Latest News

ബ്രെക്സിറ്റ് കരട് കരാറിനായി പ്രധാനമന്ത്രി തെരെസ മെയ് ബ്രിട്ടിഷ് മന്ത്രിസഭയുമായി നടത്തിയ ചര്‍ച്ചകള്‍ വിജയിച്ചു. കരാറിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ പാര്‍ലമെന്റില്‍ കരാര്‍ പാസാക്കുക ഇനി എളുപ്പമാകും. രണ്ടുവര്‍ഷം മുന്‍പ് യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്ത് പോവുക എന്ന തെരേസ മെയുടെ നീക്കങ്ങളോട് മന്ത്രിസഭാംഗങ്ങള്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.

എന്നാല്‍ ചര്‍ച്ചകള്‍ വി‍ജയം കണ്ടതോടെ യൂറോപ്പിനോടുള്ള ബ്രിട്ടന്റെ വിട പറച്ചില്‍ സാധ്യമായേക്കുമെന്നാണ് വിലയിരുത്തല്‍. മെയുടെ തീരുമാനത്തിനോടു വിയോജിപ്പുമായി പ്രതിഷേധവും ഉയര്‍ന്നു. 2019 മാര്‍ച്ച് 29–ാം തിയതിയാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനോട് വിടപറയാന്‍ ഒരുങ്ങുന്നത്

 

അന്തരീക്ഷ മലിനീകരണവും ഇന്ധനച്ചെലവും കുറയ്ക്കുന്ന കെ.എസ്.ആര്‍.ടി.സിയുടെ വൈദ്യുത ബസുകള്‍ ഇന്ന് നിരത്തിലിറങ്ങും. ശബരിമല സര്‍വീസിനായി എത്തിച്ച ബസുകള്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ 12മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഒാഫ് ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്ന ആദ്യ സംസ്ഥാനം കേരളമാണ്.

സ്കാനിയ ബസുകള്‍ പോലെ വൈദ്യുത ബസുകളും പത്തുവര്‍ഷത്തേക്ക് വാടകയ്ക്കെടുത്താണ് ഒാടിക്കുന്നത്. ഡ്രൈവറും അറ്റകുറ്റപ്പണിയും കമ്പനി. കണ്ടക്ടറും ഇന്ധനവും കെ.എസ്.ആര്‍.ടി.സി വക.കിലോമീറ്ററിന് 43രൂപ 20 പൈസയാണ് വാടക. മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടിലായിരിക്കും പത്തുബസുകളുടേയും ഒാട്ടം. അതിനുശേഷം തിരുവനന്തപുരം എറണാകുളം കോഴിക്കോട് നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തും. 33 സീറ്റുള്ള ബസില്‍ നിലവിലെ എ.സി ബസിന്റ നിരക്കേ ഉള്ളു. ഒരു കിലോമീറ്റര്‍ ഒാടാന്‍ ഡീസല്‍ ബസുകള്‍ക്ക് 31 രൂപ വേണമെങ്കില്‍ നാലുരൂപയുടെ വൈദ്യുതിമതി ഇതിന്

വൈദ്യുതി ചാര്‍ജ് ചെയ്യുന്നതിന് നിലയ്ക്കലില്‍ ട്രാന്‍സ്ഫോര്‍മറും ചാര്‍ജിങ് സ്്റ്റേഷനും തയ്യാറാക്കിയിട്ടുണ്ട്. ഒരേസമയം അഞ്ചുബസുകള്‍ വരെ ഇവിടെ ചാര്‍ജ് ചെയ്യാം. ഒറ്റ ചാര്‍ജിങ്ങില്‍ 250 കിലോമീറ്റര്‍ വരെ ഒാടും. കര്‍ണാടകയിലും ആന്ധ്രാപ്രദേശിലും പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത ബസുകള്‍ ഒാടിക്കുന്നുണ്ടെങ്കിലും റഗുലര്‍ സര്‍വീസാക്കിയിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ശബരിമല ദര്‍ശനത്തിന് എത്തുമെന്ന് ഉറപ്പിച്ച് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ശനിയാഴ്ച ദര്‍ശനം നടത്താന്‍ നാളെ കൊച്ചിയിലെത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ നല്‍കണ്ടെന്നാണ് പൊലീസ് തീരുമാനം. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കുമുള്ള പരിരക്ഷ തൃപ്തി ദേശായിക്കും നല്‍കും. സുരക്ഷ ആവശ്യപ്പെട്ട് തൃപ്തി ദേശായി അയച്ച കത്തിന് പൊലീസ് മറുപടി നല്‍കില്ല.

എന്നാല്‍ സുരക്ഷയൊരുക്കിയില്ലെങ്കിലും ദര്‍ശനത്ത് ആറു സ്ത്രീകളുമൊത്ത് എത്തുമെന്ന നിലപാടിലാണ് തൃപ്തി ദേശായി. എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും തൃപ്തി ദേശായി പറഞ്ഞു. സുരക്ഷ, താമസം, ഭക്ഷണം, യാത്ര തുടങ്ങിയവ സര്‍ക്കാര്‍ ഒരുക്കണമെന്നാണ് തൃപ്തി ദേശായിയുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് കത്തയച്ചിരുന്നു.

മഹാരാഷ്ട്ര അഹമ്മദ്‌നഗറിലെ ശനി ഷിഗ്ണാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശം, മുംബൈ ഹാജി അലി ദർഗ സ്ത്രീപ്രവേശം എന്നീ സമരങ്ങളിലൂടെയാണ് തൃപ്തി ശ്രദ്ധ നേടിയത്. ഇതിനിടെ, മണ്ഡല–മകരവിളക്കു കാലത്തു ശബരിമലയിൽ ദർശനത്തിനായി ഓൺലൈനിൽ റജിസ്റ്റർ ചെയ്ത യുവതികളുടെ എണ്ണം 800 ആയി. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ.

കൊച്ചി: ശബരിമല സന്ദര്‍ശിക്കാന്‍ പ്രത്യേക സുരക്ഷ നല്‍കണമെന്ന് അറിയിച്ച് സംസ്ഥാനത്തിന് ഭൂമാതാ ബ്രിഗേഡ് നേതാവും വനിതാവകാശ പ്രവര്‍ത്തകയുമായ തൃപ്തി ദേശായി അയച്ച കത്തിന് മറുപടി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. ശബരിമലയില്‍ എത്തുന്ന എല്ലാ യുവതികള്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കാനാണ് പോലീസ് തീരുമാനം. അതിനാല്‍ തൃപ്തി ദേശായിക്ക് മാത്രമായി പ്രത്യേകം പരിഗണന നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. നവംബര്‍ 17 ശനിയാഴ്ച ആറു യുവതികള്‍ക്കൊപ്പം ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിരിക്കുന്നത്.

പ്രധാനമന്ത്രിക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തു നല്‍കിയിട്ടുണ്ട്. താന്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും തൃപ്തി വ്യക്തമാക്കി. ഈ മാസം 16നും 20നുമിടയില്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി നേരത്തേ പറഞ്ഞിരുന്നു. മണ്ഡലകാലത്തിന് നട തുറക്കുന്ന സമയത്തു തന്നെയാണ് തൃപ്തി എത്തുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പ്രതിഷേധവും ഉണ്ടായേക്കുമെന്നാണ് സൂചന. ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തൃപ്തി ദേശായിയെ തടയുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

മനിഷ രാഹുല്‍ തിലേക്കര്‍(42), മീനാക്ഷി രാമചന്ദ്ര ഷിന്ദേ (46), സ്വാതി കൃഷ്ണറാവു വട്ടംവാര്‍(44), സവിത ജഗന്നാഥ് റാവുത്ത്(29), സംഗീത ധൊണ്ടിറാം ടൊനാപേ(42), ലക്ഷ്മി ഭാനുദാസ് മൊഹിതേ(43) എന്നിവരാണ് തൃപ്തി ദേശായിയോടപ്പം മലകയറാനെത്തുക. മണ്ഡലകാലത്തിനു ശേഷമാണ് ശബരിമല വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് ലഭിച്ച ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത്. എന്നാല്‍ അതുവരെ യുവതികള്‍ക്ക് പ്രവേശനം അനുവദിക്കുന്ന വിധി സ്റ്റേ ചെയ്തിട്ടില്ല. സംഘര്‍ഷമൊഴിവാക്കാന്‍ സമവായ ശ്രമങ്ങളുമായി നീങ്ങുന്നതിനിടെ തൃപ്തിയുടെ പ്രഖ്യാപനം സര്‍ക്കാരിന് തലവേദനയാകും.

ഇത് ജാതി, മത രാഷ്ട്രീയ വൈരങ്ങൾ മറന്ന് ഒരു ജനത ഒന്നിച്ചു നിന്ന കൂട്ടിൻറെ കഥ. നമ്മൾ പലതും മറന്നെങ്കില്‍ നമുക്കു വേണ്ടിയുള്ള ഓർമപ്പെടുത്തലാണ്. അതെ, നമ്മൾ ഇങ്ങനെയായിരുന്നു. അപരനു വേണ്ടി ഉയിരു കൊടുത്തു, അവരുടെ കണ്‍കോണിലെ നനവൊപ്പി, സ്നേഹത്തിൻറെ ചോറുരളകള്‍ വാരിക്കൊടുത്തു, ക്യാംപുകളിൽ അതിജീവനത്തിൻറെ മുദ്രാവാക്യങ്ങളുയർന്നു. ഉൾക്കരുത്തോടെ, ചങ്കുറപ്പോടെ നമ്മൾ ഒന്നായി.

നൂറ്റാണ്ടിലെ പ്രളയവും അതിജീവനവും ലോകത്തിനു മുന്നിലെത്തിച്ചു കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി എന്ന ഡോക്യുമെൻരറിയിലൂടെ ഡിസ്കവറി ചാനൽ. ഡോക്യുമെൻററി നവംബർ 9ന് സംപ്രേഷണം ചെയ്തു.

പ്രളയകാലത്തെ ചില ഊഷ്മളകാഴ്ചകൾ ഒരിക്കൽ കൂടി ‍ഡോക്യുമെൻററിയിലൂടെ കാണിച്ചുതരുന്നുണ്ട്. നേവി ഹെലികോപ്റ്ററിൽ നിറവയറുമായി ഉയർന്നു പൊങ്ങിയ ഗർഭിണിയായ സ്ത്രീ, അഭയം നല്‍കിയ പള്ളികൾ, അമ്പലങ്ങൾ, ഉയിരു പണയം വെച്ച് സാഹസിക രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ, അതിജീവനഗാഥ വിളിച്ചോതിയ ചേക്കുട്ടിപ്പാവകൾ… അങ്ങനെ പലരെയും ഒരിക്കൽ കൂടി ലോകത്തെ കാട്ടിക്കൊടുക്കുന്നു ഡോക്യുമെൻററി.

തകര്‍ന്ന കേരളമല്ല, തിരിച്ചുകയറിയ കേരളത്തെയാണ് ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തുന്നതെന്നാണ് ചാനല്‍ വെസ് പ്രസിഡന്‌റും തലവനുമായ സുല്‍ഫിയ വാരിസ് പറഞ്ഞത്. ”കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം” സുല്‍ഫിയ പറഞ്ഞു.
ഓഗസ്റ്റ് 15ന് തുടങ്ങിയ മഹാമേരി കേരളത്തെ എത്തിച്ചത് നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിലേക്കാണ്. 40000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് ഔദ്യോഗിക കണക്കുകള്‍. കാലം മറന്നേക്കാവുന്ന ചില നന്‍മകളുണ്ട്. ആ നന്മകളെ ലോകം അറിയണം. ഒരുവലിയ തകര്‍ച്ചയില്‍ നിന്ന് കേരളം എങ്ങനെ അതിജീവിച്ചെന്നും ലോകം മനസ്സിലാക്കണം സുല്‍ഫിയ പറഞ്ഞു.
കേരളത്തിന്റെ സൈന്യമായ കടലിന്റെ മക്കളേയും ജീവന്റെ കൈത്താങ്ങ് നല്‍കിയ സന്നദ്ധ പ്രവര്‍ക്കരേയും ഇതിൽ പരിചയപ്പെടുത്തും. ചുറ്റുപാടും വെള്ളം കയറിയപ്പോള്‍ തന്റെ ജീവനേയും തനിക്കുള്ളില്‍ ഉള്ള ജീവന്റെ തുടിപ്പിനേയും രക്ഷിച്ച സജിതാ ജബിലിനേയും ഡോക്യുമെന്ററിയിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. ധനകാര്യമന്ത്രി തോമസ് ഐസക്കും ഡോക്യുമെൻററിയിൽ സംസാരിക്കുന്നുണ്ട്.

 

കൂടുതൽ വൈൻ നൽകാൻ വിസ്സമതിച്ച എയർ ഇന്ത്യ ജീവനക്കാരുടെ മുഖത്ത് തുപ്പിയും അസഭ്യം പറഞ്ഞും ഐറിഷ് യുവതി. മദ്യലഹരിയിൽ ജീവനക്കാരെ ചീത്ത വിളിക്കുന്ന യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മുംബൈയിൽ നിന്ന് ലണ്ടനിലേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. മദ്യലഹരിയിലായിരുന്ന യുവതി കൂടുതൽ വൈൻ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാർ വിസ്സമതിച്ചു. ഇതോടെ പ്രകോപിതയായ യുവതി ജീവനക്കാർക്ക് നേരെ തിരിഞ്ഞു.

അന്താരാഷ്ട്ര അഭിഭാഷകയാണ് താനെന്ന് യുവതി ഇടക്കിടെ ആവർത്തിക്കുന്നുണ്ട്. ‘ബിസിനസ് ക്ലാസ് യാത്രക്കാരെ നിങ്ങളിങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ഞാൻ എല്ലാ മനുഷ്യർക്കും വേണ്ടി ജോലി ചെയ്യുന്നയാളാണ്. രോഹിങ്ക്യകൾക്കും ഏഷ്യയിലെ മനുഷ്യർക്കും എല്ലാം വേണ്ടി ജോലി ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ അഭിഭാഷകയാണ് ഞാൻ.’ അസഭ്യം ചേർത്ത് യുവതി പറയുന്നു.

ഞാൻ എയർ ഇന്ത്യയെ ബഹിഷ്കരിക്കാൻ പറഞ്ഞാൽ എല്ലാം കഴിഞ്ഞെന്നും യുവതി ഭീഷണി മുഴക്കി. യുവതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

 

കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ട് മസാജിനെത്തിയ യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് പണം കവര്‍ന്ന കേസില്‍ നാല് യുവതികള്‍ ഉള്‍പ്പെട്ട സംഘം ദുബായ് കോടതിയില്‍ വിചാരണ നേരിടുന്നു. ഇക്കഴിഞ്ഞ ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മസാജ് ചെയ്ത് കൊടുക്കുമെന്ന പരസ്യം നല്‍കിയാണ് നൈജീരിയന്‍ യുവതികള്‍ യുവാക്കളെ വഞ്ചിച്ചിരുന്നത്. 28നും 33 നും ഇടയില്‍ പ്രായമുള്ള നാലു നൈജീരിയന്‍ യുവതികളെയാണ് യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് 4500 ദിര്‍ഹം തട്ടിയെടുത്ത കേസില്‍ ദുബായ് പൊലീസ് പിടികൂടിയത്.

ഉസ്ബക്കിസ്ഥാന്‍ സ്വദേശിയായ യുവാവ് കാര്‍ഡുകള്‍ വഴിയുള്ള പരസ്യം കണ്ടാണ് മസാജിനായി എത്തിയത് എന്നാണ് കോടതി രേഖകള്‍ പറയുന്നത്. കാര്‍ഡുകള്‍ വഴി ലഭിച്ച പരസ്യത്തില്‍ കണ്ട മേല്‍വിലാസത്തിലെ ഫ്ലാറ്റിലെത്തിയ 24 വയസ്സുള്ള യുവാവിനെ യുവതികള്‍ സ്വീകരിച്ച് അകത്തേക്ക് കൊണ്ടു പോവുകയായിരുന്നു. ഫ്ലാറ്റിനകത്ത് കയറിയ ഉടന്‍ തന്നെ അഞ്ചു നൈജീരിയന്‍ യുവതികള്‍ ആക്രമിച്ചു. തുടര്‍ന്ന് ഇയാളെ മുറിയില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തി വസ്ത്രങ്ങള്‍ അഴിപ്പിച്ച് നഗ്നഫോട്ടോകള്‍ എടുക്കുകയും ചെയ്തു. യുവാവിന്റെ കൈവശം ഉണ്ടായിരുന്ന 4500 ദിര്‍ഹം ഇവര്‍ കൈക്കലാക്കി. പൊലീസില്‍ വിവരം അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തുകയും ഉടന്‍ തന്നെ സംഭവ സ്ഥലത്തു നിന്നും മുങ്ങുകയും ചെയ്തു.

ചതിയില്‍ അകപ്പെട്ട യുവാവ് അല്‍ റാഫാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ജൂണ്‍ ആറിന് രാത്രി പതിനൊന്നു മണിയോടെ മൂന്ന് സ്ത്രീകള്‍ ഫ്ലാറ്റില്‍ നിന്ന് ഇറങ്ങിയോടുന്നതായി പാകിസ്ഥാനി സെക്യൂരിറ്റി പൊലീസിന് മൊഴി നല്‍കി. ഒരു നൈജീരിയന്‍ പുരുഷനും ഉണ്ടായിരുന്നു. അല്‍പസമയത്തിനുള്ളില്‍ പൊലീസ് സംഘം എത്തുന്നതാണ് കണ്ടത്. മോഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു പറഞ്ഞതെന്നും സെക്യൂരിറ്റി പറഞ്ഞു. തുടര്‍ന്ന് ഫ്ലാറ്റിലെ സിസിടിവി കാമറയുടെ ദൃശ്യത്തിന്റെ സഹായത്തോടെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

യുവതികള്‍ നേരത്തെയും സമാനമായ കൃത്യം നടത്തിയിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതികളെ ഉസ്ബക്കിസ്ഥാന്‍ യുവാവ് തിരിച്ചറിഞ്ഞു. എന്നാല്‍, ഞായറാഴ്ച കോടതിയില്‍ നടന്ന വാദത്തിനിടെ യുവതികള്‍ കുറ്റം നിഷേധിച്ചു. യുവാവിനെ തടഞ്ഞുലവയ്ക്കുകയോ ഭീഷണിപ്പെടുത്തി പണം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് യുവതികള്‍ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ പറഞ്ഞു. കേസില്‍ ഈ മാസം 20ന് വീണ്ടും വാദം നടക്കും.

കശ്‍മീരിൽ വീരമൃത്യു വരിച്ച ലാ​ന്‍​സ് നാ​യി​ക് കെ.​എം. ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ മൃ​ത​ദേ​ഹം കൊ​ച്ചി​ലെ​ത്തി​ച്ചു. ഇ​വി​ടെ​നി​ന്നും മൃ​ത​ദേ​ഹം സൈ​നി​ക അകമ്പടിയോടെ ഉ​ദ​യം​പേ​രൂ​രി​ലെ സ്വ​വ​സ​തി​യാ​യ യേ​ശു​ഭ​വ​ന്‍ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രും.മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉൾപ്പെടയുള്ളവർ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തിയിരുന്നു.

കൃ​ഷ്ണ​ഘാ​ട്ടി സെ​ക്ട​റി​ലു​ണ്ടാ​യ പാ​ക് ആ​ക്ര​മ​ണ​ത്തി​ലാ​ണ് ആ​ന്‍റ​ണി വീ​ര​മൃ​ത്യു​വ​രി​ച്ച​ത്.സം​സ്കാ​രം വൈ​കി​ട്ട് 5.30ന് ​ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട മു​രി​യാ​ട് എ​മ്ബ​റ​ര്‍ ഇ​മ്മാ​നു​വ​ല്‍ പ​ള്ളി​യിൽ നടക്കും.

ഡിവൈഎസ്പി ഹരികുമാറിന്റെ മരണവിവരമറിഞ്ഞു വീട്ടിലെത്തിയവർക്ക് പിടിതരാത്ത ചോദ്യമായി അവശേഷിച്ചത് വർഷങ്ങൾക്കു മുൻപ് മരിച്ച മകന്റെ കുഴിമാടത്തിനു മുകളിലിരുന്ന ജമന്തിപ്പൂവ്. ജീവനൊടുക്കുന്നതിനു മുൻപ് ഹരികുമാർ സ്വന്തം മകനു സമർപ്പിച്ച അവസാന പുഷ്പമായിരുന്നോ അതെന്നു ബന്ധുക്കൾ പലരും തമ്മിൽ ചോദിക്കുന്നുണ്ടായിരുന്നു.

കഴിഞ്ഞ ഒൻപത് ദിവസമായി പൂട്ടിക്കിടന്ന വീട്ടുവളപ്പിലെ കുഴിമാടത്തിൽ വാടാത്ത പൂവ് ആരെങ്കിലും സമർപ്പിച്ചതാണോ അതോ സമീപത്തെ ചെടിയിൽ നിന്ന് കൊഴിഞ്ഞുവീണതാണോ എന്നും വ്യക്തമല്ല. അസുഖ ബാധിതനായിട്ടാണ് മൂത്ത മകൻ അഖിൽ ഹരി വർഷങ്ങൾക്കു മുൻപ് മരിച്ചത്.

ഇതിനു ശേഷം നാളുകളോളം ഹരികുമാർ മാനസികമായി പ്രയാസം അനുഭവിച്ചിരുന്നതായും അടുപ്പക്കാർ പറയുന്നു. ഇളയ മകനായ അതുലിനെ നല്ലതുപോലെ നോക്കണമെന്നായിരുന്നു അവസാനത്തെ കുറിപ്പിൽ ഹരികുമാർ എഴുതിയിരുന്നത്. ഹരികുമാറിനെ ഇന്നലെ സംസ്കരിച്ചതും ഇതേ വീട്ടുവളപ്പിലാണ്.
ആത്മഹത്യ ചെയ്യുന്നതായി എഴുതിയ കത്ത് പൊലീസ് കണ്ടെടുത്തു. ‘…സോറി, ഞാന്‍ പോകുന്നു. എന്റെ മകനെക്കൂടി ചേട്ടന്‍ നോക്കിക്കോണം..’ എന്നാണ് ഭാര്യയ്ക്കും ബന്ധുക്കള്‍ക്കുമായി എഴുതിയ കത്തില്‍ പറയുന്നത്.

നീല ടീ ഷര്‍ട്ടിനൊപ്പം ധരിച്ച കറുത്ത പാന്റ്സിന്‍റെ പോക്കറ്റിലായിരുന്നു കുറിപ്പ്. ആത്മഹത്യക്ക് മുന്‍പ് പ്രതി വീട്ടില്‍ കയറിയിട്ടില്ല എന്നാണ് പൊലീസ് മനസ്സിലാക്കുന്നത്. തേങ്ങ കൂട്ടിയിടുന്ന മുറിയിലായിരുന്നു ആത്മഹത്യ. കൊലക്കുറ്റം ഉറപ്പിച്ചതിനാല്‍ ജാമ്യം ലഭിക്കില്ലെന്ന മനോവിഷമമാവാം ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളുടെ വിലയിരുത്തല്‍.

ഹരികുമാറിനെ തേടി ക്രൈംബ്രാഞ്ച് സംഘം ഇതര സംസ്ഥാനങ്ങളില്‍ തിരയുന്നതിനിടെയാണ് സ്വന്തം വീട്ടിലെത്തി ജീവനൊടുക്കിയത്. പൊലീസിനെയും പരാതിക്കാരെയും ഞെട്ടിച്ച് രാവിലെ ഒമ്പതരയോടെയാണ് ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ മരണവാര്‍ത്തയെത്തിയത്. കല്ലമ്പലത്തിന് സമീപം വേലൂരിലുള്ള വീടിന്റെ പിന്‍വശത്തെ ചായ്പ്പിനുള്ളില്‍ മുണ്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. നായകള്‍ക്ക് ആഹാരം നല്‍കാനെത്തിയ ബന്ധുവായ സ്ത്രീയാണ് ആദ്യം കണ്ടതും പൊലീസിനെ അറിയിച്ചതും.

മുംബൈയിൽ ജോലിനോക്കുന്ന മകളുടെ ഫെയ്സ് ബുക്ക് പ്രണയം മാതാവിൻെറ ജീവെനെടുത്തു. കുളത്തൂപ്പുഴ ഇ.എസ്.എം കോളനി പാറവിളപുത്തൻ വീട്ടിൽ പി.കെ.വർഗ്ഗീസ് ഭാര്യ മേരിക്കുട്ടിവർഗ്ഗീസ് ആണ് പട്ടാപകൾ മകളുടെ കാമുകൻെറ കൊലക്കത്തിക്ക് ഇരയായത്. പ്രതി മധുരൈ സ്വദേശി സതീഷ് കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി.

ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ വീട്ടിനുളളിൽ വച്ചാണ് മേരികുട്ടിക്ക് കുത്തേറ്റത്. പാട്സൽ സർവ്വീസ് നൽകാനെന്ന വ്യാജേന വീട്ടിനുളളിൽ കടന്ന പ്രതി പെട്ടന്ന് വലത് നെഞ്ചിനുളളിൽ കത്തി കുത്തി ഇറക്കുകയായിരുന്നു. മുറിവേറ്റ് രകതം വാർന്ന് പുറത്തേക്ക് ഒാടിയ മേരികുട്ടി റോഡ് വക്കിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഭർത്താവ് വർഗ്ഗീസ് ഗൾഫിലും ഇളയ മകൾ ലിൻസ വർഗ്ഗീസ് ഉപരിപഠനം നടത്തുന്നതിനായ് ബാഗ്ലൂരിലും ആയതിനാൽ സംഭവസമയം വീട്ടിനുളളിൽ ആരും തന്നെ ഉണ്ടായിരുന്നില്ല.

നാട്ടുകാരുടെ സഹായത്തോടെ കുളത്തൂപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലും അഞ്ചലിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുംബൈയിൽ നേഴ്സിംഗ് ജോലിനോക്കുന്ന മൂത്ത മകൾ ലിസ്സ ഏറെനാളായ് പ്രതിയുമായ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിൽ ആവുകയുമായിരുന്നു. വിവാഹ അഭ്യർത്ഥന നടത്തിയെങ്കിലും തനിക്ക് വീട്ടുകാർ വേറെ വിവാഹം ആലോചിക്കുന്നതായി അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരുമാസമായി ലിസ്സയുമായി ബന്ധപ്പെടാൻ പ്രതി ശ്രമിച്ചങ്കിലും സാധിച്ചില്ല.

ഇതേ തുടർന്ന് പെൺകുട്ടി വീട്ടിലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിൽ നിന്നും ഓൺലൈൻ ടാക്സി ബുക്ക് ചെയ്ത് കുളത്തൂപ്പുഴയിൽ എത്തിയത്. എന്നാൽ പെൺകുട്ടി ഇവിടെ ഉണ്ടായിരുന്നില്ല ഇതേതുടർന്ന് മകളുമായുളള പ്രണയ വിവരം മേരികുട്ടിയോട് പറഞ്ഞ് വഴക്കുണ്ടാക്കി കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. ടാക്സിയും,ഡ്രൈവർ മധുര സ്വദേശി ചിത്തിരസെൽവവും പൊലീസ് കസ്റ്റഡിയിലുണ്ട്. സംഭവത്തിന് ശേഷം കടക്കാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.

Copyright © . All rights reserved