തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് അകത്തേക്ക് ബലം പ്രയോഗിച്ച് കടന്ന തമിഴ് സൂപ്പർതാരവും നടികർ സംഘം അധ്യക്ഷനുമായ വിശാലിനെ അറസ്റ്റ് ചെയ്തു. നടികർ സംഘത്തിന്റെ അധ്യക്ഷ സ്ഥാനം വിശാൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോറോളം നിർമാതാക്കളാണ് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ ഓഫിസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നത്.
വിശാൽ ഒരുപാട് കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്നും കൗൺസിലിന്റെ ചുമതല കൈമാറി രാജിവച്ച് പുറത്തു പോകണമെന്നും നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷസ്ഥാനത്തെത്തുമ്പോൾ നൽകിയ വാഗ്ദാനങ്ങളിൽ ഒന്നു പോലും പാലിക്കാൻ വിശാലിന് കഴിഞ്ഞിട്ടില്ലെന്നും നിർമാതാക്കൾ ആരോപിക്കുന്നു.
നിർമ്മാതാവ് എ.എൽ.അഴകപ്പന്റെ നേതൃത്വത്തിലുളള നിർമ്മാതാക്കളുടെ സംഘം ഓഫിസ് പൂട്ടിയതോടെയാണ് സംഭവങ്ങൾ കൈവിട്ടു പോയത്. വിശാൽ പൂട്ട് പൊളിച്ച് അകത്ത് കടക്കാൻ ശ്രമിച്ചത് വൻ പ്രതിഷേധങ്ങൾക്കും ബഹളത്തിനും വഴിവച്ചു. വിശാൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും 8 കോടിയോളം രൂപ അക്കൗണ്ടിൽ വരവ് വച്ചിട്ടില്ലെന്നുമാണ് പ്രതിധേഷക്കാരുടെ ആരോപണം. അതേസമയം, കൗൺസിലിന്റെ ഫണ്ട് റൈസിങ്ങിനായി നടത്തുന്ന ഇളയരാജയുടെ പ്രോഗ്രാം തടയാനാണ് പ്രതിഷേധക്കാരുടെ നീക്കമെന്നും അടുത്ത ജനറൽ ബോഡി മീറ്റിങ്ങിൽ അക്കൗണ്ട് വിവരങ്ങൾ വെളിപ്പെടുത്തുമെന്നും വിശാൽ വ്യക്തമാക്കി.
#Vishal #Arrest More details https://t.co/WZxiukzSdn pic.twitter.com/CnoHX9ZFrZ
— IndiaGlitz – Tamil (@igtamil) December 20, 2018
മഞ്ചേരി: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി. മലപ്പുറം മഞ്ചേരിക്കടുത്ത് ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേൽ റിയാസ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ ജനപ്രീതി വർദ്ധിക്കുന്നു എന്ന മാധ്യമ സർവേകൾ പുറത്തുവന്നപ്പോൾ തന്നെ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ അവഹേളിക്കാനായി മാത്രം ഒരുപറ്റം സംഘപരിവാർക്കാർ എത്തിയിരിക്കുന്നു. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി.എസ് സിങ് ഡിയോ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കാല് തൊട്ടുവന്ദിച്ചെന്ന് സംഘപരിവാറിന്റെ വ്യാജ വാര്‍ത്ത. ഒറ്റ നോട്ടത്തില്‍ സിങ് രാഹുലിന്റെ കാല് പിടിക്കുകയാണെന്ന് തന്നെ തോന്നിക്കുന്ന ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് സംഘപരിവാറുകാര്‍ വ്യാപകമായി പ്രചരിപ്പിച്ചത്.
’48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ്’ എന്ന തലക്കെട്ടിലായിരുന്നു ചിത്രം സംഘപരിവാറുകാര്‍ വ്യാപകമായി ഷെയര്‍ ചെയ്തത്. നിരവധി പേര്‍ ചിത്രം റീ ഷെയര്‍ ചെയ്യുകയും നിരവധി പേര്‍ കമന്റ് ചെയ്യുകയും ചെയ്തിരുന്നു. കോണ്‍ഗ്രസിന്റെ സംസ്‌ക്കാരത്തേയും രാഹുല്‍ ഗാന്ധിയേയും വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു ആര്‍.എസ്.എസും സംഘപരിവാറും രംഗത്തെത്തിയത്. ‘സോഷ്യല്‍ തമാശ’, ‘ഐ സപ്പോര്‍ട്ട് മോദി ജി ആന്‍ഡ് ബി.ജെ.പി’ എന്നീ ഫേസ്ബുക്ക് പേജുകള്‍ വഴിയും ഫോട്ടോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു.
എന്നാള്‍ ഇതിനിടെയും ഫോട്ടോയുടെ വിശ്വാസ്യത ചോദ്യം ചെയ്തും നിരവധി പേര്‍ രംഗത്തെത്തി. ഇതോടെയാണ് ഇതോടെ ഇന്ത്യാ ടുഡെ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും സോഷ്യല്‍മീഡിയയും ഫോട്ടോയുടെ സത്യാവസ്ഥ അന്വേഷിച്ച് രംഗത്തെത്തിയത്. വിഷയത്തില്‍ മന്ത്രിയോട് തന്നെ പ്രതികരണമാരാഞ്ഞപ്പോള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് വന്ദിച്ചിരുന്നെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നും മന്ത്രി മറുപടി നല്‍കി. ഇതിന്റെ വീഡിയോകളും പുറുത്തു വന്നിരുന്നു. എന്നാല്‍ ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ‘പ്രായം നോക്കാതെ എല്ലാവരുടേയും അനുഗ്രഹം വാങ്ങാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. രാഹുലിന്റെ അനുഗ്രഹം വാങ്ങുന്നതിലും എനിക്ക് ഒരു മടിയുമില്ല.
പക്ഷേ അദ്ദേഹം അതിന് അനുവദിക്കില്ല. ഫോട്ടോയില്‍ കാണുന്ന രീതിയിലുള്ള സംഭവം അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ അതിനുള്ളില്‍ മറ്റാരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ടെന്നും മന്ത്രി പറയുന്നു. ‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്നും വലിയൊരു നൂല്‍ താഴോട്ട് തൂങ്ങി നില്‍ക്കുന്നുണ്ടായിരുന്നു. രാഹുലിന്റെ കാലിനടുത്തേക്ക് കയര്‍ തൂങ്ങി നിന്നു. അത് ശ്രദ്ധയില്‍പ്പെട്ടതോടെ ആ നൂല്‍ നീക്കാന്‍ വേണ്ടി ഞാന്‍ കുനിഞ്ഞിരുന്നു. ഈ ചിത്രമാവാം അവര്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ഫോട്ടോ കൃത്യമായി നോക്കുന്നവര്‍ക്കും മന്ത്രി പറഞ്ഞത് ശരിയാണെന്ന് വ്യക്തമാകും. രാജസ്ഥാനിലെ തന്നെ രാജസ്ഥാന്‍ പത്രികയെന്ന പ്രാദേശിക പത്രം ഈ വാര്‍ത്ത ഉള്‍പ്പെടെ തന്നെ നല്‍കിയിരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ ബൊക്കെയില്‍ നിന്നും താഴേക്ക് തൂങ്ങിയ നൂല്‍ എടുത്തുമാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി എന്ന രീതിയില്‍ തന്നെയായിരുന്നു പത്രം ചിത്രം സഹിതം വാര്‍ത്ത നല്‍കിയത്.
ജന്മനാ മസ്തിഷ്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രണ്ടു വയസുകാരൻ അബ്ദുള്ള ഹസനെ കാണാൻ ആ അമ്മ പറന്നെത്തി. യെമനി പൗരയായ ഷൈമയ്ക്ക് മകനേ കാണാൻ കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് അനുമതി നൽകിയതിനെ തുടർന്ന് ബുധനാഴ്ച രാത്രിയിലാണ് അവർ യുഎസിലെ സാൻഫ്രാൻസിസ്കോയിൽ എത്തിയത്.
മസ്തിഷ്ക രോഗബാധയേത്തുടർന്ന് മരണത്തിന്റെ നൂൽപാലത്തിലൂടെ യാത്ര ചെയ്യുന്ന അബ്ദുള്ള തിരികെ ജീവിതത്തിലേക്ക് വരാനുള്ള സാധ്യതയില്ലെന്ന് വൈദ്യശാസ്ത്രലോകം അപ്പാടെ വിധി എഴുതിയിരുന്നു. എന്നാൽ, കാര്യങ്ങൾ ഇത്ര ഗുരുതരമായിട്ടും മകന്റെ അടുത്തെത്താൻ ഷൈമയ്ക്ക് സാധിച്ചിരുന്നില്ലെ. ട്രംപ് ഭരണകൂടത്തിന്റെ യാത്രാവിലക്കായിരുന്നു ഈ അമ്മയുടെ ജീവിതാഭിലാഷത്തിനു മുന്നിൽ മതിലു കെട്ടിയത്.
ഇതുമായി ബന്ധപ്പെട്ട് വാർത്ത പ്രചരിച്ചതു മുതൽ ഈ അമ്മയ്ക്ക് വലിയ പിന്തുണ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഷൈമയ്ക്ക് കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ് യുഎസിലേക്കുള്ള യാത്രാനുമതി നൽകുകയായിരുന്നു. നിലവിൽ ഈജിപ്തിലാണ് ഷൈമ താമസിക്കുന്നത്.
ഇന്ത്യയുടെ ലോകകപ്പ് ഹീറോ ഗൗതം ഗംഭീറിനെതിരെ ദില്ലി കോടതി വാറണ്ട് പുറപ്പെടുവിച്ചു. ദില്ലിയിലെ സാകേത് കോടതിയാണ് കേസെടുത്തത്.ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനം നടത്തിയ തട്ടിപ്പിനെ തുടര്‍ന്നായിരുന്നു ഇത്.
രുദ്ര ബില്‍ഡ്‌വെല്‍ റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്നു ഗംഭീര്‍. സ്ഥാപനം തട്ടിപ്പ് നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ദില്ലിയില്‍ ഫ്‌ലാറ്റ് നല്‍കുമെന്ന് പറഞ്ഞ് പണം വാങ്ങിയ ശേഷം വഞ്ചിച്ചുവെന്ന് കാണിച്ച് നിരവധി പേരാണ് പരാതിയുമായി രംഗത്ത് വന്നത്.ഗൗതം ഗംഭീറാണ് അംബാസിഡര്‍ എന്ന് കണ്ടിട്ടാണ് രുദ്ര ഗ്രൂപ്പിന് പണം നല്‍കിയതെന്നാണ് പരാതിക്കാരുടെ ആക്ഷേപം.
ജാമ്യം ലഭിക്കാവുന്ന വാറണ്ടാണ് സാകേത് കോടതി ജഡ്ജിയായ മനീഷ് ഖുരാന പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും ഗംഭീര്‍ കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഈ ദില്ലി താരത്തിന്റെ സമ്പാദ്യം.
അമ്മയും കുഞ്ഞും കിണറ്റിൽ വീണു മരിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ മുതുവിള സലാ നിവാസിൽ റിജു( 35) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
റിജുവിന്റെ ഭാര്യ മിതൃമ്മല മാടൻകാവ് പാർപ്പിടത്തിൽ പരേതനായ സത്യശീലന്റെയും ഷീലയുടെയും മകൾ കല്ലറ ഗവ.ആശുപത്രി കാരുണ്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരി അഞ്ജു(26), ഒൻപതു മാസം പ്രായമുള്ള മകൻ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28ന് വൈകിട്ട് മൂന്നിന് മിതൃമ്മലയിലെ ആളൊഴിഞ്ഞ കുടുംബ വീട്ടിലെ കിണറിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
അമ്മയുടെ ദേഹത്ത് ഷാൾ ഉപയോഗിച്ച് ചേർത്തു കെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന അഞ്ജുവിന്റെ ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഗാർഹിക പീഡനമാണ് മരണത്തിനു കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തി
റിജു,മാതാവ് സുശീല,സഹോദരി ബിന്ദു എന്നിവരെ സെപ്റ്റംബർ 28ന് അറസ്റ്റു ചെയ്തു. 18 ദിവസം കഴിഞ്ഞ് മൂവർക്കും ജാമ്യവും ലഭിച്ചു. ഇന്നലെ ഉച്ചക്ക് മാതാവും സഹോദരിയും കല്ലറയിൽ പോയി മടങ്ങിയെത്തുമ്പോൾ റിജുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോടതി വിധിപ്രകാരം കോതമംഗലം മാര്‍ത്തോമ്മ ചെറിയപളളിയില്‍ ആരാധനയ്ക്ക് എത്തിയ ഓര്‍ത്തഡോക്സ് സഭാ വൈദികനെ യാക്കോബായ ഇടവാകാംഗങ്ങള്‍ തടഞ്ഞു. ഫാ.തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലാണ് ഓര്‍ത്തഡോക്സ് സഭാ സംഘം എത്തിയത്. രാവിലെ മുതല്‍ പളളിയില്‍ ഒത്തുകൂടിയ സ്ത്രീകളടക്കമുളള ഇടവകക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു.
ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. തുടര്‍ന്ന് ഫാ. തോമസ് പോള്‍ റമ്പാനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധം കണ്ട് മടങ്ങുകയല്ലെന്നും തിരിച്ചെത്തി ആരാധന നടത്തുമെന്നും ഫാ. തോമസ് പോള്‍ അറിയിച്ചു. പളളിപ്പരിസരത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കനത്ത പൊലീസ് സന്നാഹം സ്ഥലത്ത് തുടരുന്നു.
മാവേലിക്കര നൂറനാട്ട് എൻഎസ്എസ് കരയോഗമന്ദിരത്തിലും സ്കൂളിലും കരിങ്കൊടി ഉയര്‍ത്തുകയും റീത്തു വയ്ക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. നൂറനാട് സ്വദേശികളായ വിക്രമന്‍ നായര്‍, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ ആര്‍എസ്എസുകാരും കുടശനാട് എൻഎസ്എസ് കരയോഗ അംഗങ്ങളുമാണ്.
കരയോഗമന്ദിരത്തിന് നേരെ കഴിഞ്ഞമാസമാണ് ആക്രമണം ഉണ്ടായത്. എൻഎസ്എസ് സ്കൂളിലെയും കൊടിമരത്തിൽ കരിങ്കൊടി നാട്ടി റീത്ത് വച്ചിരുന്നു.
നൂറനാട് കുടശനാട് 1473–ാം നമ്പർ കരയോഗമന്ദിരത്തിലെയും സമീപത്തെ എൻഎസ്എസ് ഹൈസ്കൂളിലെയും കൊടിമരങ്ങളിലാണു കരിങ്കൊടി കെട്ടി താഴെ റീത്ത് വച്ചത്. റീത്തിൽ ‘എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്ക് ആദരാഞ്ജലി’ എന്ന് എഴുതിയിരുന്നു. അതേസമയം കൊല്ലം ജില്ലയിലെ പരവൂരിലെ എൻഎസ്എസ് കരയോഗമന്ദിരത്തിനു നേരെയും ആക്രമണവുമുണ്ടായിരുന്നു.
കാലടി: എസ്.എഫ്.ഐ പ്രവര്‍ത്തകരെ കുടുക്കാന്‍ ശരീരത്തില്‍ ഗുരുതര മുറിവുണ്ടാക്കി എബിവിപിക്കാരന്‍ പോലീസ് അന്വേഷണത്തില്‍ കുടുങ്ങി. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ എ.ബി.വി.പി പ്രവര്‍ത്തകനായ ലാല്‍ മോഹനന്‍ നല്‍കിയ പരാതിയാണ് വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ലാലിന്റെ ശരീരത്തില്‍ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇത് ഇയാള്‍ സ്വയം സൃഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോളേജില്‍ നടന്ന ഒരു പാര്‍ട്ടിക്കിടെ ഉണ്ടായ വഴക്കിന് പ്രതികാരം തീര്‍ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്ന് ലാല്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
കോളേജില്‍ നടന്ന ഒരു ഡി.ജെ പാര്‍ട്ടിക്കിടെ എസ്.എഫ്.ഐ പ്രവര്‍ത്തകരും എബി.വി.പി ഭാരവാഹികളുമായി സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായി എസ്.എഫ്.ഐ പ്രവര്‍ത്തകരെ പോലീസ് കേസില്‍ കുടുക്കാനായിരുന്നു എ.ബി.വി.പി തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ലാല്‍ മോഹനന്‍, മറ്റൂര്‍ വട്ടപറമ്പ് സ്വദേശിയായ മനീഷ്, വിഷ്ണു, ശ്രീജിത്ത് എന്നിവര്‍ ഗൂഢാലോചന നടത്തുകയും വ്യാജക്കേസ് ഉണ്ടാക്കാന്‍ തീരുമാനിക്കുകയും ചെയ്തു.
മുളക് പൊടിയെറിഞ്ഞ ശേഷം കമ്പി വടിക്ക് അടിക്കുകയും കത്തി പോലുള്ള ആയുധം കൊണ്ട് വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യത്തെ ലാല്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ച പോലീസിന് ഇവരുടെ വാദം തെറ്റാണെന്ന് വ്യക്തമായി. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ 5 തുന്നലുകള്‍ ഉണ്ടാവാന്‍ പാകത്തിലുള്ള മുറിവ് ശരീരത്തിലുണ്ടാക്കുകയായിരുന്നുവെന്ന് ലാല്‍ സമ്മതിച്ചു. ഗൂഢാലോചനയില്‍ പങ്കെടുത്ത മനീഷ് കാലടി പോലീസ് സ്റ്റേഷനില്‍ കൊലപാതകം അടക്കം നിരവധി കേസുകള്‍ അടക്കം പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയാണ്.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനൽകുമാറിന്റെ ഭാര്യ വിജിയെ മന്ത്രി എം.എം. മണി ശകാരിച്ചതായി പരാതി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരത്തിന്റെ ഭാഗമായി പരാതി പറയാൻ വിളിച്ചപ്പോഴാണ് വിജിയെ മന്ത്രി ശകാരിച്ചത്. ആരാണ് നിങ്ങളെ ഇവിടെ കൊണ്ടിരുത്തിയത്. നിങ്ങളുടെ തോന്ന്യാസത്തിന് സമരം ചെയ്താൽ സർക്കാർ ജോലി തരാനാകില്ല… മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ സമരസമിതി പ്രവർത്തകർ മന്ത്രിയെ പിന്നീട് ബന്ധപ്പെട്ടെങ്കിലും തന്റെ പ്രതികരണത്തിൽ മാറ്റമില്ലെന്നാണ് അറിയിച്ചത്.