Latest News

ഇന്ത്യയെ ദരിദ്രരാജ്യമെന്ന് വിളിച്ച ഫോർമുല വൺ ചാമ്പ്യൻ ലൂയിസ് ഹാമിൽട്ടന്റെ സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ വക വൻ പ്രതിഷേധം. ഇന്ത്യയെ പോലെയുള്ള ദരിദ്ര രാജ്യത്ത് എന്തിനാണ് എഫ്‍വണ്‍ മത്സരം നടത്തുന്നത് എന്ന ചോദ്യം ഹാമില്‍ട്ടന്‍ ഉന്നയിച്ചിരുന്നു. കാറോട്ട മത്സരത്തിന്‍റെ പാരമ്പര്യമില്ലാത്ത രാജ്യങ്ങളില്‍ എഫ്‍വണ്‍ മത്സരങ്ങള്‍ നടത്തേണ്ടതില്ലെന്ന് താരം പറഞ്ഞതോടെയാണ് പേജിൽ ആക്രമണം തുടങ്ങിയത്.

ഇന്ത്യ കട്ട് മുടിച്ചത് താങ്കളുടെ രാജ്യക്കാര്‍ ആണെന്നാണ് ബ്രിട്ടന്‍കാരനായ ഹാമില്‍ട്ടനെതിരെ പ്രധാനമായും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വിമര്‍ശനം. കൂടാതെ, ഇന്ത്യന്‍ ഗ്രാന്‍പീയില്‍ ജയിക്കാത്തതിന്‍റെ അസൂയ, സംസ്കാരം കൊണ്ട് ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രമാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ എന്നിങ്ങനെ പേജുകളിലെ കമന്‍റുകള്‍ നീണ്ട് പോകുന്നു.

ആക്രമണം അസഹ്യമായതോടെ ട്വിറ്ററിലൂടെ ഹാമില്‍ട്ടന്‍ വിശദീകരണവുമായി രംഗത്തെത്തി. തന്‍റെ ഇന്ത്യയെ കുറിച്ചുള്ള പ്രതികരണം ആളുകള്‍ക്ക് പ്രയാസമുണ്ടാക്കിയെന്ന് മനസിലായി. ലോകത്തെ ഏറ്റവും മനോഹരമായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്നും അവിടുത്തെ സംസ്കാരം അത്ഭുതം ജനിപ്പിക്കുന്നതാണെന്നും താരം നിലപാട് മാറ്റി. വളരെ വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ എന്നതിനൊപ്പം അവിടെ ദാരിദ്ര്യവുമുണ്ട്. വീട് ഇല്ലാത്ത ഒരുപാട് പേരുടെ മുന്നില്‍ ഗ്രാന്‍പീ നടത്തുന്നത് വിചിത്രമായ കാര്യമാണ്. ഇപ്പോള്‍ ഉപയോഗിക്കാത്ത ഒരു ട്രാക്കിന് വേണ്ടി നൂറകണക്കിന് മില്യണ്‍ ആണ് ചെലവഴിച്ചത്. ഈ പണം സ്കൂളുകളും വീടുകളും നിര്‍മിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നുവെന്നും ഹാമില്‍ട്ടന്‍ കുറിച്ചു. സച്ചിനെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവയ്ക്കെതിരെ നടന്ന പോലെ മലയാളികളുടെ നേതൃത്വത്തിൽ തന്നെയാണ് ഇത്തവണയും ആക്രമണം.

ലിഫ്റ്റിനുള്ളിൽ നാലുവയസുകാരിക്ക് അയൽവാസിയുടെ ക്രൂരമർദ്ദനം. മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. ലിഫ്റ്റിൽ തനിച്ച് എത്തിയ പെൺകുഞ്ഞിനെ തലങ്ങും വിലങ്ങും പൊതിരെ തല്ലി. തല്ലിയ ശേഷം യുവതി കുഞ്ഞിനെ നിലത്തിട്ട് ചവിട്ടി മുകളിൽ കയറിയിരുന്ന് ആഭരണങ്ങൾ കവർന്നു. സിസിടിവിയിൽ ഇവർ പാർപ്പിച്ച സമുച്ചയത്തിനടുത്ത് തന്നെ താമസിക്കുന്ന റിസ്വാന ബീഗം എന്ന യുവതിയാണെന്ന് വ്യക്തമായി. ഇന്നലെ വൈകിട്ടാണ് സംഭവം. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലിഫ്റ്റിനുള്ളില്‍ വച്ച് നാലുവയസുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി കവര്‍ച്ച നടത്തിയ സ്ത്രീ പിടിയില്‍. മുംബൈയിലെ പാര്‍പ്പിട സമുച്ചയത്തിലാണ് സംഭവം. ലിഫ്റ്റിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സ്ത്രീയെ പിടികൂടാന്‍ സഹായകരമായത്. ഇന്നലെ വൈകീട്ടാണ് സംഭവം.

ലിഫ്റ്റില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ നിലയില്‍ നാലുവയസുകാരിയെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. ലിഫ്റ്റില്‍ തനിച്ച് എത്തിയ പെണ്‍കുട്ടിയെ തലങ്ങും വിലങ്ങും തല്ലിയതിന് ശേഷം നിലത്തിട്ട് ചവിട്ടിയത് പാര്‍പ്പിട സമുച്ചയത്തിന് സമീപത്തുള്ള റിസ്വാന ബീഗം എന്ന സ്ത്രീയാണ് സിസിടിവിയില്‍ നിന്ന് വ്യക്തമായി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

മര്‍ദ്ദനമേറ്റ് നിലത്തുവീണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറി ഇവര്‍ കയറി ഇരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പെണ്‍കുട്ടിയുടെ ആഭരണങ്ങള്‍ ഇവര്‍ ഊരിയെടുത്തു. ഇവ അറസ്റ്റിന് ശേഷം റിസ്വാനയുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കണ്ടെടുത്തിയിട്ടുണ്ട്. ക്രൂരമര്‍ദ്ദനത്തിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. പെണ്‍കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്.

 

ആറുമണിക്കൂറിനുശേഷവും തിരിച്ചുപോകില്ലെന്ന നിലപാടില്‍ തൃപ്തി ദേശായി. ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി  പറഞ്ഞു. സര്‍ക്കാരും പൊലീസും സൗകര്യം ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ശബരിമലയ്ക്ക് പോവാന്‍ വാഹനവുമില്ല. പ്രീപെയിഡ്, ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചതോടെയാണ് ഇത്.

നെടുമ്പശേരിയിൽ നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ ഇങ്ങനെ:

> ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി, ഒപ്പം ആറുയുവതികളും
> 4.45 മുതല്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍, പുറത്ത് നാമജപ പ്രതിഷേധം

> കാര്‍ഗോ ഗേറ്റിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമവും തടഞ്ഞു

> നടപടിയെടുക്കാതെ സര്‍ക്കാര്‍,സംരക്ഷണം തീരുമാനിച്ചിട്ടില്ലെന്ന് ഡിജിപി

>അഞ്ചുമണിക്കൂര്‍; ആഭ്യന്തര ടെര്‍മിനല്‍ വളഞ്ഞ് പ്രതിഷേധം; കൂസലില്ലാതെ തൃപ്തി

കൊച്ചി: ശബരിമല ദര്‍ശനത്തിനായി കേരളത്തിലെത്തി തൃപ്തി ദേശായിക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാനായില്ല. വിമാനത്താവളത്തിനു മുന്നില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ തമ്പടിച്ചിരിക്കുകയാണ്. പുലര്‍ച്ചെ 4.45ന് വിമാനത്താവളത്തിലെത്തിയ തൃപ്തിയെയും സംഘത്തെയും പുറത്തേക്കു കൊണ്ടുപോകാന്‍ ടാക്‌സികളും തയ്യാറാകുന്നില്ല. അക്രമികള്‍ വാഹനം നശിപ്പിക്കുമെന്ന ആശങ്ക മൂലമാണ് ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറാകാത്തത്. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തിലാണ് പൂനെയില്‍ നിന്ന് ഇവര്‍ കൊച്ചിയിലെത്തിയത്. പോലീസുമായി സഹകരിക്കാന്‍ തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം നിലയ്ക്കലെത്തിയാല്‍ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് പോലീസ് അറിയിച്ചു. ഇവരെ ഹോട്ടലിലേക്ക് മാറ്റാന്‍ അനുവദിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടുവെങ്കിലും അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. തൃപ്തി ദേശായി വിമാനത്താവളത്തിന് പുറത്തിറങ്ങരുതെന്നും ഉടന്‍ തിരിച്ച് പോകണമെന്നുമാണ് ഇവര്‍ പറയുന്നത്. കാര്‍ഗോ ടെര്‍മിനല്‍ വഴി തൃപ്തിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഇവിടെയും ഉപരോധം നടത്തി.

പുലര്‍ച്ചെ കുറച്ചു പേര്‍ മാത്രമായിരുന്നു പ്രതിഷേധത്തിനെത്തിയത്. പിന്നീട് കൂടുതല്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ എത്തി. ശബരിമല ദര്‍ശനത്തിന് പ്രത്യേക സുരക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും കത്തയച്ചിരുന്നു. എന്നാല്‍ പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‘സാറേ, ഇൗ തൃപ്തി ദേശായി ശബരിമലയിലേക്ക് വരുന്നെന്ന് പറഞ്ഞിരിക്കുന്നു. ഭക്തർ എന്താ െചയ്യേണ്ടേത്?’ ഫെയ്സ്ബുക്ക് ലൈവിലെത്തിയ രാഹുൽ ഇൗശ്വർ ഇൗ ചോദ്യം ചോദിച്ചത് പി.സി.ജോർജിനോടായിരുന്നു. ഉടനെ വന്നു വൈറൽ മറുപടി. ‘ആരാ ഇവര്..? എനിക്കറിയില്ല. മഹാരാഷ്ട്രയല്ല, കേരളം എന്ന് ആ കൊച്ചിനോട് ആരെങ്കിലും ഒന്നു പറ​ഞ്ഞുകൊടുക്ക്. അവരുടെ ആവശ്യങ്ങൾ കേട്ടപ്പോൾ ‍ഞാൻ ഞെട്ടി. ഇതിന്റെ തലയ്ക്ക് വല്ല കുഴപ്പമുണ്ടോ? ഇവിടെ വന്നു കഴിയുമ്പോ അതിന്റെ തമാശയൊക്കെ പോകും. അടിയും മേടിച്ചുകൊണ്ട് പോകും. എന്റെ കൊച്ചേ വീട്ടിൽ അടങ്ങിയിരിക്ക് ആരോഗ്യം നോക്കൂ..’ രാഹുൽ ഇൗശ്വർ പങ്കുവച്ച ഫെയ്സ്ബുക്ക് വിഡിയോയിലാണ് പി.സിയുടെ പ്രതികരണം.

വീഡിയോ കാണാം…..

 

പറക്കും തളികകള്‍ നേരിട്ട് കണ്ടുവെന്ന വെളിപ്പെടുത്തലുമായി പൈലറ്റുമാര്‍ രംഗത്ത്. അയര്‍ലന്‍ഡിലെ തെക്ക്-പടിഞ്ഞാറന്‍ തീരത്താണ് പറക്കും തളികള്‍ക്ക് സമാനമായ വസ്തു കണ്ടതെന്നും ഇതേകുറിച്ച് അന്വേഷിക്കുമെന്ന് ഐറിഷ് ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.

നവംബര്‍ ഏഴിന് വെള്ളിയാഴ്ച രാവിലെ 6.47 നാണ് സംഭവം. വിമാന യാത്രക്കിടെ വിചിത്രമായ വസ്തുക്കള്‍ കണ്ടെന്ന് ബ്രിട്ടിഷ് എയര്‍വെയ്‌സ് പൈലറ്റ് ഷാനന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംഘത്തെ ബന്ധപ്പെടുകയായിരുന്നു. ചില വസ്തുക്കള്‍ അതിവേഗത്തില്‍ നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ട വനിതാ പൈലറ്റ് ഈ പ്രദേശത്ത് സൈനിക പരിശീലനം നടക്കുന്നുണ്ടോ എന്നാണ് ട്രാഫിക് കണ്‍ട്രോളില്‍ വിളിച്ചു ചോദിച്ചത്. എന്നാല്‍ ഈ ഭാഗത്ത് സൈനിക പരിശീനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് തിരിച്ചു മറുപടി ലഭിച്ചത്.

തിളങ്ങുന്ന ഒരു വസ്തുവാണ് കണ്ടത്. മോണ്‍ട്രിയലില്‍ നിന്ന് ഹീത്രൂവിലേക്ക് പറക്കുന്ന വിമാനത്തിന്റെ പൈലറ്റാണ് വിചിത്ര വസ്തുവിനെ കണ്ടത്. വിമാനത്തിന്റെ ഇടതു ഭാഗത്തു കൂടെയാണ് വസ്തു നീങ്ങിയതെന്നും പൈലറ്റ് പറയുന്നുണ്ട്. വിചിത്രമായ വസ്തു ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നത് കണ്ടതായി വിര്‍ജിന്‍ പൈലറ്റും പറഞ്ഞു. ‘ഒരേ പാതയിലൂടെ ഒന്നിലധികം വസ്തുക്കള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. അവ വളരെ തിളക്കമുള്ളവ ആയിരുന്നെന്നും പൈലറ്റ് പറഞ്ഞു.

ശബ്ദത്തേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് വിചിത്ര വസ്തുക്കങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഒന്നില്‍ കൂടുതല്‍ പൈലറ്റുമാര്‍ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയതോടെ ഐറിസ് ഏവിയേഷന്‍ അതോറിറ്റി അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു

സോഷ്യല്‍ മീഡിയകളിലും മലയാളംയുകെ ഉൾപ്പെടെ ഓൺലൈൻ മാധ്യമങ്ങളിലും വൈറലായ ചിത്രമായിരുന്നു ചോരയൊലിപ്പിച്ച് നില്‍ക്കുന്ന അമ്മക്കുരങ്ങിന്റെ ചിത്രം. എന്താണ് യഥാര്‍ത്ഥത്തില്‍ കുരങ്ങിന് സംഭവിച്ചതെന്ന് എല്ലാവരും തിരക്കി. ഇപ്പോഴിതാ കരളലിയിക്കുന്ന ഒരു കഥ തന്നെ പറഞ്ഞുകൊണ്ട് ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ എത്തി.

ഫേസ്ബുക്കിലൂടെയാണ് മൂന്നാര്‍ സ്വദേശി അഗസ്റ്റിന്‍ ഇക്കാര്യം പങ്കുവെയ്ക്കുന്നത്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയി വരുന്ന വഴിയാണ് ഈ ദയനീയ കാഴ്ച കാണുന്നത്. കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ ഈ കുരങ്ങനെയും കുഞ്ഞിനെയും ഇവര്‍ കണ്ടിരുന്നു. വഴിവക്കില്‍ യാത്രക്കാര്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ ശേഖരിക്കുകയായിരുന്നു ഈ കുരങ്ങ്.

പക്ഷേ തിരിച്ചുവന്നപ്പോള്‍ കണ്ടത് അപകടത്തില്‍ ചോരയൊലിക്കുന്ന കുരങ്ങിനെയാണ്. ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുകയായിരുന്നു ആ കുരങ്ങ്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങി കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആ അമ്മ അതിന് അനുവദിച്ചില്ല. ആളുകളെ ഭയന്ന് കുഞ്ഞിനെ മാറോട് ചേര്‍ത്ത് നില്‍ക്കുകയായിരുന്നു ആ കുരങ്ങ്. പിന്നീട് വനംവകുപ്പിനെ വിവരം അറിയിച്ചെന്നും അഗസ്റ്റിന്‍ പറയുന്നു.

social-media

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

വേദനയൂറുന്ന ഈ ചിത്രം താന്‍ പകര്‍ത്തിയതിന് കാരണം ഉണ്ടെന്നും അഗസ്റ്റിന്‍ പറയുന്നുണ്ട്. അഗസ്റ്റിനും പിതാവും കോയമ്പത്തൂരില്‍ പോയിട്ട് വരുന്ന വഴിയാണ് ഈ ഒരു കാഴ്ച കാണുന്നത്. അതിനുമുമ്പ് അവര്‍ കോയമ്പത്തൂരിലേക്ക് പോകുന്നവഴിയില്‍ കുരങ്ങനെയും കുഞ്ഞിനെയും കണ്ടിരുന്നു. വഴിവക്കില്‍ ആളുകള്‍ എറിഞ്ഞുകൊടുക്കുന്ന ഭക്ഷണസാധനങ്ങള്‍ നല്‍കി സന്തോഷം കണ്ടെത്തുന്ന അങ്ങനെയാണ് അപ്പോള്‍ കണ്ടത്. എന്നാല്‍ തിരിച്ചു വരുന്ന വഴി കണ്ട കാഴ്ച അതിദയനീയമായിരുന്നു എന്നും പറയുന്നു.

ഏതോ വാഹനം തട്ടി പരിക്കേറ്റിട്ടും തന്റെ കുഞ്ഞിനെ മാറോടടക്കി പിടിച്ചിരിക്കുന്ന ആ കുരങ്ങ് ആരുടെയും കണ്ണു നനയിക്കും. അത്തരത്തിലുള്ള ഒരു കാഴ്ചയായിരുന്നു അപ്പോള്‍ കണ്ടത്. മറ്റൊന്നും നോക്കാതെ വാഹനത്തില്‍ നിന്നും ചാടിയിറങ്ങി അഗസ്റ്റിനും പിതാവും കുരങ്ങിനെയും കുഞ്ഞിനെയും രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കുഞ്ഞ് കൂടെ ഉള്ളത് കൊണ്ട് അത് മനുഷ്യരെ അടുപ്പിക്കുന്നില്ലായിരുന്നുവെന്നും അഗസ്റ്റിന്‍ പറഞ്ഞു.

സമയം കളയാതെ ഇക്കാര്യം വനം വകുപ്പിനെ അറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഇക്കാര്യം കൈകാര്യം ചെയ്തോളാമെന്ന് പറഞ്ഞതിന്റെ ഉറപ്പിലാണ് തങ്ങള്‍ അവിടെ നിന്നും തിരിച്ചു വന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതിനിടയില്‍ അഗസ്റ്റിന്‍ തള്ളക്കുരങ്ങിന്റെയും കുട്ടിയുടെയും ഒരു ചിത്രവും പകര്‍ത്തിയിരുന്നു

കുറച്ചു നാളുകള്‍ക്ക് മുന്‍പ് വനം വകുപ്പ് സ്ഥാപിച്ച പതിനെട്ടോളം സ്പീഡ് ബ്രെക്കറുകളില്‍ പകുതിയോളം നശിപ്പിച്ച നിലയിലാണ്. വന്യജീവികള്‍ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഇടത്തില്‍ വാഹനങ്ങളൊന്നും വേഗത കുറയ്ക്കുന്നില്ല. അതുമൂലമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ നടക്കുന്നതെന്നും അഗസ്റ്റിന്‍ പറഞ്ഞു. അതുകൊണ്ടു കൂടിയാണ് ഇക്കാര്യം ജനങ്ങളെ അറിയിക്കണമെന്ന് അഗസ്റ്റിന് തോന്നിയത്.

ഈ ഒരു കാര്യം ലോകത്തോടു പറയുവാന്‍ വേണ്ടി മാത്രമാണ് ആ പാവം ജീവിക്ക് നേരെ ക്യാമറ കയ്യിലെടുക്കാന്‍ മനസാക്ഷി സമ്മതിച്ചതെന്ന് അഗസ്റ്റിന്‍ പറയുന്നു. ഈ ഫോട്ടോ ആരെടുത്തതാണ് എന്നറിയില്ല എന്ന ക്യാപ്ഷനില്‍ അത് വൈറലാകുന്നത് ശ്രദ്ധയില്‍ പെട്ടത് കൊണ്ടാണ് അഗസ്റ്റിന്‍ ഇപ്പോള്‍ രംഗത്തു വന്നതും.

സിനിമയിലുള്ളവര്‍ മാത്രമല്ല മാധ്യമ പ്രവര്‍ത്തകരും മീ ടുവുമായി രംഗത്തുവരുന്നുണ്ട്. 14 വര്‍ഷം ഏഷ്യാനെറ്റില്‍ അനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് തുറന്നു പറയുന്നത് നിഷാ ബാബുവാണ്. ഫേസ്ബുക്കിലൂടെയാണ് വെളിപ്പെടുത്തല്‍.

ഏഷ്യാനെറ്റിന്റെ പുളിയകോണം സ്റ്റുഡിയോയില്‍ 1997മുതല്‍ 2014 വരെയാണ് നിഷാ ബാബു ഏഷ്യാനെറ്റില്‍ ജോലിയെടുത്തത്. ഭര്‍ത്താവായ സുരേഷ് പട്ടാലിയും ഏഷ്യാനെറ്റിലെ ജീവനക്കാരനായിരുന്നു. 2000ല്‍ സുരേഷ് മരണപ്പെട്ടു. ഇതോടെയാണ് നിഷാ ബാബുവിന് ഏഷ്യാനെറ്റില്‍ മോശം അനുഭവം ഉണ്ടായത്.

ഭര്‍ത്താവിന്റെ മരണത്തിന് മുമ്പ് സുരക്ഷിത ജോലി സ്ഥലമായിരുന്നു നിഷാ ബാബുവിന്. എന്നാല്‍ ഭര്‍ത്താവിന്റെ മരണത്തോടെ കാര്യങ്ങളെല്ലാം മാറി. നിഷാ ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശദീകരിക്കുന്നു. ഏഷ്യാനെറ്റ് പരാതികളില്‍ നടപടിയെടുത്തില്ലെന്ന ഗുരുതര ആരോപണവും അവര്‍ ഉന്നയിക്കുന്നുണ്ട്.

മാധ്യമ പ്രവര്‍ത്തകര്‍ തൊഴിലടങ്ങളില്‍ അനുഭവിക്കുന്ന പീഡനമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. വനിതാ പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്നു നിഷ. ഭര്‍ത്താവിന്റെ മരണശേഷം സഹപ്രവര്‍ത്തകരില്‍ പലരുടേയും നിലപാടില്‍ മാറ്റം വന്നുവെന്നാണ് അവര്‍ ആരോപിക്കുന്നത്. ഓഫീസിലെ സീനിയേഴ്സ് പലരും പ്രത്യേക രീതിയില്‍ കാര്യങ്ങള്‍ കാണുന്ന നിലയിലേക്ക് എത്തി. അതില്‍ പലതും വള്‍ഗറായി. അന്ന് ചീഫ് പ്രൊഡ്യൂസറായിരുന്നു എംആര്‍ രാജന്‍. ഭര്‍ത്താവിന്റെ അടുത്ത സുഹൃത്തായിരുന്നു രാജന്‍. രാജനോടായിരുന്നു ഏഷ്യാനെറ്റില്‍ ഞാന്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്നത്.

ഭര്‍ത്താവിന്റെ മരണത്തിന്റെ തുടക്ക കാലത്ത് തന്നെ കൂടുതലായി ആശ്വസിപ്പിക്കാനും അനുകമ്പ നേടിയെടുക്കാനുമാണ് ഇയാള്‍ ശ്രമിച്ചത്. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ഇടപെടലിന്റെ സ്വഭാവം മാറി. എതിര്‍ക്കപ്പെടേണ്ട മുദ്രകളും നോട്ടങ്ങളും ലൈംഗിക ചുവയുള്ള സംസാരങ്ങളും അയാള്‍ തുടങ്ങിയെന്നാണ് നിഷ ആരോപിക്കുന്നത്.

ഇതെല്ലാം സഹികെടുന്ന അവസ്ഥയിലേക്ക് എത്തിയപ്പോള്‍ അതിനെ അതിശക്തമായി തന്നെ എതിര്‍ത്തു. ലൈംഗികപരമായി വഴങ്ങുന്നില്ലെന്ന് കണ്ടപ്പോള്‍ നല്ല രീതിയില്‍ ജോലി ചെയ്യുന്ന തന്നോട് പ്രതികാരത്തോടെ ഇടപെടാന്‍ അയാള്‍ തുടങ്ങി. പരിപാടികളും ശമ്പള വര്‍ദ്ധനവും പ്രൊമോഷനുമെല്ലാം നിഷേധിക്കപ്പെട്ടു. പലപ്പോഴും നിശാശയോടെ പൊട്ടിക്കരഞ്ഞു കൊണ്ട് ഓഫീസിന് പുറത്തിറങ്ങേണ്ട സ്ഥിതിയും ഉണ്ടായി. അയാള്‍ക്ക് വഴങ്ങാത്തതു കൊണ്ട് മാത്രമായിരുന്നു ഇത്. മറ്റ് പലരില്‍ നിന്നും ഇത്തരം അനുഭവങ്ങളുണ്ടായി.

മാര്‍ക്കറ്റിങ് സെക്ഷനില്‍ ജോലി ചെയ്തിരുന്ന ദിലീപ് വിയും അശ്ലീല സംഭാഷണങ്ങള്‍ക്ക് നടത്തുകയും ലൈംഗികാവയവപ്രദര്‍ശനക്കമ്ബം പ്രകടിപ്പിക്കുകയും ചെയ്തു. ദിലീപിന്റെ ഇടപെടലുകളെ ഭീതിയോടെയാണ് പലപ്പോഴും കണ്ടത്. അയാളുടെ ദൃഷ്ടിയില്‍ നിന്ന് മാറി നടക്കേണ്ടി വന്ന ദുരവസ്ഥയും അവര്‍ വിശദീകരിക്കുന്നുണ്ട്.

ഏഷ്യാനെറ്റിലെ എഞ്ചിനിയറായിരുന്ന പത്മകുമാറില്‍ നിന്നും സമാന അനുഭവം ഉണ്ടായെന്നും നിഷ പറയുന്നു. ദേഹത്ത് തൊടാനും അഭിമാനമില്ലാതെ ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പറയാനും പത്മകുമാര്‍ ശ്രമിച്ചുവെന്നാണ് വിശദീകരിക്കുന്നത്. ഇതൊക്കെ സഹിക്കവയ്യാതെ വന്നപ്പോള്‍ 2014ല്‍ ജോലി ഉപേക്ഷിച്ചെന്നാണ് നിഷയുടെ വെളിപ്പെടുത്തല്‍.

കണ്ണൂര്‍ പാടിക്കുന്നില്‍ യുവാവിന് നേരെ എസ്.ഐയുടെ കയ്യേറ്റം. പൊതു സ്ഥലത്ത് സിഗരറ്റ് വലിച്ചു എന്ന പേരിലാണ് പൊലീസ് യുവാവിനെ കയ്യേറ്റം ചെയ്തത്. മയ്യിൽ എസ്ഐ രാഘവന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

പൊതുസ്ഥലത്ത് വഴിയോരത്ത് ഇരുന്ന് സിഗരറ്റ് വലിച്ചതിനാണ് എസ്ഐ യുവാവിനെ പിടികൂടുന്നത്. തുടർന്ന് പിഴയടക്കാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ പണമില്ലെന്നും പിന്നീട് അടയ്ക്കാമെന്നും യുവാവ് പറഞ്ഞതോടെ പൊലീസ് കഴുത്തിന് പിടിച്ചുതള്ളി.

എന്നാൽ തന്റെ ദേഹത്ത് കൈവെയ്ക്കരുതെന്ന് യുവാവ് പറഞ്ഞതോടെ വീണ്ടും യുവാവിന്റെ കഴുത്തിന് പിടിച്ചുതള്ളുന്നതും ഭീഷണിപ്പെടുത്തുന്നതം വിഡിയോയില്‍ കാണാം.

പിഴ എഴുതിയ ശേഷം തിരിച്ച് വണ്ടിയില്‍ കയറിയ ശേഷം വീണ്ടും ഇറങ്ങി വന്ന് യുവാവിനെ കയ്യേറ്റം ചെയ്തു. യുവാവിന്‍റെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്.

സ്ഥലത്തെ എസ്ഐക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ടെന്ന ആരോപണം നാട്ടുകാര്‍ക്കുണ്ട്. ഇതോടെ കയ്യേറ്റ ശ്രമത്തില്‍ നടപടികളുമായി മുന്നോട്ട് പോകാനാണ് യുവാവിന്‍റെ തീരുമാനം.

സ്വാതന്ത്ര്യത്തിന്റെ ശബ്ദം അടിച്ചമർത്തുന്നതിനായി കശ്മീരിൽ നിരപരാധികള്‍ക്കു നേരെ വെടിയുതിർക്കുകയാണെന്ന് കഴിഞ്ഞ എപ്രിലിലാണ് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ആരോപിച്ചത്. അഫ്രീദിയുടെ ആരോപണം ചർച്ചകൾക്ക് വഴിതെളിയിക്കുകയും ചെയ്തു. യുഎൻ ഉൾപ്പെടെയുള്ള സംഘടനകൾ‌ വിഷയത്തിൽ‌ ഇടപെടാത്തത് എന്താണെന്നായിരുന്നു താരത്തിന്റെ ചോദ്യം. കശ്മീരിനു വേണ്ടി വീണ്ടും ശബ്ദം ഉയർത്തുകയാണ് അഫ്രീദി. പാക്കിസ്ഥാന്റെ കൈവശമുള്ള നാല് പ്രവിശ്യകൾ തന്നെ കൈകാര്യം ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തില്‍ ജമ്മു കശ്മീര്‍ പാക്കിസ്ഥാന് ആവശ്യമില്ലെന്ന് അഫ്രീദി പറഞ്ഞു.

കശ്മീരിന്റെ പേരിൽ മാത്രം ഇതിനോടകം പതിനായിരക്കണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. ഈ തർക്കത്തിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറണം. നിയും സംഘർഷത്തിന് പോകരുതെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് ആവശ്യപ്പെടുന്നതായി ഷാഹിദ് ലണ്ടനിൽ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പാക്കിസ്ഥാനെ തീവ്രവാദികളിൽ നിന്ന് വിമുക്തമാക്കുന്നതിലും സുരക്ഷിതമാക്കി നിർത്തുന്നതിലും ഭരണാധികാരികൾ പരാജയപ്പെട്ടു. കശ്മീരിൽ ആളുകൾ മരിച്ച് വീഴുകയാണ്, ഇത് വളരെയേറെ വേദനിപ്പിക്കുന്നു. എന്നാൽ കശ്മീരിനെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കരുതെന്ന് സ്വതന്ത്ര രാജ്യമാക്കി ഈ പ്രദേശത്തെ മാറ്റണമെന്നും അഫ്രീദി പറഞ്ഞു.

അത് സ്വതന്ത്രമായി നിലനില്‍ക്കണം, ജനങ്ങള്‍ മരിക്കാതിരിക്കണം, മനുഷ്യത്വമാണ് വലുതെന്നും ഏത് വിഭാഗത്തില്‍പെട്ട ആര് മരിച്ചാലും വേദനാജനകമാണെന്നും അഫ്രീദി പറയുന്നു. കശ്മീര്‍ വിഷയത്തില്‍ നേരത്തെയും അഫ്രീദി വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു. പലരും താരത്തിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

നിലവിലെ കശ്മീര്‍ പ്രശ്നങ്ങളില്‍ ആശങ്കയുണ്ടെന്നും യു.എന്‍. ഇടപെടല്‍ ആവശ്യമാണെന്നുമായിരുന്നു അഫ്രീദിയുടെ വിവാദമായൊരു ട്വീറ്റ്. നിരവധി കശ്മീര്‍ ആരാധകര്‍ പാകിസ്താന്‍ ക്രിക്കറ്റിനെ പിന്തുണക്കുന്നുണ്ടെന്ന പ്രസ്താവനയും വിവാദമായിരുന്നു. 2016ലായിരുന്നു അഫ്രീദിയുടെ ഈ പ്രസ്താവന.

Copyright © . All rights reserved