Latest News

പെൺകുട്ടികളുടെ ഹോസ്റ്റലിൽ കുളിമുറിയിലടക്കം ഒളിക്യാമറകൾ സ്ഥാപിച്ച സംഭവത്തിൽ ഹോസ്റ്റൽ ഉടമ സമ്പത്ത് രാജിനെ (48) പൊലീസ് അറസ്റ്റ് െചയ്തു. പെൺകുട്ടികളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടികളുടെ മുറിയിലും കുളിമുറിയിലും ഒളിക്യാമറകൾ പൊലീസ് കണ്ടെടുത്തത്.
ഹോസ്റ്റൽ ആരംഭിച്ചിട്ട് രണ്ട് മാസങ്ങൾ മാത്രമേ ആയിട്ടുളളുവെന്ന് പൊലീസ് പറഞ്ഞു. തില്ലയ് ഗംഗാ നഗറിലെ വനിതാ ഹോസ്റ്റലിൽ മൂന്ന് മുറികളാണ് പെൺകുട്ടികൾക്ക് ഇയാൾ താമസിക്കാൻ നൽകിയിട്ടുളളത്. എഴു പെൺകുട്ടികളായിരുന്നു ഇവിടത്തെ താമസക്കാർ. 20,000 രൂപ അഡ്വാൻസ് ഇനത്തിൽ ഇയാൾ ഈടാക്കിയിരുന്നു. മാസം 5,500 രൂപയായിരുന്നു വാടക.
കുളിമുറിയിലെ സ്വിച്ച് ബോർഡിൽ ഹെയർ ഡ്രൈയർ പ്ലഗ് ചെയ്യാൻ നോക്കിയപ്പോൾ സാധിക്കാതെ വന്നതോടെ ഒരു പെൺകുട്ടി നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ഹോസ്റ്റലിലെ പല ഭാഗങ്ങളിലായി ആറു ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്.
ബെഡ്റൂമിലെ ബൾബിനുളളിൽനിന്നും രണ്ടു ക്യാമറയും ഹാങ്ങറിൽനിന്നും രണ്ടെണ്ണവും കർട്ടനു പിറകിൽനിന്നും കുളിമുറിയിൽനിന്നും ഓരോന്നു വീതവുമാണ് പൊലീസ് കണ്ടെടുത്തത്.

ക്യാമറ കണ്ടെടുത്തതോടെ ഉടമ സമ്പത്തിനെ സംശയിക്കുന്നതായി പെൺകുട്ടികൾ പൊലീസിനോട് പറയുകയും ചെയ്തു. പല തവണ അറ്റകുറ്റപണിക്കെന്നു പറഞ്ഞ് ഇയാൾ ഹോസ്റ്റൽ സന്ദർശിച്ചിരുന്നതായി പെൺകുട്ടികൾ പറഞ്ഞു. ശരിയായ കാഴ്ച ലഭിക്കുന്നതു വരെ ഇയാൾ പല ക്യാമറകൾ മാറ്റി മാറ്റി സ്ഥാപിച്ചു കൊണ്ടിരുന്നു. എന്നാൽ ഇതു വരെ യാതൊന്നും റെക്കോർഡ് ചെയ്തിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

കോലഞ്ചേരി∙ മ‍ുളവു‍കാട് രാമൻത‍ുര‍ുത്തിലെ കായലിൽ കണ്ടെത്തിയ മൃതദേഹം തിര‍ുവാണിയ‍ൂർ മാങ്ക‍ുളത്തിൽ ഷാജിയ‍ുടെ മകൾ ജീമോള‍ുടേതാണെന്ന‍ു (26) തിരിച്ചറിഞ്ഞ‍ു. പിറവം പാലച്ച‍ുവട് ത‍ുര‍ുത്തേൽ അമൽ മനോഹറിന്റെ ഭാര്യയാണ്. തിങ്കൾ രാത്രിയാണ‍ു മൃതദേഹം കണ്ടെത്തിയത്.

ബ്യ‍ൂട്ടീഷനായി ജോലി ചെയ്‍തിരുന്ന ജീമോളെ കഴിഞ്ഞ 24 മ‍ുതൽ കാണാതായിര‍ുന്ന‍‍ു. ഭർത്താവിന്റെ വീട്ടിൽ നിന്നു സ്വന്തം വീട്ടിലേക്കെന്നു പറഞ്ഞു പോയതാണ്. വീട്ട‍ുകാര‍ുടെ പരാതിയെ ത‌ുടർന്ന‍ു പ‍ുത്തൻക‍ുരിശ് പൊലീസ് കേസെട‍ുത്ത് അന്വേഷിച്ച‍ു വരികയായിര‍ുന്ന‍‍ു. കാണാതായത‍ു മ‍ുതൽ മിക്കപ്പോഴും ഇവരുടെ മൊബൈൽ ഫോൺ പ്രവർത്തനരഹിതമായിര‍ുന്ന‍‍ു.

ഫോൺ പ്രവർത്തിപ്പിച്ച അവസരങ്ങളിൽ ആദ്യം എറണാകുളം നോർത്ത് റെയിൽവേ സ്‍റ്റേഷനില‍ും പിന്നീട് സ‍ൂര്യനെല്ലി, ചങ്ങനാശേരി എന്നിവിടങ്ങളില‍ും ടവർ ലൊക്കേഷൻ ലഭിച്ച‍ു. ഒട‍ുവിൽ ഞായറാഴ്‍ച വല്ലാർപാടത്താണ‍ു ഫോൺ പ്രവർത്തിച്ചത്.

മൃതദേഹം ആർഡിഒയ‍ുടെ നേതൃത്വത്തിൽ ഇൻക്വസ്‍റ്റ് നടത്ത‍ും. വൈകിട്ട‍ു 3.30ന‍ു ഇടപ്പള്ളിച്ചിറ സെന്റ് ആൻഡ്ര‌ൂസ് സിഎസ്ഐ പള്ളിയിൽ സംസ്‍കാരം നടത്ത‍ും.

പതിനാല് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റുകളും 147 ഏകദിനങ്ങളും 37 ടി20 മത്സരങ്ങളും കളിച്ചാണ് ഗൗതമിന്റെ മടക്കം.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,324 റണ്‍സാണ് ഗംഭീറിന്റെ സമ്പാദ്യം. മോശം പ്രകടനത്തെ തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു ഗംഭീര്‍. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചതായി ഗൗതം ഗംഭീര്‍ അറിയിച്ചു. ഐ.പി.എല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കൊല്‍ക്കൊത്ത നൈറ്റ്റൈഡേഴ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.ഇന്ത്യ കിരീടമുയര്‍ത്തിയ 2011 ഏകദിന ലോകകപ്പ്, 2007 ടി20 ലോകകപ്പ് ഫൈനലുകളിലെ ഹീറോയായിരുന്നു ഈ ഇടംകൈയന്‍ ബാറ്റ്സ്മാന്‍.

ഏകദിന ലോകകപ്പില്‍ 97 റണ്‍സും ടി20 ലോകകപ്പില്‍ 75 റണ്‍സുമെടുത്ത് ടോപ് സ്‌കോററായ ഗംഭീറിന്റെ കരുത്തിലായിരുന്നു ഇന്ത്യയുടെ കിരീടധാരണം. ഐസിസിയുടെ പ്ലെയര്‍ ഓഫ് ഇയര്‍ പുരസ്‌കാരം ഗൗതം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ആന്ധ്രക്കെതിരെ ഡിസംബര്‍ ആറിന് ആരംഭിക്കുന്ന ഡല്‍ഹിയുടെ മത്സരത്തിലായിരിക്കും ഗംഭീര്‍ കരിയറില്‍ അവസാനമായി പാഡണിയുക.

യു ട്യൂബിലൂടെ ഏറ്റവുമധികം വരുമാനമുണ്ടാക്കി ഏഴ് വയസുകാരന്‍ . കുട്ടികളുടെ കളിപ്പാട്ടങ്ങളുെട വിശകലനം നടത്തുന്ന അമേരിക്കന്‍ ബാലന്‍റെ പ്രതിവര്‍ഷവരുമാനം 220 ലക്ഷം ഡോളറാണ്. അതായത് 155 കോടി രൂപയിലേറെ.

റയന്‍ ടോയ്സ് റിവ്യൂ എന്ന സ്വന്തം യൂ ട്യൂബ് ചാനല്‍ വഴി കളിപ്പാട്ടങ്ങള്‍ വിശകലനം ചെയ്താണ് റയന്‍ തുക സ്വന്തമാക്കിയത്. 2017 ജൂണ്‍ മുതല്‍ 2018 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലത്തെ വരുമാണ് റയാനെ യു ട്യൂബ് വരുമാനത്തില്‍ ഒന്നാമതെത്തിച്ചത്. 2015ലാണ് റയന്‍ യു ട്യൂബ് ചാനല്‍ തുടങ്ങിയത്. ഇതിനകം 170ലക്ഷം ഫോളോവേഴ്സും 26 ബില്യന്‍ വ്യൂസും ചാനലിനുണ്ട്. പ്രായപൂര്‍ത്തിയാകുന്നതുവരെ വരുമാനത്തിന്റെ 15 ശതമാനം കൊക്കൂണ്‍ അക്കൗണ്ടില്‍ ഭദ്രമായിരിക്കും. ബാക്കി തുകയില്‍ നല്ലൊരു പങ്ക് പുതിയ കളിപ്പാട്ടങ്ങള്‍ വാങ്ങാനും വീഡിയോയുടെ നിര്‍മാണചെലവിലേക്കുമാണ് പോകുന്നത്.

ക്യാമറയ്ക്ക് മുന്നില്‍ അല്ലാത്തപ്പോള്‍ മറ്റ് ബിസിനസ് സംരംഭങ്ങളുമായി തിരക്കിലാണ് റയന്‍. സ്വന്തം വീഡിയോകള്‍ ചെറിയ മാറ്റങ്ങളോടെ ആമസോണ്‍ , ഹുലു എന്നിവ വഴി വിതരണം ചെയ്യാന്‍ കരാറായി കഴിഞ്ഞു. വാള്‍മാര്‍ട്ടില്‍ മാത്രം വില്‍പന ചെയ്യാനായി റയന്‍സ് വേള്‍സ് എന്ന പേരില്‍ ടോയ്സിന്റെയും വസ്ത്രങ്ങളുെട കലക്ഷനും തുടങ്ങിയിട്ടുണ്ട്. പുതിയ കരാറുകളൊന്നും ഈ വര്‍ഷത്തെ വരുമാനത്തില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷത്തെ വരുമാനം ഇരട്ടിയാകുമെന്ന് ചുരുക്കം.

സമൂഹമാധ്യമങ്ങളിലെ ഇടപെടല്‍ കൊണ്ട് പലപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കുന്ന താരമാണ് അമല പോൾ. സമൂഹമാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. ആലപ്പുഴയിൽ കായലിൽ വളളം തുഴഞ്ഞു പോകുന്ന അമലയുടെ ചിത്രത്തിന് പരിഹാസ കമന്റിട്ട ആരാധകന് അമല നൽകിയ മറുപടി വാർത്താപ്രാധാന്യം നേടുകയും ചെയ്തു.

അമല പോള്‍ ലുങ്കി മടക്കി കുത്തി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ‘ലുങ്കിയുടെ നാട്ടിലേയ്ക്ക് സ്വാഗതം, ഇവിടെ എല്ലാവരും കള്ള് കുടിക്കുന്നു. അപ്പവും മീൻകറിയും കഴിക്കുന്നു. എനിക്കറിയാം നിങ്ങളും ഇതിഷ്ടപ്പെടുന്നവരല്ലേ..?’– ചിത്രം പങ്കുവെച്ച ശേഷം അമല കുറിച്ചു. മദ്യപാനത്തിന് പരസ്യക്ഷണം നൽകുന്നതാമ് ചിത്രമെന്ന് സദാചാര വാദികൾ വാളെടുത്തു കഴിഞ്ഞു. ശരീര പ്രദർശനവും മദ്യപാന ക്ഷണവും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നാണ് വാദം.

കാവി ലുങ്കി മടക്കി കുത്തി പുഴയ്ക്ക് സമീപം നില്‍ക്കുന്നതാണ് ചിത്രം. ചിത്രം കണ്ട് വിമർശിക്കുന്നവർക്കൊപ്പം അമലയുടെ ധൈര്യത്തെയും സൗന്ദര്യത്തെയും പുകഴ്ത്തുന്നവരെയും കാണാം. രാക്ഷസന്റെ ഗംഭീര വിജയത്തിനു ശേഷം അതോ അന്ത പറവൈ പോല്‍ എന്ന ചിത്രത്തിലാണ് അമല പോള്‍ ഇപ്പോള്‍ അഭിനയിക്കുന്ന്. വിനോദ് കെ ആര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്

 

അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ പ്രതിയായ ബ്രിട്ടിഷ് ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേലിനെ ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും . മിഷേലിനെ ഇന്ത്യയ്ക്ക് കൈമാറാൻ യു.എ.ഇ നീതിന്യായ മന്ത്രാലയം അനുമതി നൽകിയതിനു പിന്നാലെയാണ് ഡൽഹിയിൽ എത്തിച്ചത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം.

യു.എ.ഇ യിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ രാത്രി 11 മണിയോട് കൂടിയാണ് ക്രിസ്ത്യൻ മിഷേലിനെ ഡൽഹിയിൽ എത്തിച്ചത്. മിഷേലിനെ ഇന്ത്യക്ക് കൈമാറാൻ യു.എ.ഇ സർക്കാർ ഇന്നലെ അനുമതി നൽകിയിരുന്നു. സിബിഐ ആസ്ഥാനത്തു എത്തിച്ച മിഷേലിനെ വൈദ്യ പരിശോധനകൾക്ക് വിധേയനാക്കിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും. മിഷേലിനെ ഇന്ത്യയ്ക്ക് വിട്ടുനല്കാന് കഴിഞ്ഞ മാസം പത്തൊൻപതിനു ദുബായ് ഉന്നത കോടതി വിധിച്ചിരുന്നു.

നീതിന്യായ മന്ത്രാലയത്തിന്റ അനുമതി കൂടി ലഭിച്ചതോടെയാണ് മിഷേലിനെ ഇന്ത്യക്ക് വിട്ടു കിട്ടാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായത്. വിവിഐപി ഹെലികോപ്റ്റർ കരാർ ലഭിക്കുന്നതിനായി കൈക്കൂലി ഇടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു എന്നതാണ് ക്രിസ്ത്യൻ മിഷേലിനെതിരായ കുറ്റം. ഇതിനായി അഗസ്റ്റ വെസ്റ്റ്ലാൻഡിൽ നിന്നു മിഷേൽ ഇരുന്നൂറ്റിഇരുപത്തിയഞ്ചുകോടി രൂപ അനധികൃതമായി കൈപ്പറ്റിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് രണ്ടായിരത്തിപതിനാറിൽ സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

മിഷേലിനെതിരെ ഡൽഹി പട്യാല ഹൌസ് കോടതി 2017 ജനുവരിയിൽ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്റർപോളിന്റെ സഹായത്തോടെയാണ് ദുബായിൽ വച്ച് മിഷേലിനെ അറസ്റ്റു ചെയ്തത്. യുപിഎ സർക്കാരിനെതിരെയുള്ള രാഷ്ട്രീയആരോപണങ്ങളിൽ ഒന്നായിരുന്നു അഗസ്റ്റ വെസ്റ്റ് ലാൻഡ് ഹെലിക്കോപ്റ്റര് അഴിമതിക്കേസ്. മിഷേലിനെ ഇന്ത്യയിൽ എത്തിച്ചത് ബിജെപിയെ സംബന്ധിച്ചടത്തോളം വലിയ രാഷ്ട്രീയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി.ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തൽ. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.

മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കൻ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്.

സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരൻ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വർഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു.

ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.

സ്വവര്‍ഗാനുരാഗികളുടെ സൈറ്റായ ‘ഗ്രിന്‍ഡറി’ലൂടെയാണ് മിതേഷ്, ഡോ. അമിത് പട്ടേല്‍ എന്ന സുഹൃത്തിനെ കണ്ടെത്തിയത്. ഇവര്‍ തമ്മിലുള്ള ബന്ധം ശക്തമായതോടെ ഭാര്യയെ ഒഴിവാക്കാനുള്ള വഴികള്‍ തേടി.

‘ഭാര്യയെ കൊല്ലണം’, ‘ഇന്‍സുലിന്‍ അമിതഡോസ്’, ‘ഭാര്യയെ കൊല്ലാനുള്ള വഴികള്‍’, ‘യുകെയിലെ വാടകക്കൊലയാളി’ തുടങ്ങി നിരവധി കാര്യങ്ങളാണു പിന്നീട് മിതേഷ് ഇന്റര്‍നെറ്റില്‍ തിരഞ്ഞതെന്നു അന്വേഷണ സംഘം കണ്ടെത്തി.
‘അവളുടെ ദിനങ്ങള്‍ എണ്ണപ്പെട്ടു’വെന്ന് മിതേഷ് 2015 ജൂലൈയില്‍ തന്നെ ഡോ. അമിതിനോടു പറഞ്ഞിരുന്നു. വീട്ടില്‍ ജസീക്കയെ കെട്ടിയിട്ട ശേഷം ഇന്‍സുലിൻ അമിതമായി കുത്തിവച്ചു. പിന്നീട് ടെസ്‌കോ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു ലഭിച്ച പ്ലാസ്റ്റിക് കൂട് അവരുടെ കഴുത്തില്‍ കുടുക്കി ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി.

സ്വവര്‍ഗാനുരാഗിയായ മിതേഷ് ‘പ്രിന്‍സ്’ എന്ന അപരനാമത്തിലാണ് ആപ്പുകള്‍ വഴി സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നത്. ഫാര്‍മസിയില്‍ ഭാര്യയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ തന്നെ ഇയാള്‍ സുഹൃത്തുക്കളുമായി ചാറ്റ് ചെയ്തിരുന്നു. മിതേഷിന്റെ വഴിവിട്ട ബന്ധങ്ങള്‍ ജീവനക്കാര്‍ക്കു പലര്‍ക്കും അറിയാമായിരുന്നുവെന്നു ജൂറി പറഞ്ഞു.

കണ്ണൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായതായി പരാതി. കണ്ണൂര്‍ പറശ്ശിനിക്കടവിലാണ് സംഭവം. തളിപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേര്‍ ചേര്‍ന്ന് രണ്ടുദിവസമായി പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി. പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

പോസ്‌കോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡന സംഘത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നതായിട്ടാണ് പെണ്‍കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. രണ്ട് ദിവസത്തോളം പീഡനം തുടര്‍ന്നതായും പരാതിയില്‍ പറയുന്നു.

കണ്ണൂര്‍ വനിതാസെല്‍ സി.ഐ.ക്കാണ് പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരു വ്യക്തിയാണ് പെണ്‍കുട്ടിയെ ലോഡ്ജ്മുറിയിലെത്തിച്ചതെന്നാണ് സൂചന. ഇയാളുടെ പേര് വിവരങ്ങള്‍ പെണ്‍കുട്ടി പോലീസിന് കൈമാറിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെ തലയ്ക്ക് പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിന്ദി റിയാലിറ്റി ഷോ‌യായ ബിഗ് ബോസിനിടെയിലാണ് താരത്തിന് പരുക്കേറ്റത്. കുളിമുറിയുടെ ചുമരില്‍ ശ്രീശാന്ത് സ്വയം തലയടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷോയുടെ സംഘാടകര്‍ നൽകുന്ന വിവരം. ഷോയിലെ മറ്റൊരു മൽസരാര്‍ഥിയായ സുരഭി റാണയെ അധിക്ഷേപിച്ചതിനു ശ്രീശാന്തിനെ അവതാരകനായ സല്‍മാന്‍ ഖാന്‍ ശാസിച്ചിരുന്നു. പിന്നാലെ കുളിമുറിയില്‍ കയറിയ ശ്രീശാന്ത് കരയുകയും ദേഷ്യം നിയന്ത്രിക്കാനാവാതെ തല കുളിമുറിയുടെ ചുമരിലിടിക്കുകയായിരുന്നു.

‘ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നറിഞ്ഞപ്പോള്‍ ഭയമായിരുന്നു. ടീമുമായി സംസാരിച്ചു. അദ്ദേഹത്തിനു കഠിനമായ വേദന ഉണ്ടായിരുന്നതിനാല്‍ പരിശോധിക്കാനും എക്‌സ് റേ എടുക്കാനുമായി ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി. പേടിക്കാന്‍ ഒന്നുമില്ല. നിങ്ങളുടെ സ്‌നേഹത്തിനും അന്വേഷണത്തിനും നന്ദി’. ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി ട്വിറ്ററിൽ കുറിച്ചു. ഇതിന് മുൻപും ബിഗ് ബോസിൽ ശ്രീശാന്തിന്റെ പെരുമാറ്റം വിവാദമായിട്ടുണ്ട്. ഷോയിലെ യഥാര്‍ഥ വില്ലന്‍ എന്നാണ് ഒരിക്കല്‍ സല്‍മാന്‍ ശ്രീശാന്തിനെ വിശേഷിപ്പിച്ചത്. സോഷ്യൽ ലോകവും പുതിയ വിവാദം ഏറ്റെടുക്കുകയാണ്.

കഴിഞ്ഞ വർഷം അക്ഷര കിഷോർ അഭിനയിച്ച അയ്യപ്പഭക്തി ഗാന ആൽബത്തിൽ നിന്നുള്ള ചിത്രമാണിത്. ഇൗ ചിത്രം അക്ഷര ഫെയ്സ്ബുക്കിലും പങ്കുവച്ചിരുന്നു. ഇതാണ് ദേശീയതലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചത്. ‘കേരളസര്‍ക്കാരിന്റെ ഹൈന്ദവ നായാട്ട്’ എന്നൊക്കെ തലക്കെട്ട് നല്‍കി സംഭവം സൈബര്‍ ലോകത്ത് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുമുണ്ട്. ഇതേ കുട്ടി ദാരുണമായി കൊല്ലപ്പെട്ടെന്ന് വരെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടതോടെ മലയാളി സൈബർ പോരാളികൾ സത്യം പുറത്തുകൊണ്ടുവന്നു.

‘ഒന്ന് കാണുവാന്‍’ എന്ന അയ്യപ്പഭക്തി ഗാനത്തിന്റെ വിഡിയോ പങ്കുവച്ചാണ് ഇൗ പെരും നുണ പൊളിച്ചടിക്കിയത്. എങ്കിലും ഇൗ ചിത്രം സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയാണ്.

Copyright © . All rights reserved