കര്‍ണാടകയില്‍ ധര്‍വാദ് ജില്ലയിലെ മൊറാബ് ഗ്രാമത്തില്‍ എയ്ഡ്സ് ബാധിച്ച സ്ത്രീ മുങ്ങിമരിച്ച തടാകം അണുബാധയുണ്ടാകുമെന്ന ഭയത്താല്‍ ഗ്രാമവാസികള്‍ വറ്റിക്കുന്നു. നാട്ടുകാരുടെ കുടിവെള്ള സ്രോതസ്സായ ജഗിര്ദാര് തടാകത്തില്‍ നവംബര്‍ 29-നാണ് 36-കാരിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ നാലുദിവസം കൊണ്ട് തടാകത്തിന്റെ പകുതിയോളം നാട്ടുകാര്‍ വറ്റിച്ചു.
കര്‍ണാടകയുടെ വടക്കന്‍ ജില്ലയായ ധര്‍വാദിലെ ഈ തടാകത്തില്‍ നിന്നും വെള്ളം എടുക്കാന്‍ മടിച്ച നാട്ടുകാര്‍ മൂന്ന് കിലോമീറ്ററോളം സഞ്ചരിച്ചാണ് ശുദ്ധജലം ശേഖരിക്കുന്നത്. കൃഷിക്കും കുടിക്കാന്‍ ഉള്‍പ്പെടെയുള്ള ദൈനംദിന ആവശ്യങ്ങള്‍ക്കുമായി ഗ്രാമീണര്‍ ഉപയോഗിച്ചിരുന്ന 15 ഏക്കറോളം വരുന്ന തടാകത്തിന്റെ പകുതിയോളം ജലം വറ്റിച്ചിരിക്കുകയാണ്. കൃഷിയ്ക്കും മറ്റു കാര്യങ്ങള്‍ക്കുമായി ഉപയോഗിച്ചിരുന്ന തടാകത്തിലെ വെള്ളം ഇപ്പോള്‍ ഒരു കാര്യത്തിനും നാട്ടുകാര്‍ എടുക്കാതെ വറ്റിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
നാലു ദിവസം മുമ്പായിരുന്നു എയ്ഡ്സ് ബാധിച്ച യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്. ഇവിടെ താമസിക്കുന്ന ഏകദേശം 150 പേരോളം വെള്ളം ഉപയോഗിച്ചിരുന്നത് ഈ തടാകത്തിലെ വെള്ളമായിരുന്നു. അതേസമയം യുവതി ഒരു സ്വകാര്യ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയിലാണ് എച്ച്ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്.
ഈ വിവരം ഗ്രാമത്തിലുള്ളവരെല്ലാം അറിയുകയും ചെയ്തിരുന്നു. പഞ്ചായത്തംഗങ്ങളും എയ്ഡ് കണ്ട്രോള് സെല്ലിലെ ജീവനക്കാരും ഗ്രാമവാസികളെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ആരും ചെവിക്കൊണ്ടിട്ടില്ല. ക്ലോറിനേഷന് നടത്തിയശേഷം വെള്ളം ഉപയോഗിക്കാവുന്നതാണെന്ന് ഗ്രാമത്തിലെ ഡോക്ടര്‍ സ്പൂര്‍തി ഹവല്‍ദാറും വ്യക്തമാക്കി.
വെള്ളം പറ്റിച്ചെങ്കിലും അടുത്ത അഞ്ചു ദിവസത്തിനുള്ളില്‍ തൊട്ടപ്പുറത്തെ മലപ്രഭാ ഡാമില്‍ നിന്നും വെള്ളം തുറന്നുവിട്ട് തടാകം വീണ്ടും നിറയ്ക്കാന്‍ കഴിയുമെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബറിലാണ് യുവതിയ്ക്ക് എച്ച്ഐവി പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാല്‍ സര്‍ക്കാര്‍ സെന്റര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോരക്ഷകരുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സുബോധ് കുമാര്‍ സിങിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് ആദ്യം വിളിച്ചു പറഞ്ഞത് സഹോദരി സുനിത സിങ്ങാണ്. ബീഫ് കയ്യില്‍ വച്ചിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ട് കൊല്ലപ്പെട്ട മുഹമ്മദ് അഖ്ലാഖിന്റെ കേസ് അന്വേഷിച്ചതിനാണ് സുബോധിനെ കൊന്നതെന്ന് അവർ ആരോപിച്ചു. പിന്നാലെ ആരോപണങ്ങളുമായി ഭാര്യ രഞ്ജിനി റാത്തോറും രംഗത്തെത്തി. സുബോധ് കുമാർ സിംഗിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച പൊലീസ് ഡ്രൈവറുടെ മൊഴി സംഭവം ആസുത്രിതമാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
സുബോധ് കുമാര്‍ സിംഗിന്റെയും സുമിത് എന്ന യുവാവിന്റെയും മരണത്തിനു കാരണമായ ബുലാന്ദ്ഷഹര്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്ന ആള്‍ക്കൂട്ടത്തിന്റെ പുതിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്ന് മിനിറ്റുളള വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഇതില്‍ 20 കാരനായ സുമിത് നെഞ്ചില്‍ വെടിയേല്‍ക്കുന്നതിനു മുമ്പായി കല്ലെറിയുന്നതിന്റെ ദൃശ്യവുമുണ്ട്. മാത്രമല്ല ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ ബോധരഹിതനായി വീഴുന്നതും അക്രമികള്‍ തോക്ക് എടുക്കൂ എന്ന് വിളിച്ചു പറയുന്നതിന്റെയും ദൃശ്യങ്ങളുണ്ട്.
പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ട സുമിത് അക്രമണത്തിൽ പങ്കാളിയാകാതെ കാഴ്ചക്കാരനായി മാറി നിൽക്കുകയായിരുന്നുവെന്നായിപുന്നു ഇതേവരെയുള്ള വാദം. പോലീസിനെ അക്രമിക്കുന്ന സുമിതിന്റെ ദൃശ്യങ്ങള്‍ വിഡിയോയില്‍ വ്യക്തമാണ്. പീന്നീട് മുറിവേറ്റ് രക്തം വാര്‍ന്ന നിലയില്‍ സുമിതിനെ രണ്ടുപേര്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
തോക്കുമായി നില്ക്കുന്ന ഒരു പൊലീസുകാരനെ ആള്‍ക്കൂട്ടം വളഞ്ഞുവയ്ക്കുന്നതും വിഡിയോ എടുക്കുന്നയാള്‍ തോക്കുകള്‍ പിടിച്ചു വാങ്ങൂ, ആക്രമിക്കൂ, ആക്രമിക്കൂ എന്നു ഒച്ചവയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഘര്‍ഷമൊഴിവാക്കാന്‍ കണ്ടെടുത്ത പശുവിന്റെ അവശിഷ്ടം സംസ്ക്കരിക്കാനുള്ള നീക്കം പ്രതിഷേധക്കാർ തടഞ്ഞുവെന്ന് കരിമ്പ് പാടത്തിന്റെ ഉടമസ്ഥന്റെ ഭാര്യ പ്രീതി രാജ്കുമാർ ചൗധരി നേരത്തെ വ്യക്തമാക്കിയിരുന്നു. താനും ഭര്‍ത്താവും അയല്‍വാസികളും ചേര്‍ന്ന് സംസ്കരിക്കാൻ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം എടുത്ത് പൊലീസ് ഔട്ട്പോസ്റ്റിന് മുന്നില്‍ കൊണ്ടിടുകയായിരുന്നുവെന്ന് പ്രീതി പറഞ്ഞു.
രാവിലെ ഏഴുമണിക്ക് അറിയാത്ത ഒരു നമ്പറില്‍ നിന്ന് പാടത്ത് 25 പശുക്കളുടെ അവശിഷ്ടം കണ്ടെന്ന് ഭര്‍ത്താവിന് ഫോണ്‍ വന്നു. അവിടെ ചെന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. പശുക്കളുടെ തല കയറില്‍ കെട്ടിത്തൂക്കിയ നിലയിലായിരുന്നു. നേരത്തെ അതവിടെ ഉണ്ടായിരുന്നില്ല. അരമണിക്കൂറിനകം വലിയ ആള്‍ക്കൂട്ടം അവിടെ എത്തിച്ചേരുകയാണുണ്ടായതെന്ന് പ്രീതി പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ഭയന്ന രാജകുമാര്‍ ചൗധരി ഇപ്പോള്‍ ഒളിവിലാണ്.
ഭർത്താവിന് നീതി നിഷേധിക്കപ്പെടുകയാണെന്നും അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നാൽ മാത്രമേ തനിക്കു നീതി ലഭിക്കുകയുളളുവെന്നും സുബോധ് കുമാര്‍ സിങിന്റെ ഭാര്യ രഞ്ജിനി റാത്തോർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഭവത്തിൽ കുറ്റക്കാർ രക്ഷപ്പെടുകയാണെങ്കിൽ സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നും രഞ്ജിനി മാധ്യമങ്ങളോട് പ്രതികരിച്ചു. കൊലപാതകം സിബിഐ അന്വേഷിക്കണമെന്നും അവർ പറഞ്ഞു. കുറ്റവാളികൾക്ക് നേരിട്ട് ശിക്ഷ വിധിക്കാൻ എനിക്കു കഴിഞ്ഞിരുന്നുവെങ്കിൽ ഞാൻ ആഗ്രഹിക്കുന്നു.
അദ്ദേഹത്തിനെതിരെ ഇതിനും മുൻപ് ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്മാർത്ഥതയോടെ തന്റെ ജോലി ഭംഗിയായി നിർവഹിച്ചയാളാണ് തന്റെ ഭർത്താവ്.
മുൻപ് ആക്രമണങ്ങൾ നടന്നപ്പോഴും ധീരതയോടെ അദ്ദേഹം അത് നേരിട്ടു. രണ്ട് തവണയാണ് അദ്ദേഹത്തിനു നേരേ വെടിവയ്പ്പുണ്ടായത്. അദ്ദേഹത്തെ കൊലപ്പെടുത്തിയവരെ കൊന്നൊടുക്കിയാൽ മാത്രമേ എനിക്ക് നീതി കിട്ടൂ.
എന്റെ ഭർത്താവ് ധീരനായ ഓഫിസറായിരുന്നു. സഹപ്രവർത്തകരെ മുൻപിൽ നിന്നു നയിക്കുന്നയാൾ. എന്നാൽ സംഭവസമയത്ത് സമർത്ഥമായി സഹപ്രവർത്തകർ അദ്ദേഹത്തെ കയ്യൊഴിഞ്ഞു. മരണത്തിന് ഏർപ്പിച്ചു കൊടുത്തു– രഞ്ജിനി പറയുന്നു. എന്റെ ഭർത്താവിന്റെ െകാലയാളികളെ എന്റെ മുന്നിൽ കൊണ്ടു വരൂ… ഈ കൈകൾ കൊണ്ട് ഞാൻ ശിക്ഷ നടപ്പാക്കാം. അവർ പറഞ്ഞു.
ബുലന്ദ്ഷഹറിനടുത്ത് മഹവ് ഗ്രാമത്തില്‍ പശുക്കളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാര്‍ സിങ് അടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ദാദ്രിയിലെ അഖ്ലാഖിന്റെ കൊലപാതകക്കേസ് അന്വേഷിച്ചിരുന്ന സുബോധ് കുമാര്‍ സിങ്ങിനെ ഇല്ലാതാക്കാന്‍ ആസൂത്രിത നീക്കം നടന്നുെവന്ന സംശയം ബലപ്പെടുകയാണ്. സുബോധിന്റെ തലയ്ക്ക് വെടിയേറ്റിരുന്നു. സര്‍വീസ് തോക്കും മൊബൈല്‍ ഫോണും നഷ്ടമായിരുന്നു.
#Bulandshahr: Video emerge in which SI Subodh Kumar Singh can be seen found dead, the police car was found in a field with windows shattered, initial reports claims he was shot dead in a cold blood murder!! How did mob got weapons?
Via @WeUttarPradeshpic.twitter.com/rIT62Um8YM— Irony Of India (@IronyOfIndia_) December 3, 2018
മലയാളത്തിലെ മഹാ നടന്മാരായ മമ്മൂക്കയും ലാലേട്ടനും കഴിഞ്ഞാൽ ഒരു സൂപ്പർ സ്റ്റാർ പദവി ഉണ്ടെങ്കിൽ അത് പൃഥ്വിരാജിന് അവകാശപ്പെട്ടതാണെന്ന് ടോവിനോ തോമസ് . ക്ലബ് എഫ്.എം റേഡിയോ ഇന്റർവ്യൂയിലാണ് താരം ഇക്കാര്യം അഭിപ്രായപ്പെട്ടത്. തന്റെ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങൾക്കിടയിൽ സംവിധായകൻ വിനയൻ ടോവിനോ അടുത്ത സൂപ്പർസ്റ്റാർ ആകുമെന്ന് പറഞ്ഞ കാര്യം അവതാരിക R.J ശാലിനി ചൂണ്ടിക്കാട്ടിയതിന് മറുപടി ആയിട്ടായിരുന്നു ടോവിനോയുടെ ഈ അഭിപ്രായം.
താൻ ഒരു സൂപ്പർസ്റ്റാർ പദവി ആഗ്രഹിക്കുന്ന ഒരാളല്ല എന്നും ചെയ്യുന്ന സിനിമകളിൽ തൃപ്തനാണെന്നുമായിരുന്നു ടോവിനോ പറഞ്ഞത്. അങ്ങനെയെങ്കിൽ മമ്മൂട്ടിയും മോഹൻലാലും അല്ലാതെ മലയാളത്തിലെ ഒരു സൂപ്പർസ്റ്റാറിന്റെ പേര് പറയാൻ പറഞ്ഞാൽ ടോവിനോ ആരുടെ പേര് പറയുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് പൃഥ്വിയുടെ പേര് പറഞ്ഞത്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്
റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.
റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്കാന് മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരിഞ്ഞുമുറുക്കാനാണ് നീക്കം.
കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.
പെരിയാർ പുഴയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫോർട്ടുകൊച്ചി സ്വദേശിനി ആൻലിയ (25) യുടെ മരണം ദുരൂഹമോ?. ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ ദുരൂഹതകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നു പോലീസ് പറയുന്പോഴും മകളുടെ മരണത്തിൽ ദുരൂഹതയുള്ളതായാണ് ആൻലിയയുടെ മാതാപിതാക്കളായ പാറയ്ക്കൽ ഹൈജിനസ്(അജി), ലീലാമ്മ എന്നിവർ പറയുന്നത്. മകളുടെ മരണത്തിൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നാണ് ഇവരുടെ ആരോപണം.
ഓമനിച്ചുവളർത്തി വലുതാക്കി വിവാഹം കഴിപ്പിച്ചയച്ച മകൾ ഒരു ദിനം തങ്ങളിൽനിന്ന് അകന്നെന്ന വാർത്ത ഞെട്ടലോടെയാണ് ഇവർ കേട്ടത്. തൃശൂർ സ്വദേശിയാണ് മകളുടെ ഭർത്താവ്. ചിലരെ സംശയമുള്ളതായി ഇവർ പോലീസിനെ അറിയിച്ചിരുന്നു. എല്ലാ തെളിവുകളും ഉണ്ടായിട്ടും അന്വേഷണം നടത്തുന്ന ഗുരുവായൂർ പോലീസ് മനപൂർവമായ അലംഭാവം കാട്ടുകയാണെന്ന് ആൻലിയയുടെ മാതാപിതാക്കൾ ഏതാനും ദിവസംമുന്പ് കൊച്ചിയിൽ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു.
സംഭവം ഇങ്ങനെ
കഴിഞ്ഞ ഓഗസ്റ്റ് 28നു രാത്രി 10.40ന് നോർത്ത് പറവൂർ വടക്കേക്കര പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള പെരിയാർ പുഴയിലാണ് ആൻലിയയുടെ മൃതദേഹം കണ്ടെത്തിയത്. എട്ടുമാസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ അമ്മയായ ആൻലിയ മരിക്കുന്പോൾ എംഎസ്സി നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു. ബംഗളൂരുവിൽ നടക്കുന്ന പരീക്ഷയിൽ പങ്കെടുക്കാൻ ഭർത്താവ് ഓഗസ്റ്റ് 25നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ ആൻലിയയെ കൊണ്ടുവിട്ടിരുന്നതായും അന്നുതന്നെ ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാൾ പോലീസിൽ നൽകിയതായും മാതാപിതാക്കൾ ആരോപിച്ചു.
ആൻലിയയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും മാതാപിതാക്കൾ പറയുന്നു. കാണാതായെന്നു പറയുന്ന ദിവസം വൈകുന്നേരം മകളെ വിളിച്ചപ്പോൾ പീഡനം മൂലം ഇവിടെ നിൽക്കാനാകില്ലെന്നും ബംഗളൂരുവിലേക്കു പോകുകയാണെന്നു പറഞ്ഞതായും പിന്നീടു മകളുടെ അഴുകിയ ശരീരമാണു കാണാൻ കഴിഞ്ഞതെന്നുമാണു മാതാപിതാക്കൾ പറയുന്നത്.
മരണശേഷം ലഭിച്ച മകളുടെ ഡയറി, വരച്ച ചിത്രങ്ങൾ, പരിസരവാസികൾ തങ്ങളോടു പറഞ്ഞ കാര്യങ്ങൾ, സഹോദരന് അയച്ച മെസേജുകൾ എന്നിവ പരിശോധിച്ചാൽ മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പാണെന്ന് അമ്മ ലീലാമ്മ പറയുന്നു.
മകളുടെ മരണത്തിനു കാരണക്കാരായവർക്കെതിരേ നടപടി സ്വീകരിക്കുംവരെ പോരാടുമെന്നും നിലവിലുള്ള അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രത്യേക ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നുമാണു മാതാപിതാക്കളുടെ ആവശ്യം.
പത്രസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മാതാപിതാക്കൾ മാധ്യമപ്രവർത്തകർക്കായി നൽകിയ കുറിപ്പിനൊപ്പം ചില വിവരങ്ങൾകൂടി ചേർത്തിരുന്നു. അതിലൊന്നാണ് മകൾ പോലീസിൽ നൽകാനെഴുതിയ പരാതി. 17 പേജുകളിലായാണു ആൻലിയ എഴുതിയിട്ടുള്ളത്. ഭർതൃകുടുംബത്തിലെ ഒാരോരുത്തരെയും പൂർണമായിത്തന്നെ വിവരിക്കുന്നു. പരാതി എഴുതിയതല്ലാതെ മകൾ ഇത് പോലീസിനു കൈമാറിയിരുന്നില്ലെന്നു മാതാപിതാക്കൾ പറഞ്ഞു.
ഭർതൃവീട്ടുകാരിൽ ഒരാളൊഴികെ മറ്റുള്ളവർ തനിക്കെതിരായിരുന്നുവെന്നാണു പരാതിയുടെ സാരം. കല്യാണത്തിനു മുന്‍പും അതിനുശേഷവുമുള്ള പൂർണ വിവരങ്ങൾ ഈ പരാതിയിലുണ്ട്. പൂർണ ഗർഭിണിയായിരിക്കുന്പോൾ വിഷമതകൾ അനുഭവിക്കേണ്ടിവന്നതായാണ് ഇതിൽ പറയുന്നത്. മകൾ വരച്ച ഒരു ചിത്രവും ഇവർ കൈമാറി. പെണ്‍കുട്ടി കരഞ്ഞുകൊണ്ട് ഇരിക്കുന്ന ചിത്രമാണിത്. തന്റെ മാനസികാവസ്ഥ മകൾ വരച്ചുകാട്ടുകയായിരുന്നുവെന്നും മാതാപിതാക്കൾ വ്യക്തമാക്കുന്നു. മകളുടെ ദുരൂഹമരണത്തിൽ ബലമായ പല സംശയങ്ങളുമുണ്ട്.
ആൻലിയയെ കാണാതായ ദിവസം അവർ സഹോദരന് അയച്ച വാട്സ്ആപ്പ് സന്ദേശം, സ്വകാര്യ ഡയറി ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കാൻ പോലീസ് തയാറായിട്ടില്ല. പ്രതികളാരെന്നു ചൂണ്ടിക്കാട്ടിയെങ്കിലും അന്വേഷണം നടക്കുന്നുവെന്നാണു പോലീസുമായി ബന്ധപ്പെടുന്പോൾ അറിയാൻ കഴിയുന്നതെന്നും ആൻലിയയുടെ മാതാപിതാക്കൾ പറയുന്നു.
പോലീസ് പറയുന്നത്
മരണം സംബന്ധിച്ച് ഉൗർജിതമായ അന്വേഷണമാണ് നടത്തിയതെന്നു പോലീസ് അധികൃതർ പറയുന്നു. വിവിധ തരത്തിൽ അന്വേഷിച്ചു. ഫോണ്‍ കോളുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ചു. പലരെയും ചോദ്യം ചെയ്യുകയും പലരിൽനിന്നുമായി മൊഴികൾ ശേഖരിക്കുകയും ചെയ്തു.
ആൻലിയയുടെ മരണത്തിൽ മാതാപിതാക്കൾ ആദ്യം മുതലേ ദുരൂഹത ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ചുള്ള അന്വേഷണംതന്നെയാണു നടത്തിയതെന്ന് പോലീസ് പറയുന്നു. ഭർത്താവിനെയും മറ്റും ചോദ്യം ചെയ്യുകയും ചെയ്തു. ഇവരുടെ കുടുംബജീവിതവും ആൻലിയയെ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുവിട്ടതും പിന്നീട് നടന്ന കാര്യങ്ങളെല്ലാംതന്നെ വിശദമായി അന്വേഷണത്തിന് വിധേയമാക്കി. ഇത് സംബന്ധിച്ചെല്ലാം ആൻലിയയുടെ മാതാപിതാക്കളെ അറിയിച്ചതുമാണ്. പരിശോധനകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ട്രെയിനിൽനിന്നുംവീണ് മരിച്ചതാകാനുള്ള സാധ്യതയാണ് കണ്ടെത്തിയതെന്നും പോലീസ് അധികൃതർ പറയുന്നു.
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയ്ക്കെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിന് മറുപടി പറയവെ ദേവസ്വം ബോര്‍ഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ 60 ശതമാനം ക്രിസ്ത്യാനികളാണെന്ന ശശികലയുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുന്നത്.
ദേവസ്വം ബോര്‍ഡില്‍ ജോലി ചെയ്യുന്ന 60 ശതമാനം പേര് ക്രിസ്ത്യാനികളാണ് കേരളത്തിലെ ഹിന്ദുക്കള്‍ ഒരു ഗതിയുമില്ലാതെ അലയുമ്പോളാണ് ഇത്തരമൊരു അവസ്ഥയെന്നായിരുന്നു ശശികലയുടെ വര്‍ഗീയത കലര്‍ന്ന പ്രസ്താവന. ഇത്തരത്തില്‍ ഭ്രാന്തുപിടിച്ച വര്‍ഗീയ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.
മെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. നിയമസഭയില്‍ ശബരിമല സംബന്ധിച്ച ചോദ്യോത്തര വേളയ്ക്കിടെയാണ് കോടതിയെ സമീപിക്കുന്ന കാര്യം മന്ത്രി വ്യക്തമാക്കിയത്. തനിക്കെതിരെ ശശികല ഒരു കോടി രൂപവേണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ മാനനഷ്ടകേസ് സമര്‍പ്പിച്ചിട്ടുണ്ട്. താന്‍ ശശികലയുടെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രന് സഭയെ അറിയിച്ചു.
ശബരിമല തന്ത്രിക്കെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചട്ടക്കൂടുകള്‍ക്ക് വിധേയമാണ് തന്ത്രിയെന്നും. അദ്ദേഹം ദേവസ്വം ബോര്‍ഡ് ജീവനക്കാരനാണെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ നടയടക്കല്‍ ഭീഷണി നടത്തിയ തന്ത്രിക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ശബരിമല വിഷയത്തിന്റെ മറവില്‍ പച്ചക്കള്ളം പ്രചരിപ്പിച്ചു വിഭാഗീയത പരത്താനുള്ള കെ.പി. ശശികലയുടെ ശ്രമം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ വിവാദമായ വ്യാജപ്രസ്താവനകള്‍. ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം ജോലിക്കാരും ക്രിസ്ത്യാനികളാണെന്നാണ് ശശികല പ്രസംഗിച്ചത്.
സദസിന്റെ നിറഞ്ഞ കൈയടികള്‍ക്കിടെയാണ് ഇത്തരത്തില്‍ യാഥാര്‍ഥ്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യം ഇവര്‍ വിളിച്ചുപറഞ്ഞത്. ശശികലയുടെ പ്രസംഗം മറയാക്കി ചിലര്‍ സോഷ്യല്‍ മീഡിയവഴി പ്രചാരണവും തുടങ്ങി. ഇതിനെ പൊളിച്ചടുക്കിയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ദേവസ്വം മന്ത്രിയുടെ പ്രസംഗവും വന്നത്.
ശശികല പറഞ്ഞതിങ്ങനെ- ദേവസ്വത്തിലെ ജീവനക്കാരില്‍ 60 ശതമാനവും ക്രിസ്ത്യാനികളെന്ന സത്യം എത്ര പേര്‍ക്കറിയാം. ഹിന്ദു ഒരു ഗതിയും പരഗതിയും ഇല്ലാതെ തെണ്ടുമ്പോള്‍ അവന്റെ അമ്പലത്തില്‍ ഹിന്ദുവിന്റെ ചില്ലാനംകൊണ്ട് ശമ്പളം വാങ്ങുന്നത് 60 ശതമാനം ക്രിസ്ത്യാനികളാണെന്നത് കണ്ണുതുറപ്പിക്കട്ടേ… ഇങ്ങനെ പോകുന്നു ശശികലയുടെ പ്രസംഗം. സംഘപരിവാര്‍ സംഘടനകളിലെ പ്രമുഖര്‍ അണിനിരന്ന സദസില്‍ വച്ചാണ് ശശികല ഈ പച്ചക്കള്ളം മൈക്ക് വച്ചുകെട്ടി പ്രസംഗിച്ചത്.
സത്യത്തില്‍ ശശികല പറഞ്ഞതില്‍ ഒരു തരിമ്പും സത്യമില്ലെന്നതാണ് യാഥാര്‍ഥ്യം. അഹിന്ദുവായ ഒരാള്‍ക്കു പോലും ദേവസ്വം ബോര്‍ഡില്‍ നിയമനം ലഭിക്കില്ല. ദേവസ്വം ബോര്‍ഡില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്യുന്നവരില്‍ മുഴുവന്‍ പേരും ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്. സത്യം ഇങ്ങനെയാണെന്നിരിക്കെ പച്ചക്കള്ളം പറഞ്ഞു മതവിദ്വേഷം ആളിക്കത്തിക്കുകയാണു ശശികല ചെയ്തതെന്നാണ് ആരോപണം.
ശശികലയുടെ കള്ളത്തരം പൊളിച്ചടുക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയ പ്രസംഗവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. സുരേന്ദ്രന് ഈ വ്യാജപ്രചാരണത്തെക്കുറിച്ചു പറയുന്നതിങ്ങനെ- തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 60 ശതമാനം പേരും ക്രിസ്ത്യാനികളാണെന്ന്. അതു കേട്ടുകൊണ്ടു കുറെയെണ്ണം മുന്നിലിരിപ്പുണ്ട്. അവര്‍ ആരും തന്നെ ചോദിക്കുന്നു പോലുമില്ല. ഇങ്ങനെയൊക്കെ പറയാമോ? പക്ഷേ എല്ലാറ്റിനും ഒരു പരിധിയില്ലേ.
വ്യാജപ്രചാരണമൊക്കെ നിങ്ങളുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയാണെങ്കിലും നടത്തുന്നതില്‍ ഒരു പരിധിയില്ലേ. അഹിന്ദുവായ ഒരു ജീവനക്കാരനെങ്കിലും തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലുണ്ടോ? അങ്ങനെ നിയമനം നടത്താനാകുമോ? അതിനുള്ള നിയമം പോലും ഇല്ല. ഇത്ര വൃത്തികെട്ട്, വിഷലിപ്തമായിട്ട്, അപമാനകരമായിട്ട്് നമ്മുടെ നാടിനു ചേരാത്തതായിട്ടുള്ള പ്രചാരണമാണ് നടത്തുന്നത്. ഇത്തരത്തില്‍ സത്യത്തിനു വിരുദ്ധമായ കാര്യങ്ങള്‍ എന്തിനു പ്രചരിപ്പിക്കുന്നു. ദേവസ്വം ബോര്‍ഡിന്റെ ഒരൊറ്റ പൈസ പോലും സര്‍ക്കാര്‍ എടുക്കുന്നില്ല. ഈ സര്‍ക്കാര്‍ പോകട്ടെ, ഇതുവരെ ഏതെങ്കിലും സര്‍ക്കാര്‍ ഭണ്ഡാരത്തില് വീഴുന്ന നയാപ്പൈസ എടുത്തിട്ടുണ്ടോ?
അതേസമയം, ഹിന്ദുവും കൃസ്ത്യാനിയും മുസല്‍മാനും അടക്കമുള്ള ആളുകള്‍ നല്‍കുന്നതായിട്ടുള്ള നികുതിപ്പണത്തില്‍നിന്നു ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍നിര്‍മിതിക്കും ക്ഷേത്ര ആവശ്യങ്ങള്‍ക്കും വേണ്ടി കോടാനുകോടി രൂപയാണ് എടുക്കുന്നത്. ഹിന്ദുവിന്റെ മാത്രം പൈസയല്ല. എല്ലാ മതസ്ഥരും അടങ്ങുന്ന മലയാളികള്‍ നല്കുന്ന നികുതിപ്പണമാണ് ക്ഷേത്രാവശ്യങ്ങള്‍ക്ക് കൊടുത്തുകൊണ്ടിരിക്കുന്നത്. ഈ യാഥാര്‍ഥ്യം തിരിച്ചറിയണം.
വ്യാജപ്രചാരണത്തിലൂടെ ക്ഷേത്രജീവനക്കാരുടെ ചോറില്‍ മണ്ണുവാരിയിടുകയാണ് ഇക്കൂട്ടര്‍- മന്ത്രി കടകംപള്ളി തുറന്നടിച്ചു. കടകംപള്ളിയുടെ പ്രസംഗം വൈറലായതോടെ ശശികലയുടെ വ്യാജപ്രസ്താവനയ്ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും ശക്തമായിട്ടുണ്ട്.
ദുല്‍ഖറിന്റെ നായികയായി കല്ല്യാണി പ്രിയദര്ശന് എത്തുന്നു. പുതിയ തമിഴ് ചിത്രത്തിലാണ് ദുല്‍ഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന് കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു. കൃതി സനോണാണ് മറ്റൊരു നായിക.
തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. റോഡ് മൂവി ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖര്‍ പല വേഷങ്ങളിലെത്തുമെന്നും വാര്‍ത്തകളുണ്ട്.
വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ പ്രണയം പറഞ്ഞു പഴകിയതല്ലെന്നും പ്രകൃതിക്ക് ചിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്നും വാന്‍ എന്നത് വാനം എന്ന അര്‍ഥത്തിലാണെന്നും സംവിധായകന് പറയുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന് കാര്‍ത്തിക് പറയുന്നു.
പാചകവൈവിധ്യത്തിന്റെ രുചിക്കൂട്ട് കൊണ്ട് യൂട്യൂബിലൂടെ ലോകമെങ്ങും തിളങ്ങിയ പാചക മുത്തശ്ശി മസ്താനി അന്തരിച്ചു.107-ാം വയസിലായിരുന്നു മസ്താനമ്മ മുത്തശ്ശിയുടെ അന്ത്യം. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യൂട്യൂബിലൂടെ കണ്ടവിഡിയോ ചാനല്‍ കണ്ട്രി ഫുഡ്സില്‍ മസ്താന മുത്തശ്ശിയുടെ പാചകമായിരുന്നു ഫീച്ചര്‍ ചെയ്തിരുന്നത്.
പാചകത്തിലും രുചിക്കൂട്ട് തയാറാക്കുന്നതിലും മസ്താനമ്മയ്ക്ക് പ്രത്യേക കഴിവായിരുന്നു. തണ്ണിമത്തനുള്ളില്‍ ചിക്കന്‍ വെച്ച് പാകം ചെയ്യുക, തക്കാളിക്കുള്ളില്‍ കോഴിമുട്ട വച്ച് ഓംലറ്റ് ഉണ്ടാക്കുക തുടങ്ങി മുത്തശ്ശിക്ക് തന്റേതായ വെറൈറ്റി ശൈലിയിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ എന്നതിലുപരി എല്ലാവര്ക്കും ഭക്ഷണം ഉണ്ടാക്കാന്‍ മുത്തശ്ശിക്കിഷ്ടമാണ്.
2016 ല്‍ ചെറുമകന് ലക്ഷ്മണിനും കൂട്ടുകാര്‍ക്കും വഴുതനങ്ങാ കറി തയാറാക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് മുത്തശ്ശി ലോകത്തിന്റെ ശ്രദ്ധ നേടുന്നത്. 75 ലക്ഷത്തോളം ആള്‍ക്കാരാണ് മുത്തശ്ശിയുടെ വീഡിയോ കണ്ടത്. തുടര്‍ന്ന് മുത്തശ്ശിയുടെ രുചിക്കൂട്ടുകളുടെ പല വീഡിയോകളും സോഷ്യല്‍ മീഡിയയിലെത്തി. എല്ലാം ഒന്നിനൊന്ന് ഹിറ്റുമായിരുന്നു.
ആന്ദ്രപ്രദേശിലെ ഗുഡിവാഡയിലായിരുന്നു മുത്തശ്ശിയുടെ താമസം. അഞ്ച് മക്കളായിരുന്നു. ഇരുപത്തിരണ്ടാം വയസില്‍ ഭര്‍ത്താവ് മരിച്ചതോടെ അഞ്ച് മക്കളെയും ഈ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തി. 107ാമത്തെ വയസില്‍ ഇനിയും നാവറിയാത്ത ഒട്ടേറെ രുചിക്കൂട്ടുകള്‍ ബാക്കി വച്ചാണ് മുത്തശ്ശിയുടെ വിടവാങ്ങല്‍.
ലണ്ടന്‍: ബാങ്കുകളില്‍നിന്ന് കോടികള്‍ കടമെടുത്ത് വിദേശത്തേക്ക് മുങ്ങിയ വിജയ് മല്യ മുഴുവന്‍ പണവും തിരിച്ചടയ്ക്കാമെന്ന് വ്യക്തമാക്കി രംഗത്ത്. നൂറ് ശതമാനം പണവും തിരിച്ച് നല്‍കാമെന്നും പണം ദയവായി സ്വീകരിക്കൂ എന്നും അറിയിച്ച് മല്യ ട്വീറ്റ് ചെയ്തു. ‘എടിഎഫ് (ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍)ന്റെ വില കുത്തനെ കൂടിയതോടെയാണ് കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് കമ്പനി കനത്ത നഷ്ടത്തിലായത്. അതുകൊണ്ടാണ് ബാങ്കില്‍ നിന്നെടുത്ത പണം നഷ്ടമായത്. 100 ശതമാനം പണവും അവര്‍ക്ക് തിരിച്ച് നല്‍കാം. ദയവായി സ്വീകരിക്കൂ’ മല്യ ട്വിറ്ററില്‍ കുറിച്ചു.
Airlines struggling financially partly becoz of high ATF prices. Kingfisher was a fab airline that faced the highest ever crude prices of $ 140/barrel. Losses mounted and that’s where Banks money went.I have offered to repay 100 % of the Principal amount to them. Please take it.
— Vijay Mallya (@TheVijayMallya) December 5, 2018
ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ ബ്രിട്ടണിലേക്ക് കടക്കുകയായിരുന്നു. മല്യയെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മല്യയെ നാടുകടത്തണമോ എന്നത് സംബന്ധിച്ചുള്ള കേസില്‍ ബ്രിട്ടീഷ് കോടതി വിധി പറയാനിരിക്കെയാണ് മല്യയുടെ ചുവടുമാറ്റം.
Politicians and Media are constantly talking loudly about my being a defaulter who has run away with PSU Bank money. All this is false. Why don’t I get fair treatment and the same loud noise about my comprehensive settlement offer before the Karnataka High Court. Sad.
— Vijay Mallya (@TheVijayMallya) December 5, 2018
ബാങ്കുകളില്‍നിന്നെടുത്ത പണം തിരിച്ചടയ്ക്കാതെ താന്‍ നാടുവിട്ടുവെന്നാണ് ഇന്ത്യന്‍ മാധ്യമങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും പറയുന്നത്. എന്നാല്‍ ഇത് കള്ളമാണ്. എന്തുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നിലുള്ള തന്റെ ഒത്തുതീര്‍പ്പ് വാഗ്ദാനം ആരും ശ്രദ്ധിക്കാത്തതെന്നും മല്യ ചോദിച്ചു.