Latest News

ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കി. കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനും ഷനിലയ്ക്കുമാണ് ശബരിമല ദര്‍ശനം നടത്താതെ തിരിച്ചിറങ്ങേണ്ടി വന്നത്. ബലം പ്രയോഗിച്ചാണ് പോലീസ് പമ്പയിലേക്ക് കൊണ്ടുപോയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്നവര്‍ വ്യക്തമാക്കി. പമ്പ പോലീസ് സ്റ്റേഷനിലേക്കാണ് ഇവരെ ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. കണ്ണൂര്‍ കോഴിക്കോട് മേഖലയില്‍ നിന്നുള്ള ഒന്‍പത് പേരുടെ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും സന്നിധാനത്ത് എത്തിയത്.

സംഘത്തിലുണ്ടായിരുന്നവര്‍ 7 പേര്‍ പുരുഷന്മാരാണ്. ഇവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ നാലുമണിയോടെ മലകയറ്റം ആരംഭിച്ച ഇവരെ നീലിമലയില്‍വെച്ചാണ് പ്രക്ഷോഭകാരികള്‍ തടയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസിനോട് സംരക്ഷണം ആവശ്യപ്പെട്ടു. ആദ്യം പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പിന്നീട് കൂടുതല്‍ പേര്‍ സംഘം ചേര്‍ന്നെത്തി. യുവതികളെ ആക്രമിക്കാന്‍ ശ്രമമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇവര്‍ക്ക് സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു.

ദര്‍ശനം നടത്താതെ പിന്മാറില്ലെന്ന നിലപാട് യുവതികളും സ്വീകരിച്ചതോടെ പോലീസ് കൂടുതല്‍ പ്രതിസന്ധിയിലാവുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് പോലീസ് യുവതികളെ നിര്‍ഡബന്ധപൂര്‍വ്വം മലയിറക്കുകയായിരുന്നു. മൂന്നരമണിക്കൂര്‍ പ്രതിഷേധകര്‍ യുവതികളെ തടഞ്ഞുവെക്കുകയായിരുന്നു. നിരവധി പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഷിബു മാത്യൂ.
വയസ്സൊക്കെ കുറെയായില്ലേ..? ഇനിയൊരു പെണ്ണൊക്കെ കെട്ടെണ്ടേ..? ഒട്ടുമിക്ക യുവാക്കളെയും നിരാശരാക്കാന്‍ ഈ ഒരു ചോദ്യം ധാരാളം. നിരാശ്ശയാണെങ്കിലും ആ ചോദ്യത്തിന് ഒരു മറു ചോദ്യമായിരിക്കും ഉത്തരം. പെണ്ണു കിട്ടേണ്ടേ ഇഷ്ടാ..?? എന്നാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പൊലീസ്. മുപ്പത് വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തവരെ തേടി പൊലീസ് ഇറങ്ങിയിട്ടുണ്ട്. ഈ പ്രായത്തിലുള്ള യുവാക്കളെ തെരഞ്ഞുപിടിച്ച് പെണ്ണുകെട്ടിക്കുക എന്ന വലിയ ദൗത്യവുമായിട്ടിറങ്ങിയിരിക്കുകയാണ് പാനൂര്‍ പോലീസ്.

പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതീ യുവാക്കള്‍ക്കായി ഇന്‍സൈറ്റ് എന്ന പേരില്‍ പാനൂര്‍ പൊലീസ് സംഘടിപ്പിച്ച പരിശീലന ക്ലാസിലെ യുവാക്കളില്‍ ഭൂരിഭാഗവും മുപ്പത് വയസ്സിന് മുകളില്‍ ഉള്ളവരായിരുന്നു. അവര്‍ ക്ലാസ്സിനിടയില്‍ പങ്കുവെച്ച പെണ്ണു കിട്ടാത്തതിലുള്ള വേദനയാണ് C I വി. വി. ബെന്നിയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പദ്ധതിയ്ക്ക് രൂപം കൊണ്ടത്. ഇതിന്റെ ആലോചനായോഗം ഇതിനോടകം ചേര്‍ന്നു കഴിഞ്ഞു. യുവാക്കളെ കുടുംബത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തി പാനൂര്‍ മേഖലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുക എന്ന മഹത്തായ ലക്ഷ്യവും ഈ പദ്ധതിയടെ പിന്നില്‍ പോലീസ് ലക്ഷ്യമിടുന്നുണ്ടെന്ന് C I വി. വി. ബെന്നി പറഞ്ഞു.

ഇതുമായി വന്ന ഫേസ്ബുക് പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു ചിന്തകനും സാഹിത്യകാരനും പ്രഭാഷകനും നിരവധി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുതവും അതിലുപരി HS അധ്യാപകനുമായ വിവിഷ് റോള്‍ഡന്റ്. കേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങി കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ മുപ്പത് വയസ്സ് കഴിഞ്ഞ തലമുറയിലെ അവിവാഹിതര്‍. മുപ്പത്തഞ്ച് വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിലധികം ഉണ്ടെന്നും പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണെന്നും വിവിഷ് റോള്‍ഡന്റ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ ചേര്‍ക്കുന്നു.

പുരനിറയുന്ന യുവത്വങ്ങളും കുടുംബ ആഢ്യത്വഭീകരതയുംകേരളത്തിലെ വളരെ വിചിത്രമായ സമകാലിക ദുരാചാരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരാണ് ഇന്ന് കേരളത്തില്‍ 30 വയസ് കഴിഞ്ഞവരുടെ തലമുറയിലെ അവിവാഹിതര്‍ .32വയസു കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവര്‍ കേരളത്തില്‍ ഒരു ലക്ഷത്തിനു മുകളില്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ക്രിസ്ത്യന്‍ മേഖലയായ പാലായുടെ ചുറ്റുവട്ട പ്രദേശങ്ങളില്‍ വിവാഹം കഴിക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തവരുടെ എണ്ണം വളരെ കൂടുതലാണ്. ഭൂസ്വത്തുക്കളാല്‍ സമ്പന്നനും സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന HS അധ്യാപകനുമായ ഞാന്‍ വിവാഹം കഴിക്കാനായി ശ്രമിച്ച് നടന്നു മടുത്തപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേക്കും സാഹിത്യരചനയിലേക്കും പ്രഭാഷണങ്ങളിലേക്കും ശ്രദ്ധ തിരിച്ചുവിട്ട് മാനസികമായി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണുണ്ടായത്.സാമ്പത്തികം കുറഞ്ഞ ഏറ്റവും സാധാരണക്കാരായ ക്രിസ്ത്യന്‍ കുടുംബങ്ങളുടെ വരെ കാത്തിരിപ്പ് അവരുടെ മകളെ ഒരു വിദേശ മലയാളി യുവാവിനെക്കൊണ്ട് കെട്ടിക്കാനാണ്. ലളിത ജീവിതം ഇഷ്ടപ്പെടുന്ന അധ്യാപകരെയൊക്കെ അവര്‍ക്ക് പുച്ഛമാണെന്ന് പറയാം .എല്ലാവരും വിദേശത്ത് പോയി നന്നാകാന്‍ ശ്രമിക്കുന്നു.. നല്ലതായിരിക്കാം?!.. വിദേശ പണം നമ്മുടെ നാടിന് പുരോഗതിയുണ്ടാക്കിയെന്നത് സത്യവുമാണ് … പെണ്ണുകാണാന്‍ ചെല്ലുമ്പോള്‍ ഏറ്റവും അഹന്തയോടെ പെരുമാറിയിട്ടുള്ളത് ചങ്ങനാശേരി പ്രദേശക്കാരാണെന്ന് തോന്നിയിട്ടുണ്ട്.വിദേശ പണം ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ആഢ്യത്വഭീകരത സൃഷ്ടിച്ചു എന്ന് തോന്നിയിട്ടുണ്ട്. എന്നാല്‍ ഇന്ന് 25 വയസില്‍ താഴെയുള്ള തലമുറ കുടുംബആഢ്യത്വ ഭീകരതയില്‍ നിന്ന് രക്ഷപെട്ടവരും സ്വന്തം ഇണയെ സ്വയം കണ്ടെത്തുന്നവരുമാണെന്നത് വളരെ അഭിമാനകരമാണ് .തൊട്ടുമുന്‍തലമുറയിലെ നിരവധി യുവാക്കള്‍ കല്യാണം കഴിക്കാതെ നിന്നുപോയത് കണ്ട് വളര്‍ന്നതിനാല്‍ സ്വയം ബുദ്ധിയുണര്‍ന്നതുകൊണ്ട് മാത്രമല്ല, വാട്‌സ് ആപ്പും ഫെയ്‌സ്ബുക്കുമൊക്കെയായി മികച്ച ആശയവിനിമയ സംവിധാനങ്ങള്‍ അവര്‍ക്ക് ചെറുപ്പത്തില്‍ തന്നെ ലഭിച്ചതുകൊണ്ടു കൂടിയാണവര്‍ വിജയിക്കുന്നത്….എന്തായാലും എന്റെ കല്യാണം നടന്നില്ല.. എനിക്ക് ചിന്തകന്‍, സാഹിത്യകാരന്‍, പ്രഭാഷകന്‍ ,HR Trainer എന്നൊക്കെയുള്ള പ്രശസ്തികള്‍ കിട്ടിയതിനാല്‍ അധ്യാപകന്‍ എന്ന സര്‍ക്കാര്‍ ജോലിക്കൊപ്പം അവധി ദിവസങ്ങളിലെല്ലാം തന്നെ ക്ഷണിക്കപ്പെടുന്ന വേദികളിലെല്ലാം സെമിനാറും പ്രഭാഷണങ്ങളും നടത്തിയും നിരവധി പൊതു സമ്മേളനങ്ങളുടെ ഉദ്ഘാടകനായും ഒക്കെ ഞാനങ്ങു കഴിയുന്നു. … 25 വയസിനു മുന്‍പ് വിവാഹം കഴിക്കണമെന്ന വിഷയം എന്റെ നിരവധി പ്രസംഗങ്ങളില്‍ ഞാന്‍ പറഞ്ഞിട്ടുമുണ്ട് വിവിഷ് റോള്‍ഡന്റ്.. ( 9746231396)

https://m.facebook.com/story.php?story_fbid=2266473196705409&id=100000282512782

പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ശ്രീദേവി ബംഗ്ലാവിന്റെ ട്രെയിലർ പുറത്തുവന്നത്തിനു പിന്നാലെ വിവാദവും. ‌ട്രെലിയർ റിലീസിന് പിന്നാലെ അന്തരിച്ച നടി ശ്രീദേവയുടെ കഥയാണ് ചിത്രം പറയുന്നതെന്ന തരത്തില്‍ ചർച്ചകൾ സജീവമായി. ചിത്രത്തിന്റെ പേരും ട്രെലിയറിലെ ചില രംഗങ്ങളുമാണ് സംശയത്തിനിടയാക്കിയത്.

ഇപ്പോഴിതാ ശ്രീദേവിയുടെ ഭർത്താവും നിർമാതാവുമായ ബോണി കപൂർ അണിയറപ്രവർത്തകർക്കെതിരെ നിയമപരമായി നീങ്ങിയിരിക്കുകയാണ്. ചിത്രത്തിന്റെ ഉള്ളടക്കത്തിന് ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി അടക്കമുള്ളവർക്ക് ബോണി കപൂർ നോട്ടീസ് അയച്ചിരിക്കുന്നത്.

ദേശീയ അവാര്‍ഡുൾപ്പെടെ ലഭിച്ച ഒരു സൂപ്പർ നായികയെയാണ് ‘ശ്രീദേവി ബംഗ്ലാവിൽ’ താൻ അവതരിപ്പിക്കുന്നതെന്ന് പ്രിയ പറഞ്ഞിരുന്നു. ട്രെയിലർ ലോഞ്ചിനിടെയും പ്രിയയോട് ഇക്കാര്യം മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഉത്തരം നൽകാതെ പ്രിയ ഒഴിഞ്ഞുമാറുകയായിരുന്നു.

വക്കീൽ നോട്ടീസ് ലഭിച്ചെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പ്രതികരിച്ചു. ”കഴിഞ്ഞയാഴ്ചയാണ് നോട്ടീസ് ലഭിച്ചത്. അതിനെ നേരിടും. എന്റേത് ഒരു സസ്പെൻസ് ത്രില്ലർ ആണ്. ഒരുപാട് പേർക്ക് ശ്രീദേവി എന്ന പേരുണ്ടെന്ന് ബോണി കപൂറിനോട് നേരത്തെ പറഞ്ഞിരുന്നു. എന്റെ സിനിമയിലെ കഥാപാത്രവും ഒരു നടിയാണ്. നിയമനടപടിയെ നേരിടാനാണ് തീരുമാനം”-പ്രശാന്ത് മാമ്പുള്ളി പറഞ്ഞു.

ഹരിയാനയിലെ ജിന്ധ് ജില്ലയിലെ ഒരു സാധാരണ കര്‍ഷകനാണ് ജിതേന്ദര്‍ ഛട്ടാര്‍. ഈ യുവാവ് ഇന്ന് മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംപിടിക്കാന്‍ ഒരു കാരണമുണ്ട്. ഇദ്ദേഹം വിവാഹം കഴിച്ചിരിക്കുന്നത് കൂട്ടബലാത്സംഗത്തിന് ഇരയായ ഒരു പെണ്‍കുട്ടിയെയാണ്. തന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് നിയമ പോരാട്ടം നടത്തുന്ന ജിതേന്ദറിന്റെ വാക്കുകള്‍ ഇങ്ങനെ:

”കുറച്ച് വര്‍ഷം മുമ്പാണ് എന്റെ ഭാര്യയെ എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ ആ കാപാലികര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അവളെ ഭീഷണിപ്പെടുത്തി വരുതിക്ക് നിര്‍ത്തുകയായിരുന്നു ആ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന്റെ ഉദ്ദേശ്യം. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് അവളെ അവര്‍ മാസങ്ങളോളം ഭീഷണിപ്പെടുത്തിയിരുന്നു. ഈ സമയം ഞങ്ങള്‍ വിവാഹിതരായിരുന്നില്ല. പിന്നീടാണ് ഞാന്‍ അവളെ കുറിച്ചും അവള്‍ നേരിട്ട ക്രൂരതയെ കുറിച്ചും അറിയുന്നത്. അതിന് ശേഷം ഞങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞു. പിന്നെയും നാലു മാസം കഴിഞ്ഞിട്ടായിരുന്നു വിവാഹം.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
വിവാഹത്തിന് മുമ്പ് ഒരിക്കല്‍ പോലും അവളെ കാണാനുള്ള അവസരമില്ലായിരുന്നു. ഹരിയാനയിലെ ഗ്രാമീണമേഖലയിലെ സമ്പ്രദായം അങ്ങനെയായിരുന്നു. പഴയ ഒരു ഫോണിലൂടെ വല്ലപ്പോഴുമുണ്ടായിരുന്ന കോളുകളായിരുന്നു ആകെയുള്ള ബന്ധം. എന്റെ വീട്ടില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയായിരുന്നു അവളുടെ വീട്. ഒരു ദിവസം അവള്‍ എന്നോട് പറഞ്ഞു, എനിക്കൊരു പ്രധാന കാര്യം സംസാരിക്കാനുണ്ടെന്ന്. ഒരു പ്രാവശ്യം കൂടി മാതാപിതാക്കള്‍ക്കൊപ്പം വീട്ടിലേക്ക് വരാമോയെന്ന് അവള്‍ ചോദിച്ചു. ഒരാഴ്ചക്ക് ശേഷം ഞങ്ങള്‍ എല്ലാവരും കൂടി അവളുടെ വീട്ടിലെത്തി. അവള്‍ ഞങ്ങളോട് പറഞ്ഞു, അവള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന്. ഇത് മറച്ചുവെച്ച് ഒരു ബന്ധത്തിന് അവള്‍ക്ക് താല്‍പര്യമില്ലെന്ന്. നിറഞ്ഞ കണ്ണുകളോടെ വിതുമ്പി കൊണ്ടാണ് അവള്‍ ഞങ്ങളോട് ഈ കാര്യം പറഞ്ഞത്. ഈ ബന്ധത്തിനുള്ള അര്‍ഹത അവള്‍ക്കില്ലെന്നും എന്നോട് പറഞ്ഞു.

അവളുടെ വാക്കുകള്‍ എന്നെ വേട്ടയാടാന്‍ തുടങ്ങി. അവളെ വിവാഹം ചെയ്തില്ലെങ്കില്‍ ദൈവം എന്നോട് പൊറുക്കില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ അവളോട് പറഞ്ഞു, ഞാന്‍ നിന്നെ വിവാഹം കഴിക്കുക മാത്രമല്ല, നിനക്ക് നീതി നേടിത്തരുകയും ചെയ്യും. അവള്‍ക്ക് നീതി നേടിക്കൊടുക്കാനുള്ള ഉദ്യമം ഞാന്‍ വിവാഹത്തിന് മുമ്പ് തന്നെ ആരംഭിച്ചു കഴിഞ്ഞിരുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബലാത്സംഗം നടക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. ഞങ്ങളുടെ സമൂഹം എപ്പോഴും കുറ്റപ്പെടുത്തുക സ്ത്രീകളെയാണ്. എന്റെ ഗ്രാമത്തിലെ ഒരു സ്കൂളില്‍ പതിവായി പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവര്‍ വിലസിയിരുന്നു. എന്നാല്‍ ഒരൊറ്റ പെണ്‍കുട്ടി പോലും അതേക്കുറിച്ച് മാതാപിതാക്കളോട് സംസാരിക്കാന്‍ തയാറാകില്ല. കാരണം വേറൊന്നുമല്ല, പരാതി പറഞ്ഞാല്‍ പിന്നെ അവരെ സ്കൂളില്‍ പറഞ്ഞയക്കില്ല. പഠനം അതോടെ അവസാനിക്കും.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
രണ്ടാഴ്ചക്ക് ശേഷം ഞാന്‍ അവളുടെ വീട് സന്ദര്‍ശിച്ചപ്പോള്‍ അവളെ ബലാത്സംഗം ചെയ്തവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. അവളെ ബലാത്സംഗം ചെയ്ത ആ എട്ടു പേര്‍ക്കെതിരെയും പൊലീസില്‍ പരാതി നല്‍കി. നിയമ പോരാട്ടത്തിനായി അഭിഭാഷകനെ ഏര്‍പ്പാടാക്കി. 2015 ഡിസംബറില്‍ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിന് മുമ്പ് തന്നെ എനിക്കും എന്റെ കുടുംബത്തിനും ഒട്ടേറെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമുള്ളവരും സമ്പന്നരും ആയിരുന്നു കേസിലെ പ്രതികള്‍. ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനുമായി ഗുണ്ടകളെ പലവട്ടം വീട്ടിലേക്ക് അയച്ചു. തെളിവുകള്‍ എല്ലാം പൊലീസിന് സമര്‍പ്പിച്ചിരുന്നു. പക്ഷേ അതൊന്നും കോടതിയില്‍ എത്തിയില്ല. പകരം എനിക്കെതിരെ മൂന്നു കള്ളക്കേസുകളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണത്തില്‍ അവയെല്ലാം കെട്ടിച്ചമച്ചതാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. എന്റെ മാതാപിതാക്കള്‍ എനിക്കും എന്റെ ഭാര്യക്കും കരുത്തായി എപ്പോഴുമുണ്ടായിരുന്നു. പക്ഷേ നിയമ പോരാട്ടമായിരുന്നു വലിയ ബുദ്ധിമുട്ട്. ഭീഷണി ഫലിക്കാതെ വന്നപ്പോള്‍ പണം നല്‍കി കേസ് ഒഴിവാക്കാനും ശ്രമം നടന്നു. പക്ഷേ ഞാന്‍ വഴങ്ങിയില്ല.

‘ഞാന്‍ ശപഥം ചെയ്തു, അവരെ ശിക്ഷിക്കും’; ‘ഭാര്യ’യെ കൂട്ടബലാത്സംഗം ചെയ്ത കുറ്റവാളികളെ ശിക്ഷിക്കാനുറച്ച് യുവാവ്
ജില്ലാ കോടതി പ്രതികളെ കുറ്റമുക്തരാക്കി ആദ്യം തിരിച്ചടി നല്‍കി. പക്ഷേ തോല്‍ക്കാന്‍ മനസില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. കേസ് നടത്തിപ്പിന് വേണ്ടി ഭൂമി വിറ്റു. അഭിഭാഷകര്‍ക്ക് നല്‍കാനും കേസ് നടത്തിപ്പിനും 14 ലക്ഷം രൂപ വേണ്ടിയിരുന്നു. ഞങ്ങളുടെ മനസമാധാനം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. ഓരോ രാത്രികളിലും ദുസ്വപ്നങ്ങള്‍ കണ്ട് എന്റെ ഭാര്യയുടെ ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. കേസ് നടത്തിപ്പ് ചെലവേറിയ കാര്യമായതിനാല്‍ ഞാനും നിയമം പഠിച്ചു തുടങ്ങി. നിയമ ബിരുദം സ്വന്തമാക്കി കഴിഞ്ഞ് ഭാര്യയുടെ കേസ് സ്വന്തമായി നടത്താനാണ് ലക്ഷ്യം. ഇനിയും അഭിഭാഷകര്‍ക്ക് നല്‍കാനുള്ള പണമോ വില്‍ക്കാന്‍ ഭൂമിയോ എനിക്കില്ല. എന്റെ ഭാര്യയും ഇപ്പോള്‍ നിയമം പഠിക്കുന്നുണ്ട്. എന്റെ മാതാപിതാക്കളുടെ ഉറച്ച പിന്തുണയും കുടുംബത്തിന്റെ താങ്ങുമാണ് കരുത്ത് പകരുന്നത്. നീതിക്കായുള്ള പോരാട്ടം തുടരും.” – ജിതേന്ദര്‍ പറയുന്നു.

കൊച്ചി: വിവാഹം കഴിഞ്ഞ് നാല് മാസത്തിന് ശേഷം ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് ഭര്‍ത്താവ് കേക്ക് മുറിച്ച് ആഘോഷിച്ചു. വിജേഷ് എന്ന യുവാവാണ് ഭാര്യ ഒളിച്ചോടി പോയതിന്റെ വിഷമം തീര്‍ക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് വിജേഷ് യുവതിയെ വിവാഹം ചെയ്തത്.

എന്നാല്‍ വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം വിജേഷ് ഗള്‍ഫിലേക്ക് തിരികെ എത്തിയത്. ജനുവരി 1ന് വിജേഷ് ദുബായിലെത്തി. ജനുവരി 14നാണ് ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതായി വിവരം അറിയുന്നത്. വിജേഷിന്റെ സഹോരിയെ ആണ് യുവതി ഒളിച്ചോടിയ വിവരം ആദ്യം അറിയിച്ചത്. ഒളിച്ചോടിയ യുവതിയും കാമുകനും വിവാഹം ചെയ്തതിന്റെ ചിത്രങ്ങളും പുറത്തുവരികയും ചെയ്തു.

ഇതിന് പിന്നാലെയാണ് വിജേഷും സുഹൃത്തുക്കളും ദുബായില്‍ വെച്ച് കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറി. പെണ്‍കുട്ടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രോഷം പുകഞ്ഞു. പെണ്‍കുട്ടി ഒളിച്ചോടി പോയി വിവാഹിതയായതിനെ തുടര്‍ന്ന് ബന്ധുക്കളില്‍ മ്ലാനത പടര്‍ന്നെങ്കിലും വരന് പക്ഷെ കുലുക്കമുണ്ടായില്ല. സുഹൃത്തുക്കളെ മുഴുവനും വിളിച്ചു കൂട്ടി വലിയ കേക്ക് വാങ്ങിയാണ് ഇദ്ദേഹം ആഘോഷമാക്കിയത്.

കമല്‍ഹാസന്‍ ചിത്രം ‘ഇന്ത്യന്‍2’വിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ആരാധകര്‍ക്ക് പൊങ്കല്‍ ആശംസ നേര്‍ന്ന് സംവിധായകന്‍ ശങ്കറാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 22 വർഷങ്ങൾക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കമല്‍ഹാസന്റെ അവസാന ചിത്രമായിരിക്കും ഇതെന്ന് സൂചനകളുണ്ട്. ചിത്രത്തിൽ കമൽഹാസന് നായികയായി കാജൽ അഗർവാൾ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ ബോളിവുഡ് താരം അജയ് ദേവ്ഗൺ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന്.

തമിഴിന് പുറമെ തെലുങ്ക്,​ ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും. ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചനയോടെയാണ് അവസാനിച്ചിരുന്നത്.

Image result for indian-2

200 കോടി രൂപ ബഡ്ജറ്റ‌ുള്ള സിനിമയാകും ‘ഇന്ത്യൻ2’ എന്നാണ് റിപ്പോർട്ടുകൾ. എ.ആർ റഹ്മാൻ തന്നെയാകും ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സാബു സിറിലാണ് കലാസംവിധാനം. പീറ്റർ ഹെയ്നാണ് ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത്. രവിവർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുക. മുൻ ചിത്രത്തിലെ കഥാപാത്രങ്ങൾ പുതിയതിലും ഉണ്ടാകുമോ എന്ന് വ്യക്തമല്ല.

 

കൊല്ലം മെമു ട്രെയിന്‍ തട്ടിയാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം. നിധിനെ ഒരു കിലോമീറ്ററോളം ട്രെയിന്‍ വലിച്ചുകൊണ്ടു പോയി. കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഇവര്‍.

കാഞ്ഞിരമറ്റം കൊടികുത്ത് നടക്കുന്നതിനാല്‍ തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരുന്നു. കൊടികുത്തിന് പോവുകയാണെന്നു പറഞ്ഞാണ് വിദ്യാര്‍ഥികള്‍ വീട്ടില്‍നിന്നു പോയതെന്നു ബന്ധുക്കള്‍ പറയുന്നു. എങ്ങനെയാണ് അപകടം ഉണ്ടായതെന്ന് വ്യക്തമായിട്ടില്ല. റെയിൽവേ ഗേറ്റിന് സമീപത്ത് നിന്ന് സെൽഫി എടുക്കുന്നതിനിടെ ഇരുവരെയും ട്രെയിൻ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പൊലീസ് ഇത് സംബന്ധിച്ച് സ്ഥിരീകരണം നൽകിയിട്ടില്ല.മുളന്തുരുത്തി പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മൃതദഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.

സ്കൂളിൽ പോകാൻ നിർബന്ധിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ അമ്മയെ കൊലപ്പെടുത്തി ഫ്രിഡ്ജിൽ സൂക്ഷിച്ച മകൻ‌ കുറ്റക്കാരനെന്ന് കോടതി. അമേരിക്കയിലെ ഹവായിയിലെ ഹോണോലുലുവിലാണ് സംഭവം. 2016 സെപ്തംബറില്‍ അപ്പാർട്ട്മെന്റിൽ വെച്ചാണ് ലിയു യുൻ ഗോങ് എന്ന സ്ത്രീയെ മകൻ യു വെയ് ഗോങ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവെയ്ക്ക് 30 വര്‍ഷം തടവാണ് കോടതി വിധിച്ചത്.

2017ൽ യു വെയ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. അപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലിയുവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തലയും മറ്റ് ശരീരഭാഗങ്ങളുമായി ഏഴ് കവറുകളിലാണ് മൃതദേഹം വെച്ചിരുന്നത്.

തന്നെ സ്കളിൽ പോകാൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ സംഘര്‍ഷത്തിനിടെ അമ്മയെ കൊന്നുവെന്നാണ് യുവെയ് മൊഴി നൽകിയിരിക്കുന്നത്. തലയ്ക്കേറ്റ ഗുരുതരമായ മുറിവാണു മരണകാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാൽ അമ്മയെ കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും യുവെയ് മൊഴി നൽകി.

കല്യാണദിവസം വധൂവരന്മാരെ റാഗ് ചെയ്യുന്ന സംഭവങ്ങള്‍ ഇന്ന് സർവസാധാരണമായിരിക്കുന്നു. ഇത്തരം ചില വിഡിയോകൾ സോഷ്യൽ മീഡിയയിൽ വിമർശനവിധേയമാകാറുണ്ട്.  ഇത്തരം പ്രവണതക്ക് നിയന്ത്രണമുണ്ടാകണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേരള പൊലീസ്.

അതിരുകടക്കുന്ന വിവാഹ റാഗിങ് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച കുറിപ്പിലാണ് മുന്നറിയിപ്പ്. റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത് എന്ന് ഓർമിപ്പിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പ് വായിക്കാം:

കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” “റാഗിംഗു”മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഒത്തുചേരലുകളുടെ സന്തോഷങ്ങളെയെല്ലാം കെടുത്തുന്ന തരത്തിലാണ് ഇന്ന് പല വിവാഹ ആഘോഷങ്ങളും തമാശകളും അരങ്ങേറുന്നത്. പലപ്പോഴും ഈ പ്രവണതകൾ സകലസീമകളും ലംഘിച്ച് ആഭാസങ്ങളും അപകടങ്ങളും ആയി പരിണമിക്കാറുമുണ്ട്. വിവാഹ ആഘോഷത്തിെൻറയും വിരുന്നു സൽക്കാരത്തിെൻറയും മറവിലുള്ള വിക്രിയകൾ സാമൂഹിക പ്രശ്നമാകുന്നു.

കല്യാണ ദിവസം വരനെയും വധുവിനെയും പലതരത്തിൽ അസാധരണമായ കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക (കോളേജ് റാഗിംഗ് പോലെ) വാഹനം തടഞ്ഞു നിർത്തി റോഡിൽ നടത്തുക, നടക്കുബോൾ അവരുടെ നല്ല ചെരുപ്പ് വാങ്ങി പഴയ കിറിയ ചെരുപ്പുകൾ നല്കുക, സൈക്കിൾ ചവിട്ടിപ്പിക്കുക, പെട്ടിഓട്ടോറിക്ഷ പോലെ ഉള്ള ഗുഡ്സ് വണ്ടിയിലും, ജെ.സി.ബിയിലും കയറ്റുക, പഴയ കാര്യങ്ങൾ, വട്ടപേരുകൾ തുടങ്ങിയവ വെച്ച് ഫ്ളക്സ് അടിക്കുക, പുതിയ കുട ചൂടി വരുന്ന വധൂവരന്മാരെ കണ്ടം വെച്ച പഴകിയ കുട ചൂടി നടത്തിക്കുക, ചെണ്ടകൊട്ടിയും ഇലത്താളം അടിച്ചും കൂട്ടപാട്ടും പാടി ആനയിക്കുക, വഴിനീളെ പടക്കംപൊട്ടിക്കല് എന്നിങ്ങനെ കൂട്ടുകാരുടെ മനസിൽ വിരിയുന്ന എന്തും ഏതും ചെയ്യാൻ അന്ന് വരനും വധുവും ബാധ്യസ്ഥരാകേണ്ടിവരുന്നു. വരനെ കൂട്ടുകാര് ശവപ്പെട്ടിയില് കൊണ്ടു പോവുന്ന കല്യാണ കാഴ്ചയും, റാഗിങ്ങിൽ ദേഷ്യപ്പെട്ട് സദ്യതട്ടിത്തെറിപ്പിക്കുന്ന വീഡിയോയും അടുത്തിടെ വൈറലായി മാറിയിരുന്നു.

സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ ചിലപ്പോളെങ്കിലും ഈ കടന്ന് കയറ്റം വഴി കണ്ണീർ വീഴ്ത്താറുണ്ട്. മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.

ഒരു തമാശയ്ക്ക് വേണ്ടി ചെയ്യുന്ന ഇത്തരം കളികൾ അതിരുവിട്ട്, മറ്റൊരാളുടെ ദുഃഖത്തിൽ സന്തോഷിക്കുന്ന ഒരുതരം സാഡിസമായി മാറുമ്പോഴാണ് ഈ ‘രസകരമായ ആചാരങ്ങൾ’ സാമൂഹിക വിപത്തായി മാറുന്നത്. കേരളത്തില് എല്ലായിടത്തും ഇപ്പോള് അത് സര്വ്വസാധാരണവുമാണ്. കൂട്ടുകാരെ ഇത്തരത്തിൽ ചെയ്യാൻ പ്രേരിപ്പിക്കുന്നത് വരന്റെ ഇന്നലകളാണ്. കാരണം അയാൾ മുൻപ് കൂട്ടുകാരന്റെ വിവാഹ ദിനത്തിൽ കൊടുത്ത പണിയാണ്..പകരം വീട്ടലാണ് പലപ്പോഴും ഉണ്ടാവുക.

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായി. കൂടാതെ രക്ഷിതാക്കൾ അനുഭവിക്കുന്ന മാനസികവേദനയും ഇക്കൂട്ടർ മനസിലാക്കുന്നില്ല. കൂട്ടുകാരുടെ നിലവിട്ട കുസൃതികളിൽ എതിർപ്പ് തോന്നിയാൽ പോലും മൗനം പാലിക്കുന്ന ബന്ധുക്കളും നാട്ടുകാരും ആണ് പൊതുവെ അമിതമായ ഇത്തരം രീതികൾക്ക് കാരണമാവുന്നത്. എന്നും ഓർത്തുവയ്ക്കുവാൻ കൂട്ടുകാർ ഒരുക്കുന്ന ഇത്തരം കലാപരിപാടികൾ പുതുജീവിതം തുടങ്ങുന്നവരുടെ മേൽകരിനിഴൽ വീഴ്ത്തരുത്..

ശബരിമലയിൽ ദർശനം നടത്തിയ അങ്ങാടിപ്പുറം സ്വദേശി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചതായി പരാതി. തലയ്ക്കു ക്ഷതമേറ്റ ഇവർ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഇന്നു പുലർച്ചെ വീട്ടിലെത്തിയ ഇവരെ ഭർതൃമാതാവ് പട്ടിക കൊണ്ടു തലയ്ക്കടിച്ചുവെന്നാണു പരാതി. സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുർഗയെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതിനിടെ, ഭർതൃ മാതാവിനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കനകദുർഗ മർദിച്ചെന്നാണ് ഇവരുടെ ആരോപണം. സിവിൽ സ്പ്ലൈസ് ഉദ്യോഗസ്ഥയായ കനകദുർഗയുടെ അവധി ഇന്ന് അവസാനിക്കുന്നതിനാലാണു പുലർച്ചെ വീട്ടിലെത്തിയത്.

ദർശനത്തിന് ശ്രമിച്ച മറ്റൊരു യുവതി ബിന്ദു തങ്കം കല്യാണിയുടെ മകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നുവെന്ന് പരാതി. സംഘപരിവാർ ഭിഷണിയെത്തുടർന്ന് ആനക്കട്ടി വിദ്യാവനം സ്കൂളിൽ മകൾക്ക് പ്രവേശനം നിഷേധിച്ചെന്ന് ബിന്ദു പറഞ്ഞു. നേരത്തെ പഠിച്ചിരുന്ന കോഴിക്കോട് അഗളി സ്കൂളിൽ മകൾ അനുഭവിച്ച് മാനസിക സമ്മർദ്ദനം മറ്റ് മോശം അനുഭവങ്ങളും കാരണമാണ് സ്കൂൾ മാറ്റാൻ തീരുമാനിച്ചത്.

അഡ്മിഷൻ ലഭിക്കാത്തതുമൂലം ഒരുമാസമായി മകൾ സ്കൂളിൽ പോകുന്നില്ല. അഡ്മിഷന് ശ്രമിക്കുന്ന വിവരം അഗളി സ്കൂളില്‍ നിന്ന് ആനക്കട്ടി സ്കൂളിലേക്ക് ആരോ വിളിച്ചറിയിച്ച പ്രകാരമാണ് അവിടെ പ്രതിഷേധക്കാരെത്തിയത്. വിദ്യാഭാസനിഷേധം മകളെ മാനസികമായി തളർത്തിയിട്ടുണ്ട്. ഇതിന് പിന്നിലാരാണെന്നത് പുറത്തുവരണമെന്നും സൈബർ സെല്ലിന് പരാതി നൽകിയിട്ടുണ്ടെന്നും ബിന്ദു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒക്ടോബര്‍ 22നാണ് അധ്യാപിക കൂടിയായ ബിന്ദു തങ്കം കല്യാണി ശബരിമലയിൽ പോയത്. എന്നാൽ‌ പ്രതിഷേധത്തെത്തുടർന്ന് തിരികെ പോകുകയായിരുന്നു

RECENT POSTS
Copyright © . All rights reserved