Latest News

കൊച്ചി∙ സർക്കാരിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വനിതാമതിലിനുള്ള പിന്തുണ പിൻവലിച്ചു നടി മഞ്ജു വാരിയർ. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ആഗ്രഹിക്കുന്നതെന്നും സമൂഹമാധ്യമത്തിലെ കുറിപ്പിൽ മഞ്ജു വ്യക്തമാക്കി.

നേരത്തേ, ‘വുമൻസ് വാൾ’ എന്ന ഫെയ്സ്ബുക് പേജിലെ വിഡിയോയിലൂടെയാണു താരം വനിതാമതിലിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ജനുവരി ഒന്നിനാണു വനിതാമതിൽ. ‘നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീപുരുഷ സമത്വം അനിവാര്യം. മുന്നോട്ടു പോകട്ടെ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം’– എന്നായിരുന്നു മഞ്ജുവിന്റെ വിഡിയോ സന്ദേശം.

മഞ്ജുവിന്റെ കുറിപ്പിൽനിന്ന്: 

സംസ്ഥാന സര്‍ക്കാരുകളുടെ ഒട്ടേറെ പരിപാടികളോട് എല്ലാക്കാലവും ഞാന്‍ സഹകരിച്ചിട്ടുണ്ട്. ഭാവിയിലും സഹകരിക്കും. സ്ത്രീകള്‍ക്കു വേണ്ടിയുള്ള ഒരു സര്‍ക്കാര്‍ ദൗത്യം എന്ന ധാരണയിലാണു വനിതാമതില്‍ എന്ന പരിപാടിക്കു പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ അതിന് ഇതിനകം ഒരു രാഷ്ട്രീയ നിറം വന്നുചേര്‍ന്നതു ഞാന്‍ അറിഞ്ഞിരുന്നില്ല. അത് എന്റെ അറിവില്ലായ്മ കൊണ്ടുണ്ടായതാണ്.

വൈകാരികമായ പല വിഷയങ്ങളുമായി വനിതാമതില്‍ എന്ന പരിപാടി കൂട്ടിവായിക്കപ്പെടുന്നു എന്നതിനെക്കുറിച്ചും ഞാന്‍ ബോധവതിയായിരുന്നില്ല. അതും എന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ഒന്നിന്റെ പേരിലും ആരും വിഘടിച്ചുനിൽക്കരുത് എന്നു കരുതുന്നയാളാണ് ഞാന്‍. പ്രളയകാലത്ത് ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന തരത്തില്‍ ജാതിയും മതവും രാഷ്ട്രീയവും മറന്നു നമുക്കിടയിലുണ്ടായ കൂട്ടായ്മ എന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്നു.

പാര്‍ട്ടികളുടെ കൊടികളുടെ നിറത്താല്‍ വ്യാഖ്യാനിക്കപ്പെടുന്ന തരത്തിലുള്ള രാഷ്ട്രീയം എനിക്കില്ല. കലയാണ് എന്റെ രാഷ്ട്രീയം. അതിനപ്പുറം എനിക്കൊന്നുമില്ല. അതുകൊണ്ടുതന്നെ പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനിൽക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആ നിലപാടാണ് വനിതാമതിലിന്റെ കാര്യത്തിലുമുള്ളതെന്നു വ്യക്തമാക്കട്ടെ.

 

രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയെ കേരളം ഇന്നിംഗ്‌സിനും 27 റണ്‍സിനും പരാജയപ്പെടുത്തി. സീസണിലെ കേരളത്തിന്റെ മൂന്നാം ജയമാണിത്. ആദ്യ ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്ത കേരളം 320 റണ്‍സാണ് നേടിയിരുന്നത്. മറുപടി ബാറ്റ് ചെയ്ത ഡല്‍ഹി 139 റണ്‍സിന് പുറത്തായി. ഫോളോ ഓണ്‍ വഴങ്ങി ഡല്‍ഹി രണ്ടാം ഇന്നിംഗ്‌സില്‍ 154 റണ്‍സിനും പുറത്താകുകയായിരുന്നു. മൂന്നു വിക്കറ്റ് വീതം നേടിയ ജലജ് സക്‌സേനയും സന്ദീപ് വാര്യരുമാണ് കേരളത്തിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ഡല്‍ഹിക്കുവേണ്ടി അനുജ് റാവത്ത് (31), ശിവം ശര്‍മ (33), എസ്. ഭാട്ടി (30) എന്നിവര്‍ മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്.

റഷ്യയില്‍ പതിമൂന്നുകാരിയായ മകളുടെ കന്യകാത്വം സമ്പന്നര്‍ക്ക് വില്‍ക്കാന്‍ ശ്രമിച്ച കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. മുന്‍ സൗന്ദര്യ റാണി കൂടിയായ ഐറിന ഗ്ലാഡിക് എന്ന 35 കാരിക്കാണ് റഷ്യന്‍ കോടതി ശിക്ഷ വിധിച്ചത്.

മകളുടെ ലൈംഗികച്ചുവയുളള ഫോട്ടോകള്‍ എടുക്കുകയും മകള്‍ കന്യകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാരില്‍ നിന്നും വാങ്ങുകയും ചെയ്ത ശേഷമായിരുന്നു വില്‍ക്കാന്‍ ഒരുങ്ങിയത്. മോസ്‌കോയിലെ സമ്പന്നരായ ഇടപാടുകാരെ കണ്ടെത്തി മകളുടെ കന്യകാത്വം വില്‍ക്കാന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. സമ്പന്നനായ ഒരാള്‍ക്ക് 19100 പൗണ്ടിനാണ് (17.29 ലക്ഷം) വില്‍ക്കാന്‍ ശ്രമിച്ചിരുന്നു. ഐറിനെ സഹായിച്ച രണ്ട് യുവതികള്‍ കൂടി പിടിയിലായിട്ടുണ്ട്.

ഐറിന് മകളെ കൂടാതെ മറ്റൊരു ആണ്‍കുട്ടി കൂടിയുണ്ട്. തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതോടെ കുട്ടികളെ വളര്‍ത്താനുളള അവകാശവും ഐറിന് നഷ്ടപ്പെട്ടു.
ഐറിനൊപ്പം അറസ്റ്റിലായ യുവതികളും നേരത്തേ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇവരെ ഒഴുകുന്ന ഭക്ഷണശാലയില്‍ നിന്നാണ് പിടികൂടിയത്. ഐറിന്റെ ബാഗില്‍ നിന്നും പൊലീസ് പണവും കണ്ടെത്തി.

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാന്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് പിന്തുണയുമായി നടി മഞ്ജു വാര്യര്‍. വനിതാ മതിന്‍റെ പേജിലാണ് മഞ്ജുവിന്‍റെ പിന്തുണ അറിയിച്ചുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. ”നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യം. മുന്നോട്ട് പോകട്ടേ കേരളം. ഞാന്‍ വനിതാ മതിലിനൊപ്പം” – മഞ്ജു വാര്യര്‍  പറഞ്ഞു.

ജനുവരി ഒന്നിന് നാല് മണിക്കാണ് ദേശീയ പാതകൾ കേന്ദ്രീകരിച്ച് വനിതാമതിൽ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ വനിതാ മതില്‍ സംഘടിപ്പിക്കാനുള്ള തീരുമാനം നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗത്തിലാണ് എടുത്തത്. വനിതാ മതിലില്‍ മൂന്ന് ദശലക്ഷം വനിതകളെ ഇടതുമുന്നണി അണിനിരത്തുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് പിന്തുണയുമായി സമൂഹത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നും നിരവധി പ്രമുഖരായ സ്ത്രീകളും രംഗത്തെത്തിക്ക‍ഴിഞ്ഞു.

 

സിനിമയ്ക്ക് ആവശ്യമില്ലാത്ത ഹൈപ്പ് നൽകി എന്ന വിമര്‍ശനത്തിന് തിരുവനന്തപുരം പ്രസ് ക്ലബില്‍ അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെ: എന്റെ നേർക്ക് ഉയരുന്ന ഏറ്റവും വലിയ ആരോപണം ഞാൻ സിനിമയ്ക്ക് വേണ്ടാത്ത ഹൈപ്പ് നൽകി എന്നാണ്. എന്നാൽ അതിന് തനിക്ക് യാതൊരു ഖേദവുമില്ല. ഞാൻ ഉണ്ടാക്കിയ ഒരു ഉൽപ്പന്നം വിറ്റഴിക്കേണ്ടത് എന്റെ ആവശ്യമാണ്. അതിനായി പരസ്യരംഗത്ത് നിന്നും പഠിച്ച മാർക്കറ്റിങ്ങ് പാഠങ്ങൾ ബോധപൂർവ്വം ഉപയോഗിച്ചിട്ടുണ്ട്. എനിക്ക് മാത്രം കണ്ട് രസിക്കാൻ അല്ലല്ലോ ഞാൻ പടം എടുത്തത്?

ഒടിയനെക്കുറിച്ചുള്ള കഥകൾ ചെറിയ കുട്ടിയായിരുന്നപ്പോൾ കേട്ടിട്ടുണ്ട്. പക്ഷെ ആരും ഒടിയനെ കണ്ടിട്ടില്ല. ആരും കാണാത്ത ഒരു മിത്തിന് രൂപം നൽകി അതിന്റെ മാനുഷികതലമാണ് നൽകിയത്. പഴയ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി ദ്രോഹം ചെയ്യാൻ വേണ്ടി കൊട്ടേഷൻ എടുത്ത ആളുകളാണ് ഒടിയൻമാർ. ആ കഥാപാത്രത്തെ സാധാരണക്കാരനായ ഒരാളായിട്ടാണ് കാണിച്ചത്.

ഞാൻ കാണിച്ചത് പഴയ മോഹൻലാലിനെയാണ്. മോഹൻലാലിന്റെ പഴയ കുസൃതിയും തമാശകളുമൊക്കെ തിരികെ കൊണ്ടുവരാനാണ് ശ്രമിച്ചത്. മുപ്പതുകാരനായ മോഹൻലാലിനെ കാണിക്കാമെന്ന് മാത്രമാണ് പറഞ്ഞത്. അത് സിനിമയിൽ കാണിച്ചിട്ടില്ലേ? മലയാളസിനിമ പ്രേക്ഷകരെ പരിഗണിച്ചതുകൊണ്ടാണ് മാസ് കാണാതിരുന്നത്. എൺപതുകളിലെ ലുക്കിലുള്ള മോഹൻലാലിനെയാണ് കാണിച്ചത്.

ത്രീ ഇഡിയറ്റ്സിലെ ആമീർഖാന്റെ പോലെയൊക്കെയാണ് ഒടിയനുവേണ്ടി മോഹൻലാൽ ശാരീരികമായി മാറിയത്. കലാപരമായി സിനിമയ്ക്ക് നേരെ വിമര്‍ശനം ഉയർന്നാൽ മോഹൻലാൽ മറുപടി പറയും എന്നു തന്നെയാണ് എന്റെ വിശ്വാസം. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന രീതിയിൽ ഒരു സിനിമ എടുക്കാൻ സാധിക്കില്ല. എന്റെ ശൈലിയിലും എന്റെ ജ്ഞാനത്തിലും ഞാൻ അവതരിപ്പിച്ച സിനിമയാണ് ഒടിയൻ. ആ സിനിമ മോഹൻലാലിന് വിശ്വാസ്യമായതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്.

ആഡംബരത്തിന്റെ വര്‍ണപ്പകിട്ടില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയും വ്യവസായി ആനന്ദ് പിരമലിന്റെയും വിവാഹം ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയാണ് നടന്നത്. മുംബൈയിലെ മുകേഷ് അംബാനിയുടെ ആംഡബര വസതിയായ ആന്റിലയില്‍ വെച്ചാണ് വമ്പന്‍ സെലിബ്രിറ്റികളെ സാക്ഷിയാക്കി വിവാഹം നടന്നത്. രാഷ്ട്രീയം, സിനിമ, ബിസിനസ് രംഗത്തെ പ്രമുഖരും ബന്ധുക്കളുമാണ് ചടങ്ങിനെത്തിയത്. സാമ്പത്തിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഏകദേശം 100 മില്ല്യണ്‍ ഡോളര്‍ ആകും കല്ല്യാണത്തിന് പൊടിച്ചിട്ടുള്ളത്. ഇന്ത്യന്‍ രൂപയില്‍ ഇത് 720 കോടിയോളം വരും. ഇപ്പോഴും ആഢംബര വിവാഹത്തിന്റെ വിശേഷങ്ങള്‍ക്ക് കൊടിയിറങ്ങിയിട്ടില്ല.

ഇഷ അംബാനിക്കും ആനന്ദിനും പാര്‍ക്കാര്‍ 450 കോടി മുതല്‍മുടക്കില്‍ പിരമലിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് നില ബംഗ്ലാവാണ് സജ്ജമായിരിക്കുന്നത്. ഗുലിറ്റ എന്നാണ് ‘വര്‍ളി സീഫെയ്‌സ് മേഖലയില്‍ കടലിന് അഭിമുഖമായി നില്‍ക്കുന്ന ബംഗ്ലാവിന്റെ പേര്. ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ല്‍ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ കമ്പനിയില്‍ നിന്ന് 452 കോടി മുടക്കി വാങ്ങിയതാണ് ഈ ബംഗ്ലാവ്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികള്‍ മുടക്കി ‘ഗുലിറ്റ’ മോടി പിടിപ്പിച്ചു. 5 നിലകളില്‍ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവില്‍ അത്യാധുനിക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികള്‍ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളില്‍. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. കിടപ്പുമുറികള്‍ അഞ്ചാം നിലയിലാണ്. 20 കാറുകള്‍ വീട്ടുപരിസരത്തു പാര്‍ക്ക് ചെയ്യാനാവും. 14,000 കോടി രൂപയുടെ ആന്റിലയിലായിരുന്നു ഇഷ ഇതുവരെ താമസിച്ചിരുന്നത്. അവിടെ നിന്ന് നാലര കിലോമീറ്റര്‍ അകലെയാണ് പുതിയ വസതി.

3.31 ലക്ഷം കോടി രൂപ ആസ്തിയുള്ള മുകേഷ് അംബാനി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനാണ്. 35,000 കോടി രൂപ ആസ്തിയുള്ള അജയ് പിരമല്‍ ഈ ഇന്ത്യന്‍ ധനാഢ്യരില്‍ 24ാം സ്ഥാനത്താണ്.

ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ച പിതാവ് ജീവനൊടുക്കി. ആലപ്പുഴ സ്വദേശിയായ ശ്രീജിത്താണ് കുഞ്ഞിനെ ചുമരിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുലൈമാനിയയിലെ ഫ്‌ളാറ്റില്‍ കുടുംബവഴക്കിനെ തുടര്‍ന്നാണ് ശ്രീജിത്ത് കുഞ്ഞിനെ കൊല്ലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പറയുന്നു. ആലപ്പുഴ സ്വദേശിനിയായ കിങ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സ് അനീഷയുടെ ഭര്‍ത്താവാണ് ശ്രീജിത്ത്.

ചുമരിലിടിച്ചതിനെ തുടര്‍ന്ന പരിക്കേറ്റ ആണ്‍കുഞ്ഞിനെ അനീഷ ആശുപത്രിയിലെത്തിച്ചു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മരണവിവരം അറിഞ്ഞ് അനീഷ ബോധം കെട്ട് വീണു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സമീപവാസികള്‍ വിവരം പൊലീസിനെ അറിയിച്ചു. ഇതേതുടര്‍ന്ന് പൊലീസെത്തി മുറി തുറന്നപ്പോഴാണ് ജീവനൊടുക്കി നിലയില്‍ ശ്രീജിത്തിനെ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. വിസിറ്റിങ് വിസയില്‍ മൂന്നു മാസം മുമ്പാണ് ശ്രീജിത്ത സൗദിയിലെത്തിയത്. ഇവര്‍ ഇന്ന് നാട്ടിലേക്ക് മടങ്ങുന്നതിന് തീരുമാനിച്ചിരിക്കുന്നതിനെടയാണ് വെള്ളിയാഴ്ച്ചയാണ് സംഭവം നടന്നത്.

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പൊലീസ് എരുമേലിയില്‍ തടഞ്ഞു. സ്ത്രീ വേഷത്തിലെത്തിയ ഇവരോട് ഈ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. അതേ സമയം പൊലീസിന് എതിരെ രൂക്ഷ ആരോപണങ്ങളുമായി ഭിന്നലിംഗക്കാര്‍ രംഗത്തെത്തി. ദര്‍ശനത്തിന് സുരക്ഷ ആവശ്യപ്പെട്ടപ്പോള്‍ പോലീസ് വളരെ മോശമായി പെരുമാറി. എരുമേലി സ്റ്റേഷനില്‍ ഡിവൈഎസ്പി മാനസികമായി പീഡിപ്പിച്ചുവെന്നും ഭിന്നലിംഗക്കാര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനായി എത്തിയ ഭിന്നലിംഗക്കാരെ പോലീസ് എരുമേലിയില്‍ തടയുകയായിരുന്നു. സ്ത്രീ വേഷത്തിലെത്തിയ നാലുപേരെയാണ് തടഞ്ഞത്. ഇവരോട് സ്ത്രീ വേഷം മാറ്റി മുന്നോട്ടുപോകണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പൊലീസിന്റെ ആവശ്യം നിരാകരിച്ചതിനാലാണ് ഇവരെ മടക്കിയയച്ചത്.

പൊലീസ് ആണ്‍വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ചു. അതിനു വഴങ്ങിയിട്ടും സുരക്ഷ ഒരുക്കിയില്ല. വനിതാ പോലീസുകാര്‍ ഉള്‍പ്പെടെ മോശമായാണ് പെരുമാറിയതെന്നും സംഘത്തില്‍ ഒരാളായ അനന്യ പറഞ്ഞു

ഗു​വാ​ങ്ഷു: കി​രീ​ട നേ​ട്ട​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ് അ​വ​സാ​നി​പ്പി​ച്ച് ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധുവിന് സൂ​പ്പ​ർ കി​രീ​ടം. സൂ​പ്പ​ർ താ​ര​ങ്ങ​ൾ മാ​ത്രം ഏ​റ്റു​മു​ട്ടു​ന്ന ബി​ഡ​ബ്ല്യു​എ​ഫ് വേ​ൾ​ഡ് ടൂ​ർ​ണ​മെ​ന്‍റി​ൽ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​ക്കു​ഹാ​ര​യെ ത​ക​ർ​ത്താണ് സി​ന്ധു​ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സി​ന്ധു​വി​ന്‍റെ വി​ജ​യം. ഈ ​വ​ർ​ഷം സി​ന്ധു നേ​ടു​ന്ന ആ​ദ്യ കി​രീ​ടം കൂ​ടി​യാ​ണ് ഇ​ത്. സ്കോ​ർ 21-19, 21-17  ഒ​ളിന്പിക്സ് വെ​ള്ളി മെ​ഡ​ലി​നു​ശേ​ഷ​മു​ള്ള സി​ന്ധു​വി​ന്‍റെ സു​പ്ര​ധാ​ന നേ​ട്ടമാണിത്. ഏ​ഴ് ഫൈ​ന​ലു​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ​രാ​ജ​യ​പ്പെട്ടതിനുശേഷമാണ് സി​ന്ധു​വി​ന്‍റെ തി​രി​ച്ചു​വ​ര​വ്. ലോ​ക ടൂ​ർ ഫൈ​ന​ൽ​സ് ജ​യി​ക്കു ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും സി​ന്ധു സ്വ​ന്ത​മാ​ക്കി.

രാജ്യം ആവേശത്തോടെ കാത്തിരുന്ന തിരഞ്ഞെടുപ്പിൽ എല്ലാവരും ഉറ്റുനോക്കിയ സംസ്ഥാനമായിരുന്നു മധ്യപ്രദേശ്. ബിജെപിയെ തുരത്തി കോൺഗ്രസ് അധികാരത്തിലേറിയതിന് പിന്നാലെ വിവാദത്തിൽ മുങ്ങിയിരിക്കുകയാണ് ബിജെപി. ബി.ജെ.പി മുന്‍മന്ത്രി അര്‍ച്ചന ചിത്നിസിന്റെ വാക്കുകളാണ് വിവാദത്തിലായിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യത്തവര്‍ ദുഖിക്കേണ്ടി വരുമെന്നായിരുന്നു അർച്ചനയുടെ വാക്കുകൾ. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു അര്‍ച്ചന.

ബര്‍ഹാന്‍പൂരില്‍ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാര്‍ഥി താക്കൂര്‍ സുരേന്ദ്ര സിങാണ് ബിജെപി സ്ഥാനാർഥിയും മുൻമന്ത്രിയുമായ അർച്ചനയെ തോൽപ്പിച്ചത്. 5120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. ഇതോടെയാണ് തനിക്ക് വോട്ട് ചെയ്യാത്തവരൊക്കെ കരയുമെന്നാണ് അര്‍ച്ചന ഭീഷണി മുഴക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് അര്‍ച്ചന വോട്ടര്‍മാരെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.

‘എനിക്ക് വോട്ട് ചെയ്തവരുടെ തല താഴ്‍ത്താനുള്ള അവസരം ഞാനുണ്ടാക്കില്ല. അതുപോലെ, അബദ്ധത്തിലോ മറ്റുള്ളവരുടെ പ്രേരണയാലോ അതല്ലെങ്കില്‍ സ്വന്തം തീരുമാനപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിച്ചിരിക്കും. അല്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്നിസ് എന്നല്ല. അവര്‍ ദുഖിക്കും’ അര്‍ച്ചന പറഞ്ഞു. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായതോടെ ബിജെപി നേതൃത്വവും പ്രതിസന്ധിയിലായി.

RECENT POSTS
Copyright © . All rights reserved