2014 ൽ ഘടകകക്ഷികളെല്ലാം ജയിച്ചപ്പോൾ തോറ്റ എട്ടു സീറ്റിലും കോൺഗ്രസ് സ്ഥാനാർഥികളായിരുന്നു. ആ സീറ്റുകളും രണ്ടു സിറ്റിങ് സീറ്റും കൂടി കണക്കാക്കി പത്തു പുതിയ സ്ഥാനാർഥികളെ അങ്ങനെയെങ്കിൽ കോൺഗ്രസിനു നിശ്ചയിക്കേണ്ടതുണ്ട്.
ഇടുക്കിയിലോ കോട്ടയത്തോ ഉമ്മൻചാണ്ടി മത്സരിക്കുമെന്ന ചർച്ചയുണ്ടെങ്കിലും നിലവിൽ അതിന്റെ ആവശ്യമില്ലല്ലോ എന്ന മനോഭാവത്തിലാണ് അദ്ദേഹം. ഹൈക്കമാൻഡും ഉമ്മൻചാണ്ടിയും തമ്മിൽ ഇക്കാര്യത്തിൽ നടത്തുന്ന ആശയവിനിമയമാകും നിർണായകം. എ.കെ.ആന്റണിയുടെ നിർദേശവും ഉറ്റുനോക്കപ്പെടുന്നു. വടകരയിൽ മുല്ലപ്പള്ളിയുടെ സ്ഥാനാർഥിത്വം അനിവാര്യമാണെന്ന അഭിപ്രായം പാർട്ടിയിലുണ്ട്. അതു ചൂണ്ടിക്കാട്ടിയവരോട്, ഇളക്കമില്ലാത്ത തീരുമാനമാണു തന്റേതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
നിയമസഭയിൽ തുടർച്ചയായി 50 വർഷം പൂർത്തിയാക്കുകയെന്ന ബഹുമതി ഒരു വർഷം മാത്രം അകലെ ഉമ്മൻചാണ്ടിയെ കാത്തിരിക്കുന്നു. 1970 ലാണ് ആദ്യമായി അദ്ദേഹം പുതുപ്പള്ളിയിൽ നിന്നു നിയമസഭയിലെത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിച്ചുകൊണ്ട് പാർലമെന്ററി ജീവിതത്തിന്റെ സുവർണജൂബിലി ആഘോഷിക്കാമല്ലോയെന്നു ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ഇനി മത്സരത്തിനില്ലെന്ന് ആവർത്തിക്കുമ്പോഴും തൃശൂർ സീറ്റ് തിരിച്ചുപിടിക്കാൻ വി.എം. സുധീരനെ ഇറക്കണമെന്ന സമ്മർദവും ശക്തമാണ്. കെപിസിസിയുടെ മറ്റൊരു മുൻ പ്രസിഡന്റ് എം.എം. ഹസൻ വയനാടിനായും പിടിമുറുക്കുന്നു.
ഇതിനിടെ യുവപ്രാതിനിധ്യം വാദിച്ചു യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനാണ് (ഇടുക്കി, തൃശൂർ) മുൻതൂക്കം. സംസ്ഥാന ഭാരവാഹികളായ ആദം മുൽസി(വയനാട്), സുനിൽ ലാലൂർ( ആലത്തൂർ) എന്നിവരും സാധ്യതയിലുണ്ട്. മുൻ അഖിലേന്ത്യാ സെക്രട്ടറി മാത്യു കുഴൽനാടനെ ഇടുക്കി, ചാലക്കുടി സീറ്റുകളിൽ പരിഗണിച്ചേക്കാം. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത് വടകരയിൽ സാധ്യതാ പട്ടികയിലുണ്ട്. രാഷ്ട്രീയകാര്യസമിതി അംഗം ഷാനിമോൾ ഉസ്മാനാണ് വനിതാ പട്ടികയിൽ മുൻതൂക്കം
തട്ടുകട വാടകയെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്നു കോട്ടയം നഗരഹൃദയത്തിൽ ഒരാൾ പട്ടാപ്പകൽ കുത്തേറ്റുമരിച്ചു. ശരീരത്തിൽ ആറോളം കുത്തേറ്റു മൃതപ്രായനായി കിടന്നയാളെ കണ്ടെത്തിയതു സംഭവം നടന്ന് അര മണിക്കൂർ കഴിഞ്ഞ്. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ തിരുനക്കര രാജധാനി ഹോട്ടൽ ഭാഗത്തു നിന്നു ബസ് സ്റ്റാൻഡിലേക്കുള്ള ഇടനാഴിയിലാണു സംഭവം. മറിയപ്പള്ളി പുഷ്പഭവനം വിജയകുമാർ (അനി–45) ആണു മരിച്ചത്. പ്രതി പെരുമ്പായിക്കാട് ചിറയിൽ റിയാസ് (27) കുത്തേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്
വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള പഴവർഗ തട്ടുകട നാളുകളായി റിയാസാണു നടത്തിക്കൊണ്ടിരുന്നത്. ഇതിന്റെ വാടക കൃത്യമായി ലഭിക്കുന്നില്ലെന്ന കാരണത്താൽ ഇരുവരും തമ്മിൽ സ്ഥിരമായി തർക്കം നടന്നിരുന്നതായി പൊലീസ് പറയുന്നു. ശനിയാഴ്ചയും ഇതെച്ചൊല്ലി ഇരുവരും വാക്കേറ്റമുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ സംഭവം നടന്ന ഇടനാഴിയിൽ റിയാസും വിജയകുമാറും തമ്മിൽ കയ്യാങ്കളി ഉണ്ടായെന്നും തുടർന്നു വിജയകുമാർ കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ചു റിയാസിനെ കുത്തിപ്പരുക്കേൽപിച്ചതായി പൊലീസ് പറയുന്നു.
തുടർന്നു കത്തി പിടിച്ചുവാങ്ങിയ റിയാസ് വിജയകുമാറിനെ കുത്തിവീഴ്ത്തി. ശരീരത്തിൽ ആറോളം കുത്തേറ്റ് അവശനിലയിലായ വിജയകുമാറിനെ സ്ഥലത്ത് ഉപേക്ഷിച്ച് റിയാസ് മെഡിക്കൽ കോളജിൽ ചികിത്സ തേടി. ബസ് സ്റ്റാൻഡിലേക്കു പോയ യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്നാണു പൊലീസ് സ്ഥലത്തെത്തി വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സംഭവസമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു
പരുക്കേറ്റ റിയാസ് പൊലീസ് കസ്റ്റഡിയിലാണ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സയ്ക്കു ശേഷം ഇയാളെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്യുമെന്നു പൊലീസ് അറിയിച്ചു. വെസ്റ്റ് എസ്എച്ച്ഒ നിർമൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. വിജയകുമാറിന്റെ സംസ്കാരം ഇന്ന് 4നു സഹോദരി പുഷ്പയുടെ മറിയപ്പള്ളിയിലുള്ള നങ്ങ്യാരുപറമ്പിൽ വീട്ടുവളപ്പിൽ. അച്ഛൻ: പരേതനായ അനിയൻ പിള്ള, അമ്മ: സരസ്വതി അമ്മ
വിവാഹിതരായ സ്ത്രീകളുടെ ലോക സൗന്ദര്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കുന്നത് മലയാളി. തൃശൂര്‍ ആറ്റൂര്‍ സ്വദേശിനിയായ സരിത മേനോനാണ് ആ മലയാളി. നേരത്തെ മിസിസ് ഓസ്ട്രേലിയ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
മുംബൈയില്‍ ഉദ്യോഗസ്ഥനായ തൃശൂര്‍ ആറ്റൂര്‍ സ്വദേശിനി കൃഷ്ണന്‍കുട്ടി നായര്‍…രാധിക ദമ്പതികളുടെ മകളാണ് സരിത മേനോന്‍. മുപ്പത്തിയെട്ടുകാരി. ഓസ്ട്രേലിയയിലെ സിഡ്നിയിലാണ് ഇപ്പോള്‍ താമസം. ഭര്‍ത്താവ് റാം മേനോന്‍ സിഡ്നിയില്‍ ധനകാര്യ സ്ഥാപനം നടത്തി വരികയാണ്. രണ്ടു മക്കളുടെ അമ്മയായ ശേഷമാണ് സൗന്ദര്യ മല്‍സരത്തില്‍ പങ്കെടുത്തു തുടങ്ങിയത്.
മിസിസ് ഓസ്ട്രേലിയ സൗന്ദര്യ മല്‍സരത്തില്‍ സരിത േമനോനായിരുന്നു ജേതാവ്. അടുത്ത നവംബറില്‍ മുംബൈയിലും ഡല്‍ഹിയിലുമായി നടക്കുന്ന മിസിസ് വേള്‍ഡ് സൗന്ദര്യ മല്‍സരത്തില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കും. നേരത്തെ, മിസിസ് സൗത്ത് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
മുംബൈയിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും രക്ഷിതാക്കളുടെ നാടായ തൃശൂര്‍ ആറ്റൂരില്‍ പതിവായി വരാറുണ്ട്. വിവാഹ ശേഷമാണ് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയത്. സൗന്ദര്യ മല്‍സരത്തില്‍ നിന്ന് ലഭിച്ച അവാര്‍ഡു തുക നാട്ടിലെ ചില നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു കൈമാറിയിരുന്നു.
ജോർജ് സാർ പാവം പുള്ളി ഓടും ചാടും നന്നായി പാട്ടുപാടും പിന്നെ പുള്ളിക്ക് ഊട്ടിയിൽ 100 ഏക്കർ സബർജെല്ലി തോട്ടമുണ്ട്
ട്രോളിലും നിറഞ്ഞ് വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളും ജോർജ് സാറും. സ്കൂളിൻറെ ഫെയ്സ്ബുക്ക് പേജിലും വിമർശന പ്രളയമാണ്. അധ്യാപകരെ ന്യായീകരിച്ചെത്തിയ വിദ്യാർത്ഥികളും ട്രോളിൽ നിറയുന്നുണ്ട്. കുട്ടികളെ അധ്യാപകര്‍ പറഞ്ഞു പഠിപ്പിച്ച നാടകമാണിതെന്നാണ് പ്രധാന ആക്ഷേപം.
അതേസമയം രക്ഷിതാക്കളെ അസഭ്യം പറഞ്ഞതിന്റെ പേരില്‍ കേസെടുത്തതിന് പിന്നാലെ പുതിയ വിവാദക്കുരുക്കിലാണ് സ്കൂൾ. ഫെയ്സ്ബുക്ക് പോസ്റ്റിലെ അക്ഷരത്തെറ്റ് ചൂണ്ടിക്കാണിച്ചതിനാണ് ഇത്തവണ ചീത്തവിളി. രക്ഷിതാക്കളോടുള്ള മോശം പെരുമാറ്റത്തെ വിമർശിക്കുന്നവരോടും ഫെയ്സ്ബുക്ക് പോസ്റ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോടും സഭ്യമല്ലാത്ത ഭാഷയിലാണ് സ്കൂൾ അധികൃതർ മറുപടി പറയുന്നത്.
ഫെയ്സ്ബുക്ക് യൂസർമാരും സ്കൂള്‍ അധികൃതരും തമ്മിലുള്ള സോഷ്യൽ പോര് കൊഴുക്കുകയാണ്. പ്രിന്‍സിപ്പല്‍ ജോര്‍ജ് ഐസക്കിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ ആറ് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചയാളോട് ‘നീ പോടാ, നിന്റെ പേര് ആദ്യം എഴുതി പഠിക്ക്’ എന്നായിരുന്നു ബ്രൈറ്റ് പബ്ലിക് സ്‌കൂള്‍ വാളകത്തിന്റെ മറുപടി. സ്‌കൂളിനോട് ശത്രുതയുള്ള ആരോ ആണ് അഡ്മിന്‍ എന്ന് ചിലര്‍ പരിഹസിച്ചപ്പോള്‍ ‘ഞാന്‍ ജോര്‍ജ് സര്‍’ എന്ന് പരിചയപ്പെടുത്തിയാണ് മറുപടി നൽകിയത്.
ചെന്നൈ: ചലച്ചിത്ര നടി ഭാനുപ്രിയയുടെ ചെന്നൈയിലെ വീട്ടില്‍ റെയിഡ്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ സമിതിയാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കണ്ടെത്തിയതായാണ് വിവരം. തങ്ങള്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ സമിതിക്ക് മൊഴി നല്‍കിയിട്ടുണ്ട്. ഈ കുട്ടികളില്‍ ഒരാളുടെ അമ്മയായ പ്രഭാവതിയാണ് ഭാനുപ്രിയക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.
ഒന്നര വര്‍ഷമായി വീട്ടുജോലിക്ക് നില്‍ക്കുന്ന തന്റെ മകള്‍ക്ക് ശമ്പളം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും മകളെ കാണാന്‍ പോലും അനുവദിക്കുന്നില്ലെന്നുമായിരുന്നു പരാതി. ബാലാവകാശ പ്രവര്‍ത്തകനായ അച്യുത റാവു എന്‍സിപിസിആറിനും സംസ്ഥാന കമ്മീഷനും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയിഡ് നടന്നത്. നടിയുടെ വീട്ടില്‍ നാല് പെണ്‍കുട്ടികളുണ്ടെന്നും മനുഷ്യക്കടത്താണ് ഇതെന്ന് സംശയമുണ്ടെന്നും പറയുന്ന കത്തില്‍ ഭാനുപ്രിയയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു.
പതിനാല് വയസ്സുള്ള പെണ്‍കുട്ടിയെ വീട്ടുജോലിക്ക് നിര്‍ത്തി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ താരത്തിനെതിരെ നേരത്തേ കേസെടുത്തിരുന്നു. അതിന് ശേഷം നടന്ന അന്വേഷണമാണ് റെയിഡില്‍ എത്തിയത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍ നിന്നുളള വീട്ടമ്മയായ പ്രഭാവതി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനിലാണ് നടിക്കെതിരെ പരാതി നല്‍കിയത്.
നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമാണെന്ന് കരുതിയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്ന് വെളിപ്പെടുത്തല്‍. നേപ്പാളും ഭൂട്ടാനും ഇന്ത്യയുടെ ഭാഗമായിരുന്നെന്നാണ് അദ്ദേഹം വിചാരിച്ചിരുന്നത്. ദക്ഷിണേഷ്യയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ പുറത്തുവന്നതെന്ന് സിഐഎ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ചര്‍ച്ചയ്ക്കിടെ മാപ്പ് നോക്കി നേപ്പാള്‍ ഇന്ത്യയിലാണെന്ന് ട്രംപ് പറയുകയായിരുന്നു. എന്നാല്‍ നേപ്പാള്‍ സ്വതന്ത്രരാഷ്ട്രമാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ ഭൂട്ടാന്‍ ഇന്ത്യയിലാണോയെന്ന് ട്രംപ് ചോദിച്ചു. 2017ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നേപ്പാളിനെ ‘നിപ്പിള്‍’ എന്നും ഭൂട്ടാനെ ‘ബട്ടണ്‍’ എന്നും ട്രംപ് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
ബി.ജെ.പി സ്ഥാനാര്‍ഥിയായി മല്‍സരിക്കാന്‍ സമ്മതം മൂളാത്ത മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കാന്‍ ആര്‍.എസ്.എസ് ശ്രമം. തിരുവനന്തപുരം ലോക്സഭാ മണ്ഢലത്തിലെ പ്രമുഖരെ ഉള്‍പ്പെടുത്തി ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കാനുള്ള ശ്രമം ആര്‍.എസ്.എസ് ആരംഭിച്ചു.ബി.െജ.പി ക്കാര്‍ ആരും ജനകീയ മുന്നണി കമ്മിറ്റിയില്‍ ഉള്‍പ്പെടില്ല. ഇതിനു പുറമേ പത്തനംതിട്ടയിലും ,തൃശൂരും പൊതു സമ്മതരെ മല്‍സരിപ്പിക്കാനുള്ള നീക്കവും ആര്‍.എസ്.എസ്. ആരംഭിച്ചിട്ടുണ്ട്.
അയ്യപ്പഭക്തസംഗമവും, ശബരിമല സമരവും കര്‍മ സമിതി നടത്തിയതുപോലെ പ്രത്യേക ജനകീയ മുന്നണി കമ്മിറ്റിയുണ്ടാക്കി മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാനാണ് ആര്‍.എസ്.എസ് ശ്രമം. അയ്യപ്പ ഭക്ത സംഗമത്തില്‍ വേദിയില്‍ പോലും ബിജെപി സംസ്ഥാന പ്രസിഡന്റുള്‍പ്പെടെയുള്ളവരെ കയറ്റിയിരുന്നില്ല. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മാതാവ് സുരേഷ് കുമാര്‍ തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെട്ട ജനകീയമുന്നണിയാണെങ്കില്‍ എല്ലാ മത വിഭാഗക്കാരുടേയും വോട്ടും സമാഹരിക്കാന്‍ കഴിയുമെന്ന ചിന്തയാണ് ആര്‍.എസ്.എസ് നീക്കത്തിനു പിന്നില്‍.
കൂടാതെ പാര്‍ട്ടിയുടേതല്ലാത്ത സ്ഥാനര്‍ഥിയായി ആണെങ്കില്‍ മോഹന്‍ലാലും സമ്മതം പ്രകടിപ്പിക്കുമെന്നാണ് ആര്‍.എസ്.എസ് പ്രതീക്ഷ. പ്രഞ്ജാവാഹക് ദേശീയ കോര്‍ഡിനേറ്റര്‍ ജെ.നന്ദകുമാര്‍ അടക്കമുള്ള ഉന്നതരാണ് നീക്കത്തിനു പിന്നില്‍ . സ്ഥാനാര്‍ഥിയാകണമെന്നു മോഹന്‍ലാലിനെ പ്രധാനമന്ത്രിയടക്കമുള്ളവരെ കൊണ്ട് നേരിട്ടു ആവശ്യമുന്നയിക്കാനും നീക്കമുണ്ട്.
ജനകീയ മുന്നണി രുപീകരണവുമായി ബന്ധപ്പെട്ട് നഗരത്തിലെ പല പ്രമുഖരേയും ആര്‍.എസ്.എസ്. സമീപിച്ചിട്ടുണ്ട്. ക്രൈസ്തവ മത മേലധ്യക്ഷന്മാരേയും കമ്മിറ്റിയിലുള്‍പ്പെടുത്തുന്നതിനും ശ്രമമുണ്ട് . പാര്‍ട്ടിക്കു സാധ്യതയുണ്ടെന്നു വിലയിരുത്തുന്ന പാലക്കാട്ടും തൃശൂരും സമാനരീതിയിലുള്ള പരീക്ഷണം നടത്തും . തെരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഏറ്റെടുത്ത ആര്‍.എസ്.എസ്. എല്ലാ മണ്ഢലങ്ങളിലും ചുമതലക്കാരെയും ഇതിനോടകം നിയോഗിച്ചു കഴിഞ്ഞു. പുതിയ പരീക്ഷണം വിജയിച്ചാല്‍ പഞ്ചായത്ത് , നിയമസഭാ തെരഞ്ഞെടുപ്പുകളിലും സമാന നീക്കം നടപ്പാക്കും.
മനുഷ്യരോടും പരിസ്ഥിതിയോടും സഹിഷ്ണുതയുള്ളവരായിരിക്കാൻ ആഹ്വാനം ചെയ്ത ഫ്രാൻസിസ് മാർപാപ്പ, സഹിഷ്ണുതയുടെ ഹൃദയവിശാലത നിറഞ്ഞ യു.എ.ഇയിലേക്ക് എത്തുകയാണ്. അതും സഹിഷ്ണുതാവർഷാചരണത്തിൽ. ഇരുന്നൂറിലധികം രാജ്യങ്ങളിൽ നിന്നു വിവിധ സംസ്കാരങ്ങളും ഭാഷകളും മതജീവിത രീതികളും പിൻതുടരുന്നവർ അല്ലലില്ലാതെ, കലഹങ്ങളില്ലാതെ കഴിയുന്ന രാജ്യം.
മതത്തിൻറെ മാറാപ്പുകൾ അഴിച്ചുവച്ചു മാനവികതയെ ചൂടാനുള്ള പ്രഖ്യാപനങ്ങൾ. ഒലിവ് ശാഖയുമായി പറക്കുന്ന പ്രാവിൻറെ രൂപമാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ ലോഗോ. ഒലിവു ശാഖയും പ്രാവും സമാധാനത്തിൻറെ പ്രതീകങ്ങളാണ്. സമാധാനത്തിൻറെ സന്ദേശവുമായി പ്രാവ് പറക്കട്ടെ…മരുഭൂമിയിൽ നിന്നും മനുഷ്യഹൃദയങ്ങളിലേക്ക്…!
ഒരു മുസ്ലിം രാജ്യത്തേക്ക്, മതവിശ്വാസങ്ങൾ രാജ്യനിയമങ്ങളായ ഗൾഫ് മേഖലയിലേക്കു കത്തോലിക്ക സഭയുടെ പരമാധ്യക്ഷൻ ആദ്യമായെത്തുന്നുവെന്ന കൌതുകത്തിനപ്പുറമാണ് മാർപാപ്പയുടെ സന്ദർശനം. വ്യത്യാസങ്ങളും വിഭാഗീയതകളും മറക്കാൻ ഈ ലോകത്ത് ഇനിയും ഇടമുണ്ടെന്ന ഓർമപ്പെടുത്തൽ. ഒരേ ലക്ഷ്യത്തിനായി, അതേ സമാധാനമെന്ന ലക്ഷ്യത്തിനായി കൈകോർത്ത് പ്രാർഥിക്കാനും പ്രവർത്തിക്കാനും ഇനിയും ജീവിതങ്ങളുണ്ടെന്ന ഓർമപ്പെടുത്തൽ.
കുരിശുയുദ്ധത്തിൽ തുടങ്ങിയ വെറുപ്പിൻറെ കാരണങ്ങളെ അകറ്റുന്ന സന്ദർശനം. അതേ, മാറിനിൽക്കാൻ കാരണമേറെയുണ്ടെങ്കിലും കൈകോർക്കാൻ ഒരു കാരണം മാത്രം. ലോകസമാധാനമെന്ന ആ ലക്ഷ്യത്തിലേക്കുള്ള ഏറ്റവും വലിയ ചുവടുവയ്പ്പുകളിലൊന്നായിരിക്കും മാർപാപ്പയുടെ യു.എ.ഇ സന്ദർശനം.
യു.എ.ഇ വത്തിക്കാൻ ബന്ധം ചരിത്രത്തിന്റെ രേഖകളിൽ
കേവലം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപു 2007 ൽ മാത്രമാണ് യു.എ.ഇയും വത്തിക്കാനും ഔദ്യോഗിക നയതന്ത്ര ബന്ധം ആരംഭിച്ചത്. എന്നാൽ അതിനും മുൻപ്, 1951 ൽ യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ റോമിലെത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കൂടിക്കാഴ്ചകളൊന്നുമില്ലെങ്കിലും യുഎഇ വത്തിക്കാൻ ബന്ധത്തിൻറെ ആദ്യ ചുവടുവയ്പ്പായിരുന്നു രാഷ്ട്രപിതാവിൻറെ സന്ദർശനം. ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് കത്തിലൂടെ സൌഹൃദബന്ധം തുടർന്നു. ബെനഡിക്ട് പതിനാറാമൻ മാാർപാപ്പയുടെ കാലത്ത് 2008 ഒക്ടോബറിൽ യു.എ.ഇയിൽ നിന്നും ഉന്നതസംഘം വത്തിക്കാനിലെത്തി നയതന്ത്ര ചർച്ചകൾ നടത്തി.
2016 ൽ അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വത്തിക്കാനിൽ നേരിട്ടെത്തി മാർപാപ്പയെ യു.എ.ഇയിലേക്ക് ക്ഷണിച്ചു. മൂന്നു വർഷങ്ങൾക്കിപ്പുറം ആ ക്ഷണം സ്വീകരിച്ച് ആദ്യമായി ഗൾഫ് രാജ്യത്തേക്ക് മാർപാപ്പയെത്തുന്നു.
എന്നെ സമാധാനത്തിൻറെ ഉപകരണമാക്കി മാറ്റണേയെന്ന അസീസിയിലെ വിശുദ്ധ ഫ്രാൻസിസിൻറെ പ്രാർഥനയുടെ ആദ്യവരികളാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തിൻറെ പ്രമേയം. 1219 ൽ അസീസിയിലെ ഫ്രാൻസിസ്, ഈജിപ്തിലെ സുൽത്താൻ മാലിഖ് അൽ കമീലുമായി സംവദിച്ചതിൻറെ എണ്ണൂറാം വാർഷികത്തിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ അറേബ്യൻ മണ്ണിലേക്കുള്ള സന്ദർശനം.
പ്രകൃതിയ പ്രണയിച്ച് സകല ജീവജാലങ്ങളെയും സഹിഷ്ണുതയോടെ കാണണമെന്ന അസീസിയിലെ ഫ്രാൻസിസിൻറെ നിർദേശം ശിരസാവഹിച്ച് മറ്റൊരു ഫ്രാൻസിസ് സഹിഷ്ണുതയുടെ വർഷത്തിൽ ഹൃദയവിശാലത നിറഞ്ഞ രാജ്യത്തേക്കെത്തുന്നു.
അനുയായികളുടെ എണ്ണത്തിൽ ലോകത്തെ ഏറ്റവും വലിയ മതങ്ങളുടെ സംവാദം ചരിത്രത്തിൻറെ ആവർത്തനം മാത്രമല്ല, പുതി ചരിത്രത്തിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ്.
തകർക്കപ്പെട്ട മതിലുകൾ മറന്നു പുതിയ മതിലുകളുടെ പണിപ്പുരയിലായിരിക്കുന്ന രാഷ്ട്രനേതാക്കളോടു മതിലല്ല, മനുഷ്യരെ ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ആവശ്യമെന്നുറക്കെ പ്രഖ്യാപിച്ച ഫ്രാൻസിസ് മാർപാപ്പയുടെ യുഎഇ സന്ദർശനം മതാതീത ആത്മീയതയുടെ പ്രഖ്യാപനമാണ്. മാനവമതസൌഹാർദ്ദ സമ്മേളനത്തിൽ മാർപാപ്പയുടെ വാക്കുകൾക്കായാണ് ലോകം കാതോർത്തിരിക്കുന്നത്.
യെമനിലും സിറിയയിലും തുടരുന്ന ആഭ്യന്തര പ്രതിസന്ധികളിൽ തുടങ്ങി കുടിയേറ്റത്തെക്കുറിച്ചുള്ള വേവലാതികളടക്കമുള്ള മതം കാരണമായ വിഷയങ്ങളോടുള്ള മാർപ്പാപ്പയുടെ പ്രതികരണം കാലത്തിൻറെ ആവശ്യങ്ങളാണ്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിവിധ മതസംസ്കാരങ്ങൾ പിൻതുടരുന്ന എഴുന്നൂറോളം ആത്മീയനേതാക്കൾ പങ്കെടുക്കുന്ന സമ്മേളനം ചരിത്രത്തിൻറെ ഭാഗമാകും. സന്ദർശനത്തിനു മുന്നോടിയായുള്ള സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ പറയുന്നതിങ്ങനെ: “വിവിധരീതികളിലാണെങ്കിലും വിശ്വാസമാണ് നമ്മെ ഒരുമിപ്പിക്കുന്നത്. വിദ്വേഷവും വ്യത്യാസവും അകറ്റാൻ നമ്മെ സഹായിക്കുന്നതും ഇതേ വിശ്വാസമാണ്.”
ഇതേവിശ്വാസം പലപ്പോഴെങ്കിലും തീവ്രതയോടെ മതിലുകൾ പണിയുന്ന കാലത്തു ഇത്തരം പ്രഖ്യാപനങ്ങൾ പ്രതീക്ഷ നൽകുന്നുണ്ട്.
ഏറ്റവും ബഹുമാനത്തോടെയും സഹിഷ്ണുതയോടെയുമാണ് യു.എ.ഇ ഭരണകർത്താക്കൾ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനെ സ്വീകരിക്കാനൊരങ്ങുന്നത്. കീഴ്വഴക്കങ്ങൾ മാനവികതയുടെ പേരിൽ മറികടക്കുകയാണ്.
പതിവുരീതികൾ മറികടന്നു പരിശുദ്ധ പിതാവേ എന്ന അഭിസംബോധനയോടെ മാർപാപ്പയെ സ്വാഗതം ചെയ്യുന്ന അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.
അസലാമും അലൈക്കും എന്ന ഇസ്ളാം മതത്തിൻറെ അഭിസംബോധനാ രീതിയിൽ യുഎഇ ജനതയെ അഭിസംബോധനചെയ്യുന്ന ഫ്രാൻസിസ് മാർപാപ്പ.
ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ കന്നി കിരീടനേട്ടത്തിന് പിന്നാലെ ഖത്തർ ടീം ആരാധകർ ആവേശമായി ടീമിന് വേൾഡ് കപ്പ് ഒരുക്കങ്ങൾക്ക് സജ്ജമാക്കാൻ സൂപ്പർ പരിശീലകൻ സിനദീന്‍ സിദാന്‍ വരുന്നു. ഉന്നത വൃത്തങ്ങൾ നൽകുന്ന സൂചന, മോഹിപ്പിക്കുന്ന പ്രതിഫലം നൽകിയാണ് അദ്ദേഹത്തെ സ്വന്തം ആക്കുന്നത് എന്ന് അറിയാൻ കഴിഞ്ഞത്.
ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ ഹാട്രിക് കിരീടം നേടിയതിന് പിന്നാലെ അപ്രതീക്ഷിതമായാണ് സിദാന്‍റെ രാജി.സിദാന് കീഴില്‍ കളിച്ച 149 മത്സരങ്ങളില്‍ 105ലും റയലിന് ജയിക്കാനായി
2016ല്‍ അത്ലറ്റിക്കോയെ തോല്‍പിച്ചും തൊട്ടടുത്ത വര്‍ഷം യുവന്‍റസിനെ തോല്‍പിച്ചും ഈ വര്‍ഷം ലിവര്‍ബൂളിനെ തോല്‍പിച്ചുമായിരുന്നു സിദാന് കീഴില്‍ റയലിന്‍റെ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍. സിദാന്‍റെ പരിശീലനത്തില്‍ ലാലിഗ, സൂപ്പര്‍ കപ്പ്, ക്ലബ് ലോകകപ്പ് കിരീടങ്ങളിലും റയല്‍ മുത്തമിട്ടു.
സിദാന്റെ ഈ നേട്ടങ്ങൾ തന്നെയാണ് അദ്ദേഹത്തെ സൂപ്പർ പരിശീലകൻ സ്ഥാനത്തിന് അര്ഹനാക്കിയതും. മോഹവിലകൊടുത്തും താരത്തെ സ്വന്തമാക്കാൻ ടീമുകൾ വടംവലി നടത്തുന്നതും
ഏഷ്യ കപ്പിൽ അപ്രതീഷ നേട്ടം സ്വന്തമാക്കിയ ഖത്തർ ഇപ്പോൾ തന്നെ മലയാളി ആരാധകർ ഉൾപ്പെടെയുള്ളവരുടെ പ്രിയ ടീം ആയി. വേൾഡ് കപ്പിൽ കറുത്ത കുതിരകളായി മാറും എന്ന് വിലയിരത്തപ്പെടുന്നത്. അതോടൊപ്പം സിദാന്റെ പരിശീലന മികവും കുടി പുറത്തെടുത്താൽ സ്വന്തം കാണികൾക്കു മുൻപിൽ നല്ല പ്രകടനം കാഴ്ചവെക്കാൻ കഴിയും എന്നാണ് ടീം മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ.
ഫെലിക്സ് സാഞ്ചെസിന്റെ കിഴിൽ ടീം നല്ലപ്രകടനം നടത്തുന്നത് ടീമിനോട് അടുത്ത വൃത്തങ്ങളിൽ ചിലരെയെങ്കിലും പുതിയ കൊച്ചിന്റെ ആവിശ്യകതയെപ്പറ്റി മറിച്ചു ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ സിദ്ധനൊപ്പം സാഞ്ചസും തുടരാനാണ് സാധ്യത
ഏഷ്യാ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ എതിരാളികളായ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തര്‍ പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ചാണ് ഖത്തര്‍ ഫൈനലിലെത്തിയത്. അല്‍മോസ് അലിയുടെ മിന്നുന്ന ഫോമാണ് ഖത്തറിന് ഈ ടൂര്‍ണമെന്റില്‍ കരുത്ത് പകര്‍ന്നത്. ഫൈനലില്‍ നേടിയ ഒരു ഗോള്‍ അടക്കം ആകെ ഒന്‍പത് ഗോളുകള്‍ അലി സ്വന്തമാക്കി.