Latest News

മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി കമല്‍നാഥ് ഒപ്പുവച്ചു. അധികാരമേറ്റുള്ള ആദ്യ നടപടിയായി കർഷകരുടെ വായ്പ എഴുതിത്തള്ളുന്നതിനുള്ള ഫയലിലാണ് കമൽനാഥ് ഒപ്പുവച്ചത്. രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതിത്തള്ളി. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രധാന വാഗ്ദാനമാണ് ഇതിലൂടെ നട‌പ്പാകുന്നത്. 15 വർഷത്തിനുശേഷമാണ് മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറുന്നത്.

വിശാലപ്രതിപക്ഷ നിരയുടെ കൈകോര്‍ത്തുപിടിച്ച്  കോണ്‍ഗ്രസ് മന്ത്രിസഭകള്‍ അധികാരമേറ്റു. രാജസ്ഥാനിലും മധ്യപ്രദേശിലും നടന്ന പ്രൗഡഗംഭീര ചടങ്ങുകളില്‍ പ്രതിപക്ഷനിരയിലെ ദേശീയ നേതാക്കള്‍ പങ്കെടുത്തു.

ഭോപ്പാലിലെ ജാമ്പുരി മൈതാനത്ത് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു മധ്യദേശത്ത് കോണ്‍ഗ്രസിന്റെ അധികാരപ്രവേശനം. ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലി കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റു.

ജയ്പൂരിലെ ചരിത്രപ്രസിദ്ധമായ ആല്‍ബര്‍ട്ട് ഹാളില്‍ രാവിലെ പതിനൊന്നുമണിക്ക് രാജക്കന്‍മാരുടെ നാട്ടിലെ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ടും ഉപമുഖ്യമന്ത്രിയായി സച്ചിന്‍ പൈലറ്റും സത്യപ്രതിജ്ഞ ചെയ്തു. ഇരുവര്‍ക്കും ഗവര്‍ണര്‍ കല്യാണ്‍സിങ് സത്യവാചകം ചൊല്ലിക്കൊടുത്തു.

റായ്പൂരില്‍ വൈകിട്ട് അഞ്ചുമണിക്കായിരുന്നു മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.എസ്.പി അധ്യക്ഷ മായവതിയും, എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും മാറിനിന്നത് പ്രതിപക്ഷ നിരയുടെ ശക്തിപ്രകടനത്തിനിടയിലും കല്ലുകടിയായി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയായിരുന്നു ചടങ്ങുകളിലെ ശ്രദ്ധാകേന്ദ്രം. യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, മുന്‍ പ്രധാനമന്ത്രിമാരായ ഡോ.മന്‍മോഹന്‍ സിങ്, എച്ച്.ഡി.ദേവെഗൗഡ, ആന്ധപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി തുടങ്ങി തെക്കുനിന്ന് വടക്കുവരെയുള്ള പ്രതിപക്ഷനിരയിലെ പ്രമുഖര്‍ ഭൂരിഭാഗവും ചടങ്ങുകള്‍ക്കെത്തി. മുന്‍ മുഖ്യമന്ത്രിമാരായ വസുന്ധരരാജെ സിന്ധ്യയും ശിവരാജ് സിങ് ചൗഹാനും രമണ്‍ സിങ്ങും അതതു സംസ്ഥാനങ്ങളിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

 

ഒടിയൻ സിനിമയ്ക്കെതിരെയും സംവിധായകൻ ശ്രീകുമാർ മേനോനെതിരെയും നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ദിലീപ് ഫാൻസ് ആണെന്ന ആരോപണം തള്ളി ദിലീപ് ഫാൻസ്‌ ചെയർമാൻ റിയാസ് ഖാൻ.ശ്രീകുമാർ മേനോൻ മറുപടി അർഹിക്കുന്നില്ലെന്നാണ് ദിലീപ് ഫാൻസിന്റെ പ്രതികരണം.ഒരു പ്രമുഖ മാധ്യമത്തോടാണ് റിയാസ് പ്രതികരിച്ചത്.യാഥാർഥ്യം എല്ലാവര്ക്കും അറിയാമെന്നും ഇതൊന്നും അത്ര സംഭവമാക്കേണ്ട കാര്യമില്ലെന്നും അയാൾ പറയുന്ന പൊട്ടത്തരങ്ങൾ മറുപടി അർഹിക്കുന്നില്ലെന്നും റിയാസ് പ്രതികരിച്ചു.

ഒടിയൻ പ്രദർശനത്തിനെത്തിയ ആദ്യ ദിനം മുതൽ വലിയ രീതിയിലുള്ള സൈബർ ആക്രമണത്തിനാണ് സംവിധായകൻ ശ്രീകുമാർ മേനോൻ വിധേയനായത്. ഇക്കാര്യം തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ മുഖാമുഖത്തിൽ അദ്ദേഹം തുറന്നു പറയുകയും ചെയ്തു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു തെളിവ് ലഭിക്കാത്തതിനാൽ വ്യക്തിപരമായ ആരോപണം ഉന്നയിക്കുന്നില്ലെന്നും അകാരണമായി തന്നെ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിന്റെ കാരണങ്ങൾ എല്ലാവർക്കും അറിയാമെന്നുമായിരുന്നു ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നത്.

അതേസമയം നടി മഞ്ജു വാര്യരെ താൻ സഹായിക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് ‘ഒടിയൻ’ സിനിമയ്ക്കെതിരായുള്ള സൈബർ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാർ മേനോൻ ആവശ്യപ്പെട്ടിരുന്നു.

കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരിമരുന്നിന് അടിമയെന്ന് വിവരം. ഫ്ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു നടി. ലഹരിമരുന്ന് ദിവസവും ഉപയോഗിക്കുന്നുവെന്നാണ് വിവരം.അനാശാസ്യത്തിലൂടെയാണ് ഇതിനുള്ള പണം കണ്ടെത്തുന്നതെന്നാണ് പൊലീസ് വിശദീകരണം. നടിയുടെ ഡ്രൈവര്‍ക്ക് മയക്കുമരുന്നു കടത്തിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയില്ല. അടിമയെപോലെയാണ് ഡ്രൈവറെ പരിഗണിച്ചിരുന്നത്. പാക്കറ്റിനുള്ളിലെ സാധനം എന്താണെന്ന് അറിയാതെയാണ് ഡ്രൈവര്‍ ഓരോ തവണയും പാക്കറ്റുകളെത്തിച്ചിരുന്നത്. അറസ്റ്റ് ചെയ്ത നടിയെ റിമാന്‍ഡ് ചെയ്തു.aswathy-babuപുറത്തു വിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാന്‍ പറ്റില്ലെന്നു നടി പൊലീസിനോട് പറഞ്ഞതായാണ് വിവരം. ലഹരിക്ക് അത്ര അടിമപ്പെട്ട അവസ്ഥയിലാണ് അവരെന്നു പൊലീസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. വില്‍പനയെക്കാള്‍ ഉപയോഗിക്കുന്നതിനാണ് ഇവര്‍ എംഡിഎംഎ മരുന്ന് എത്തിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു.

അതേസമയം ചില ഉന്നത ബന്ധങ്ങളും ഇവര്‍ പൊലീസിനോട് വെളിപ്പെടുത്തിയെന്നാണ് സൂചന. ഇതു സംബന്ധിച്ച വിശദ വിവരങ്ങള്‍ പുറത്തു വിടാന്‍ പൊലീസ് തയാറായിട്ടില്ല. പ്രായപൂര്‍ത്തിയാകും മുന്‍പു തന്നെ സമാനമായ ചില കേസുകളില്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ നടി കഴിഞ്ഞിട്ടുണ്ടെന്നും വിവരമുണ്ട്. മയക്കുമരുന്നു കേസ് മാത്രം അന്വേഷിച്ച് കൂടുതല്‍ തലവേദന ഒഴിവാക്കാനാണ് പൊലീസ് ആലോചിക്കുന്നത് എന്നാണ് വിവരം. ലഹരിമരുന്ന് ഉപയോഗിച്ചതിന് 2016 ല്‍ അശ്വതി ദുബായില്‍ പിടിയിലായിട്ടുണ്ട്.

കുട്ടനാട് തായങ്കരിക്കു സമീപത്തായി സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. റോഡരികില്‍ കൂട്ടിയിട്ടിരുന്ന മെറ്റലില്‍ കയറി നിയന്ത്രണം വിട്ടു ബസ് മറിയുകയായിരുന്നു. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടമുണ്ടായത്.

accident-alappuzha

രാമങ്കരി സഹൃദയ സ്‌പെഷല്‍ സ്‌കൂളിന്റെ ബസ് ആണ് മറിഞ്ഞത്. ബസ് ജീവനക്കാരെ കൂടാതെ 12 കുട്ടികള്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം. ഇവരില്‍ മൂന്നുപേരെ ചന്പക്കുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

accident-alappuzha

മെറ്റല്‍ കൂനയില്‍ നിന്നും മെറ്റല്‍ റോഡിലേക്കു പരന്നു കിടക്കുകയായിരുന്നു. ഇതിലേക്ക് ബസ് കയറിയ ഉടനെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. തോടിനു സമീപത്തേക്കാണ് ബസ് മറിഞ്ഞത്. ബസ് തോട്ടിലേക്ക് മറിയാതിരിന്നതിനാൽ വാൻ ദുരന്തം ഒഴിവായത്.രാമങ്കരി, കണ്ടങ്കരി, തായങ്കരി പ്രദേശങ്ങളിലെ വിദ്യാര്‍ഥികളെയുമായി സ്‌കൂളിലേക്കു പോകുകയായിരുന്നു ബസ്

 

തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ട്രാവന്‍കൂര്‍ മാളിലെ ഹോട്ടല്‍ ജീവനക്കാരനായ 22 കാരന് ദാരുണാന്ത്യം. കല്ലറ പാങ്ങോട് ദാറുല്‍ ഇസ്ളാമില്‍ അബ്ദുള്‍ സലാമിന്റെ മകന്‍ ഒമറാണ് (22) മരിച്ചത്. മറ്റ് രണ്ട്  ബൈക്കുകളിലായി ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പാങ്ങോട് സ്വദേശി ഷെഫീക്ക് (21), കടയ്ക്കല്‍ സ്വദേശി ഹൈഷാം(21) എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെണ്‍പാലവട്ടം ബൈപാസില്‍ ഇന്ന് പുലർച്ചെ 2 മണിയോടെയായിരുന്നു അപകടം. കഴക്കൂട്ടത്ത് പോയി ഈഞ്ചയ്ക്കലിലേക്ക് തിരികെ വരികയായിരുന്ന ഇവരില്‍ ഒരാളുടെ ബൈക്ക് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോള്‍ പിന്നാലെ വന്ന ബൈക്കുകള്‍ ഒന്നൊന്നായി ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഡിവൈഡറില്‍ ഇടിച്ചുകയറിയ ബൈക്കുകളില്‍ നിന്ന് ഇവര്‍ റോഡില്‍ പലഭാഗങ്ങളിലായി തെറിച്ചുവീണു.

ശരീരം വയറിന്റെ ഭാഗത്തുവച്ച്‌ രണ്ടായി മുറിഞ്ഞു മാറിയ ഒമര്‍ തല്‍ക്ഷണം മരിച്ചു. ഷെഫീക്കിന് കാലിനാണ് പരിക്ക്. ഹൈഷാമിന് നിസാര പരിക്കേറ്റു. റോഡില്‍ തെറിച്ചുവീണതിനിടെ കമ്ബിയിലോ മറ്റോ ഇടിച്ചതാകാം ഒമറിന്റെ ശരീരം രണ്ടായി മുറിയാനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒമറിന്റെ മൃതദേഹം റോഡില്‍ കിടന്നതിനാല്‍ പൊലീസ് നിര്‍ദേശത്തെ തുടര്‍ന്ന് നിര്‍ത്തിയ ലോറിക്ക് പിന്നില്‍ അതുവഴിവന്ന ഇന്നോവ കാറിടിച്ച് രണ്ടാമതും അപകടം ഉണ്ടായി. കണിയാപുരം സ്വദേശി ഹസനും ഇയാളുടെ സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ ഹസനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സുഹൃത്തിനെ ഫോര്‍ട്ടിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേട്ട പൊലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ റോഡില്‍ നിന്ന് നീക്കി. ഒമറിന്റെ മൃതദേഹം മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് കൈമാറും.

ഭർത്താവിന് വേലക്കാരിയുമായി അവിഹിതമെന്ന് സംശയം, സഹോദരനെക്കൊണ്ട് വേലക്കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഭാര്യ. ഒഡീഷയിലാണ് വീട്ടുജോലിക്കാരിയായ നാൽപതുകാരി വിധവയെ സഹോദരനും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചത്. ഇവരെ മകളുടെ വീട്ടിൽ നിന്നുമാണ് തട്ടിക്കൊണ്ടുപോയത്. ഇവരോടൊപ്പം മകളുടെ ഭർത്താവിനെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി.

വിജനമായ സ്ഥലത്ത് എത്തിയ ശേഷം മരുമകനെ ബോധം കെടുന്നത് വരെ തല്ലി അവശനാക്കി. അതിനുശേഷം അമ്മയെ സംഘം കൂട്ടമായി പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യഭാഗങ്ങളിൽ മൂർച്ചയുള്ള ആയുധങ്ങൾകൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തു.

ക്രൂരമായ പീഡനത്തിന് സാക്ഷിയാകാൻ മുഴുവൻ സമയവും കൊട്ടേഷന്‍ നല്‍കിയ സ്ത്രീയുമുണ്ടായിരുന്നു. അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.

വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന മകളെ വെറുതെ വിട്ടിരുന്നു. ഈ യുവതിയുടെ പരാതിയിൽ നടന്ന തെരച്ചിലിലാണ് അമ്മയേയും ഭർത്താവിനേയും അവശനിലയിൽ കണ്ടെത്തിയത്. വൈദ്യ പരിശോധനയിൽ പീഡനം സ്ഥിരീകരിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ആറു പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

കൊച്ചിയില്‍ സീരിയല്‍ നടി ലഹരിമരുന്ന് കേസില്‍ അറസ്റ്റില്‍ . തിരുവനന്തപുരം സ്വദേശിനി അശ്വതി ബാബുവിനെയാണ് അഞ്ചു ഗ്രാം എംഡിഎംഎയുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അശ്വതിയുടെ ഡ്രൈവറെയും പൊലീസ് അറസ്റ്റ് ചെയ്തു. ‌‌‌

കാക്കനാട് പാലച്ചുവട്ടിലെ അശ്വതിയുടെ ഫ്ളാറ്റില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു. അശ്വതിയുടെയും ഡ്രൈവർ ബിനോയിയുടെയും ബാഗില്‍ നിന്ന് രണ്ടര ഗ്രാം വീതം വീതം എംഡിഎംഎ പിടിച്ചെന്നും പൊലീസ് അറിയിച്ചു. ബാംഗ്ലൂരില്‍ നിന്നാണ് ലഹരിമരുന്ന് കൊച്ചിയില്‍ എത്തിച്ചതെന്നാണ് ഇരുവരും പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

തിരുവനന്തപുരം സ്വദേശിനിയായ അശ്വതി ഏറെ നാളായി കൊച്ചി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സമാനമായ േകസുകളില്‍ അശ്വതി മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചനകളും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതേകുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത്തിരണ്ടു വയസുകാരിയായ അശ്വതി സീരിയലുകളിലും ചില സിനിമകളിലും ചെറു വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്തും സജീവമാണ്.

ഖുൻഫുദയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വീട്ടമ്മയും മകനും മരിച്ചു. ഖുൻഫുദയിൽ ജോലി ചെയ്യുന്ന വേങ്ങര കോട്ടുമല സ്വദേശി പറ്റൊടുവിൽ ഇസ്ഹാഖിന്റെ ഭാര്യ ഷഹറാ ബാനു (30), മകൻ മുഹമ്മദ് ഷാൻ (11) എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ ഇളയ മകൾ ഇസ ഫാത്തിമയെയും ഇസ്ഹാഖിനെയും വിദഗ്ധ പരിശോധനക്കായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 10 നായിരുന്നു അപകടം. ഖുൻഫുദയിൽ നിന്നു ഷക്കീക്കിലേയ്ക്ക് പോകുമ്പോൾ സവാൽഹയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനത്തെ ഇടിക്കുകയായിരുന്നു. ഇസ്ഹാഖാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിന് പരുക്കില്ല.

രണ്ടുദിവസം മുൻപാണ് കുടുംബം സന്ദർശക വീസയിൽ സൗദിയിലെത്തിയത്. ഷക്കീക്കിലേയ്ക്ക് ഇസ്ഹാഖിന്റെ സഹോദരനെ കാണാൻ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മൃതദേഹം ഖുൻഫുദയിൽനിന്ന് 60 കിലോമീറ്റർ അകലെ ഹലി ജൂനൂബ് ആശുപത്രിയിൽ.

അതെ, ദുബായിൽ പഠിക്കുന്ന തിരുവല്ല സ്വദേശിയായ ഈ മിടുക്കൻ 13–ാം വയസ്സിൽ സ്വന്തമായി ഒരു സോഫ്റ്റ്‍വെയർ ഡെവലപ്മെന്റ് കമ്പനിയുടെ ഉടമസ്ഥനാണ്. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ആദിത്യന്റെ ടെക്‌ലോകവുമായുള്ള ബന്ധം. ഒൻപതാം വയസ്സിൽ സ്വന്തമായി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ചാണ് ഈ മിടുക്കൻ ആദ്യം ഞെട്ടിച്ചത്. ഇപ്പോൾ 13–ാം വയസ്സിൽ സോഫ്റ്റ്‍വെയർ കമ്പനിയുടെ സിഇഒ. ആവശ്യക്കാർക്കുവേണ്ടി ലോഗോ ഡിസൈനിങ്ങ്, വെബ്സൈറ്റ് ഡിസൈൻ തുടങ്ങിയ ജോലികളും ആദിത്യൻ ചെയ്യുന്നു.

അഞ്ചാം വയസ്സു മുതലാണ് ഈ മലയാളി മിടുക്കൻ കംപ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്നത്. ഇപ്പോൾ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയുടെ സിഇഒ. യുഎഇയിലെ ഏറ്റവും പ്രായം കുറഞ്ഞ സിഇഒ എന്ന ഖ്യാതിയും ആദിത്യന് സ്വന്തം. തിരുവല്ലയിലാണ് ആദിത്യൻ ജനിച്ചത്. അഞ്ചു വയസ്സുള്ളപ്പോൾ കുടുംബം ദുബായിലേക്ക് വന്നു. ആദ്യമായി പിതാവ് കാണിച്ചു തന്നെ വെബ്സൈറ്റ് ബിസിസി ടൈപ്പിങ്ങ് ആണ്. എങ്ങനെയാണ് കുട്ടികളെയും വിദ്യാർഥികളെയും ടൈപ്പിങ്ങ് പഠിപ്പിക്കുക എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നതെന്ന് ആദിത്യൻ ഒാർക്കുന്നു.

ഏഴാം ക്ലാസിൽ പഠിക്കുന്ന ആദിത്യന്റെ ട്രിനെറ്റ് സൊലൂഷ്യൻസ് എന്ന കമ്പനിയിൽ മൂന്നു ജീവനക്കാരുണ്ട്. ആദിത്യന്റെ സ്കൂളിലെ തന്നെ വിദ്യാർഥികളും സുഹൃത്തുക്കളുമാണിവർ. പ്ലേ സ്റ്റോർ പോലെയുള്ള ഒരു പ്ലാറ്റ്ഫോം നിർമിക്കുകയായിരുന്നു ആദിത്യൻ ആദ്യം ചെയ്തത്. ടെക് ലോകത്തെ വിശേഷങ്ങളും ഗെയിമിങ്ങ് വിശേഷങ്ങളും പങ്കുവയ്ക്കുന്ന ‘എ ക്രേസി’ എന്ന പേരിൽ ഒരു യൂട്യൂബ് പേജും ആദിത്യനുണ്ട്.

18 വയസ്സ് പൂർത്തിയാകാൻ കാത്തിരിക്കുകയാണ് ആദിത്യൻ, എങ്കിൽ മാത്രമേ സ്വന്തം പേരിൽ കമ്പനി റജിസ്റ്റർ ചെയ്യാൻ സാധിക്കൂ. എങ്കിലും ഇപ്പോൾ ഒരു കമ്പനി പോലെയാണ് പ്രവർത്തിക്കുന്നത്. പന്ത്രണ്ടോളം പേരാണ് ഈ 13കാരനുമായി ഇടപാട് നടത്തിയത്. ഡിസൈൻ, കോഡിങ്ങ് തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ഉള്ളത്. പൂർണമായും സൗജന്യമായാണ് ഇവ ചെയ്തതെന്നും ആദിത്യൻ പറയുന്നു.

ചെന്നൈ: സിനിമയില്‍ ഹുക്ക വലിക്കുന്ന രംഗത്തില്‍ അഭിനയിച്ചതിന് തെന്നിന്ത്യന്‍ സിനിമാതാരമായ ഹന്‍സിക മോട്ട്‌വാനിക്കെതിരെ കോടതിയില്‍ കേസ്. പാട്ടാളിമക്കള്‍ കക്ഷിയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ജാനകിരാമനാണ് പരാതി നല്‍കിയത്. ലഹരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് ചിത്രത്തിലെ രംഗമെന്ന് ജാനകിരാമന്‍ പരാതിയില്‍ ആരോപിക്കുന്നു.

യു.ആര്‍. ജമീല്‍ സംവിധാനം ചെയ്ത ‘മഹാ’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതോടെയാണ് പ്രതിഷേധവുമായി പട്ടാളിമക്കള്‍ കക്ഷി രംഗത്ത് വന്നത്. കാവി ധരിച്ച് സന്യാസികളുടെ ഇടയില്‍ രാജസിംഹാസനത്തിലിരുന്ന് ഹുക്ക വലിക്കുന്നതായ ഹന്‍സികയുടെ ചിത്രമാണ് പോസ്റ്ററില്‍. ഇത് ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. സിനിമയ്‌ക്കെതിരെയും നടിക്കെതിരെയും നിയമനടപടി ആവശ്യമാണെന്നും ജാനകിരാമന്‍ പരാതിയില്‍ പറയുന്നു. സിനിമയിലെ പുകവലി, മദ്യപാന രംഗങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന പാര്‍ട്ടിയാണ് പാട്ടാളിമക്കള്‍ കക്ഷി.

ഹന്‍സിക വിവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്ഷന് പ്രധാന്യം നല്‍കുന്ന ചിത്രമാണ് ‘മഹാ’. ഹന്‍സികയുടെ 50-മത്തെ ചിത്രമാണെന്ന പ്രത്യേകതയും മഹാ യ്ക്കുണ്ട്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വളരെ പെട്ടന്ന് തന്നെ നിലയുറപ്പിച്ച ഹന്‍സികയ്ക്ക് പിന്നാലെ വിവാദങ്ങളും സ്ഥിര സംഭവമാണ്. ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിച്ചതിന് മുന്‍പ് ഹന്‍സികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളുടെ ആക്രമണം നടന്നിരുന്നു.

RECENT POSTS
Copyright © . All rights reserved