Latest News

ആ​ലു​വ: അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രു​ടെ അ​തി​ബു​ദ്ധി​യി​ൽ യൂ​ണി​യ​ൻ ബാ​ങ്ക് ആ​ലു​വ ശാ​ഖ​യി​ൽ​ നി​ന്നും ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളാ​യ ദ​ന്പ​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. തൊ​ണ്ടി​മു​ത​ലു​ക​ൾ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് ശ്ര​മം ആ​രം​ഭി​ച്ചു.

ഒ​രു വ​ർ​ഷം​കൊ​ണ്ട് ബാ​ങ്ക് ലോ​ക്ക​റി​ൽ​നി​ന്നും പ​ല​പ്പോ​ഴാ​യി 128 ഇ​ട​പാ​ടു​കാ​രു​ടെ ഒ​ന്പ​ത് കി​ലോ​ഗ്രാം സ്വ​ർ​ണ​പ്പ​ണ​യ ഉ​രു​പ്പ​ടി​ക​ൾ ക​വ​ർ​ന്നെ​ടു​ത്തെ​ങ്കി​ലും അ​ങ്ക​മാ​ലി ക​റു​കു​റ്റി​യി​ലെ വാ​ട​ക വീ​ട്ടി​ൽ ബാ​ങ്ക് സി​സ്റ്റ​ത്തി​ൽ​ ത​ന്നെ ഇ​തി​ന്‍റെ​യെ​ല്ലാം രേ​ഖ​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്നു. ബാ​ങ്കി​ലെ സ്വ​ർ​ണ​പ്പ​ണ​യ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​ക്കാ​രി​യാ​യ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ ക​റു​കു​റ്റി മ​ര​ങ്ങാ​ടം ക​രു​മ​ത്തി സി​സ്മോ​ൾ (34), ഭ​ർ​ത്താ​വ് ക​ള​മ​ശേ​രി സ​ജി നി​വാ​സി​ൽ സ​ജി​ത്ത് (35) എ​ന്നി​വ​രെ ഒ​രു മാ​സ​ത്തെ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ന​വം​ബ​ർ 16-നാ​ണ് കേ​ര​ള​ത്തി​ലെ ബാ​ങ്കിം​ഗ് മേ​ഖ​ല​യെ ത​ന്നെ ഞെ​ട്ടി​ച്ച കോ​ടി​ക​ളു​ടെ ത​ട്ടി​പ്പി​ന്‍റെ കഥ പു​റ​ത്തു​വ​രു​ന്ന​ത്. സം​ഭ​വം ക​ണ്ടെ​ത്തി​യ ദി​വ​സം സി​സ്മോ​ൾ എ​റ​ണാ​കു​ള​ത്ത് ബാ​ങ്കി​ന്‍റെ പ​രി​ശീ​ല​ന ക്ലാ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. പ​ണ​മ​ട​ച്ച് പ​ണ​യ ഉ​രു​പ്പ​ടി​യാ​യ സ്വ​ർ​ണം തി​രി​കെ എ​ടു​ക്കാ​നെ​ത്തി​യ ഇ​ട​പാ​ടു​കാ​ര​ന് ലോ​ക്ക​റി​ൽ​നി​ന്നും ക​വ​റെ​ടു​ത്തു പ​രി​ശോ​ധി​ച്ച ബാ​ങ്ക് അ​ധി​കൃ​ത​ർ ഞെ​ട്ടി​പ്പോ​യി. തു​ല്യ തൂ​ക്ക​ത്തി​ലു​ള്ള റോ​ൽ​ഡ് ഗോ​ൾ​ഡ് ആ​ഭ​ര​ണ​ങ്ങ​ളും കു​പ്പി​വ​ള​ക​ളു​മാ​യി​രു​ന്നു ക​വ​റി​നു​ള്ളി​ൽ.

സം​ഭ​വം ഉ​ട​ൻ​ത​ന്നെ പ​രി​ശീ​ല​ന​ത്തി​ലു​ള്ള സി​സ്മോ​ളെ ബാ​ങ്ക് മാ​നേ​ജ​ർ അ​റി​യി​ച്ച​പ്പോ​ൾ താ​ൻ വ​ര​ട്ടെ പ​രി​ശോ​ധി​ക്കാ​മെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ഇ​തി​നി​ട​യി​ൽ ഇ​ട​പാ​ടു​കാ​ര​നെ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​നു​ന​യി​പ്പി​ച്ച് തി​രി​ച്ച​യ​ച്ചു. എ​ന്നാ​ൽ, ക​ള്ളി വെ​ളി​ച്ച​ത്താ​യ​തോ​ടെ സി​സ്മോ​ളും ഭ​ർ​ത്താ​വും അ​ങ്ക​മാ​ലി​യി​ലെ വാ​ട​കവീ​ട് പൂ​ട്ടി കേ​ര​ളം വി​ടു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ബാ​ങ്ക് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കോ​ടി​ക​ളു​ടെ തി​രി​മ​റി​യു​ടെ ക​ണ​ക്കു​ക​ൾ ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് പോ​ലീ​സ് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തി​രി​മ​റി കൈ​യോ​ടെ പി​ടി​കൂ​ടി​യെ​ന്ന് ഉ​റ​പ്പി​ച്ച​തോ​ടെ കൈയിൽ കി​ട്ടി​യ​തെ​ല്ലാം എ​ടു​ത്ത് ഇ​രു​വ​രും ആ​ദ്യം ബാം​ഗ​ളൂ​രി​ന് ക​ട​ന്നു. ഇ​തി​നി​ട​യി​ൽ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ സിം ​കാ​ർ​ഡു​ക​ള​ട​ക്കം ന​ശി​പ്പി​ച്ചു. അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി മാ​ത്രം വ​ല്ല​പ്പോ​ഴും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

ഇ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം മ​ര​വി​പ്പി​ച്ച​തെ​ന്ന മ​ട്ടി​ലാ​യി​രു​ന്നു പോ​ലീ​സ് മു​ന്നോ​ട്ടു​പോ​യ​ത്. ഇ​തി​നി​ട​യി​ൽ റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന സി​റ്റി ഡി​സി​പി ഡോ. ​ജെ. ഹി​മേ​ന്ദ്ര​നാ​ഥി​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം 16 അം​ഗ സം​ഘം നാ​ല് സംഘങ്ങളായി തി​രി​ഞ്ഞ് അ​ന്വേ​ഷ​ണ​ത്തി​ലാ​യി​രു​ന്നു. ബാംഗളൂർ കൂ​ടാ​തെ ഗോ​വ, മം​ഗ​ളൂ​രു, ഉ​ഡു​പ്പി, ഗോ​ക​ർ​ണം, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​റി​മാ​റി​യാ​ണ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്.
അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ കൈ​യെ​ത്തും ദൂ​ര​ത്ത് എ​ത്തു​ന്പോ​ഴേ​യ്ക്കും ഇ​വ​ർ ക​ട​ന്നു ക​ള​യാ​റാ​യി​രു​ന്നു പ​തി​വ്. ക​റ​ങ്ങി​തി​രി​ഞ്ഞ് കൈവശമുണ്ടായിരുന്ന പണമെല്ലാം തീ​ർ​ന്നതോടെ ഒ​ടു​വി​ൽ കോ​ഴി​ക്കോ​ട് എ​ത്തു​ക​യാ​യി​രു​ന്നു ഇരുവരും. പി​ടി​യി​ലാ​കു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ ഒ​ളി​ച്ചു​ക​ളി അ​വ​സാ​നി​പ്പി​ച്ചു പോ​ലീ​സി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

പ്ര​തി​ക​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ങ്ക​മാ​ലി​യി​ലെ വാ​ട​ക വീ​ടി​ന്‍റെ ലോ​ക്ക് ത​ക​ർ​ത്ത് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​വി​ടെ​നി​ന്നും ബാ​ങ്കി​ൽ​നി​ന്നും ക​വ​ർ​ന്ന സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്നു. ഇ​ട​പാ​ടു​ക​ളു​ടെ പേ​രും വി​ലാ​സ​വും സ്വ​ർ​ണ്ണ​ത്തി​ന്‍റെ തൂ​ക്ക​വും അ​ട​ക്കം ബാ​ങ്ക് സി​സ്റ്റ​ത്തി​ൽ​ത​ന്നെ ര​ജി​സ്റ്റ് ചെ​യ്ത് സൂ​ക്ഷി​ച്ചി​രു​ന്ന ഡ​യ​റി​യും പോ​ലീ​സ് ഇ​വി​ടെ​നി​ന്നും ക​ണ്ടെ​ടു​ത്തു.

പി​ടി​യി​ലാ​യ ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ലു​വ, അ​ങ്ക​മാ​ലി, ക​റു​കു​റ്റി, മൂ​ക്ക​ന്നൂ​ർ, ക​ള​മ​ശേ​രി മേ​ഖ​ല​ക​ളി​ലെ വി​വി​ധ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആഭരണങ്ങൾ ഉ​ള്ള​തെ​ന്നാ​ണ് പ്ര​തി​ക​ളു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ പോ​ലീ​സി​ന് ക​സ്റ്റ​ഡി​യി​ൽ വിട്ടിരിക്കുകയാണ്.

ഇ​ന്നു​മു​ത​ൽ ഇ​വ​രെ​ക്കൊ​ണ്ട് സ്വ​ർ​ണം പ​ണ​യ​പ്പെ​ടു​ത്തി​യ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പോ​ലീ​സ് റി​ക്ക​വ​റി ന​ട​ത്തും. ന​ഷ്ട​മാ​യ സ്വ​ർ​ണത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം യൂ​ണി​യ​ൻ ബാ​ങ്ക് ആ​ലു​വ ശാ​ഖ​യ്ക്കാ​ണ്. റി​ക്ക​വ​റി ന​ട​ത്തു​ന്ന തൊ​ണ്ടി മു​ത​ൽ ബാ​ങ്ക് ഇ​ട​പ്പെ​ട്ട് കോ​ട​തി വ​ഴി ഇ​ട​പാ​ടു​കാ​ർ​ക്ക് വാ​ങ്ങി ന​ൽ​കും.

ഇ​ത​ര മ​ത​സ്ഥ​രാ​യ പ്രതികൾ പ്ര​ണ​യിച്ച് വിവാഹം കഴിച്ചവരാണ്. ഗു​ണ്ട​ക​ള​ട​ക്ക​മു​ള്ള ക്രി​മി​ന​ലു​ക​ളു​മാ​യി സ​ജി​ത്ത് അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​ത് വി​ധേ​ന​യും പ​ണ​മു​ണ്ടാ​ക്കാ​നു​ള്ള സ​ജി​ത്തി​ന്‍റെ ആ​ർ​ത്തി​യാ​ണ് സി​സ്മോ​ളു​ടെ ജീ​വി​തം ത​ക​ർ​ത്ത​ത്.

വി​വാ​ഹ​ത്തി​നു ​ശേ​ഷ​മാ​ണ് മ​ദ്യ​പാ​ന​മ​ട​ക്ക​മു​ള്ള സ​ജി​ത്തി​ന്‍റെ വ​ഴി​വി​ട്ട ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സി​സ്മോ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത്. ആ​ഡം​ബ​ര ജീ​വി​ത​ത്തി​ന് പ​ണമില്ലാതെ വ​രു​ന്പോ​ൾ മ​ദ്യ​പി​ച്ചെ​ത്തി ഭാ​ര്യ​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ന്ന​ത് സജിത്തിന്‍റെ പ​തി​വാ​യി​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് സി​സ്മോ​ളെ​ക്കൊ​ണ്ട് ബാ​ങ്കി​ലെ സ്വ​ർ​ണം എടുപ്പിച്ചത്.

ചൂ​താ​ട്ട ക​ന്പ​ക്കാ​ര​നാ​യ സ​ജി​ത്ത് ഓഹരി വിപണിയിൽ കോ​ടി​ക​ൾ നി​ക്ഷേ​പി​ച്ചെ​ങ്കി​ലും അ​തെ​ല്ലാം ന​ഷ്ട​ത്തി​ൽ ക​ലാ​ശി​ച്ചെ​ന്നാ​ണ് മൊ​ഴി. ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ട​യി​ൽ ര​ണ്ടു​വ​ട്ടം ഇ​വ​ർ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​താ​യും സൂ​ച​ന​യു​ണ്ട്. പി​ടി​യി​ലാ​കു​ന്പോ​ൾ ദ​ന്പ​തി​ക​ൾ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ഏ​റെ ത​ക​ർ​ന്നി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ആ​ലു​വ ഡി​വൈ​എ​സ്പി എ​ൻ.​ആ​ർ. ജ​യ​രാ​ജ്, സി​ഐ വി​ശാ​ൽ കെ. ​ജോ​ണ്‍​സ​ൺ, എ​സ്ഐ​മാ​രാ​യ എം.​എ​സ്. ഫൈ​സ​ൽ, മു​ഹ​മ്മ​ദ് ബ​ഷീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്.

വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ച് സ്‌റ്റൈല്‍ മന്നൻ രജനികാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമർശനം.തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2.0’ കാണാന്‍ ചെന്നൈയിലെ സത്യം തീയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്.

സംഭവം വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴും രജനീകാന്ത് മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം: ബി.ജെ.പി. വെള്ളിയാഴ്ച ആഹ്വാനംചെയ്ത ഹര്‍ത്താലിനുനേരെ ജനരോഷം. ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ബി.ജെ.പി കേരളത്തിന്റെ ഫേസ്ബുക്ക് പേജില്‍ ജമനരോഷം ശക്തമായെങ്കിലും ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ നേതൃത്വം തയ്യാറായില്ല. തുടര്‍ന്ന് ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്ത് വന്നത്.

കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കടയടപ്പിക്കാന്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങിപ്പോയി. തുടര്‍ച്ചയായ ഹര്‍ത്താലുകള്‍ കോടിക്കണക്കിന് രൂപയാണ് സംസ്ഥാനത്തിന് നഷ്ടം വരുത്തിയിരിക്കുന്നത്. ഹര്‍ത്താലുകള്‍ക്കെതിരേ കോഴിക്കോട്ട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ പ്രകടനം നടത്തി. ഇനിയുണ്ടാകുന്ന ഹര്‍ത്താലുകളില്‍ മിഠായിത്തെരുവിലെ കടകള്‍ അടയ്ക്കില്ലെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

എറണാകുളം ജില്ലയിലെ പലയിടങ്ങളിലും വ്യാപാരസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചു. മെട്രാ റെയില്‍ പതിവുപോലെ സര്‍വീസ് നടത്തി. കോഴിക്കോടും ഹര്‍ത്താല്‍ ഭാഗികമായി മാത്രമെ ബാധിച്ചിട്ടുള്ളു. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഇന്നലെ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. വേണുഗോപാലന്‍ നായര്‍ ജീവിത പ്രശ്നങ്ങള്‍ മൂലമാണ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ വേണുഗോപാലന്‍ നായര്‍ അയ്യപ്പ ഭക്തനാണെന്നാണ് ബി.ജെ.പിയുടെ വാദം.

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ മാനഭംഗപ്പെടുത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്റ്റില്‍‌. ഹൊസ്മാർ മഠത്തിന്റെ ഉടമസ്ഥതയിൽ കാർക്കളയ്ക്കടുത്തുള്ള സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകൻ നരാവി സ്വദേശി പ്രസാദ് കോട്യാനെ(28)യാണ് കാർക്കള ടൗൺ പൊലീസ് അറസ്റ്റു ചെയ്തത്.

പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നു
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ പ്രസാദ് സ്കൂൾ മുറിയിൽ പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥിനിയോ രക്ഷിതാക്കളോ പരാതി നൽകിയില്ല. തുടർന്ന് പൊലീസ് സ്വമേധയാ കേസെടുത്തു.

ഉഡുപ്പി എസ്പി ലക്ഷ്മൺ നിമ്പാർഗി സ്കൂളിലെത്തി ചോദ്യം ചെയ്തതോടെ അധ്യാപകൻ കുറ്റം സമ്മതിച്ചു. തുടർന്നാണ് അറസ്റ്റുണ്ടായത്. മറ്റു ചില പെൺകുട്ടികളെയും ഇയാൾ ചൂഷണം ചെയ്തതായി പൊലീസിനു സൂചന ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. മൂന്നു പെൺകുട്ടികൾക്കൊപ്പമുള്ള വീഡിയോ ഇയാളുടെ പക്കൽ നിന്നു കണ്ടെടുത്തതായും സൂചനയുണ്ട്.

മലയാള സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ബിജെപിയുടെ ജനദ്രോഹ ഹര്‍ത്താലില്‍ മുട്ടുമടക്കി എന്നു കരുതിയെങ്കില്‍ തെറ്റി. ആവേശം ഇരട്ടിപ്പിച്ച് തിയേറ്ററുകളിലേക്ക് ജനപ്രവാഹം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. ഫാന്‍സ് ഷോകള്‍ക്ക് ശേഷമുള്ള ഷോകകള്‍ക്കും ഹര്‍ത്താലിനെ അനഗണിച്ച് തിയേറ്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഒടിയന് തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം. കേരളത്തില്‍ 4.30 യ്ക്കായിരുന്നു ഷോകള്‍ തുടങ്ങിയത്. അതിനും മുമ്പേ മോഹന്‍ലാല്‍ ആരാധകര്‍ ആര്‍പ്പുവിളിയും പാട്ടുകളുമായി ഒടിയന്റെ വരവിന് മാറ്റ് കൂട്ടി. പ്രേക്ഷക ഹൃദയങ്ങളില്‍ ആഴ്ന്നിറങ്ങുന്ന ഒരു കഥയാണ് ഒടിയന്‍ പറയുന്നതെന്നാണ് പുറത്തു വരുന്ന സൂചനകള്‍. 37 രാജ്യങ്ങളില്‍ ആയാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ലോകം മുഴുവന്‍ 3004 സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുന്ന ഈ ചിത്രം കേരളത്തില്‍ 412 സ്‌ക്രീനുകളില്‍ ആണ് എത്തുന്നത്. കേരളത്തിന് പുറത്തു മുന്നൂറു സ്‌ക്രീനുകളില്‍ എത്തുന്ന ഈ ചിത്രം ഇന്ത്യക്കു പുറത്തു റിലീസ് ചെയ്യുന്നത് 2292 സ്‌ക്രീനുകളില്‍ ആയാണ്. ആദ്യ ദിവസം പന്ത്രണ്ടായിരത്തില്‍ അധികം പ്രദര്‍ശനം ആണ് ഈ ചിത്രം ലോകമെമ്പാടുമുള്ള സ്‌ക്രീനുകളില്‍ നടത്തുക.

 

ഹര്‍ത്താലിനെ തുടര്‍ന്ന് ആദ്യം റിലീസ് മാറ്റി വയ്ക്കുന്നതിനെക്കുറിച്ച് അണിയറക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയും മുന്‍നിശ്ചയിച്ച പ്രകാരം തന്നെ റിലീസ് നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ വിഷമത്തിലായിരുന്ന ആരാധകരും ആവേശത്തിലായി. അതിന്റെ പ്രതിഫലനമെന്നോണം അര്‍ധരാത്രി മുതല്‍ തീയറ്ററുകളിലേക്ക് ആളെത്തി തുടങ്ങി.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചിത്രത്തില്‍ 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് മോഹന്‍ലാല്‍ മാണിക്യന്‍ എന്ന വേഷത്തിലൂടെ അവതരിപ്പിക്കുന്നത്. മധ്യകേരളത്തില്‍ ഒരു കാലത്ത് നില നിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്. നരേന്‍, സിദ്ദിഖ്, ഇന്നസെന്റ്, മഞ്ജു വാര്യര്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിത്രവുമായി നൂറുരൂപയുടെ നാണയം വരുന്നു. ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം ഉടനുണ്ടായേക്കും. ഈവര്‍ഷം ഓഗസ്റ്റ് 16നാണ് വാജ്‌പേയി അന്തരിച്ചത്. ബഹുമാനസൂചകമായി നാലു ഹിമാലയന്‍ കൊടുമുടികള്‍ക്ക് അദ്ദേഹത്തിന്റെ പേരുനല്‍കിയിരുന്നു. ഛത്തീസ്ഗഢിലെ നയാ റായ്പുരിനെ ‘അടല്‍ നഗര്‍’ എന്നും പേരുമാറ്റിയിരുന്നു.

നാണയത്തിന്റെ സവിശേഷതകള്‍ ഒരുവശത്ത് വാജ്‌പേയിയുടെ ചിത്രം, ചിത്രത്തോടൊപ്പം ദേവനാഗരി ലിപിയിലും ഇംഗ്ലീഷിലും അദ്ദേഹത്തിന്റെ പേരുണ്ടാകും. ചിത്രത്തിനുതാഴെ അദ്ദേഹത്തിന്റെ ജനന, മരണ വര്‍ഷങ്ങളായ 1924, 2018 എന്നിവ, മറുവശത്ത് അശോകസ്തംഭത്തിലെ സിംഹം, സിംഹത്തോടൊപ്പം ദേവനാഗരി ലിപിയില്‍ സത്യമേവ ജയതേ. സിംഹത്തിന്റെ ഇടതുഭാഗത്ത് ദേവനാഗരി ലിപിയില്‍ ‘ഭാരത്’ എന്നും വലതുഭാഗത്ത് ഇംഗ്ലീഷില്‍ ‘ഇന്ത്യ’യെന്നുമുണ്ടാകും, ഭാരമാകട്ടെ 35 ഗ്രാമും

മാല മോഷ്ടിച്ചോടിയ കള്ളനെ സ്‌കൂട്ടറില്‍ പിന്തുടര്‍ന്ന് പോയി ചവിട്ടി നിലത്തിട്ട് മാല തിരിച്ചു വാങ്ങി, കള്ളനെ പോലീസില്‍ ഏല്‍പ്പിച്ച വീട്ടമ്മയായ കച്ചേരിത്തടം കല്ലുപറമ്പില്‍ ബാലേഷ് എന്ന മുപ്പത്താറുകാരിയാണ് താരമായിരിക്കുന്നത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവത്തിനു തുടക്കം. കഴുത്തിലെ മാല ഊരി ബെഡ്റൂമിലെ മേശമേല്‍ മൊെബെല്‍ ഫോണിനു സമീപം വച്ച് സമീപത്തെ കിടക്കയില്‍ ഉറക്കത്തിലായിരുന്നു സോജി. ബെഡ്റൂമിന്റെ ജനല്‍ പാളി തുറന്ന കള്ളന്‍ നീളമുള്ള പെപ്പിന്റെ സഹായത്തോടെ മേശയിലിരുന്ന മാല അപഹരിച്ചു. തുടര്‍ന്ന് മൊെബെല്‍ ഫോണ്‍ കൂടി മോഷ്ടിക്കാനുള്ള ശ്രമം നടത്തിയപ്പോള്‍ ശബ്ദം കേട്ട് സോജി ഉണര്‍ന്നു.

ജനലിനു വെളിയില്‍ ഒരാള്‍ നില്‍ക്കുന്നതു കണ്ട് ബഹളം വച്ച് എഴുന്നേറ്റ വീട്ടമ്മയ്ക്ക് തന്റെ മാല നഷ്ടപ്പെട്ടെന്നു ബോധ്യമായി. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. ബഹളം കേട്ട് ഓടിയ കള്ളനു പിന്നാലെ കുതിക്കാന്‍ തന്നെ ഇവര്‍ തീരുമാനിച്ചു. പുറത്തിറങ്ങിയ യുവതി വീട്ടുമുറ്റത്തിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കള്ളനു പിന്നാലെ പാഞ്ഞു.

ജീവനും കൊണ്ട് ഓടിയ കള്ളന്‍ 100 മീറ്റര്‍ അകലെ വച്ചിരുന്ന തന്റെ സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടാക്കി കുതിച്ചു. വീട്ടമ്മ വിട്ടുകൊടുക്കാന്‍ തയാറായില്ല. ബംഗല്‍ംകടവു-മുക്കം റോഡിലൂടെ പോയ മോഷ്ടാവിനെ സോജി പിന്തുടര്‍ന്നു. ജനവാസം കുറഞ്ഞ മേഖലയില്‍ കള്ളനെ ഒറ്റയ്ക്ക് നേരിടുന്നത് അപകടമാണെന്നു മനസിലാക്കിയ സോജി രണ്ടര കിലോമീറ്ററോളം ദൂരം പിന്നാലെ പോയി. ഏറെക്കുറെ ജനവാസമുള്ള പ്രദേശത്ത് എത്തിയതോടെ കള്ളന്റെ സ്‌കൂട്ടര്‍ സോജി ഇടിച്ചു വീഴ്ത്തി.

ദേഷ്യം തീരും വരെ പെരുമാറിയതിന് ശേഷം കള്ളന്റെ പോക്കറ്റില്‍ നിന്നും തന്റെ മാല സോജി പിടിച്ചു വാങ്ങി. പിടി അയഞ്ഞപ്പോള്‍ കള്ളന്‍ സ്‌കൂട്ടറില്‍ കയറി രക്ഷപെട്ടു. ഭാര്യ കള്ളനു പിന്നാലെ സ്‌കൂട്ടര്‍ എടുത്ത് പാഞ്ഞതില്‍ പരിഭ്രാന്തനായ ഭര്‍ത്താവ് മാത്യു ജോസഫ് അയല്‍വാസികളേയും കൂട്ടി രണ്ടര കിലോമീറ്റര്‍ അകലെ എത്തിയപ്പോഴാണ് മാല പിടിച്ചുവാങ്ങി സോജി നില്‍ക്കുന്നത് കണ്ടത്.

പുലര്‍ച്ചെ അഞ്ചോടെ ബംഗല്‍ംകടവു-മുക്കം റോഡിലൂടെ കള്ളന്‍ വീണ്ടും എത്തിയതാണ് പിടിയിലാകാന്‍ കാരണം. സ്‌കൂട്ടറില്‍ പ്രാണരക്ഷാര്‍ത്ഥം പായുന്നതിനിടയില്‍ വഴിയില്‍ നഷ്ടമായ തന്റെ മൊെബെല്‍ ഫോണ്‍ തെരയുന്നതിനായിരുന്നു ഇയാള്‍ എത്തിയത്. രാവിലെ നടക്കാന്‍ ഇറങ്ങിയ മാധ്യമപ്രവര്‍ത്തകന്‍ അജി പണിക്കരുടെ മുമ്പിലാണ് കള്ളന്‍ ആദ്യം എത്തിയത്.

രാത്രിയിലെ സംഭവങ്ങള്‍ക്ക് സാക്ഷിയായ അജി യുവാവിനെ ചോദ്യം ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല. ഒടുവില്‍ മാല നഷ്ടപ്പെട്ട സോജിയെ തന്നെ വിളിച്ചുവരുത്തി തിരിച്ചറിഞ്ഞ യുവാവിനെ പെരുനാട് പോലീസിന് കെമാറുകയായിരുന്നു.

കര്‍ണ്ണാടക വനത്തില്‍ മലയാളി മരിച്ചത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെ വെടിയേറ്റതെന്ന് റിപ്പോര്‍ട്ട്. കാസര്‍കോട് തയ്യേനിയിലെ താന്നിക്കല്‍ ജോര്‍ജ് (50) ആണ് മരിച്ചത്. സുഹൃത്തുക്കളായ ചന്ദ്രന്‍, അശോകന്‍ എന്നിവരെ ബാഗമണ്ഡലം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടി പൊട്ടിയാണ് ജോര്‍ജ് മരിച്ചത്.

പ്രതികള്‍ നേരത്തെ പൊലീസ് കസ്റ്റഡിയിലായിരുന്നു. മറ്റൊരു നായാട്ട് സംഘം വെടിവെച്ചുവെന്ന് ആദ്യം പറഞ്ഞിരുന്ന പ്രതികള്‍ ചോദ്യം
ചെയ്യലില്‍ കുറ്റം ഏറ്റുപറഞ്ഞു. അബദ്ധത്തില്‍ തങ്ങളുടെ തോക്കില്‍ നിന്ന് വെടിയേറ്റതായി ഇവര്‍ സമ്മതിച്ചു. മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്ന് ആശ്വാസം. ഇടപാടില്‍ അന്വേഷണം വേണമെന്ന ആവശ്യം കോടതി തള്ളി. ഇടപാടിലും കരാറിലും സംശയങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ ആശ്വാസമാണ് വിധി.

റഫാല്‍ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. പ്രതിരോധ ഇടപാടുകളില്‍ കോടതി പരിശോധനയ്ക്ക് പരിധിയുണ്ട്. കരാറില്‍ തൃപ്തി അറിയിച്ചു.
വില താരതമ്യം ചെയ്യുക കോടതിയുടെ ഉത്തരവാദിത്തമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. റഫാല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ വിധി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്.

റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയതില്‍ വന്‍അഴിമതിയാരോപിച്ച് ബി.ജെ.പി വിമതനേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവരാണ് കോടതിയെ സമീപിച്ചത്. റിലയന്‍സിന് ഓഫ്സെറ്റ് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചു. യു.പി.എ സര്‍ക്കാരിന്‍റെ കാലത്ത് 126 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാറൊപ്പിട്ടത്. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഇത് 36 വിമാനങ്ങളായി വെട്ടിചുരുക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് പദ്ധതിയിലെ മാറ്റം പ്രഖ്യാപിച്ചത്. മുന്‍കരാറില്‍ നിന്ന് വിഭിന്നമായി വന്‍തുക അധികം നല്‍കിയാണ് വിമാനം വാങ്ങിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു.

എന്നാല്‍, ഹര്‍ജിയിലെ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചു. രാജ്യത്തെ വ്യോമസേനയുടെ ഇപ്പോഴത്തെ സ്ഥിതി വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അന്വേഷിക്കുകയുണ്ടായി. പോര്‍വിമാനങ്ങളുടെ അഞ്ചാംതലമുറ ആവശ്യമാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. ഇടപാടില്‍ പങ്കാളിയെ കണ്ടെത്താനുള്ള ഒാഫ് സെറ്റ് കരാറിന്‍റെ മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. ഇടപാടുമായി ബന്ധപ്പെട്ട രേഖകളും കോടതി വിളിച്ചുവരുത്തിയിരുന്നു. ഇതടക്കം പരിശോധിച്ചാണ് വിധി പറഞ്ഞത്.

കൊച്ചി: മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് നല്‍കിയ പരാതിയില്‍ അറസ്റ്റിലായ രഹനാ ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നവംബര്‍ 28നായിരുന്നു രഹന ഫാത്തിമയെ പത്തനംതിട്ട പൊലീസ് മതസ്പര്‍ദ്ദ ഉണ്ടാക്കിയെന്ന കേസില്‍ അറസ്റ്റ് ചെയ്തത്. ആദ്യം പതിനാല് ദിവസത്തെ റിമാന്‍ഡില്‍ വിടുകയും പിന്നീട് അത് നീട്ടുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നത്.

മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ല. പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 3 മാസത്തേക്ക് കയറാന്‍ പാടില്ല തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇതോടെ രഹനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്ത് നടത്താനിരുന്ന പ്രതിഷേധ പരിപാടി മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് രഹന ഹൈക്കോടതിയെ സമീപിക്കുന്നത്.

യൂവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി പുറത്തുവന്ന പശ്ചാത്തലത്തില്‍ രഹന അയ്യപ്പ ദര്‍ശനം നടത്താനായി ശബരിമലയിലെത്തിയിരുന്നു. എന്നാല്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ തിരികെ പോന്നു. ശബരിമലയില്‍ എത്തുന്നതിന് മുന്‍പ് രഹന ഫെയിസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിന് ആധാരമായി പരാതിക്കാരനായ ബി.ജെ.പി നേതാവ് ചൂണ്ടിക്കാണിക്കുന്നത്.

Copyright © . All rights reserved